Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
23/03/2023
1(7)
Agenda
2022-23 വാർഷിക പദ്ധതി നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ പുല്ലുവെട്ടിച്ചിറ ഇരിഞ്ചല്‍ പ്രദേശങ്ങളിലും ഇരിഞ്ചല്‍ വാര്‍ഡില്‍ കല്ലുവരമ്പ് പ്രദേശത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലും നോമ്പ് കാലഘട്ടം ആയതിനാലും കുടിവെള്ളം ലഭ്യമാക്കണമെന്ന ആവശ്യവും കുടിവെള്ള വിതരണത്തിന് 2022/2023 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി രൂപീകരിച്ചിട്ടില്ല എന്ന വിവരവും കമ്മറ്റി ചര്‍ച്ച ചെയ്തു.മേല്‍ സാഹചര്യത്തില്‍ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് 26/03/2023 മുതല്‍ കുടിവെള്ളം എത്തിച്ച് കൊടുക്കുന്നതിനും അതിനോടൊപ്പം തുടര്‍ന്നും കുടിവെള്ളം വിതരണം ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ ആയത് നടപ്പിലാക്കുന്നതിന് ജി പി എസ് ഘടിപ്പിച്ചിട്ടുള്ള വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും ആയത് അംഗീകരിച്ചു വരുന്ന കാലയളവ് വരെ ലഭ്യമാകുന്ന വാഹനത്തില്‍ കുടിവെള്ളം എത്തിച്ച് കൊടുക്കുന്നതിനും ആയതിന് വേണ്ടിവരുന്ന ചെലവ് പഞ്ചായത്തിന്‍റെ തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും ദീര്‍ഘനാള്‍ കുടിവെള്ളം വിതരണം ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി രൂപീകരിച്ച് തുക ചെലവഴിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
1(8)
Agenda
2022-23 വാർഷിക പദ്ധതി നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ഓഫീസ് സമുച്ചയം പൊതുജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും ഫലപ്രദമായി നല്‍കുന്നതിന് ഉപയോഗപ്രദമല്ലാത്ത സാഹചര്യത്തിലും, പഞ്ചായത്ത് നിര്‍വ്വഹിക്കേണ്ടതായ എല്ലാ കര്‍ത്തവ്യങ്ങളും ഫലപ്രദമായി നിര്‍വ്വഹിക്കുന്നതിന് സ്ഥലപരിമിതി തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലും ജനപ്രതിനിധികള്‍ക്ക് ഇരിക്കുന്നതിനുള്ള സ്ഥല സൌകര്യം പോലുമില്ലാത്ത സാഹചര്യത്തിലും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ഓഫീസ് സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന സാഹചര്യം യോഗം വിലയിരുത്തി. കെട്ടിടത്തിന്‍റെ അംഗീകൃത പ്ളാന്‍പ്രകാരം, പുതിയ കെട്ടിടത്തിന് ആവശ്യമായ സൌകര്യം ഏര്‍പ്പെടുത്തുന്നതിന് തടസ്സമായി നില്‍ക്കുന്നു എന്ന് കണ്ടെത്തിയതും നീക്കം ചെയ്യേണ്ടതുമായ , നിലവില്‍ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തിച്ച് വരുന്ന താല്‍ക്കാലിക കെട്ടിടത്തിന്‍റെ അനുബന്ധഭാഗംമാത്രം അടിയന്തിര സാഹചര്യം പരിഗണിച്ച് നീക്കം ചെയ്യുന്നതിന് ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
1(9)
Agenda
2022-23 വാർഷിക പദ്ധതി നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള സ്ട്രീറ്റ്മെയിൻ നീട്ടൽ എന്ന പദ്ധതി നടപ്പിലാക്കുന്നതിന് ചുവടെ പറയുന്ന സ്ഥലത്തേയ്ക്ക് 19,000/- രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്ക് എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് പൂവച്ചൽ കെ.എസ്സ്.ഇ.ബി , അസ്സി.എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. വെട്ടയിൽ തടം പ്രദേശം - വാർഡ് പളളിവേട്ട
Meeting Date
23/03/2023
1(10)
Agenda
2022-23 വാർഷിക പദ്ധതി നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള സ്ട്രീറ്റ്മെയിൻ നീട്ടൽ എന്ന പദ്ധതി നടപ്പിലാക്കുന്നതിന് ചുവടെ പറയുന്ന സ്ഥലങ്ങളിലേയ്ക്ക് 19,000/- രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്ക് എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് തൊളിക്കോട് കെ.എസ്സ്.ഇ.ബി , അസ്സി.എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. ഉണ്ടപ്പാറ-മലയൻതേരി - വാർഡ് മീനാങ്കൽ ഐത്തി പ്രദേശം - വാർഡ് പറണ്ടോട് മൂന്നാറ്റുമുക്ക് - പുളിനിന്നകാല - വാർഡ് പുറുത്തിപ്പാറ കീഴ്പാലൂർ -അപ്പൂപ്പാറ - വാർഡ് കീഴ്പാലൂർ
Meeting Date
23/03/2023
2(1)
Agenda
2023-24 വാർഷിക പദ്ധതി രൂപീകരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ പട്ടിക ജാതി ഉപ പദ്ധതി പ്രകാരം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പട്ടിക ജാതി പഠന കേന്ദ്ര നവീകരണം(വാര്‍ഡ് 1, 7,18), പട്ടിക ജാതി കോളനികളുടെ ആധുനികവല്‍ക്കരണം(12, 9), ഗൌണ്ട് നിര്‍മ്മാണം(വാര്‍ഡ് 11), ഗൌണ്ട് നവീകരണം((വാര്‍ഡ് 18, 7) എന്നീ പദ്ധതികള്‍ക്ക് പദ്ധതികള്‍ക്ക് ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വെള്ളനാട് ബ്ളോക്ക് പട്ടിക ജാതി വികസന ഓഫീസറോട് അഭ്യര്‍ത്ഥിച്ച് യോഗം ഐക്യ കണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
2(2)
Agenda
2023-24 വാർഷിക പദ്ധതി രൂപീകരണം
Decision
അംഗീകരിച്ചു
Meeting Date
23/03/2023
3(1)
Agenda
വാർഡുതല ഗ്രാമഭവന്റെ ഉത്ഘാടനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വാര്‍ഡ് ഓഫീസുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഉപനിയമാവലി, വാര്‍ഡ് ഓഫീസ് മാനുവല്‍ എന്നിവ അംഗീകരിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
4(1)
Agenda
ജല ബഡ്ജറ്റ്, ജല പര്യാപ്ത ഗ്രാമ പ്രഖ്യാപനം സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സാധാരണനിലയിലുള്ള വേനല്‍ക്കാലങ്ങളില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേലേച്ചിറ ഗിരി നഗര്‍ ലക്ഷം വീട്, ലൂഥര്‍ഗിരി കോളനി, അല്ലിനിയോട് മിച്ചഭൂമി കോളനി പ്രദേശത്ത് സ്ഥിരമായി കുടിവെള്ളം ലഭ്യമാക്കുന്നതിന് കുടിവെള്ള കിയോസ്ക് മാതൃകയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ആവശ്യമായ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയതോടെ ആര്യനാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുദ്ധമായ ജലം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. പഞ്ചായത്ത് പ്രദേശത്ത് സ്ഥിരമായി ജലക്ഷാമം അനുഭവപ്പെടുന്ന ഒരു പ്രദേശം പോലും നിലവിലില്ല. ഈ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ ജലപര്യാപ്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു,
Meeting Date
23/03/2023
4(2)
Agenda
ജല ബഡ്ജറ്റ്, ജല പര്യാപ്ത ഗ്രാമ പ്രഖ്യാപനം സംബന്ധിച്ച്
Decision
അംഗീകരിച്ചു.
Meeting Date
23/03/2023
5(1)
Agenda
മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയുടെ ശക്തമായ ഇടപെടലും ക്ളീന്‍ അരുവിക്കര കാമ്പയിനിന്‍റെ ഭാഗമായി ഹരിത കര്‍മ്മ സേന, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയും ഉപയോഗശൂന്യമായ തുണിത്തരങ്ങള്‍, ബാഗ് ,ചെരുപ്പ്, കുപ്പികള്‍, കുപ്പിച്ചില്ലുകള്‍, ഇ-വേസ്റ്റുകള്‍, പ്ളാസ്റ്റിക് നിര്‍മ്മിത സാധനങ്ങള്‍ എന്നിവയുടെ ശേഖരണവും ക്ളീന്‍കേരള കമ്പനിക്ക് കൈമാറലും നടന്നതോടെ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മാലിന്യ മുക്തമാക്കാന്‍ കഴിഞ്ഞു. 33000 കിലോ മാലിന്യങ്ങളാണ് ക്ളീന്‍ അരുവിക്കര കാമ്പയിനിലൂടെ ക്ളീന്‍ കേരള കമ്പനിക്ക് കൈമാറിയത്. നിലവിലെ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
1(1)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന ഡയാലിസിസ് ആവശ്യമുള്ള വൃക്ക രോഗികള്‍ക്കുള്ള ചികിത്സാ ആനുകൂല്യത്തിനായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും നല്‍കിയ ഗുണഭോക്തൃ ലിസ്റ്റിലെ ചില ഗുണഭോക്താക്കളെ നിരസിച്ച്കൊണ്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ലഭ്യമായ 28.02.2023 ലെ ഇ3/570/21/റ്റിഡിപി നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. ജില്ലാപഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെട്ട ആശുപത്രിയില്‍ ചികിത്സതേടി കഴിയുന്ന രോഗികളില്‍ നിന്നുമാത്രം ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതന് തീരുമാനിച്ചു.
