Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
08/03/2023
1(1)
Agenda
2022-2023 വാര്‍ഷിക പദ്ധതി രൂപീകരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമ്മിക്കുന്ന പഞ്ചായത്ത് മന്ദിരത്തിന്റെ ബേസ്മെന്റ് ഫ്ലോറിൽ ആഡിറ്റോറിയമായി ഉപയോഗിക്കുന്നതിന് ആയതിൽ പ്ലാറ്റ് ഫോം നിർമ്മിക്കുന്നതിനും ഫ്ലോറിൽ 120*60cm Fully vitrified Tile ഫ്ലോറിംഗ് ചെയ്യുന്നതിന് തീരുമാനിച്ചു. ആയതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തി എസ്റ്റിമേറ്റ്റിവൈസ് ചെയ്യുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/03/2023
1(2)
Agenda
2022-2023 വാര്‍ഷിക പദ്ധതി രൂപീകരണം
Decision
അസിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നം. 156/2022-23 ,ആയുർവ്വേദ ആശുപത്രി നവീകരണം എന്ന പദ്ധതിയുടെ അടങ്കൽ തുകയിൽ വ്യത്യാസം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LID & EW അസിസ്റ്റന്റ് എഞ്ചിനീയർക്ക് അനുമതി നൽകി യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/03/2023
1(3)
Agenda
2022-2023 വാര്‍ഷിക പദ്ധതി രൂപീകരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പടുത്തി ഏറ്റെടുത്തിട്ടുളള പളളിവേട്ട ഗ്രാമകേന്ദ്രം നിർമ്മാണം എന്ന പദ്ധതിക്ക് 13 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. ഈ പദ്ധതിക്ക് ഫസ്റ്റ് പാർട്ട് ബിൽ തുകയായി 4,18,121/- രൂപയും സെക്കൻറ് പാർട് ബിൽ തുകയായി 2,08,205/- രൂപയും നൽകിയിട്ടുണ്ട്. ടൈലിൻറെ പ്രവർത്തിയായി 1,25,000/- രൂപയുടെ വർക്ക് ടി സൈറ്റിൽ ചെയ്യുകയും ആയതിൻറെ തുകയുടെ ബിൽ സമർപ്പിച്ചിട്ടില്ലാത്തതുമാണ്. ടി 1,25,000/- രൂപയും ഉൾപ്പെടെ ആകെ 7,51,326/- രൂപയാണ് പളളിവേട്ട ഗ്രാമകേന്ദ്രം നിർമ്മാണം എന്ന പദ്ധതിയുടെ സിവിൽ പ്രവർത്തികൾക്കായി ആവശ്യമായിട്ടുളളതെന്ന നിർവ്വഹണ ഉദ്യോഗസ്ഥനായ എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ സമർപ്പിച്ച കത്ത് യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു. ആയതിനാൽ 13 ലക്ഷം രൂപ വകയിരുത്തി ഏറ്റെടുത്തിട്ടുളള പ്രസ്തുത പദ്ധതിയുടെ ബാലൻസ് തുകയായ 5,48,674/- യിൽ നിന്നും ഇറവൂർ , ഗിരിനഗർ എന്നീ ഗ്രാമകേന്ദ്രങ്ങൾക്ക് ഇലക്ട്രിഫിക്കേഷൻ പ്രവർത്തി ചെയ്ത തുകയായ യഥാക്രമം 99,258/- , 1,69,792/- എന്നീ ബില്ലുകൾ അംഗീകരിച്ച് തുക അനുവദിയ്ക്കുന്നതിനും തുടർന്നുളള ബാലൻസ് തുകയായ 2,79,324/- രൂപയ്ക്ക് ഗവ.അംഗീകൃത അക്രഡിറ്റഡ് ഏജൻസിയിൽ നിന്നും ഇൻവോയ്സ് ലഭ്യമാക്കി നിയമപരമായ തുടർ നടപടികൾ സ്വീകരിച്ച് ഗ്രാമകേന്ദ്രങ്ങൾക്ക് ഫർണിച്ചർ വാങ്ങുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
08/03/2023
1(4)
Agenda
2022-2023 വാര്‍ഷിക പദ്ധതി രൂപീകരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പ്രോജക്ട് നമ്പര്‍ 251/23 (കാര്‍ഷിക ഇന്‍കുബേഷന്‍ സെന്റര്‍ ) എന്ന പ്രോജക്ടിന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ HRDC കെട്ടിടത്തിന്‍റെ Ground Floor -ന് പുറകിലായി ഹാള്‍ അനുവദിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
08/03/2023
2(1)
Agenda
2023--2024 പദ്ധതി രൂപീകരണം
Decision
2023/2024 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഗ്രാന്‍റ് ഉപയോഗപ്പെടുത്തി രൂപീകരിച്ച പദ്ധതികള്‍ അംഗീകരിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. 