Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
14/10/2025
7(1)
Agenda
വിവിധ ചെലവുകളുടെ അംഗീകാരം സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ നെടുമണ്‍വയല്‍ സംരക്ഷണ ഭിത്തി കെട്ടുന്നതിനായി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തയാറാക്കി നല്‍കിയിരുന്ന എസ്റ്റിമേറ്റ് പ്രകാരം പണിപൂര്‍ത്തിയാക്കിട്ടുള്ളതിനാല്‍ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ വാല്യുവേഷന്‍ പ്രകാരമുള്ള തുക 9,986/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
14/10/2025
7(2)
Agenda
വിവിധ ചെലവുകളുടെ അംഗീകാരം സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ക്രിമിറ്റോറിയം ബഹു. തദ്ദേശവകുപ്പ് മന്ത്രി ശ്രീ. എം‌.ബി.രാജേഷ് 23/09/2025 തീയതി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച ചടങ്ങിന്‍റെ ചെലവ് യോഗം ചര്‍ച്ച ചെയ്തു. പ്രിന്‍റിംഗ് ചാര്‍ജ്, പബ്ലിസിറ്റി ചാര്‍ജ്ജ്, മറ്റ് ചിലവുകള്‍ എന്നിവയ്ക്ക് ആകെ 65,384/- രൂപ തനത് ഫണ്ടില്‍ നിന്നും ചെലവഴിച്ചതിന് അംഗീകാരം നല്‍കി തീരുമാനിച്ചു.
Meeting Date
14/10/2025
7(3)
Agenda
വിവിധ ചെലവുകളുടെ അംഗീകാരം സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ക്രിമിറ്റോറിയത്തിലേക്ക് പുതിയ വാട്ടര്‍ കണക്ഷന്‍ എടുക്കുന്നതിനായി വാട്ടര്‍ അതോറിറ്റിക്ക് അടവാക്കേണ്ട 22,043/- രൂപ ലൈസന്‍സിക്ക് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/10/2025
7(4)
Agenda
വിവിധ ചെലവുകളുടെ അംഗീകാരം സംബന്ധിച്ച്
Decision
ആര്യനാട് സി എച്ച് സി ‌മുഖേനെ Plus polio immunization drive നടത്തുന്നതിന് ധനസഹായം ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. സ.ഉ.(സാധാ) No 2447/2025/LSGD തീയതി 08.10.2025 പ്രകാരം അനുവദിക്കാവുന്ന പരമാവധി തുകയായ 10,000/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/10/2025
8(1)
Agenda
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ചുവടെ ചേര്‍ത്തിരിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് തീരുമാനിച്ചു. ഇന്ദിര ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ 1 ശ്രീജ എസ് പറയരൂകോണത്ത് വീട് 5 2 അസീന എ ശാരദ ഭവൻ പൊട്ടൻചിറ ആരൃനാട് 4 3 മായ എസ് മൈലമൂട് തടത്തരികത്ത് വീട് 6 4 രാജി യു രാജേഷ്‌ ഭവന്‍ ,കൊട്ടക്കകം പി.ഓ 4 5 ശോശമ്മ ബി കിഴക്കുംകര നെല്ലിവിളാകത്ത് വീട് കൊട്ടക്കകം പി.ഓ 4 ഇന്ദിര ഗാന്ധി ദേശീയ വാർദധക്യകാല പെൻഷൻ 1 പത്രോസ് ആർ റിജു ഭവൻ,മുള്ളൻകല്ല്,പറണ്ടോട്,പി.ഓ 16 16 2 രാജൻ സി ബൈജു ഭവൻ റോഡരികത്ത് വിട് രണ്ടാംപാലം 2 3 ത്യാഗരാജൻ എസ് 15 ത്യാഗരാജ ഭവൻ വലിയകലുങ്ക് 16 4 ശ്രീകുമാരൻ എസ് വി അരുൺ ഭവൻ,ഇറവൂർ,ആര്യനാട് പി.ഓ 15 15 5 ജയകുമാരി എല് ശ്ശോറി ശെലം തേക്കുംകര മാൻകോട് 5 ഇറവൂര് ആര്യനാട് പോസ‌്ട് 15 6 ലതകുമാരി എൻ ചരുവിള വീട് പാറമുക്ക് മീനാകല് പോസ്ട് 1 7 വിമല വിഷ്ണു ഭവൻ,തുലായതുകോണം,പുനലാൽ 8 ഷാജഹാൻ സൗഹ്യദം,കലോട്,ആര്യനാട് പി.