Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സാമൂഹിക - സാമ്പത്തിക വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മൂന്ന് പ്രധാന സ്ഥാപനങ്ങളായ ഹ്യൂമൻ റിസോഴ്സ് ഡെവലപ്‌മെന്റ് സെന്റർ (HRDC), കാർഷിക വിപണന കേന്ദ്രം (APPAMMC), സോഷ്യൽ എക്കണോമിക് ഡെവലപ്‌മെന്റ് സെന്റർ (SEDC) എന്നിവയുടെ നിലവിലെ പ്രവർത്തന പുരോഗതിയും ഭാവി കാര്യപരിപാടികളും സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി യോഗം വിശദമായി ചർച്ച നടത്തി. പഞ്ചായത്തിലെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യം നൽകുന്നതിൽ HRDC വഹിച്ച പങ്ക് യോഗം പ്രത്യേകം അഭിനന്ദിച്ചു. നിരവധി കുട്ടികൾക്ക് വിവിധ മേഖലകളിൽ ജോലി ലഭിക്കുന്നതിന് ഉതകുന്ന പരിശീലനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ സെന്ററിന് കഴിഞ്ഞിട്ടുണ്ട്. തൊഴിലന്വേഷകർക്ക് കൃത്യമായ ദിശാബോധം നൽകി, അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ ഈ സ്ഥാപനം വിജയിച്ചതായി യോഗം വിലയിരുത്തി. കാർഷികോത്പാദന രംഗത്ത് പ്രവർത്തിക്കുന്ന കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കാനും മികച്ച വിപണനം കണ്ടെത്താനും സഹായിക്കുന്നതിൽ APPAMMC യുടെ പങ്ക് നിർണ്ണായകമാണ്. പ്രാദേശിക കാർഷിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഈ സ്ഥാപനം ചെയ്യുന്ന സേവനങ്ങൾ പ്രശംസനീയമാണ്. കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും ധനസഹായങ്ങളും മറ്റ് പിന്തുണകളും നൽകുന്നതിൽ SEDC യുടെ പ്രവർത്തനം ശ്രദ്ധേയമാണ്. ഗ്രാമത്തിലെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ SEDC യുടെ കീഴില്‍ വിജയകരമായി നടപ്പിലാക്കിവരുന്നു. മേൽ സ്ഥാപനങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങൾക്കനുസൃതമായി നിലവിൽ തൃപ്തികരമായി പ്രവർത്തിച്ചുവരുന്നു എന്നും, ബൈലോ അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിച്ചാണ് ഇവ മുന്നോട്ട് പോകുന്നതെന്നും യോഗം വിലയിരുത്തി. ഈ സ്ഥാപനങ്ങളുടെ തുടർച്ചയായ പ്രവർത്തനം ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. വികസന തുടർച്ച ഉറപ്പാക്കുന്നതിനും സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനും ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു കരാർ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ, ടി സ്ഥാപനങ്ങളുടെ പ്രവർത്തനം നിലവിലുള്ള രീതിയില്‍ ബൈലോ പ്രകാരം തുടരുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ HRDC നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നതു പോലെ ബൈലോ പ്രകാരം അക്കാദമിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. സോഷ്യൽ എക്കണോമിക് ഡെവലപ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം ബൈലോ പ്രകാരം തുടരുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. കാർഷിക വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് വാടക കുശിക ഉള്ള പക്ഷം ആയത് ഈടാക്കി ചട്ടപ്രകാരമുള്ള കരാര്‍ വ്യവസ്ഥയില്‍ കരാര്‍ പ്രകാരമുള്ള വാടക ഈടാക്കി 5 വർഷത്തേക്ക് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ആര്യനാട് സ്വാശ്രയ കാര്‍ഷികോല്‍പ്പന്ന സംഭരണ-സംസ്കരണ വിപണന കേന്ദ്രത്തിന് നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//