1 Anganwadi Wall Painting 150000 2 Panchayat Office Building Construction 1200000 3 Procurement of AMBULANCE for Panchayat 2023 24 700000 4 Additional facilities for MCF 2023 24 300000 5 Installation Solar Power for Panchayath Office 500000 6 Internet connection 50000 7 Procurement of Waste Disposal Units 32700 8 Procurement of Medicine for Ayurvedic Dispensary 300000 9 Procurement of Computer for Detached Institutions 50000 10 Procurement of Firefighting equipments 100000 11 Procurement of Computer 50000 12 Establish Kitchen Gragen In schools 2023 24 50000 13 Preparation and maintenance of Playground 100000 14 Organizing Health Camp in Panchayayath 2023 24 100000 15 Lower Primary School Maintenance 2023 24 200000 16 Install CCTV In Various Places of Panchyath 2023 24 800000 17 Installation of Telephone 43600 18 Installation of Information Board 50000 19 Installation of gates schools in Panchayath 200000 20 Establish a hand Wash unit in School 200000 21 Purchase water purifier fro Anganawadis 350000 22 Drinking water facilities 15000 23 Display of Posters 50000 24 Maintenance of Public Toilets complex 2023 24 500000 25 Child Friendly Park in Valiyakalingu Eanchappuri Pazhayatheruv schools 500000 26 Maintenance of school buildings 300000 27 Construction Toilets of Schools 2023 24 1000000 28 Installation of Tube well 500000 29 Installation of tank near a common tube well 150000 30 Installation of tank near common tube well 817700 31 Muthupuram Drinking Water facility Project 2023 24 1500000 32 Digitalization of Panchayat Libraries 200000 33 Book Journals and Periodicals for Panchayat 2023 24 50000 34 Purchase Refrigerator for panchayath 10000 35 Bharat Nirman Sewa Kendra Building D Flagship 36 Procurement of printer for panchayat office 5000 37 Construction of Multi Unit Toilets Construction Flagship 38 Purchase Furniture for panchayat office 5000 39 Establish of Nutrition Graden D 5000 40 Installation of web cam D 5000 41 Anganawadi Centers D Flagship 42 Installation of Solar lights in Panchayath D 5000 43 Providing functional equipments D 5000 44 Establish library in Panchayath D 5000 45 Construction of road in Panchayath D 5000 46 Co Location of CSC 5000 47 Construction of Feeding centre in panchayath D Flagship 48 Training Women D 10000 49 Sanitary Pad vending machines D 10000 50 Create a Open Space In Aryanad gramapanchyath 10000 51 Establish Green fencing D 5000 52 Establish Electricity in Schools D 10000 53 Establishment Hygienic Kitchen facilities and Sheds 10000 54 Construction of RAMPS in various D 10000 55 Construction of Parking Shed in Panchayat 10000 56 Construction of ramps In Schools D 10000 57 Construction RAMPS in Hospitals D 5000 58 Construction of Tank in Panchayath D 10000 59 Boundary wall for Hospital D 10000 60 School Renovation D 10000 61 Construction of Gate D 10000 62 Construction of Boundary wall D 5000 63 Class Room Renovation D 10000
Meeting Date
08/03/2023
2(2)
Agenda
2023--2024 പദ്ധതി രൂപീകരണം
Decision
2023/2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയിൽ സമഗ്ര പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൻറെ ഭാഗമായി പഞ്ചായത്തിലെ കർഷകരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഏകദിന കാർഷിക വികസന സെമിനാർ 14/03/2023 തീയതി നടത്തുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/03/2023
3(1)
Agenda
