Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
17/11/2018
|
#8 | D1 |
പബ്ലിക് മാര്‍ക്കറ്റ്
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് പബ്ലിക്ക് മാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്‍ ഫണ്ട് ഉപയോഗിച്ച് മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
17/11/2018
|
#9 | D1 |
നികുതി പിരിവ്
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വസ്തുനികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിലെക്കായി നികുതി പിരിവ് ചുവടെ പറയും ക്യാമ്പ് കളക്ഷന്‍ വാര്‍ഡ് തലത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. തീയതി വാര്‍ഡ് 01/12/2018 I, XVII , XVIII , XVI , IV 03/12/2018 II,III , V , VI 04/12/2018 IV IX , VII , VIII , X 06/12/2018 XIII, XIV , XV 07/12/2018 XII ,XI ,X
|
View |
|
17/11/2018
|
#0 | D1 |
കുടുംബശ്രീ
|
കുടുംബശ്രീ A D S വാര്‍ഷിക യോഗങ്ങള്‍ എല്ലാ വാര്‍ഡുകളിലും കൂടുന്നതിനും ആയത്യ്ല്‍ എല്ലാം വാര്‍ഡ് മെമ്പര്‍മാരുടെ സജീവ സാന്നിധ്യം ഉണ്ടാകുന്നതിനു വാര്‍ഡ് മെമ്പര്‍മാര്‍ പ്രത്യകം ശ്രദ്ധിക്കുന്നതിനും തീരുമാനിച്ചു
|
View |
|
17/11/2018
|
#0 | D2 |
കുടുംബശ്രീ
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസില്‍ ആശ്രയ രണ്ടാം ഘട്ട പ്രോജക്ടില്‍ വീട് മെയിന്റനന്‍സ് ഗുണഭോക്തൃപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചുവടെ പറയുന്ന ഗുണഭോക്താക്കള്‍ക്ക് എത്രയും വേഗം തുക അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. ബീവി ഉമ്മാള്‍, ഈരാഴിത്തലയ്ക്കല്‍, പള്ളിവേട്ട 2. രാമചന്ദ്രന്‍, പ്ലാവറത്തല പുത്തന്‍ വീട്, കൊക്കോട്ടേല 3. കുഞ്ഞി, എരുമോട് 4. ലളിതമ്മ, മണ്ണാറം തടത്തരികത്ത് വീട്, കീഴ്പാലൂര്‍ 5. പൊന്നമ്മ, ഊറ്റുകുഴി തടത്തരികത്ത് വീട്, മീനാങ്കല്‍ 6. സുശീല, പുലിക്കുഴി, പാലൈക്കോണം 7. വാമാക്ഷി, കുന്നില്‍ വിള വീട് 8. ശ്യാമള, സതി ഭവന്‍, കളത്താന്‍ ചിറ, പള്ളിവേട്ട 9. ശാന്ത, തിരമാന്‍കുഴി, ഇരിഞ്ചല്‍
|
View |
|
17/11/2018
|
#1 | D1 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ XII/648 നമ്പര്‍ വാണിജ്യ സ്ഥാപനത്തില്‍ വിദേശനിര്‍മ്മിത മദ്യ വില്‍പ്പന നടത്തുന്നതിന് ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് അനുവദിക്കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു
|
View |
|
17/11/2018
|
#1 | D2 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് വാര്‍ഡില്‍ XVI/295B നമ്പര്‍ മുറിയില്‍ 7 HP മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ഫ്ലോര്‍ മില്‍ നടത്തുന്നതിന് ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഉടമയായ ശ്രീ ഷംനാദിന് ലൈസന്‍സ് അനുവദിക്കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു
|
View |
|
17/11/2018
|
#1 | D3 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ചെറുമഞ്ചല്‍ മീനു ഭവനില്‍ ശ്രീ . ജി ഭാനു ,ടിയാളുടെ ഭാര്യ ശ്രീമതി കെ സിന്ധു എന്നിവര്‍ 14/08/2018 ല്‍ ഉണ്ടായ കാലവര്‍ഷകെടുതിയില്‍ തങ്ങള്‍ താമസിച്ചിരുന്ന V/519 നമ്പര്‍ കെട്ടിടം മരം വീണു പൂര്‍ണ്ണമായി തകര്‍ന്നു പോയതായും ടി വസ്തു ശ്രീ ജി ഭാനുവിന്റെ പേര്‍ക്ക് ആയതിനാല്‍ ടിയാളുടെ പേര്‍ക്ക് താലൂക്ക് ഓഫീസില്‍ നിന്നും വീട് അനുവദിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് തീരുമാനം താലൂക്ക് ഓഫീസിലേക്ക് നല്‍കണം എന്ന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി കഴിഞ്ഞ കാലവര്‍ഷകെടുതിയില്‍ ടിയാളുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നതായി ബോധ്യപ്പെട്ടതായും നിലവില്‍ ഭവന രഹിതരായ ടി കുടുംബത്തിനു വസ്തുവിന്റെ ഉടമസ്ഥനായ ശ്രീ.ജി ഭാനു പേര്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള ആനുകൂല്യം താലൂക്ക് ഓഫീസില്‍ നിന്നും ലഭ്യമാക്കുന്നതിന് നെടുമങ്ങാട് തഹസില്‍ദാറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D4 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആയുര്‍വേദ ആശുപത്രിയില്‍ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു ഫാര്‍മസിസ്റ്റ്നേ കൂടി നിയമിക്കണം എന്നുള്ള ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസറുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും മരുന്നുകളുടെ കൃത്യമായ കണക്കുകള്‍ ഏഴുതുന്നതിനും രോഗികള്‍ക്ക് കൃത്യമായി മരുന്നുകള്‍ വിതരണം ചെയ്യുന്നതിനും ഒരു ഫാര്‍മസിസ്റ്റിന്റെ സേവനം മതിയാകുക ഇല്ല എന്ന് വിലയിരുത്തിയ പഞ്ചായത്ത് കമ്മറ്റി ഒരു ഫാര്‍മസിസ്റിനെ കൂടി നിയമിക്കുന്നതിനു തീരുമാനിച്ചു .
