Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ഭൂമി വാങ്ങല്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഉപരിതല ജലസംഭരണി നിര്‍മ്മിക്കുന്നതിന് സ്ഥലം ലഭ്യമാക്കണമെന്ന് 14.03.2023 ലെ കെ. ഡബ്ള്യു.എ/പി.ഡി-റ്റി/ഡി.ബി.4/789/2021 നമ്പര്‍ കത്ത് പ്രകാരം കേരള ജല അതോറിട്ടി അറിയിച്ചിരുന്നു. ആയതിന്‍പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് പത്രപരസ്യം നല്‍കിയതില്‍ ശ്രീമതി പ്രിനില്‍ ജറാള്‍ഡ്, പ്രിജില്‍ ഭവന്‍ വണ്ടയ്ക്കല്‍, പുളിമൂട്, കുളപ്പട പി ഒ എന്നയാള്‍, ടിയാളുടെ ഉടമസ്ഥതയിലുള്ള ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 48 ല്‍ റി സര്‍വ്വേ നമ്പര്‍ 268/4, 4-1 എന്നിവയില്‍ പെട്ട് ഒന്നായികിടക്കുന്ന 1 ഹെക്ടര്‍ 49 ആര്‍ വസ്തുവില്‍ 11 സെന്‍റ് വസ്തു നല്‍കുന്നതിന് സന്നദ്ധമാണെന്ന് അറിയിച്ചിട്ടുള്ളതും ടി വസ്തു ഉപരിതല ജലസംഭരണി നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണെന്ന് കേരള ജല അതോറിട്ടി അധികൃതര്‍ക്ക് പരിശോധയില്‍ ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ ടി സ്ഥലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നതിനും, പ്രസ്തുത വിവരം വിവരം വാട്ടര്‍ അതോറിട്ടി അധികാരികളെ അറിയിക്കുന്നതിനും വസ്തുവാങ്ങല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു് മുമ്പ് പഞ്ചായത്തിനും വാട്ടര്‍ അതോറിട്ടിക്കും ടി വസ്തുവില്‍ പ്രവേശിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അനുവാദം ലഭ്യമാക്കിക്കൊണ്ട് ശ്രീമതി പ്രിനിന്‍ ജറാള്‍ഡില്‍ നിന്നും മുന്‍കൂര്‍ കരാര്‍ വാങ്ങുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//