Meeting Date
16/03/2023
1(2)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഉപരിതല ജലസംഭരണി നിര്‍മ്മിക്കുന്നതിന് സ്ഥലം ലഭ്യമാക്കണമെന്ന് 14.03.2023 ലെ കെ. ഡബ്ള്യു.എ/പി.ഡി-റ്റി/ഡി.ബി.4/789/2021 നമ്പര്‍ കത്ത് പ്രകാരം കേരള ജല അതോറിട്ടി അറിയിച്ചിരുന്നു. ആയതിന്‍പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് പത്രപരസ്യം നല്‍കിയതില്‍ ശ്രീമതി പ്രിനില്‍ ജറാള്‍ഡ്, പ്രിജില്‍ ഭവന്‍ വണ്ടയ്ക്കല്‍, പുളിമൂട്, കുളപ്പട പി ഒ എന്നയാള്‍, ടിയാളുടെ ഉടമസ്ഥതയിലുള്ള ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 48 ല്‍ റി സര്‍വ്വേ നമ്പര്‍ 268/4, 4-1 എന്നിവയില്‍ പെട്ട് ഒന്നായികിടക്കുന്ന 1 ഹെക്ടര്‍ 49 ആര്‍ വസ്തുവില്‍ 11 സെന്‍റ് വസ്തു നല്‍കുന്നതിന് സന്നദ്ധമാണെന്ന് അറിയിച്ചിട്ടുള്ളതും ടി വസ്തു ഉപരിതല ജലസംഭരണി നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണെന്ന് കേരള ജല അതോറിട്ടി അധികൃതര്‍ക്ക് പരിശോധയില്‍ ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ ടി സ്ഥലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നതിനും, പ്രസ്തുത വിവരം വിവരം വാട്ടര്‍ അതോറിട്ടി അധികാരികളെ അറിയിക്കുന്നതിനും വസ്തുവാങ്ങല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു് മുമ്പ് പഞ്ചായത്തിനും വാട്ടര്‍ അതോറിട്ടിക്കും ടി വസ്തുവില്‍ പ്രവേശിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അനുവാദം ലഭ്യമാക്കിക്കൊണ്ട് ശ്രീമതി പ്രിനിന്‍ ജറാള്‍ഡില്‍ നിന്നും മുന്‍കൂര്‍ കരാര്‍ വാങ്ങുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
1(3)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള സ്ട്രീറ്റ്മെയിൻ നീട്ടൽ എന്ന പദ്ധതി നടപ്പിലാക്കുന്നതിന് ചുവടെ പറയുന്ന സ്ഥലങ്ങളിലേയ്ക്ക് 20,000/- രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്ക് എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് ആര്യനാട് കെ.എസ്സ്.ഇ.ബി , അസ്സി.എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. കല്ലുവരമ്പ് പ്രദേശം - വാർഡ് ഇരിഞ്ചൽ കൊല്ലറാം ഭാഗം - വാർഡ് ഇറവൂർ ചൂഴ - കണിയാർകോണം തടം - വാർഡ് ചൂഴ തെങ്ങുംമുകൾ പ്രദേശം - വാർഡ് കാഞ്ഞിരംമൂട്
Meeting Date
16/03/2023
1(4)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
2022-2023 സാമ്പത്തിക വര്‍ഷത്തിലെ റിവിഷനില്‍, ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നിന്നും അംഗീകാരം ലഭിച്ചതും, അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായ- കൃഷി ഓഫീസ് നവീകരണം, കണ്‍വര്‍ജന്‍റ് സെന്‍റര്‍ ടോയ്ലറ്റ് സമുച്ചയ നിര്‍മ്മാണം, മാര്‍ക്കറ്റ് നവീകരണം, MCF പൂര്‍ത്തീകരണം, അഗ്രോ സെന്‍റര്‍- എസ് സി വനിതകള്‍ക്ക് ബങ്ക് ഷോപ്പ് നിര്‍മ്മാണം, കൃഷി ഓഫീസ് കോമ്പൌണ്ടില്‍ ടോയ്ലറ്റ് കോംമ്പ്ളക്സ്, ഭിന്നശേഷിക്കാര്‍ക്ക് ബങ്ക് കട, ഹൌസിംഗ് ബോര്‍ഡ് കടവ് പൂര്‍ത്തീകരണം, പറണ്ടോട് അങ്കണവാടി നിര്‍മ്മാണം, വാട്ടര്‍ അതോറിട്ടി കെ എസ് ഇ ബി റോഡ് പൂര്‍ത്തീകരണം-ഒന്നാംഘട്ടം, കൊക്കോട്ടേല അങ്കണവാടി നവീകരണം, മുത്തിയകാവ് റോഡ് നവീകരണം, ശ്മശാന നിര്‍മ്മാണം രണ്ടാംഘട്ടം, അനുഗ്രഹ ലൈബ്രറി പൂര്‍ത്തീകരണം എന്നീ പദ്ധതികളുടെ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കുന്നതിന് LID&EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
1(5)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
മുഖ്യമന്ത്രിയുടെ CMLRRP - Aryanad GP - Athiyara Kanakuzhi Road in Ward 10, എന്ന പ്രവൃത്തിയിൽ വാർഡു മെമ്പറുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം റോഡിന്റെ ഒരു വശത്ത് Sidewall (Concrete) ചെയ്യേണ്ടതിനാലും, വെള്ളക്കെട്ടുള്ള റോഡിൽ പാറവേസ്റ്റ് ഉപയോഗിച്ച് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി റോഡ് കോൺക്രീറ്റ് ചെയ്യേണ്ടതിനാലും ബ്രാഞ്ച് റോഡിലേയ്ക്കുള്ള താമസക്കാർക്ക് കലുങ്ക് നിർമ്മിക്കുന്നതിനും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യ പ്രകാരവും LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ട് പരിശോധിച്ചതനുസരിച്ചും റോഡിന്റെ വീതി കൂട്ടി കോൺക്രീറ്റ് ചെയ്യുന്നതിനും പ്രസ്തുത പ്രവൃത്തിയുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
16/03/2023
1(6)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
മുഖ്യമന്ത്രിയുടെ CMLRRP - Aryanad GP - Pathayakunnu Kuruviyode Road in Ward 11, എന്ന പ്രവൃത്തിയിൽ Estimate - ല്‍ നിന്നും വ്യത്യാസമായി നിലവില്‍ സൈറ്റില്‍ ഉണ്ടായിരുന്ന പഴയ Culvert അപകടാവസ്ഥയിലായിരുന്നതിനാല്‍ അത് പൊളിച്ചുമാറ്റി പുതിയ Culvert നിര്‍മ്മിക്കേണ്ടതിനാല്‍, LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
16/03/2023
1(7)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
പ്രോജക്ട് നം. 182/22-23, തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് സൈഡ് വാള്‍, എന്ന പ്രവൃത്തിയിൽ Rubble ഉപയോഗിച്ചുള്ള കെട്ടാണ് Estimate - ല്‍ ഉണ്ടായിരുന്നത്. എന്നാല്‍ വീടിനോട് ചേര്‍ന്നുള്ള ഭാഗമായതിനാല്‍ കോണ്‍ക്രീറ്റ് സൈഡ് വാള്‍ നല്‍കുന്നതിനും, Pipe line trench എടുത്തതിനാല്‍ Wetmix ഉപയോഗിച്ച് ടാറിംഗ് നടത്തുന്നതിനു LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
16/03/2023
1(8)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പൊട്ടന്‍ച്ചിറ വാർഡിലെ റോഡിനോട് ചേര്ന്ന് നിര്‍മ്മിച്ചിട്ടുള്ള ഓടയ്ക്കകത്ത് തടസ്സമായി നില്ക്കുന്ന A/VMC 52/4 എന്ന പോസ്റ്റ് മാറ്റി സ്ഥാപിയ്ക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് ആര്യനാട് കെ.എസ്സ്.ഇ.ബി , Assistant Engineer-റോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
16/03/2023
1(9)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് നം. 82/22, സ്കൂളുകളുടെ നവീകരണം എന്ന പദ്ധതിയിൽ പറണ്ടോട് എൽ.പി.എസ്, പറണ്ടോട് യു.പി.എസ്, തേവിയാരുകുന്ന് ട്രൈബൽ സ്കൂൾ, ആര്യനാട് എൽ.പി.എസ് എന്നീ സ്കൂളുകൾ മെയിന്റനന്‍സ് ചെയ്യുന്നതിനാണ് എസ്റ്റിമേറ്റ് ഉള്ളത്. എന്നാൽ പറണ്ടോട് യു.പി.എസ് മെയിന്റൈനിംഗ് പി.റ്റി.എ ചെയ്തതിനാൽ ആയതിന്റെ തുക ഉപയോഗിച്ച് മറ്റ് മൂന്ന് സ്കൂളുകളിൽ അധികമായി വരുന്ന മെയിന്റൈനിംഗ് പ്രവൃത്തികൾ ചെയ്യുന്നതിന് അടങ്കൽതുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
16/03/2023
1(10)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് നം. 119/22-23, Renovation of Various Anganawadies എന്ന പദ്ധതിയിൽ ഒന്നാംപാലം അംഗൻവാടിയിൽ കെട്ടിടത്തിന്റെ മുൻവശത്തുള്ള Sun Shade അപകടാവസ്ഥയിലായതിനാൽ പൊളിച്ച് മാറ്റി പുതിയതായി നിർമ്മിക്കേണ്ടതിനാലും മാങ്കോട് അംഗൻവാടിയിൽ പുതുതായി വാട്ടർടാങ്ക് വയ്ക്കേണ്ടതിനാലും അടങ്കൽതുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
16/03/2023
1(11)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നം. 214/2022-23, കീഴ്പാലൂർ കളിയാവിളാകത്ത് കാഞ്ചിമടക്ക് റോഡ് എന്ന പ്രവൃത്തിയിൽ കളിയാവിളാകത്ത് റോഡിനും കാഞ്ചിമടക്ക് റോഡിനുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. ഇതിൽ കാഞ്ചിമടക്ക് റോഡ് ടാറിംഗ് പൂർത്തീകരിക്കുന്നതിന് എസ്റ്റിമേറ്റിൽ ഉള്ളതിനെക്കാൾ കൂടുതൽ ഏര്യ ചെയ്യേണ്ടി വരുന്നു. ആയതിനാൽ കളിയവിളാകത്ത് റോഡിൽ ഏര്യ കുറച്ച് ആ തുക കാഞ്ചിമടക്ക് റോഡ് ടാറിംഗിന് ഉപയോഗിക്കുന്നതിനും, കളിയവിളാകത്ത് റോഡിൽ Side Wall ചെയ്ത ഭാഗത്ത് മണ്ണൊലിപ്പ് തടഞ്ഞ് റോഡ് സംരക്ഷിക്കുന്നതിന് വേണ്ടി Berm Concrete ചെയ്യുന്നതിനും LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
16/03/2023
