Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
31/07/2025
|
#1 | D10 |
2025-26 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ വെറ്ററിനറി സര്‍ജന്‍ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെപ്പറയുന്ന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അനുബന്ധ പ്രകാരമുള്ളത് യോഗം അംഗീകരിച്ച് തീരുമാനിച്ചു. 147/25-26 - ആട് വളർത്തൽ എസ് സി പി 148/25-26 - മുട്ടക്കോഴി വളർത്തൽ എസ് സി പി
|
View |
|
31/07/2025
|
#1 | D11 |
2025-26 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെപ്പറയുന്ന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അനുബന്ധ പ്രകാരമുള്ളത് യോഗം അംഗീകരിച്ച് തീരുമാനിച്ചു. 22/25-26 - ക്ഷീരസമൃദ്ധി 24/25-26 - കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം
|
View |
|
31/07/2025
|
#1 | D12 |
2025-26 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ അസിസ്റ്റന്‍റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെപ്പറയുന്ന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അനുബന്ധ പ്രകാരമുള്ളത് യോഗം അംഗീകരിച്ച് തീരുമാനിച്ചു. 48/25-26 എസ് സി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ് 55/25-26 പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് 86/25-26 എസ് റ്റി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് 92/25-26 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പഠനമുറി 118/25-26 എസ് റ്റി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ് 181/25-26 ഭിന്നശേഷിക്കാരും വിധവകളുമായ വനിതകൾക്ക് ബങ്ക് ഷോപ്പ് 193/25-26 വനിതാ തൊഴിൽ യൂണിറ്റുകൾക്ക് റിവോൾവിംഗ് ഫണ്ട്
|
View |
|
31/07/2025
|
#1 | D13 |
2025-26 വാർഷിക പദ്ധതി
|
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'ഹാപ്പിനെസ്സ് പാർക്കിന് മാനവീയം വീഥീ അടിസ്ഥാന സൗകര്യമൊരുക്കൽ' (പ്രൊജക്ട് നം - 201) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാപ്പിനെസ്സ് പാർക്കിലെ ചുവരുകളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറഞ്ഞിരിക്കുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചത് യോഗം പരിശോധിച്ചു. 1. ഷൈന്‍ ആര്‍ട് - 95,000/- 2. ശ്രീ. ആര്യനാട് രാജേന്ദ്രന്‍ - 73,650/- 3. ചിത്രകല ഫൈന്‍ആര്‍ട്സ് - 1,36,940/- കുറഞ്ഞ തുക ക്വാട്ട് ചെയ്തതും, ക്വട്ടേഷനില്‍ ഉള്‍പ്പെടുത്തിയിക്കുന്ന - വരയ്ക്കുന്ന ചിത്രങ്ങളുടെ മാതൃകള്‍ തൃപ്തികരമായതിനാലും ശ്രീ. ആര്യനാട് രാജേന്ദ്രന്‍ എന്നവരുടെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/07/2025
|
#1 | D14 |
2025-26 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ വി ഇ ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെപ്പറയുന്ന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അനുബന്ധ പ്രകാരമുള്ളത് യോഗം അംഗീകരിച്ച് തീരുമാനിച്ചു. 16/26 ഭവന പുനരുദ്ധാരണം ജനറൽ 176/26 ഭവന പുനദ്ധാരണം (SC) 187/26 ബയോബിൻ വാങ്ങി വിതരണം ചെയ്യൽ 190/26 ഇനോക്കുലം നിർമ്മാണ യൂണിറ്റ്
|
View |
|
31/07/2025
|
#1 | D15 |
2025-26 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ വി ഇ ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ 'ബയോബിൻ വാങ്ങി വിതരണം ചെയ്യൽ' (പ്രൊജക്ട് നം - 301) എന്ന സ്പില്‍ ഓവര്‍ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് അനുബന്ധ പ്രകാരമുള്ളത് യോഗം അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
31/07/2025
|
#1 | D16 |
2025-26 വാർഷിക പദ്ധതി
|
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ ചുവടെപ്പറയുന്ന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അനുബന്ധ പ്രകാരമുള്ളത് യോഗം അംഗീകരിച്ച് തീരുമാനിച്ചു. 126/25-26 - പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പഠനമുറി 40/25-26 - സ്ഥിരം വാഴക്കൃഷി 41/25-26 - വാഴക്കൃഷി വികസനം 42/25-26 - പുരയിടകൃഷി 43/25-26 - പുഷ്പകൃഷി 110/25-26 - പട്ടികജാതി പട്ടികവർഗ്ഗ യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ 36/25-26 - കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം 37/25-26 - ക്ഷീരസമൃദ്ധി
|
View |
|
31/07/2025
|
#1 | D17 |
2025-26 വാർഷിക പദ്ധതി
|
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ ചുവടെ പ്പറയുന്ന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അനുബന്ധ പ്രകാരമുള്ളത് യോഗം അംഗീകരിച്ച് തീരുമാനിച്ചു. 13/25 പഠനമുറി പദ്ധതി 2025-26 എസ്.സി 17/2026 ബി എസ് സി നഴ്സിംഗ് അപ്രൻറിസ്ഷിപ്പ് പദ്ധതി 2025-26 പട്ടികജാതി 357/25 സ്ത്രീകളുടെ മാത്രം ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ 367/25 പ്രവാസി സംരംഭകർക്ക് ധനസഹായം 53/2026 പഠനമുറി പദ്ധതി 2025-26 പട്ടികവർഗ്ഗം 67/2026 ഐ റ്റി ഐ അപ്രൻ്റീസ്ഷിപ്പ് പദ്ധതി 2025-26 പട്ടികജാതി 68/2026 പാരാമെഡിക്കൽ അപ്രൻ്റീസ്ഷിപ്പ് പദ്ധതി 2025-26 പട്ടികജാതി 668/2026 വീട്ടുവളപ്പിൽ പടുതാക്കുളത്തിലെ മത്സ്യകൃഷി പൊതുവിഭാഗം വനിതകൾ 673/2026 സ്ത്രീകളുടെ മാത്രം ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ (പട്ടികജാതി) 361/2026 പാഥേയം പദ്ധതി 359/2026 കുടുംബശ്രീ ഹോം ഷോപ്പ് സംരംഭത്തിൻറെ മാനേജ്മെൻറ് ടീമുകൾക്ക് വിപണന സംവിധാനത്തിന്റെ ധനസഹായം 353/2026 പരമ്പരാഗത കൈത്തൊഴിൽ ചെയ്യുന്ന പട്ടികജാതി വനിത ഗ്രൂപ്പുകൾക്ക് അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിന് ധനസഹായം 378/2026 കൃത്യത കൃഷി ജനറൽ വനിത 15/2026 ദേശീയ അന്തർദേശീയ കലാകായിക മത്സര പങ്കാളിത്തത്തിന് ധനസഹായം 320/2026 ക്ഷീരസമൃദ്ധി