|
View |
|
17/11/2018
|
#1 | D5 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് വാര്‍ഡില്‍ സ്ഥിര താമസക്കരിയായ തനിക്ക് തന്‍റെ കൈവശമുള്ള ഗ്രാമ പഞ്ചായത്ത് അനുവദിച്ച് ലഭ്യമായിട്ടുള്ള 4 സെന്റ് ഭൂമിയിക്ക് പട്ടയം ലഭിക്കുന്നതിന് വില്ലേജ് ഓഫീസില്‍ നല്‍കുന്നതിന് പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതി നല്‍കണം എന്നുള്ള ശ്രീമതി.രാധ K കിഴ്ക്കുംകര പുത്തന്‍ വീട് ഐത്തി പറണ്ടോട് എന്നയാളുടെ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടിയാള്‍ക്ക് ടി വസ്തുവിന് പട്ടയം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D6 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കാനക്കുഴി വാര്‍ഡില്‍ കാനക്കുഴി അംഗന്‍വാടിക്കായി ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 3 സെന്റ് ഭൂമിയില്‍ സാമൂഹ്യ നീതി വകുപ്പ് ഫണ്ട് ഉപയോഗിച്ച് അംഗന്‍വാടി കെട്ടിട നിര്‍മ്മാണം നടത്തുന്നതിനു പൂര്‍ണ്ണ അനുവാദം നല്‍കുന്നതോടൊപ്പം കെട്ടിട നിര്‍മ്മാണത്തിനായി പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കുന്നതിനും തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D7 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വലിയകലുങ്ക് വാര്‍ഡില്‍ ജമീന്‍സ ബീവി വാഴവിള വീട് പറണ്ടോട് എന്നയാള്‍ക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിന്നും E M S ഭവന പദ്ധതി പ്രകാരം അനുവദിച്ച വീട് വില്‍ക്കുനതിനുള്ള അനുമതിയ്ക്കായി അപേക്ഷിച്ചിരിക്കുന്നു .ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ യില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമാക്കി നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D8 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ മണ്‍പുറത്ത് വീട്ടില്‍ വനജ കാന്‍സര്‍ രോഗിയും , വിധവയും പാര്‍പ്പിട രഹിതയും ഒറ്റക്ക് താമസക്കാരിയുമായ തന്നെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷിച്ചിരിക്കുന്നു.ടി അപേക്ഷ പരിശോധിച്ച കമ്മറ്റി ടി അപേക്ഷയില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D9 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ പ്രാവിന്റെ ശല്യം രൂക്ഷമാണ് മുകളിലുള്ള വേന്റിലെട്ടര്‍ വഴിയും സ്ഥാപനം അടച്ച് പോകുമ്പോള്‍ ഗ്രില്‍ വഴിയും അകത്ത് കടക്കുന്ന പ്രാവുകള്‍ മേശപ്പുറത്തും മറ്റും കാഷ്ടിച്ച് വൃത്തികേടാക്കുന്നു. കൂടാതെ ഫാര്‍മസിക്ക് വാതിലുകള്‍ ഇല്ലാത്തതിനാല്‍ മരുനുകള്‍ നശിച്ച് പോകുന്നുണ്ട് ആകയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് മെഡിക്കല്‍ ഓഫീസര്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച കമ്മറ്റി ആയതില്‍ നടപടി സ്വീകരിക്കുന്നതിന് എസ്ടിമേറ്റ് തയ്യാറാക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D10 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വെറ്റിനറി ഹോസ്പിറ്റലിലെ ഫര്‍ന്നിച്ചര്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപയോഗശൂന്യവും പുനര്‍ നിര്‍മ്മാണം നടത്തി ഉപയോഗിക്കാന്‍ കഴിയാത്തതുമായ ഫര്‍ണിച്ചറുകള്‍ ലേലം ചെയ്യുന്നതിന് അനുമതി നല്‍കണം എന്നുള്ള വെറ്റിനറി സര്‍ജന്റെ അപേക്ഷ കമ്മറ്റി പരിശോധിച്ച് ഉപയോഗശൂന്യമായ ഫര്‍ന്നിച്ചറുകള്‍ ലേലം ചെയ്യാന്‍ വെറ്റിനറി സര്‍ജന് അനുമതി നല്കി തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D11 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഫോട്ടോ കോപിയര്‍ മെഷിന്‍റെ ടോണര്‍ തീര്‍ന്നതിനാല്‍ പുതിയ ടോണര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തന ക്ഷമമാക്കിയതിലേക്കായി 3490/- രൂപ അനുവദിക്കുന്നത്തിനുള്ള കാര്‍ത്തിക്ക് സിസ്റ്റം കുന്നുകുഴി തിരുവനന്തപുരം സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D12 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ തന്നിപ്പാറ - പുല്‍വെട്ടിചിറ തടം നവീകരണത്തിന്റെ ഭാഗമായി ടി തടത്തിന്റെ വീതി കുറഞ്ഞ ഭാഗങ്ങളില്‍ പുറമ്പോക്ക് എടുക്കുന്നതിന് പകരം തന്റെ പക്കല്‍ ഉള്ള പതിവ് ഭൂമിയില്‍ നിന്നും ബലാത്കാരമായി ഭൂമി എടുക്കാനുള്ള ശ്രമം നടക്കുന്നതായും ആയതില്‍ അന്വേഷണം നടത്തി പുറമ്പോക്ക് കൈവശം വെച്ചിരിക്കുന്നവരുടെ ഭൂമി തടം നവീകരണത്തിനായി എടുക്കുനതിനു പേഴുംമൂട് തടത്തരികത്ത് വീട്ടില്‍ ശ്രീ ഷാഹുല്‍ ഹമീദ് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച കമ്മറ്റി സ്ഥലം പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D13 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് ആസ്തിയിലുള്ള ഐ സി ഡി എസ് ഓഫീസ് പ്രവത്തിച്ച് വരുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആര്യനാട് CDPO ഓഫീസിന്റെ മീറ്റിംഗ് ഹാള്‍ ചോര്‍ന്നോലിച്ച് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ 2019- 2020 വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടി മീറ്റിംഗ് ഹാളിന്റെ മുകളില്‍ പുതുതായി ഒരു മീറ്റിംഗ് ഹാള്‍ (രണ്ടാം നില ) പണിയുന്നതിനും ടി കെട്ടിടം CDPO ഓഫീസിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തിന് അനുമതി നല്കി തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D14 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ചേരപ്പള്ളി 29 നമ്പര്‍ അംഗന്‍വാടിയിലെ കിണര്‍ വൃത്തിയാക്കി മുഴുവന്‍ ചെളിയും നീക്കം ചെയ്യുതില്‍ മോട്ടോര്‍ പമ്പ് വാടകയ്ക്ക് എടുത്ത വകയിലും തൊഴിലാളികള്‍ക്ക് കൂലി നല്‍കിയ ഇനത്തിലും ചെലവായ 3500/- രൂപ അനുവദിച്ച് തരുന്നതിനുള്ള ശ്രീമതി ഓമനയുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും I C D S സൂപ്പര്‍വൈസര്‍ , എല്‍ എസ് ജി ഡി ഓവര്‍സിയര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടി തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D15 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ താഴെ പറയുന്ന യാത്രകള്‍ അംഗീകരിച്ചു തീരുമാനിച്ചു പ്രസിഡന്‍റ്- ഷാമിലാബീഗം ക്രമനമ്പര്‍ തീയതി യാത്ര വിവരം 1 02-12-16 അരുവിക്കര പഞ്ചായത്ത് ഓഫീസില്‍ പോയി വന്ന യാത്ര 2 16-12-16 തിരുവനന്തപുരം ശ്രീചിത്രാഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയിവന്ന യാത്ര 3 28-12-16 തിരുവനന്തപുരം ഡയറക്ട്രേറ്റില്‍ പോയിവന്ന യാത്ര 4 28-12-16 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 5 29-12-16 സ്വരാജ് ഭവനില്‍ പോയിവന്ന യാത 6 07-11-16 കളക്ട്രേറ്റില്‍ പോയിവന്ന യാത 7 10-11-16 നാലാഞ്ചിറ പോയിവന്ന യാത 8 14-11-16 വഴുതയ്ക്കാട് PTP നഗറില്‍ പോയിവന്ന യാത 9 21-11-16 കളക്ട്രേറ്റില്‍ പോയിവന്ന യാത 10 22-11-16 കളക്ട്രേറ്റില്‍ പോയിവന്ന യാത 11 03-10-16 ഓംബുഡ്സ്മാനില്‍ പോയിവന്ന യാത 12 06-10-16 സെക്രട്ടറിയേറ്റില്‍ പോയിവന്ന യാത 13 14-10-16 താലൂക്ക് ഓഫീസില്‍ പോയിവന്ന യാത 14 19-10-16 കളക്ട്രേറ്റില്‍ പോയിവന്ന യാത 15 26-10-16 ജില്ലാപഞ്ചായത്തില്‍ പോയിവന്ന യാത 16 01-09-16 തിരുവനന്തപുരം പോയിവന്ന യാത്ര 17 03-09-16 താലൂക്ക് സഭ നെടുമങ്ങാട് പോയിവന്ന യാത 18 20-09-16 ശുചിത്വമിഷനിന്‍ പോയിവന്ന യാത 19 22-09-16 കളക്ട്രേറ്റില്‍ പോയിവന്ന യാത 20 29-09-16 തൈക്കാട് പോയിവന്ന യാത 21 04-01-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 22 17-01-17 താലൂക്ക് ഓഫീസില്‍ പോയിവന്ന യാത 23 18-01-17 സെക്രട്ടറിയേറ്റില്‍ പോയിവന്ന യാത 24 23-01-17 PTP നഗറില്‍ പോയിവന്ന യാത 25 24-01-17 കുടപ്പനക്കുന്ന് പോയിവന്ന യാത 26 04-02-17 താലൂക്ക് ഓഫീസില്‍ പോയിവന്ന യാത 27 06-02-17 ജില്ലാപഞ്ചായത്തില്‍ പോയിവന്ന യാത 28 01-02-17 PWD റസ്റ്റ് ഹൌസില്‍ പോയിവന്ന യാത 29 17-02-17 പഞ്ചാത്ത് ദിനാഘോഷം കണ്ണൂരില്‍ പോയിവന്ന യാത 30 18-03-17 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 31 21-03-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 32 29-03-17 തിരുവനന്തപുരം പോയിവന്ന യാത്ര 33 11-04-17 ശുചിത്വമിഷനിന്‍ പോയിവന്ന യാത 34 12-04-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 35 13-04-17 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 36 17-04-17 തിരുവനന്തപുരം ഡയറക്ട്രേറ്റില്‍ പോയിവന്ന യാത്ര 37 20-04-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 38 10-05-17 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 39 11-05-17 DPC -ല്‍ പോയിവന്ന യാത 40 18-05-17 തിരുവനന്തപുരം ഡയറക്ട്രേറ്റില്‍ പോയിവന്ന യാത്ര 41 19-05-17 വഞ്ചിയൂരില്‍ പോയിവന്ന യാത്ര 42 30-05-17 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 43 15-06-17 DPC -ല്‍ പോയിവന്ന യാത 44 19-06-17 വഞ്ചിയൂരില്‍ പോയിവന്ന യാത്ര 45 20-06-17 DPC -ല്‍ കുടപ്പനക്കുന്ന് പോയിവന്ന യാത 46 23-06-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 47 30-06-17 48 05-07-17 തിരുവനന്തപുരം പോയിവന്ന യാത്ര 49 06-07-17 നന്ദന്‍കോടില്‍ പോയിവന്ന യാത്ര 50 12-07-17 നെടുമങ്ങാട് പോയിവന്ന യാത്ര 51 13-07-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 52 27-07-17 തിരുവനന്തപുരം പോയിവന്ന യാത്ര 53 02-08-17 നാലാഞ്ചിറ പോയിവന്ന യാത 54 07-08-17 ഡയറക്ട്രേറ്റില്‍ പോയിവന്ന യാത്ര 55 09-08-17 നെടുമങ്ങാട് പോയിവന്ന യാത്ര 56 18-08-17 ഡയറക്ട്രേറ്റില്‍ പോയിവന്ന യാത്ര 57 24-08-17 കാട്ടാക്കട പോയിവന്ന യാത്ര 58 14-09-17 DDP -ല്‍ പോയിവന്ന യാത 59 16-09-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 60 19-09-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 61 25-09-17 ഡയറക്ട്രേറ്റില്‍ പോയിവന്ന യാത്ര 62 26-09-17 കുടപ്പനക്കുന്ന് പോയിവന്ന യാത 63 20-10-17 കില ട്രൈനിംഗ് പോയിവന്ന യാത 64 22-10-17 കളളിക്കാട് പോയിവന്ന യാത 65 29-10-17 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 66 16-11-17 കുടപ്പനക്കുന്ന് പോയിവന്ന യാത 67 17-11-17 താലൂക്ക് ഓഫീസില്‍ പോയിവന്ന യാത 68 20-11-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 69 21-11-17 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 70 26-11-17 നെടുമങ്ങാട് പോയിവന്ന യാത്ര 71 07-12-17 ഡയറക്ട്രേറ്റില്‍ പോയിവന്ന യാത്ര 72 12-12-17 ജില്ലാപഞ്ചായത്തില്‍ പോയിവന്ന യാത 73 08-12-17 DDP -ല്‍ പോയിവന്ന യാത 74 30-12-17 പട്ടത്ത് പോയിവന്ന യാത ശ്രീമതി.ഗിരിജ എസ് ക്രമനമ്പര്‍ തീയതി യാത്ര വിവരം 1 05-01-17 നെടുമങ്ങാട് പോയിവന്ന യാത്ര 2 29-03-17 തിരുവനന്തപുരം പോയിവന്ന യാത 3 03-05-17 തിരുവനന്തപുരം പോയിവന്ന യാത 4 20-05-17 തിരുവനന്തപുരം പോയിവന്ന യാത 5 24-07-17 തിരുവനന്തപുരം പോയിവന്ന യാത 6 20-12-17 നെടുമങ്ങാട് പോയിവന്ന യാത്ര ശ്രീ അസിം എസ് ക്രമനമ്പര്‍ തീയതി യാത്ര വിവരം 1 29-03-17 തിരുവനന്തപുരം പോയിവന്ന യാത 2 23-05-17 തിരുവനന്തപുരം പോയിവന്ന യാത 3 24-07-17 തിരുവനന്തപുരം പോയിവന്ന യാത 4 20-12-17 നെടുമങ്ങാട് പോയിവന്ന യാത്ര ശ്രീമതി .