Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
30/08/2018
|
#1 | D1 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-2019 സാമ്പത്തിക വര്‍ഷം അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും അധിക വേതനം നല്കുന്നതിലെക്കായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ SOO14/2019 അംഗന്‍ വാടി ജീവനക്കാര്‍ക്ക് അധിക വേതനം എന്ന പദ്ധതി 2018 – 2019 വര്‍ഷത്തെ അധിക വേതനം നല്കുന്നതിലെക്കായാണ് തയ്യാറാക്കിയിട്ടുള്ളത് . എന്നാല്‍ ആയത് 2017 -2018 വര്‍ഷത്തെ അധിക വേതനം നല്കുന്നതിലെക്കായി മാറ്റി പദ്ധതി റിവൈസ് ചെയ്യുന്നതിന് നിര്‍വഹണ ഉദ്യോസ്ഥയായ I C D S സൂപ്പര്‍വൈസര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നു, ടി അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്ത് അപ്രകാരം ഭേദഗതി വരുത്തുന്നതിനു DPC അംഗീകാരം ലഭ്യമാക്കുന്നതിനു തീരുമാനിച്ചു.
|
View |
|
30/08/2018
|
#1 | D2 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018 -2019 വര്‍ഷം ഡയറി എക്സ്റ്റന്‍ഷന്‍ ഇന്‍സ്ട്രക്റ്റര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 31 ക്ഷീര സമൃദ്ധി എന്ന പദ്ധതിയില്‍ ജില്ലാപഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത് വിഹിതം എന്നിവ ഉള്‍പ്പെടുത്തുന്നതിലെക്കായി ടി പദ്ധതി ഭേദഗതി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുള്ള നിര്‍വഹണ ഉദ്യോഗസ്ഥന്റെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും അപ്രകാരം ഭേദഗതി ഭേദഗതി വരുത്തുന്നതിനു DPC അംഗീകാരം ലഭ്യമാക്കുന്നതിനു തീരുമാനിച്ചു.
|
View |
|
30/08/2018
|
#1 | D3 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്ഷി ക പദ്ധതിയില്‍ ഉള്പ്പെരടുത്തി അസ്സിസ്റ്റന്റ് സെക്രട്ടറി നിര്വാഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 23 അഗതി രഹിത കേരളം – ആശ്രയ തുടര്സേിവനം , എന്ന പദ്ധതി മാര്ഗ്ഗ നിര്ദ്ദേ്ശ പ്രകാരം പ്രോജക്റ്റ് വ്യവസ്ഥ തിരുത്തുന്നതിനും യു പി സ്കൂള്‍ എച്ച് എം നിര്വപഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 24 യു പി വരെയുള്ള കുട്ടികള്ക്ക് പ്രഭാത ഭക്ഷണം എന്ന പദ്ധതി നടപ്പിലാക്കുന്നതിന് നിലവിലെ തുക മതിയാകുകയില്ല എന്ന് നിര്വഹണ ഉദ്യോഗസ്ഥ അറിയിച്ചിരിക്കുന്നതിനാല്‍ ടി രണ്ട പദ്ധതികള്‍ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ ഫണ്ട് മാറ്റം വരുത്തുന്ന ഫണ്ട് 24 യു പി വരെയുള്ള കുട്ടികള്ക്ക് പ്രഭാത ഭക്ഷണം പ്ലാന്‍ ഫണ്ട് (ജനറല്‍) 3,00,000/- പ്ലാന്‍ ഫണ്ട് (ജനറല്‍) 3,00,000/- തനത് ഫണ്ട് 5,00,000/- ആകെ 8,00,000/- 23 അഗതി രഹിത കേരളം – ആശ്രയ തുടര്സേ–വനം പ്ലാന്‍ ഫണ്ട് (ജനറല്‍) 6,84,736/- പ്ലാന്‍ ഫണ്ട് (ജനറല്‍) 6,84,736/- ശരിപ്പകര്പ്പ് -
|
View |
|
30/08/2018
|
#1 | D4 |
വാര്‍ഷിക പദ്ധതി 2018-19
|
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നിരാലംബര്‍ക്ക് ഭക്ഷണം നല്‍കുന്ന പാഥേയം പദ്ധതിയുടെ ഗുണഭോക്താക്കളായി ഉള്ളടക്കം ചെയ്തിരിക്കുന്ന പട്ടികയിലെ വ്യക്തികളെ അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
30/08/2018
|
#2 | D1 |
ലൈഫ് മിഷന്‍
|
ലൈഫ് മിഷന്‍ പദ്ദതിയുമായി ബന്ധപെട്ട് ഇനിയും അഗ്രിമെന്റ് വെക്കാനുള്ള ഗുണഭോക്താക്കളുമായി എഗ്രിമെന്റ് വെക്കുന്നതിനു VEO യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/08/2018
|
#3 | D1 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനം
|
നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ക്യാമ്പ് കളക്ഷന്‍ സംഘടിപ്പിക്കണം എന്നുള്ള ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അഭ്യര്‍ഥന പ്രകാരം നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനു ക്യാമ്പ് കളക്ഷന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
|
View |
|
30/08/2018
|
#4 | D1 |
പ്രകൃതി ദുരന്തം
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018 ആഗസ്റ്റ് 13, 14, 15 തീയതികളില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ ആര്യനാട് വില്ലേജ് ഓഫീസിന് സമീപം നിന്നിരുന്ന മുള്ള് വേങ്ങ മരം ആര്യനാട് കൃഷി ഓഫീസ്, വില്ലേജ് ഓഫീസ്, തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സമീപമുള്ള ഭവനങ്ങള്‍ക്കും ഭീഷണിയായി നിലനിന്നിരുന്നതിനാല്‍, പ്രളയം സംബന്ധിച്ച് ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി ആര്യനാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ചേംബറില്‍ വിവിധ ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട യോഗം ടി മരം വളരെ അടിയന്തരമായി മുറിച്ചുമാറ്റാന്‍ തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് അടുത്ത ദിവസം വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടി മരം മുറിച്ചുമാറ്റി. കൂടാതെ ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് (XVII) വാര്‍ഡിലെ വലിയകലുങ്ക് ജംഗ്ഷന് സമീപം തോട് പുറമ്പോക്കില്‍ നിന്നിരുന്ന വന്‍ ആഞ്ഞിലി മരം സമീപത്തുള്ള വീടുകള്‍ക്ക് ഭീഷണിയായി ചാഞ്ഞ് നില്‍ക്കുന്നു എന്നുള്ള പൊതുജനങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ടി ആഞ്ഞിലിമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മുറിച്ചുമാറ്റി. പ്രളയ ദുരിതാശ്വാസ നടപടികളെകുറിച്ച് ചര്‍ച്ച ചെയ്ത ഗ്രാമപഞ്ചായത്ത് കമ്മറ്റി ടി രണ്ട് മരങ്ങളും ലേലം ചെയ്ത് നല്‍കുന്നതിലേക്കായി വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്റിന് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/08/2018
|
#4 | D2 |
പ്രകൃതി ദുരന്തം
|