|
View |
|
31/07/2025
|
#1 | D18 |
2025-26 വാർഷിക പദ്ധതി
|
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ 2024-25 സാമ്പത്തിക വർഷത്തിലെ 'ഭിന്നശേഷിക്കാര്‍ക്ക് ട്രൈ സ്കൂട്ടര്‍' (പ്രൊജക്ട് നം - 124) എന്ന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ശ്രീ. ചന്ദ്രകുമാര്‍, പുളിമൂട് വീട്, കോട്ടയ്ക്കകം എന്നവരെ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#1 | D19 |
2025-26 വാർഷിക പദ്ധതി
|
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ഭിന്നശേഷിക്കാര്‍ക്ക് ട്രൈ സ്കൂട്ടര്‍' എന്ന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ചുവടെ ചേര്‍ത്തിരിക്കുന്നവരെ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു. 1. ശ്രീ. ചന്ദ്രകുമാര്‍, പുളിമൂട് വീട്, കോട്ടയ്ക്കകം 2. ശ്രീമതി രമണി, മൈലമൂട് തടത്തരികത്ത് വീട്, കൊക്കോട്ടേല
|
View |
|
31/07/2025
|
#1 | D20 |
2025-26 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'ഡോക്യുമെന്റെഷൻ പ്രവർത്തനങ്ങൾ' (പ്രൊജക്ട് നം - 196) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ഡോക്കുമെന്‍റേഷന്‍ തയാറാക്കി പ്രിന്‍റ് ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുള്ളത് യോഗം പരിശോധിച്ചു. 1. ഏയ്ഞ്ചല്‍ ഓഫ്സെറ്റ് പ്രസ് നെടുമങ്ങാട് - 85,600/- 2. ഈഗിള്‍ വിഷന്‍ നെടുമങ്ങാട് - 99,500/- 3. സ്റ്റാര്‍ ഡിജിറ്റല്‍ നെടുമങ്ങാട് - 91,500/- കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഏയ്ഞ്ചല്‍ ഓഫ്സെറ്റ് പ്രസ് നെടുമങ്ങാട് എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
31/07/2025
|
#1 | D21 |
2025-26 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെപ്പറയുന്ന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അനുബന്ധ പ്രകാരമുള്ളത് യോഗം അംഗീകരിച്ച് തീരുമാനിച്ചു. 31/25-26 ശാരീരിക വെള്ലുവിളി നേരിടുന്നവർക്കുളള സ്കോളർഷിപ്പ് 33/25-26 സ്നേഹ സ്പർശം-മാനസിക വെല്ലുവിളി നേരിടുന്നവർക്കുളള സ്കോളർഷിപ്പ്
|
View |
|
31/07/2025
|
#2 | D1 |
ദുരന്തനിവാരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഗവ. എൽ. പി. സ്കൂൾ കോമ്പൌണ്ടിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തീരുമാനിച്ചു. GWLPS ഈഞ്ചപ്പുരിയില്‍ വലിയ കാറ്റ് ഉണ്ടായാല്‍ ക്ലാസ് റൂമിന് പുറകിലായി നില്‍ക്കുന്ന തേക്ക് മരം ക്ലാസ് മുറിയിലേക്ക് മറിഞ്ഞു വീഴുന്നതിന് സാധ്യതയുണ്ടെന്നും ഹെഡ്‌മിസ്ട്രസ് അറിച്ചത് പ്രകാരം തേക്ക് മരത്തിന്‍റെ ശിഖരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D2 |
ദുരന്തനിവാരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പറണ്ടോട് എൽ.പി. സ്കൂളിലെ കിണറിൽ കൈവരിയും കമ്പിവലയും സ്ഥാപിക്കുന്നതും, ചുറ്റുമതിൽ സ്ഥാപിക്കുന്നതും, അപകടാവസ്ഥയിലുള്ള മതിൽ പൊളിച്ചു നീക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. അപകടാവസ്ഥയിലുള്ള മതില്‍ പൊളിച്ചു നീക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുള്ള വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D3 |
ദുരന്തനിവാരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാർഡിലെ ചെറുകുന്നിൽ ശ്രീ. അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനു മുൻവശത്ത് അപകടകരമായ രീതിയിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നത് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കെ.എസ്.ഇ.ബി.ക്ക് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D4 |
ദുരന്തനിവാരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ മീനാങ്കൽ ഗവ. ട്രൈബൽ സ്കൂൾ റോഡിലെ ഇടിഞ്ഞ് വീണുകൊണ്ടിരിക്കുന്ന തേരി ഭാഗം നീക്കം ചെയ്യുന്നതും തൊട്ടടുത്ത വസ്തുവിലെ കാട് നീക്കം ചെയ്യുന്നതും സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. മണ്ണ് ഇടിയാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തേരി ഭാഗത്തെ ഭൂമിയുടെ ഉടമസ്ഥന് നോട്ടീസ് നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D5 |
ദുരന്തനിവാരണം
|
GWLPS ഈഞ്ചപ്പുരിയിലെ വൈദ്യുതി കണക്ഷൻ പരിശോധന നടത്തിയതില്‍ ELCB ഘടിപ്പിച്ചിട്ടില്ലെന്നും, ഗവ. ട്രൈബല്‍ എല്‍.പി.എസ്. തേവിയാരുകുന്ന് എന്നീ സ്കൂളുകളില്‍ ELCB ഘടിപ്പിച്ചിട്ടുള്ളതായ് കാണുന്നില്ല, കൂടാതെ മീറ്റർബോക്‌സ് ക്ലാസ്സ് മുറിക്കുള്ളിലായിട്ടാണ് സ്ഥാപിച്ചിരുക്കുന്നത്, മാത്രമല്ല ഒരു ബ്ലോക്കിൽനിന്നും മറ്റു ബ്ലോക്കുകളി ലേക്കും, പമ്പ് ഹൗസിലേക്കും താത്കാലിക സ്വഭാവത്തിലാണ് സപ്ലൈ നല്കിയിരിക്കുന്നത് എന്നും മേൽ അപാകതകൾ ഒരു അംഗീകൃത വയർമാൻറെ സഹായത്തോടെ നിയതമായ രീതിയിലാക്കേണ്ടതാണെന്ന് കാണിച്ച് കെ.എസ്.ഇ.ബി. അധികൃതര്‍ നല്‍കിയിട്ടുള്ള കത്തുകള്‍ യോഗം ചര്‍ച്ച ചെയ്തു. ഒരു അംഗീകൃത വയർമാൻറെ സഹായത്തോടെ എസ്റ്റിമേറ്റ് തയാറാക്കി അപാകതകള്‍ പരിഹരിക്കുന്നതിനും ആയതിന്‍റെ ചെലവ് തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. GWLPS ഈഞ്ചപ്പുരിയിലെ 11കെവി ലൈനിന്‍റെ സ്റ്റേകമ്പി കുഴല്‍കിണറിന്‍റെ ടാങ്കുമായി ചേര്‍ന്നുകിടക്കുന്നതായും സര്‍വ്വീസ് വയര്‍ താഴ്‍ന്ന് കിടക്കുന്നതായി ഹെഡ്‌മിസ്ട്രസ് അറിച്ചത് പ്രകാരം ആയത് പരിഹരിക്കുന്നതിനും തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D6 |
