Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
27/03/2023
2(7)
Agenda
2022-23 വാർഷിക പദ്ധതി നിർവ്വഹണം
Decision
അംഗീകരിച്ചു
Meeting Date
27/03/2023
3(1)
Agenda
MGNREGS
Decision
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022-2023 സാമ്പത്തിക വര്‍ഷത്തെ ആക്ഷന്‍ പ്ളാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പ്രവര്‍ത്തികള്‍ക്ക് സിറ്റിസണ്‍ ഇന്‍ഫൊര്‍മേഷന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിന് കുടുംബശ്രീ സീ ഡി എസ് യൂണിറ്റുകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിക്കുന്നതിനും ആയത് സംബന്ധിച്ച് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിനും കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
27/03/2023
4(1)
Agenda
കുടുംബശ്രീ
Decision
23/03/2023 ലെ 8(1) നമ്പര്‍ തീരുമാനപ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ സ്ഥലസൌകര്യം അനുവദിച്ച സാഹചര്യത്തില്‍ ബഡ്സ് സ്കൂള്‍ ഈ സാാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കാന്‍ കുടുംബശ്രീ ജില്ലാ മിഷനോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
27/03/2023
4(2)
Agenda
കുടുംബശ്രീ
Decision
പരിഗണിച്ചു.
Meeting Date
27/03/2023
5(1)
Agenda
മഴക്കാലപൂർവ്വ ശുചീകരണം
Decision
അംഗീകരിച്ചു
Meeting Date
27/03/2023
5(2)
Agenda
മഴക്കാലപൂർവ്വ ശുചീകരണം
Decision
അംഗീകരിച്ചു
Meeting Date
27/03/2023
5(3)
Agenda
മഴക്കാലപൂർവ്വ ശുചീകരണം
Decision
അംഗീകരിച്ചു
Meeting Date
27/03/2023
6(1)
Agenda
വസ്തു നികുതി പിരിവ്/ലൈസൻസ്
Decision
2022/2023 സാമ്പത്തികവര്‍ഷത്തെ വസ്തു നികുതി അടവാക്കാനുള്ളവരെ നേരില്‍ കാണുന്നതിനും 100% വസ്തുനികുതി പിരിച്ചെടുക്കുന്നതിന് നികുതി പിരിവിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
27/03/2023
7(1)
Agenda
മാലിന്യ സംസ്കരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന റോഡ് വികസന പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വെള്ളനാട് ചെറ്റച്ചല്‍ റോഡില്‍ കൂട്ടയണി മൂട്, ഇറവൂര്‍, എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി മാലിന്യം നിക്ഷേപിക്കുന്നത് റോഡ്പരിപാലനം ദുഷ്ക്കരമാക്കുന്നു എന്ന് കാണിച്ച് INKELL_EKK Roads Pvt Ltd സമര്‍പ്പിച്ച കത്ത് കമ്മറ്റി പരിശോധിച്ചു. ടി സ്ഥലങ്ങള്‍ ജനവാസം കുറഞ്ഞവയാകയാല്‍ വാഹനങ്ങളിലും മറ്റും മാലിന്യം വലിച്ചെറിഞ്ഞ് കടന്നുകളയുന്നവരെ കണ്ടെത്താനാവാത്തത് കാരണം കേരള പഞ്ചായത്തു രാജ് ആക്ട്, 1994- സെക്ഷന്‍ 219എസ്, സെക്ഷന്‍ 219 റ്റി പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുള്ളതായി യോഗം വിലയിരുത്തി. ടി സ്ഥലങ്ങളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിന് സഹായകരമായിരിക്കും. മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ പൊതുജനങ്ങള്‍, പോലീസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെ തുടര്‍ നടപടി സ്വീകരിക്കുന്നതിനും സി സി ടിവി ക്യാമറ സ്ഥാപിക്കുന്നതിന് INKELL_EKK Roads Pvt Ltd നോട് അഭ്യര്‍ത്ഥിച്ചും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
27/03/2023
7(2)
Agenda
മാലിന്യ സംസ്കരണം
Decision
അംഗീകരിച്ചു
Meeting Date
27/03/2023
7(3)
Agenda
മാലിന്യ സംസ്കരണം
Decision
അംഗീകരിച്ചു
Meeting Date
27/03/2023
7(4)
Agenda
മാലിന്യ സംസ്കരണം
Decision
അംഗീകരിച്ചു
Meeting Date
27/03/2023
8(1)
Agenda
പാറക്വാറി ലൈസൻസ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ M/S Adani Vizhinjam Port Port Pvt Ltd ന് പാറഖനനം ചെയ്യുന്നതിന് വേണ്ടി അനുവദിച്ച 05/01/2023 ലെ JC3-83/2023 നമ്പര്‍ ലൈസന്‍സ് 25/02/2023 ലെപഞ്ചായത്ത് കമ്മറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ റദ്ദ് ചെയ്ത് പഞ്ചായത്ത് പ്രസിഡന്‍റ് ഉത്തരവ് പുറപ്പെടുവിച്ചതിനെതിരേ M/S Adani Vizhinjam Port Port Pvt Ltd ബഹു. കേരള ഹൈക്കോടതിയെ കോടതിയെ സമീപിക്കുകയും ബഹു. കേരള ഹൈക്കോടതി ആര്യനാട് ഗ്രാമപഞ്ചായത്തിന് 737/2023 നമ്പരായി നോട്ടീസ് അയക്കുകയും ചെയ്യാനിടയായ സാഹചര്യം യോഗം വിലയിരുത്തി. ആയത് സംബന്ധിച്ച് ബഹു. കേരള ഹൈക്കോടതി മുമ്പാകെ വസ്തുതാ വിവരണ പത്രിക സമര്‍പ്പിക്കുന്നതിനും വ്യവഹാര സംബന്ധിയായി വരുന്ന ചെലവുകള്‍ തനതുഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
27/03/2023
8(2)
Agenda
പാറക്വാറി ലൈസൻസ്
Decision
.