മിഷന്‍ അന്ത്യോദയ 2022
Decision
മിഷന്‍ അന്ത്യോദയ സര്‍വ്വേ 2023മായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ചുമതലയുള്ള, സ്റ്റാറ്റിക്കല്‍ സര്‍വ്വേ വകുപ്പിലെ സ്റ്റാറ്റിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
08/03/2023
4(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2022/2023 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രോജക്ട് നമ്പര്‍ 136/23 പ്രകരം നടപ്പിലാക്കുന്ന വനിതകളുടെ ഫിറ്റ്നസ് സെന്റര്‍ എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ളതും കണ്‍വര്‍ജന്റ് സെന്ററിന് സമീപം സ്ഥിതിചെയ്യുന്നതുമായ ഇരുനില കെട്ടിടത്തിന്‍റെ ഗൌണ്ട് ഫ്ളോര്‍, പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെടേണ്ടതും എല്ലാ വര്‍ഷവും കരാര്‍ പുതുക്കേണ്ടതുമാണെന്ന വ്യവസ്ഥയില്‍ , കുടുംബശ്രീ സി.ഡി.എസി-ന് വിട്ടുനല്‍കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
08/03/2023
5(1)
Agenda
MGNREGS
Decision
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തിന്‍റെ നിയന്ത്രണത്തില്‍ SEDC മുഖാന്തിരം Skilled & Semi skilled തൊഴിലുറപ്പ് തൊഴിലാളികളുടെ ലേബര്‍ ബാങ്ക് രൂപീകരിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
08/03/2023
6(1)
Agenda
ശുചിത്വം മാലിന്യ സംസ്ക്കരണം
Decision
ശുചിത്വ- മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവര്‍, മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നവര്‍, പൊതുസ്ഥലത്ത് മലിന ജലം ഒഴുക്കുന്നവര്‍ എന്നിവര്‍ക്കെതിരേ ചട്ടപ്പടി നിയമനടപടി സ്വീകരിക്കുന്നതിനും , പിഴ ചുമത്തുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
08/03/2023
7(1)
Agenda
വസ്തുനികുതി പിരിവ്/ ലൈസന്‍സ്
Decision
202/2023 സാമ്പത്തികവര്‍ഷത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ വസ്തുനികുതി പൂര്‍ണമായി പിരിച്ചെടുക്കുന്നതിനും പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ലൈസന്‍സ് എടുത്തു എന്ന് ഉറപ്പാക്കുന്നതിനും ലൈസന്‍സ് ഫീസ്/ വസ്തുത നികുതി സമയബന്ധിതമായി അടവാക്കാത്തവര്‍ക്കെതിരേ നിയമാനുസൃത ജപ്തി/ പ്രോസിക്യൂഷന്‍/റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ച് പഞ്ചായത്തിന് തനതുവരുമാന ഇനത്തില്‍ ലഭ്യമാകേണ്ട തുക വസൂലാക്കാനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
08/03/2023
8(1)
Agenda
ലേലം
Decision
ചൊക്കന്‍ തീനികടവിലെ പഞ്ചായത്ത് പുറമ്പോക്കില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നുള്ള മേലാദായം- അംഗീകരിച്ചു.
Meeting Date
08/03/2023
8(2)
Agenda
ലേലം
Decision
മീനാങ്കല്‍ തോട് പുറമ്പോക്കില്‍ നില്‍ക്കുന്ന വൃക്ഷങ്ങളില്‍ നിന്നുള്ള മേലാദായം
Meeting Date
08/03/2023
8(3)
Agenda
ലേലം
Decision
പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിനും അങ്കണവാടിക്കും സമീപം നില്‍ക്കുന്ന തെങ്ങുകള്‍- അംഗീകരിച്ചു.
Meeting Date
08/03/2023
8(4)
Agenda
ലേലം
Decision
പബ്ളിക് മാര്‍ക്കറ്റ് അംഗീകരിച്ചു.
Meeting Date
08/03/2023
8(5)
Agenda
ലേലം
Decision
ഗേറ്റ് ഫീസ് പിരിവ്, ചൂഴ പുറമ്പോക്കില്‍ നില്‍ക്കുന്ന മരങ്ങള്‍, ഇറവൂര്‍ തോട് പുറമ്പോക്കില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍, വലിയമല പതിപ്പള്ളി പുറമ്പോക്കില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍, കച്ചേരിനട ട്രാന്‍സ്ഫോര്‍മറിന് സമീപം നില്‍ക്കുന്ന വൃക്ഷങ്ങള്‍ എന്നിവ പുനര്‍ ലേലം.
Meeting Date
08/03/2023
8(6)
Agenda
ലേലം
Decision
അംഗീകരിച്ചു.
Meeting Date
08/03/2023
9(1)
Agenda
പാറക്വാറി ലൈസന്‍സ്
Decision
അടുത്ത യോഗത്തിലേക്ക് മാറ്റി വച്ചു.
