16/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:അരുവിക്കര നിയോജക മണ്ഡലത്തിന്‍റെ കേന്ദ്രഭാഗമാണ് ആര്യനാട് ഗ്രാമപഞ്ചായത്ത്. സര്‍ക്കാര്‍ പരിപാടികള്‍, പൊതു ചടങ്ങുകള്‍ എന്നിവ നടത്തുന്നതിന് നിലവില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊതു ഉടമസ്ഥതയിലുള്ള സ്ഥലം ലഭ്യമല്ല. അതുകൊണ്ടുതന്നെ വലിയ തുക വാടക നല്‍കി ഹാളുകള്‍ വാടകക്ക് എടുത്താണ് പൊതു സമ്മേളനങ്ങളും സര്‍ക്കാര്‍ മീറ്റിംഗുകളും നിലവില്‍ നടത്തിപ്പോരുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മ്മിക്കുന്നത് ഈ ഇനത്തിലുള്ള ധനവ്യയം കുറക്കുന്നതിന് ഉപകാരപ്രദമായിരിക്കും. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊതുപരിപാടികള്‍, ചടങ്ങുകള്‍ എന്നിവ നടത്തുന്നതിന് ആര്യനാട് പി ഡബ്ള്യു ഡി റെസ്റ്റ് ഹൌസിന് മുകളിലായി ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കണമെന്ന് ബഹു. കേരള സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയോട് അപേക്ഷിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//