Meeting Date
27/03/2023
9(1)
Agenda
പൊതുജനങ്ങളിൽ നിന്നും ഓഫീസുകളിൽ നിന്നുമുള്ള വിവിധ കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ ഇടവന്‍കോണം അങ്കണവാടിയിലെ കിണര്‍ മെയിന്‍റനന്‍സ് ചെയ്യണമെന്ന് കാണിച്ച് വാര്‍ഡ് മെമ്പര്‍ സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. കിണര്‍ ഉപയോഗയോഗ്യമാക്കുന്നതിനുള്ള നിയമനടപടികള്‍ അടിയന്തിരമായി കൈക്കൊള്ളാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
27/03/2023
9(2)
Agenda
പൊതുജനങ്ങളിൽ നിന്നും ഓഫീസുകളിൽ നിന്നുമുള്ള വിവിധ കത്തുകളും അപേക്ഷകളും
Decision
ആര്യനാട് പബ്ളിക് മാര്‍ക്കറ്റില്‍ പട്ടിക ജാതി വിഭാഗത്തിനായി മാറ്റി വച്ചിട്ടുള്ള ഏഴാം നമ്പര്‍ കടമുറി അനുവദിച്ച്തരണമെന്നാവശ്യപ്പെട്ട് ശ്രീ സമ്പത്ത്, ദമയന്തി വിലാസം മുടിപ്പുരത്തട്ട് ആര്യനാട് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി കടമുറി നിര്‍മ്മാണം നടത്തിയതിന് ശേഷം നാളിതുവരെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ഒരാളും ലേലം പിടിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ടി കടമുറി അടഞ്ഞ് കിടന്നതും , പഞ്ചായത്തിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുള്ളതുമാണ് എന്ന് യോഗം വിലയിരുത്തി. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് ചുരുക്കം ദിവസങ്ങള്‍ മാത്രമുള്ളതിനാലും , അപേക്ഷകന്‍ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ആളായതിനാലും ടി ഷോപ്പിംഗ് കോംമ്പ്ളക്സിലെ സമീപ മുറിയുടെ നിലവിലെ വാടകയുടെ 5% വര്‍ദ്ധിപ്പിച്ച് 2023/2024 സാമ്പത്തിക വര്‍ഷത്തേക്ക് അപേക്ഷകന് നല്‍കുന്നതിനും പട്ടിക ജാതിയില്‍ പെട്ട കൂടുതല്‍ ആളുകള്‍ മത്സരാടിസ്ഥാനത്തില്‍ ടി കടമുറി ആവശ്യപ്പെടുന്ന പക്ഷം ആവശ്യമെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ലേല നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
27/03/2023
9(3)
Agenda
പൊതുജനങ്ങളിൽ നിന്നും ഓഫീസുകളിൽ നിന്നുമുള്ള വിവിധ കത്തുകളും അപേക്ഷകളും
Decision
വെള്ളനാട് ബ്ളോക്ക് പട്ടിക ജാതി വികസന ഓഫീസ് കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിവരുന്ന " ചെറിയാര്യനാട് SC കോളനി റോഡ് ടാറംഗ്" എന്ന പദ്ധതിയുടെ പേര് "ചെറിയാര്യനാട് മണലുവിള തടം കോണ്‍ക്രീറ്റ്" എന്നാക്കി മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് വെള്ളനാട് ബ്ളോക്ക് പട്ടിക ജാതി വികസന ഓഫീസറോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
27/03/2023
9(4)
Agenda
പൊതുജനങ്ങളിൽ നിന്നും ഓഫീസുകളിൽ നിന്നുമുള്ള വിവിധ കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് വനിതകളുടെ ക്ഷേമം മുന്‍ നിര്‍ത്തി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 2022/2023 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വനിതാ തൊഴില്‍ യൂണിറ്റുകള്‍. വനിതകളുടെ ഫിറ്റ്നസ് സെന്‍റര്‍ മുതലായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാനും വനിതകളുടെ മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുവാനും പഞ്ചായത്തിന് കഴിഞ്ഞു. കുടുംബശ്രീ സംവിധാനത്തിലൂടെ വനിതകളുടെ ഉന്നമനത്തിനായി നടത്തിയ വിവിധ പദ്ധതികളുടെ ഭാഗമായി നിരവധി വനിതാ തൊഴില്‍ സംരഭങ്ങള്‍ ഇന്ന് ഗ്രാമ പഞ്ചായത്ത് പ്രദേശത്തുണ്ട്. വനിതകളുടേയും കുട്ടികളുടേയും സുക്ഷിതത്വം ലക്ഷ്യമാക്കിക്കൊണ്ട് ആരംഭിച്ച ജാഗ്രതാ സമിതിയുടെ ഇടപെടല്‍ അവരുടെ സുക്ഷിതത്വം ഉറപ്പാക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വനിതാ സൌഹൃദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലപ്രദമായി നടക്കുന്ന പഞ്ചായത്ത് എന്ന നിലയില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ വനിതാ സൌഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
27/03/2023
9(5)
Agenda
പൊതുജനങ്ങളിൽ നിന്നും ഓഫീസുകളിൽ നിന്നുമുള്ള വിവിധ കത്തുകളും അപേക്ഷകളും
Decision
വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കിവരുന്ന "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയിലേക്ക് ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡിലെ 'യുവധാര' എന്ന ക്ളബിനെ കൂടി ഉള്‍പ്പെടുത്തുന്നതിന് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
27/03/2023
9(6)
Agenda
പൊതുജനങ്ങളിൽ നിന്നും ഓഫീസുകളിൽ നിന്നുമുള്ള വിവിധ കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ശിശുക്കളുടെ ക്ഷേമം മുന്‍നിര്‍ത്തി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 2022/2023 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ശിശുക്ഷേമ മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുവാന്‍ പഞ്ചായത്തിന് കഴിഞ്ഞു. സകൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം, എല്ലാ വാര്‍ഡുകളിലും ബാലസഭാ പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്ക് കരാട്ടേ/യോഗ/കായിക പരിശീലനം, എല്ലാ വാര്‍ഡുകളിലും ഗ്രാമഭവനുകളോടനുബന്ധിച്ച് പഠന കേന്ദ്രങ്ങള്‍, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മേഖലയില്‍ പ്രത്യേക പഠന കേന്ദ്രങ്ങള്‍ മുതലായ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കുട്ടികള്‍ക്ക് മാനസികോല്ലാസം ലഭിക്കുന്ന രീതിയില്‍ അങ്കണവാടികള്‍, സ്കൂള്‍ കെട്ടിടങ്ങള്‍ മുതലായവ ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയും അങ്കണവാടികളിലും സ്കൂള്‍ കെട്ടിടങ്ങളിലും മറ്റ് ഓഫീസുകളിലും ശിശു സൌഹൃദ റാമ്പുകളും പടിക്കെട്ടുകളും സ്ഥാപിച്ച് കൊണ്ടും പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ഓഫീസുകളില്‍ ഭയരഹിതമായ രീതിയില്‍ കടന്ന് ചെല്ലുന്നതിനുള്ള സാഹചര്യം ഒരുക്കുവാനും പഞ്ചായത്ത് പ്രദേശത്ത് കുട്ടികള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുവാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശിശു സൌഹൃദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലപ്രദമായി നടക്കുന്ന പഞ്ചായത്ത് എന്ന നിലയില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ ശിശു സൌഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
27/03/2023
9(7)
Agenda
പൊതുജനങ്ങളിൽ നിന്നും ഓഫീസുകളിൽ നിന്നുമുള്ള വിവിധ കത്തുകളും അപേക്ഷകളും
Decision
അംഗീകരിച്ചു
Meeting Date
23/03/2023
5(2)
Agenda
മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം
Decision
അംഗീകരിച്ചു.