അമ്പിളികുമാരി എല്‍ ക്രമനമ്പര്‍ തീയതി യാത്ര വിവരം 1 05-01-17 നെടുമങ്ങാട് പോയിവന്ന യാത്ര 2 29-03-17 തിരുവനന്തപുരം പോയിവന്ന യാത 3 20-05-17 തിരുവനന്തപുരം പോയിവന്ന യാത 4 24-07-17 ജില്ലാപഞ്ചായത്തില്‍ പോയിവന്ന യാത വൈസ് പ്രസിഡന്‍റ്- പ്രദീപ്കുമാര്‍ വി ക്രമനമ്പര്‍ തീയതി യാത്ര വിവരം 1 01-09-16 ജില്ലാപഞ്ചായത്തില്‍ പോയിവന്ന യാത 2 29-09-16 തൈക്കാട് പോയി വന്ന യാത്ര 3 06-10-16 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 4 24-10-16 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 5 27-11-16 തിരുവനന്തപുരം ഡയറക്ട്രേറ്റില്‍ പോയിവന്ന യാത്ര 6 21-11-16 കളക്ട്രേറ്റില്‍ പോയിവന്ന യാത 7 17-12-16 തിരുവനന്തപുരം ഡയറക്ട്രേറ്റില്‍ പോയിവന്ന യാത്ര 8 29-12-16 തിരുവനന്തപുരം പോയിവന്ന യാത 9 04-01-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 10 21-01-17 കുടപ്പനക്കുന്ന് പോയിവന്ന യാത 11 06-02-17 ജില്ലാപഞ്ചായത്തില്‍ പോയിവന്ന യാത 12 23-02-17 തിരുവനന്തപുരം ഡയറക്ട്രേറ്റില്‍ പോയിവന്ന യാത്ര 13 17-03-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 14 21-03-17 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 15 30-03-17 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 16 29-03-17 തിരുവനന്തപുരം പോയിവന്ന യാത 17 13-04-17 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 18 15-04-17 തൈക്കാട് പോയി വന്ന യാത്ര 19 17-04-17 തിരുവനന്തപുരം ഡയറക്ട്രേറ്റില്‍ പോയിവന്ന യാത്ര 20 26-04-17 ജില്ലാപഞ്ചായത്തില്‍ പോയിവന്ന യാത 21 03-05-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 22 11-05-17 DPC -ല്‍ പോയിവന്ന യാത 23 20-05-17 തിരുവനന്തപുരം പോയിവന്ന യാത 24 30-05-17 ജില്ലാപഞ്ചായത്തില്‍ പോയിവന്ന യാത 25 15-06-17 DPC -ല്‍ പോയിവന്ന യാത 26 20-06-17 DPC -ല്‍ പോയിവന്ന യാത 27 23-06-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 28 24-06-17 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 29 14-07-17 തിരുവനന്തപുരം പോയിവന്ന യാത 30 18-07-17 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 31 27-07-17 തിരുവനന്തപുരം പോയിവന്ന യാത 32 21-07-17 ജില്ലാപഞ്ചായത്തില്‍ പോയിവന്ന യാത 33 24-07-17 തിരുവനന്തപുരം പോയിവന്ന യാത 34 06-07-17 തിരുവനന്തപുരം പോയിവന്ന യാത 35 07-08-17 തിരുവനന്തപുരം ഡയറക്ട്രേറ്റില്‍ പോയിവന്ന യാത്ര 36 09-08-17 നെടുമങ്ങാട് പോയിവന്ന യാത്ര 37 22-08-17 തിരുവനന്തപുരം ഡയറക്ട്രേറ്റില്‍ പോയിവന്ന യാത്ര 38 16-09-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 39 22-09-17 തിരുവനന്തപുരം പോയിവന്ന യാത 40 26-09-17 തിരുവനന്തപുരം പോയിവന്ന യാത 41 06-10-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 42 20-10-17 തിരുവനന്തപുരം പോയിവന്ന യാത 43 29-10-17 തിരുവനന്തപുരം MLA ഹോസ്റ്റലില്‍ പോയിവന്ന യാത 44 26-11-17 നെടുമങ്ങാട് പോയിവന്ന യാത്ര 45 28-11-17 സെക്രട്ടറിയേറ്റില്‍ പോയിവന്ന യാത 46 06-12-17 അരുവിക്കര പോയി വന്ന യാത്ര 47 12-12-17 ജില്ലാപഞ്ചായത്തില്‍ പോയിവന്ന യാത 48 13-12-17 തിരുവനന്തപുരം പോയിവന്ന യാത 49 30-12-17 ജില്ലാപഞ്ചായത്തില്‍ പോയിവന്ന യാത 50 20-12-17 നെടുമങ്ങാട് പോയിവന്ന യാത്ര ശ്രീ ജെ യേശുദാസ് ക്രമനമ്പര്‍ തീയതി യാത്ര വിവരം 1 29-03-17 VJT ഹാള്‍ തിരുവനന്തപുരം പോയി വന്ന യാത്ര 2 13-05-17 തിരുവനന്തപുരം പോയി വന്ന യാത്ര 3 24-07-17 തിരുവനന്തപുരം ശില്പ്പശാല പോയി വന്ന യാത്ര 4 20-12-17 നെടുമങ്ങാട് പോയിവന്ന യാത്ര ശ്രീമതി - വിജിത വി എസ് ക്രമനമ്പര്‍ തീയതി യാത്ര വിവരം 1 21-10-16 SSA യുടെ ഏകദിന ശില്‍പ്പശാല / BRC 2 23-10-16 തിരുവനന്തപുരം പോയി വന്ന യാത്ര 3 29-10-16 തിരുവനന്തപുരം പോയി വന്ന യാത്ര 4 05-01-17 നെടുമങ്ങാട് പോയിവന്ന യാത്ര 5 29-03-17 തിരുവനന്തപുരം പോയി വന്ന യാത്ര 6 20-04-17 തിരുവനന്തപുരം പോയി വന്ന യാത്ര 7 20-05-17 തിരുവനന്തപുരം പോയി വന്ന യാത്ര 8 21-07-17 തിരുവനന്തപുരം പോയി വന്ന യാത്ര 9 23-07-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 10 12-07-17 നെടുമങ്ങാട് പോയിവന്ന യാത്ര 11 24-07-17 തിരുവനന്തപുരം പോയി വന്ന യാത്ര 12 12-09-17 കളക്ട്രേറ്റില്‍ പോയിവന്ന യാത 13 20-12-17 നെടുമങ്ങാട് പോയിവന്ന യാത്ര ശ്രീ . അനില്‍കുമാര്‍ എസ് ക്രമനമ്പര്‍ തീയതി യാത്ര വിവരം 1 03-10-16 ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കുളള പരിശീലനത്തില്‍ അടൂര്‍ PASS ല്‍വച്ചുനടന്ന ട്രെയിനിംങില്‍ പങ്കെടുത്തത് 2 05-01-17 നെടുമങ്ങാട് വാര്‍ഷികപദ്ധതി ബ്ലോക്ക്തല അവലോകനം 3 12-01-17 S/C കോളനി വര്‍ക്കുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്തില്‍ പോയത് 4 24-01-17 പദ്ധതിയുമായി ബന്ധപ്പെട്ട് DDP യില്‍ പോയത് 5 06-02-17 വര്‍ക്കുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്തില്‍ പോയത് 6 23-02-17 പദ്ധതിയുമായി ബന്ധപ്പെട്ട് DDP യില്‍ പോയത് 7 29-03-17 ജനകീയാസൂത്രണം രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ പോയത് 8 21-03-17 വാര്‍ഡിലെ വര്‍ക്കുമായി ബന്ധപ്പെട്ട് MLA ഓഫീസില്‍ പോയത് 9 15-04-17 തൈക്കാട് ലൈറ്റ് ഹൌസില്‍ പദ്ധതിയുമായി ബന്ധപ്പെട്ട മീറ്റിംഗ് 10 20-04-17 നെടുമങ്ങാട് പദ്ധതി പുരോഗതി മീറ്റിംഗ് 11 20-05-17 നിശാഗന്ധി ആഡിറ്റോറിയത്തില്‍ സര്‍ക്കാരിന്‍റെ ഒന്നാംവാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തത് 12 03-05-17 പരിസ്ഥിതി സൌഹൃതകേരളം തിരുവനന്തപുരം VJT ഹാളില്‍ പോയത് 13 10-05-17 തിരുവനന്തപുരത്ത് SC കോളനി വര്‍ക്കുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് കൊടുക്കുന്നതിന് പോയത് 14 30-06-17 പദ്ധതിയുമായി ബന്ധപ്പെട്ട് DPC യില്‍ പോയത് 15 18-07-17 വാര്‍ഡിലെ വര്‍ക്കുമായി ബന്ധപ്പെട്ട് MLA ഓഫീസില്‍ പോയത് 16 24-07-17 പഞ്ചായത്ത് ഹാളില്‍ ജൈവവൈവിദ്ധ്യവുമായി ബന്ധപ്പെട്ട് ശില്‍പശാലയില്‍ പങ്കെടുത്തത് 17 09-08-17 നെടുമങ്ങാട് റിവ്യൂമീറ്റിംഗില്‍ പങ്കെടുത്തത് 18 20-08-17 വാര്‍ഡിലെ വര്‍ക്കുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്തില്‍ പോയത് 19 16-09-17 പദ്ധതിയുമായി ബന്ധപ്പെട്ട്കളക്ട്രേറ്റില്‍ പോയത് 20 06-10-17 പദ്ധതിയുമായി ബന്ധപ്പെട്ട്കളക്ട്രേറ്റില്‍ പോയത് 21 29-10-17 വാര്‍ഡിലെ വര്‍ക്കുമായി ബന്ധപ്പെട്ട് MLA ഓഫീസില്‍ പോയത് 22 26-11-17 നെടുമങ്ങാട് റിവ്യൂമീറ്റിംഗില്‍ പങ്കെടുത്തത് 23 18-11-17 ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മീറ്റിംഗില്‍ പങ്കെടുത്തത് 24 20-12-17 ജലശ്രീ സമ്പൂര്‍ണ്ണ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍സിപാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ പോയത് ശ്രീ നിര്‍മ്മലന്‍ ക്രമനമ്പര്‍ തീയതി യാത്ര വിവരം 1 20-10-16 കിഴക്കേകര കോളനി സംബന്ധിച്ച് MLA ഹോസ്റ്റല്‍ താലൂക്ക് നെടുമങ്ങാട് പോയത് 2 21-10-16 SSA പഠനക്യാമ്പ് BRC നെടുമങ്ങാട് പോയത് 3 27-12-16 കില ട്രെയിനിംഗിന് തൃശ്ശൂര്‍ പോയത് 4 20-02-17 വാര്‍ഡിലെ ബണ്ട് റോഡ് നിര്‍മ്മാണവുമായി പുറംപോക്ക് അളന്ന് തിട്ടപ്പെടുത്തുന്നതിന് നെടുമങ്ങാട് താലൂക്കില്‍ പോയത് 5 03-05-17 ശില്‍പശാല പ്രസ് ക്യാമ്പ് ഫോര്‍ത്ത് എസ്റ്റിമേറ്റ് ഹാള്‍ തിരുവനന്തപുരം 6 25-05-17 നിശാഗന്ധി ആഡിറ്റോറിയം തിരുവനന്തപുരം പോയത് 7 30-05-17 പകല്‍വീട് നിര്‍മ്മാണം 8 20-05-17 സര്‍ക്കാരിന്‍റെ ഓണംവാരാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയത് 9 20-07-17 താലൂക്ക് ഓഫീസില്‍ ടര്‍ബന്‍മിഷന്‍ ഫണ്ട് റോഡുമായി ബന്ധപ്പെട്ട് താലൂക്കാഫീസില്‍ പോയത് 10 26-11-17 തൈക്കാട് കേരളോത്സവവുമായി ബന്ധപ്പെട്ട് ഏകദിന ശില്പശാല 11 10-11-17 നവകേരളമിഷന്‍ ഏകദിന ശില്പശാല, നാലാഞ്ചിറ
|
View |
|
17/11/2018
|
#1 | D16 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 33 അംഗന്‍വാടികളിലും പോഷകാഹാര പ്രദര്‍ശന മത്സരം നടത്തി വിജയിച്ചവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തല പോഷകാഹാര പ്രദര്‍ശന മത്സരം നടത്തിയതില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനവും ലഘു ഭക്ഷണവും ജഡ്ജിന്റെ ഹോണറെറിയംവും നല്‍കിയ വകയില്‍ 3250 രൂപ ചെലവായത് അനുവദിച്ച് നല്‍കണമെന്നുള്ള ICDS സൂപ്പര്‍വൈസറുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് തനത് ഫണ്ടില്‍ നിന്നും ടി തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപെടുത്തി തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D17 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡിലെ ഈഞ്ചപ്പുരി അംഗന്‍വാടിയുടെ പരിസരത്തുള്ള മരങ്ങള്‍ അംഗന്‍വാടിക്ക് ഭീഷണിയായി നില്‍ക്കുന്നതായും ടി മരങ്ങളും തൊട്ടടുത്ത പുരയിടത്തില്‍ ടി അംഗന്‍വാടിക്കും വൈദ്യുതി ലൈനിനും അപകട ഭീഷണിയായി നില്‍ക്കുന്ന ഒരു ആഞ്ഞിലി മരവും മുറിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നുള്ള വാര്‍ഡ് മെമ്പറുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് ആയതില്‍ നിയമാനുസരണ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D18 |
കത്തുകളും അപേക്ഷകളും
|
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കാട് വെട്ടി യന്ത്രം എന്ന പദ്ധതി യുടെ ഗുണഭോക്താക്കളായി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡിലെ ജയകുമാര്‍ , പ്രഭാകരന്‍ ,സി ചന്ദ്രന്‍ ഷിബുലാല്‍ , പി കൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിനെ കൂടി ഉള്‍പ്പെടുത്തി ടി പദ്ധതിക്ക് അഡീഷനല്‍ ലിസ്റ്റ് ബ്ലോക്ക് പഞ്ചായത്തിന് നല്‍കാന്‍ തീരുമാനിച്ചു.
|
View |
|
17/11/2018
|
#1 | D19 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ വള്ളിമംഗലം ജംഗ്ഷന് വടക്ക് ഭാഗത്ത്കൂടി ഏകദേശം 250 മീറ്റര്‍ നീളത്തില്‍ റോഡ് പണി ഉടന്‍ ഉണ്ടാകും എന്നറിഞ്ഞതായും ടി പണി നടക്കുമ്പോള്‍ തന്റെ വസ്തുവിന്റെ അതിര് വെട്ടിയിറക്കരുത് എന്നും എസ് ഐഷാബീവി ചോതി മന്‍സില്‍ വള്ളിമംഗലം കൊക്കൊട്ടെല എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച യോഗം MGNREGA പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പദ്ധതി ആയതിനാല്‍ നിയമാനുസരണ നടപടി സ്വീകരിക്കാന്‍ MGNREGA A E യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/10/2018
|
#1 | D1 |
റോഡുകളിലെ അനധികൃത ബോര്‍ഡുകള്‍
|
സംസ്ഥാനത്തോട്ടാകെ വിവിധ ഏജന്‍സികളും സംഘടനകളും സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതി കൂടാതെ പരസ്യബോര്‍ഡുകള്‍ ബാനറുകള്‍ ഹോര്‍ഡിംഗുകള്‍ മുതലായവ സ്ഥാപിക്കുന്നതായും ഇവ റോഡിലേക്ക് തള്ളി നില്‍ക്കുന്നതായും അതുവഴി അപകടങ്ങള്‍ ഉണ്ടാകുന്നതായും ശ്രദ്ധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ 06/10/2018 ലെ R C 2 /41/2018 ത സ്വ ഭ വ ഉത്തരവിന്‍ പ്രകാരവും ബഹു. കേരള ഹൈക്കൊടതിയുടെ 18/09/2018 ലെ 22750/2018 നമ്പര്‍ റിട്ട് പെറ്റിഷന്‍ ഉത്തരവിന്‍ പ്രകാരവും ടി ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിരുന്നു. ടി ഉത്തരവുകള്‍ പഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. ബഹു.കോടതി ഉത്തരവും ബഹു സര്‍ക്കാര്‍ ഉത്തരവും പാലിക്കേണ്ടത് പഞ്ചായത്തിന്റെ നിയമപരമായ ഉത്തരവാദിത്വം ആയതിനാല്‍ ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള പരസ്യബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗുകളും അടിയന്തയാരമായി നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനായി ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്ന്‍ അഭ്യര്‍ഥിച്ച് വിപുലമായ പ്രചരണം നടത്തുന്നതിനും മൈക്ക് അനൌന്‍സ്മെന്റിലൂടെ ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുന്നതിനും അനൌന്‍സ്മെന്റ് തീയതി മുതല്‍ 3 ദിവസത്തിനകം ഉടമസ്ഥര്‍ തന്നെ പരസ്യബോര്‍ഡുകളും ബാനറുകളും സ്വന്തം ചെലവില്‍ നീക്കം ചെയ്യാത്ത പക്ഷം പഞ്ചായത്ത് നേരിട്ട് ആയവ നീക്കം ചെയ്യുന്നതിനും കൂടാതെ ബന്ധപ്പെട്ടവര്‍ക്കെതിരെ ടി ചെലവ് തുക ഈടാക്കി മറ്റു നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേന തീരുമാനിച്ചു.