2018 ആഗസ്റ്റ് മാസം ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഉണ്ടായ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വകയില്‍ അടിയന്തിരമായി ചെലവഴിച്ച ചുവടെ പറയുന്ന ചെലവുകള്‍ കമ്മറ്റി പരിശോധിച്ച് അംഗീകരിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നിലെ തേക്ക് മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റിയത് - 4,500/- പറണ്ടോട് വാര്‍ഡില്‍ അപകട ഭീഷണിഉയര്‍ത്തിയിരുന്ന ആഞ്ഞിലിമരം മുറിച്ച് മാറ്റിയത് - 9,500/- വില്ലേജ് ഓഫീസിന് പിറകുവശത്ത് നിന്നിരുന്ന മുള്ള് വേങ്ങ മരം മുറിച്ച് മാറ്റിയത് - 6,500/- ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങളുമായി സ്കൂള്‍ വാഹനങ്ങള്‍ ചെങ്ങന്നൂരില്‍ പോയപ്പോള്‍ ഡീസല്‍ അടിച്ചത് - 11,495/- ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങളുമായി സ്കൂള്‍ വാഹനങ്ങള്‍ ചെങ്ങന്നൂരില്‍ പോയപ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയ തുക – 3,000/- ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പാണ്ടനാട് ഗ്രാമപഞ്ചായത്തില്‍ പോയപ്പോഴുള്ള വാഹനത്തിന്റെ ഡീസല്‍ ചാര്‍ജ് - 4,671/-
|
View |
|
30/08/2018
|
#5 | D1 |
കുടുംബശ്രീ
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച ഓണച്ചന്ത 2018 ന് ഗ്രാമ പഞ്ചായത്ത് വിഹിതമായി 10000/- രൂപ അനുവദിക്കുന്നതിന് സി ഡി എസ് ചെയര്‍പേഴ്സന്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച് ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി തനത് ഫണ്ടില്‍ നിന്നും 10000/- രൂപ അനുവദിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
30/08/2018
|
#6 | D1 |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGA പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു,.
|
View |
|
30/08/2018
|
#7 | D1 |
കെട്ടിടങ്ങള്‍ ഡീമോളിഷ് ചെയ്യാന്‍ സമര്‍പ്പിച്ച അപേക്ഷകള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ ഇലാത്തതും പൊളിഞ്ഞു പോയതുമായ കെട്ടിടങ്ങള്‍ അതാത് വാര്‍ഡ് സ്ടാഫുകളുടെ റിപ്പോര്‍ട്ട് പ്രകാരം ഡിമോളിഷ് ചെയ്യാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/08/2018
|
#8 | D1 |
ഡി & ഒ ലൈസന്‍സ്
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാലൈക്കോണം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഗണപതി സാമില്‍ എന്ന സ്ഥാപനം 18-19 സാമ്പത്തിക വര്ഷം ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് 06/03/2018 ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ടി അപേക്ഷ കമ്മറ്റിയില്‍ സമര്‍പ്പിക്കുകയും 25/06/2018 ലെ കമ്മറ്റി പൊതുജനങ്ങളുടെ പരാതി നിലനില്‍ക്കുന്നതിനാല്‍ ടി സ്ഥാപനത്തിന് ലൈസന്‍സ് അനുവദിക്കേണ്ട എന്ന് തീരുമാനിച്ചു. 30/07/2018 ല സുലോചന ഗണപതിയാംകുഴി വീട്, കാഞ്ഞിരംമൂട് എന്ന വ്യക്തി ടി സ്ഥാപനത്തിനെതിരെ പഞ്ചായത്തില്‍ സമര്‍പ്പിച്ച പരാതി വ്യാജമാണെന്നും ടി പരാതി പോലീസ് സ്റ്റേഷനിലേക്ക് കൈമാറണമെന്നും സെക്രട്ടറിയോട് അപേക്ഷിച്ചിരുന്നു.07/08/2018 ല്‍ ടി വ്യക്തി തന്റെ അപേക്ഷ പരിഗണിക്കണമെന്ന് വീണ്ടും സെക്രട്ടറിക്ക് അപേക്ഷ നല്‍കി. 30/07/2018 ലെ അപേക്ഷയും 07/08/2018 ലെ അപേക്ഷയും സെക്രട്ടറി 30/08/2018 ലെ പഞ്ചായത്ത് കമ്മറ്റിയില്‍ ഹാജരാക്കി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും വനം വകുപ്പിന്റെയും അനുമതി ഹാജരാക്കിയിട്ടുള്ളതിനാല്‍ ലൈസന്‍സ് അനുവദിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല എന്ന് സെക്രട്ടറി കമ്മറ്റിയെ അറിയിച്ചു. ടി വിഷയം പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി, തടികള്‍ പൊതുജനങ്ങള്‍ക്കോ വാഹനങ്ങള്‍ക്കോ യാത്രാതടസം ഉണ്ടാകുന്ന രീതിയില്‍ റോഡിലേക്ക് ഇറക്കിയിടില്ല എന്ന് സ്ഥാപന ഉടമയില്‍ നിന്നും മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം ഹാജരാക്കുന്ന മുറക്ക് ടി സ്ഥാപനത്തിന് ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/08/2018
|
#8 | D2 |
ഡി & ഒ ലൈസന്‍സ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈക്കോണം വാര്‍ഡില്‍ AP-VII/154(A) നമ്പര്‍ കെട്ടിടത്തില്‍ ഭഗവതി ഐസ് പ്രോഡക്ഷന്‍സിന് 42HP മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ഐസ്ക്രീം പ്രൊഡക്ഷന്‍ നടത്തുന്നതിനുള്ള അപേക്ഷ കമ്മറ്റി പരിശോധിച്ചു. ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/08/2018
|
#8 | D3 |
ഡി & ഒ ലൈസന്‍സ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ചിറ വാര്‍ഡില്‍ മഞ്ചു ഭവനില്‍ ശ്രീ കെ വിശ്വംഭരന്‍, പൗള്‍ട്രി ഫാം നടത്തുന്നതിന് ലൈസന്‍സ് അനുവദിക്കുന്നതിന് പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ചു. ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ പൗള്‍ട്രി ഫാമിന് ലൈസന്‍സ് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/08/2018
|
#9 | D1 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡില്‍ മുട്ടത്തുകാല്‍ക്കോണം എന്ന സ്ഥലത്ത് റബ്ബര്‍ മരത്തില്‍ പൊതു ജനങ്ങള്‍ക്ക് അപകടകരമായ രീതിയില്‍ ഉണ്ടായിരുന്ന കടന്നല്‍ക്കൂട് അടിയന്തരമായി കത്തിക്കുന്നതിന് 3 പേര്‍ക്ക് കൂലികൊടുത്ത വകയില്‍ ചെലവായ 1,500/- രൂപ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/08/2018
|
#9 | D2 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ശ്യാമപ്രസാദ് എസ് എസ് ന്റെ മാതാവിന്റെ ചികിത്സയ്ക്കും, ശ്രവണ സഹായി വാങ്ങിയതിനുമായി സമര്‍പ്പിച്ചിട്ടുള്ള 16,727/- രൂപ റീഇമ്പേഴ്സ് ചെയ്യുന്നതിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ അംഗീകാരത്തിനായി ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുന്നതിനും തുക അനുവദിച്ച് ഉത്തരവാകുന്ന മുറക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി നല്‍കിയും തീരുമാനിച്ചു.
