Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
25/06/2018
|
#6 | D1 |
ക്ഷീരകര്‍ഷകരുടെ യോഗം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ നിര്‍വഹണം നടത്തുന്നതിന് ക്ഷീര കര്‍ഷകരുടെ ഒരു യോഗം 11/07/2018 ഉച്ചക്ക് 2 മണിക്ക് ആര്യനാട് പഞ്ചായത്ത് കംമ്യൂനിട്ടി ഹാളില്‍ വിളിച്ചു ചേര്‍ക്കുന്നതിന് തീരുമാനിച്ചു.
|
View |
|
25/06/2018
|
#7 | D1 |
ഗെയിം ഫെസ്റ്റിവല്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 018-2019 വര്‍ഷം ഗൈം ഫെസ്റ്റ് നടത്തുന്നതിലെക്കായി പഞ്ചായത്ത് പ്രദേശത്തെ എല്ലാ യുവജന ക്ലബ്ബുകളുടെയും പ്രസിഡന്റ് ,സെക്രട്ടറി എന്നിവരുടെ ഒരു യോഗം 07/07/2018 ഉച്ചക്ക് 2 മണിക്ക് ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിന്‍ തീരുമാനിച്ചു.
|
View |
|
25/06/2018
|
#8 | D1 |
ലൈഫ് മിഷന്‍
|
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വെരിഫിക്കെഷന്‍ പൂര്‍ത്തിയാക്കുന്നതിന് ബാക്കിയുള്ള എല്ലാ ഗുണഭോക്താക്ക്ളുടെയും വെരിഫിക്കെഷന്‍ വളരെ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ VEO യോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
25/06/2018
|
#8 | D2 |
ലൈഫ് മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ രണ്ടാം ഘട്ടം ഭൂമിയുള്ള ഭവന രഹിതരുടെ നിര്‍വഹണ ഉദ്യോഗസ്ഥനായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ V E O ശ്രീ .എ സജീര്‍ ഖാനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/06/2018
|
#9 | D1 |
കുടുംബശ്രീ
|
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്ജ്ജിതമാക്കുന്നതിനും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം വളരെ വേഗത്തില്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു.
|
View |
|
25/06/2018
|
#0 | D1 |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
|
എം എന്‍ ആര്‍ ജി എസ് പ്രവര്‍ത്തനനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനും മേറ്റീരിയല്‍ പ്രവൃത്തികള്‍ അടിയന്തിരമായി തുടങ്ങുന്നതിനും തീരുമാനിച്ചു.
|
View |
|
25/06/2018
|
#1 | D1 |
ഡി & ഒ ലൈസന്‍സ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാര്‍ഡില്‍ ഫാ. വിന്‍സന്റ് സാമുവലിന്റെ ഉടമസ്ഥതയിലുള്ള സര്‍വ്വേ നമ്പര്‍ 194/04 വസ്തുവില്‍ ശ്രീ ജോസ്, ജോസ് ഭവന്‍, കരിംഭൂതത്താന്‍ പാറ, കുറ്റിച്ചല്‍ പി ഒ എന്ന വ്യക്തി പന്നിഫാം നടത്തുന്നതിന് ലൈസന്‍സിനായി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ഹാജരാക്കിയിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിക്കുകയും ചെയ്തു.
|
View |
|
25/06/2018
|
#1 | D2 |
ഡി & ഒ ലൈസന്‍സ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന കോഴി ഫാമുകള്‍ക്ക് ലൈസന്‍സിനായുള്ള അപേക്ഷകള്‍ കമ്മറ്റി വിഷമായി ചര്‍ച്ച ചെയ്യുകയും ലൈസന്‍സ് അനുവദിച്ച് നല്‍കുന്നതിന് ഐകകണ്ഠ്യേന തീരുമാനിക്കുകയും ചെയ്തു. 1. ശ്രീ സുരേഷ് കുമാര്‍, സുരേഷ് ഭവന്‍, മുക്കാലി എന്നയാളുടെ ഉടമസ്ഥതയിലുള്ള തേക്കാട്ടില്‍ പൗള്‍ട്രി ഫാം 2. ശ്രീ അനി എം, മേക്കുംകര പുത്തന്‍ വീട് ഐത്തി എന്നയാളുടെ ഉടമസ്ഥതയിലുള്ള പൗള്‍ട്രി ഫാം 3. ശ്രീ സിനിരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ശ്രീഹരി പൗള്‍ട്രി ഫാം 4. ശ്രീമതി റാഹിലാ ബീവി എന്നയാളുടെ ഉടമസ്ഥതയിലുള്ള എന്‍ ആര്‍ പൗള്‍ട്രി ഫാം 5. ശ്രീമതി ദിവ്യ ആര്‍ സി എന്നയാളുടെ ഉടമസ്ഥതയിലുള്ള പൗള്‍ട്രി ഫാം 6. ശ്രീ. രാഹുല്‍ എസ് ജി എന്നയാളുടെ ഉടമസ്ഥതയിലുള്ള സൂര്യ പൗള്‍ട്രി ഫാം 7. ശ്രീ സജ്ജാത്കുഞ്ഞ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പൗള്‍ട്രി ഫാം 8. ശ്രീ. സുബിനേഷ് കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അഭിനന്ദന്‍ പൗള്‍ട്രി ഫാം
|
View |
|
25/06/2018
|
#1 | D3 |
ഡി & ഒ ലൈസന്‍സ്
|
ശ്രീ വിശ്വംഭരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള തേക്കാട്ടില്‍ പൗള്‍ട്രി ഫാമിന് ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോഡില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതിനാല്‍ ലൈസന്‍സ് അപേക്ഷ നിരസിക്കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു.