ഓ 8 8 1 അംബിക ജെ ആർ അർച്ചന ഭവൻ കാനക്കുഴി പുനലാൽ 11 2 ശോഭന റ്റി കെ കെ മന്ദിരം, ഇറവൂര്, ആതൃനാട് 15 3 മോഹനൻ ആർ പി ഒ അമൽ ഭവൻ ഒന്നാംപാലം പറണ്ടോട് പി ഒ 18 4 കൃഷ്ണൻകുട്ടി ജി അശ്വതി ഭവൻ തട്ടാൻവിളാകം 16 5 അംബിക ദേവി എൽ എം ജി നിവാസ് മണ്ണാറം വിനോബാനികേതൻ പി ഒ ആര്യനാട് 1 6 ചന്ദ്രിക എസ് മലരുവീണ കരിക്കകം തെങ്ങുവിള മരുതുംമൂട് പറണ്ടോട് പി ഒ 18 7 റ്റി ക്യഷണൻകുട്ടി ആനി ഭവൻ താന്നിവിള മേലേചിറ ആര്യനാട് 13 8 ശോഭന ആറ് രാജേഷ് ഭവൻ പറണ്ടോട് ആര്യനാട് 17 9 വി രാജേന്ദ്രൻ നായർ മേലെപുത്തൻ വീട് ഇറവൂർ 15 10 തുളസീധരൻ കാണി എസ് തടത്തരികത്ത് വീട് പിണറുംമൂട് തേവിയാരുകുന്ന് പറണ്ടോട് പി ഒ 3 11 ശകുന്തള റ്റി ചിത്ര ഭവൻ,പൊട്ടൻചിറ,, ചേരപള്ളി,ആര്യനാട് 4 12 സുജാത ചെറുമഞ്ചൽ വാറുകാട് തടത്തരികത്തു വീട് കൊക്കോട്ടേല പി ഒ ആര്യനാട് 5 13 ക്രിസ്റ്റൽബെൽസി ജെ പ്രശാന്ത് ഭവൻ അത്തിയറ ആര്യനാട് പി ഒ ആര്യനാട് 10 14 നസീമ ബീവി ആർ തേരിവാക്ക് ഹൌസ് പള്ളിവേട്ട 10 15 രാധമ്മ എസ് അഭിലാഷ് സദനം പൊട്ടൻചിറ 4 16 ഷീജ വി എം എസ് സണ്സ് നിവാസ് പള്ളിവേട്ട, ആര്യനാട് p o 8 17 ശശിധരൻ നായർ കെ രേവതി നിലയം ഉരുളുകുഴി പറണ്ടോട് പി ഒ ആര്യനാട് 2 18 സുജാത കെ എസ് എസ് ഭവൻ, ചേരപ്പള്ളി, പറണ്ടോട് പി.ഒ 16 19 യു ജയകുമാർ Radha Mandiram Valiyakalungu 16 20 ഷീല വി വിഷ്ണു ഭവൻ ആര്യനാട് 6 21 പി സോമൻ റോഡരികത്ത് വീട് ശംഭുതാങ്ങി ആര്യനാട് 6 22 മുസൈഫ | മജില മൻസിൽ,പറണ്ടോട്,ആര്യനാട് പി.ഓ 16
Meeting Date
03/10/2025
1(1)
Agenda
2025-26 വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളുടെ അവലോകനം
Decision
പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഹെൽത്ത് ഗ്രാന്റ്റ് - 2023-24 ലെ ഗ്രാന്റ്റിൽ നിന്നും കെട്ടിട നിർമ്മാണ പ്രവൃത്തികൾക്ക് നീക്കിവെച്ച തുക വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച സ.ഉ.(സാധാ) നം.2348/2025/LSGD പ്രകാരം അനുവദിച്ചിട്ടുള്ള തുക വകയിരുത്തുന്നതിനായി ചുവടെ ചേര്‍ത്തിരിക്കുന്ന പദ്ധതികള്‍ ഭേദഗതി ചെയ്യുന്ന തിന് ജില്ലാ ആസൂത്രണ സമിതിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1. പള്ളിവേട്ട ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണം (പ്രൊജക്ട് നം 323) 2. സബ് സെന്‍റര്‍ നിര്‍മ്മാണം- ആര്യനാട് മെയിന്‍ സെന്‍റര്‍ (പ്രൊജക്ട് നം 324) 3. ചൂഴ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം (പ്രൊജക്ട് നം 325) 4. കൊക്കോട്ടേല സബ് സെന്‍റര്‍ നിര്‍മ്മാണം (പ്രൊജക്ട് നം 326) 5. കോട്ടയ്ക്കകം ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം (പ്രൊജക്ട് നം 327) 6. മീനാങ്കല്‍ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം (പ്രൊജക്ട് നം 328) 7. വലിയകലുങ്ക് ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം (പ്രൊജക്ട് നം 329)
Meeting Date
03/10/2025
1(2)
Agenda
2025-26 വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളുടെ അവലോകനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020-21, 2021-22, 2022-23, 2023-24, 2024-25 എന്നീ സാമ്പത്തിക വർഷങ്ങളിൽ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് മുഖേന നടത്തിയ ഡെപ്പോസിറ്റ് പ്രവൃത്തികളിൽ പ്രവൃത്തികളുടെ പൂർത്തീകരണം സംബന്ധിച്ച വിവരവും, ടെണ്ടർ സേവിംഗ്സ് സംബന്ധിച്ച തുകയുടെ വിവരം അടിയന്തിരമായി ലഭ്യമാക്കുന്നതിന് കത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2025
