30/08/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം
വെള്ളനാട് - ചെറ്റച്ചല്‍ സ്പെഷ്യല്‍ പാക്കേജ് റോഡ് നിര്‍മ്മാണത്തിലെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായിരുന്ന ആര്യനാട് ജംഗ്ഷന്‍ നവീകരണത്തിന് തടസം നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആര്യനാട് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള പ്രദേശങ്ങളില്‍ പുറമ്പോക്ക് ഭൂമി പൂര്‍ണ്ണമായി എടുത്ത് നിര്‍മ്മാണം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും എന്ന് സര്‍വ്വകക്ഷി യോഗത്തില്‍ കമ്പനിയുടെ ഉറപ്പിന്‍മേലാണ് ഒരു ഭാഗം പുറമ്പോക്ക് ഭൂമി എടുക്കുന്നതിന് നാട്ടുകാര്‍ അനുവദിച്ചത്. ഇപ്പോള്‍ നാട്ടുകാര്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ പുറമ്പോക്ക് കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി റോഡിന് ഇരുവശവും വീതി കൂട്ടി ബസ് സ്റ്റാന്‍ഡ് വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും നിര്‍മ്മാണം നടത്തണം എന്ന ആവശ്യവുമായി വളരെ പ്രകോപിതരായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ശരിയായ അര്‍ത്ഥത്തില്‍ ജംഗ്ഷന്‍ നവീകരണം നടത്തുന്നതിലേക്കായി ടി സ്ഥലങ്ങളില്‍ റോഡിന് ഇരുവശവുമുള്ള പുറമ്പോക്ക് ഒഴിപ്പിക്കുന്നതിനുള്ള അടിയന്തര നടപടി കൈക്കൊള്ളുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/08/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//