|
View |
|
25/06/2018
|
#1 | D4 |
ഡി & ഒ ലൈസന്‍സ്
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഗണപതിയാംകുഴിയിലെ ശ്രീമതി. സുലോചന, ഗണപതിയാംകുഴി കാഞ്ഞിരംമൂട് എന്നയാളുടെ തടിമില്ല് പ്രവര്‍ത്തിക്കുന്നതിനെതിരെ പൊതുജനങ്ങളുടെ പരാതി വിശദമായി ചര്‍ച്ച ചെയ്തു. പരാതിയുള്ളതിനാല്‍ ടി സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കിനല്‍കേണ്ടതില്ല എന്ന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു.
|
View |
|
25/06/2018
|
#1 | D5 |
ഡി & ഒ ലൈസന്‍സ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീ മുഹമ്മദ് റാഫി എന്ന വ്യക്തി 42 HP മോട്ടോര്‍ ഉപയോഗിച്ച് തടിമില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടിയുള്ള ലൈസന്‍സിനായി നല്‍കിയ അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ലൈസന്‍സ് നല്‍കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിക്കുകയും ചെയ്തു.
|
View |
|
25/06/2018
|
#1 | D6 |
ഡി & ഒ ലൈസന്‍സ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീ ബാബു പി, മുതുവിളാകത്ത് കുഴി തടത്തരികത്ത് വീട് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നാച്വറല്‍ അഗ്രോ പിഗ് ഫാമിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ടി ഫാമിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പരാതിയുള്ളതിനാല്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, വാര്‍ഡ് മെമ്പര്‍ എന്നിവരുള്‍പ്പെട്ട ഉപസമിതിയുടെ വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രം ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ മതി എന്ന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിക്കുകയും ചെയ്തു.
|
View |
|
25/06/2018
|
#2 | D1 |
ഉപയോഗയോഗ്യമായ സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുള്ള അധികാരം
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ സ്കൂള്‍ കെട്ടിടങ്ങളുടെയും ഫിട്നെസ്സ് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ L S G D A E യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/06/2018
|
#3 | D1 |
ശ്രീമതി നിര്‍മ്മലയുടെ പരാതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കമുകറക്കൊണത്തു വീട്ടില്‍ ശ്രീമതി നിര്‍മലയുടെ വീടിനോട് ചേര്‍ന്ന് ശ്രീമതി സന്ധ്യാ റാണി സരിത ഭവന്‍ എന്നയാളുടെ പറമ്പിലെ തെങ്ങ് നില്‍ക്കുന്നതായും ആയത് തന്റെ വീടിനു ഭീഷണിയാണ് എന്നും ടി തെങ്ങ് മുറിച്ചു മാറ്റുന്നതിനും അപേക്ഷിച്ചിരിക്കുന്നു. ടി പരാതി കമ്മറ്റി വിശദമായി പരിശോധിക്കുകയും ടിയാളുടെ വീടിന് ഭീഷണയായി നില്‍ക്കുന്ന ടി തെങ്ങ് മുറിച്ച് മാറ്റുന്നതിനും തീരുമാനിച്ചു.
|
View |
|
25/06/2018
|
#4 | D1 |
യാത്രാബത്ത
|
ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2018 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്തിയ യാത്രകള്‍ക്ക് നിയമാനുസൃതമുള്ള യാത്രാബത്ത അനുവദിക്കുന്നതിന് തീരുമാനിച്ചു. 2018 ഫെബ്രുവരി 1. 06/02/2018 ല്‍ ഡി പി സി മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് കാട്ടാക്കട പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റില്‍ പോയി വന്നു 2. 07/02/2018 ല്‍ പള്ളിച്ചല്‍ പഞ്ചായത്തില്‍ ഇരുന്ന പിരീഡിലുള്ള ഔദ്യോഗിക വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പള്ളിച്ചല്‍ പഞ്ചായത്ത് ഓഫീസില്‍ പോയി വന്നു 3. 08/02/2018 ല്‍ അഡ്വക്കേറ്റ് ഉവൈസ് ഖാന്റെ നെടുമങ്ങാട് ഓഫീസില്‍ വസ്തുതാ വിവരണ പത്രിക സമര്‍പ്പിക്കുന്നതിന് പോയി വന്നു. 4. 12/02/2018 ല്‍ അഡ്വക്കേറ്റ് സുനന്ദ യുടെ കുമാരപുരത്തുള്ള ഓഫീസില്‍ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ കേസുമായി ബന്ധപ്പെട്ട് പോയി. തുടര്‍ന്ന് കുടപ്പനക്കുന്നില്‍ കളക്ടറുടെ ചേംബറില്‍ നടന്ന ഹിയറിംഗില്‍ പങ്കെടുക്കുന്നതിന് പോയി വന്നു. 5. 14/02/2018 ല്‍ ഡി ഡി പി ഓഫീസില്‍ പ്രതിമാസ മീറ്റിംഗില്‍ (45% കുറവ് ചെലവ്) പങ്കെടുക്കുന്നതിന് കുടപ്പനക്കുന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പോയി വന്നു 6. 17/02/2018 ല്‍ NRLM കേന്ദ്രസംഘം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ പോയി വന്നു. 7. 19/02/2018 ല്‍ NRLM സന്ദര്‍ശനം സംബന്ധിച്ച് വിവരം നല്‍കുന്നതിന് വട്ടിയൂര്‍ക്കാവ് DRDA ല്‍ പോയി വന്നു. 8. 21/02/2018 ല്‍ NRLM റിപ്പോര്‍ട്ട് പകര്‍പ്പ് നല്‍കുന്നതിന് കുടപ്പനക്കുന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പോയി വന്നു. 9. 22/02/2018 ല്‍ ജില്ലാ പ്ലാനിംഗ് ബോര്‍ഡ് വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുക്കുന്നതിന് തൊളിക്കോട് പഞ്ചായത്ത് ഓഫീസില്‍ പോയി വന്നു. 