Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
30/07/2018
|
#1 | D1 |
ഓംബുഡ്സ്മാന്‍ കേസ്
|
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ആര്യനാട് വില്ലേജില്‍ ശ്രീമതി രമണിഭായി പ്രകാശ്ഭവന്‍ അത്തിയറ കാനക്കുഴി ആര്യനാട്. പി.ഒ എന്നയാളുടെ ഉടമസ്ഥതയിലുളള ബ്ലോക്ക് നം 47-ല്‍ റീസര്വ്വെ 529/2.1 ,529/2.1.1 -ല്‍ ഉള്പ്പെംട്ട 1.10 സ്ഥലം കാനക്കുഴി അത്തിയറ റോഡ് നിര്മ്മാ ണത്തിന് കൈയേറി എന്ന വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്ക്ക് വേണ്ടിയുളള ഓംബുഡ്സ്മാന്‍ മുമ്പാകെ ഫയല്‍ ചെയ്ത 1795/09 നം OP-യിലെ 269/2014 നം CMP പ്രകാരം ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ഓംബുഡ്സ്മാന്‍ നിര്ദ്ദേ ശിച്ച പ്രകാരം ശ്രീമതി രമണിഭായി വസ്തുവിന്റെ വാല്യൂവേഷന്‍ സാക്ഷ്യപത്രം നെടുമങ്ങാട് താലൂക്ക് തഹസില്ദാ റുടെ 14/06/2018-ലെ A7/8756/2018 നം പ്രകാരം ഈ ആഫീസില്‍ സമര്പ്പി ക്കുകയുണ്ടായി. ടി വിഷയം ചര്ച്ച/ ചെയ്ത കമ്മിറ്റി പ്രസ്തുത വസ്തു ശ്രീമതി രമണിഭായിയും ശശിയും ചേര്ന്ന്/ 04/04/2014-ല്‍ 756/2014 നം പ്രകാരം ടിയാളുടെ മകനായ എസ്.ആര്‍ അരുണ്‍ പ്രകാശിന് ധനനിശ്ചയപ്രകാരം ചെയ്ത് നല്കിിയിട്ടുണ്ടെന്ന് മനസസിലായി. ശ്രീ എസ്.ആര്‍ അരുണ്‍ പ്രകാശ് (S/O)ശശി അത്തിയറ വീട് പേര്ക്ക് നെടുമങ്ങാട് താലുക്ക് തഹസസില്ദാ്ര്‍ 1 ആറിന് 1,48,260 രൂപ എന്ന നിരക്കില്‍ ആകെ 8.10 ആര്‍ വസ്തുവിന് 20,99,362/-രൂപ വില നിശ്ചയിച്ച് നല്കിൂയിട്ടുണ്ട്. പഞ്ചായത്ത് കൈയേറി എന്ന് പറയപ്പെടുന്ന 1.10 ആര്‍ വസ്തു പഞ്ചായത്ത് സെക്രട്ടറിയുടെ പേര്‍ക്ക് ആധാരം ചെയ്ത് നല്കിയാല്‍ മാത്രമേ വാല്യൂവേഷന്പ്ര കാരമുളള തുക പഞ്ചായത്ത് ഫണ്ടില്‍ നിന്നും നല്കുവാന്‍ സാധിക്കുകയുളളു എന്നും ഈ വിവരം ശ്രീമതി രമണിഭായിയെ അറിയിക്കുന്നതിനും പഞ്ചായത്ത് ഭരണസമിതി നിര്ദ്ദേയശിച്ചു. പ്രസ്തുത റോഡ് പ്രവര്‍ത്തിക്കുവേണ്ടി പഞ്ചായത്ത് കൈയേറിയ വസ്തുവിന്റെ വിലയായ 1,063,86/- രൂപ ശ്രീമതി രമണിഭായി ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേര്‍ക്ക് ആധാരം ചെയ്ത് നല്കുന്ന മുറയ്ക്ക് പദ്ധതി അംഗീകാരം വാങ്ങി തുക നല്കുന്നതിന് സമയം ദീര്‍ഘിപ്പിച്ച് നല്കുന്നതിന് ബഹുമാനപ്പെട്ട ഓംബുഡ്സ്മാനോട് അഭ്യര്‍ത്ഥിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
|
View |
|
30/07/2018
|
#2 | D1 |
യാത്രാബത്ത
|
ജീവനക്കാരുടെയും ജന പ്രതിനിധികളുടെയും യാത്രാബത്ത കുടിശിക ഉള്ളതിനാല്‍ എത്രയും വേഗം T A ബില്‍ തയാറാക്കി അടുത്ത പഞ്ചായത്ത് കമ്മറ്റിയില്‍ അംഗീകാരത്തിനു സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
30/07/2018
|
#3 | D1 |
മെഡിക്കല്‍ റീഇമ്പേഴ്സ്മെന്റ്
|
ആര്യനാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ശ്യാമപ്രസാദ് എസ് എസ് ന്റെ മാതാവിന്റെ ചികിത്സക്കും, കേള്‍വി സഹായി വാങ്ങിയതിനുമായി സമര്‍പ്പിച്ചിട്ടുള്ള 16,727/- രൂപ റീഇമ്പേഴ്സ് ചെയ്യുന്നതിന് നിയമാനുസൃത നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D1 |
കത്തുകളും അപേക്ഷകളും
|
സാമൂഹ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് പദ്ധതിയില്‍ തുക ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ബഹു സര്‍ക്കാരിന്റെ 24/04/2018 ലെ സ.ഉ.(സാധാ) നം. 1173/2018/തസ്വഭവ ഉത്തരവ് പ്രകാരം തുക നല്‍കുന്നതിലേക്കായി കോഴ്സ് നടത്തുന്നതിനാവശ്യമായ ഫണ്ടിന്റെ വിവരങ്ങള്‍ അറിയിക്കുന്നതിന് ജില്ലാ സാക്ഷരതാ മിഷനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D2 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടക്കകം വാര്‍ഡിലെ ചൊക്കന്‍തീനി കടവിലെ കടത്തുകാരന്റെ വേതനം 300 രൂപയാക്കി 01/07/2018 മുതല്‍ പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ച് തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D3 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിന് മുന്‍വശം നിന്നിരുന്ന പഞ്ചായത്ത് ഓഫീസിനു അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന തേക്ക് മരത്തിന്റെ ചില്ലകള്‍ പ്രകൃതി ദുരന്ത നിവാരണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയതിന് കൂലിയിനത്തില്‍ 4500/- രൂപ അനുവദിക്കണം എന്നുള്ള ശ്രീ.രാജന്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ച് LSGD അസിസ്റ്റന്റ് എന്‍ജിനീയറുടെ എസ്റ്റിമേറ്റ് പ്രകാരം തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