Meeting Date
08/03/2023
0(1)
Agenda
പൊതുജനങ്ങളില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
തുലായത്തുകോണം നിവാസികളുടെ പരാതി
Meeting Date
08/03/2023
0(2)
Agenda
പൊതുജനങ്ങളില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പറണ്ടോട് വാര്‍ഡില്‍ വലിയകലുങ്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാദി തൊഴിലാളികള്‍ പാവിന് നൂല് ചുറ്റാന്‍ മെഷീന്‍ വാങ്ങി നല്‍കണമെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അപേക്ഷ പരിഗണിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
08/03/2023
0(3)
Agenda
പൊതുജനങ്ങളില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ കേന്ദ്രീകരിച്ച് മാവേലി സ്റ്റോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന AP/2/169/D നമ്പര്‍ കടമുറിക്ക് 22.08.2022ലെ PWD/NDD/AEE/DB3/942/2021 നമ്പര്‍ കത്ത് പ്രകാരം റെന്‍റ് നിശ്ചയിച്ച് തന്നയ് യോഗം പരിശോധിച്ചു. പ്രതി മാസം 18289 രൂപയാണ് ടി കത്ത് പ്രകാരം റെന്‍റ് നിശ്ചയിച്ചിരിക്കുന്നത്. ആയത് പഞ്ചായത്തിന് വലിയ സാമ്പത്തിക ബാധ്യതയാകും എന്നതിനാല്‍ AP/2/169/D നമ്പര്‍ കടമുറിയുടെ ഉടമസ്ഥനായ ശ്രീ എസ് എസ് സന്തോഷ് & ശ്രീമതി എസ് ആര്‍ ഷൈലജ എന്നിവരുമായി വാടകക്കാര്യത്തില്‍ നെഗോഷിയേറ്റ് ചെയ്യുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
08/03/2023
0(4)
Agenda
പൊതുജനങ്ങളില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ശ്രീമതി രമണി ഭായി
Meeting Date
08/03/2023
0(5)
Agenda
പൊതുജനങ്ങളില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
സപ്ളൈകോ മാവേലി സ്റ്റോറിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും.
Meeting Date
08/03/2023
0(6)
Agenda
പൊതുജനങ്ങളില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 73/1(15.30ആര്‍), 154/3(29.6ആര്‍), 154/4(24.6ആര്‍). 155/1(9.8ആര്‍), 403/1(12.6ആര്‍), 403/3(5.85ആര്‍) സര്‍വ്വേ നമ്പരുകളില്‍ പെട്ട പുറമ്പോക്ക് സ്ഥലങ്ങള്‍ പഞ്ചായത്തിന്‍റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുറമ്പോക്ക് ഭൂമി സംരക്ഷിക്കുന്നതിനുമായി അടന്ന് അടയാളപ്പെടുത്തി തരുന്നതിന് റവന്യൂ അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
08/03/2023
0(7)
Agenda
പൊതുജനങ്ങളില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഫെബ്രുവരി മാസം നടന്ന വിവിധ മീറ്റിംഗുകളുടെ റിഫ്രഷ്മെൻറ് ചാർജ്ജിനത്തിൽ 8960/- രൂപ അനുവദിയ്ക്കണമെന്നുളള ഉപജീവനം കോഫീ ഷോപ്പിൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/03/2023
0(8)
Agenda
പൊതുജനങ്ങളില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഠൌൺ വാർഡിൽ പ്രവർത്തിയ്ക്കുന്ന അംഗൻവാടി കെട്ടിടത്തിൻറെ മുകൾ നിലയിൽ വയറിംഗ് & ഇലക്ട്രിക് വർക്ക് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ച് പ്രവർത്തി പൂർത്തിയാക്കി ലേബർ ചാർജ്ജ് ഉൾപ്പെടെ ലഭ്യമാക്കിയ 9936/- രൂപയുടെ ബിൽ യോഗം അംഗീകരിച്ചു. പ്രസ്തുത പ്രവർത്തിക്ക് കെ.എസ്സ് .ഇ.ബിയിൽ കണക്ഷനു വേണ്ടി സി.ഡി അടച്ചയിനത്തിലെ തുകയായ 4114/- രൂപയും ചേർത്ത് ആകെ 14050/- രൂപ കരാറുകാരന് അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2023
1(1)
Agenda
2022-2023 പദ്ധതി നിര്‍വ്വഹണം
Decision
2022-23 സാമ്പത്തിക വർഷത്തിൽ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പ്രോജക്ടുകൾ ഭേദഗതി ചെയ്യുന്നതിന്, ഒഴിവാക്കുന്നതിന്/ പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു. പുതിയ പ്രോജക്ട് ക്രമ നം പ്രോജക്ട് പേര് നിർവ്വഹണ ഉദ്യോഗസ്ഥൻ തുക 1 വാർഡു കേന്ദ്രങ്ങളിൽ ജാഗ്രത സമിതി ബോർഡ് ICDS 50000 2 സ്മാർട്ട് ഗാർബേജ് APP Secretary 200000 3 കൃഷി ഓഫീസ് നവീകരണം Assistant Engineer 110000 4 സുഗന്ധ വ്യജ്ഞന കൃഷി - വിദ്യാലയങ്ങളിലും, സ്ഥാപനങ്ങളിലും (കുരുമുളക്) Agriculture Officer 75000 5 കൺവർജൻസ് സെന്റർ - ടോയിലറ്റ് സമുച്ചയം Assistant Engineer 780000 6 വ്യക്തിഗത ടോയിലറ്റ് നിർമ്മാണം LVEO 1560000 7 മാർക്കറ്റ് നവീകരണം Assistant Engineer 2800000 8 MCF പൂർത്തീകരണം Assistant Engineer 2800000 9 ജലജീവൻ മിഷൻ പദ്ധതി - വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങൽ Secretary 400000 10 അഗ്രോ സെന്റർ - എസ്. സി വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം Assistant Engineer 321750 11 കൃഷി ഓഫീസ് കോമ്പൌണ്ടിൽ ടോയിലറ്റ് കോംപ്ലക്സ് Assistant Engineer 180000 12 ഭിന്നശേഷിക്കാർക്ക് ബങ്ക് കട നിർമ്മാണം Assistant Engineer 180000 ഒഴിവാക്കുന്ന പ്രോജക്ട് ക്രമ നം പ്രോജക്ട് പേര് നിർവ്വഹണ ഉദ്യോഗസ്ഥൻ തുക 1 നാഷണല്‍ ലൈബ്രറി ടോയ്ലറ്റ് നിര്‍മ്മാണം Assistant Engineer 200000 2 ഹരിതഭവനം Agriculture Officer 897000 3 ഭിന്നശേഷിക്കാർക്ക് ബങ്ക് കട വിതരണം ICDS 180000 ഭേദഗതി പ്രോജക്ട് ക്രമ നം പ്രോജക്ട് പേര് നിർവ്വഹണ ഉദ്യോഗസ്ഥൻ തുക 1 24/2023 ഐ സി ഡി എസ് അനുബന്ധകെട്ടിടം നവീകരണം Assistant Engineer 1000000 2 129/2023 മാനവീയംവീഥി-വയോജനങ്ങളുടെ വിശ്രമ കേന്ദ്രം ഒരുക്കല്‍ Assistant Engineer 1000000 3 141/2023 ഹരിത ശ്രീ ലൈഫ് കെയര്‍ യൂണിറ്റ് Assistant Engineer 800000 4 221/2023 പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം Assistant Engineer 3500000 5 81/2023 തെങ്ങ് മുറിച്ചുമാറ്റി പകരം തൈ വൈക്കൽ Agriculture Officer 200000 6 82/2023 ഞങ്ങളും കൃഷിയിലേക്ക് - വനിതകള്‍ക്ക് പച്ചക്കറി തൈ വിതരണം Agriculture Officer 289063 7 96/2023 വാഴകൃഷിക്ക് ജൈവവളം Agriculture Officer 235000 8 109/2023 ഇഞ്ചി മഞ്ഞള്‍ കൃഷി എസ് ടി Agriculture Officer 60000 9 114/2023 കുരുമുളക് കൃഷി പ്രോൽസാഹനം -ജൈവ വളം Agriculture Officer 65000 10 157/2023 എസ് സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് Assistant Secretary 545000 11 159/2023 ബാലസഭാ പ്രവർത്തനങ്ങൾ Assistant Secretary 68000 12 175/2023 അതിദാരിദ്ര്യ ഉപപദ്ധതി മൈക്രോപ്ളാന് Assistant Secretary 100000 13 176/2023 കരിയര് ഗൈഡന്സ്-പട്ടികവര്ഗ്ഗം-കൌണ്സിലിംഗ് സെന്റര് Assistant Secretary 136000 14 36/2023 തേവിയാരുകുന്ന് കമ്മ്യൂണിറ്റി ഹാളിലേയ്ക്ക് പബ്ലിക് അഡ്ഡ്രസിംഗ് സിസ്റ്റം വാങ്ങല്‍ Assistant Secretary 67000 15 116/2023 വയോജനങ്ങൾക്ക് കട്ടില്‍ വിതരണം - പട്ടികവര്‍ഗ്ഗം Assistant Secretary 160000 16 110/2023 പാഥേയം Assistant Secretary 1125552 17 86/2023 എൽ പി സ്കൂളുകൾക്ക് ഫർണിച്ചർ HM 500000 18 99/2023 ലൈഫ് മിഷൻ പദ്ധതി (പട്ടിക ജാതി) (2022-23) LVEO 2400000 19 13/2023 പാലിയേറ്റീവ് കെയർ Medical Officer 1000000 20 147/2023 മുറ്റത്തൊരു മീൻതോട്ടം Fisheries Inspector 288000 21 88/2023 അംഗൻവാടികൾക്ക് വാടക ICDS 60000 22 92/2023 അംഗൻവാടികൾക്ക് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിന് കണ്ടെയ്നർ വാങ്ങി നൽകൽ ICDS 100000 23 102/2023 വീട് പുനരുദ്ധാരണം (എസ് സി പി) VEO 2791500 24 77/2023 ആടുവളർത്തൽ-പട്ടികജാതി വനിത VET 650000 25 74/2023 അടുക്കളമുറ്റത്തെ കോഴി വളർത്തൽ-പട്ടികജാതി വനിത VET 300000 26 183/2023 കെ എസ് ആർ റ്റി സി ബസ് സ്റ്റാന്റ് റോഡ് നവീകരണം AE 900000 27 210/2023 വാട്ടർ അതോറിറ്റി കെഎസ്ഇബി റോഡ് നവീകരണം AE 2500000 28 20/2023 അംഗനവാടി പോഷകഹാരം ICDS 4000000 29 83/2023 യു പി വരെയുള്ള കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം HM 800000