1(12)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നം. 183/2022-23, KSRTC Bus Stand റോഡ് നവീകരണം എന്ന പ്രവൃത്തിയിൽ ബസ് സ്റ്റാന്റിനോട് ചേർന്നിട്ടുള്ള Take-A-Break (വഴിയിടം) എന്ന കെട്ടിടത്തിനും Mother and Girls Friendly Toilet എന്ന കെട്ടിടത്തിനും പുറകിലുള്ള വശങ്ങളിലുള്ള കെട്ടിടത്തിനു പുറകിലും വശങ്ങളിലുമുള്ള ഗുണഭോക്താക്കൾക്കും ഉപയോഗിക്കുന്നതിന് റോഡ് നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എസ്റ്റിമേറ്റിൽ Side wall, Road Concrete, Hand rail ഉപയോഗിച്ച് സംരക്ഷണവേലി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കെട്ടിടങ്ങളുടെ വശത്തു കൂടിയുള്ള റോഡിന് മതിയായ വീതി ലഭ്യമല്ലാത്തതിനാൽ RCC Slab ചെയ്ത് വീതി ലഭ്യമാക്കി പ്രവൃത്തിയിൽ ആവശ്യമായ ഭാഗത്ത് Side Wall പുനർ നിർമ്മിച്ച് ബാക്കി തുകയിൽ ഇടവഴി കോൺക്രീറ്റ് ചെയ്യുന്നതിനും LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍അടങ്കൽ തുകയിൽ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
16/03/2023
1(13)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പുറുത്തിപ്പാറ വാർഡിൽ വിഞ്ജാൻവാടി കെട്ടിടത്തിന് ഇലക്ടിക് കണക്ഷൻ ലഭ്യമാക്കുന്നതിനാവശ്യമായ കെ.എസ്സ്.ഇ.ബി എസ്റ്റിമേറ്റ് പ്രകാരമുളള സി.,ഡി തുകയായ 3054/- രൂപ തനത് ഫണ്ടിൽ നിന്നും തൊളിക്കോട് കെ.എസ്സ്.ഇ.ബി ഓഫീസിൽ അടവാക്കി വിഞ്ജാൻവാടിക്ക് ഇലക്ടിക് കണക്ഷൻ ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
16/03/2023
1(14)
Agenda
2022-23 വാർഷിക പദ്ധതി നിർവഹണം
Decision
കുടിവെള്ള പദ്ധതി വാട്ടർ ടാങ്കിന് സ്ഥലം വാങ്ങൽ
Meeting Date
16/03/2023
2(1)
Agenda
2023-24 വാർഷിക പദ്ധതി രൂപീകരണം
Decision
2023-2024 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രേഖ അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു, Project No Project Name Mal Impl Code Sector Type Impl mode Fund Description FundTotal 1 ഐ കെ എം വിഹിതം SEC (GP) സേവനം Direct Development Fund(General) - 126336 126336 2 എസ് എസ് കെ വിഹിതം SEC (GP) സേവനം Direct Development Fund(General) - 200000 200000 3 പദ്ധതി രൂപീകരണംനിര്‍വ്വഹണം- മോണിറ്ററിംഗ് ചെലവുകള്‍ SEC (GP) സേവനം Direct Development Fund(General) - 250000 250000 4 കേരളോത്സവം SEC (GP) സേവനം Direct Development Fund(General) - 75000 75000 5 ഹരിത സഹായ സംഘത്തിന് പ്രതിഫല തുക അനുവദിക്കല്‍ SEC (GP) സേവനം Direct Development Fund(General) - 250000 250000 6 പഞ്ചായത്താഫീസ് ഏ എസ് ഒ വല്‍ക്കരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍ SEC (GP) സേവനം Direct Development Fund(General) - 100000 100000 7 പൌരാവകാശ രേഖ 2023 പ്രസിദ്ധീകരണം SEC (GP) സേവനം Direct Development Fund(General) - 50000 50000 8 അഗതി രഹിത കേരളം - ആശ്രയ ഭക്ഷണം നൽകൽ - ജനറൽ As SEC (GP) സേവനം Direct Development Fund(General) - 300000 300000 9 അഗതി രഹിത കേരളം - ആശ്രയ ഭക്ഷണം നൽകൽ - എസ്റ്റി As SEC (GP) സേവനം Direct Development Fund(T.S.P) - 151000 151000 10 കുടുംബശ്രീ - ഓണം കാർഷിക വിപണന മേള As SEC (GP) സേവനം Direct Own Fund - 100000 100000 11 വയോജനങ്ങൾക്ക് കട്ടില്‍ വിതരണം - പട്ടികജാതി As SEC (GP) സേവനം Tender Development Fund(S.C.P) - 350000 350000 13 തെരുവ് വിളക്ക് പരിപാലനം SEC (GP) പശ്ചാത്തലം Tender Development Fund(General) - 290000 , Own Fund - 200000 490000 14 ഗെയിം ഫെസ്റ്റിവല്‍- സ്പോര്‍ട്സ് ടീം രൂപീകരണം SEC (GP) സേവനം Direct Development Fund(General) - 120000 120000 15 പഞ്ചായത്താഫീസിലെ കമ്പ്യൂട്ടറിനും അനുബന്ധ ഉപകരണങ്ങള്‍ക്കും എ എം സി നല്‍കല്‍ SEC (GP) പശ്ചാത്തലം Direct Development Fund(General) - 100000 100000 16 ഗ്രാമകേന്ദ്രങ്ങളുടെ ദൈനംദിന ചെലവുകള്‍ SEC (GP) സേവനം Direct Development Fund(General) - 200000 200000 20 മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിന് സി സി ക്യാമറകള്‍ സ്ഥാപിക്കല്‍ SEC (GP) സേവനം AcA Development Fund(CFC tied Grant ) - 800000 800000 21 സാന്ത്വനം - ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം MO(CHC) സേവനം Direct Development Fund(General) - 312000 312000 22 ഖാദി വ്യവസായത്തിന് പ്രോത്സാഹനം നല്‍കല്‍ SEC (GP) ഉല്പാദനം Direct Development Fund(General) - 100000 100000 23 മുന്‍കരുതല്‍- ദുരന്തനിവാരണം SEC (GP) സേവനം Direct Development Fund(General) - 100000 100000 24 എസ് സി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ് As SEC (GP) സേവനം Direct Development Fund(S.C.P) - 500000 500000 25 പാലിയേറ്റീവ് കെയർ- വൃദ്ധര്‍ MO(CHC) സേവനം Direct Development Fund(General) - 1000000 1000000 26 ആരോഗ്യസേന പ്രവർത്തനങ്ങൾ MO(CHC) സേവനം Direct Development Fund(General) - 100000 100000 27 അങ്കണവാടി പോഷകാഹാരം SUP (ICDS) സേവനം Direct Development Fund(General) - 2000000 , Centrally Sponsored Scheme Fund - 1500000 3500000 28 ഹോമിയോ ഡിസ് പെന്‍സറി ആയുര്‍വേദ ആശുപത്രി എന്നിവയുടെ ദൈനംദിന ചിലവുകള്‍ MO (HOM) സേവനം Direct Maintenance Fund - Non-road Assets - 70000 70000 29 ഹോമിയോ ഡിസ് പെന്‍സറിക്ക് മരുന്ന് വാങ്ങല്‍ MO (HOM) സേവനം Direct Maintenance Fund - Non-road Assets - 300000 300000 30 ആയുര്‍വേദ ആശുപത്രിക്ക് മരുന്ന് വാങ്ങല്‍ MO (HOM) സേവനം Direct Development Fund(CFC Basic Grant ) - 300000 , Maintenance Fund - Non-road Assets - 700000 1000000 31 ആരോഗ്യമിത്രം - ഹെല്‍ത്ത് കെയര്‍ യൂണിറ്റ് MO(CHC) സേവനം Direct Development Fund(General) - 100000 100000 32 രജിസ്ട്രേഷൻ ഉള്ള ക്ലബ്ബുകൾക്ക് സ്പോർട്സ് ഉപകരണങ്ങൾ നൽകൽ As SEC (GP) സേവനം Direct Development Fund(General) - 150000 150000 33 സ്കൂളുകളുടെ ദൈനംദിന ചെലവുകള്‍ HM(GLPS) സേവനം Direct Maintenance Fund - Non-road Assets - 80000 80000 34 പ്രി പ്രൈമറി സ്കൂ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം HM(GLPS) സേവനം Direct Development Fund(General) - 300000 300000 35 അതിദാരിദ്ര്യ സർവ്വേ -മൈക്രോ പ്ലാൻ As SEC (GP) സേവനം Direct Development Fund(General) - 100000 100000 37 സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത - തുടർ പ്രവർത്തനം As SEC (GP) സേവനം Direct Development Fund(General) - 100000 100000 38 ശാരീരിക വെല്ലുവിളിനേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് SUP (ICDS) സേവനം Direct Development Fund(General) - 150000 150000 39 മാനസിക വെല്ലുവിളിനേരിടുന്നവര്‍ക്കുള്ള സേകോളര്‍ഷിപ്പ് SUP (ICDS) സേവനം Direct Development Fund(General) - 700000 , Receipts from other LSG's (Block Panchayats) - 350000 , Receipts from other LSG's (District Panchayat) - 350000 1400000 40 അങ്കണവാടി- വാടക SUP (ICDS) സേവനം Direct Development Fund(General) - 60000 60000 41 ശ്രദ്ധ - ബഡ് സ്കൂൾ തുടർപ്രവർത്തനം As SEC (GP) സേവനം Direct Development Fund(General) - 500000 500000 42 ഭിന്നശേഷി കലോത്സവം SUP (ICDS) സേവനം Direct Development Fund(General) - 75000 75000 43 അങ്കണവാടി കുട്ടികളുടെ കലാ കായിക മത്സരം SUP (ICDS) സേവനം Direct Development Fund(General) - 15000 15000 44 യു പി തരം വരെയുള്ള കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം HM(GLPS) സേവനം Direct Development Fund(General) - 800000 800000 45 ഹരിതകം - മൊബൈൽ മാർക്കറ്റിംഗ് - വനിതാ As SEC (GP) സേവനം Tender Development Fund(General) - 120000 , Beneficiary Contribution (Direct