1(3)
Agenda
2025-26 വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളുടെ അവലോകനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 വാർഷിക പദ്ധതിയിൽ അസ്സിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെ ചേർക്കുന്ന പ്രവൃത്തികൾ ടെണ്ടർ ക്ഷണിച്ചതിൽ കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ ടെണ്ടറുകൾ അംഗീകരിച്ചും ടെണ്ടർ ലഭിക്കാത്ത പ്രവൃത്തികള്‍ റീടെണ്ടർ ചെയ്യുന്നതിനുമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) സിവിൽ ദർഘാസ് 1 Annual Plan-AGP-191/2025-26-Chembakamangalam Road Maintenance 687991 vinukumar (BID ID -2356833) 687990.72 L1 0 SANTHOSH KUMAR G S (BID ID -2356854) 763586.68 L2 10.99 2 Annual Plan-AGP-163/2025-26-Maintenance of Shasthamkovil Thannivila road 550821 vinukumar (BID ID -2356837) 519230.22 L1 -5.74 SANTHOSH KUMAR G S (BID ID -2356856) 561731.8 L2 1.98 3 Annual Plan-AGP 194/2025-26-Completion of Valiyakalung School Ground 847454 Gopi S (BID ID -2356831) 846656.34 L1 -0.09 RAJENDRAN G (BID ID -2356832) 896003.21 L2 5.73 4 Annual Plan-AGP 348/2025-26-Rennovation of various roads in Kokotela ward damaged due to Jalajeevan Mission work 423239 A P RAJKUMAR (BID ID -2357372) 423204.19 L1 -0.01 T G PRATHAP (BID ID -2357446) 537200 L2 26.93 5 Annual Plan-AGP 97/2025-26-IMPROVEMENTS OF MUSLIMPALLI RANDAMPALAM ROAD 169022 no bids 6 Annual Plan-AGP-43/2025-26-Completion of Parandod Anganwadi 762618 vinukumar (BID ID -2356839) 762613.26 L1 0 SANTHOSH KUMAR G S (BID ID -2356860) 773746.39 L2 1.46 7 Annual Plan-AGP-82/2025-26-Maintenance of School Buildings 422768 ANUROOP VIJAYAN (BID ID -2357559) 422763 L1 0 SHAJI P (BID ID -2357760) 540809.55 L2 27.92 8 Aryanad GP_ Electrical Works-Electrification of happiness park manaveeyam veedhi_aryanad gp 331970 WILFRED JOSE R (BID ID -2357268) 275443.8 L1 -17.03 SHAMEER K (BID ID -2356871) 299319 L2 -9.84 9 Annual Plan-AGP-162/2024-25 -Maintenance of Girinagar Road 254184 vinukumar (BID ID -2356841) 254183.67 L1 0 SANTHOSH KUMAR G S (BID ID -2356861) 263622.63 L2 3.71 10 Annual Plan-AGP-156/2025-26-Renovation of Pathayakunnu Thulayathkonam Road 592458 JAYAKUMAR D (BID ID -2356417) 592457.83 L1 0 CHANDRAN H (BID ID -2356450) 622078.64 L2 5 11 Annual Plan-AGP 96/2025-26-Maintanance of Malayantheri Urulukuzhi Road 465494 no bids 12 Annual Plan-AGP 98/2025-26-IMPROVEMENTS OF GURUMANDHIRAM PANNIKALA ROAD 898590 SURESH S (BID ID -2360182) 898459.14 L1 -0.01 CHANDRAN H (BID ID -2360246) 927947.34 L2 3.27 പുനർ ദര്‍ഘാസ് 13 AGP-132/2025-26-Thannimoodu vellakkattukonam road re taring 720156 SURESH S (BID ID -2357386) 720156.03 L1 0 14 AGP-152/2025-26-Renovation of Kaniyakuzhi Road 338785 SHAJI P 338785 L1 0 15 AGP-177/2025-26-RENOVATION OF KURISSADI KAVUMMOOLA ROAD 423529 SURESH S (BID ID -2357374) 423529.32 L1 0