Meeting Date
23/03/2023
5(3)
Agenda
മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം
Decision
തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നുള്ള 08.03.2024 ലെ LSGD/PD15930/2023-PH5 സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വാര്‍ഡ്തല ശുചിത്വാരോഗ്യ കമ്മറ്റി അംഗങ്ങള്‍, ശുചിത്വ സ്ക്വാഡ് അംഗങ്ങള്‍, ഹരിതകര്‍മ്മ സേന, സന്നദ്ധ സംഘടനകള്‍, റെസിഡന്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷനുകള്‍, വ്യാപാരി വ്യവസായികള്‍, ഓഡിറ്റോറിയം റസ്റ്റോറന്‍റ് ഉടമകള്‍, കുടുംബശ്രീ എഡി എസ് ഭാരവാഹികള്‍, അയല്‍ക്കൂട്ട ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വാര്‍ഡ്തല ശുചിത്വാരോഗ്യകമ്മറ്റി സംഘടിപ്പിച്ചത് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
6(1)
Agenda
ലേലം
Decision
ആര്യനാട് പൊതുമാര്‍ക്കറ്റിലെ 2023/2024 സാമ്പത്തിക വര്‍ഷത്തെ ഗേറ്റ് ഫീസ് പിരിവ് അവകാശത്തിന് വേണ്ടി 23.03.2023 ന് പരസ്യലേലം നടത്തിയതില്‍ ശ്രീ ഉദയകുമാര്‍ (ലേലം വിളിച്ച തുക-0 ), ബിജു മീനാങ്കല്‍(ലേലം വിളിച്ച തുക- 0), സനല്‍ കുമാര്‍ (ലേലം വിളിച്ച തുക- 0), ബിജുരാജ്(ലേലം വിളിച്ച തുക- 0), സജീവ്(ലേലം വിളിച്ച തുക- 0), ജയചന്ദ്രന്‍(ലേലം വിളിച്ച തുക- 0), നിഷാന്ത്(ലേലം വിളിച്ച തുക- 0), അജിത്ത് (ലേലം വിളിച്ച തുക- 4800000രൂപ), ഷിബുമോന്‍(ലേലം വിളിച്ച തുക- 5010000രൂപ), സജി(ലേലം വിളിച്ച തുക- 0), സനൂപ്(ലേലം വിളിച്ച തുക- ), സുജിമോന്‍ (ലേലം വിളിച്ച തുക-0), രഞ്ജിത്ത്((ലേലം വിളിച്ച തുക- 4701000രൂപ), സന്ദീപ്(ലേലം വിളിച്ച തുക- 0), രാജീവന്‍(ലേലം വിളിച്ച തുക- 0), രാഹുല്‍ (ലേലം വിളിച്ച തുക- 0) എന്നിവര്‍ പങ്കെടുത്തു. കൂടാതെ അജിത്ത് (500000രൂപ), അനന്ദു എസ് എസ്(4760000രൂപ) രഞ്ജിത്ത് ആര്‍ എസ്(5029999 രൂപ) സനൂപ് എ എസ്(4722999രൂപ), എന്നിവര്‍ ക്വട്ടേഷനുകളും സമര്‍പ്പിക്കുകയുണ്ടായി. ലേലത്തില്‍ പങ്കെടുത്തവര്‍ വിളിച്ച തുകയിലും ക്വട്ടേഷന്‍ ലഭ്യമാക്കിയവര്‍ ക്വാട്ട് ചെയ്ത തുകയിലും ഏറ്റഴും ഉയര്‍ന്ന തുക ക്വാട്ട് ചെയ്ത ശ്രീ രഞ്ജിത്ത്, മാധവം, പേഴുംമൂട് എന്നയാളിന് ആര്യനാട് പൊതുമാര്‍ക്കറ്റിലെ 2023/2024 സാമ്പത്തിക വര്‍ഷത്തെ ഗേറ്റ് ഫീസ് പിരിവ് അവകാശത്തിനുള്ള ലേലം/ക്വട്ടേഷന്‍ ഉറപ്പിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
6(2)
Agenda
ലേലം
Decision
പറണ്ടോട് ഗവണ്‍മെന്‍റ് യു പി സ്കൂള്‍ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന കരിങ്കല്ല് പരസ്യലേലം നടത്തിയതില്‍ ശ്രീ അജിത്ത്( ലേലം വിളിച്ച തുക 19000 രൂപ), ഷിജു( ലേലം വിളിച്ച തുക 0 രൂപ), അഖില്‍ ( ലേലം വിളിച്ച തുക 18500 രൂപ) എന്നിവര്‍ പങ്കെടുത്തു. കൂടാതെ ശ്യം കൃഷ്ണന്‍ 22500 രൂപ ക്വാട്ട് ചെയ്യുകയുണ്ടായി. ഇതില്‍ ഏറ്റവും ഉയര്‍ന്ന തുകയായ ക്വാട്ട് ചെയ്ത ശ്യം കൃഷ്ണന്‍റെ പേരില്‍ ലേലം/ ക്വട്ടേഷന്‍ ഉറപ്പിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
6(3)
Agenda
ലേലം
Decision
അംഗീകരിച്ചു
Meeting Date
23/03/2023
7(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്താഫീസ് കോംമ്പ്ളക്സിലെ ഗൌണ്ട് ഫ്ളോറില്‍, കിണറിന് സമീപത്തായി ഒഴിഞ്ഞ് കിടക്കുന്നതും, മുമ്പ് വി ഇ ഒ ഓഫീസ് ആയി ഉപയോഗിച്ച് കൊണ്ടിരുന്നതുമായ മുറിയില്‍ ജന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ ആരംഭിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
7(2)
Agenda
കുടുംബശ്രീ
Decision
അംഗീകരിച്ചു.
Meeting Date
23/03/2023
8(1)
Agenda
ബഡ്സ് സ്കൂൾ
Decision
കണ്‍വര്‍ജന്‍റ് സെന്‍റര്‍- ബഡ്സ് സ്കള്‍
Meeting Date
23/03/2023
9(1)
Agenda
ജലജീവൻ മിഷൻ പദ്ധതി - വസ്തു വാങ്ങൽ
Decision
അംഗീകരിച്ചു.