ദുരന്തനിവാരണം
|
ആര്യനാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#3 | D1 |
ഭൂമി പതിവുകൾസംബന്ധിച്ച്
|
നെടുമങ്ങാട് താലൂക്ക് ഭൂമി പതിവ് കമ്മിറ്റിയുടെ 05/07/2025 -ലെ യോഗത്തിൽ പരിഗണിക്കുന്നതിനായി ഉൾപ്പെടുത്തിയിട്ടുള്ളതും ആര്യനാട് ഗ്രാമപഞ്ചായത്ത് നിവാസികളായ (1) ശ്രീമതി. ഉഷകുമാരി, ഉരുളുകുഴി പുത്തൻവീട്, പറണ്ടോട് (2) ശ്രീ. മഹേഷ് കുമാർ, ഉരുളുകുഴി പുത്തൻവീട്, പറണ്ടോട് എന്നിവർക്ക് ബ്ലോക്ക് നം. 48, റീസർവ്വേ 81/5 - ൽ ഉൾപ്പെട്ട 04.04 ആർ വസ്തു വീതം അനുവദിയ്ക്കുന്നതിന്മേൽ ഗ്രാമപഞ്ചായത്തിന് യാതൊരുവിധ ആക്ഷേപവുമില്ലായെന്ന് റവന്യൂ അധികൃതരെ അറിയിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#3 | D2 |
ഭൂമി പതിവുകൾസംബന്ധിച്ച്
|
ഭൂമി കൈവശമില്ലാത്തവര്‍ക്ക് ഭൂമി പതിച്ച് നല്‍കുന്നത് സംബന്ധിച്ച് താലൂക്കില്‍ നിന്നും ലഭിച്ചിട്ടുളള ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കളെയും, പഞ്ചായത്ത് പരിശോധിച്ച് കണ്ടെത്തിയിട്ടുള്ള ഗുണഭോക്താക്കളെയും ചുവടെ പറയുന്ന പ്രകാരം ലഭ്യമാക്കിയത് പരിശോധിച്ച് അംഗീക്കുന്നതിന് തീരുമാനിച്ചു. സര്‍ക്കാരിന്‍റെയും പഞ്ചായത്തിന്‍റെ പൊതു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഉണ്ടാകാത്ത വിധത്തില്‍ അതിരു നിര്‍ണയിച്ച് ഭൂമി ലഭ്യമാക്കി നല്‍കുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. ക്രമനം താലൂക്ക് ലിസ്റ്റ് നം പേര് വിലാസം 1 അജി വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 2 21 ബൈജുകുട്ടൻ വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 3 48 രത്നാവതി വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 4 49 രാധാ ബി വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 5 43 ആനന്ദവല്ലി വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 6 രാധ എന്‍ വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 7 72 ബാബു പി. ആർ വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 8 73 ബീന എസ് വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 9 76 ശ്യാമള വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 10 80 ശ്യാമള എസ് വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 11 82 ശൈലജ വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 12 സതീശൻ എസ് വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 13 സ്വർണ്ണി വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 14 സുരേന്ദ്രൻ വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 15 ശ്യാമളകുമാരി എസ് വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 16 ഉഷ എസ് വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 17 ഓമന സി വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 18 സുബ്രമണ്യപിള്ള വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 19 നന്ദു വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 20 ഇന്ദിര വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 21 ശകുന്തള, വിഷ്ണു വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 22 83 സുലോചന വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട് 23 ശ്യാമള വൈ വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം ആര്യനാട്
|
View |
|
31/07/2025
|
#4 | D1 |
വിജ്ഞാനകേരളം
|
കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഡിസ്കിന് കീഴിൽ കേരള നോളജ് ഇക്കോണമി മിഷൻ (കെ.കെ.ഇ.എം) എന്ന പരിപാടി, 2021 മുതൽ കേരള ഡെവലപ്മെന്റ്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൌൺസിൽ (കെ-ഡിസ്ക്) മുഖാന്തിരം നടപ്പിലാക്കി വരുന്നുണ്ട്. കെ.കെ.ഇ.എം-ൻ്റെ നിർവഹണ പരിപാടി പ്രവർത്തന രൂപ രേഖ 19-12-2024 തീയതിയിലെ സ.ഉ.(കൈ) നം.179/2024/LSGD പ്രകാരം സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ടി ഉത്തരവിലെ അനുബന്ധം 2(6) പ്രകാരം ജോബ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് കമ്യൂണിറ്റി അംബാസിഡര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആര്യനാട് കുടുംബശ്രീ കമ്യൂണിറ്റി അംബാസിഡറായി പ്രവര്‍ത്തിച്ചുവരുന്ന ശ്രീമതി നജിയയെ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജോബ് ഫെസിലിറ്റേറ്ററുടെ ചുമതല നല്‍കുന്നതിന് 11/07/2025 ലെ സി.ഡി.എസ്. യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്. മേല്‍ വിഷയം യോഗം ചര്‍ച്ച ചെയ്തു. ആര്യനാട് കമ്യൂണിറ്റി അംബാസിഡറായി നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീമതി നജിയക്ക് ജോബ് ഫെസിലിറ്റേറ്ററായി അധിക ചുമതല നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