Meeting Date
03/10/2025
2(1)
Agenda
പഞ്ചായത്ത് പൊതു ശ്മശാനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ഉടമസ്ഥതയിലെ ഈഞ്ചപ്പുരി വാർഡിലെ 'തണൽ' എന്നു നാമകരണം ചെയ്ത ക്രിമിറ്റോറിയത്തില്‍ 2 ഓപ്പറേറ്ററുടെ തസ്തികയിലേക്ക് 29/09/2025 തീയതി നടന്ന ഇൻറർവ്യൂവിൽ പങ്കെടുത്തവരെ ഉള്‍പ്പെടുത്തി ചുവടെ പറയുന്ന പ്രകാരം റാങ്ക് പട്ടിക തയാറാക്കിയത് യോഗം പരിശോധിച്ചു. Name Rank അരുൺ പി. 1 ഷിബു റ്റി. 2 മധു റ്റി. 3 ബിനുകുമാർ കെ. 4 ബിമോജ് എം. 5 റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീ. അരുൺ പി, അരുൺഭവൻ, ചെറുമഞ്ചൽ, കൊക്കോട്ടേല എന്നയാളെയും, രണ്ടാം റാങ്ക് കരസ്ഥമാക്കിയ ശ്രീ. റ്റി. ഷിബു, ​​എ.ആർ. നിവാസ്, മഞ്ചാടി നിന്ന വിള, ബൗണ്ടർമുക്ക്, പറണ്ടോട് പി.ഒ എന്നയാളെയും ക്രിമിറ്റോറിയം ഓപ്പറേറ്ററായി നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രിമിറ്റോറിയം ഓപ്പറേറ്ററായി തിരഞ്ഞെടുത്തവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2025
2(2)
Agenda
പഞ്ചായത്ത് പൊതു ശ്മശാനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള ക്രിമിറ്റോറിയത്തില്‍ വൈദ്യുത തടസ്സം ഉണ്ടാകുമ്പോള്‍ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കുന്നതിന് ജനറേറ്റര്‍ ആവശ്യമാണ്. ആയതിനാല്‍ ജനറേറ്റര്‍ സൗകര്യം ഒരുക്കുന്നതിന് പദ്ധതി നിലവിലില്ലാത്ത സാഹചര്യത്തില്‍ സി.എസ്.ആര്‍ ഫണ്ട് തരപ്പെടുത്തിയോ, തനത് ഫണ്ട് ഉപയോഗിച്ചോ ജനറേറ്റര്‍ സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2025
3(1)
Agenda
സദ്ഭരണം
Decision
പുറുത്തിപ്പാറ യോഗ സെന്ററിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ മാസം 7 തീയതി നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
03/10/2025
3(2)
Agenda
സദ്ഭരണം
Decision
കീഴ്പാലൂര്‍ വാര്‍ഡിലെ അപ്പുപാറ നടപ്പാത പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2025
3(3)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും മറ്റു പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങളും, പദ്ധതി മാതൃകകളും നേരില്‍ കണ്ട് ബോധ്യപ്പെടുന്നതിനായി 24, 25, 26 തീയതികളില്‍ കിലയുടെ അനുവാദത്തോടു കൂടി കണ്ണൂര്‍ ജില്ലയിലെ പിണറായി ഗ്രാമപ‍ഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ലക്കിടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവി‍ടങ്ങളില്‍ ഒക്ടോബര്‍ മാസം 24, 25, 26 തീയതികളില്‍ ഒരു പഠനയാത്ര നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/10/2025
4(1)
Agenda
കുടുംബശ്രീ, MGNREG പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ കണ്‍വെര്‍ജന്റ് സെന്ററും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി ഒരു കാഷ്വല്‍ സ്വീപ്പറെ കുടുംബശ്രീ മുഖാന്തിരം തെരഞ്ഞെടുക്കുന്നതിനുള്ള ലിസ്റ്റ് ലഭ്യമാക്കുന്നതിന് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സനോട് ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.