Meeting Date
23/03/2023
0(1)
Agenda
ഹരിതകർമ്മസേന
Decision
തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നുള്ള 08.03.2024 ലെ LSGD/PD15930/2023-PH5 സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഹരിത കര്‍മ്മ സേനയെ ഫലപ്രദമായി വിനിയോഗിച്ചുകൊണ്ട് വീട് വീടാനന്തരവും സ്ഥാപനങ്ങളിലും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതിനും വാതില്‍പ്പടി ശേഖരണവും തരം തിരിക്കലും ഉറപ്പാക്കുന്നതിനും
Meeting Date
23/03/2023
1(1)
Agenda
യാത്രാബത്ത
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൻറെ ജനുവരി 2021 മുതൽ ഡിസംബർ 2021 വരെയുളള ഔദ്യോഗിക യാത്രകളും മറ്റ് ജനപ്രതിനിധികളുടെ ജനുവരി 2022 മുതൽ ജൂൺ 2022 വരെയുളള ഔദ്യോഗിക യാത്രകളും അംഗീകരിച്ച് അർഹതപ്പെട്ട യാത്രാബത്ത നൽകുന്നതിനും പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശാനുസരണം പ്രസിഡന്‍റിന്‍റെ യാത്രാബത്തയില്‍ നിന്നും 10000 രൂപ പ്രസിഡന്‍റിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/03/2023
1(2)
Agenda
യാത്രാബത്ത
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കരാര് അടിസ്ഥാനത്തില് നിയമിതരായിട്ടുള്ള Technical Assistant ശ്രീമതി. ശരണ്യ ആര് , Project Assistant ശ്രീ. ആഷിഷ് എസ് എന്നിവരുടെ 2022 ഓഗസ്റ്റ്‌ മുതല് 2023 മാര്‍ച്ച്‌ വരെയുള്ള യാത്രബത്ത ചുവടെ പറയും പ്രകാരം അംഗീകരിച്ച് അർഹതപ്പെട്ട യാത്രാപ്പടി നല്കുന്നതിന് കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു Saranya R September- 2022 04/09/2022 – ഓണം മേള പോസ്റ്റര്‍, ട്രോഫി തയ്യാറാക്കുന്നതിന് പോയി, Nedumangad Sabari Press 05/09/2022 – ഓണം മേള പോസ്റ്റര്‍, ട്രോഫി തയ്യാറാക്കുന്നതിന് പോയി, Nedumangad Sabari Press October -2022 01/10/2022 – National Award Training – District Panchayath 22/10/2022 - National Award Training – Kollam Kesava Memorial Hall November -2022 28/11/2022 – Training for Gramabhavan, KILA Thrissur 29/11/2022 – Training for Gramabhavan, KILA Thrissur 30/11/2022 – Training for Gramabhavan, KILA Thrissur December -2022 14/12/2022 – G- Spark,Training, District Panchayath January - 2023 04/01/2023 – Gramabhavan Training, ILDM Vattiyoorkavu 05/01/2023 – Gramabhavan Training, ILDM Vattiyoorkavu Ashish S September- 2022 04/09/2022 – ഓണം മേള പോസ്റ്റര്‍, ട്രോഫി തയ്യാറാക്കുന്നതിന് പോയി, Nedumangad Sabari Press 05/09/2022 – ഓണം മേള പോസ്റ്റര്‍, ട്രോഫി തയ്യാറാക്കുന്നതിന് പോയി, Nedumangad Sabari Press October -2022 03/10/2022 – PFMS Training – District Panchayath November -2022 17/11/2022 – തപാല്‍ നല്‍കുന്നതിനു, E-gram Issue Report ചെയ്യുന്നതിനും , DDP 28/11/2022 – Training for Gramabhavan, KILA Thrissur 29/11/2022 – Training for Gramabhavan, KILA Thrissur 30/11/2022 – Training for Gramabhavan, KILA Thrissur December -2022 19/12/2022 – Vithura Panchayath 27/12/2022 – CFC Training, District Panchayath January – 2023 03/01/2023 – Press – കേരളോത്സവം ട്രോഫി എടുക്കുന്നതിനു – Trivandrum 04/01/2023 – Gramabhavan Training, ILDM Vattiyoorkavu 05/01/2023 – Gramabhavan Training, ILDM Vattiyoorkavu February – 2023 10/02/2023 – Printed Materialsഎടുക്കുന്നതിന് –Sabari press Nedumangad 13/02/2023 – തദ്ദേശദിനാഘോഷം Poster എടുക്കുന്നതിന് – DDP March – 2023 03/03/2023 – ST വിഭാഗക്കാരുടെ രേഖകള്‍ Digitalize ചെയ്യുന്നതിന്റെ ഭാഗമായ് – Vithura Gramapanchayath 04/03/2023 – ST വിഭാഗക്കാരുടെ രേഖകള്‍ Digitalize ചെയ്യുന്നതിന്റെ ഭാഗമായ് – Vithura Gramapanchayath 17/03/2023 – പദ്ധതിരേഖ തയ്യാറാക്കുന്നതിന് – Sabari Press, Nedumangad 24/03/2023 – പദ്ധതിരേഖ തയ്യാറാക്കുന്നതിന് – Sabari Press, Nedumangad 27/03/2023 – പദ്ധതിരേഖ തയ്യാറാക്കുന്നതിന് – Sabari Press, Nedumangad 30/03/2023 – പദ്ധതിരേഖ തയ്യാറാക്കുന്നതിന് – Sabari Press, Nedumangad