10. 27/02/2018 ല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കുന്നതിന് കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ പോയി വന്നു. 2018 മാര്‍ച്ച് 1. 01/03/2018 ന് വാര്‍ഷിക പദ്ധതി 2018-19 ഫോറം പരിചയപ്പെടല്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് കുടപ്പനക്കുന്ന് കളക്റ്ററേറ്റില്‍ പോയി വന്നു 2. 03.03.2018 ന് കുടപ്പനക്കുന്ന് ഡി ഡി പി ഓഫീസില്‍ വിവരാവകാശം ഹിയറിംഗിന് പോയി വന്നു. 3. 06/03/2018 ന് കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ അഗതി രഹിത കേരളം മീറ്റിംഗിനും തുടര്‍ന്ന് എഡിഎം ന്റെ ഓഫീസില്‍ ആരാധനാലയം സംബന്ധിച്ച ഹിയറിംഗില്‍ പങ്കെടുക്കുന്നതിനും പോയി വന്നു. 4. 07/03/2018 ല്‍ ഡിഡിപി യുടെ നിര്‍ദ്ദേശപ്രകാരം ഓഫീസില്‍ ചെലവ് കുറഞ്ഞ പഞ്ചായത്ത് സംബന്ധിച്ച വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുക്കാന്‍ കുടപ്പനക്കുന്ന് കളക്റ്ററേറ്റില്‍ പോയി. തുടര്‍ന്ന് 2 PM ന് മ്യൂസിയം ജംഗ്ഷനിലെ പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ വസ്തു നികുതി സംബന്ധിച്ച മീറ്റിംഗില്‍ പങ്കെടുക്കുന്നതിനും പോയി വന്നു. 5. 13/03/2018 ല്‍ ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാറില്‍ പങ്കെടുക്കുന്നതിന് മ്യൂസിയം ജംഗ്ഷനിലെ പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ പോയി വന്നു. 6. 14/03/2018 ല്‍ ADP കോണ്‍ഫറന്‍സ് ഹാളില്‍ DDP യുടെ പ്രതിമാസ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് കുടപ്പനക്കുന്നില്‍ പോയി വന്നു. 7. 22/03/2018 ല്‍ കുടപ്പനക്കുന്ന് പഞ്ചായത്ത് ഡയറക്ടറുടെ ചേംബറില്‍ വസ്തുനികുതി സംബന്ധിച്ച മീറ്റിംഗിന് മ്യൂസിയം ജംഗ്ഷനില്‍ പോയി വന്നു. 8. 24/03/2018 ല്‍ ADM ന്റെ ഓഫീസില്‍ പള്ളിവേട്ട ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം - ശ്രീ ജയന്റെ പരാതി ഹിയറിംഗിന് കുടപ്പനക്കുന്നില്‍ പോയി വന്നു. 9. 26/03/2018 ല്‍ ജില്ലാ പഞ്ചായത്തില്‍ ഡിപിസി മീറ്റിംഗിന് പോയിവന്നു. 10. 27/03/2018 ല്‍ വാട്ടര്‍ അതോറിറ്റി CE യുടെ ഓഫീസില്‍ തേവിയാരുകുന്ന് വാട്ടര്‍ സപ്ലൈ സ്കീം - റര്‍ബന്‍ മിഷന്‍ - സംബന്ധിച്ച മീറ്റിംഗിന് വെള്ളയമ്പലത്ത് പോയി. 2018 ഏപ്രില്‍ 1. 03/04/2018 ല്‍ ഓംബുഡ്സ്മാന്‍ കോടതിയില്‍ 3 കേസുകളുടെ ഹിയറിംഗിന് തിരുവനന്തപുരം പാളയത്ത് പോയി വൈകി വന്നു. 2. 10/04/2018 ല്‍ ADP കോണ്‍ഫറന്‍സ് ഹാളില്‍ MPLADS മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് കുടപ്പനക്കുന്നില്‍ പോയി വന്നു. 3. 17/04/2018 ല്‍ റര്‍ബന്‍ മിഷന്‍ പ്രോജക്റ്റ് സംബന്ധിച്ച് 3. കോസ്റ്റ്ഫോഡ്, നിര്‍മ്മിതി എന്നിവിടങ്ങളിലും, വെള്ളനാട് ബ്ലോക്കിലും പോയി വന്നു. 4. 19/04/2018 ല്‍ DDP യുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് കുടപ്പനക്കുന്നില്‍ പോയി വന്നു. 5. 20/04/2018 ല്‍ പ്ലാന്‍ റിവ്യു മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് പൂവച്ചല്‍ പഞ്ചായത്തിലും അത് കഴിഞ്ഞ് TA യുടെ വിഷയവുമായി ബന്ധപ്പെട്ട് കുടപ്പനക്കുന്ന് DDP ഓഫീസിലും പോയി വന്നു. 6. 26/04/2018 ല്‍ ഭരണപരമായ ആവശ്യങ്ങള്‍ക്ക് കുടപ്പനക്കുന്ന് DDP ഓഫീസിലും തുടര്‍ന്ന് പഞ്ചായത്ത് ഡയറക്ടറേറ്റിലും പോയി വന്നു. 7. 28/04/2018 ല്‍ മുന്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ കേസ് സംബന്ധിച്ച വിഷയം സംസാരിക്കുന്നതിന് തിരുവനന്തപുരം വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍ പോയി വന്നു. 2018 മേയ് 1. 02/05/2018 ല്‍ ഹരിതകേരളം ശില്പശാലയില്‍ പങ്കെടുക്കുന്നതിന് കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ പോയി വന്നു. 2. 03/05/2018 ല്‍ ഓംബുഡ്സ്മാനില്‍ 3 കേസുകളുടെ ഹിയറിംഗിന് തിരുവനന്തപുരം പാളയത്ത് പോയി വൈകി വന്നു. 3. 08/05/2018 മുതല്‍ 10/05/2018 വരെ 3 ദിവസത്തെ ISO ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിന് തൃശ്ശൂര്‍ KILA യില്‍ പോയി വന്നു. 4. 14/05/2018 ല്‍ DDP യുടെ പ്രതിമാസ അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് പേരൂര്‍ക്കട വെറ്റിനറി സര്‍ജന്‍സ് ഹാളില്‍ പോയി വന്നു. 5. 15/05/2018 ല്‍ OA 499/018 വഞ്ചിയൂര്‍ വക്കീല്‍ ഓഫീസില്‍ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ് നല്‍കുന്നതിന് പോയി വന്നു. 6. 29/05/2018 ല്‍ 2018-19 വാര്‍ഷിക പദ്ധതി വെര്‍ച്വല്‍ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിന് അതിയന്നൂര്‍ ബ്ലോക്ക് ഓഫീസില്‍ പോയി വന്നു. 7. 30/05/2018 ല്‍ ആരോഗ്യജാഗ്രത പരിപാടിയുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ചുകൂട്ടിയ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് പോയി വന്നു.