|
View |
|
30/08/2018
|
#9 | D3 |
കത്തുകളും അപേക്ഷകളും
|
എം പി എല്‍ ഡി എസ് 2018 - 2019 ല്‍ ഉള്‍പ്പെടുത്തി ബഹു.എം പി ശ്രീ. എ കെ ആന്റണി ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്നു വാര്‍ഡില്‍ തേവിയാരുകുന്നു സാംസ്കാരിക നിലയം നിര്‍മ്മാണം എന്ന പ്രവൃത്തിക്ക് (ST)വേണ്ടി 2500000/- രൂപ പ്രൊപ്പോസ് ചെയ്തിരിക്കുന്നതിനാല്‍ ടി പ്രവൃത്തിയുടെ ഭരണാനുമതി ലഭ്യമാകുന്നതിലെക്കായി അപ്കീപ് ആന്‍ഡ് മേയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
30/08/2018
|
#9 | D4 |
കത്തുകളും അപേക്ഷകളും
|
വെള്ളനാട് - ചെറ്റച്ചല്‍ സ്പെഷ്യല്‍ പാക്കേജ് റോഡ് നിര്‍മ്മാണത്തിലെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായിരുന്ന ആര്യനാട് ജംഗ്ഷന്‍ നവീകരണത്തിന് തടസം നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആര്യനാട് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള പ്രദേശങ്ങളില്‍ പുറമ്പോക്ക് ഭൂമി പൂര്‍ണ്ണമായി എടുത്ത് നിര്‍മ്മാണം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും എന്ന് സര്‍വ്വകക്ഷി യോഗത്തില്‍ കമ്പനിയുടെ ഉറപ്പിന്‍മേലാണ് ഒരു ഭാഗം പുറമ്പോക്ക് ഭൂമി എടുക്കുന്നതിന് നാട്ടുകാര്‍ അനുവദിച്ചത്. ഇപ്പോള്‍ നാട്ടുകാര്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ പുറമ്പോക്ക് കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി റോഡിന് ഇരുവശവും വീതി കൂട്ടി ബസ് സ്റ്റാന്‍ഡ് വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും നിര്‍മ്മാണം നടത്തണം എന്ന ആവശ്യവുമായി വളരെ പ്രകോപിതരായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ശരിയായ അര്‍ത്ഥത്തില്‍ ജംഗ്ഷന്‍ നവീകരണം നടത്തുന്നതിലേക്കായി ടി സ്ഥലങ്ങളില്‍ റോഡിന് ഇരുവശവുമുള്ള പുറമ്പോക്ക് ഒഴിപ്പിക്കുന്നതിനുള്ള അടിയന്തര നടപടി കൈക്കൊള്ളുന്നതിന് തീരുമാനിച്ചു.
|
View |
|
30/08/2018
|
#9 | D5 |
കത്തുകളും അപേക്ഷകളും
|
2018 ആഗസ്റ്റ് മാസം കേരളത്തില്‍ പരക്കെയുണ്ടായ കനത്ത മഴയും പ്രളയക്കെടുതിയും ആര്യനാട് ഗ്രാമപഞ്ചായത്തിനെയും ബാധിച്ചിരുന്നു. കാഞ്ഞിരംമൂട് വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതു മാര്‍ക്കറ്റില്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകും വിധം വെള്ളക്കട്ട് ഉണ്ടായതിനാല്‍ ഭരണസമിതിയുടെ അനുവാദത്തോടെ 2018 ആഗസ്റ്റ് 15 മുതല്‍ 22 വരെ മാര്‍ക്കറ്റ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനു സെക്രട്ടറി ഉത്തരവ് നല്‍കിയ നടപടി കമ്മറ്റി ചര്‍ച്ച ചെയ്യുകയും ടി നടപടി സാധൂകരിച്ച് തീരുമാനിക്കുകയും ചെയ്തു.
|
View |
|
30/08/2018
|
#9 | D6 |
കത്തുകളും അപേക്ഷകളും
|
ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/08/2018
|
#9 | D7 |
കത്തുകളും അപേക്ഷകളും
|
തേവിയാരുകുന്ന് സെറ്റില്‍മെന്റില്‍പ്പെട്ട പുളിനിന്നകാല എന്ന സ്ഥലത്ത് ആദിവാസികളുടെ ഭൂമിയില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളും, റബ്ബര്‍, മഹാഗണി എന്നീ മരങ്ങള്‍ കരമനയാറിന്റെ കരയില്‍ അടിഞ്ഞ് ആറിലേയ്ക്ക് വീഴുകയും ചെയ്തതിനാല്‍ ടി ആദിവാസികളുടെ ഭൂമിക്കും സ്വത്തിനും ഭൂമിക്കും സംരക്ഷണം നല്‍കുന്നതിന് ടി ആറിന്റെ വശത്ത് നില്‍ക്കുന്ന ടി മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള അനുമതി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം എന്നുള്ള സ്ഥലവാസികളുടെ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി വിഷയം ചര്‍ച്ച ചെയ്യുകയും ടി ചര്‍ച്ചയില്‍ സ്ഥലം സന്ദര്‍ശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ ആയത് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ് എന്ന് അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ടി പ്രദേശത്തെ കരമനയാറിന്റെ വശങ്ങളില്‍ ആദിവാസി ഭൂമിയില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള അനുമതി നല്‍കുന്നതിന് പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
30/08/2018
|
#9 | D8 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതി നിര്‍വ്വഹണത്തിലേക്കായി നെടുമങ്ങാട് ആക്സിസ് ബാങ്കില്‍ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും പേരില്‍ സംയുക്തമായി അക്കൗണ്ട് തുടങ്ങുന്നതിന് തീരുമാനിച്ചു.