30/07/2018
|
#4 | D4 |
കത്തുകളും അപേക്ഷകളും
|
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ പ്രദേശത്ത് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായി ഒരു ഹോസ്റ്റല്‍ തുടങ്ങുന്നതിനു ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് 50 സെന്റ് സ്ഥലം മീനാങ്കല്‍ ഗവ:ട്രൈബല്‍ ഹൈസ്കൂള്‍ വകയായിട്ടുണ്ട് എന്നും ടി ലഭ്യമാണെങ്കില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് വിട്ടു നല്‍കുന്നതിന് ആവശ്യമായ റിലിന്‍ക്വിഷ്മെന്‍റ് ഫോം ലഭ്യമാക്കാന്‍ I T D P പ്രോജക്റ്റ് ഓഫീസര്‍ അഭ്യര്‍ത്ഥിചിരിക്കുന്നു. ടി വിഷയം കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആവശ്യമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D5 |
കത്തുകളും അപേക്ഷകളും
|
ബഹു സര്‍ക്കാരിന്റെ ഓണം വാരാഘോഷം നടത്തുന്നതിന്റെ ഭാഗമായി കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന നെയ്യാര്‍ ഡാം സാംസ്കാരിക ഘോഷയാത്രക്കും അനുബന്ധ പരിപാടികള്‍ക്കുമായി തുക അനുവദിക്കണം എന്നുള്ള കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും ബഹു സര്‍ക്കാരിന്റെ 23/07/2018 ലെ സ ഉ (സാധാ)നം. 2012 /2018 /ത സ്വ ഭ വ ഉത്തരവ് പ്രകാരം 5000/- രൂപ തനത് ഫണ്ടില്‍ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D6 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് തേവിയാര്‍കുന്നു വാര്‍ഡില്‍ കുതിര ബൌണ്ടറി എന്ന സ്ഥലത്തെ പുറമ്പോക്കില്‍ മുറിച്ചിട്ടിരുന്ന ആഞ്ഞിലി മരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ മൂല്യ വിലയായ 50000/- രൂപ അടിസ്ഥാന വില നിശ്ചയിച്ച് 3 പ്രാവശ്യം ലേലം നടത്തിയെങ്കിലും ആരും തന്നെ ടി വിലക്ക് ലേലം ഏറ്റടുക്കാതിരുന്നതിനാല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിനു സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് സെക്രട്ടറി കത്ത് നല്‍കിയെങ്കിലും ആയതിന് കഴിയില്ല എന്നും സെക്രട്ടറിയുടെ വിവേചന അധികാരം ഉപയോഗിച്ച് തുടര്‍ ലേലങ്ങളില്‍ ടി മരങ്ങള്‍ വില്പന നടത്താന്‍ അറിയിച്ചിരിക്കുന്നു. ടി വിഷയം കമ്മട്റ്റ് വിശദമായി ചര്‍ച്ച ചെയ്യുകയും നിയമ പരമായി സര്‍ക്കാര്‍ ഉത്തരവ് പാലിച്ച് ലേലം 10/08/2018 തീയതി നടത്താന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D7 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രിയില്‍ ദൈനം ദിന ആവശ്യങ്ങള്‍ക്കായി ബക്കറ്റ്, മഗ് ,തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 3592/- രൂപ അനുവദിക്കണം എന്നുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ടി തുക തനത് ഫണ്ടില്‍ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D8 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയ തെരുവ് എല്‍ പി എസ് ടീച്ചര്‍ ഇന്‍ ചാര്‍ജ് ശ്രീമതി സിന്ധു വി ടി സ്കൂളിലെ ജൂണ്‍ ജൂലൈ മാസത്തിലെ വാട്ടര്‍ ബില്‍ തുക 23061 /- രൂപയായിട്ടുണ്ട് എന്നും ടിന്‍ തുക ഒടുക്കാന്‍ സ്കൂളിനു നിര്‍വാഹമില്ലാത്തതിനാല്‍ ടി തുക ഒടുക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് അപേക്ഷിച്ചിരിക്കുന്നു . ടി അപേക്ഷ കമ്മറ്റി വിശദമായി പരിശോധിച്ച് നിയമാനുസൃതമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D9 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ MGNREGS പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെറ്റീരിയല്‍ വര്‍ക്കുകള്‍ക്കായി ടെണ്ടര്‍ പരസ്യം ജനയുഗം പത്രത്തില്‍ പരസ്യം നല്‍കിയ വകയില്‍ തുക 3150/- രൂപ അനുവദിക്കണം എന്നുള്ള അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും MGNREGS ഫണ്ട് വരുന്ന മുറക്ക് ടി തുക തിരികെ പഞ്ചായതിന്റെ അക്കൗണ്ടിലേക്ക് റീ കൂപ്പ് ചെയുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D10 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ അംഗന്‍ വാടിയില്‍ കിണര്‍ വൃത്തിയാക്കി ഉപയോഗ യോഗ്യ മാറ്റിയതില്‍ പണിക്കൂലി അടക്കം 3000 രൂപ ചെലവായത് അനുവദിക്കണമെന്നുള്ള അംഗന്‍ വാടി വര്‍ക്കരുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും L S G D ഓവര്‍സിയര്‍ തുക അനുവടിക്കാവുന്നതാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ടി തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D11 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ X കാഞ്ഞിരംമൂട് മൂട് വാര്‍ഡിലെ പഴയതെരുവ് സ്കൂളിലേക്കുള്ള ഏക ആശ്രയമായ കോണ്ക്രീറ്റ് വഴി കാല പഴക്കം കൊണ്ട് തകര്‍ന്നതിനാല്‍ ടി വഴിയുടെ ഒരു ഭാഗം കോണ്‍ക്രീറ്റ് ചെയ്യണമെന്നുള്ള വാര്‍ഡ് മെമ്പറുടെ അപേക്ഷ പ്രകാരം ആയതില്‍ എസ്റ്റിമേറ്റ് എടുക്കുന്നതിന് L S G D . A E ചുമതലപ്പെടുത്തിയാതിന്റെ അടിസ്ഥാനത്തില്‍ L S G D വിഭാഗം ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റ് അനുസരിച്ച് ടി വര്‍ക്ക് ചെയ്യുന്നതിന് 9,900/- രൂപയാകും എന്ന് അറിയിച്ചിരിക്കുന്നു. ടി വിഷയം കമ്മറ്റി ചര്‍ച്ച ചെയ്തു . വളരെ അടിയന്തിരമായി എസ്റ്റിമേറ്റ് പ്രകാരം കോണ്ക്രീറ്റ് ചെയ്യാന്‍ L S G D . A E യെയും എസ്റ്റിമേറ്റ് തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D12 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍സ്മിത ജി നായര്‍ താന്‍ 6 മാസത്തോളം ആര്യനാട് പോസ്റ്റ് ഓഫീസ് ജന്ഗ്ഷനില്‍ പ്രവര്‍ത്തിച്ച് വരുന്ന ചൈതന്യ ലബോറട്ടറി ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. ടി ലബോറട്ടറിക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനു അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച കമ്മറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D13 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോട്ടക്കകം മുത്തുവിലാകത്ത് കുഴി തടത്തരികത്ത് വീട്ടില്‍ പി ബാബു പന്നി ഫാം തുടങ്ങുന്നതിലെക്കായി സമര്‍പ്പിച്ച അപേക്ഷ നിയമാനുസൃതമായ രേഖകള്‍ എല്ലാം സമര്‍പ്പിച്ചിട്ടുണ്ട് സൈറ്റ് പരിശോധിച്ച ഭരണ സമിതി ഏര്‍പ്പെടുത്തിയ ഉപസമിതി ഭൌതിക സാഹചര്യങ്ങള്‍ എല്ലാം മെച്ചമാണ് ലൈസന്‍സ് അനുവദിക്കാവുന്നതാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു .ആകയാല്‍ ടി ഫാമിന് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D14 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ നടുവിള , കാനക്കുഴി അന്‍ഗന്‍ വാടികള്‍ക്ക് സ്ഥലം ലഭ്യമായതിനാല്‍ ICDS കെട്ടിട നിര്‍മ്മാണത്തിനായി ഡിപ്പാര്‍ട്ട്മെന്റ് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നുള്ള ICDS സൂപ്പര്‍വൈസറുടെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആര്യനാട് ഗ്രാമ പഞ്ചായത്തിലെ നടുവിള , കാനക്കുഴി അന്‍ഗന്‍ വാടികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ബഹു . സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D15 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗവ ഹോമിയോ ഡിസ്പെന്‍സറി കെട്ടിടം നിലവില്‍ ശോചനീയമായ അവസ്ഥയിലാണ് എന്നും ടി ഡിസ്പെന്‍സറിയിലേക്കുള്ള വഴി ചെളിയും കല്ലുകളും കൊണ്ട് നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് എന്നും മേല്‍ നടപടികള്‍ സ്വീകരിക്കണം എന്നും ഉള്ള ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്ത് ഡിസ്പെന്‍സറി കെട്ടിടം പുതുക്കുന്നതിനും ഡിസ്പെന്‍സറിയിലേക്കുള്ള വഴി കൊണ്ക്രീറ്റ് ചെയ്യുന്നതിനും എസ്ടിമേറ്റ് തയാറാക്കുന്നതിന് L S G D A .E യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D16 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 16 വാര്‍ഡില്‍ അക്ഷയാ ഭവനില്‍ ശ്രീ സി അനിക്കുട്ടന് 4 HP മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ലൈസന്‍സ് അനുവദിക്കുന്നതിന് കമ്മറ്റി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D17 |
കത്തുകളും അപേക്ഷകളും
|
ഹരിത കേരളം മിഷന്റെ ഉപമിഷനായ ജലസമൃദ്ധി മിഷന്റെ കീഴില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ രൂപീകൃതമായ സാങ്കേതിക സമിതിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കേണ്ട മണ്ണ് - ജല സംരക്ഷണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നീര്‍ത്തടാടിസ്ഥാനത്തില്‍ തയ്യാറാക്കിയ വികസന റിപ്പോര്‍ട്ട് പരിശോധിച്ച് അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D18 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തെരുവ് പോസ്റ്റുകളില്‍ എല്‍ ഇ ഡി സ്ഥാപിക്കുന്നതിലെക്കായി 4590/- രൂപ സൂപ്പര്‍വിഷന്‍ ചാര്‍ജ് ഒടുക്കുന്നതിനു K S E B ആര്യനാട് സെക്ഷന്‍ അസ്സിസ്സ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചിരിക്കുന്നു.