Meeting Date
01/03/2023
1(2)
Agenda
2022-2023 പദ്ധതി നിര്‍വ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 34,72,484/- രൂപ വകയിരുത്തി ഏറ്റെടുത്തിട്ടുളള മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ പദ്ധതി പ്രകാരം Candela Engineering Corporation എന്ന സ്ഥാപനം മുഖേന വിവിധ വാർഡുകളിൽ 22 മിനിഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് 29,38 402/- രൂപയുടെ ഫൈനൽ ബിൽ ഇലക്ട്രിക്കൽ അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ ചെക്ക് മെഷർ ചെയ്ത് സമർപ്പിച്ചിട്ടുളളത് യോഗം പരിശേധിച്ച് ചർച്ച ചെയ്തു. പ്രസ്തുത ബിൽ പരിശോധിച്ച് അനിവാര്യ റിക്കവറികൾക്കു ശേഷം ബിൽ തുക കരാർ സ്ഥാപനമായ Candela Engineering Corporation - ന് അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കൂടാതെ പ്രസ്തുത പദ്ധതിയിൽ നിന്നും 22 മിനിഹൈമാസ്റ്റ് ലൈറ്റുകൾക്ക് ഇലക്ട്രിക് കണക്ഷൻ ലഭിയ്ക്കുന്നതിന് കെ.എസ്സ്.ഇ.ബി എസ്റ്റിമേറ്റ് പ്രകാരമുളള തുകയായ 1,75,908/- രൂപ വിവിധ കെ.എസ്സ്.ഇ.ബി കൾക്ക് അടവാക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/03/2023
1(3)
Agenda
2022-2023 പദ്ധതി നിര്‍വ്വഹണം
Decision
അടുത്ത യോഗത്തിലേക്ക് മാറ്റി വച്ചു.
Meeting Date
01/03/2023
1(4)
Agenda
2022-2023 പദ്ധതി നിര്‍വ്വഹണം
Decision
ഹെഡ്മാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 86/23( എല്‍ പി സ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങല്‍ ) എന്ന പ്രോജക്ടിന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഹെഡ്മാസ്റ്റര്‍ സമര്‍പ്പിച്ച ലിസ്റ്റ് യോഗം പരിശോധിച്ചു. ലഭ്യമായ ടെന്‍ഡറുകളിലെ വിശദാംശങ്ങള്‍ നമ്പര്‍ ടെന്‍ഡര്‍ സമര്‍പ്പിച്ച ആളിന്‍റെ വിശദ വിവരം തുക ഇനം 1 സോന ഇന്‍ഡസ്ട്രീസ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കൊച്ചാലുംമൂട് പി ഒ മാവേലിക്കര Rs 2390/- Rs 2790/- ഡെസ്ക്- 6’*2.5’*16”*2 Square leg 1 planks ഡെസ്ക്- 6’*2.5’*16”1.25 2.25 leg 1.25 planks Rs 1990/- Rs 2490/- ബഞ്ച്- 6’*12”*18”*2 l “leg*1” plank ബഞ്ച്- 6’*12”*18”*2 l “leg*1” plank Rs 3850/- Rs 4550/- ചാരുബഞ്ച്- 6’*12”*18”*2” 1 leg*1planks ചാരുബഞ്ച്- 6’*12”*18”*2” 2.25 leg *1.25 planks 2 Tritech traders Vazhuthakkad Thiruvananthapuram Rs 6000/- Bench & Desk Desk-180*40*60(cm) Bench-180*30*37(cm) 3 Ash Furniture Kottoor Rs 4550/- Rs 2500/- ഡസ്ക് 1 (GST ഉള്‍പ്പെടെ) ബഞ്ച് 1 (GST ഉള്‍പ്പെടെ) 4 Keerthi Marketing Venganoor, Kidangoor Angamali, Rs 5531/- Rs 3979/- ഡസ്ക്- ആഞ്ഞിലി ബഞ്ച്- ആഞ്ഞിലി ഗുണനിലവാര പരിശോധനക്ക് സാമ്പിളുകള്‍ ഹാജരാക്കാന്‍ ദര്‍ഘാസ് സമര്‍പ്പിച്ചവര്‍ക്ക് അറിയിപ്പ് നല്‍കുന്നതിനും ലഭ്യമായ സാമ്പിളുകള്‍ വനം വകുപ്പ് അധികാരികള്‍ പരിശോധനക്ക് വിധേയമായി സാക്ഷ്യപത്രം ലഭ്യമാകുന്ന മുറക്ക് , ഗുണനിലവാര സാക്ഷ്യപത്രം, ദര്‍ഘാസ് തുക എന്നിവ പരിഗണിച്ച് വര്‍ക്ക് ഓഡര്‍ നല്‍കി പദ്ധതിയുടെ നിര്‍വ്വഹണം ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
01/03/2023
1(5)
Agenda
2022-2023 പദ്ധതി നിര്‍വ്വഹണം
Decision
ഈഞ്ചപ്പുരി സ്കൂള്‍ -മേല്‍ക്കൂര