|
View |
|
30/08/2018
|
#9 | D9 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സ്വീപിംഗ് ഏരിയ 1632.71 ചതുരശ്ര മീറ്റര്‍ ഉണ്ട് എന്നുള്ള LSGD ഓവര്‍സിയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും നിലവിലെ ഫുള്‍ ടൈം സ്വീപ്പര്‍ക്ക് ഇത്രയും അധികം ഏരിയ വൃത്തിയാക്കാന്‍ കഴിയില്ല എന്നുള്ളതിനാലും ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഫുള്‍ ടൈം സ്വീപ്പര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഏരിയ കഴിഞ്ഞ് ബാക്കിയുള്ള ഏരിയ വൃത്തിയാക്കാന്‍ ശ്രീമതി .ലൈലാ ബീവി റോഡരികത്ത് വീട് പള്ളിനട പറണ്ടോട് എന്നയാളെ ജോലി ചെയ്യുന്ന ദിവസങ്ങളില്‍ 150/- രൂപ പ്രതിദിന വേതന വ്യവസ്ഥയില്‍ നിയമിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
30/08/2018
|
#9 | D10 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൈവ മാലിന്യം ശേഖരിക്കുന്നതിന് സംബന്ധിച്ച പ്രത്യേക അപേക്ഷ ഫോറവും കൈപ്പറ്റ് രസീതും ഉള്‍പ്പെടുത്തിയ നോട്ടീസ് (18000)പ്രിന്റ് ചെയ്യുന്നതിന് ലോക്കല്‍ ക്വട്ടെഷന്‍ ക്ഷണിച്ച് അനുയോജ്യമായത് അംഗീകരിച്ച് തുക നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#1 | D1 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ നികുതി കുടിശിക ഉള്ള എല്ലാ കെട്ടിടങ്ങളുടെയും നികുതി വളരെ അടിയന്തിരമായി പിരിച്ചെടുക്കാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനം എടുക്കണം എന്നുള്ള ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അഭ്യര്‍ത്ഥന പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചു തീരുമാനിച്ചു .
|
View |
|
30/07/2018
|
#1 | D2 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2018 19 വര്‍ഷം ഏറ്റെടുത്തിട്ടുള്ള ടെക്ക്നിക്കല്‍ അനുമതി ലഭ്യമാക്കേണ്ട എല്ലാ പദ്ധതികള്‍ക്കും ടെക്ക്നിക്കല്‍ അനുമതി ലഭ്യമാക്കാന്‍ L S G D A E യ്ക്ക് നിര്‍ദ്ദേശം നല്‍കണം എന്നുള്ള വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അഭ്യര്‍ത്ഥന പഞ്ചായത്ത് കമ്മറ്റി അംഗീകരിക്കുകയും ആയത് പ്രകാരം എത്രയും വേഗം എസ്റ്റിമേറ്റ് എടുക്കേണ്ട പദ്ധതി കളില്‍ വളരെ അടിയന്തിരമായി എസ്റ്റിമേറ്റ് എടുത്ത് ടെക്ക്നിക്കല്‍ അനുമതിക്കായി അയക്കുന്നതിനു L S G D A E യോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
30/07/2018
|
#2 | D1 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD A E നിര്‍വഹണ ഉദ്യോഗസ്ഥനായി 19/06/2018 തീയതിയില്‍ ചുവടെ പറയുന്ന പദ്ധതികളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ടു നടന്ന ഇ ടെണ്ടറുകള്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. 1, S 00 41/18 ലൂഥര്‍ഗിരി - കാവിയോട് റോഡ് റീടാറിംഗ് - കുറഞ്ഞതുക ക്വോട്ട് ചെയ്ത ( 15.16 % below)ശ്രീ ,അനില്‍കുമാര്‍ ആര്‍ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 2, S 00 42/18 ബൌണ്ടര്‍ മുക്ക് - മൂന്നാറ്റുമുക്ക് റോഡ് റീടാറിംഗ് - കുറഞ്ഞതുക ക്വോട്ട് ചെയ്ത ( 16.85 % below)ശ്രീ.അനില്‍കുമാര്‍ ആര്‍ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 3, S 00 48/18 കണിയാം കുഴി റോഡ് റീടാറിംഗ് - കുറഞ്ഞതുക ക്വോട്ട് ചെയ്ത ( 17.01 % below)ശ്രീ.അനില്‍കുമാര്‍ ആര്‍ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 4, S 00 49/18 - കീഴ്പാലൂര്‍ എസ് സി കോളനിറോഡ് റീടാറിംഗ് - കുറഞ്ഞതുക ക്വോട്ട് ചെയ്ത ( 5.90 % below)ശ്രീ. T G പ്രതാപ് എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 5, S 00 85 /18 കുരുവിയോട് - പത്തായകുന്നു റോഡ് സൈഡ് വാള്‍ നിര്‍മ്മാണം-കുറഞ്ഞതുക ക്വോട്ട് ചെയ്ത ( 23.4 % below)ശ്രീ. ജയകുമാര്‍.ഡി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 6, S 00 48 /18 മാങ്കോട് - കോവില്‍വിള തടം കോണ്‍ക്രീറ്റ് കുറഞ്ഞതുക ക്വോട്ട് ചെയ്ത ( 23.6% below)ശ്രീ.അനില്‍കുമാര്‍ എസ് എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു.
|
View |
|
30/07/2018
|
#2 | D2 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷ സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 255 വലിയമല എസ് സി കോളനിയില്‍ പൈപ്പ് ലൈന്‍ നീട്ടല്‍, 256 പൈപ്പ് ലൈന്‍ നീട്ടല്‍ (ഇരിഞ്ചല്‍ വാര്‍ഡില്‍ ITI ക്ക് സമീപം, നീരാഴി തലയ്ക്കല്‍, ടൌണ്‍ വാര്‍ഡില്‍ എരുമോദ്, കൊക്കൊട്ടേല വാര്‍ഡില്‍ തൊണ്ടംകുളം - വല്ലിമംഗലം, ഈഞ്ചപ്പുരി, ചൂഴ) എന്നീ പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ് എടുക്കുന്നതിനും കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചു.