Expenditure) - 120000 240000 46 ലൈഫ് മിഷൻ പദ്ധതി 2023-24 LVEO/VEO സേവനം Direct Development Fund(General) - 4000000 , State Sponsored Scheme Fund - 15000000 , Loans from Financial Institutions - 33000000 , Receipts from other LSG's (Block Panchayats) - 4000000 , Receipts from other LSG's (District Panchayat) - 4000000 60000000 47 മാനവീയം വീഥി നവീകരണം AE(LSGD) പശ്ചാത്തലം Tender Development Fund(General) - 100000 100000 48 ക്ഷീര ഗ്രാമം- കിടാരി വളര്‍ത്തല്‍ VETS ഉല്പാദനം Direct Development Fund(General) - 400000 , Beneficiary Contribution (Direct Expenditure) - 400000 800000 50 സ്വരക്ഷ- സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടേയോഗ പരിശീലനം HM(GLPS) സേവനം Direct Development Fund(General) - 125000 125000 51 സ്മാര്‍ട്ട് കൃഷി ഓഫീസ് - കൃഷി ഓഫീസ് നവീകരണവും ആധുനിക വല്‍ക്കരണവും AE(LSGD) ഉല്പാദനം Tender Maintenance Fund - Non-road Assets - 750000 750000 52 ഗോത്രസാരഥി പദ്ധതി HM(GLPS) സേവനം Direct Development Fund(T.S.P) - 150000 , Receipts from other LSG's (Block Panchayats) - 150000 300000 53 അഗതിരഹിത കേരളം -ആശ്രയ ഭക്ഷണം നൽകൽ പട്ടികജാതി As SEC (GP) സേവനം Direct Development Fund(S.C.P) - 200000 200000 55 എല്‍ പി സ്കൂളുകളുടെ നവീകരണം AE(LSGD) സേവനം Tender Development Fund(CFC Basic Grant ) - 200000 , Maintenance Fund - Non-road Assets - 800000 1000000 56 ആവാസ് പ്ലസ് പിഎംഎവൈ വിഹിതം ജനറൽ 2023-24 LVEO/VEO സേവനം Direct Development Fund(General) - 1400000 1400000 57 സ്കൂളുകള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങല്‍ HM(GLPS) സേവനം Tender Development Fund(CFC tied Grant ) - 150000 150000 58 അംഗന്‍വാടികളുടെ നവീകരണം AE(LSGD) പശ്ചാത്തലം Tender Maintenance Fund - Non-road Assets - 1067000 1067000 59 ഇറവൂര്‍ ഹരിതകെയര്‍ യൂണിറ്റ് പൂര്‍ത്തീകരണം AE(LSGD) ഉല്പാദനം Tender Development Fund(General) - 500000 500000 60 വിഇഒ ഓഫീസിലെ ദൈനം ദിന ചെലവുകൾ LVEO/VEO സേവനം Direct Maintenance Fund - Non-road Assets - 25000 25000 61 പ്രതിഭ പോഷണം- ടാലന്‍റ് സര്‍ക്കിള്‍ HM(GLPS) സേവനം Direct Development Fund(General) - 150000 150000 63 വിളയുന്ന വിദ്യാഭ്യാസം സ്കൂള്‍ കുട്ടികളുടെ നൈപുണ്യവികസനം HM(GLPS) സേവനം Direct Development Fund(General) - 100000 100000 64 പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് As SEC (GP) സേവനം Direct Development Fund(S.C.P) - 400000 400000 65 കൃഷിഭവൻ ഓഫീസിന്റെ ദൈനം ദിന ചിലവുകൾ AO സേവനം Direct Maintenance Fund - Non-road Assets - 80000 80000 66 കിടാരി വളര്‍ത്തല്‍ VETS ഉല്പാദനം Direct Development Fund(General) - 300000 , Beneficiary Contribution (Direct Expenditure) - 300000 600000 67 കർമ്മ സേനയ്ക്ക് അടിസ്ഥാന സുകാര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കൽ AO ഉല്പാദനം Direct Development Fund(General) - 150000 , Own Fund - 100000 , Beneficiary Contribution (Direct Expenditure) - 25000 275000 68 ഹരിതകർമ്മസേന തുടർപ്രവർത്തനങ്ങൾ VEO/LVEO സേവനം Direct Development Fund(General) - 100000 100000 70 ലൈഫ് മിഷൻ പദ്ധതി പട്ടികജാതി 2023-2024 VEO/LVEO സേവനം Direct Development Fund(General) - 340000 , Development Fund(S.C.P) - 1500000 , State Sponsored Scheme Fund - 4600000 , Loans from Financial Institutions - 10120000 , Receipts from other LSG's (Block Panchayats) - 920000 , Receipts from other LSG's (District Panchayat) - 920000 18400000 72 അഗ്രോ മാര്‍ക്കറ്റിംഗ് - എസ് സി വനിതകള്‍ക്ക് ബങ്ക് ഷോപ്പ് നിര്‍മ്മാണം AE(LSGD) ഉല്പാദനം Tender Development Fund(S.C.P) - 350000 350000 73 ആവാസ് പ്ലാസ് പിഎംഎവൈ വിഹിതം എസ് സി 2023-24 VEO/LVEO സേവനം Direct Development Fund(S.C.P) - 450000 450000 74 അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസിലെ ദൈനംദിന ചിലവുകള്‍ AE(LSGD) സേവനം Direct Maintenance Fund - Non-road Assets - 200000 200000 75 പഞ്ചായത്ത് ഓഫീസ് കെട്ടിടം പൂര്‍ത്തീകരണം AE(LSGD) പശ്ചാത്തലം Tender Development Fund(General) - 2000000 , Development Fund(CFC Basic Grant ) - 1200000 3200000 76 മൃഗാശുപത്രി നവീകരണം AE(LSGD) ഉല്പാദനം Tender Maintenance Fund - Non-road Assets - 300000 300000 77 ക്ഷീര സമൃദ്ധി DFI ഉല്പാദനം Direct Development Fund(General) - 700000 , Receipts from other LSG's (Block Panchayats) - 400000 , Receipts from other LSG's (District Panchayat) - 400000 1500000 78 ക്ഷീര സമൃദ്ധി - എസ്സിപി DFI ഉല്പാദനം Direct Development Fund(S.C.P) - 60000 60000 79 കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം DFI ഉല്പാദനം Direct Development Fund(General) - 300000 , Beneficiary Contribution (Direct Expenditure) - 350000 650000 80 പാലൈക്കോണം പഠനകേന്ദ്രം നവീകരണം എസ് സി AE(LSGD) പശ്ചാത്തലം Tender Development Fund(S.C.P) - 250660 250660 81 പുറുത്തിപ്പാറ പഠനകേന്ദ്രത്തിന്റെ നവീകരണം എസ് സി AE(LSGD) പശ്ചാത്തലം Tender Development Fund(S.C.P) - 250660 250660 82 ജ്വാല- ജാഗ്രത സമിതി SUP (ICDS) സേവനം Direct Development Fund(General) - 289000 289000 83 മഴ മറ കൃഷി AO ഉല്പാദനം Direct Development Fund(General) - 100000 , Beneficiary Contribution (Direct Expenditure) - 80000 180000 84 ലൈഫ് മിഷൻ പദ്ധതി പട്ടിക വർഗ്ഗം 2023-24 VEO/LVEO സേവനം Direct Development Fund(T.S.P) - 200000 , State Sponsored Scheme Fund - 1500000 , Loans from Financial Institutions - 1100000 , Receipts from other LSG's (Block Panchayats) - 100000 , Receipts from other LSG's (District Panchayat) - 100000 3000000 85 പഞ്ചായത്ത്‌ ലൈബ്രറിക്ക് പുസ്തകങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ വാങ്ങൽ SEC (GP) സേവനം Direct Development Fund(CFC Basic Grant ) - 50000 50000 86 പഞ്ചായത്ത്‌ ലൈബ്രറി ഡിജിറ്റലൈസേഷൻ SEC (GP) സേവനം Direct Development Fund(CFC Basic Grant ) - 200000 200000 87 ജ്യോതിസ്സ്- കൌണ്‍സിലിംഗ് പ്രോഗ്രാം SUP (ICDS) സേവനം Direct Development Fund(General) - 100000 100000 88 കുഴൽ കിണർ സ്ഥാപിക്കൽ SEC (GP) സേവനം DW Development Fund(CFC tied Grant ) - 500000 500000 89 ഭിന്നശേഷിക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് SUP (ICDS) സേവനം Direct Development Fund(General) - 100000 100000 90 വിവധങ്ങളായ പ്രചരണ ബോധവൽക്കരണ പരിപാടികൾക്ക് പോസ്റ്ററുകൾ SEC (GP) സേവനം Direct Development Fund(CFC Basic Grant ) - 50000 50000 91 വയോജനങ്ങള്‍ക്ക് ആരോഗ്യ വിജ്ഞാന കേന്ദ്രം SUP (ICDS) സേവനം Direct Development Fund(General) - 100000 100000 92 പഞ്ചായത്ത് ഓഫീസ് മന്ദിരത്തിൽ ടെലിഫോൺ സ്ഥാപിക്കൽ SEC (GP) സേവനം Direct Development Fund(CFC Basic Grant ) - 43600 43600 93 ഗ്രാമീണ കോടതി SUP (ICDS) സേവനം Direct Development Fund(General) - 100000 100000 95 ഭിന്നശേഷിക്കാര്‍ക്ക് ചലന സഹായി വാങ്ങി നല്‍കല്‍ SUP (ICDS) സേവനം Direct Development Fund(General) - 150000 150000 96 പഞ്ചായത്ത് ഓഫീസിലേക്ക് കംമ്പ്യുട്ടർ വാങ്ങൽ SEC (GP) സേവനം AcA Development Fund(CFC Basic Grant ) - 50000 50000 97 അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങി നല്‍കല്‍ SUP (ICDS) സേവനം Tender Development Fund(CFC tied Grant ) - 350000 350000 98 ഹാപ്പിനസ്- കുട്ടികളില്‍ സര്‍ഗ്ഗ വാസന വളര്‍ത്തല്‍ HM(GLPS) സേവനം Direct Development Fund(General) - 50000 50000 99 ഘടകസ്ഥാപനങ്ങളിലേക്ക് കംമ്പ്യുട്ടർ വാങ്ങൽ SEC (GP) സേവനം AcA Development Fund(CFC Basic Grant ) - 50000 50000 100 ചക്രം- സ്കൂള്‍ കുട്ടികള്‍ക്ക് സൈക്ളിംഗ് പരിശീലനം HM(GLPS) സേവനം Direct Development Fund(General) - 250000 250000 101 പഞ്ചായത്ത് ഓഫീസ് ഘടക സ്ഥാപനങ്ങൾ എംസിഎഫ് എന്നിവയിലേക്ക് അഗ്നി രക്ഷ ഉപകരണങ്ങൾ വാങ്ങൽ SEC (GP) സേവനം Tender Development Fund(CFC Basic Grant ) - 100000 100000 102 ഗ്രാമകേന്ദ്രങ്ങളിൽ ഇന്റെർനെറ്റ് സൗകര്യമൊരുക്കൽ SEC (GP) സേവനം Direct Development Fund(CFC Basic Grant ) - 50000 50000 103 പഞ്ചായത്ത് ഓഫീസിൽ സോളാർ പാനൽ സ്ഥാപിക്കൽ SEC (GP) പശ്ചാത്തലം DW Development Fund(CFC Basic Grant ) - 500000 500000 104 പഞ്ചായത്ത് ഓഫീസിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങല്‍ SEC (GP) സേവനം Tender Development Fund(CFC tied Grant ) - 15000 15000 105 ആംബുലന്‍സ് വാങ്ങല്‍ SEC (GP) സേവനം Tender Development Fund(CFC tied Grant ) - 700000 700000 106 ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍ SEC (GP) പശ്ചാത്തലം DW Development Fund(General) - 200000 200000 107 മഴമറ കൃഷി -എസ്സ് സി AO ഉല്പാദനം Direct Development Fund(S.C.P) - 100000 , Beneficiary Contribution (Direct Expenditure) - 45000 145000 108 കാര്ഷിക സമൃദ്ധി -എല്ലാ വീട്ടിലും ഫലവൃക്ഷ തൈ വിതരണം AO ഉല്പാദനം Direct Development Fund(General) - 100000 , Beneficiary Contribution/Donations (Remitted to the Panchayat) - 30000 130000 109 എസ്സ് സി വനിതകൾക്ക് പച്ചക്കറി തൈ വിതരണം AO ഉല്പാദനം Direct Development Fund(S.C.P) - 25000 25000 110 മുതുപുരം കല്ലുകെട്ട് റോഡ് പുനരുദ്ധാരണം AE(LSGD) പശ്ചാത്തലം Tender Maintenance Fund - Road Assets - 900000 900000 111 പഞ്ചായത്തിലും ഘടസ്ഥാപനങ്ങളിലും വേസ്റ്റ് ഡിസ്പോസൽ യൂണിറ്റ് വാങ്ങൽ VEO/LVEO സേവനം Direct Development Fund(CFC tied Grant ) - 33300 33300 113 പാറമുക്ക് പള്ളിനട - ഉരുളുകുഴി റോഡ് പുനരുദ്ധാരണം AE(LSGD) പശ്ചാത്തലം Tender Maintenance Fund - Road Assets - 1000000 1000000 114 പൊതു കുഴൽ കിണറിനോടനുബന്ധിച്ച് ടാങ്ക് സ്ഥാപിക്കൽ AE(LSGD) സേവനം Tender Development Fund(CFC tied Grant ) - 817700 817700 116 ആര്യനാട് സി എച്ച് സി - മ്രുതസഞ്ജീവനി ആരോഗ്യ പരിരക്ഷ MO(CHC) സേവനം Direct Development Fund(General) - 100000 100000 117 മീനാങ്കല്‍ തെക്കേക്കാവ് മണ്‍പുറം റോഡ് തടം പുനരുദ്ധാരണം AE(LSGD) പശ്ചാത്തലം Tender Maintenance Fund - Road Assets - 900000 900000 119 പോട്ടന്‍ ചിറ ചേരപ്പള്ളി അമ്മന്‍ കോവില്‍ റോഡ് റീടാറംഗ് AE(LSGD) പശ്ചാത്തലം Tender Maintenance Fund - Road Assets - 900000 900000 120 ജില്ലാ- ക്യാന്‍സര്‍ രോഗ നിയന്ത്രണ പരിപാടി MO(CHC) സേവനം Direct Development Fund(General) - 50000 50000 123 സി എച്ച് സി ആര്യനാട് - സഞ്ചരിക്കുന്ന ആശുപത്രി കുടുംബങ്ങളിലേക്ക് MO(CHC) സേവനം Direct Development Fund(General) - 100000 100000 124 ഗവ സ്കൂളുകളില്‍ ശുചിമുറി നിര്‍മ്മാണം AE(LSGD) സേവനം Tender Development Fund(CFC tied Grant ) - 1000000 1000000 125 മൈലമൂട്- പള്ളിത്തറ ഇടറോഡ് പുനരുദ്ധാരണം AE(LSGD) പശ്ചാത്തലം Tender Maintenance Fund - Road Assets - 850000 850000 127 ഗവ സ്കൂളുകളുടെ അറ്റകുറ്റപ്പണി AE(LSGD) സേവനം Tender Development Fund(CFC Basic Grant ) - 300000 300000 129 പോസ്റ്റ് ഓഫീസ് കുത്തുകുഴി റോഡ് നവീകരണം AE(LSGD) പശ്ചാത്തലം Tender Own Fund - 800000 800000 130 പാലൈക്കോണം- പൊന്നറക്കോണം റോഡ് പുനരുദ്ധാരണം AE(LSGD) പശ്ചാത്തലം Tender Maintenance Fund - Road Assets - 800000 800000 131 വലിയകലുങ്ക് ഈഞ്ചപ്പുരിപഴയതെരുവ് സ്കുളുകളിൽ പാർക്ക് നിർമ്മാണം AE(LSGD) സേവനം Tender Development Fund(CFC Basic Grant ) - 500000 500000 132 പുന്നവിള പാലൈക്കോണം റോഡ് കോണ്‍ക്രീറ്റ് AE(LSGD) പശ്ചാത്തലം Tender Own Fund - 900000 900000 133 എസ് സി വനിതകൾക്ക് തൊഴിൽ യൂണിറ്റ് As SEC (GP) ഉല്പാദനം Direct Development Fund(S.C.P) - 674680 674680 134 അയ്യംകോണം മുതിയാംപാറ റോഡ് പുനരുദ്ധാരണം AE(LSGD) പശ്ചാത്തലം Tender Own Fund - 900000 900000 135 എസ്സ് ഇ ഡി സി ക്ക് ആധുനിക കാർഷിക ഉപകരണങ്ങൾ വാങ്ങി നൽകൽ AO ഉല്പാദനം Direct Development Fund(General) - 250000 , Beneficiary Contribution (Direct Expenditure) - 25000 275000 136 പള്ളിവെട്ട പലിശക്കോണെ റോഡ് കോണ്‍ക്രീറ്റ് AE(LSGD) പശ്ചാത്തലം Tender Own Fund - 1000000 1000000 137 പതക്കം - സ്പോർട്സ് സൊസൈറ്റി As SEC (GP) സേവനം Direct Development Fund(General) - 4953 , Own Fund - 95047 100000 138 പൊതു ശൌചാലയങ്ങളുടെ അറ്റകുറ്റപ്പണി AE(LSGD) സേവനം Tender Development Fund(CFC tied Grant ) - 500000 500000 139 സര്‍ക്കാര്‍ സ്കൂളുകളില്‍ ഹാന്‍ഡ് വാഷിംഗ് യൂണിറ്റ് AE(LSGD) സേവനം Tender Development Fund(CFC Basic Grant ) - 200000 200000 140 കുരുവിയോട് പത്തായക്കുന്ന് റോഡ് റീ ടാറിംഗ് AE(LSGD) പശ്ചാത്തലം Tender Maintenance Fund - Road Assets - 800000 800000 141 സര്‍ക്കാര്‍ സ്കൂളുകളില്‍ ഗേറ്റ് സ്ഥാപിക്കൽ AE(LSGD) സേവനം Tender Development Fund(CFC Basic Grant ) - 200000 200000 142 മണലുവിള തടംപേയ്ക്കാവിള- മണലുവിള പുനരുദ്ധാരണം AE(LSGD) പശ്ചാത്തലം Tender Maintenance Fund - Road Assets - 900000 900000 143 പാഥേയം As SEC (GP) സേവനം Direct Development Fund(General) - 263520 , Receipts from other LSG's (District Panchayat) - 395280 658800 145 എരുമോട് അണിയിലക്കടവ് റോഡ് നവീകരണം AE(LSGD) പശ്ചാത്തലം Tender Own Fund - 1058000 , Maintenance Fund - Road Assets - 442000 1500000 146 എസ് റ്റി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയൽ സ്കോളർഷിപ്പ് As SEC (GP) സേവനം Direct Development Fund(T.S.P) - 195400 195400 147 കാവല്‍ പുരമുക്ക്- വലിയകട്ടയ്ക്കാല്‍ റോഡ് പുനരുദ്ധാരണം AE(LSGD) പശ്ചാത്തലം Tender Maintenance Fund - Road Assets - 800000 800000 148 എസ് റ്റി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് As SEC (GP) സേവനം Direct Development Fund(T.S.P) - 200000 200000 149 സ്കൂളുകളിൽ കളിക്കളത്തിന് സൌകര്യം വർദ്ധിപ്പിക്കൽ AE(LSGD) സേവനം Tender Development Fund(CFC Basic Grant ) - 100000 100000 150 ജൈവീകം -പച്ചക്കറി കൃഷി വനിതാ AO ഉല്പാദനം Direct Development Fund(General) - 500000 , Beneficiary Contribution/Donations (Remitted to the Panchayat) - 179550 679550 151 അംഗന്‍വാടി പെയിന്റിംഗ് AE(LSGD) സേവനം Tender Development Fund(CFC Basic Grant ) - 150000 150000 152 പട്ടികജാതി വിദ്യാർത്ഥികൾക്ക് മികവിന് പിന്തുണ - ജില്ലാ പഞ്ചായത്ത് വിഹിതം നൽകൽ As SEC (GP) സേവനം Direct Development Fund(S.C.P) - 10000 10000 153 എംസിഎഫ് അധിക സൌകര്യം ഒരുക്കൽ AE(LSGD) സേവനം Tender Development Fund(CFC tied Grant ) - 300000 300000 154 മാങ്കോട് അങ്കണവാടി മുതല്‍ പഞ്ചായത്ത് നടവരെ റോഡ് പുനരുദ്ധാരണം AE(LSGD) പശ്ചാത്തലം Direct Maintenance Fund - Road Assets - 1000000 1000000 155 എ ബി സി പ്രോഗ്രാം VETS ഉല്പാദനം Direct Development Fund(General) - 50000 50000 