Meeting Date
03/10/2025
4(2)
Agenda
കുടുംബശ്രീ, MGNREG പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ് വാര്‍ഷികം 14/10/2025 ഉച്ചയ്ക്ക് 2 മണിക്ക് നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
03/10/2025
5(1)
Agenda
യാത്ര ബത്ത അനുവദിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ യാത്ര ബത്ത 3,87,000/- രൂപ ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരമുള്ളത് അംഗീകരിച്ച് തീരുമാനിച്ചു. NAME DESIGNATION AMOUNT VIJUMOHAN PRESIDENT 34500 REENA SUNDARAM VICE PRESIDENT 27000 M.L KISHORE STANDING COMMITTEE CHAIRMAN 27000 ASOKAN K STANDING COMMITTEE CHAIRMAN 27000 K MOLI STANDING COMMITTEE CHAIRPERSON 27000 SARASWATHY AMMA R MEMBER 22500 SARASWATHY P MEMBER 22500 ENCHAPPURI RAJENDRAN MEMBER 22500 SREERAG S V MEMBER 22500 RADHAKRISHNAN MEMBER 22500 SANOOJA. R MEMBER 22500 ATHIRA .J MEMBER 20000 SHEEJA A MEMBER 22500 ANILKUMAR S MEMBER 22500 LEKHA K MEMBER 22000 ANEESH C J MEMBER 22500 TOTAL 387000
Meeting Date
03/10/2025
6(1)
Agenda
ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
അടുത്ത യോഗത്തിലേക്ക് മാറ്റിവച്ചു.
Meeting Date
08/09/2025
1(1)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ചുവടെപ്പറയുന്ന പ്രവൃത്തികൾക്ക് വേണ്ടി തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, ജലസേചനം, വൈദ്യുതി (only for electrical) തുടങ്ങിയ വകുപ്പുകളില്‍ രജിസ്റ്റർ ചെയ്‌തിട്ടുളളവരും പരിചയസമ്പന്നരുമായിട്ടുള്ള കരാറുകാരിൽ നിന്നും മത്സരാധിഷ്‌ഠിത ദർഘാസ് ക്ഷണിച്ചതിൽ ചുവടെ പറയുന്ന പ്രകാരം ലഭിച്ചിട്ടുള്ളത് യോഗം ചര്‍ച്ച ചെയ്തു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് (% ) സിവിൽ ദർഘാസ് 1 AGP-175/2025-26-Maintenance of Ayurveda hospital Road 254124 VISHNU V NAIR (BID ID -2317387) 254124.25 L1 0 T G PRATHAP (BID ID -2317277) 312847.5 L2 23.11 2 AGP-142/2025-26-Construction of Panchayath office boundary wall Vehicle parking shed Yard Tiling 508458 Gopi S (BID ID -2312745) 508368.63 L1 -0.02 RAJENDRAN G (BID ID -2312758) 521434.38 L2 2.55 3 AGP-314/2025-26-Luthergiri Kaviyakodu road side protection-General Civil Work 84705 A P RAJKUMAR (BID ID -2310472) 84605.65 L1 -0.12 T G PRATHAP (BID ID -2310520) 100442.3 L2 18.58 4 AGP-132/2025-26-Thannimoodu vellakkattukonam road re taring 720156 no bids 5 AGP-315/2025-26-Rennovation of Valiyamala Colany Road 932051 ANILKUMAR R (BID ID -2315476) 932051.05 L1 0 SANTHOSH