|
View |
|
25/06/2018
|
#5 | D1 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആയുര്‍ര്‍ വേദ ആശുപത്രിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ 27/06/2018 , 30/06/2018,07/07/2018 തീയതികളില്‍ യഥാക്രം ആര്യനാട് കംമ്യൂനിട്ടി ഹാള്‍ , ഈഞ്ചപ്പുരി , കാനക്കുഴി എന്നീ പ്രദേശങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D2 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 18/06/2018 ല്‍ ആര്യനാട് പാലൈക്കോണം പൂവന്‍മുട്ട് കടവില്‍ ശ്രീമതി.രമ , രമ നിവാസ് ചാമവിള പാലൈക്കോണം എന്നയാള്‍ കാല്‍ വഴുതി വീണു കാണാതായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് , സ്ക്യൂബാ ടീം , നാട്ടുകാരായ 2 പേര്‍ എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തുകയും 21/06/2018 ല്‍ ടി യാളുടെ ജീര്‍ണിച്ച ശവശരീരം ചാങ്ങ കടവില്‍ നിന്നും കണ്ടെതിയുടുള്ളതുമാണ് . ടി സംഭവത്തില്‍ പോലീസിന്റ്റെ ഇന്ക്യുസ്റ്റ് നടപടികള്‍ക്കായി പെര്‍ഫ്യൂംസ് , കയ്യുറകള്‍ , മാസ്ക്ക് എന്നിവ വാങ്ങിയ വകയിലും ജോലിക്കാര്‍ക്കുള്ള കൂലി ബോട്ട് വാടക, വള്ളത്തിന്റെ വാടക വള്ളക്കാരന്റെ കൂലി എന്നീ ഇനങ്ങളിലും ചെലവായ 6551/- രൂപ അനുവദിക്കുന്നതിന് ശ്രീ. സനില്‍കുമാര്‍.ടി , കുരുവിക്കാട് വീട് പാലൈക്കോണം എന്നയാല്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ കമ്മറ്റി വിശദമായി പരിശോധിക്കുകയും ടി തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.
|
View |
|
25/06/2018
|
#5 | D3 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പബ്ലിക്ക് മാര്‍ക്കറ്റ് പിരിവിലേക്ക് ആവശ്യമായ രസീത് ബുക്ക് , ഹോമിയോ മെഡിക്കല്‍ ക്യാംമ്പ് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് എന്നിവ പ്രിന്റ് ചെയ്ത വകയില്‍ കൈരളി പ്രസ്സിന് 2700/- അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D4 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് കോനല്‍ വിള ആരാധന ഭവനില്‍ ശ്രീമതി വിമല 2017 -2018 വര്‍ഷത്തെ ഭവന പുനരുദ്ധാരണ ഗുണഭോക്തൃ ലിസ്റ്റില്‍ പേര് ഉള്ള ടിയാളുടെ വീടും സ്ഥലവും ഭര്‍ത്താവിന്റെ പേരില്‍ ആയതിനാല്‍ ടി ആനുകൂല്യം ടിയാളുടെ ഭര്‍ത്താവായ ശ്രീ.സോമരാജിന്റെ പേരില്‍ അനുവദിക്കുന്നതിന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ കമ്മറ്റി വിശദമായി പരിശോദിച്ച് 2 പേരും ഒരേ റേഷന്‍കാര്‍ഡില്‍ ഉള്ള വ്യക്തികള്‍ ആണ് ടി ആനുകൂല്യം ശ്രീ. സോമാരാജിന്റെ പേരില്‍ അനുവദിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്തനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D5 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ജംഗ്ഷനില്‍ കരമനയാറിന് കുറുകെയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും കമ്പിവേലി ഇല്ലാത്തതിനാല്‍ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ടി പാലത്തിന്റെ ഇരു വശങ്ങളിലും ആവശ്യമായ ഉയരത്തില്‍ ഇരുമ്പ് വേലി എത്രയും വേഗം നിര്‍മ്മിക്കുന്നതിന് P W D അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D6 |
കത്തുകളും അപേക്ഷകളും
|
കാട്ടായിക്കോണം ഉദയപുരം ഗോകുലം വീട്ടില്‍ ശ്രീ ശാന്തകുമാര്‍ ബി .എന്‍ എന്നയാല്‍ തന്റെ പിതാവിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ തന്റെ പേരിലേക്ക് ഉടമസ്ഥാവ\കാശം മാറിയതുമായ XVII / 347 നമ്പര്‍ കെട്ടിടത്തില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ പകല്‍വീട് 27/06/2017 മുതല്‍ പ്രവര്‍ത്തിക്കുന്നതായും എന്നാല്‍ നാളിതുവരെ ടി കെട്ടിടത്തിനു വാടക ലഭിച്ചിട്ടില്ല എന്നും ആയതു അനുവദിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ കമ്മറ്റി വിശദമായി പരിശോധിക്കുകയും വാടക കൊടുക്കേണ്ടതിന്റെ ആവശ്യം മനസിലാക്കി വളരെ അടിയന്തിരമായി LSGD A E യില്‍ നിന്നും വാടക നിശ്ചയിച്ച് വാങ്ങുന്നതിനും ആയത് പ്രകാരം ടി കാലയളവിലെ വാടക നല്‍കുന്നതിനും തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D7 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഇറവൂര്‍ ചേണംകോട് ഉഷസില്‍ ഉഷാകുമാരി 2016 -2017 വര്‍ഷത്തെ വാര്‍ഷിക പദ്ധതി പ്രകാരം ഭവന പുനരുദ്ധാരനതിനായി തുക അനുവദിക്കുകയും ചെയ്തിരുന്നു എന്നും ആയത് പ്രകാരം രണ്ടാം ഗഡു ആയി 12500/- രൂപ തന്‍റെ അക്കൗണ്ടില്‍ 18/07/2017ല്‍ വന്നു എന്നും ഒന്നാം ഗഡു നാളിതുവരെ തന്‍റെ അക്കൗണ്ടില്‍ എത്തിയിട്ടില്ല എന്നും പല പ്രാവശ്യം V E O യോട് ഇക്കാര്യം പറഞ്ഞിട്ടും നടപടി ഉണ്ടായില്ല എന്നും നടപടി സ്വീകരിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു.ടി അപേക്ഷ കമ്മറ്റി വിശദമായി പരിശോധിക്കുകയും V E O യോട് വിശദീകരണ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D8 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് പോസ്റ്റ് ഓഫീസിനു സമീപമുള്ള പൊതു ശൌചാലയതിന്റെ മാലിന്യങ്ങള്‍ കരമനയാറ്റിലേക്ക് ഒഴുകുന്നതുമായുള്ള വിഷയം കമ്മറ്റി ചര്‍ച്ച ചെയ്യുകയും കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത് വരെ കംഫര്‍ട്ട് സ്റ്റേഷന്‍ ജീവനക്കാരി ശ്രീമതി.രമണിക്ക് ശമ്പളം നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D9 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൃഷി ഭവന് മുന്‍പില്‍ KSEB ട്രാന്‍സ്ഫോര്‍മറിന് സമീപത്തായി നില്‍ക്കുന്ന തേക്ക് മരം കൃഷി ഓഫീസിനു ഭീഷണി യായി നില നില്‍ക്കുന്നു എന്നും ആയത് മുറിച്ചു മാറുന്നതിനും കൃഷി ഓഫീസര്‍ അപേക്ഷിച്ചിരിക്കുന്നു. ആയത് പ്രകാരം ടി മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും ആയതിലെക്കാവശ്യമായ നടപടി സ്വീകരിക്കാന്‍ KSEB അസിസ്റ്റന്റ് ഇഞ്ചിനിയര്‍ക്ക് കത്ത് നല്‍കാനും തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D10 |
കത്തുകളും അപേക്ഷകളും
|
പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഗോത്രസാരഥി പദ്ധതിയില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് ഗവ. എല്‍ പി എസിലെ ചുവടെ പറയുന്ന കുട്ടികളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 1. ശ്രീനന്ദ് വി എസ് - ക്ലാസ് 1 2. ജഗന്‍ ജെ വൈ - ക്ലാസ് 1 3. യദുകൃഷ്ണ വി - ക്ലാസ് 1 4. അനന്തു കൃഷ്ണ എ - ക്ലാസ് 1 5. അശ്വിന്‍ എസ് എസ് - ക്ലാസ് 1 6. അതുല്‍കൃഷ്ണ എ - ക്ലാസ് 2 7. അല്ലു ആര്‍ എസ് - ക്ലാസ് 2 8. അഭിഷേക് ബി എസ് - ക്ലാസ് 2 9. അക്ഷയ് പ്രസാദ് പി - ക്ലാസ് 2 10. അനന്യ എ - ക്ലാസ് 2 11. തീര്‍ത്ഥ പി എസ് - ക്ലാസ് 2 12. വിസ്മയ വി ജയന്‍ - ക്ലാസ് 2 13. വിജയ്‌ഗോപകുമാര്‍ - ക്ലാസ് 2 14. യദുകൃഷ്ണ ടി എസ് - ക്ലാസ് 2 15. ഗ്രീഷ്മ എസ് ബി - ക്ലാസ് 2 16. അബിന്‍ എസ് എസ് - ക്ലാസ് 3 17. അഖില്‍ ആര്‍ - ക്ലാസ് 3 18. സംഗീത് വി - ക്ലാസ് 3 19. വൈഗ വൈ ബി - ക്ലാസ് 3 20. മുന്ന ആര്‍ എസ് - ക്ലാസ് 4 21. മീന ബി - ക്ലാസ് 4 22. പ്രബിജിത്ത് ബി പി - ക്ലാസ് 4 23. അര്‍ജ്ജുന്‍ എസ് - ക്ലാസ് 4 24. അര്‍ജ്ജുന്‍ ജെ - ക്ലാസ് 4 25. അതുല്യാ സുരേഷ് - ക്ലാസ് 4 26. അമല്‍ എ - ക്ലാസ് 4 27. ആദര്‍ശ് എസ് എസ് - ക്ലാസ് 4 28. ഗൗരി രാമചന്ദ്രന്‍ - ക്ലാസ് 4 29, രഞ്ജന എന്‍ - ക്ലാസ് 1 30, ആര്യ .ബി.എസ്. ക്ലാസ് 2
|
View |
|
25/06/2018
|
#5 | D11 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ ജങ്ങ്ഷന്‍ കേന്ദ്രമായി ചുവടെ പറയുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് മീനാങ്കല്‍ ജങ്ങ്ഷന്‍ കേന്ദ്രമായി ഓട്ടോ സ്റ്റാന്‍റ്റ് അനുവദിക്കുന്നതിനും ബോര്‍ഡ് വെക്കുന്നതിനും അനുമതി നല്‍കി തീരുമാനിച്ചു. ക്രമ നമ്പര്‍ പേര് വാഹന നമ്പര്‍ 1 വിക്രമന്‍ പി കെ KL 01 AV 7385 2 ശശി KL 21 E 6293 3 മഹേഷ് കുമാര്‍ KL 01 BK 591 4 സുരേഷ് KL 21 L 1348 5 രഞ്ചു KL 21 Q 2937 6 വിജിലാല്‍ എം KL01 BK 2361 7 മഹേഷ് എം KL 21 Q 3640 8 ബൈജു ആര്‍ KL 16 F 4922 9 ശരത് KL 21 J 8873 10 ബാബു KL 01 AQ 373
|
View |
|
25/06/2018
|