|
View |
|
25/10/2018
|
#1 | D2 |
റോഡുകളിലെ അനധികൃത ബോര്‍ഡുകള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി വ്യാപകമായി വാഹന പബ്ലിസിറ്റി നടത്തുന്നതിനും വാഹന വാടക റെക്കോര്‍ഡിംഗ് ചാര്‍ജ് മൈക്ക് സെറ്റ് ചാര്‍ജ് ലേബര്‍ ചാര്‍ജ് എന്നിവ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
10/10/2018
|
#1 | D1 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ആര്യനാട് ടൌണ്‍ അംഗന്‍വാടി മെയിന്റനന്‍സ് എന്ന പ്രവൃത്തിയുടെ കണ്‍വീനറായി ശ്രീമതി ചിത്ര എസ്, ശ്രീനിലയം, ചൂഴ എന്ന വ്യക്തിയേയും ചെയര്‍മാനായി ശ്രീമതി ശാന്തി ആര്‍, നാരായണവിലാസം, കാഞ്ഞിരംമൂട് എന്ന വ്യക്തിയേയും തെരഞ്ഞെടുത്ത നടപടി കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
10/10/2018
|
#1 | D2 |
വാര്‍ഷിക പദ്ധതി 2018-19
|
ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി എന്ന പദ്ധതിയുടെ ഗുണഭോക്തവായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റ് പ്രകാരം ഒന്നാമതായ മായ.എസ്.ബി റോഡരികത്ത് വീട് ഒന്നാംപാലം പുറുത്തിപ്പാറ എന്നയാള്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഇതേ പദ്ധതിയില്‍ ടി വാര്‍ഡില്‍ നിന്നും ഒന്നാമതായി പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ടിയാള്‍ക്ക് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ആനുകൂല്യം ലഭ്യമാകും എന്നതിനാല്‍ ടിയാള്‍ക്ക് പകരം ഇതേ വാര്‍ഡില്‍ നിന്നും ഗ്രാമ സഭ ലിസ്റ്റ് പ്രകാരമുള്ള രണ്ടാമത്തെ ക്രമ നമ്പരില്‍ ഉള്‍പ്പെട്ട വ്യക്തിയായി ശ്രി. ആദി ദ്രാവിഡ് ബുദ്ധ് നിലയം പുറുത്തിപ്പാറ എന്നയാളെ പരിഗണിക്കുന്നതിന് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു
|
View |
|
10/10/2018
|
#1 | D3 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമപഞ്ചായത്തിന് ISO സര്‍ട്ടിഫിക്കെഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച കോട്ടയം ജില്ലയിലെ അയ്മനം , വിജയപുരം ഗ്രാമ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ പഠനം നടത്തുന്നതിനും അനുകരണീയമായ രീതികള്‍ മനസിലാക്കുന്നതിനും ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും 12/10/2018 ന് പോകുന്നതിനും ആയതിന് ആവശ്യമായ വാഹനം വാടകയ്ക്ക് എടുക്കുന്നതിനും തുക തത്കാലം തനത് ഫണ്ടില്‍ നന്നും നല്‍കുന്നതിനും തീരുമാനിച്ചു.
|
View |
|
10/10/2018
|
#1 | D4 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമപഞ്ചായത്തിന് ISO സര്‍ട്ടിഫിക്കെഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിന്റെ റെക്കോര്‍ഡ് റൂം സജ്ജമാക്കുന്ന ജോലിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ തൊഴിലാളികളെ വെയ്ക്കുന്നതിനും അന്നേ ദിവസം റെക്കോര്‍ഡ് റൂം സജ്ജമാക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്ന ജനപ്രതിനിധികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
10/10/2018
|
#1 | D5 |
വാര്‍ഷിക പദ്ധതി 2018-19
|
ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പഠനമുറി എന്ന പദ്ധതിയ്ക്കായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഊരുകൂട്ടം അംഗീകരിച്ച ചുവടെ പറയുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് പദ്ധതി നിര്‍വഹണം നടത്തുന്നതിലേക്കായി ജില്ലാപഞ്ചായത്തിലേക്ക് കൈമാറാന്‍ തീരുമാനിച്ചു.
|
View |
|
10/10/2018
|
#1 | D6 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വെറ്റിനറി സര്‍ജന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ ആട് വളര്‍ത്തല്‍ (വനിതകള്‍ക്ക്) എന്ന പദ്ധതിയ്ക്ക് XVIII പുറുത്തിപാറ വാര്‍ഡില്‍ നിന്നും ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് പ്രകാരം മൂന്നാമതായി ഉള്‍പ്പെട്ട ശ്രീമതി.കുമാരി തോട്ടരികത്ത് വീട് താഴെ കീഴ്പാലൂര്‍ എന്നയാള്‍ക്ക് ടി ആനുകൂല്യം വേണ്ട എന്നറിയിച്ചതിനാല്‍ ടിയാള്‍ക്ക് പകരം ഇതേ വാര്‍ഡില്‍ നിന്നും ഉള്ള അടുത്ത ഗുണഭോക്താവായ ശ്രീമതി .ചന്ദ്രിക പുറുത്തിപ്പാറ എന്നയാള്‍ക്ക് ടി ആനുകൂല്യം നല്‍കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
10/10/2018
|
#1 | D7 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഇടവന്‍കോട് അംഗന്‍വാടി മെയിന്റനന്‍സ് എന്ന പ്രവൃത്തിയുടെ കണ്‍വീനറായി അംഗന്‍വാടി ടീച്ചര്‍ ശ്രീമതി ശ്രീകുമാരി എസ്, മേലേവിളാകത്ത് വീട്, ആനന്ദേശ്വരം, ആര്യനാട് പി ഒ എന്ന വ്യക്തിയേയും ചെയര്‍മാനായി ശ്രീമതി അമ്പിളി പി, അമ്പിളി, ഇടവന്‍കോണം, വിനോബാനികേതന്‍, ആര്യനാട് എന്ന വ്യക്തിയേയും തെരഞ്ഞെടുത്ത നടപടി കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
10/10/2018
|
#1 | D8 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്റ്റ് നമ്പര്‍ 297 അംഗന്‍വാടി കിണര്‍ നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ കണ്‍വീനറായി ശ്രീമതി സുജകുമാരി, കൂടലിഭാഗം, കൊക്കോട്ടേല പി ഒ എന്ന വ്യക്തിയേയും ചെയര്‍മാനായി ശ്രീ പ്രഭാകരന്‍, കോവടി, കല്യാണപുത്തന്‍ വീട്, കൊക്കോട്ടേല പി ഒ എന്ന വ്യക്തിയേയും തെരഞ്ഞെടുത്ത നടപടി കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
10/10/2018
|
#1 | D9 |
വാര്‍ഷിക പദ്ധതി 2018-19
|
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പരമ്പരാഗത ഈറ്റ തൊഴിലാളികള്‍ക്ക് ധനസഹായം എന്നാ പദ്ധതിക്കായി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള ഗുണഭോക്താക്കളായി ചുവടെ പറയുന്ന വ്യക്തികളെ അംഗീകരിച്ചു തീരുമാനിച്ചു.. 1,സൂസന്‍ , തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 2,മഞ്ചു , തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 3,വസുമതി ,തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 4,ശാന്ത വിജയന്‍ തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 5,സുനിത, തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 6,ശൈലജ ,കാവുവിള കണ്ണങ്കരമൂഴി 7,കുമാരി,തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 8,രമണി ,തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 9,വിമല ,തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 10,വസുമതി , കാവുവിള കണ്ണങ്കരമൂഴി
|
View |
|
10/10/2018
|
#1 | D10 |
വാര്‍ഷിക പദ്ധതി 2018-19
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ജനകീയാസൂത്രണം 2018 -2019 സ്പോര്‍ട്സ് ടീം രൂപീകരണം കണ്‍വീനറായി ശ്രീ. കിരണ്‍ , ഗ്രേസ് ഭവന്‍ പുറുത്തിപ്പാറ പറണ്ടോട് എന്നയാളെയും ചെയര്‍മാനായി ആരോഗ്യം വിദ്യാഭ്യാസം സ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനെയും വൈസ് കണ്‍വീനര്‍മാരായി ശ്രീ വിമല്‍ വേണു വിമല്‍ ഭവന്‍ കമുകറക്കോണം , ശ്രീ പ്രമോദ് ബി കെ കോട്ടേജ് ഊറ്റുകുഴി മീനാങ്കല്‍ എന്നയാളെയും തെരഞ്ഞെടുത്തു. സ്പോര്‍ട്സ് ടീം രൂപീകരണം നവംബര്‍ മാസം 2,3, തീയതികളില്‍ ആര്യനാട് ഹൌസിംഗ് ബോര്‍ഡ് സ്റ്റേഡിയം , ആനന്ദേശ്വരം സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടത്തുന്നതിനു തീരുമാനിച്ചു.