31/07/2025
|
#5 | D1 |
മാതൃക സി.ഡി.എസ് - കമ്മ്യൂണിറ്റി മാനേജ്മെന്റ് പരിശീലനകേന്ദ്രം സംബന്ധിച്ച്
|
മാതൃക സിഡിഎസ് - കമ്മ്യൂണിറ്റി മാനേജ്‌മെന്‍റ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനറേറ്റര്‍ നല്‍കിയ 07/07/2025 തീയതിയിലെ KSTVM/48/2024-E4 നമ്പര്‍ കത്ത് യോഗം ചര്‍ച്ച ചെയ്തു. ജില്ലയിലെ മാതൃകാ സി.ഡി.എസ് പ്രവർത്തനങ്ങൾക്കായും കുടുംബശ്രീ സംഘടനാ സംവിധാനത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുൾപ്പെടെയുള്ളവർക്കുള്ള പഠനകേന്ദ്രമായും ആര്യനാട് സി.ഡി.എസിനെ വികസിപ്പിക്കുന്നതിൻറെ ഭാഗമായി സി.ഡി.എസിനെ ഇമ്മേർഷൻ സൈറ്റായി വികസിപ്പിക്കുന്നതിനും സി.ഡി.എസ് നവീകരണത്തിനുമായി 5,00,000/-രൂപ ജില്ലാമിഷനിൽ നിന്ന് സി.ഡി.എസിന് അനുവദിച്ചു നൽകിയിട്ടുള്ളതുമാണ്. ഇതിന് പുറമെ മാതൃകാപരമായി പ്രവർത്തിക്കുന്ന സി.ഡി.എസുകളുമായി ബന്ധപ്പെട്ട്, സി.ഡി.എസ് നേതൃത്വം നൽകുന്ന ഒരു പരിശീലന കേന്ദ്രം (CMTC - Community Managed Training Centre) സ്ഥാപിക്കുന്നത് സി.ഡി.എസുകളുടെ വരുമാന വർദ്ധന പ്രവർത്തനം എന്ന നിലയിൽ കൂടി ആരംഭിക്കുന്ന ഈ പരിശീലന കേന്ദ്രം കുടുംബശ്രീയ്ക്ക് പുറമേ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും പരിശീലനത്തിനായി നിശ്ചിത നിരക്ക് ഈടാക്കി നൽകാവുന്നതാണ്. 150-200 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന പരിശീലന ഹാൾ, 50 പേർക്കെങ്കിലുമുള്ള താമസ സൗകര്യം (ഡോർമെട്രി), ആവശ്യമായ കുളിമുറി ശൗചാലയ സംവിധാനം തുടങ്ങിയവയാണ് ഒരുക്കേണ്ടത്. ഇതിലേക്ക് ആവശ്യമായ ഉപകരണങ്ങൾ മറ്റ് സംവിധാനങ്ങൾ ഒരുക്കുന്നതിന് കുടുംബശ്രീ മിഷനിൽ നിന്ന് 8,50,000/- രൂപ വരെ അടിസ്ഥാന സൗകര്യവികസനത്തിനായി ലഭ്യമാക്കാൻ സാധിക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഒന്നാം നില പ്രധാന പരിശീലന കേന്ദ്രമായി ഉപയോഗിക്കുന്നതിനും, ഹരിതകര്‍മ്മ സേനയുടെ നിലവിലുള്ള കെട്ടിത്തിന്റെ മുകള്‍ഭാഗം ആവശ്യമായ നിര്‍മ്മാണം നടത്തി കുളിമുറി ശൗചാലയ സംവിധാനത്തോടു കൂടി താമസ സൗകര്യം ഒരുക്കുന്നതിനും, പഞ്ചായത്ത് ഓഫീസ് സമീപമുള്ള ജി കാർത്തികേയൻ മെമ്മോറിയൽ കൺവെർജൻസ് സെൻററിലെ കോണ്‍ഫറന്‍സ് ഹാളും, പഞ്ചായത്ത് ഓഫീസിലെ താഴത്തെ നിലയിലെ മീറ്റിംഗ് ഹാളും, മുകളിലത്തെ നിലയിലുള്ള ചിന്താ ഹാളും വിവിധ പരിശീലന പരിപാടികള്‍ക്കായി പഞ്ചായത്തിന്‍റെ മുന്‍കൂര്‍ അനുമതിയോടുകൂടി ഉപയോഗിക്കുന്നതിനും സാധിക്കുന്നതാണ്. പ്രസ്തുത പദ്ധതിക്കായി കുടുംബശ്രീ മിഷനില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനാല്‍ പഞ്ചായത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുകയില്ല. കൂടാതെ പദ്ധതി നടപ്പില്‍ വരുന്ന പക്ഷം ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീക്ക് വരുമാന വർദ്ധന ഉണ്ടാകുന്നതിനും, ആര്യനാട് ഗ്രാമപഞ്ചായത്തിലെ സ്ത്രീ സുരക്ഷയും, സ്ത്രീ പദവി ഉയര്‍ത്തുന്നതിനും, കുടുംബശ്രീ പ്രവര്‍ത്തനം സംസ്ഥാന തലത്തില്‍ അറിയപ്പെടുന്നതിനും കാരണമാകുന്നതാണ്. ആയതിനാല്‍ കമ്മ്യൂണിറ്റി മാനേജ്‌മെന്‍റ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ പ്രസ്തുത പരിശീലന കേന്ദ്രത്തിനായി ആവശ്യമായ സൗകര്യങ്ങൾ നൽകി നിബന്ധനകള്‍ക്ക് വിധേയമായി ആയതിന്‍റെ നടത്തിപ്പ് ചുമതല ആര്യനാട് സി.ഡി.എസിന് കൈമാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു. പദ്ധിതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെട്ട് പദ്ധതി രൂപരേഖ തയാറാക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/07/2025
|
#6 | D1 |
അംഗനവാടി സ്ഥലനാമം സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേലയിലെ കണിയാംവിളാകം അംഗനവാടിയുടെ സ്ഥലനാമം കൂടൽഭാഗം അംഗനവാടി എന്ന് ബോർഡ് സ്ഥാപിച്ചിരിക്കുന്നത് സംബന്ധിച്ച് സ്ഥലവാസികൾ സമർപ്പിച്ച കത്ത് യോഗം ചര്‍ച്ച ചെയ്തു. ഔദ്യോഗിക രേഖയിലുള്ള പേരിലുള്ള ബോര്‍ഡാണ് നിലവില്‍ സ്ഥാപിച്ചിരിക്കുന്നതിനാലും, മറ്റ് രേഖകള്‍ ലഭ്യമല്ലാത്തതിനാലും തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന് യോഗം വിലയിരുത്തി.
|
View |
|
31/07/2025
|
#7 | D1 |
ചെലവുകൾ അംഗീകരിയ്ക്കൽ
|
ആര്യനാട് ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2024-25 സ്വരാജ് ട്രോഫി പുരസ്കാരം ഏറ്റുവാങ്ങുന്നതിന് 2025 ഫെബ്രുവരി മാസം 18-ാം തീയതി ഗുരുവായൂർ പഞ്ചായത്ത് ദിനാഘോഷത്തിന് പങ്കെടുക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരം നടത്തിയ ഔദ്യോഗിക യാത്ര അംഗീകരിക്കുന്നതിനും മുൻകൂറായി അനുവദിച്ച തുക കിഴിച്ച ബാക്കി നിയമാനുസൃത യാത്ര ബത്ത അനുവദിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/07/2025
|
#7 | D2 |
ചെലവുകൾ അംഗീകരിയ്ക്കൽ
|
2. 2024/25 സാമ്പത്തിക വർഷത്തെ ജനപ്രതിനിധികളുടേയും ജീവനക്കാരുടേയും ഔദ്യോഗിക യാത്ര ചെയ്തതിനുള്ള യാത്രാ ബത്ത അനുവദിക്കുന്നത് തീരുമാനിച്ചു. 3. ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവർത്തനങ്ങൾക്കായി സ്റ്റേഷനറി വാങ്ങിയ വകയിൽ വെള്ളനാട് ത്രിവേണി സ്റ്റോറിന് 2900/- രൂപ അനുവദിക്കുന്നത് തീരുമാനിച്ചു. 4. ആര്യനാട് ഗ്രാമപഞ്ചായത്ത് MGNREGS പ്രവർത്തനത്തിന് 1500 എണ്ണം M Book വാങ്ങിയ വകയിൽ കല്ലിയൂർ ഗ്രാമലക്ഷ്മി മുദ്രാലയത്തിന് 90447/- രൂപ അനുവദിക്കുന്നത് തീരുമാനിച്ചു.