ടി വിഷയം കമ്മറ്റി ചര്‍ച്ച ചെയ്യുകയും പ്രോജക്ടില്‍ ടി തുക ഒടുക്കാനുള്ള തുക ഇല്ലാത്തതിനാല്‍ തനത് ഫണ്ടില്‍ നിന്നും ടി തുക ഒടുക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D19 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ക്ഷീര വികസന വകുപ്പിന് അച്ചടിച്ച് നല്‍കിയ അപേക്ഷ ഫോമുകള്‍ , പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് A 4 സൈസ് ഫയല്‍ ഫ്ലാപ് , ലീഗല്‍ സൈസ് ഫയല്‍ ഫ്ലാപ് , ക്ഷീര കാര്‍ഡ് എന്നിവ അച്ചടിച്ച വകയില്‍ 3300/- രൂപ അനുവദിക്കുന്നതിന് കൈരളി പ്രസ് പ്രൊപ്പ്റൈറ്റര്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി തുക തനത് ഫണ്ടില്‍ ന്നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D20 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഊരുകൂട്ടം വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നതിലേയ്ക്കായി 07/07/2018 ശനിയാഴ്ച്ച തേവിയാരുകുന്ന് ഗവ:ട്രൈബല്‍ L P S ല്‍ കൂടിയ ഊരുകൂട്ട യോഗത്തില്‍ ശ്രീ.ബിനു എസ്, അമ്പാടി തേവിയാരുകുന്ന് പറണ്ടോട് P O, ശ്രീമതി .ഗീത വിനീഷ് ഭവന്‍ തേവിയാരുകുന്ന് പറണ്ടോട് P O , ശ്രീമതി .വിജി. എസ് ആറ്റുമുക്ക് വീട് തേവിയാരുകുന്ന് എന്നിവരെ തെരഞ്ഞെടുത്തിരുന്നു. ആയത് പഞ്ചായത്ത് കമ്മറ്റി അംഗീകരിക്കുകയും ടി ഊരുകൂട്ട വോളന്റിയര്‍മാരുടെ വിവരം പട്ടിക വര്‍ഗ്ഗ വികസന ഓഫീസറെ അറിയിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.
|
View |
|
30/07/2018
|
#4 | D21 |
കത്തുകളും അപേക്ഷകളും
|
കെ എസ് ഇ ബി പവര്‍ ഇവാക്യുവേഷന്റെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍, പള്ളിനട, കടുവാക്കുഴി (450 M), ഗുരുമന്ദിരം - പന്നിക്കാല (500 M) എന്നിവിടങ്ങളില്‍ റോഡരികില്‍ നിന്നും 30 CM വീതിയിലും 1 Mtr ആഴത്തിലും കുഴി എടുക്കുന്നതിനുള്ള അനുമതിക്കായി വിതുര ഇലക്ട്രിക്കല്‍ സെക്ഷന്‍ കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ നല്‍കിയ അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും, പണിപൂര്‍ത്തിയാക്കുന്ന മുറക്ക് റോഡ് പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന വ്യവസ്ഥയോട് കൂടി അനുമതി നല്‍കുന്നതിനും അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D22 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡില്‍ ചെറുമഞ്ചല്‍ വിരിപ്ലന്നി മുതല്‍ വാരിയംകോണം ക്ഷേത്രനട വരെയുള്ള തോടിന്റെ ഇരുകരകളും ഇടിഞ്ഞുപോയതായും ടി തോടിന് കുറുകെയുള്ള ചെറുമഞ്ചല്‍ പാലം തകര്‍ന്നു വീണതായും, ക്ഷേത്രനടയിലെ മറ്റൊരു പാലം അപകടാവസ്ഥയിലാണെന്നും, ആയതിനാല്‍ ടി തോടിന്റെ രണ്ട് വശങ്ങളും കെട്ടിപ്പൊക്കി മണ്ണിട്ട് നികത്തി വീതി കൂട്ടി കൃഷിക്ക് അനുയോജ്യമാക്കണമെന്നും വാര്‍ഡ് മെമ്പര്‍ അപേക്ഷിച്ചിരിക്കുന്നു. ടി വിഷയം ടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്നതിനാല്‍ വളരെയധികം ഗൗരവമായി ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി നടപടി സ്വീകരിക്കുന്നതിലേക്കായി ടി വിവരം ഇറിഗേഷന്‍ വകുപ്പിനെ അറിയിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D23 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചതിനാല്‍ ടി കംഫര്‍ട്ട് സ്റ്റേഷനില്‍ ക്ലീനിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി നോക്കിയിരുന്ന ശ്രീമതി രമണിയെ വി ഇ ഒ ഓഫീസ്, പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 150 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D24 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെയും പരിസരത്തിന്റെയും, കമ്യൂണിറ്റി ഹാള്‍, MGNREGS ഓഫീസ് എന്നിവയുടെയും സ്വീപ്പിംഗ് ഏര്യ നിശ്ചയിച്ച് നല്‍കുന്നതിന് L S G D A E യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D25 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആഡിറ്റ് പരാമര്‍ശമുള്ള വിഷയങ്ങളില്‍ ആയതില്‍ അടിയന്തിര നടപടി സ്വീകരിച്ച് ഓഡിറ്റ് പരാമര്‍ശം ഒഴുവാക്കുന്നത്തിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2018
|
#4 | D26 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS ഓഫീസിലേക്ക് അത്യാവശ്യമായ ഇന്റര്‍നെറ്റ് മോഡവും, നെറ്റ് വര്‍ക്കിംഗ് കേബിളും, വയറിംഗ് നടത്തുന്നതിനുള്ള മറ്റ്സാധനങ്ങളും വാങ്ങുന്നതിന് തീരുമാനിച്ചു.
|
View |
|
23/07/2018
|
#1 | D1 |
ലൈഫ് മിഷന്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി - ഭൂമിയുള്ള ഭവന രഹിതരുടെ മുന്‍ഗണന ഗുണഭോക്തൃ പട്ടികയില്‍ ടി പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ VEO പരിശോധന നടത്തി സമര്‍പ്പിച്ച ഉള്ളടക്കം ചെയ്തിരിക്കുന്ന അന്തിമ ഗുണഭോക്തൃ പട്ടിക കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു തീരുമാനിച്ചു.
|
View |
|
05/07/2018
|
#1 | D1 |
പുറമ്പോക്ക് കയ്യേറ്റം
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 09/03/2018 തീയതിയിലെ IV/(1) നമ്പര്‍ തീരുമാനപ്രകാരം ആര്യനാട് ചെറ്റച്ചല്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് ആര്യനാട് ജംഗ്ഷനിലെയും മറ്റു പഞ്ചായത്ത് പ്രദേശത്തെയും പുറമ്പോക്കില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടിക്കടകള്‍ എടുത്തുമാറ്റുന്നതിനും പുറമ്പോക്കിലെ കൃഷിയും അസംസ്കൃത വസ്തുക്കള്‍ നിക്ഷേപിച്ചതും ഒഴിവാക്കുന്നതിന് 19/03/2018 തീയതിയില്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന്‍ ഭിന്നശേഷിക്കാരനായ വീല്‍ ചെയറില്‍ ഇരുന്ന് കച്ചവടം നടത്തുന്ന ശ്രീ അരുണ്‍, ശ്രീമതി സരസ്വതി അമ്മ എന്നിവര്‍ തങ്ങളെ ഒഴിപ്പിക്കരുതെന്നും ഒഴിപ്പിച്ചാല്‍ പകരം സംവിധാനം നല്‍കണമെന്നും സൂചിപ്പിച്ചു നല്‍കിയ അപേക്ഷ പഞ്ചായത്ത് 25/06/2018 തീയതിയിലെ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു.XV/(15)നമ്പര്‍ തീരുമാനപ്രകാരം ആര്യനാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 6/723 നമ്പര്‍ കെട്ടിടത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ശ്രീ അരുണിന് നല്‍കാം എന്ന് തീരുമാനിക്കുകയും ചെയ്തു. നാളിതുവരെ പുറമ്പോക്കിലെ അനധികൃത പെട്ടിക്കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിക്കാത്തതിനാല്‍ ആര്യനാട് - ചെറ്റച്ചല്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നു എന്ന് മനസിലാക്കിയ ഭരണസമിതി ഇന്നേ ദിവസം തന്നെ അനധികൃത പെട്ടികടകള്‍ ഒഴുപ്പിക്കുന്നതിനും പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള VII/273 നമ്പര്‍ വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്ന ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഭിന്നശേഷിക്കാരനും മാനുഷിക പരിഗണന അര്‍ഹിക്കുന്നവാനുമായ ശ്രീ അരുണിന് കച്ചവടം നടത്തുന്നതിനുള്ള സൌകര്യം ഒരുക്കി കൊടുക്കുന്നതിനും പുറമ്പോക്ക് ഒഴുപ്പിക്കുന്ന സമയത്ത് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായാല്‍ ക്രമസമാധാനപരിപാലനത്തിന്നായി പോലിസ് അധികാരികളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/06/2018
|
#1 | D1 |
വാര്‍ഷിക പദ്ധതി നിര്‍വഹണം - ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കല്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-19 വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍ക്കായി ഗ്രാമസഭകള്‍ വഴി തെരഞ്ഞെടുത്ത് ഉള്ളടക്കം ചെയ്തിരിക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് കമ്മറ്റി ഐകകണ്ഠേന അംഗീകരിച്ച് ആയത് ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തിലെ വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
|
View |
|
25/06/2018
|
#1 | D1 |
വാര്‍ഷിക പദ്ധതി 2018 -2019
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വെറ്റിനറി സര്‍ജന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി പ്രോജക്റ്റ് നമ്പര്‍ S0017/19 മൃഗാശുപത്രിക്ക് മരുന്ന് വാങ്ങല്‍ എന്ന പദ്ധതി നീതി സ്റ്റോര്‍സ് വഴി വെറ്റിനറി ഡിപ്പാര്‍ട്ട്മെന്റിന്റെ NOC ലഭ്യമായ ശേഷം മാത്രം നടപ്പിലാക്കുന്നതിനും വെറ്റിനറി സര്‍ജനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/06/2018