Meeting Date
23/03/2023
2(1)
Agenda
വയോജന സൌഹൃദ പഞ്ചായത്ത്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വയോജനങ്ങളുടെ ക്ഷേമം മുന്‍ നിര്‍ത്തി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 2022/2023 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വയോജനങ്ങള്‍ക്ക് ഒത്തുചേരുന്നതിനും വിശ്രമിക്കുന്നതിനും മാനവീയം വീഥി യുടെ നിര്‍മ്മാണം പൂര്‍ത്തിയാകും . വയോജനങ്ങളുടെ ക്ഷേമം മുന്‍ നിര്‍ത്തി പഞ്ചായത്ത് പ്രദേശത്ത് എല്ല്ാ സ്ഥാപനങ്ങളിലും സേവനം ലഭ്യമാക്കുന്നതിന് പ്രത്യേകം പരിഗണന നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും എല്ലാ സ്ഥാപനങ്ങളും അത് നടപ്പിലാക്കിയിട്ടുള്ളതുമാണ്. ആശുപത്രികളിലും കൃഷിഭവനിലും തുടങ്ങി വില്ലേജ് ഓഫീസ് സബ് രജിസ്ട്രാര്‍ ആഫീസ് ഉള്‍പ്പെടെ പൊതുജനങ്ങള്‍ നിരന്തരമായി ഇടപെടുന്ന ഓഫീസുകള്‍ വയോജന സൌഹൃദങ്ങളായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വയോജന സൌഹൃദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലപ്രദമായി നടക്കുന്ന പഞ്ചായത്ത് എന്ന നിലയില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ വയോജന സൌഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
3(1)
Agenda
ഭിന്നശേഷി സൌഹൃദ പഞ്ചായത്ത്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാരുടെ ക്ഷേമം ക്ഷേമം മുന്‍ നിര്‍ത്തി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 2022/2023 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഭിന്നശേഷിക്കാരില്‍ തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ക്ക് ബങ്ക് കടകള്‍ നിര്‍മ്മിച്ച് നല്‍കിയും നിലവില്‍ പുറമ്പോേക്ക് പ്രദേശത്ത് കച്ചവടസ്ഥാപനങ്ങള്‍ നടത്തിവരുന്നവരെ പുരരധിവസിപ്പിച്ചും ശ്രദ്ധേയമായ നേട്ടം കൈവരിക്കുവാന്‍ പഞ്ചായത്തിന് കഴിഞ്ഞു. ഭിന്നശേഷി കലോത്സവം, സ്പീച്ച് തെറാപ്പി ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ എല്ലാ വര്‍ഷവും നടത്തിവരുന്നു. ഈ സാമ്പത്തിക വര്‍ഷം ഭിന്ന ശേഷിക്കാരെ സംരക്ഷിക്കുന്നതിന് ബഡ്സ് സ്കൂള്‍ ആരംഭിച്ചു. . ഭിന്നശേഷിക്കാരുടെ ക്ഷേമം മുന്‍ നിര്‍ത്തി പഞ്ചായത്ത് പ്രദേശത്ത് എല്ലാ സ്ഥാപനങ്ങളിലും സേവനം ലഭ്യമാക്കുന്നതിന് പ്രത്യേകം പരിഗണന നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും എല്ലാ സ്ഥാപനങ്ങളും അത് നടപ്പിലാക്കിയിട്ടുള്ളതുമാണ്. ആശുപത്രികളിലും കൃഷിഭവനിലും തുടങ്ങി വില്ലേജ് ഓഫീസ് സബ് രജിസ്ട്രാര്‍ ആഫീസ് ഉള്‍പ്പെടെ പൊതുജനങ്ങള്‍ നിരന്തരമായി ഇടപെടുന്ന ഓഫീസുകള്‍ ഭിന്നശേഷി സൌഹൃദങ്ങളായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഭിന്നശേഷി സൌഹൃദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലപ്രദമായി നടക്കുന്ന പഞ്ചായത്ത് എന്ന നിലയില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ ഭിന്നശേഷി സൌഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
4(2)
Agenda
ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മേലാഫീസുകളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍
Meeting Date
23/03/2023
4(3)
Agenda
ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മേലാഫീസുകളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
മഴക്കാലപൂര്‍വ്വ ശുചീകരണം- സര്‍ക്കാരില്‍ നിന്നുള്ള LSGD/PD/15930/2023-PH5 നമ്പര്‍ സര്‍ക്കുലര്‍, ശുചിത്വമിഷനില്‍ നിന്നുള്ള 08.03.23 ലെ 853/D/2023/SM നമ്പര്‍ സര്‍ക്കുലറിനനുസൃതമായി തുടര്‍ നടപടി സ്വീകരിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
4(4)
Agenda
ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മേലാഫീസുകളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
CHC ആമ്പുലന്‍സ് അറ്റകുറ്റപ്പണി