|
View |
|
31/07/2025
|
#8 | D1 |
മസ്ജിദ് നിർമ്മാണാനുമതി - പരാതി സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാർഡിൽ മസ്ജിദ് നിർമ്മാണാനുമതി നൽകിയത് റദ്ദ് ചെയ്യുന്നതിന് ശ്രീ. സജീർ, ശ്രീ. അമാനുള്ള എന്നവർ സമർപ്പിച്ച പരാതി യോഗം ചര്‍ച്ച ചെയ്തു. പ്രസ്തുത വിഷയം പ്രശ്നങ്ങള്‍ ഇല്ലാതെ നിയമപരമായി പരിഹരിക്കുന്നതിന് ജില്ലാകളക്ടര്‍ക്ക് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#9 | D1 |
അപകടാവസ്ഥയിലുള്ള ടോയിലറ്റുകൾ സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിനോട് ചേർന്ന് ബഡ്സ് സ്കൂളിനു പുറക് വശത്തായി അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ജീർണ്ണിച്ച ടോയിലറ്റ് പൊളിച്ചുനീക്കി അപകടാവസ്ഥ പരിഹരിക്കുന്നതിനും, ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയ ഓഫീസ് കെട്ടിടത്തിനു പുറത്ത് വഴിയ്ക്ക് തടസ്സമായി നിൽക്കുന്നതും കാലപ്പഴക്കം ചെന്നതുമായ ടോയിലറ്റ് പൊളിച്ചുനീക്കുന്നതിനും കോണ്‍ട്രാക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#0 | D1 |
മാർക്കറ്റിനുള്ളിലെ അനധികൃത നിർമ്മാണം മാറ്റുന്നതിന് കാലതാമസം വന്നത് സംബന്ധിച്ച്
|
മാർക്കറ്റിനുള്ളിലെ അനധികൃത നിർമ്മാണം മാറ്റുന്നതിന് കാലതാമസം വന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. നോട്ടീസ് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനാല്‍ അടിയന്തിരമായി നീക്കം ചെയ്യുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#1 | D1 |
മഹാത്മ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
|
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25സാമ്പത്തിക വര്‍ഷത്തില്‍ അവസാന 6 മാസകാലത്തെ ആരംഭിച്ച പ്രവർത്തികള്‍ക്കും 2025-26 സാമ്പത്തിക വർഷത്തെ ആദ്യ 6 മാസകാലത്തെ പ്രവർത്തികള്‍ക്കും സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി ദർഘാസ് ക്ഷണിച്ചതിന്‍ ചുവടെ പറഞ്ഞിരിക്കുന്ന പ്രകാരം ലഭിച്ചിട്ടുള്ള ദർഘാസുകള്‍ സംബന്ധിച്ച് യോഗം ചെയ്തു. 2024-25 ക്രമനം സ്ഥാപനത്തിന്‍റെ പേര് നിരക്ക് 2 Feet width 3 Feet height നിരക്ക് 3 Feet width 4 Feet height 1 Vijoor vettayil thadatharikath veedu RS.1750/- Rs.2950/- 2 Muhammed Arshad New building pezhummoodu Rs. 1499/- Rs. 2999/- 3 Chaithanya kudumbasree Unit Rs. 1349/- Rs. 1749/- 4 Karma Production Unit Rs. 2448/- Rs. 3995/- 2025-26 ക്രമനം സ്ഥാപനത്തിന്‍റെ പേര് നിരക്ക് 2 Feet width 3 Feet height നിരക്ക് 3 Feet width 4 Feet height 1 Vijoor vettayil thadatharikath veedu RS.1850/- Rs.3000/- 2 Muhammed Arshad New building pezhummoodu Rs. 1399/- Rs. 2999/- 3 Chaithanya kudumbasree Unit Rs. 1349/- Rs. 1749/- കുറഞ്ഞ തുക ക്വാട്ട് ചെയ്ത Chaithanya kudumbasree Unit ന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#1 | D2 |
മഹാത്മ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
|
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25 സാമ്പത്തിക വർഷത്തില്‍ 18 വാർഡുകളിലും TS ആയ ചുവടെ പറഞ്ഞിരിക്കുന്ന 48 പ്രവർത്തികള്‍ക്ക് തോട് സൈഡ്‌വാള്‍ കെട്ടി സംരംക്ഷിക്കുന്നതിന് വാര്‍ഡ് തലത്തില്‍ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്നതിന് ഇ-ടെന്‍ഡർ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. കീഴ്പാലൂർ ചെരുപ്പാണി തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർമ്മാണം മീനാങ്കല്‍ രണ്ടാംപാലം തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർമ്മാണം തേവിയാരുകുന്ന് പന്നിക്കാല തോട് സൈഡ് വാള്‍ നിർമ്മാണം തേവിയാരുകുന്ന് ഇരപ്പുപാറ തോട് സൈഡ് വാള്‍ നിർമ്മാണം പൊട്ടന്‍ചിറ വലിയമല പതിപ്പള്ളി തോട് സൈഡ് വാള്‍ നിർമ്മാണം ഈഞ്ചപ്പുരി കോരപ്പറമ്പ് ആണ്ടാംകുഴി തോട് സൈഡ് വാള്‍ നിർമ്മാണം ഈഞ്ചപ്പുരി മടച്ചിക്കോണം കല്ലണ തോട് സൈഡ് വാള്‍ നിർമ്മാണം പാലൈക്കോണം അംഗന്‍വാടി മുതല്‍ ആറ്റിന്‍കടവ് വരെ തോട് സൈഡ് വാള്‍ നിർമ്മാണം പള്ളിവേട്ട വെട്ടയില് തോട് സൈഡ് വാള്‍ നിർമ്മാണം കാഞ്ഞിരംമൂട് തേരിവാക്ക് മഞ്ചിറ തോട് സൈഡ് വാള്‍ നിർമ്മാണം കാനക്കുഴി തോട് സൈഡ് വാള്‍ നിർമ്മാണം ചൂഴ മഠത്തുനട തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർമ്മാണം ഠൗണ്‍ കമുകറക്കോണം തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർമ്മാണം ഠൗണ്‍ ആനന്ന്തേശ്വരം തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർമ്മാണം കോട്ടയ്ക്കകം മാങ്കോട് തോട് സൈഡ് വാള്‍ നിർമ്മാണം വലിയകലുങ്ക് തട്ടാന്‍വിളാകം മുത്തികാവ് തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർ വലിയകലുങ്ക് മുരുക്കംമൂട് തോടിന്‍റെ പാർശ്വഭിത്തി നിര്‍മ്മാണവും തോടിന്‍റെ സൈഡ് വാള്‍ നിർമ്മാണം പറണ്ടോട് ചേരപ്പള്ളി തോട് സൈഡ് വാള്‍ നിർമ്മാണം പറണ്ടോട് മണ്‍പുറം തോട് സൈഡ് വാള്‍ നിർമ്മാണം പുറുത്തിപ്പാറ കീഴ്പാലൂർ ഒന്നാംപാലം തോട് സൈഡ് വാള്‍ നിർമ്മാണം പുറുത്തിപ്പാറ ഒന്നാംപാലം തോട് സൈഡ് വാള്‍ നിർമ്മാണം കീഴ്പാലൂർ കടുക്കാകുന്ന് തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം കീഴ്പാലൂർ എലിക്കോണം തോട്സൈഡ് വാള്‍കെട്ടി സംരംക്ഷണം മീനാങ്കല്‍ കടുവാക്കുഴി മുക്ക് തോട്സൈഡ് വാള്‍കെട്ടി സംരംക്ഷണം പുറുത്തിപ്പാറ കാവുംമൂല തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം പറണ്ടോട് മണ്പ്പു റം തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം വലിയകലുങ്ക് മുത്തിയകാവ് തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം വലിയകലുങ്ക് തട്ടാന്വിeളാകം ക്ഷേത്ര നട തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം ഇറവൂർ വേവറത്തല തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം ഇറവൂർ ബലിക്കടവ് വേവറത്തല തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം കോട്ടയ്ക്കകം കല്ലുപാലം മുതല്‍ കാളിക്കുഴി തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം കോട്ടയ്ക്കകം മാങ്കോട് മുതല്‍ കല്ലുപാലം തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം ഠൗണ്‍ മേലെച്ചിറ കെ എസ് ഇ ബി യ്ക്ക സമീപമുള്ള തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം ഠൗണ്‍ എരുമോട് ചിറക്കുഴി തോട് സൈഡ് വാള്‍ കെട്ടി സംരക്ഷണം റീച്ച്1 മീനാങ്കല്‍ ഉരുളുകുഴി ഐത്തി തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ തേവിയാരുകുന്ന് കരിപ്പാലം തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ പൊട്ടന്‍ച്ചിറ അണയ്ക്കര പതിപ്പള്ളി തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ ഈഞ്ചപ്പുരി വാര്യന്‍കോണം അടിപറമ്പ് തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ കൊക്കോട്ടേല കുത്തുകുഴി തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ കൊക്കോട്ടേല തീയെരിപ്പാറ തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ ഇരിഞ്ചല്‍ തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ പള്ളിവേട്ട പ്ലാവർത്തലയ്ക്കല്‍ തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ പള്ളിവേട്ട വാഴവിള തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ പള്ളിവേട്ട മുതിയാംപാറ തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ കാഞ്ഞിരംമൂട് ചാരുപാറ തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ കാഞ്ഞിരംമൂട് മുക്ക് തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ കാനക്കുഴി തേരിവാക്ക് തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍ ചൂഴ മഠത്തുനട തോട് സൈഡ് വാള്‍ കെട്ടി സംരംക്ഷിക്കല്‍
|
View |
|
31/07/2025
|
#1 | D3 |
മഹാത്മ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി 2025-2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള അഡിഷണല്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി 863 പ്രോജക്ടുകളിലായി 14,28,07,000/ രൂപയുടെ ലേബര്‍ ബഡ്ജറ്റ്കമ്മിറ്റി ഐക്യകണ്ഠ്യേന അംഗീകരിച്ചു തീരുമാനിച്ചു. SL NO. CATEGORY NAME OF PROJECT NO. OF PROJECT PERSONDAYS LABOUR AMOUNT MATERIAL AMOUNT TOTAL AMOUNT 1 A മണ്ണ് ജല സംരക്ഷണ പ്രവർത്തികൾ 157 188049 69390065 9109935 78500000 2 B ഫാംപോണ്ട് നിർമ്മാണം 14 1300 479700 120300 600000 3 വ്യക്തിഗത കിണർ നിർമാണം 83 1124 414756 3735244 4150000 4 വ്യക്തിഗത കിണർ റീചാർജ് നിർമാണം 36 116 42804 389196 432000 5 വ്യക്തിഗത കോഴിക്കൂട് നിർമാണം 102 2073 764937 4335063 5100000 6 വ്യക്തിഗത ആട്ടിന്കൂട് നിർമാണം 30 569 209961 1890039 2100000 7 വ്യക്തിഗത പശുത്തൊഴുത്ത് നിർമാണം 21 426 157194 1417806 1575000 8 അസോള ടാങ്ക് നിര്‍മ്മാണം 4 12 4428 45572 50000 9 വിവിധ വാർഡുകളിലെ സര്‍ക്കാര്‍ധനസഹായ ഭവനപദ്ധതികള്‍ 160 14400 5440000 0 5440000 C 10 വർക്ക് ഷെഡ് നിർമ്മാണം 1 203 74907 425093 500000 11 സോക്ക് പിറ്റ് നിർമാണം 149 403 148707 1341293 1490000 12 കമ്പോസ്റ്റ് പിറ്റ് നിർമ്മാണം 17 46 16974 153026 170000 13 സൈഡ് വാള്‍ നിർമ്മാണം 34 9214 3399966 13600034 17000000 14 കോൺക്രീറ്റ് റോഡ് നിർമാണം 55 13929 5139801 20560199 25700000 Grand Total 863 231864 85684200 57122800 142807000
|
View |
|
31/07/2025
|
#2 | D1 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന സ്കൂളുകളിൽ ഭിന്നശേഷി കുട്ടികൾക്ക് ഡയപ്പർ ലഭ്യമാക്കുന്നത് സംബന്ധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D2 |
സദ്ഭരണം
|