|
View |
|
30/07/2018
|
#2 | D3 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പട്ടിക ജാതി വികസന ഓഫീസ് വഴി നടപ്പിലാക്കുന്ന ഭവന പുനരുദ്ധാരണം, പഠനമുറി എന്നീ പദ്ധതികല്ക്കായി ചുവടെ പറയും പ്രകാരം ഗുണഭോക്തൃ ലിസ്റ്റ് ഭരണസമിതി ഐക്യകണ്ഠേന അംഗീകരിച്ച് ആയത് പട്ടിക ജാതി വികസന ഓഫീസര്‍ക്ക് കൈമാറുന്നതിന് തീരുമാനിച്ചു. പഠനമുറി ക്രമനമ്പര്‍, പേര്, മേല്‍വിലാസം, സ്ഥലം, വാര്‍ഡ് എന്ന ക്രമത്തില്‍ 1 സുനികുട്ടി, തടത്തരികത്ത് വീട്, വലിയമല, വലിയകലുങ്ക് 2 മായ.എസ്.ബി, റോഡരികത്ത് വീട്, ഒന്നാംപാലം, പുറുത്തിപ്പാറ 3 തങ്കച്ചി, നിധിന്‍ ഭവന്‍, അല്ലിനിയോട്, മിച്ചഭൂമി, കീഴ്പാലൂര്‍ 4 അഞ്ചു.ജി.സനില്‍, കുരുവിക്കാട് വീട്, പാലൈകോണം, പാലൈകോണം 5 രജികുമാരി, നിഖിതാഭവന്‍, ഇരിഞ്ചല്‍, ഇരിഞ്ചല്‍ 6 ബാബു (നിനീഷ് ബാബു), ഗീതുഭവന്‍, ചെറുമഞ്ചല്‍, ഈഞ്ചപ്പുരി 7 ഉഷ, ഹര്‍ഷ നിവാസ്, അത്തിയറ, കാഞ്ഞിരംമൂട് 8 സുനിതകുമാരി, ടിനു ഭവന്‍, കിഴക്കേകര, കോട്ടയ്ക്കകം , പൊട്ടന്‍ച്ചിറ 9 മഞ്ചു, റോഡരികത്ത് വീട്, ഹരിജന്‍കോളനി, തേവിയാരുകുന്ന് 10 ഷാജി.എന്‍.ആര്‍, തടത്തരികത്ത് വീട്, ശംഭുതാങ്ങി, കൊക്കോട്ടേല 11 ശുഭ.കെ, തുലയത്ത്കോണം, കാനക്കുഴി 12 സുധ മനോഹരന്‍(അമൃത മനോഹരന്‍), പേയേക്കാവിള, ആര്യനാട്, ചൂഴ 13 നിമ്മി, നിമ്മി ഭവന്‍, തോളൂര്‍, ആര്യനാട് ടൌണ്‍ 14 പ്രകാശ്, മാങ്കോട്, ഇറവൂര്‍ ഭവന പുന:രുദ്ധാരണം ക്രമനമ്പര്‍, പേര്, മേല്‍വിലാസം, സ്ഥലം, വാര്‍ഡ്എന്ന ക്രമത്തില്‍ 1 ബിന്ദു.സി, മനോജ് ഭവന്‍, വലിയമല, വലിയകലുങ്ക് 2 ജി.സന്തോഷ്, ആദിത്യന്‍ ഹൌസ്, പുറുത്തിപാറ, പുറുത്തിപാറ 3 ലളിത, പ്ലാമൂട് വീട്, ചെറിയാര്യനാട്, കാഞ്ഞിരം മൂട് 4 വിജയമ്മ, അല്ലിനിയോട്, മിച്ചഭൂമി, കീഴ്പാലൂര്‍ 5 ബാവമ്മ , തടത്തരികത്ത് വീട്, മീനാങ്കല്‍, മീനാങ്കല്‍ 6 സുമ, റോഡരികത്ത് വീട്, ഇരിഞ്ചല്‍, ഇരിഞ്ചല്‍ 7 വസന്ത, ചരുവിളാകത്ത് വീട്, പാലൈകോണം, പാലൈകോണം 8 ബാബു, വേച്ചകുന്ന്, പളളിവേട്ട, പളളിവേട്ട 9 സരസു, തെക്കേകോണത്ത് വീട്, ഇറവൂര്‍, ഇറവൂര്‍ 10 ആദി ദ്രാവിഡ്, ബുന്ധനിലയം, പുറുത്തിപാറ, പുറുത്തിപാറ 11 സാന്ദ്ര, പുറുത്തിപാറ, ഹരിജന്‍ കോളനി, പുറുത്തിപാറ 12 മല്ലിക.കെ, തടത്തരികത്ത് വീട്, ഈഞ്ചപ്പുരി, ഈഞ്ചപ്പുരി 13 രാജന്‍.എം, തടത്തരികത്ത് വീട്, ഈഞ്ചപ്പുരി, ഈഞ്ചപ്പുരി 14 സുശീല.പി, തടത്തരികത്ത് വീട്, ഈഞ്ചപ്പുരി, ഈഞ്ചപ്പുരി 15 ഭാരതി.പി, തടത്തരികത്ത് വീട്, ഈഞ്ചപ്പുരി , ഈഞ്ചപ്പുരി
|
View |
|
30/07/2018
|
#2 | D4 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം നടപ്പിലാക്കുന്ന പ്രോജക്റ്റ് നമ്പര്‍ S035/2019 കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്നുള്ള ശ്രീ.സുധീഷ് , ദേവിദീപ ,പള്ളിനട പറണ്ടോട് , ശ്രീ വിജകുമാര്‍ , വിജയാലയം കോട്ടക്കകം ആര്യനാട് എന്നിവരുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ടി പദ്ധതിയുടെ ഗ്രാമ സഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് നിര്‍വഹണ ഉദ്യോഗസ്ഥന് കൈ മാറിയ സാഹചര്യത്തില്‍ ടി ലിസ്റ്റിന്റെ അഡീഷ്ണല്‍ ലിസ്റ്റ് ആയി ടി 2 പേരെ കൂടി പരിഗണിക്കുന്നതിന് ഡയറി ഫാം ഇന്‍സ്ട്രക്ടറോട്ര് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
30/07/2018
|
#2 | D5 |
വാര്‍ഷിക പദ്ധതി 2018-19
|
