Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സാധാരണനിലയിലുള്ള വേനല്‍ക്കാലങ്ങളില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേലേച്ചിറ ഗിരി നഗര്‍ ലക്ഷം വീട്, ലൂഥര്‍ഗിരി കോളനി, അല്ലിനിയോട് മിച്ചഭൂമി കോളനി പ്രദേശത്ത് സ്ഥിരമായി കുടിവെള്ളം ലഭ്യമാക്കുന്നതിന് കുടിവെള്ള കിയോസ്ക് മാതൃകയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ആവശ്യമായ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയതോടെ ആര്യനാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുദ്ധമായ ജലം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. പഞ്ചായത്ത് പ്രദേശത്ത് സ്ഥിരമായി ജലക്ഷാമം അനുഭവപ്പെടുന്ന ഒരു പ്രദേശം പോലും നിലവിലില്ല. ഈ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ ജലപര്യാപ്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു,

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//