#5 | D12 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ ജങ്ങ്ഷന്‍ കേന്ദ്രമായി സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റിന്‍റ്റെ വാറന്‍ട്ടി കാലാവധി കഴിഞ്ഞതായി കേരള സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് അറിയിച്ചിരിക്കുന്നു. ടി കത്ത് കമ്മറ്റിയില്‍ അവതരിപ്പിച്ചു . പുതിയ പദ്ധതി ഏറ്റെടുക്കുമ്പോള്‍ ടി ഹൈമാസ്റ്റ് ലൈറ്റിന് AMC ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D13 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നു എന്നുള്ള നാട്ടുകാരുടെ പരാതി കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആയത് പരിശോധിക്കുന്നതിന് V E O യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D14 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് കൃഷി ഭവന് സമീപം പുറമ്പോക്കില്‍ കെട്ടിയിരുന്ന കേരള കൊണ്ഗ്രെസ്സ് (എം) എന്ന രാഷ്ട്രീയ പാര്‍ട്ടി യുടെ ഷെഡ് ബഹു മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി പൊളിച്ചു മാറ്റുകയും ടി ഷെഡും , അതിലുണ്ടായിരുന്ന പൈപ്പുകളും , കസേരകളും ടാര്‍പ്പോളിനും ,തകര ഷീറ്റുകളും,ബോര്‍ഡുകളും, പൊളിച്ചു പഞ്ചായത്ത് ഓഫീസില്‍ കൊണ്ട് വന്നിരുന്നു എന്നും ആയത് തിരികെ തരുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ടി പാര്‍ട്ടി യുടെ മണ്ഡലം പ്രസിഡന്റ് ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രന്‍ അപേക്ഷിചിര്‍ക്കുന്നു. ടി അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ലഭ്യമായ ഇവരുടെ വസ്തുക്കള്‍ തിരികെ നല്‍കുന്നതിനും തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D15 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ജംഗ്ഷന്‍ മുതല്‍ ആര്യനാട് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെയുള്ള അനധികൃത കയ്യേറ്റം റോഡ് വികസനത്തിന് തടസമാകുന്നതിനാല്‍ അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് നേരത്തേ ഗ്രാമപഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചിരുന്നു.എന്നാല്‍ കയ്യേറ്റക്കാരില്‍ ഒരാളും ഭിന്നശേഷിക്കാരനുമായ ശ്രീ അരുണിനെ പുനരധിവസിപ്പിക്കാത്തതിനാല്‍ തീരുമാനം നടപ്പിലാക്കാനായില്ല. ഈ സാഹചര്യത്തില്‍ മാനുഷിക പരിഗണന നല്‍കി അക്ഷയകേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ തറനിരപ്പ് നിലയില്‍ ശ്രീ അരുണിന്റെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം താത്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D16 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പാലൈക്കോണം ചാമവിള ബണ്ട് റോഡ് (SO 275/18) എന്ന പ്രവൃത്തിക്ക് 6,00,000/- രൂപയാണ് പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് സ്ഥലം ലഭ്യമല്ലാത്തതിനാല്‍, ബാക്കി തുകയ്ക്ക് സംരക്ഷണ ഭിത്തിയും ഓടയും കൂടി ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ റിവിഷന്‍ ചെയ്തു നല്‍കുന്നതിനുള്ള LSGD അസിസ്റ്റന്റ് എഞ്ചിനീയറുടെ അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ റിവിഷന്‍ ചെയ്തു നല്‍കുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D17 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വലിയകലുങ്ക് ജംഗ്ഷനില്‍ നിന്നും ചേരപ്പള്ളിയിലേക്ക് ഒഴുകുന്ന തോട് വലിയകലുങ്ക് ഭാഗത്ത് ഏകദേശം 25 മീറ്റര്‍ ദൂരത്തില്‍ പൂര്‍ണ്ണമായും ഇടിഞ്ഞുപോയിട്ടുള്ളതായി പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്. ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍ വരുന്ന ടി തോട് ഇനിയും ഇടിഞ്ഞാല്‍ തോട്ടിന്റെ കരയിലുള്ള കൃഷി പൂര്‍ണ്ണമായും നശിക്കുകയും പൊതുജനങ്ങളുടെ ജീവന് അപകടമുണ്ടാകുവാനും സാദ്ധ്യതയുള്ളതായി കാണുന്നു. ആകയാല്‍ ടി തോടിന്റെ ഇടിഞ്ഞ ഭാഗം അടിയന്തരമായി കെട്ടി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് അധികാരികളോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D18 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ലൈഫ്മിഷന്‍ സൈറ്റില്‍ ഡാറ്റ എന്‍ട്രി നടത്തുന്നതിനും, ആഫീസിലെ വിവിധ സെക്ഷനുകളില്‍ നിന്നുമുള്ള ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും, ശ്രീമതി അശ്വല എല്‍, വടക്കേക്കര വീട്, അല്ലനിയോട്, കീഴ്പാലൂര്‍, വിനോബാനികേതന്‍ പി ഒ എന്നയാളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ച് തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D19 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപെട്ടു ഗുണഭോക്തൃ സംഗമം ,ആരോഗ്യ ജാഗ്രതാ കാംപൈന്‍ , ആര്യനാട് പബ്ലിക്ക് മാര്കറ്റ് നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട് വാഹനങ്ങളില്‍ മൈക്ക് അന്നോന്‍സ്മെന്‍റ് , ജനറേറ്റര്‍ വാടക എന്നീ ഇനങ്ങളില്‍ ശ്രീ, ബിജു , ശീമാട്ടി സൌണ്ട്സ് എന്നയാള്‍ക്ക് യഥാക്രമം 8000, 6000, 8000 എന്നിങ്ങനെ ആകെ 22,000/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D20 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് തടി കൊണ്ടോ അതല്ലെങ്കില്‍ അതിനാനുപാതികമായ മെറ്റീരിയല്‍ കൊണ്ടോ ഉണ്ടാക്കിയ ഒരു അലമാര വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും, ലഭിക്കുന്ന ക്വട്ടേഷനുകളില്‍ ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുത്ത് അലമാര വാങ്ങി സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പെടുത്തി കുറഞ്ഞ നിരക്കിലുള്ള തുക തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/06/2018
|
#5 | D21 |
കത്തുകളും അപേക്ഷകളും
|
HC Audit Reg
|
View |
|
29/05/2018
|
#8 | D20 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തേവിയാര്‍കുന്നു കംമ്യൂനിട്ടി ഹാളിന് ചുവടെ പറയുന്ന ഫര്‍ണിച്ചറുകള്‍ വാങ്ങി നല്കാന്‍ ഊരുകൂട്ട നിര്‍ദ്ദേശ പ്രകാരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. ഫര്‍ണിച്ചറുകള്‍ സ്റ്റീല്‍ മേശ 50 എണ്ണം കസേര 300 എണ്ണം മേശ , വലുത് 1 എണ്ണം ഓഫീസ് മേശ 1 എണ്ണം അലമാര 1 എണ്ണം മൈക്ക് സ്റ്റാന്‍റ് 1 എണ്ണം മൈക്ക് സെറ്റ് 1 എണ്ണം ഫാന്‍ പാത്രങ്ങള്‍ ചെമ്പ് 50 2 എണ്ണം ചെമ്പ് 30 2 എണ്ണം ചെമ്പ് 20 3 എണ്ണം ചെമ്പ് 10 2 എണ്ണം അണ്ടാവ് 5 എണ്ണം കലം 5 എണ്ണം സ്റ്റീല്‍ തൊട്ടി 10 എണ്ണം ബെയ്സിന്‍ 10 എണ്ണം കെട്ടില്‍ 10 എണ്ണം ഗ്ലാസ് 250 എണ്ണം സ്റ്റീല്‍ പ്ലേറ്റ് 100 എണ്ണം സ്റ്റീല്‍ തവി 30 എണ്ണം സ്പൂണ്‍ 25 എണ്ണം ചോറ് ഊറ്റി 2 എണ്ണം കണ്ണാപ്പ 2 എണ്ണം ചട്ടുകം 3 എണ്ണം അടുപ്പ് 5 എണ്ണം ടാര്‍പ്പ വലുത് 4 എണ്ണം ടാര്‍പ്പ ചെറുത് 1 എണ്ണം
|
View |
|
29/05/2018
|
#8 | D21 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാര്‍ഷെഡില്‍ ഉണ്ടായിരുന്ന കരിങ്കല്ലും പഴയ സാധനങ്ങളും മാറ്റിയ വകയില്‍ ശ്രീ വിമല്‍ കുമാര്‍ എന്നയാളിന് തനത് ഫണ്ടില്‍ നിന്നും 2500/- രൂപ അനുവദിച്ചു നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
29/05/2018
|
#8 | D22 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പരിസരം വൃത്തിയാക്കിയ വകയില്‍ ശ്രീ വിമല്‍ കുമാര്‍ എന്നയാളിന് തനത് ഫണ്ടില്‍ നിന്നും 3000/- രൂപ അനുവദിച്ചു നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
29/05/2018
|
#8 | D23 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വെള്ളനാട് - ചെറ്റച്ചല്‍ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ആര്യനാട് ഹൈ സ്കൂള്‍ ജംഗ്ഷനില്‍ ജിഷ W/O ജയകുമാര്‍ എന്നയാളുടെ കൈവശത്തിലുള്ള ആര്യനാട് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 66/5-1 ല്‍ ഉള്‍പ്പെട്ട 8.09 ആര്‍ വസ്തുവില്‍ HANDRAIL പ്രവൃത്തികള്‍ ചെയ്യുന്നതിന് ടി വസ്തുവിന്റെ ഉടമസ്ഥര്‍ ടി റോഡ് പ്രവൃത്തി ചെയ്യുന്ന EKK INFRASTRUCTURE Pvt Ltd എന്നാ കമ്പനിയുമായി കരാര്‍ വെച്ചിട്ടുണ്ട് എന്നും ആകയാല്‍ ടി സ്ഥലത്ത് HANDRAIL പ്രവൃത്തി ചെയ്യുന്നതിന് വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് പഞ്ചായത്തില്‍ നിന്നും NOC നല്‍കുന്നതിന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ കമ്മറ്റി വിശദമായി പരിശോധിക്കുകയും ടി റോഡ് വികസനത്തിന്റെ പ്രാധാന്യം മനസിലാക്കി ടി സ്ഥലത്ത് താത്കാലികമായി വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് EKK INFRASTRUCTURE Pvt Ltd എന്ന കമ്പനിക്ക് നിരാക്ഷേപ സാക്ഷ്യ പത്രം നല്‍കുന്നതിന് യാതൊരു തടസ്സവും ഇല്ല എനുള്ള വിവരം KSEB അധികൃതരോട് അറിയിച്ചു തീരുമാനിച്ചു.