2018-19 സാമ്പത്തിക വര്‍ഷത്തില്‍ സ്പില്‍ ഓവറായി ഏറ്റെടുത്തിട്ടുള്ള വെറ്റിനറി സര്‍ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയിലേക്ക് പുറുത്തിപ്പാറ വാര്‍ഡില്‍ നിന്നും ചുവടെ പറയുന്ന ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി തീരുമാനിച്ചു. ഗുണഭോക്താക്കള്‍ 1. ബേബി ജി, റോഡരികത്ത് വീട്, മരുതുംമൂട്, പറണ്ടോട് 2. അസീസ ബീവി, അമീന്‍ മന്‍സില്‍, മരുതുംമൂട് 3. റഷീദ ബീഗം, ഫാത്തിമാമന്‍സില്‍, കരിയ്ക്കകം 4. സീനത്ത്, കരിയ്ക്കകം തടത്തരികത്ത് വീട്, പറണ്ടോട് 5. ബീന, താരകാനിലയം, കാഞ്ചിമടക്ക്, പറണ്ടോട് 6. നസീമ, എസ് എസ് ഹൗസ്, കാഞ്ചിമടക്ക്, പറണ്ടോട് 7. സന്ധ്യ, എ എസ് ഭവന്‍, മരുതുംമൂട്, പറണ്ടോട് 8. രാധമ്മാള്‍, അമൃതശ്രീ, പറണ്ടോട് 9. ഷെരീഫ ബീവി, കരിയ്ക്കകം, പറണ്ടോട് 10. അനുഫാബീവി, മുജീബ് മന്‍സില്‍, കാഞ്ചിമടക്ക്, പറണ്ടോട് 11. ബിന്ദു, റോഡരികത്ത് വീട്, ഒന്നാംപാലം, പറണ്ടോട് 12. അജിത, റോഡരികത്ത് വീട്, ഒന്നാം പാലം 13. ഉമാദേവി, അശ്വതി ഭവന്‍, കീഴ്പാലൂര്‍ 14. ലക്ഷ്മി, കുക്കു നിവാസ്, മണ്ണാറം 15. റഷീദ, ഒന്നാം പാലം ലക്ഷം വീട് 16. സിദ, ഒന്നാം പാലം ലക്ഷം വീട് 17. രാഗിണി, വിന്‍സ് ഹൗസ്, ഒന്നാം പാലം 18. സമീറ, തെങ്ങ് വിള വീട്, പറണ്ടോട് 19. റംല ബീവി, ആഷിക് മന്‍സില്‍, ഒന്നാംപാലം 20. സജീല പി, കരിയ്ക്കകം തടത്തരികത്ത് വീട്, ഒന്നാം പാലം 21. നിഷ, ഫാത്തിമാ മന്‍സില്‍, കരിയ്ക്കകം, പറണ്ടോട് 22. ചന്ദ്രിക, വിജിഭവന്‍, ഒന്നാംപാലം 23. ഇന്ദിര, വിജി ഭവന്‍, ഒന്നാംപാലം 24. ലേഖ, നന്ദുഭവന്‍, ഒന്നാംപാലം 25. ചന്ദ്രിക, ഉത്രാടം, ഒന്നാംപാലം 26. ഉഷ, മലരുവീണ കരിക്കകം, പറണ്ടോട് 27. ചന്ദ്രിക, രാജന്‍ ഭവന്‍, മരുതുംമൂട്, പറണ്ടോട് 28. ഫാത്തിമാബീവി, തെങ്ങ്വിള വീട്, പറണ്ടോട് 29. സൈനബാ ബീവി, സൈബാ മന്‍സില്‍, മരുതുംമൂട് 30. ശശീന്ദ്ര, പുഷ്പാഭവന്‍, മരുതുംമൂട് 31. ലേഖ, തടത്തരികത്ത് വീട്, ഒന്നാംപാലം 32. സജിതമോള്‍, ഒന്നാം പാലം ലക്ഷം വീട് 33. മിനി, വിനു മന്ദിരം, ഒന്നാംപാലം 34. സുബൈദാ ബീവി, കരിയ്ക്കകം തടത്തരികത്ത് വീട്, പറണ്ടോട് 35. ജാസ്മിന, ഷാഹിനാ മന്‍സില്‍, തെങ്ങുവിള, പറണ്ടോട് 36. സല്‍സല, തെങ്ങുവിള വീട്, പറണ്ടോട് 37. അഹമ്മദാ ബീവി, തെങ്ങുവിള വീട്, പറണ്ടോട് 38. ഷീജ എ, സുമി മന്‍സില്‍, തെങ്ങുവിള, പറണ്ടോട് 39. രാഖി, ശ്രീനിലയം, മരുതുംമൂട്, പറണ്ടോട് 40. സുരമ്യ, എസ് ആര്‍ ഭവന്‍, പുറുത്തിപ്പാറ 41. രജിത, രഞ്ജിത ഭവന്‍, പുറുത്തിപ്പാറ
|
View |
|
30/07/2018
|
#2 | D6 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പട്ടിക ജാതി വികസന ഓഫീസ് വഴി നടപ്പിലാക്കുന്ന മണ്ണും വീടും പദ്ധതിയ്ക്കായി ചുവടെ പറയും പ്രകാരം ഗുണഭോക്തൃ ലിസ്റ്റ് ഭരണസമിതി ഐക്യകണ്ഠേന അംഗീകരിച്ച് ആയത് പട്ടിക ജാതി വികസന ഓഫീസര്‍ക്ക് കൈമാറുന്നതിന് തീരുമാനിച്ചു. ക്രമനമ്പര്‍ പേര് മേല്‍വിലാസം സ്ഥലം വാര്‍ഡ് 1 എ.ലത കിഴക്കുംകര തടത്തരികത്ത് വീട് മീനാങ്കല്‍ മീനാങ്കല്‍ 2 അമ്പിളി.എസ് ഹരിജന്‍ കോളനി മീനാങ്കല്‍ മീനാങ്കല്‍ 3 ശ്യാമള തമ്പുരാന്‍ വിലാസം മലയംതേരി 2-മീനാങ്കല്‍ 4 മധു റോഡരികത്ത് വീട് പളളിനട പറണ്ടോട് 5 രജനി രജനി ഭവന്‍ പുറുത്തിപാറ പുറുത്തിപാറ 6 ചന്തു നിര്‍മ്മിതി കോളനി ചേരപ്പളളി 7 മാളു ഹരിജന്‍ കോളനി കീഴ്പാലൂര്‍ വിനോബനികേതന്‍ 8 ഓമന വിഷ്ണുനഗര്‍ ഹൌസിംങ്ബോര്‍ഡ് 9 ലാളി കുന്നുംപുറത്ത് വീട് വെളളയ്ക്കാട് ഇരിഞ്ചല്‍ 10 ഗിരീഷ് തീയ്യരിപ്പാറ,കൊക്കോട്ടേല കൊക്കോട്ടേല കൊക്കോട്ടേല 11 ഷാലി കാവുവിള,കണ്ണങ്കരമൂഴി ആര്യനാട് ചൂഴ 12 രമേശന്‍ തടത്തരികത്ത് വീട് ഈഞ്ചപ്പുരി ഈഞ്ചപ്പുരി 13 വനിത കോണില്‍ വീട് ഈഞ്ചപ്പുരി ഈഞ്ചപ്പുരി 14 അജേഷ് രാജ് കുഴിവിള വീട് പാലൈക്കോണം പാലൈക്കോണം 15 ബിനുമോന്‍ വിഷ്ണുനഗര്‍ ഹൌസിംങ്ബോര്‍ഡ് പൊട്ടന്‍ച്ചിറ
|
View |
|
30/07/2018
|
#2 | D7 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഡയറിഫാം ഇന്‍സ്ട്രക്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 31 ക്ഷീര സമൃദ്ധി, പ്രോജക്റ്റ് നമ്പര്‍ 32 ക്ഷീരസമൃദ്ധി (SC) എന്നീ പദ്ധതികളുടെ ഗുണഭോക്താക്കളായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ ക്ഷീരോത്പാദക സംഘങ്ങള്‍ സമര്‍പ്പിച്ച ലിസ്റ്റ് കമ്മറ്റി പരിശോധിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിച്ച് ആയത് ടി പദ്ധതികളുടെ നിര്‍വ്വഹണത്തിലേക്കായി നിര്‍വ്വഹണ ഉദ്യോഗസ്ഥന് കൈമാറുന്നതിന് തീരുമാനിച്ചു.
