Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/08/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018 ആഗസ്റ്റ്‌ 13, 14, 15 തീയതികളില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ ആര്യനാട് വില്ലേജ് ഓഫീസിന് സമീപം നിന്നിരുന്ന മുള്ള് വേങ്ങ മരം ആര്യനാട് കൃഷി ഓഫീസ്, വില്ലേജ് ഓഫീസ്, തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സമീപമുള്ള ഭവനങ്ങള്‍ക്കും ഭീഷണിയായി നിലനിന്നിരുന്നതിനാല്‍, പ്രളയം സംബന്ധിച്ച് ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി ആര്യനാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ചേംബറില്‍ വിവിധ ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട യോഗം ടി മരം വളരെ അടിയന്തരമായി മുറിച്ചുമാറ്റാന്‍ തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന് അടുത്ത ദിവസം വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാര്‍ഡ്‌ മെമ്പര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടി മരം മുറിച്ചുമാറ്റി. കൂടാതെ ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് (XVII) വാര്‍ഡിലെ വലിയകലുങ്ക് ജംഗ്ഷന് സമീപം തോട് പുറമ്പോക്കില്‍ നിന്നിരുന്ന വന്‍ ആഞ്ഞിലി മരം സമീപത്തുള്ള വീടുകള്‍ക്ക് ഭീഷണിയായി ചാഞ്ഞ് നില്‍ക്കുന്നു എന്നുള്ള പൊതുജനങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ടി ആഞ്ഞിലിമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ്‌ മെമ്പര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മുറിച്ചുമാറ്റി. പ്രളയ ദുരിതാശ്വാസ നടപടികളെകുറിച്ച് ചര്‍ച്ച ചെയ്ത ഗ്രാമപഞ്ചായത്ത് കമ്മറ്റി ടി രണ്ട് മരങ്ങളും ലേലം ചെയ്ത് നല്‍കുന്നതിലേക്കായി വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്റിന് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//