Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

മാതൃക സിഡിഎസ് - കമ്മ്യൂണിറ്റി മാനേജ്‌മെന്‍റ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനറേറ്റര്‍ നല്‍കിയ 07/07/2025 തീയതിയിലെ KSTVM/48/2024-E4 നമ്പര്‍ കത്ത് യോഗം ചര്‍ച്ച ചെയ്തു. ജില്ലയിലെ മാതൃകാ സി.ഡി.എസ് പ്രവർത്തനങ്ങൾക്കായും കുടുംബശ്രീ സംഘടനാ സംവിധാനത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുൾപ്പെടെയുള്ളവർക്കുള്ള പഠനകേന്ദ്രമായും ആര്യനാട് സി.ഡി.എസിനെ വികസിപ്പിക്കുന്നതിൻറെ ഭാഗമായി സി.ഡി.എസിനെ ഇമ്മേർഷൻ സൈറ്റായി വികസിപ്പിക്കുന്നതിനും സി.ഡി.എസ് നവീകരണത്തിനുമായി 5,00,000/-രൂപ ജില്ലാമിഷനിൽ നിന്ന് സി.ഡി.എസിന് അനുവദിച്ചു നൽകിയിട്ടുള്ളതുമാണ്. ഇതിന് പുറമെ മാതൃകാപരമായി പ്രവർത്തിക്കുന്ന സി.ഡി.എസുകളുമായി ബന്ധപ്പെട്ട്, സി.ഡി.എസ് നേതൃത്വം നൽകുന്ന ഒരു പരിശീലന കേന്ദ്രം (CMTC - Community Managed Training Centre) സ്ഥാപിക്കുന്നത് സി.ഡി.എസുകളുടെ വരുമാന വർദ്ധന പ്രവർത്തനം എന്ന നിലയിൽ കൂടി ആരംഭിക്കുന്ന ഈ പരിശീലന കേന്ദ്രം കുടുംബശ്രീയ്ക്ക് പുറമേ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും പരിശീലനത്തിനായി നിശ്ചിത നിരക്ക് ഈടാക്കി നൽകാവുന്നതാണ്. 150-200 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന പരിശീലന ഹാൾ, 50 പേർക്കെങ്കിലുമുള്ള താമസ സൗകര്യം (ഡോർമെട്രി), ആവശ്യമായ കുളിമുറി ശൗചാലയ സംവിധാനം തുടങ്ങിയവയാണ് ഒരുക്കേണ്ടത്. ഇതിലേക്ക് ആവശ്യമായ ഉപകരണങ്ങൾ മറ്റ് സംവിധാനങ്ങൾ ഒരുക്കുന്നതിന് കുടുംബശ്രീ മിഷനിൽ നിന്ന് 8,50,000/- രൂപ വരെ അടിസ്ഥാന സൗകര്യവികസനത്തിനായി ലഭ്യമാക്കാൻ സാധിക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഒന്നാം നില പ്രധാന പരിശീലന കേന്ദ്രമായി ഉപയോഗിക്കുന്നതിനും, ഹരിതകര്‍മ്മ സേനയുടെ നിലവിലുള്ള കെട്ടിത്തിന്റെ മുകള്‍ഭാഗം ആവശ്യമായ നിര്‍മ്മാണം നടത്തി കുളിമുറി ശൗചാലയ സംവിധാനത്തോടു കൂടി താമസ സൗകര്യം ഒരുക്കുന്നതിനും, പഞ്ചായത്ത് ഓഫീസ് സമീപമുള്ള ജി കാർത്തികേയൻ മെമ്മോറിയൽ കൺവെർജൻസ് സെൻററിലെ കോണ്‍ഫറന്‍സ് ഹാളും, പഞ്ചായത്ത് ഓഫീസിലെ താഴത്തെ നിലയിലെ മീറ്റിംഗ് ഹാളും, മുകളിലത്തെ നിലയിലുള്ള ചിന്താ ഹാളും വിവിധ പരിശീലന പരിപാടികള്‍ക്കായി പഞ്ചായത്തിന്‍റെ മുന്‍കൂര്‍ അനുമതിയോടുകൂടി ഉപയോഗിക്കുന്നതിനും സാധിക്കുന്നതാണ്. പ്രസ്തുത പദ്ധതിക്കായി കുടുംബശ്രീ മിഷനില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനാല്‍ പഞ്ചായത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുകയില്ല. കൂടാതെ പദ്ധതി നടപ്പില്‍ വരുന്ന പക്ഷം ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീക്ക് വരുമാന വർദ്ധന ഉണ്ടാകുന്നതിനും, ആര്യനാട് ഗ്രാമപഞ്ചായത്തിലെ സ്ത്രീ സുരക്ഷയും, സ്ത്രീ പദവി ഉയര്‍ത്തുന്നതിനും, കുടുംബശ്രീ പ്രവര്‍ത്തനം സംസ്ഥാന തലത്തില്‍ അറിയപ്പെടുന്നതിനും കാരണമാകുന്നതാണ്. ആയതിനാല്‍ കമ്മ്യൂണിറ്റി മാനേജ്‌മെന്‍റ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ പ്രസ്തുത പരിശീലന കേന്ദ്രത്തിനായി ആവശ്യമായ സൗകര്യങ്ങൾ നൽകി നിബന്ധനകള്‍ക്ക് വിധേയമായി ആയതിന്‍റെ നടത്തിപ്പ് ചുമതല ആര്യനാട് സി.ഡി.എസിന് കൈമാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു. പദ്ധിതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെട്ട് പദ്ധതി രൂപരേഖ തയാറാക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//