|
View |
|
30/07/2018
|
#2 | D8 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD A E നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 173/2019 തേവിയാരുകുന്നു എല്‍ പി എസ് ആക്റ്റിവിറ്റി സെന്റര്‍ നവീകരണം എന്ന പദ്ധതിക്കായി പട്ടിക വര്‍ഗ്ഗ ഉപ പദ്ധതി വിഹിതത്തില്‍ നിന്നും 15050 രൂപ വകയിരുത്തി പദ്ധതി അംഗീകാരം വാങ്ങിയിരുന്നു. എന്നാല്‍ ടി തുക ഉപയോഗിച്ച് പദ്ധതി പൂര്‍ത്തിയാകാന്‍ കഴിയാത്തതിനാല്‍ ടി പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
|
View |
|
30/07/2018
|
#3 | D1 |
വാര്‍ഷിക പദ്ധതി ഭേദഗതി
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്ഷി ക പദ്ധതിയില്‍ ഉള്പ്പെറടുത്തിയിട്ടുള്ള ആനകയത്തുംമുല - ഒട്ടതെങ്ങ് തടം കോൺക്രീറ്റ് , ലൈഫ് മിഷന്‍ പദ്ധതി എന്നീ പദ്ധതികള്‍ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ ഫണ്ട് മാറ്റം വരുത്തുന്ന ഫണ്ട് 91 ആനകയത്തുംമുല - ഒട്ടതെങ്ങ് തടം കോൺക്രീറ്റ് TSP - 1,33,700 TSP 98,750 തനത് ഫണ്ട് 34,950 ആകെ 1,33,700 45 ലൈഫ് മിഷന്‍ പ്ലാന്‍ ഫണ്ട് (ജനറല്‍) ബ്ലോക്ക് പഞ്ചായത്ത് ജില്ലാപഞ്ചായത്ത്‌വിഹിതം ഉ.ള്‍പ്പെടുത്തണം 104 ലൈഫ് മിഷന്‍ (പട്ടിക ജാതി ) പ്ലാന്‍ ഫണ്ട് ( SCP ) ബ്ലോക്ക് പഞ്ചായത്ത് ജില്ലാപഞ്ചായത്ത്‌വിഹിതം ഉ.ള്‍പ്പെടുത്തണം
|
View |
|
30/07/2018
|
#3 | D2 |
വാര്‍ഷിക പദ്ധതി ഭേദഗതി
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ നി.ര്വജഹണ ഉദ്യോഗസ്ഥരുടെ അപേക്ഷ പ്രകാരം 2018 – 2019 വാര്ഷി്ക പദ്ധതിയി.ല്‍ ഉള്പ്പെലടുത്തിയിട്ടുള്ള ചുവടെ പറയുന്ന പദ്ധതികളുടെ നിര്വ ഹണം നിര്വരഹണ ഉദ്യോഗസ്ഥരെ മാറ്റി ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ നിര്വിഹണ ഉദ്യോഗസ്ഥന്‍ പുതിയ നിര്വിഹണ ഉദ്യോഗസ്ഥന്‍ 1 93 വനിതകള്ക്ക്റ യോഗ പരിശീലനം I C D S സൂപ്പര്‍ വൈസ.ര്‍ മെഡിക്കല്‍ ഓഫീസ.ര്‍ ഹോമിയോ 2 79 വയോജനങ്ങൾക്ക് കട്ടിൽ (എസ്.സി I C D S സൂപ്പര്‍ വൈസ.ര്‍ അസിസ്റ്റന്റ് സെക്രട്ടറി
|
View |
|
30/07/2018
|
#3 | D3 |
വാര്‍ഷിക പദ്ധതി ഭേദഗതി
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്ഷികക പദ്ധതിയി.ല്‍ ഉള്പ്പെെടുത്തി ചുവടെ പറയുന്ന പദ്ധതികള്‍ കൂടി ഏറ്റെടുത്ത് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് ഫണ്ട് 1 അംഗന്വാ ടികളി.ല്‍ കിണ.ര്‍ നിര്മ്മാ ണവും പമ്പ് സെറ്റ് സ്ഥാപിക്കലും 3,00,000/- പ്ലാന്‍ ഫണ്ട് ജനറല്‍ (DPC റിജക്റ്റ് ചെയ്ത പ്രോജക്റ്റ് തുക ) 2 പഴയ തെരുവ് സ്കൂള്‍ റോഡ് മെയിന്റനന്സ്് 47,000/- (തനത് ഫണ്ട്) 3 പഞ്ചായത്ത് ഓഫീസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങല്‍ 64,348/- (പ്ലാന്‍ ഫണ്ട് ജനറല്‍) 1,90,652/- (തനത് ഫണ്ട്) ആകെ - 2,55,000/- 4 കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ (A M C ) 1,000,00/- (തനത് ഫണ്ട്) 5 പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്ക.ല്‍ 1,50,000/- (തനത് ഫണ്ട്) 6 കണ്ണങ്കരമൂഴി – കവിയാകോട് റോഡ് റീ ടാറിംഗ് 2,00,000/- (തനത് ഫണ്ട്) 7 നിര്മ്മി തി കോളനി റോഡ് പൂര്ത്തീ കരണം 2,00,000 (S C P ) DPC റിജക്റ്റ് ചെയ്ത പ്രോജക്റ്റ് തുക 8 സ്ഥലത്തിന് വില നല്കല്‍ 1,15,000/- (തനത് ഫണ്ട്) 9 പഞ്ചായത്ത് ഓഫീസിലേയ്ക്ക് ഫര്ണ്ണി്ച്ച.ര്‍ വാങ്ങ.ല്‍ 1,00,000/- (തനത് ഫണ്ട്) 10 പഞ്ചായത്ത് ഓഫീസ് കിണ.ര്‍ നവീകരണം 50,000/- (തനത് ഫണ്ട്)
|
View |
|
30/07/2018
|
#3 | D4 |
വാര്‍ഷിക പദ്ധതി ഭേദഗതി
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്ഷിലക പദ്ധതിയില്‍ ഉള്പ്പെദടുത്തിയിട്ടുള്ള പട്ടിക ജാതി കുടുംബങ്ങള്ക്ക് വാട്ടര്‍ ടാങ്ക് എന്ന പദ്ധതി പ്രോജക്റ്റ് ഏറ്റെടുത്തപ്പോള്‍ ഗുണഭോക്താവ് ടാങ്ക് വാങ്ങി ബില്‍ നേരിട്ട് ഹാജരാക്കുന്ന മുറക്ക് സബ്സിഡി തുക ഗുണഭോകതാവിന്റെ അക്കൌണ്ടില്‍ നല്കുന്നതായീ രേഖപ്പെടുതിയിരിക്കുന്നതായും ആയത് മാറ്റി ഗുണഭോക്തൃ വിഹിതം ഗ്രാമ പഞ്ചായത്തില്‍ ഒടുക്കി ടെണ്ടര്‍ നടപടികളിലൂടെ പദ്ധതിനടപ്പിലാക്കുന്നതിലെക്കയുള്ള അംഗീകാരത്തിനായി നിര്വ്ഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ്റ്് സെക്രട്ടറി അപേക്ഷിച്ചിരിക്കുന്നു, ആയത് പ്രകാരം ഡി പി സി അംഗീകാരം വാങ്ങി പദ്ധതി ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു.