Meeting Date
23/03/2023
4(5)
Agenda
ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മേലാഫീസുകളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് മോഡം വാങ്ങുന്നതിന് അനുമതി നല്‍കിയും ആയതിനാവശ്യമായ തുക തനതുഫണ്ടില്‍ നിന്നു അനുവദിക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
4(6)
Agenda
ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മേലാഫീസുകളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് ലൈബ്രറിയിലും 2021 ഫെബ്രുവരി മുതൽ 2023 ജനുവരി മാസം വരെ ദേശാഭിമാനി ദിനപത്രം വിതരണം ചെയ്തയിനത്തിൽ 11200/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/03/2023
4(7)
Agenda
ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മേലാഫീസുകളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഠൌൺ വാർഡിൽ പാലത്തിനു സമീപം കുടുംബശ്രീയ്ക്ക് കൈമാറിയിട്ടുളള കെട്ടിടത്തിൻറെ ഇലക്ടിക് വർക്കുകൾ സാധനം വാങ്ങി വർക്ക് ചെയ്തയിനത്തിൽ 1501 /- രൂപ അനുവദിയ്ക്കണമെന്നുളള ശങ്കർ ഇലക്ട്രിക്കൽസിൻറെ അപേക്ഷ യോഗം അംഗീകരിച്ചു. കെ.എസ്സ്.ഇ.ബി യിൽ കണക്ഷൻ എടുക്കുന്നതിനുളള സി.ഡി ചാർജ്ജ് ഉൾപ്പെടെ 4615/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/03/2023
4(8)
Agenda
ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മേലാഫീസുകളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കിണറില്‍ കേടായ മോട്ടോര്‍ മാറ്റി പുതിയ മോട്ടോര്‍ സ്ഥാപിക്കുന്നതിനും ആയതിനാവശ്യമായ തുക(10000 രൂപയില്‍ അധികരിക്കാതെ) തനതുഫണ്ടില്‍ നിന്നും ചെലവാക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
4(9)
Agenda
ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മേലാഫീസുകളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വാട്ടര്‍ ബില്‍ കൃത്യ സമയത്ത് എത്തിക്കുന്നില്ല എന്ന് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. വാട്ടര്‍ ബില്‍ കൃത്യ സമയത്ത് എത്തിക്കുന്നതിന് വാട്ടര്‍ അതോറിട്ടി അധികൃതരോട് അഭ്യര്‍ത്ഥിച്ചും ബില്ലുകള്‍ കൃത്യ സമയത്ത് ലഭ്യമായി എന്നുറുപ്പാക്കാന്‍ ഐ സി ഡി എസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
4(10)
Agenda
ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മേലാഫീസുകളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഭീമമായ തുക വാട്ടര്‍ ബില്‍ കുടിശ്ശിക ഇനത്തില്‍ അടക്കണമെന്ന് കാണിച്ച് വാട്ടര്‍ അതോറിട്ടി അധികൃതര്‍ അറിയിപ്പ് നല്‍കിയതായി ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. CN 5 നമ്പര്‍ അങ്കണവാടിക്ക് 18315 രൂപയും CN 27 നമ്പര്‍ അങ്കണവാടിക്ക് 32780 രൂപയും , CN 17 നമ്പര്‍ അങ്കണവാടിക്ക് 39550 രൂപയും, CN 28 നമ്പര്‍ അങ്കണവാടിക്ക് 39646 രൂപയും (ആകെ- 130291) അടവാക്കാനുണ്ട്. ഇത്രയും വലിയ തുക കുടിശ്ശികഇനത്തില്‍ അടക്കാനുള്ള സാഹചര്യത്തില്‍ തനതുഫണ്ട് ലഭ്യമാകുന്ന മുറക്ക് കുടിശ്ശിക തുക അടവാക്കുന്നതിന് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
1(1)
Agenda
2022-23 വാർഷിക പദ്ധതി നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വെറ്റിനറി സര്‍ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നമ്പര്‍ 77 ല്‍ റാണി പ്ളാവിള പുത്തന്‍ വീട്, ഷൈലജ റോമല്‍ കോട്ടേജ്, ചെറിയാര്യനാട്, കെ സിന്ധു, മീനുഭവന്‍, ചെറുമഞ്ചല്‍, ആര്യനാട്, പി തങ്കമണി, കിച്ചുഭവന്‍, ചെറുമഞ്ചല്‍, കൊക്കോട്ടേല എന്നീ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി നിര്‍വ്വഹണം നടത്തുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
1(2)
Agenda