156 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മികവിന് പിന്തുണ- ജില്ലാ പഞ്ചായത്തിന് വിഹിതം നൽകൽ As SEC (GP) സേവനം Direct Development Fund(T.S.P) - 10000 10000 157 പൈനാപ്പിൾ കൃഷിക്ക് സഹായം AO ഉല്പാദനം Direct Development Fund(General) - 100000 100000 158 മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കൽ MO(CHC) സേവനം Direct Development Fund(CFC Basic Grant ) - 100000 100000 159 എസ് റ്റി വിദ്യാർത്ഥികൾക്ക് പഠനോപകരണം As SEC (GP) സേവനം Direct Development Fund(T.S.P) - 70000 70000 160 കവചം- മൊബൈല്‍ അനിമല്‍ ക്ളിനിക് VETS ഉല്പാദനം Direct Development Fund(General) - 200000 200000 161 പച്ചത്തേങ്ങ സംഭരണ വിപണന കേന്ദ്രം സ്ഥാപിക്കൽ AO ഉല്പാദനം Tender Development Fund(General) - 100000 100000 162 സ്കൂളുകളിൽ അടുക്കളത്തോട്ടം AO ഉല്പാദനം Direct Development Fund(CFC Basic Grant ) - 50000 50000 163 പാലാഴി- ഡയറിഫാം ആധുനികവല്‍ക്കരണം VETS ഉല്പാദനം Tender Development Fund(General) - 250000 , Beneficiary Contribution (Direct Expenditure) - 250000 500000 164 എസ് സി വിദ്യാർത്ഥികൾക്ക് വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാർ മുഖേന കലാപഠന ക്യാമ്പ് - ജില്ലാ പഞ്ചായത്ത് വിഹിതം നൽകൽ As SEC (GP) സേവനം Direct Development Fund(S.C.P) - 10000 10000 165 വനിതകള്‍ക്ക് അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ VETS ഉല്പാദനം Tender Development Fund(General) - 300000 300000 166 മൃഗാശുപത്രിക്ക് മരുന്നു വാങ്ങൽ VETS ഉല്പാദനം Direct Maintenance Fund - Non-road Assets - 700000 700000 167 ധാതു ലവണങ്ങളും വിര മരുന്നുകളും വാങ്ങല്‍ VETS ഉല്പാദനം Direct Maintenance Fund - Non-road Assets - 350000 350000 168 എസ് റ്റി വിദ്യാർത്ഥികൾക്ക് വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാർ മുഖേന കലാപഠന ക്യാമ്പ് - ജില്ലാ പഞ്ചായത്ത് വിഹിതം നൽകൽ As SEC (GP) സേവനം Direct Development Fund(T.S.P) - 10000 10000 169 ഹരിത ഭവനം AO ഉല്പാദനം Direct Development Fund(General) - 511000 , Beneficiary Contribution (Direct Expenditure) - 255500 766500 170 സുഗന്ധ വ്യഞ്ജനകൃഷി-ഇഞ്ചി മഞ്ഞൾ കൃഷി AO ഉല്പാദനം Direct Development Fund(General) - 200000 , Beneficiary Contribution/Donations (Remitted to the Panchayat) - 22400 222400 172 വർക്ക് നിയർ ഹോം As SEC (GP) ഉല്പാദനം Direct Development Fund(General) - 200000 200000 173 മൃഗാശുപത്രിയിലെ ദൈനംദിന ചെലവുകള്‍ VETS സേവനം Direct Maintenance Fund - Non-road Assets - 70000 70000 174 കൌ ലിഫ്റ്റിംഗ് മെഷീന്‍ VETS ഉല്പാദനം Tender Development Fund(General) - 100000 100000 175 പുഷ്പ കൃഷി പ്രോൽസഹനം AO ഉല്പാദനം Direct Development Fund(General) - 100000 100000 176 മുതുപുരം മിനി കുടിവെള്ള പദ്ധതി നവീകരണം AE(LSGD) സേവനം Tender Development Fund(CFC tied Grant ) - 1500000 1500000 178 മൂന്നാംകല്ല് കൊപ്പം റോഡ് പുനരുദ്ധാരണം AE(LSGD) പശ്ചാത്തലം Tender Maintenance Fund - Road Assets - 800000 800000 179 ഐത്തി ബൌണ്ടര്‍ മുക്ക് റോഡ് നവീകരണം AE(LSGD) പശ്ചാത്തലം Tender Maintenance Fund - Road Assets - 1000000 1000000 180 കാവുംമൂല- കീഴ്പാലൂര്‍ റോഡ് പുനരുദ്ധാരണം AE(LSGD) പശ്ചാത്തലം Tender Maintenance Fund - Road Assets - 900000 900000 182 ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ AE(LSGD) പശ്ചാത്തലം Tender Development Fund(CFC Basic Grant ) - 50000 50000 183 എസ് സി കോളനികളുടെ ആധുനിക വല്‍ക്കരണം AE(LSGD) പശ്ചാത്തലം Tender Development Fund(S.C.P) - 500000 500000 184 എസ് സി കോളനികളില്‍ ഗ്രൌണ്ട് നിര്‍മ്മാണം AE(LSGD) സേവനം Tender Development Fund(S.C.P) - 500000 500000 186 എസ് സി പഠന കേന്ദ്രങ്ങളുടെ നവീകരണം AE(LSGD) പശ്ചാത്തലം Tender Development Fund(S.C.P) - 1033120 1033120 187 ഹരിതകര്‍മ്മ സേനയ്ക്ക് ഇന്‍ഷുറന്‍സ് VEO/LVEO സേവനം Direct Development Fund(General) - 50000 50000 188 വാതിൽപ്പടി സേവനം രഥം - വനിതസേവന കേന്ദ്രം As SEC (GP) ഉല്പാദനം Direct Development Fund(General) - 200000 200000 189 കാര്‍ഷിഷിക മൂല്യവര്‍ദ്ധിത ഉത്പ്പന്ന സംരഭകത്വ വിപണനപരിശീലന പദ്ധതിഎസ് സി AO ഉല്പാദനം Direct Development Fund(S.C.P) - 300000 300000 190 ആടു വളര്‍ത്തല്‍ VETS ഉല്പാദനം Direct Development Fund(General) - 300000 , Beneficiary Contribution (Direct Expenditure) - 300000 600000 191 അറിവും അദ്ധ്വാനവും - പഠനത്തോടൊപ്പം തൊഴിൽ പരിശീലനം As SEC (GP) സേവനം Direct Own Fund - 100000 100000 192 പണിപ്പുര - അമ്മമാർക്ക് തൊഴിൽ പരിശീലനം As SEC (GP) സേവനം Direct Own Fund - 100000 100000 193 മുറ്റത്തൊരു മീൻത്തോട്ടം SI(FIS) ഉല്പാദനം Direct Development Fund(General) - 60000 , Beneficiary Contribution (Direct Expenditure) - 40000 100000 194 കരിയർ എക്സ്പോ - വിദ്യാർത്ഥികളുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതിനുള്ള വേദി As SEC (GP) സേവനം Direct Own Fund - 150000 150000 195 സ്പീച്ച് ബിഹേവിയർ ഒക്ക്യുപ്പേഷൻ തെറാപ്പി SUP (ICDS) സേവനം Direct Development Fund(General) - 100000 100000 196 ഫീക്കല്‍ സ്ളഡ്ജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ്- ഗ്രാമപഞ്ചായത്ത് വിഹിതം നല്‍കല്‍ SEC (GP) സേവനം Direct Own Fund - 200000 200000 197 കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്‍റര്‍ As SEC (GP) സേവനം Direct Development Fund(T.S.P) - 120000 120000 198 പാലിയേറ്റീവ് കെയർ MO(CHC) സേവനം Direct Development Fund(General) - 200000 200000 199 നൈപുണ്യ വികസനം As SEC (GP) സേവനം Direct Development Fund(General) - 100000 100000 200 അഗ്രോ മാർക്കറ്റിംഗ് - ഭിന്നശേഷിക്കാർക്ക് ബങ്ക് ഷോപ്പ് നിർമ്മാണം AE(LSGD) ഉല്പാദനം Tender Development Fund(General) - 70000 70000 201 ഉണർവ്വ് - ഹരിത കർമ്മസേന കമ്പ്യൂട്ടർ യൂണിറ്റ്- വനിത As SEC (GP) ഉല്പാദനം Direct Development Fund(General) - 250000 250000 202 അഗ്രോ മാർക്കറ്റിംഗ് - വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം AE(LSGD) ഉല്പാദനം Tender Development Fund(General) - 210000 210000 203 വളയം - ഡ്രൈവിംഗ് സ്കൂൾ - വനിത തൊഴിൽ യൂണിറ്റ് As SEC (GP) ഉല്പാദനം Direct Development Fund(General) - 250000 250000 204 കലാക്ഷേത്ര - വനിതകളുടെ സര്‍ഗ്ഗവാസന പരിപോക്ഷണം As SEC (GP) ഉല്പാദനം Direct Development Fund(General) - 250000 250000 205 എസ് സി കോളനികളില്‍ ഗൌണ്ട് നവീകരണം AE(LSGD) സേവനം Tender Development Fund(S.C.P) - 100000 100000
Meeting Date
16/03/2023
3(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS വിഭാഗത്തിന്‍റെ 2023/2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള Detailed Project Report അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
4(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അഗതിരഹിത കേരളം പദ്ധതിയില്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് , റീ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി, കുടുംബശ്രീ സി ഡി എസ് ശുപാര്‍ശ ചെയ്ത ഇന്ദിര - വലിയ കലുങ്ക്, സുലേഖാ ബീവി- പള്ളിവേട്ട, ലീല- ഈഞ്ചപ്പുരി, വിജയന്‍- പൊട്ടന്‍ ചിറ, ഓമന- കാഞ്ഞിരംമൂട് എന്നീ എന്നീ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തുന്നതിന് ഈ യോഗം ഐകകണ്ഠ്യേ തീരുമാനിച്ചു.