Meeting Date
01/03/2023
1(6)
Agenda
2022-2023 പദ്ധതി നിര്‍വ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പടുത്തി ഇറവൂർ, ഗിരിനഗർ എന്നീ ഗ്രാമകേന്ദ്രങ്ങൾക്ക് ഇലക്ട്രിഫിക്കേഷൻ പ്രവർത്തി ചെയ്യുകയും യഥാക്രമം 99258/- , 169792/- എന്നീ തുകകളുടെ ബിൽ ലഭ്യമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗ്രാമകേന്ദ്രങ്ങളുടെ ഇലക്ട്രിഫിക്കേഷന് പ്രത്യേകം പദ്ധതിയില്ലാത്തതിനാൽ പ്രസ്തുത ബിൽ തുകകൾ പളളിവേട്ട ഗ്രാമകേന്ദ്രം പദ്ധതിയുടെ ബാലൻസ് തുകയിൽ നിന്നും അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു.പ്രോജക്ട് ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
01/03/2023
1(7)
Agenda
2022-2023 പദ്ധതി നിര്‍വ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഊരുക്കൂട്ടം 08.03.2023 ന് വൈകിട്ട് 3മണിക്ക് ചേരുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
01/03/2023
1(8)
Agenda
2022-2023 പദ്ധതി നിര്‍വ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആര്യനാട് ഠൌണ്‍ ക്ഷീരോത്പാദക സഹകരണ സംഘത്തെ കൂടി വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന ക്ഷീര സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് നല്‍കല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
01/03/2023
2(1)
Agenda
2023/2024 പദ്ധതി രൂപീകരണം
Decision
അടുത്ത യോഗത്തിലേക്ക് മാറ്റി വച്ചു.
Meeting Date
01/03/2023
3(1)
Agenda
MGNREGS
Decision
MGNREGS ആക്ഷന്‍ പ്ളാന്‍ പ്രകാരമുള്ള പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
01/03/2023
4(1)
Agenda
ഡിജിറ്റല്‍ സാക്ഷരത
Decision
ഡിജിറ്റല്‍ സാക്ഷരതയുമായി ബന്ധപ്പെട്ട് MGNREGS വിഭാഗത്തേയും കുടുംബശ്രീയേയും ഉള്‍പ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
01/03/2023
5(1)
Agenda
ബഡ്സ് സ്കൂള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ബഡ്സ് സ്കൂളിന് Detailed Project Report തയ്യാറാക്കുന്നതിന് 21/02/2023 ലെ പഞ്ചായത്ത് കമ്മിറ്റി 3(1) നമ്പർ തീരുമാനപ്രകാരം കുടുംബശ്രീ സി.ഡി.എസ് -നെ ചുമലപ്പെടുത്തിയിരുന്നു. ആയത് പ്രകാരം കുടുംബശ്രീ സി.ഡി.എസ് തയ്യാറാക്കിയ Detailed Project Report അംഗീകരിച്ചും, ഈ ബഡ്സ് സ്കൂളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നിർവ്വഹിക്കേണ്ട ചുമതലകൾ നിർവ്വഹിക്കുന്നതിനും, 2022-23 സാമ്പത്തിക വർഷത്തിൽ തന്നെ ബഡ്സ് സ്കൂൾ ആരംഭിക്കുന്നതിനുള്ള സത്വര തുടർ നടപടികൾ സ്വീകരിക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്ററോട് അഭ്യർത്ഥിച്ചു ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
01/03/2023
6(1)
Agenda
കുടുംബശ്രീ
Decision
കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബഡ്സ് സ്കൂള്‍, ഫിറ്റ്നസ് സെന്‍റര്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് വേണ്ട സത്വര തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
01/03/2023
7(1)
Agenda
സുസ്ഥിര കാര്‍ഷിക വികസനം
Decision
കര്‍ഷകരെ സഹായിക്കാന്‍ പഞ്ചായത്ത് തല ഹെല്‍പ്പ് ഡസ്കിന് രൂപം നല്‍കുക വിഭവ സമാഹരണത്തിന് കര്‍മ്മ പദ്ധതി തയ്യാറാക്കുക, കാര്‍ഷിക രംഗത്ത് നവീന സാങ്കേതിക വിദ്യയും കാര്‍ഷിക വിപണന രംഗത്ത് വിവരസാങ്കേതിക വിദ്യയും വ്യാപകമാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് 21.02.2023 ലെ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചിരുന്നു ആയതിനനുള്ള സത്വര തുടര്‍ നടപടി സ്വീകരിക്കാന്‍ യോഗം ഐക്യകണ്ഠ്യന തീരുമാനിച്ചു.