2022-23 വാർഷിക പദ്ധതി നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2022/2023 സാമ്പത്തിക വര്‍ഷത്തെ വെറ്റിനറി സര്‍ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി(പ്രോജക്ട് നമ്പര്‍78 ) ല്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥ രേഖകള്‍ പരിശോധിച്ച് ഉറപ്പ്വരുത്തി ശുപാര്‍ശ ചെയ്ത ആരിഫാ ഭീവി, ബിനു, ശ്രീലത, ഷീജ, അനില്‍കുമാര്‍, ചന്ദ്രിക, ഗോപി, ഭാസുരാംഗി, അജ്മല്‍ ഷാക്ക്, സുധീര്‍, എസ്, സുനിത ഡി, ഷീജ ബീവി, അനില്‍ കുമാര്‍, ശിവരാജ പിള്ള, ചന്ദ്രന്‍ എന്നീ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി നിര്‍വ്വഹണം നടത്തുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥക്ക് അനുമതി നല്‍കി യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
1(3)
Agenda
2022-23 വാർഷിക പദ്ധതി നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ചെറുമഞ്ചല്‍ അങ്കണവാടിക്ക് സമീപം 2.5 സെന്‍റ് പഞ്ചായത്ത് ഭൂമിയിലും കീഴ്പാലൂര്‍ വാര്‍ഡില്‍ പഞ്ചായത്ത് വക 10 സെന്‍റ് സ്ഥലത്ത് നിലവിലെ കമ്മ്യൂണിറ്റി ഹാളിന്‍റെ ഒന്നാം നിലയിലും വലിയ കലുങ്ക് വാര്‍ഡില്‍ നിര്‍മ്മിതി കോളനിയില്‍ പഞ്ചായത്ത് വക 4 സെന്‍റ് ഭൂമിയിലും അനുയോജ്യമായ രീതിയില്‍ SC വിജ്ഞാന കേന്ദ്രം പണിയുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാണെന്നും SC വിജ്ഞാന കേന്ദ്രം പണിയുന്നതിന് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുന്നമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
23/03/2023
1(4)
Agenda
2022-23 വാർഷിക പദ്ധതി നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള STREET LINE EXTENTION എന്ന പദ്ധതിക്ക് വിവിധ വാർഡുകളിൽ സ്ട്രീറ്റ മെയിൻ നീട്ടുന്നതിന് തൊളിക്കോട് കെ.എസ്സ്.ഇ.ബി , എ.ഇ സമർപ്പിച്ച 2,97,211/- രൂപയുടെ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു.. എസ്റ്റിമേറ്റ് തുകയായ 2,97,211/- രൂപ തൊളിക്കോട് കെ.എസ്സ്.ഇ.ബി എ.ഇ-യുടെ അക്കൌണ്ടിലേയ്ക്ക് അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/03/2023
1(5)
Agenda
2022-23 വാർഷിക പദ്ധതി നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പദ്ധതികളുടെ ക്വട്ടേഷന്‍ സ്വീകരിച്ച് കരാറുകാരുടെ പങ്കാളിത്തവും രേഖപ്പെടുത്തിയ നിരക്കും അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ച് ചുവടെ പറയും വിധം തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക ഒഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) തീരുമാനം പുതിയ ദർഘാസ് 1 259 Annual Plan-AGP 259 - Agriculture Office Renovation and Modernization 93109 VINUKUMAR V 93109 L1 0 ശ്രീ വിനുകുമാറിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. MOHANACHANDRAN 99627 L2 +7 2 268 Annual Plan-AGP 268 - Construction of Bunk shops for the differently 152283 VINUKUMAR V 152283 L1 0 ശ്രീ വിനുകുമാറിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. MOHANACHANDRAN 159897 L2 +5 3 266 Annual Plan - AGP 266 - Agro Center - Construction of Bunk Shop for SC Women 296052 VINUKUMAR V 296052 L1 0 ശ്രീ വിനുകുമാറിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. MOHANACHANDRAN 313815 L2 +6 4 6 Annual Plan - AGP 06 - Panchayat Office Building Construction Second Phase 238248 S GOPI 238248 L1 0 ശ്രീ ഗോപിയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. RAJENDRAN G 245395 L2 +3 5 220 Annual Plan-AGP 220-Renovation of Poten Chira Makekumkara road-General Civil Work 677913 MOHANACHANDRAN 728552 L1 +7.47 ശ്രീ മോഹന ചന്ദ്രന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. VINUKUMAR V 745696 L2 +10 6 1 Annual Plan-AGP 01-Construction of Public Wells 847356 SHIBU S V 847356 L1 0 ശ്രീ ഷിബു എസ് വിയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. AKHIL DEV P 849802 L2 +3
Meeting Date
23/03/2023
1(6)
Agenda
2022-23 വാർഷിക പദ്ധതി നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രിന്‍റിംഗ് ജോലികള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.