|
View |
|
30/07/2018
|
#3 | D5 |
വാര്‍ഷിക പദ്ധതി ഭേദഗതി
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി LSGD A E നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 89 പഴയതെരുവ് സ്കൂള്‍ മെയിന്റനന്‍സ് എന്ന പദ്ധതിക്ക് അനുവദിച്ചിട്ടുള്ള മെയിന്റനന്‍സ് ഫണ്ട് തുക 300000/- അപര്യാപ്തമാണ് എന്ന് നിര്‍വഹണ ഉദ്യോഗസ്ഥന്‍ അറിയിചിരിക്കുന്നതിനാല്‍ ടി പദ്ധതിക്ക് തനത് ഫണ്ടില്‍ നന്നും 100000/- രൂപ കൂടി അനുവദിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D1 |
ലൈഫ് മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അന്തിമമായി തെരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി വളരെ അടിയന്തിരമായി കരാറില്‍ ഏര്‍പ്പെടുന്നതിനും എല്ലാ ഗുണഭോക്താക്കള്‍ക്കും ആദ്യ ഗഡു തുക വിതരണം ചെയ്യുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D2 |
ലൈഫ് മിഷന്‍
|
ജോയിന്റ് അക്കൌന്റ്റ്റ്
|
View |
|
30/07/2018
|
#5 | D1 |
റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ എല്ലാ പദ്ധതി കളും വളരെയടിന്തിരമായി എസ്ടിമേറ്റ് എടുത്ത് പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
30/07/2018
|
#6 | D1 |
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍
|
2016 വര്‍ഷം മുതല്‍ നാളിതുവരെ ആര്യനാട് ഗ്രാമപഞ്ചായത്ത് ആഫീസില്‍ ലഭിച്ച സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍ക്കുള്ള എല്ലാ അപേക്ഷകളും സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ രേഖപ്പെടുത്തേണ്ട വെബ്സൈറ്റില്‍ ആയത് രേഖപ്പെടുത്തുന്നതിന് നിലവില്‍ സൗകര്യം ഉള്ളതിനാല്‍ 2016 വര്‍ഷം മുതല്‍ നാളിതുവരെ ആര്യനാട് ഗ്രാമപഞ്ചായത്ത് ആഫീസില്‍ ലഭിച്ച എല്ലാ അപേക്ഷകളും ടി വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നതിന് ടി സെക്ഷന്‍ ക്ലാര്‍ക്കിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#7 | D1 |
KSEB പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനുണ്ട് എന്നുള്ള മെമ്പര്‍മാരുടെ അപേക്ഷകള്‍ കമ്മറ്റി ചര്‍ച്ച ചെയ്യുകയും റോഡ് വികസനവുമായി ബന്ധപ്പെട്ട് തടസ്സം നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിലെക്കായി KSEB യ്ക്ക് കത്ത് നല്‍കുന്നതിനും എസ്റ്റിമേറ്റ് പ്രകാരം തുക ഒടുക്കുന്നതിനു തനത് ഫണ്ടില്‍ നിന്നും തുക ഉള്‍ക്കൊള്ളിച്ച് പദ്ധതി തയാറാക്കി ഡി പി സി അംഗീകാര പ്രകാരം തുക നല്‍കുന്നതിനും തീരുമാനിച്ചു.
|
View |
|
30/07/2018
|
#8 | D1 |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2018 -2019 സാമ്പത്തിക വര്‍ഷത്ത്ക്കുള്ള അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ 163 പ്രോജക്ട്ടുകളിലായി 15,71,60,000/-- രൂപയുടെ ആക്ഷന്‍ പ്ലാന്‍ കമ്മറ്റി ഐക്യകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു.
|
View |
|
30/07/2018
|
#8 | D2 |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന 2 കമ്പ്യൂട്ടറുകള്‍ക്കായി 2 U P S ഉം 1 വൈഫൈ സ്പ്ലിട്ടരും വാങ്ങിനല്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി A E അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആയത് വാങ്ങുന്നതിനും ഇതിനാവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും MGNREGA ഫണ്ട് വരുന്ന മുറക്ക് ടി തുക റീ കൂപ്പ് ചെയുന്നതിനും തീരുമാനിച്ചു.
|
View |
|
30/07/2018
|
#8 | D3 |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന നടത്താനിരിക്കുന്ന മെറ്റീരിയല്‍ പ്രവൃത്തികള്‍ക്കായി 09/07/2018 ന് നടത്തിയ ടെണ്ടറില്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത ടെണ്ടറുകള്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. 1. മെറ്റീരിയല്‍ പ്രൊഡക്ഷന്‍ യൂണിറ്റ് - ശ്രീ. ശ്രീകുമാര്‍ - 4% കുറവ് 2. റോഡ് കോണ്‍ക്രീറ്റ് - ശ്രീ. കുഞ്ഞുമോന്‍ കെ - 4% കുറവ് 3. കളിസ്ഥല നിര്‍മ്മാണം - ശ്രീ. കുഞ്ഞുമോന്‍ കെ - 4% കുറവ് 4. ഡിസ്പ്ലേ ബോര്‍ഡ് - മുഹമ്മദ് അര്‍ഷാദ് - 9% കുറവ്
|
View |
|
30/07/2018
|
#8 | D4 |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന 4 കമ്പ്യൂട്ടറുകള്‍ക്കായി 4 പോര്‍ട്ട് ഉള്ള വൈഫൈ മോഡം, 10 മീറ്റര്‍ നീളമുള്ള 1 നെറ്റ് കേബിള്‍ ,1 സ്വിച്ച് ബോര്‍ഡ് എന്നിവ വാങ്ങിനല്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി A E അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആയത് വാങ്ങുന്നതിനും ഇതിനാവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും MGNREGA ഫണ്ട് വരുന്ന മുറക്ക് ടി തുക റീ കൂപ്പ് ചെയുന്നതിനും തീരുമാനിച്ചു.
|
View |
|
30/07/2018
|
#9 | D1 |
കുടുംബശ്രീ
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഭരണസമിതി വിലയിരുത്തി . ഹരിത കര്‍മ്മ സേന , ആശ്രയ തുടങ്ങിയ പദ്ധതികളില്‍ കുടുംബശ്രീ യുടെ പങ്കാളിത്തം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ CDS ചെയര്‍പേഴ്സനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
30/07/2018
|
#0 | D1 |
പന്നിഫാം ലൈസന്‍സ്
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോട്ടക്കകം മുത്തുവിലാകത്ത് കുഴി തടത്തരികത്ത് വീട്ടില്‍ പി ബാബു പന്നി ഫാം തുടങ്ങുന്നതിലെക്കായി സമര്‍പ്പിച്ച അപേക്ഷ നിയമാനുസൃതമായ രേഖകള്‍ എല്ലാം സമര്‍പ്പിച്ചിട്ടുണ്ട് സൈറ്റ് പരിശോധിച്ച ഭരണ സമിതി ഏര്‍പ്പെടുത്തിയ ഉപസമിതി ഭൌതിക സാഹചര്യങ്ങള്‍ എല്ലാം മെച്ചമാണ് ലൈസന്‍സ് അനുവദിക്കാവുന്നതാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു .ആകയാല്‍ ടി ഫാമിന് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചു.
|
View |
Try adjusting your search criteria