|
#1 | D2 |
വാര്‍ഷിക പദ്ധതി 2018 -2019
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വെറ്റിനറി സര്‍ജന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി പ്രോജക്റ്റ് നമ്പര്‍ S0021/19 പോര്‍ട്ടബിള്‍ ബില്ലിംഗ് മെഷിന്‍ വാങ്ങല്‍ എന്ന പദ്ധതി നടത്തിപ്പിലെക്കായി സ്വീകരിച്ച ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത സോഫ്റ്റ് വെയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് ക്വട്ടേഷന്‍ ഉറപ്പിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
25/06/2018
|
#1 | D3 |
വാര്‍ഷിക പദ്ധതി 2018 -2019
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ L S G D A E നിര്‍വഹണ ഉദ്യോഗസ്ഥനായ ആര്യനാട് L P S മെയിന്റനന്‍സ് എന്ന പദ്ധതി എസ്റ്റിമേറ്റ് തുകയില്‍ വ്യതിയാനം വരുത്താതെ ഭേദഗതി ചെയ്യുന്നതിനുള്ള L S G D A E യുടെ അപേക്ഷ കമറ്റി പരിശോധിച്ചു . അപ്രകാരം എസ്റ്റിമേറ്റ് തുകയില്‍ വ്യതിയാനം വരുത്താതെ തറ ഇന്‍റ്റര്‍ ലോക്ക് ചെയ്യുന്നതിന് അനുവാദം നല്‍കി തീരുമാനിച്ചു.
|
View |
|
25/06/2018
|
#1 | D4 |
വാര്‍ഷിക പദ്ധതി 2018 -2019
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 33 അംഗന്‍ വാടികള്‍ക്ക് മാവേലി സ്റ്റോറുകളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ എടുത്തു അംഗന്‍ വാടി സെന്‍ററുകളില്‍ എത്തിക്കുന്നതിനു സ്വീകരിച്ച ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ .സജീവ് ശ്രീലകം വലിയകലുങ്ങ് എന്നയാളുടെ ക്വട്ടേഷന്‍ ഉറപ്പിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
25/06/2018
|
#1 | D5 |
വാര്‍ഷിക പദ്ധതി 2018 -2019
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 33 അംഗന്‍ വാടികള്‍ക്ക് പൂവച്ചല്‍ കൃഷ്ണാ ന്യൂട്രി മിക്സില്‍ നിന്നുംഅമൃതം പൊടി എടുത്തു അംഗന്‍ വാടി സെന്‍ററുകളില്‍ എത്തിക്കുന്നതിനു സ്വീകരിച്ച ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ.സൂരജ് വി എസ് പുന്നവിള പുത്തന്‍ വീട് ചായ്ക്കുളം എന്നയാളുടെ ക്വട്ടേഷന്‍ ഉറപ്പിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
25/06/2018
|
#1 | D6 |
വാര്‍ഷിക പദ്ധതി 2018 -2019
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മാണം നടന്നു വരുന്ന ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റിന്റെ പ്രോജക്റ്റ് തുകയില്‍ മാറ്റം വരുത്താതെ ആവശ്യമായ എസ്ടിമേറ്റ് റിവിഷന്‍ നടത്തി പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
|
View |
|
25/06/2018
|
#1 | D7 |
വാര്‍ഷിക പദ്ധതി 2018 -2019
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD വിഭാഗത്തില്‍ നിലവിലുള്ള 2 ഓവര്‍സിയര്‍മാരില്‍ ഒരാള്‍ 2018 മാര്‍ച്ച് മാസത്തോടെ സ്ഥലം മാറി പോയിട്ടുണ്ട്. നിലവിലുള്ള ഒരു ഓവര്‍സീയര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറവുമാണ്, റര്‍ബന്‍ മിഷന്‍ പദ്ധതികള്‍ പഞ്ചായത്തിന്റെ 2018 -2019 വര്‍ഷത്തെ വാര്‍ഷിക പദ്ധതി സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ എന്നിവ നിര്‍വഹണം നടത്തുന്നതിന് നിലവിലുള്ള ഒരു ഓവര്‍സീയറുടെ സേവനം മാത്രം മതിയാകുകയില്ല എന്ന് യോഗം വിലയിരുത്തി. ആകയാല്‍ ഇക്കാര്യത്തില്‍ വളരെ അടിയന്തിരമായി നിലവിലുള്ള ഓവര്‍സീയറുടെ ഒഴിവു വളരെ അടിയന്തിരമായി നികത്തുന്നതിനു എല്‍ എസ് ജി ഡി ചീഫ് ഇഞ്ചിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
|
View |
|
25/06/2018
|
#1 | D8 |
വാര്‍ഷിക പദ്ധതി 2018 -2019
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പട്ടിക വര്‍ഗ്ഗ മേഖലയില്‍ വോളന്‍റ്ററിയന്‍മാരെ തെരെഞ്ഞെടുക്കുന്നതിലെക്കായി പ്രത്യേക ഊരുകൂട്ടം 06/07/2018 വെള്ളിയാഴ്ച തേവിയാരുകുന്നു LPS ല്‍ കൂടാന്‍ തീരുമാനിച്ചു.
