Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/08/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം

തീരുമാനം:

2018 ആഗസ്റ്റ്‌ മാസം കേരളത്തില്‍ പരക്കെയുണ്ടായ കനത്ത മഴയും പ്രളയക്കെടുതിയും ആര്യനാട് ഗ്രാമപഞ്ചായത്തിനെയും ബാധിച്ചിരുന്നു. കാഞ്ഞിരംമൂട് വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതു മാര്‍ക്കറ്റില്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകും വിധം വെള്ളക്കട്ട് ഉണ്ടായതിനാല്‍ ഭരണസമിതിയുടെ അനുവാദത്തോടെ 2018 ആഗസ്റ്റ്‌ 15 മുതല്‍ 22 വരെ മാര്‍ക്കറ്റ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനു സെക്രട്ടറി ഉത്തരവ് നല്‍കിയ നടപടി കമ്മറ്റി ചര്‍ച്ച ചെയ്യുകയും ടി നടപടി സാധൂകരിച്ച് തീരുമാനിക്കുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//