|
View |
|
10/10/2018
|
#2 | D1 |
വാര്‍ഷിക പദ്ധതി 2019-20
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമ സഭകള്‍ ചുവടെ പറയും പ്രകാരം നടത്തുന്നതിനു തീരുമാനിച്ചു. 1. കീഴ്പാലൂര്‍ 2. മീനാങ്കല്‍ 3. തേവിയാരുകുന്ന് 4. പൊട്ടന്‍ചിറ 5. ഈഞ്ചപ്പുരി 6. കൊക്കോട്ടേല 7. പാലൈക്കോണം 8. ഇരിഞ്ചല്‍ 9. പള്ളിവേട്ട 10. കാഞ്ഞിരംമൂട് 11. കാനക്കുഴി 12. ചൂഴ 13. ആര്യനാട് ടൌണ്‍ 14. കോട്ടയ്ക്കകം 15. ഇറവൂര്‍ 16. വലിയകലുങ്ക് 17. പറണ്ടോട് 18. പുറുത്തിപ്പാറ
|
View |
|
10/10/2018
|
#3 | D1 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന സാധുക്കളായ 6 വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായത്തിനുള്ള അപേക്ഷയും അനുബന്ധ രേഖകളും അംഗീകരിക്കുകയും പ്രസ്തുത ധനസഹായത്തിനുള്ള അപേക്ഷകര്‍ക്കുള്ള തുക അനുവദിക്കുന്നതിന് യോഗം ബഹു. ജില്ലാ കലക്ടറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു. 1. ജയകുമാരി എസ്, എ എസ് ഭവന്‍, ഇരിഞ്ചല്‍ 2. പ്രസന്ന ഡി, അത്തിയറ പുതുവല്‍ പുത്തന്‍ വീട് 3. നിര്‍മ്മല എല്‍, സുമി ഭവന്‍, പുറുത്തിപ്പാറ 4. ബീനാറാണി, സ്നേഹാലയം, ചേരപ്പള്ളി 5. ആനന്ദവല്ലി, തടത്തരികത്ത് വീട്, പന്നിക്കുഴി, മീനാങ്കല്‍ 6. ശ്രീമതി അനിതകുമാരി, മേക്കുംകര പുത്തന്‍വീട്, ചൂഴ, ചാങ്ങ
|
View |
|
10/10/2018
|
#3 | D2 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സാധുക്കളായ 10 വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായത്തിനായി ഈ ഓഫീസില്‍ ലഭിച്ച അപേക്ഷകളിന്‍മേല്‍ ICDS സൂപ്പര്‍വൈസര്‍ അന്വേഷണം നടത്തി ലഭിച്ചിട്ടുള്ള ചുവടെ പറയുന്ന അപേക്ഷകളും അനുബന്ധ രേഖകളും അംഗീകരിച്ചുനല്‍കുന്നതിന് ഈ യോഗം ബഹു. തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
|
View |
|
10/10/2018
|
#4 | D1 |
ടെണ്ടര്‍ അംഗീകാരം
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 11 /09/2018 വൈകുന്നേരം തുറന്ന ടെണ്ടറില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ രേഖപ്പെടുത്തിയിട്ടുള്ള ടെണ്ടറുകള്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
10/10/2018
|
#5 | D1 |
റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-119 മുതല്‍ 2020-21 വരെയുള്ള 3 വര്‍ഷക്കാലയളവില്‍ ആര്യനാട് കുടുംബശ്രീ സി ഡി എസ് വഴി നടപ്പിലാക്കുന്നതിനായി അഗതിരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രോജക്റ്റ് പരിശോധിച്ച് ബഹു. സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കണമെന്ന കുടുംബശ്രീ ചെയര്‍പെഴ്സണിന്റെ അപേക്ഷകളും പ്രോജക്ടും കമ്മറ്റി വിശദമായി പരിശോധിച്ചു. ആകെ 1,34,55,400/- രൂപ (രൂപ ഒരുകോടി മുപ്പത്തിനാല് ലക്ഷത്തി അന്‍പത്തയ്യായിരത്തി നാന്നൂറ് മാത്രം) അടങ്കല്‍ തുകയുള്ള ജനറല്‍ പ്രോജക്ടും (വിശദാംശങ്ങള്‍ / വരവ്) കുടുംബശ്രീ ജില്ലാമിഷന്‍ ചലഞ്ച് ഫണ്ട് - 39,94,200/- പ്ലാന്‍ ഫണ്ട് (ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് ) - 73,00,000/- (44,00,000/- ലൈഫ് ഉള്‍പ്പെടെ) ഗ്രാമപഞ്ചായത്ത് NR ഫണ്ട് - 13,27,200/- വിവിധവകുപ്പ് തല ഫണ്ടിംഗ് - 8,34,000/- ആകെ - 1,34,55,400/- ആകെ 56,02,550/- രൂപ (രൂപ അന്‍പത്തിയാറു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റിയമ്പത് മാത്രം) രൂപ അടങ്കല്‍ തുകയുള്ള പട്ടികവര്‍ഗ്ഗ പ്രോജക്റ്റും (വിശദവിവരങ്ങള്‍ / വരവ്) കുടുംബശ്രീ ജില്ലാമിഷന്‍ ചലഞ്ച് ഫണ്ട് - 17,96,550/- പ്ലാന്‍ ഫണ്ട് (ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് ) - 37,56,000/- (12,00,000/- ലൈഫ് ഉള്‍പ്പെടെ) വിവിധവകുപ്പുകളുടെ ഫണ്ടുകള്‍ - 50,000/- ആകെ - 56,02,550/- രൂപയുടെ പ്രോജക്റ്റും കമ്മറ്റി അംഗീകരിച്ചു. ആയത് ബഹു സര്‍ക്കാര്‍ അനുമതിക്കായി കുടുംബശ്രീ ജില്ലാ മിഷന്‍ മുഖാന്തരം സമര്‍പ്പിക്കുന്നതിന് ആര്യനാട് സി ഡി എസ് ചെയര്‍പെഴ്സനു അനുമതി നല്‍കിയും ഐകകണ്ഠ്യേന തീരുമാനിച്ചു. ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ചുവടെ പറയുന്ന വര്‍ക്കുകളുടെ എസ്റ്റിമേറ്റ് എടുക്കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. വേവറത്തല ബണ്ട് റോഡ് - 4 മീറ്റര്‍ വീതി 2. അത്തിയറ - ജി കെ നഗര്‍ - 4 മീറ്റര്‍ വീതി 3. മൈലമൂട് - കണിയംവിളാകം - 5 മീറ്റര്‍ വീതി 4. പൊട്ടന്‍ചിറ - വലിയമല - മേക്കുംകര റോഡ് - 2 പാലവും, സൈഡ് വാള്‍ നിര്‍മ്മാണവും 5. കാനക്കുഴി - പേഴുംമൂട് ബൈ ലൈന്‍ റോഡ് - സൈഡ് വാള്‍ ഉള്‍പ്പെടെ 5 മീറ്റര്‍ വീതി 6. സ്കൂളുകളിലെ ടോയ്‌ലറ്റുകളുടെ നവീകരണം 1. ആര്യനാട് 2. പറണ്ടോട് എല്‍ പി സ്കൂള്‍ 3. പറണ്ടോട് യു പി സ്കൂള്‍ 4. പഴയതെരുവ് എല്‍ പി സ്കൂള്‍ 7. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ടോയ്‌ലറ്റ് നിര്‍മ്മാണം 8. സ്റ്റേഡിയം നിര്‍മ്മാണം 1. പാലൈക്കോണം APJ അബ്ദുല്‍ കലാം സ്റ്റേഡിയം 2. ആനന്ദേശ്വരം സ്റ്റേഡിയം 9. പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ യൂത്ത് ക്ലബ് നിര്‍മ്മാണം 10. ഗ്രാമകേന്ദ്രങ്ങളുടെ നിര്‍മ്മാണം 1. കൊക്കോട്ടേല 2. വലിയകലുങ്ക് 3. കീഴ്പാലൂര്‍ 4. മീനാങ്കല്‍ 5. പൊട്ടന്‍ചിറ 6. ഇരിഞ്ചല്‍ 7. ഇറവൂര്‍ 8. ഈഞ്ചപ്പുരി 9. തേവിയാരുകുന്ന് 10. പുറുത്തിപ്പാറ 11. കടവുകളുടെ നിര്‍മ്മാണം 1. ഹൗസിംഗ് ബോര്‍ഡ് 2. ഇറവൂര്‍ 3. കൊക്കോട്ടേല 4. കോട്ടയ്ക്കകം 5. പാലൈക്കോണം 6. മൂന്നാറ്റുമുക്ക്
|
View |
|
10/10/2018
|
#6 | D1 |
ലൈഫ് മിഷന്‍
|