|
View |
|
25/06/2018
|
#1 | D9 |
വാര്‍ഷിക പദ്ധതി 2018 -2019
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്ഷിിക പദ്ധതിയില്‍ ഉള്പ്പെതടുത്തിയിട്ടുള്ള ആനകയത്തുംമുല - ഒട്ടതെങ്ങ് തടം കോൺക്രീറ്റ് എന്ന പദ്ധതിക്ക് ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ ഫണ്ട് മാറ്റം വരുത്തുന്ന ഫണ്ട് 91 ആനകയത്തുംമുല - ഒട്ടതെങ്ങ് തടം കോൺക്രീറ്റ് TSP - 133700 TSP = 83700 തനത് ഫണ്ട് 50000 ആകെ = 133700
|
View |
|
25/06/2018
|
#1 | D10 |
വാര്‍ഷിക പദ്ധതി 2018 -2019
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ അപേക്ഷ പ്രകാരം 2018 – 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചുവടെ പറയുന്ന പദ്ധതികളുടെ നിര്‍വഹണം നിര്‍വഹണ ഉദ്യോഗസ്ഥരെ മാറ്റി ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ പുതിയ നിര്‍വഹണ ഉദ്യോഗസ്ഥന്‍ 1 93 വനിതകള്ക്ക് യോഗ പരിശീലനം I C D S സൂപ്പര്‍ വൈസ.ര്‍ മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ 2 79 വയോജനങ്ങൾക്ക് കട്ടിൽ (എസ്.സി I C D S സൂപ്പര്‍ വൈസ.ര്‍ അസിസ്റ്റന്റ് സെക്രട്ടറി 3 265 കറവപ്പശുക്കള്ക്ക് കാലിത്തീറ്റ വെറ്റിനറി സര്‍ജന്‍ ഡയറി ഫാം ഇന്സ്ട്ര ക്ട.ര്‍
|
View |
|
25/06/2018
|
#1 | D11 |
വാര്‍ഷിക പദ്ധതി 2018 -2019
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ VEO നിര്‍വഹണ ഉദ്യോഗസ്ഥനായി 2017 -2018 വര്‍ഷം ഏറ്റെടുത്തതും എന്നാല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുമായ പ്രോജക്റ്റ് നമ്പര്‍ 290 ഭവന പുനരുദ്ധാരണം എന്ന പദ്ധതി 2018 -2019 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
|
View |
|
25/06/2018
|
#1 | D12 |
വാര്‍ഷിക പദ്ധതി 2018 -2019
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ റര്‍ബന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന പദ്ധതികള്‍ എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തരമായി പൂര്‍കരിക്കുന്നതിനു എല്‍ എസ് ജി ഡി A E യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. Construction of one organic product outlet 1.60 lakhs. 2. Vevarathala Bound Road construction 20 lakhs. 3.Athiyara G.K.Nair road 30 lakhs. 4. Myalamood Kaniyam vilasam road construction 27.5 5.Pottenchira Valiyamala road construction 25 lakhs. 6. Kanakuzhy Pezhumoodu by lane 30 lakhs. 7. Upgrading existing toilets 15 lakhs 8. Upgrading existing Auditorium 7.5 lakhs. 9. Construction of daycare 50 lakhs. 10. Construction of Mother and Girls Friendly toilets 5 lakhs. 11.Construction of APJ Abdulkalam Stadium 1.5 Crores. 12. Construction of youth club (40 lakhs) 13. Construction of Valiyakalungu Stadium (25 lakhs) 14. Construction of 10 Grama kendram (1 Crore) 1. Pottenchira 2. Eravoor 3. Valiyakalungu 4. Keezhpaloor 5. Meenankkal 6. Theviyarukkunnu 7. Choozha 8. Irinchal 9. Parandode 10. Puruthippara 15.Construction of 6 Kadavu 1. Housing Board 2. Housing Board 3. panchamthangi 4. Kottaikkakom 5. Palaikonam 6. Moonnattumukk
|
View |
|
25/06/2018
|
#1 | D13 |
വാര്‍ഷിക പദ്ധതി 2018 -2019
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-19 സ്പില്‍ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 232 വലിയകളം - ഇടത്തറ റോഡ് റീടാറിംഗ് എന്ന പദ്ധതി നിര്‍വ്വഹണം നടത്തുന്നതിലേക്ക് എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ പദ്ധതി റിവൈസ് ചെയ്യുന്നതിന് LSGD അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/06/2018
|
#2 | D1 |