Meeting Date
16/03/2023
4(2)
Agenda
കുടുംബശ്രീ
Decision
അഗതി രഹിത കേരളൺ പദ്ധതിയില്‍ ഉള്‍പ്പെട്ട ശ്രീമതി സുലോചന(വാര്‍ഡ് 7), ശ്രീമതി തങ്കമ്മ(വാര്‍ഡ് 13) എന്നിവരെ കുടുംബശ്രീ സി ഡി എസിന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കുന്നതിന് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
4(3)
Agenda
കുടുംബശ്രീ
Decision
അംഗീകരിച്ചു.
Meeting Date
16/03/2023
5(1)
Agenda
കുടിവെള്ള ദൗർലഭ്യം
Decision
സര്‍വ്വ കക്ഷി യോഗം
Meeting Date
16/03/2023
5(2)
Agenda
കുടിവെള്ള ദൗർലഭ്യം
Decision
അംഗീകരിച്ചു.
Meeting Date
16/03/2023
6(1)
Agenda
ലേലം
Decision
വലിയകലുങ്ക് പറണ്ടോേട് യു പി സ്കൂളില്‍ കെട്ടിടം പണിനടത്തിയപ്പോല്‍ ലഭ്യമായ കരിങ്കല്ല് ലേലം 16.03.2023ന് നടത്തി.യെങ്കിലും ലേലത്തിന് ആരും ഹാജരാകാത്ത സാഹചര്യത്തില്‍ പുനര്‍ ലേലം സംഘടിപ്പിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
6(2)
Agenda
ലേലം
Decision
മാര്‍ക്കറ്റ് ഗേറ്റ് ഫീസ്
Meeting Date
16/03/2023
6(3)
Agenda
ലേലം
Decision
ചൂഴ തോട് പുറമ്പോക്ക്
Meeting Date
16/03/2023
6(4)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ തോട്ട് പുറമ്പോക്കില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിന് 16.03.2023ന ്പരസ്യലേലം നടത്തിയതില്‍ ഷാജീവ്( ലേലം വിളിച്ച തുക 150 രൂപ), പ്രഭാസുതന്‍ 0) എന്നിവര്‍ പങ്കെടുത്തതില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ ഷാജീവിന്‍റഎ പേര്‍ക്ക് ലേലം ഉറപ്പിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
6(5)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കച്ചേരി നട നില്‍ക്കുന്ന തെങ്ങുകളുടെ മേലാദായത്തിന് 16.03.2023ന് പരസ്യലേലം നടത്തിയതില്‍ പങ്കെടുത്ത ശ്രീ പ്രദീപ്കുമാര്‍( ലേലം വിളിച്ച തുക 690), രാജീവന്‍(ലേലം വിളിച്ച തുക 680 രൂപ) എന്നിവരില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ പ്രദീപ് കുമാറിന്‍റെ പേര്‍ക്ക് ലേലം ഉറപ്പിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
7(1)
Agenda
നികുതി പിരിവ്/ ലൈസൻസ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പിരിവ് പുരോഗതി യോഗം വിലയിരുത്തി. 2022/2023 സാമ്പത്തിക വര്‍ഷത്തെ നികുതി കുടിശ്ശിക വരുത്തുന്നവരില്‍ നിന്നും, ആയത് വസൂലാക്കുന്നതിന് ജപ്തി/ പ്രോസിക്യൂഷന്‍/ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുന്ന വിവരം സംബന്ധിച്ച് മൈക്ക് അനൌണ്‍സ്മെന്‍റ് മുഖാന്തിരം മതിയായ പ്രചാരണം നടത്താന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
8(1)
Agenda
ഹെൽത്ത് ഇൻസ്പെക്ടറുടെ നിയമനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് തസ്തികയിലേയ്ക്ക് 09/03/2023 തീയതി നടന്ന ഇൻറർവ്യൂവിലേയ്ക്ക് ഉയർന്ന റാങ്ക് ലഭിച്ചവരുടെ പട്ടിക ചുവടെ പറയും പ്രകാരം അംഗീകരിച്ചും പ്രസ്തുത ലിസ്റ്റിൽ നിന്നും ഒന്നാം റാങ്ക് ലഭിച്ച പ്രിയ.ജി, മരുതറ വിളാകം , പൂങ്കോട് , ഭഗവതി നട .പി.ഒ എന്ന വ്യക്തിക്ക് നിയമന ഉത്തരവ് നൽകി നിയമനവുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പ്രിയ.ജി, മരുതറ വിളാകം , പൂങ്കോട് , ഭഗവതി നട .പി.ഒ - റാങ്ക് 1 രൂപേഷ് ആർ.എസ്സ് , ലക്ഷ്മി ഭവൻ, ചീനിക്കോണം, മണികണ്ഠേശ്വരം .പി.ഒ - റാങ്ക് 2 ആര്യ .എസ്സ്, സുസുഗി, കൂന്തളളൂർ , ചിറയിൻകീഴ്.പി.ഒ - റാങ്ക് 3 അജീഷ്.എ.കെ , അജി വിഹാർ , പോത്തൻകോട് .പി.ഒ - റാങ്ക് 4
Meeting Date
16/03/2023
9(1)
Agenda
പൊതുജനങ്ങളിൽ നിന്നും മേൽ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ശ്യാമപ്രസാദ് മുഖര്‍ജ് റര്‍ബന്‍ മിഷന്‍ മുഖാന്തിരം നടപ്പിലാക്കുന്ന Street main adding മായി ബന്ധപ്പെട്ട്, കെ എസ് ഇ ബി തൊളിക്കോട് സെക്ഷന്‍, അസ്സി എഞ്ചിനിയറുടെ കാര്യാലയത്തില്‍ നിന്നും ലഭിച്ച 15.03.2023 ലെ DB/ES-THLD/2022-23/20 നമ്പര്‍ എസ്റ്റിമേറ്റ് യോഗം പരിശോധിച്ചു. 297210.90 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
9(2)
Agenda
പൊതുജനങ്ങളിൽ നിന്നും മേൽ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ സേവനത്തിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി നോക്കി വരുന്ന ശ്രീ സച്ചിന്‍ എസ് എസിന്‍റെ കരാര്‍ 2023/2024 സാമ്പത്തിക വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
9(3)
Agenda
പൊതുജനങ്ങളിൽ നിന്നും മേൽ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
കൃഷ്ണ പിള്ള - ട്രിബ്യൂണല്‍ മുമ്പാകെയുള്ള പരാതി.
