Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഡിസ്കിന് കീഴിൽ കേരള നോളജ് ഇക്കോണമി മിഷൻ (കെ.കെ.ഇ.എം) എന്ന പരിപാടി, 2021 മുതൽ കേരള ഡെവലപ്മെന്റ്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൌൺസിൽ (കെ-ഡിസ്ക്) മുഖാന്തിരം നടപ്പിലാക്കി വരുന്നുണ്ട്. കെ.കെ.ഇ.എം-ൻ്റെ നിർവഹണ പരിപാടി പ്രവർത്തന രൂപ രേഖ 19-12-2024 തീയതിയിലെ സ.ഉ.(കൈ) നം.179/2024/LSGD പ്രകാരം സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ടി ഉത്തരവിലെ അനുബന്ധം 2(6) പ്രകാരം ജോബ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് കമ്യൂണിറ്റി അംബാസിഡര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആര്യനാട് കുടുംബശ്രീ കമ്യൂണിറ്റി അംബാസിഡറായി പ്രവര്‍ത്തിച്ചുവരുന്ന ശ്രീമതി നജിയയെ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജോബ് ഫെസിലിറ്റേറ്ററുടെ ചുമതല നല്‍കുന്നതിന് 11/07/2025 ലെ സി.ഡി.എസ്. യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്. മേല്‍ വിഷയം യോഗം ചര്‍ച്ച ചെയ്തു. ആര്യനാട് കമ്യൂണിറ്റി അംബാസിഡറായി നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീമതി നജിയക്ക് ജോബ് ഫെസിലിറ്റേറ്ററായി അധിക ചുമതല നല്‍കുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//