Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കല്ലാര്‍, മീന്‍മുട്ടി, പൊന്‍മുടി, കാപ്പുകാട്, പേപ്പാറ ഡാം, നെയ്യാര്‍ ഡാം, സിംഹസഫാരി പാര്‍ക്ക്, ചീങ്കണ്ണി പാര്‍ക്ക്, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആര്യനാട് ഗ്രാമപഞ്ചായത്തിലൂടെയാണ് വിനോദ സഞ്ചാരികള്‍ പോകുന്നത്. പി ഡബ്ള്യു ഡി റെസ്റ്റ് ഹൌസ്ന് സമീപം പി ഡബ്ള്യു ഡി യുടെ ഉടമസ്ഥതയിലുള്ളതും ഒഴിഞ്ഞ് കിടക്കുന്നതുമായ സ്ഥലത്ത് ടേക് എ ബ്രേക്ക് മാതൃകയില്‍ ശുചിമുറി, വിശ്രമ കേന്ദ്രം, പാര്‍ക്ക് എന്നിവ പണിയുന്നത് വിനോദ സഞ്ചാരികള്‍ക്കും പൊതുജനങ്ങളും ഉപകാരപ്രദമായിരിക്കും . പി ഡബ്ള്യു ഡ് റെസ്റ്റ് ഹൌസ്ന് സമീപം ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്തിന്‍റെ ചെറിയൊരുഭാഗം ഉപയോഗപ്പെടുത്തി ടേക് എ ബ്രേക്ക് മാതൃകയില്‍ ശുചിമുറി, വിശ്രമ കേന്ദ്രം, പാര്‍ക്ക് എന്നിവ , ടി സ്ഥലം പി ഡബ്ള്യ ഡിയുടെ ഉടമസ്ഥതയില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, പണികഴിപ്പിക്കുന്നതിന് അനുമതി നല്‍കണമെന്ന് ബഹു കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയോട് അപേക്ഷിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//