ടെണ്ടര്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 11/06/2018 തീയതിയില്‍ ചുവടെ പറയുന്ന പദ്ധതികളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ടു നടന്ന ടെണ്ടറുകള്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. 1. തൊണ്ടന്‍കുളം - കൊക്കോട്ടേല റോഡ് റീടാറിംഗ് SO 086/18 – 2% കുറഞ്ഞതുക ക്വോട്ട് ചെയ്ത ശ്രീ കുഞ്ഞുമോന്‍ കെ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 2. ആറ്റുമുക്ക് തടം കോണ്‍ക്രീറ്റ് SO 090/18 – 24% കുറഞ്ഞ തുക ക്വോട്ട് ചെയ്ത ശ്രീ ജയകുമാര്‍ ഡി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 3. ആനക്കയത്തുംമൂല - ഒറ്റത്തെങ്ങ് തടം കോണ്‍ക്രീറ്റ് SO 090/18 – 2.5% കുറഞ്ഞതുക ക്വോട്ട് ചെയ്ത ശ്രീ കുഞ്ഞുമോന്‍ കെ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 4. മലയന്‍തേരി - ഉണ്ടപ്പാറ ഊറ്റുകുഴി ഡ്രെയിന്‍ നിര്‍മ്മാണം SO112/18 – 20.5% കുറഞ്ഞതുക ക്വോട്ട് ചെയ്ത ശ്രീ വിനുകുമാര്‍ വി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 5. മുത്തിക്കുന്ന് - ചെരുപ്പാണി റോഡ് കോണ്‍ക്രീറ്റ് SO 114/18 – 26.7% കുറഞ്ഞ തുക ക്വോട്ട് ച്വെയ്ത ശ്രീ മോഹന ചന്ദ്രന്‍ ടി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 6. മലയന്‍ തേരി - പള്ളിനട റോഡ് കോണ്‍ക്രീറ്റ് SO 125/18 – 26.9% കുറഞ്ഞ തുക ക്വോട്ട് ച്വെയ്ത ശ്രീ മോഹന ചന്ദ്രന്‍ ടി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 7. കടുവാക്കുഴി - പാറമുക്ക് ഇടവഴി കോണ്‍ക്രീറ്റ് SO 126/18 - ഒറ്റ ടെണ്ടര്‍ മാത്രം ലഭിച്ചതിനാല്‍ ടെണ്ടര്‍ നിരസിച്ചു 8. പന്നിക്കാല - മീനാങ്കല്‍ തടം കോണ്‍ക്രീറ്റിംഗ് SO 127/18 – 25.8% കുറഞ്ഞ തുക ക്വോട്ട് ച്വെയ്ത ശ്രീ സുനില്‍കുമാര്‍ ടി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 9. മാവ്നിന്നകുഴി - വായുംകോണം റോഡ് രണ്ടാം ഘട്ടം കോണ്‍ക്രീറ്റിംഗ് SO 129/18 – ഒറ്റ ടെണ്ടര്‍ മാത്രം ലഭിച്ചതിനാല്‍ ടെണ്ടര്‍ നിരസിച്ചു. 10. ശംഭുതാങ്ങി - നെടുവാന്‍വയല്‍ തടം കോണ്‍ക്രീറ്റിംഗ് SO 132/18 – 25.5% കുറഞ്ഞ തുക ക്വോട്ട് ച്വെയ്ത ശ്രീ ജയകുമാര്‍ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 11. പള്ളിവേട്ട - കരിമാന്‍കുഴി റോഡ് കോണ്‍ക്രീറ്റിംഗ് SO 138/18 – 27.1% കുറഞ്ഞ തുക ക്വോട്ട് ച്വെയ്ത ശ്രീ മോഹന ചന്ദ്രന്‍ ടി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 12. മൂന്നാംകല്ല് - പുളിമൂട് റോഡ് റോഡ് കോണ്‍ക്രീറ്റിംഗ് SO 150/18 – 26.1% കുറഞ്ഞ തുക ക്വോട്ട് ച്വെയ്ത ശ്രീ മോഹന ചന്ദ്രന്‍ ടി എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചു തീരുമാനിച്ചു. 13. പള്ളിവേട്ട നിധിന്‍ നഗര്‍ റോഡ് കോണ്‍ക്രീറ്റിംഗ് SO 174/18 – ഒറ്റ ടെണ്ടര്‍ മാത്രം ലഭിച്ചതിനാല്‍ ടെണ്ടര്‍ നിരസിച്ചു
|
View |
|
25/06/2018
|
#3 | D1 |
ആരോഗ്യ ജാഗ്രത
|
ആരോഗ്യ ജാഗ്രത പ്രവര്‍തത്തനങ്ങള്‍ പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യ നിക്ഷേപം നടക്കുന്നതായും , പല വീടുകളില്‍ നിന്നും മലിനജലം ഓടകളില്‍ തുറന്നു വിടുന്നതായും ഇത്തരക്കാര്‍ക്ക് എതിരെ വളര കര്‍ശന നിലപാട് സ്വീകരിക്കുന്നതിനും CHC യിലെ ആരോഗ്യ ജാഗ്രത ജീവനക്കാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത സാഹചര്യം ആയതിനാല്‍ ടി പ്രവര്ത്തനങ്ങല്‍ മേച്ചപ്പെട്ട രീതിയില്‍ നടത്തുന്നതിനും ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/06/2018
|
#4 | D1 |
ഭിന്നശേഷി കലോത്സവം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 27/06/2018 ല്‍ അംഗന്‍ വാടി വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍ എന്നിവരുടെ ഒരു സംയുക്ത യോഗം പഞ്ചായത്ത് കോണ്‍ഫെറന്‍സ് ഹാളില്‍ കൂടാന്‍ തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D1 |
ഹരിതഭവനം
|
ഹരിത ഭവനം പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഭരണ സമിതി വിലയിരുത്തുകയും ടി പദ്ധതി നടപ്പിലാക്കേണ്ട നിര്‍വഹണ ഉദ്യോഗസ്ഥനായ കൃഷി ഓഫീസറോട് ഹരിത ഭവനം പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D2 |
ഹരിതഭവനം
|
ഹരിതഭവനം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ക്ഷീര കര്‍ഷകരെകൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കര്‍ഷകഗ്രാമസഭ നടത്തുന്നതിന് തീരുമാനിച്ചു.
|
View |
Try adjusting your search criteria