Meeting Date
01/03/2023
8(1)
Agenda
ലേലം
Decision
അണിയിലക്കടവ് , പോസ്റ്റാഫീസ് കടവ്- വീണ് കിടക്കുന്ന മരം ലേലം അംഗീകരിച്ചു.
Meeting Date
01/03/2023
8(2)
Agenda
ലേലം
Decision
മീനാങ്കല്‍ രോഹിണി നട റബ്ബര്‍ മരം- അംഗീകരിച്ചു.
Meeting Date
01/03/2023
8(3)
Agenda
ലേലം
Decision
തെങ്ങിന്‍ തടി അംഗീകരിച്ചു.
Meeting Date
01/03/2023
8(4)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ളിക് ഫീസിലെ ഗേറ്റ് ഫീസ് പിരിക്കുന്നതിനുള്ള അവകാശത്തിന് വേണ്ടിയും ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നില്‍ക്കുന്നഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിന് വേണ്ടിയും 01/03/23 ന് നടത്തിയ ലേലം ആദായകരമല്ല എന്ന വിലയിരുത്തിലില്‍ പുനര്‍ ലേലം നടത്തുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
01/03/2023
8(5)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അബ്ദുള്‍കലാം സ്മാരക സ്റ്റഡിയത്തില്‍ നില്‍ക്കുന്ന തെങ്ങ് 1100 രൂപക്ക് മേലാദായം എടുക്കുന്നതിന് ലേലം വിളിച്ച ശ്രീ ശ്രീകുമാര്‍, എസ് വി ഭവന്‍ ഭവന്‍ എന്നയാളിന്‍റഎ പേരില്‍ ലേലം ഉറപ്പിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
01/03/2023
9(1)
Agenda
നികുതി പിരിവി പുരോഗതി/ ലൈസന്‍സ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പൂര്‍ണമായി പിരിച്ചെടുക്കുന്നതിനും ഇനിയും ലൈസന്‍സ് എടുക്കാത്ത സ്ഥാപനങ്ങള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതിനും, പിരിഞ്ഞ് കിട്ടാനുള്ള വാടക എന്നിവ പൂര്‍ണമായും പിരിച്ചെടുക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
01/03/2023
0(1)
Agenda
മാലിന്യ സംസ്ക്കരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് എംപ്ളോയ്മെന്‍റ് എക്സ്ചെയ്ഞ്ച് മുഖാന്തിരം ലഭ്യമായ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റില്‍ നിന്നും അര്‍ഹനായ/അര്‍ഹയായ ആളിനെ കണ്ടെത്തുന്നതിന് 09.03.2022 ന് രാവിലെ 11 മണിക്ക് ഇന്‍റര്‍വ്യൂ നടത്തുന്നതിനും ഇന്‍റര്‍വ്യൂ പാനലിലേക്ക് ഗ്രാമപഞ്ചാത്ത് പ്രസിഡന്‍റ് , ഗ്രാമപഞ്ചായത്ത് ആര്യോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി പാനല്‍ രൂപീകരിച്ചും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
01/03/2023
1(1)
Agenda
പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ ജാഗ്രത- കോവിഡ് പ്രതിരോധം
Decision
പകര്‍ച്ച വ്യാധി പ്രതിരോധം, കോവിഡ് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ എന്നിവ ഊര്‍ജ്ജിതമാക്കുന്നതിനും അതിലേക്കായി വീടുവീടാനന്തരവും പൊതു ഇടങ്ങളിലും പ്രവര്‍ത്തനങ്ങള്‍ വ്യപിപ്പിക്കുന്നതിന്‍റെ ഭാഗമായി വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും വിപുലീകരിച്ച യോഗങ്ങളും സര്‍വ്വേ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
01/03/2023
2(1)
Agenda
പൊതുജനങ്ങളില്‍ നിന്നും മേലാഫീസുകളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ഫെഡറല്‍ ബാങ്ക്- ഡിജിറ്റല്‍/ ഓണ്‍ലൈന്‍ ബാങ്കിംഗ്
Meeting Date
01/03/2023
2(2)
Agenda
പൊതുജനങ്ങളില്‍ നിന്നും മേലാഫീസുകളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ദാനന്‍ ശോഭന- പരാതി