സെക്രട്ടറി ബി ഡി ഒ ക്ക് നല്‍കാനുള്ള തീരുമാനം
|
View |
|
10/10/2018
|
#7 | D1 |
കുടുംബശ്രീ
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-119 മുതല്‍ 2020-21 വരെയുള്ള 3 വര്‍ഷക്കാലയളവില്‍ ആര്യനാട് കുടുംബശ്രീ സി ഡി എസ് വഴി നടപ്പിലാക്കുന്നതിനായി അഗതിരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രോജക്റ്റ് പരിശോധിച്ച് ബഹു. സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കണമെന്ന കുടുംബശ്രീ ചെയര്‍പെഴ്സണിന്റെ അപേക്ഷകളും പ്രോജക്ടും കമ്മറ്റി വിശദമായി പരിശോധിച്ചു. ആകെ 1,34,55,400/- രൂപ (രൂപ ഒരുകോടി മുപ്പത്തിനാല് ലക്ഷത്തി അന്‍പത്തയ്യായിരത്തി നാന്നൂറ് മാത്രം) അടങ്കല്‍ തുകയുള്ള ജനറല്‍ പ്രോജക്ടും (വിശദാംശങ്ങള്‍ / വരവ്) കുടുംബശ്രീ ജില്ലാമിഷന്‍ ചലഞ്ച് ഫണ്ട് - 39,94,200/- പ്ലാന്‍ ഫണ്ട് (ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് ) - 73,00,000/- (44,00,000/- ലൈഫ് ഉള്‍പ്പെടെ) ഗ്രാമപഞ്ചായത്ത് NR ഫണ്ട് - 13,27,200/- വിവിധവകുപ്പ് തല ഫണ്ടിംഗ് - 8,34,000/- ആകെ - 1,34,55,400/- ആകെ 56,02,550/- രൂപ (രൂപ അന്‍പത്തിയാറു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റിയമ്പത് മാത്രം) രൂപ അടങ്കല്‍ തുകയുള്ള പട്ടികവര്‍ഗ്ഗ പ്രോജക്റ്റും (വിശദവിവരങ്ങള്‍ / വരവ്) കുടുംബശ്രീ ജില്ലാമിഷന്‍ ചലഞ്ച് ഫണ്ട് - 17,96,550/- പ്ലാന്‍ ഫണ്ട് (ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് ) - 37,56,000/- (12,00,000/- ലൈഫ് ഉള്‍പ്പെടെ) വിവിധവകുപ്പുകളുടെ ഫണ്ടുകള്‍ - 50,000/- ആകെ - 56,02,550/- രൂപയുടെ പ്രോജക്റ്റും കമ്മറ്റി അംഗീകരിച്ചു. ആയത് ബഹു സര്‍ക്കാര്‍ അനുമതിക്കായി കുടുംബശ്രീ ജില്ലാ മിഷന്‍ മുഖാന്തരം സമര്‍പ്പിക്കുന്നതിന് ആര്യനാട് സി ഡി എസ് ചെയര്‍പെഴ്സനു അനുമതി നല്‍കിയും ഐകകണ്ഠ്യേന തീരുമാനിച്ചു.
|
View |
|
10/10/2018
|
#8 | D1 |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ MGNREGA പദ്ധതി 2018 -2019 അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ 364 പ്രോജക്ടുകളിലേക്കായി 241,64,800/- രൂപയുടെ ആക്ഷന്‍ പ്ലാന്‍ കമ്മറ്റി ഐക്യകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു
|
View |
|
10/10/2018
|
#8 | D2 |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ MGNRGES പദ്ധതി പ്രകാരം 2018 -2019 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത ആനുകൂല്യ ഇനത്തില്‍ ഗ്രാമ സഭ മുഖേന തെരഞ്ഞെടുത്ത വ്യക്തികളുടെ 45 ശൌചാലയം 40 കിണറുകള്‍ എസ്ടിമേറ്റ് എടുക്കുകയും T S ആകുകയും ചെയ്തിട്ടുണ്ട്.ആകയാല്‍ ടി വര്‍ക്കുകള്‍ക്ക് ഭരണാനുമതി നല്‍കണമെന്ന MGNREGS A E യുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി വര്‍ക്കുകള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
10/10/2018
|
#9 | D1 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നെടുമങ്ങാട് പൊളിടെക്നിക്കില്‍ നിന്നുമുള്ള ബ്യൂട്ടീഷ്യന്‍ കോഴ്സ് അനുവദിക്കുന്നതിനായി നെടുമങ്ങാട് പൊളിടെക്നിക് പ്രിന്‍സിപ്പലിനോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
|
View |
|
10/10/2018
|
#9 | D2 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് മണലുവിള കരിക്കകത്ത് ശ്രീ ദിലീപ് കുമാര്‍ എന്നയാള്‍ കോഴി ഫാം തുടങ്ങുന്നതിനുള്ള പെര്‍മിറ്റിനായി നല്‍കിയ അപേക്ഷ ടി പ്രദേശം സന്ദര്‍ശിച്ച് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍ അംഗങ്ങളായ ഉപ സമിതി പരിശോധിക്കുകയും റിപ്പോര്‍ട്ട് നല്‍കിയ പ്രകാരം പെര്‍മിറ്റ് അനുവദിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
10/10/2018
|
#9 | D3 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന് NOC നല്‍കുന്നതിന്റെ ഭാഗമായി 27/09/2018 ന് സംഘടിപ്പിച്ച ഗുണഭോക്തൃ സംഗമത്തിന് മൈക്ക് സെറ്റ് ഉപയോഗിച്ചതിനു ആവശ്യമായ ചിലവ് തനത് ഫണ്ടില്‍ നിന്നും വഹിക്കുന്നതിനു തീരുമാനിച്ചു .
|
View |
|
10/10/2018
|
#9 | D4 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാര്കുന്ന് വാര്‍ഡിലെ ജനപ്രതിനിധിയായ ശ്രീ ജെ .യേശുദാസിന് 03/10/2018 മുതല്‍ 06/10/2018 വരെ കൊട്ടാരക്കര CHRD യില്‍ കിലയുടെ നേതൃത്വത്തില്‍ നടത്തിയ കംപ്യുട്ടര്‍ പരിശീലനത്തില്‍ പങ്കെടുത്തതിനു നിയമാനുസൃത യാത്രാ ബത്ത അനുവദിച്ച് നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
10/10/2018
|
#9 | D5 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ വാര്‍ഡില്‍ കീഴ്പാലൂര്‍ - ഹരിജന്‍ കോളനി റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിന് കുറുകെ നില്‍ക്കുന്ന തെങ്ങ് മുറിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുള്ള വാര്‍ഡ് മെമ്പറുടെ അപേക്ഷ ചര്‍ച്ച ചെയ്ത കമ്മറ്റി റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന ടി തെങ്ങ് മുറിച്ച് മാറുന്നതിനു തീരുമാനിച്ചു
|
View |
|
10/10/2018
|
#9 | D6 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സാക്ഷരത മിഷന്‍ തുടര്‍ വിദ്യാകേന്ദ്രം സൗജന്യ തയ്യല്‍ പഠിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് വകയായി ഉപയോഗിക്കാതെ കിടക്കുന്ന 6 തയ്യല്‍ മെഷീന്‍ നല്‍കുന്നതിന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച കമറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
|
View |
Try adjusting your search criteria