23/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ പുല്ലുവെട്ടിച്ചിറ ഇരിഞ്ചല്‍ പ്രദേശങ്ങളിലും ഇരിഞ്ചല്‍ വാര്‍ഡില്‍ കല്ലുവരമ്പ് പ്രദേശത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലും നോമ്പ് കാലഘട്ടം ആയതിനാലും കുടിവെള്ളം ലഭ്യമാക്കണമെന്ന ആവശ്യവും കുടിവെള്ള വിതരണത്തിന് 2022/2023 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി രൂപീകരിച്ചിട്ടില്ല എന്ന വിവരവും കമ്മറ്റി ചര്‍ച്ച ചെയ്തു.മേല്‍ സാഹചര്യത്തില്‍ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് 26/03/2023 മുതല്‍ കുടിവെള്ളം എത്തിച്ച് കൊടുക്കുന്നതിനും അതിനോടൊപ്പം തുടര്‍ന്നും കുടിവെള്ളം വിതരണം ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ ആയത് നടപ്പിലാക്കുന്നതിന് ജി പി എസ് ഘടിപ്പിച്ചിട്ടുള്ള വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും ആയത് അംഗീകരിച്ചു വരുന്ന കാലയളവ് വരെ ലഭ്യമാകുന്ന വാഹനത്തില്‍ കുടിവെള്ളം എത്തിച്ച് കൊടുക്കുന്നതിനും ആയതിന് വേണ്ടിവരുന്ന ചെലവ് പഞ്ചായത്തിന്‍റെ തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും ദീര്‍ഘനാള്‍ കുടിവെള്ളം വിതരണം ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി രൂപീകരിച്ച് തുക ചെലവഴിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//