|
View |
|
29/05/2018
|
#8 | D24 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പന്നി ഫാമുകളും, പൗള്‍ട്രി ഫാമുകളും, തടി മില്ലുകളും പരിസര മലിനീകരണം ഉണ്ടാക്കുന്നു എന്ന് പൊതു ജനങ്ങളില്‍ നിന്നും പരാതി ലഭിച്ചതിനാല്‍ ടി ഫാമുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആരോഗ്യ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്ന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു.
|
View |
|
29/05/2018
|
#8 | D25 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ അങ്ങനവാടികളിലെ വെള്ളക്കര കുടിശ്ശികയായി 136326/- രൂപ ഒടുക്കെണ്ടാതായി വാട്ടര്‍ അതോറിട്ടി അറിയിച്ചിരിക്കുന്നു. ടി വിഷയത്തില്‍ ICDS സൂപ്പര്‍ വൈസര്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച വിശദീകരണം പ്രകാരം ഗ്രാമപഞ്ചായത്തില്‍ ഇപ്പോള്‍ സമര്‍പ്പിച്ച എല്ലാ ബില്ലുകളും രണ്ട് പ്രാവശ്യമായിട്ടാണ് അംഗന്‍ വാടികളില്‍ ലഭിച്ചിട്ടുള്ളത് എന്ന് അറിയിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് വാട്ടര്‍ അതോറിട്ടിയ്ക്ക് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
29/05/2018
|
#8 | D26 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഹോട്ടല്‍ മാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മുന്നറിയിപ്പിന്‍റ്റെ അടിസ്ഥാനത്തില്‍ താത്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ യോഗം ഐക്യഖണ്ഠേന തീരുമാനിച്ചു.
|
View |
|
29/05/2018
|
#8 | D27 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരം മൂട് വാര്‍ഡില്‍ കാനക്കുഴി ജംഗ്ഷനില്‍ മുസ്ലിം ജമാ അത്ത് പ്രവര്‍ത്തിപ്പിക്കുന്നതിന് ജമാ അത്ത് അധികൃതര്‍ നല്‍കിയ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ടി വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിലെക്കായി ബഹു ജില്ലാ കളക്ടറുടെ ഉത്തരവ് ലഭ്യമാകേണ്ടതുണ്ട് എന്ന് വിലയിരുത്തുകയും ആകയാല്‍ ടി അപേക്ഷ ബഹു ജില്ലാ കളക്ടര്‍ക്ക് അയച്ച് നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
29/05/2018
|
#8 | D28 |
കത്തുകളും അപേക്ഷകളും
|
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ വഴി പരിപാലിച്ചിട്ടുള്ള വൃക്ഷത്തൈകള്‍ അതാത് വാര്‍ഡുകളില്‍ എത്തിക്കുന്നതിന് അസിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
29/05/2018
|
#8 | D29 |
കത്തുകളും അപേക്ഷകളും
|
സ്പെഷ്യല്‍ പാക്കേജ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ആര്യനാട് ജംഗ്ഷനിലെ പുറമ്പോക്കില്‍ ഭൂമി കയ്യേറി നടത്തിയിട്ടുള്ള നിര്‍മ്മാണങ്ങള്‍ മാറ്റണമെന്ന് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്ന സാഹചര്യത്തില്‍ ടി സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള കടകള്‍ 01/06/2018 ഉച്ചക്ക് ശേഷം അടിയന്തരമായി ഒഴിപ്പിക്കുന്നതിന് തീരുമാനിച്ചു. ഇതിനായി വില്ലേജ് ഓഫീസര്‍ക്കും സ്ഥലം പോലീസ് ഓഫീസര്‍ക്കും കത്ത് നല്‍കുന്നതിനും തീരുമാനിച്ചു.
|
View |
|
29/05/2018
|
#8 | D30 |
കത്തുകളും അപേക്ഷകളും
|
ബഹു ജില്ലാ കലക്ടറുടെ 24/05/2018 ലെ 80/ dsm/tvpm/18 നമ്പര്‍ കത്ത് പ്രകാരം ദുരന്ത നിവാരണ സമിതിയുടെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങല്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് 2 മാസതേക്ക് പ്രതിമാസം 10000/- രൂപ നിരക്കില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനു അറിയിച്ചിരിക്കുന്നു . ആയത് പ്രകാരം ടി തുക തനതു ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
29/05/2018
|
#8 | D31 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബോലെറോ ജീപ്പിന്റെ 2 ടയറുകള്‍ തേയ്മാനം സംഭവിച്ചതിനാല്‍ പുതിയ ടയറുകള്‍ വാങ്ങുന്നതിനായി ലഭിച്ച ക്വട്ടെഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത് രോഹിണി ടയേവഴ്സ് പനവിള എന്ന സ്ഥാപനത്തിന്‍റ്റെ ക്വട്ടെഷന്‍ അംഗീകരിക്കുകയും ടി സ്ഥാപനത്തില്‍ നിന്നും ടയര്‍ വാങ്ങുന്നതിനും ആയതിനുള്ള തുക തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
29/05/2018
|
#8 | D32 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ജനറേറ്ററിന് ഡീസല്‍ വാങ്ങിയ വകയില്‍ യുണൈട്ടട് പെട്രോളിയം പമ്പിന് 05/2018 മാസത്തെ ഡീസല്‍ ബില്‍ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
29/05/2018
|
#8 | D33 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബോലെറോ ജീപ്പിന് ഡീസല്‍ വാങ്ങിയ വകയില്‍ യുണൈട്ടട് പെട്രോളിയം പമ്പിന് 05/2018 മാസത്തെ ഡീസല്‍ ബില്‍ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
Try adjusting your search criteria