Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/08/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം

തീരുമാനം:

തേവിയാരുകുന്ന് സെറ്റില്‍മെന്റില്‍പ്പെട്ട പുളിനിന്നകാല എന്ന സ്ഥലത്ത് ആദിവാസികളുടെ ഭൂമിയില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളും, റബ്ബര്‍, മഹാഗണി എന്നീ മരങ്ങള്‍ കരമനയാറിന്റെ കരയില്‍ അടിഞ്ഞ് ആറിലേയ്ക്ക് വീഴുകയും ചെയ്തതിനാല്‍ ടി ആദിവാസികളുടെ ഭൂമിക്കും സ്വത്തിനും ഭൂമിക്കും സംരക്ഷണം നല്‍കുന്നതിന് ടി ആറിന്റെ വശത്ത് നില്‍ക്കുന്ന ടി മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള അനുമതി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം എന്നുള്ള സ്ഥലവാസികളുടെ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി വിഷയം ചര്‍ച്ച ചെയ്യുകയും ടി ചര്‍ച്ചയില്‍ സ്ഥലം സന്ദര്‍ശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാര്‍ഡ്‌ മെമ്പര്‍ എന്നിവര്‍ ആയത് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ് എന്ന് അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ടി പ്രദേശത്തെ കരമനയാറിന്റെ വശങ്ങളില്‍ ആദിവാസി ഭൂമിയില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള അനുമതി നല്‍കുന്നതിന് പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//