Meeting Date
16/03/2023
9(4)
Agenda
പൊതുജനങ്ങളിൽ നിന്നും മേൽ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്വരാജ് ട്രോഫിക്ക് വീഡിയോ തയ്യാറാക്കിയതിന് ശ്രീ ബിജു പി(37000 രൂപ), ശ്രീ അഭിരാം വി ജി(40000 രൂപ), ശ്രീ വിനോദ്കുമാര്‍ ബി(33000 രൂപ) എന്നിവര്‍ സമര്‍പ്പിച്ച ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ വിനോദ്കുമാര്‍ ബി യുടെ ക്വട്ടേഷന്‍ അംഗീകരിച്ച സെക്രട്ടറിയുടെ നടപടി സാധൂകരിച്ചും ശ്രീ വിനോദ്കുമാര്‍ ബിക്ക് 33000 രൂപ തനതുഫണ്ടില്‍ നിന്നും അനുവദിച്ചും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
9(5)
Agenda
പൊതുജനങ്ങളിൽ നിന്നും മേൽ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കല്ലാര്‍, മീന്‍മുട്ടി, പൊന്‍മുടി, കാപ്പുകാട്, പേപ്പാറ ഡാം, നെയ്യാര്‍ ഡാം, സിംഹസഫാരി പാര്‍ക്ക്, ചീങ്കണ്ണി പാര്‍ക്ക്, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആര്യനാട് ഗ്രാമപഞ്ചായത്തിലൂടെയാണ് വിനോദ സഞ്ചാരികള്‍ പോകുന്നത്. പി ഡബ്ള്യു ഡി റെസ്റ്റ് ഹൌസ്ന് സമീപം പി ഡബ്ള്യു ഡി യുടെ ഉടമസ്ഥതയിലുള്ളതും ഒഴിഞ്ഞ് കിടക്കുന്നതുമായ സ്ഥലത്ത് ടേക് എ ബ്രേക്ക് മാതൃകയില്‍ ശുചിമുറി, വിശ്രമ കേന്ദ്രം, പാര്‍ക്ക് എന്നിവ പണിയുന്നത് വിനോദ സഞ്ചാരികള്‍ക്കും പൊതുജനങ്ങളും ഉപകാരപ്രദമായിരിക്കും . പി ഡബ്ള്യു ഡ് റെസ്റ്റ് ഹൌസ്ന് സമീപം ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്തിന്‍റെ ചെറിയൊരുഭാഗം ഉപയോഗപ്പെടുത്തി ടേക് എ ബ്രേക്ക് മാതൃകയില്‍ ശുചിമുറി, വിശ്രമ കേന്ദ്രം, പാര്‍ക്ക് എന്നിവ , ടി സ്ഥലം പി ഡബ്ള്യ ഡിയുടെ ഉടമസ്ഥതയില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, പണികഴിപ്പിക്കുന്നതിന് അനുമതി നല്‍കണമെന്ന് ബഹു കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയോട് അപേക്ഷിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
9(6)
Agenda
പൊതുജനങ്ങളിൽ നിന്നും മേൽ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
അരുവിക്കര നിയോജക മണ്ഡലത്തിന്‍റെ കേന്ദ്രഭാഗമാണ് ആര്യനാട് ഗ്രാമപഞ്ചായത്ത്. സര്‍ക്കാര്‍ പരിപാടികള്‍, പൊതു ചടങ്ങുകള്‍ എന്നിവ നടത്തുന്നതിന് നിലവില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊതു ഉടമസ്ഥതയിലുള്ള സ്ഥലം ലഭ്യമല്ല. അതുകൊണ്ടുതന്നെ വലിയ തുക വാടക നല്‍കി ഹാളുകള്‍ വാടകക്ക് എടുത്താണ് പൊതു സമ്മേളനങ്ങളും സര്‍ക്കാര്‍ മീറ്റിംഗുകളും നിലവില്‍ നടത്തിപ്പോരുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മ്മിക്കുന്നത് ഈ ഇനത്തിലുള്ള ധനവ്യയം കുറക്കുന്നതിന് ഉപകാരപ്രദമായിരിക്കും. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊതുപരിപാടികള്‍, ചടങ്ങുകള്‍ എന്നിവ നടത്തുന്നതിന് ആര്യനാട് പി ഡബ്ള്യു ഡി റെസ്റ്റ് ഹൌസിന് മുകളിലായി ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കണമെന്ന് ബഹു. കേരള സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയോട് അപേക്ഷിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
16/03/2023
9(7)
Agenda
പൊതുജനങ്ങളിൽ നിന്നും മേൽ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പുറുത്തിപ്പാറ പൊതുശ്മശാനത്തിന് ബോര്‍ഡ് സ്ഥാപിക്കണമെന്ന പുറുത്തിപ്പാറ നിവാസികളുടെ ആവശ്യം കമ്മറ്റി പരിശോധിച്ചു. പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ശ്മശാനം എന്ന നിലയില്‍ ബോര്‍ഡ് സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് കമ്മറ്റി വിലയിരുത്തുകയും ബോര്‍ഡ് സ്ഥാപിക്കുന്നതിനും ആയതിന് വേണ്ടിവരുന്ന ചെലവ് പഞ്ചായത്തിന്‍റെ തനതുഫണ്ടില്‍ നിന്നും ചെലവഴിക്കുന്നിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
16/03/2023
9(8)
Agenda
പൊതുജനങ്ങളിൽ നിന്നും മേൽ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
യൂത്ത് ഏകോപനസമിതി പുന:സംഘടിപ്പിക്കണമെന്ന ആവശ്യം കമ്മറ്റി ചര്‍ച്ച ചെയ്തു. ആയത് താഴെ പറയും പ്രകാരം പുനസംഘടിപ്പിച്ച് തീരുമാനിച്ചു. യൂത്ത് ക്ലബ്ബ് ഏകോപനസമിതി ക്രമ നം പേര് സ്ഥാനം 1 ശ്രീ. വിജു മോഹൻ. വി പ്രസിഡന്റ്, ആര്യനാട് ഗ്രാമപഞ്ചായത്ത് 2 ശ്രീമതി. മേബിൾ ഷീല. ജി സെക്രട്ടറി, ആര്യനാട് ഗ്രാമപഞ്ചായത്ത് 3 ശ്രീ. അനീഷ്. സി. ജെ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 4 ശ്രീ. അശോകൻ 5 ശ്രീ. അഭിലാഷ് 6 ശ്രീ. മഹേഷ് 7 ശ്രീ. എം. എൽ. കിഷോർ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 8 ശ്രീ. ശരത്. ആർ. വി സംസ്കാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് 9 ശ്രീ. വിമൽ. എ. വി ഔചിത്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ് 10 ശ്രീ. വിശോഭ് തുലിക കൊക്കോട്ടേല 11 ശ്രീ. വിനീത് തൂലിക മുള്ളൻകല്ല് 12 ശ്രീ. മദനൻ Volly Strikers കൊക്കോട്ടേല 13 ശ്രീ. ശ്രീകുമാർ. എസ് പ്രണവം കൊക്കോട്ടേല 14 ശ്രീ. സുമേഷ് ക്രിക്കറ്റ് 15 ശ്രീ. ഉണ്ണികൃഷ്ണൻ വോളിബോൾ 16 ശ്രീ. സുഗതൻ ബാഡ് മിന്റൺ 17 ശ്രീ. ആരോമൽ കബഡി 18 ശ്രീ. അൽത്താഫ് അത് ലറ്റിക്സ് 19 ശ്രീ. മനു രവീന്ദ്രൻ യോഗ 20 ശ്രീ. മുഹമ്മദ് പള്ളിവേട്ട ഫുട്ബോൾ 21 ശ്രീ. അനിൽ കുമാർ വലിയകലുങ്ക് കരാട്ടേ 22 കുമാരി. ആര്യ കോട്ടയ്ക്കകം റഗ്ബി 23 കുമാരി. കരുണ മീനാങ്കൽ കബഡി 24 ശ്രീ. വിനോദ് സർ കായിക അദ്ധ്യാപകൻ 25 ശ്രീ. സെബാസ്റ്റ്യൻ സർ കായിക അദ്ധ്യാപകൻ 26 ശ്രീ. അഭിജിത്ത് കബഡി
Meeting Date
16/03/2023
9(9)
Agenda
പൊതുജനങ്ങളിൽ നിന്നും മേൽ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യപരിപാലന കമ്മറ്റിയെ(ബി എം സി) ചുവടെ പറയുന്നവരെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. ചെയര്‍മാന്‍- ശ്രീ വിജുമോഹന്‍ വി( ഗ്രാമപഞ്ചായയത്ത് പ്രസിഡന്‍റ്) കണ്‍വീനര്‍- ശ്രീമതി മേബിള്‍ ഷീല ജി(ഗ്രാമപഞ്ചായത്ത് സെക്രട്ടറി) അംഗങ്ങള്‍ ശ്രീ എം എല്‍ കിഷോര്‍ (എസ് ടി പ്രതിനിധി) ശ്രീമതി ജെ ആതിര( എസ് സി പ്രതിനിധി) ശ്രീമതി ശോഭനയമ്മ ശ്രീ കെ സുനില്‍ കുമാര്‍(കര്‍ഷക പ്രതിനിധി) ശ്രീ ഷിജി കേശവന്‍(പൊതുപ്രവര്‍ത്തകന്‍) ശ്രീമതി സരസ്വതി പി( പൊതുപ്രവര്‍ത്തക)
Meeting Date
16/03/2023
9(10)
Agenda
പൊതുജനങ്ങളിൽ നിന്നും മേൽ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജെന്‍ഡര്‍ റിസോഴ്സ് പുന സംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യകത യോഗം പരിശോധിച്ചു. കുടുംബശ്രീ സി ഡി എസ് തയ്യാറാക്കിയ പ്രകാരം ജെന്‍ഡര്‍ റിസോഴ്സ് പുന: സംഘടിപ്പിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. ചെയര്‍മാന്‍- ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസിഡന്‍റ്- ആര്യനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ കണ്‍വീനര്‍- കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ സാമൂഹ്യ ഉപസമതി അംഗങ്ങള്‍ കമ്മ്യൂണിറ്റി കൌണ്‍സിലര്‍ ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍
Meeting Date
08/03/2023
1(1)
Agenda
2022-2023 വാര്‍ഷിക പദ്ധതി രൂപീകരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമ്മിക്കുന്ന പഞ്ചായത്ത് മന്ദിരത്തിന്റെ ബേസ്മെന്റ് ഫ്ലോറിൽ ആഡിറ്റോറിയമായി ഉപയോഗിക്കുന്നതിന് ആയതിൽ പ്ലാറ്റ് ഫോം നിർമ്മിക്കുന്നതിനും ഫ്ലോറിൽ 120*60cm Fully vitrified Tile ഫ്ലോറിംഗ് ചെയ്യുന്നതിന് തീരുമാനിച്ചു. ആയതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തി എസ്റ്റിമേറ്റ്റിവൈസ് ചെയ്യുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/03/2023
1(2)
Agenda
2022-2023 വാര്‍ഷിക പദ്ധതി രൂപീകരണം
Decision
അസിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നം. 156/2022-23 ,ആയുർവ്വേദ ആശുപത്രി നവീകരണം എന്ന പദ്ധതിയുടെ അടങ്കൽ തുകയിൽ വ്യത്യാസം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LID & EW അസിസ്റ്റന്റ് എഞ്ചിനീയർക്ക് അനുമതി നൽകി യോഗം ഐകകണ്ഠേന തീരുമാനിച്ചു.