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ ഓണത്തോടനുബന്ധിച്ച് ഒരു മുറം പച്ചക്കറി നടപ്പിലാക്കുന്നത് സംബന്ധിച്ചും ഭിന്നശേഷി കുട്ടികളുടെ വീട്ടിലൊരു കുഞ്ഞുക്കോഴി എന്ന പദ്ധതി സംബന്ധിച്ചും നെടുമങ്ങാട് ബി. ആർ. സി നൽകിയ കത്ത് പ്രകാരം തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D3 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറ, കാനക്കുഴി വാര്‍ഡുകളിലെ ഗ്രാമകേന്ദ്രങ്ങളില്‍ നിലവിൽ ഗ്രാമസഹായിയുടെ ഒഴിവുള്ളതിനാല്‍ ഗ്രാമസഹായിയെ നിയമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D6 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ചുവടെ ചേര്‍ത്തിരിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് തീരുമാനിച്ചു. ദേശീയ വാർദ്ധക്യ കാല പെൻഷൻ 1. വിൻസെൻറ് ജെ, റോഡരികത്ത് വീട്, ബൌണ്ടർമുക്ക് 2. രാജേന്ദ്രൻ എസ്, ആർ സി ഭവൻ, ചെറുമഞ്ചൽ 3. രാജൻ ബി , രാജൻ ഭവൻ, തെങ്ങു വിള, മരുതുംമ്മൂട് 4. രമേശൻ എസ്, ആർ. എസ് ഭവൻ, പള്ളിവേട്ട 5 . ബീമ കെ റോഡരികത്ത് വീട് , കടുവാക്കുഴി 6 .വിവനേന്ദ്രൻ ജി, അർച്ചന, വലിയകളം, ഇറവൂർ 7. ലീല എസ്സ്, ഷിബു ഭവൻ , മീനാങ്കൽ 8. ബദ്ദറുദ്ദീൻ എം, പുത്തൻപള്ളി റോഡരികത്ത് വീട്, പേഴുംമ്മൂട് 9. ജയകുമാർ റ്റി, ജയനിവാസ്, പാലൈക്കോണം 10. അംബിക എസ്, അമല ഭവൻ, നെല്ലിക്കുന്ന്, വിനോബാനികേതൻ 11. സതീശൻ ഡി, അഖില നിലയം , ചേരപ്പള്ളി, പറണ്ടോട് 12. അനിൽകുമാർ ജി, വിഷ്ണുഭവൻ, ചെറുമഞ്ചൽ 13. ഉദയകുമാർ വി, അണയ്ക്കര കിഴക്കേക്കരവീട്, കോട്ടയ്ക്കകം 14. എഡ്വിൻ സി, ജിജി ഭവൻ, മാർക്കറ്റ് ജംഗ്ഷൻ, ആര്യനാട് 15. വിക്രമൻ, ഹരിജൻകോളനി, പുറുത്തിപ്പാറ, പറണ്ടോട് 16. ജസ്ലറ്റ് ഭായി, അനീ.ഷ് ഭവൻ, മുള്ളൻകല്ല്, പറണ്ടോട് 17. ഡി. രാജൻ, കൊടുങ്ങന്നി മേക്കുംകര പുത്തൻവീട് , കൊക്കോട്ടേല 18. ജയകുമാരൻപിള്ള എസ്സ്, വടക്കുംകരപുത്തൻവീട്, ചെറുമഞ്ചൽ 19. ഭുവനചന്ദ്രൻ ജി, വഴിയരികത്ത് വീട്, പാറമുക്ക് 20. സുരേഷ്ബാബു എസ്, അച്ചു ഭവൻ, കൊക്കോട്ടലേ 21. വിലാസിനി ബി, ഇരിഞ്ചൽ കിഴക്കുംകര , പാലൈക്കോണം 22. സുനില എസ്സ്, വഴിയരികത്ത് വീട്, പാറമുക്ക് 23. ശ്രീകുമാർ കെ, ലക്ഷ്മി ഭവൻ, മീനാങ്കൽ 24. ഉഷ റ്റി, അശ്വതി ഭവൻ, കോട്ടയ്ക്കകം 25. ഷീല . എൽ, അതുല്യഭവൻ, ചെറുമഞ്ചൽ, കൊക്കോട്ടേല 26. വേണുഗോപാലൻ എസ് ,കോണില്‍ വീട് ,കൊക്കോട്ടേല 27. ലീല എ , നെല്ലിവിളാകത്ത് വീട് , കിഴക്കേക്കര ,കോട്ടയ്ക്കകം 28. പുഷ്പവല്ലി ബി , പുഷ്പ സദനം , കണിയാംവിലാകം ,കൊക്കോട്ടേല 29. രമണി എല്‍ , വളളിമംഗലം വടക്കുംകര വീട് ,കൊക്കോട്ടേല 30. ഉഷാകുമാരി ആർ ,കാർത്തിക ,മുളളങ്കല്ല് , പറണ്ടോട് 31. സബൂറ , മുത്തുകാവില്‍ തടത്തരികത്ത് വീട് ,പറണ്ടോട് 32. നസീറ ബീവി , ഹസീന മൻസില്‍ ,ഇരിഞ്ചല്‍ 33. സല്‍മാബീവി , കൊല്ലരുകോണത്ത് വീട് , പേഴുംമൂട് 34. വല്‍സല കെ , ബിജു സദനം ,ഈഞ്ചപ്പുരി 35. സിന്ധു പി , ശിവനന്ദനം , കുന്നുംപുറം ,കോട്ടയ്ക്കകം 36. സുഗതനാശാരി , മീനുഭവൻ ,വള്ളിമംഗലം ,കൊക്കോട്ടേല 37. സലീന , തോട്ടിൻകര വീട് ,ചെറിയാര്യനാട് 38. സുരേഷ് കാമാർ , സൂര്യ ഭവൻ , പൊട്ടൻചിറ 39. അനിതകുമാരി ബി എസ് , ഗംഗോത്രി ,കടുവാക്കുഴി ,പള്ളിവേട്ട 40. സനില്‍കുമാർ പി , പിരമ്പിൻകോണം മേലെപുത്തൻവീട് ,ആര്യനാട് 41. സി മോഹനൻ , ഛിറക്കോണം , എരുമോട് , ആര്യനാട് 42. വല്‍സല , തോട്ടിൻകര വീട് ,ലൂഥർഗിരി ,ആര്യനാട് 43. ചന്ദ്രൻ , കണിയാകുഴി കിഴക്കുംകര തോട്ടരികത്ത് വീട് ,ആര്യനാട് 44. രാധ ഈർ , പുതുവല്‍ പുത്തൻ വീട് ,അത്തിയറ 45. നജിമുൻസബീവി , മഞ്ചിറ മേക്കുകര വീട് , ചൂഴ 46. ശ്യാമളകുമാരി വി , ശ്യാമളാലയം , ചൂഴ 47. അബ്ദുള്‍ സലാം , മഞ്ചിറ മേക്കുംകര വീട് , ചൂഴ 48. സുലൈമാൻ കുഞ്ഞ് , ഓണംകോട് വലിയവിളാകത്ത് വീട് ,പുനലാല്‍ 49. ഓമന എസ് , കെവിൻ നിവാസ് , പ്ലാവിള ,ആര്യനാട് 50. നസീമ ബീവി , സുധീർ മൻസില്‍ , പള്ളിവേട്ട 51. മോഹനൻ നായർ എസ് , മാങ്കുഴി പുത്തൻ വീട് , കൊക്കോട്ടേല 52. കുമാരി കെ , പ്രഭ ഭവൻ , തിരുമാൻകുഴി ,ആര്യനാട് വിധവാ പെൻഷൻ 1. ഷീല റ്റി, തടത്തരികത്ത് വെട്ടയിൽ വീട്, പാലൈക്കോണം 2. കുമാരി, ഗുരുഭവൻ, ഈഞ്ചപ്പുരി, കൊക്കോട്ടേല 3. ഷൈലജ, പ്ലാമൂട് വീട്, ആര്യനാട് 4. വിമല, വിഷ്ണു ഭവൻ, കാനക്കുഴി 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായവനിതകൾക്കുള്ള പെൻഷൻ 1. എൻ ഗ്ലോറി, ശാസ്താംകാവ് തെക്കുംകരവീട്, വലിയകലുങ്ക് കർഷകതൊഴിലാളി പെൻഷൻ 1. രാമചന്ദ്രൻനായർ ബി, ഓമന സദനം, ഈഞ്ചപ്പുരി
|
View |
|
31/07/2025
|
#2 | D7 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ നെടുവൻ വയലിലെ കരിങ്കൽ കെട്ട് പൂർവ്വ സ്ഥിതിയിലാക്കുന്നതിനായി ലഭിച്ച ക്വട്ടേഷനുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കി തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D8 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇറവൂർ വാർഡിലെ ഗ്രാമഭവൻ, വലിയകളം ഹരിതകെയർ യൂണിറ്റ് എന്നിവയിൽ വാട്ടർകണക്ഷൻ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D9 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഫോട്ടോകോപ്പിയർ, കമ്പ്യൂട്ടറുകൾ എന്നിവയുടെ AMC വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D10 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാനവീയം വീഥി പ്രവർത്തനത്തിനായി ജനകീയസമിതി രൂപീകരിക്കുന്നതിന് തീരുമാനിച്ചു, മാനവീയം വീഥിയില്‍ പണിയുന്ന ഓഡിറ്റോറിയത്തിന് മുന്‍ മുഖ്യമന്ത്രിയായിരുന്ന ശ്രീ. വി എസ് അച്യുതാനന്ദന്റെ പേര് നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D12 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സാമൂഹിക - സാമ്പത്തിക വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മൂന്ന് പ്രധാന സ്ഥാപനങ്ങളായ ഹ്യൂമൻ റിസോഴ്സ് ഡെവലപ്‌മെന്റ് സെന്റർ (HRDC), കാർഷിക വിപണന കേന്ദ്രം (APPAMMC), സോഷ്യൽ എക്കണോമിക് ഡെവലപ്‌മെന്റ് സെന്റർ (SEDC) എന്നിവയുടെ നിലവിലെ പ്രവർത്തന പുരോഗതിയും ഭാവി കാര്യപരിപാടികളും സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി യോഗം വിശദമായി ചർച്ച നടത്തി. പഞ്ചായത്തിലെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യം നൽകുന്നതിൽ HRDC വഹിച്ച പങ്ക് യോഗം പ്രത്യേകം അഭിനന്ദിച്ചു. നിരവധി കുട്ടികൾക്ക് വിവിധ മേഖലകളിൽ ജോലി ലഭിക്കുന്നതിന് ഉതകുന്ന പരിശീലനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ സെന്ററിന് കഴിഞ്ഞിട്ടുണ്ട്. തൊഴിലന്വേഷകർക്ക് കൃത്യമായ ദിശാബോധം നൽകി, അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ ഈ സ്ഥാപനം വിജയിച്ചതായി യോഗം വിലയിരുത്തി. കാർഷികോത്പാദന രംഗത്ത് പ്രവർത്തിക്കുന്ന കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കാനും മികച്ച വിപണനം കണ്ടെത്താനും സഹായിക്കുന്നതിൽ APPAMMC യുടെ പങ്ക് നിർണ്ണായകമാണ്. പ്രാദേശിക കാർഷിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഈ സ്ഥാപനം ചെയ്യുന്ന സേവനങ്ങൾ പ്രശംസനീയമാണ്. കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും ധനസഹായങ്ങളും മറ്റ് പിന്തുണകളും നൽകുന്നതിൽ SEDC യുടെ പ്രവർത്തനം ശ്രദ്ധേയമാണ്. ഗ്രാമത്തിലെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ SEDC യുടെ കീഴില്‍ വിജയകരമായി നടപ്പിലാക്കിവരുന്നു. മേൽ സ്ഥാപനങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങൾക്കനുസൃതമായി നിലവിൽ തൃപ്തികരമായി പ്രവർത്തിച്ചുവരുന്നു എന്നും, ബൈലോ അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിച്ചാണ് ഇവ മുന്നോട്ട് പോകുന്നതെന്നും യോഗം വിലയിരുത്തി. ഈ സ്ഥാപനങ്ങളുടെ തുടർച്ചയായ പ്രവർത്തനം ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. വികസന തുടർച്ച ഉറപ്പാക്കുന്നതിനും സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനും ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു കരാർ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ, ടി സ്ഥാപനങ്ങളുടെ പ്രവർത്തനം നിലവിലുള്ള രീതിയില്‍ ബൈലോ പ്രകാരം തുടരുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ HRDC നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നതു പോലെ ബൈലോ പ്രകാരം അക്കാദമിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. സോഷ്യൽ എക്കണോമിക് ഡെവലപ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം ബൈലോ പ്രകാരം തുടരുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. കാർഷിക വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് വാടക കുശിക ഉള്ള പക്ഷം ആയത് ഈടാക്കി ചട്ടപ്രകാരമുള്ള കരാര്‍ വ്യവസ്ഥയില്‍ കരാര്‍ പ്രകാരമുള്ള വാടക ഈടാക്കി 5 വർഷത്തേക്ക് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ആര്യനാട് സ്വാശ്രയ കാര്‍ഷികോല്‍പ്പന്ന സംഭരണ-സംസ്കരണ വിപണന കേന്ദ്രത്തിന് നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D14 |
സദ്ഭരണം
|
ചൈതന്യ ബി.ആര്‍.സിയിലെ കുട്ടികള്‍ക്ക് വൊക്കേഷണല്‍ ആക്ടിവിറ്റികള്‍ നടത്തുന്നതിനിന്‍റെ ഭാഗമായി വരുന്ന കോട്ടണ്‍ മേക്കിംഗും ഹെയര്‍ ആക്സസറീനും ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനും, അടുക്കള ആവശ്യത്തിനായി ഒരു ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങുന്നതിനുമായി ചൈതന്യ ബി.ആര്‍.സിയിലെ സ്പെഷ്യര്‍ എഡ്യൂക്കേറ്റര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ആവശ്യമായ അസംസ്കൃത വസ്തുക്കളും, ഒരു ഇന്‍ഡക്ഷന്‍ കുക്കറും വാങ്ങുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D15 |
സദ്ഭരണം
|
ആര്യാനാട് ഗ്രാമപഞ്ചായത്തിന്‍റെ 2024-25 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക കേരള സംസ്ഥാന ആഡിറ്റ് വിഭാഗത്തിന്‍റെ പരിശോധനയ്ക്കായി സമര്‍പ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D16 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് ഗ്രാമകേന്ദ്രത്തിന്‍റെ കെട്ടിടത്തിന്‍റെ വാടക അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കണക്കാക്കി നല്‍കിയിട്ടുള്ളത് പ്രതിമാസം 1693 രൂപയാണ്. എന്നാല്‍ പ്രതിമാസം 1500 രൂപ അനുവദിക്കുന്നതിന് തീരുമാനിച്ചു. വലിയകലുങ്ക് ആരോഗ്യ സബ്സെന്‍റര്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗ്രാമകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം അവിടേക്ക് മാറ്റി വാടക ഒഴിവാക്കുന്നതിനും തീരുമാനിച്ചു.
|
View |
|
31/07/2025
|
#2 | D17 |
സദ്ഭരണം
|
റര്‍ബന്‍ മിഷന്‍ ഫണ്ട് ഉപയോഗിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന വലിയകലുങ്ക് സബ്സെന്‍ററിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാരന്‍ ഡിപിആര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
14/07/2025
|
#1 | D1 |
വാർഷിക പദ്ധതി
|
.
|
View |
|
14/07/2025
|
#1 | D2 |
വാർഷിക പദ്ധതി
|
.
|
View |
|
14/07/2025
|
#1 | D3 |
വാർഷിക പദ്ധതി
|
.
|
View |
|
14/07/2025
|
#1 | D4 |
വാർഷിക പദ്ധതി
|
.
|
View |
|
14/07/2025
|
#1 | D5 |
വാർഷിക പദ്ധതി
|
.
|
View |
|
14/07/2025
|
#1 | D6 |
വാർഷിക പദ്ധതി
|
.
|
View |
Try adjusting your search criteria