KUMAR G S (BID ID -2315564) 970246.96 L2 4.1 6 AGP-152/2025-26-Renovation of Kaniyakuzhi Road 338785 no bids 7 AGP 99-2025/26-Construction of Sidewall to Valiyamala Pathippalli Road 296361 mohanachandran (BID ID -2316846) 293397.64 L1 -1 CHANDRAN H (BID ID -2317225) 296361.32 L2 0 8 AGP-164/2025-26-CONSTRUCTION OF SIDE WALL FOR VEVARATHALA BUND ROAD 719934 SANDEEP J (BID ID -2317827) 611944.61 L1 -15 T G PRATHAP (BID ID -2317265) 719934.56 L2 0 VISHNU V NAIR (BID ID -2317344) 813680 L3 13.02 പുനർ ദര്‍ഘാസ് 9 AGP-177/2025-26-RENOVATION OF KURISSADI KAVUMMOOLA ROAD 423529 SURESH S (BID ID -2276552) no bids മേല്‍ ക്വട്ടേഷനുകളില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവ അംഗീകരിച്ച് തീരുമാനിച്ചു. ആരും തന്നെ ദർഘാസുകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തവ പുനർ ദർഘാസ് ചെയ്യുന്നതിന് തീരുമാനിച്ചു.
Meeting Date
08/09/2025
1(2)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2024-25 സാമ്പത്തിക വർഷത്തില്‍ 18 വാർഡുകളിലും TS ആയ 49 പ്രവർത്തികള്‍ക്ക് (തോട് സൈഡ് വാള്‍കെട്ടി സംരംക്ഷണം) മെറ്റീരിയല്‍ സപ്ലെ ചെയ്യുന്നതിനുള്ള ഇ ടെന്‍ഡർ ക്ഷണിച്ചതിന്‍ ആരും തന്നെ പ്രവർത്തികള്‍ ഏറ്റെടുത്തിരുന്നില്ല. ആയതിനാല്‍ ടി പ്രവർത്തികള്‍ക്ക് റീ ഇ-ടെന്‍ഡർ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
08/09/2025
1(3)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ഇലക്ട്രിക്കല്‍ വീല്‍ ചെയർ വാങ്ങി നല്‍കല്‍' (പ്രൊജക്ട് നം 246) എന്ന പദ്ധതിക്കായുള്ള ഗുണഭോക്താക്കളുടെ പട്ടിക ചുവടെ പറയുന്ന പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. 1. മജീദ് കുഞ്ഞ്, റോഡരികത്ത് വീട്, കാനക്കുഴി 2. ബോബസ്. തോട്ടിന്‍കര വീട്, ലൂഥര്‍ഗിരി, ആര്യനാട് 3. മനോഹരന്‍, സുധാഭവന്‍, മണലുവിള, ചൂഴ 4. അശ്വതി ജി, വിഷ്ണു ഭവന്‍, ചെറുമഞ്ചല്‍, കൊക്കോട്ടേല
Meeting Date
08/09/2025
1(4)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'കോളനികളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലും' (പ്രൊജക്ട് നം 204) ല്‍ ഉള്‍പ്പെടുത്തി ചുവടെ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. സ്ട്രീറ്റ് ലൈന്‍ നീട്ടലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലും 1. പുറുത്തിപ്പാറ ഉന്നതി 2. ഇഞ്ചപ്പുരി വാര്‍ഡിലെ പുലക്കോണം-മടച്ചിക്കോണം-പനവൂര്‍വെട്ട-ചേന്പുവിളക്കുഴി- ഈഞ്ചപ്പുരി-കുത്തുഴി-മടച്ചിക്കോത്ത് ഉന്നതി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ 1. മീനാങ്കല്‍ ഉന്നതി 2. അല്ലിനിയോട് കീഴ്പാലൂര്‍ മിച്ചഭൂമി ഉന്നതി 3. കിഴക്കേക്കര ഉന്നതി 4. കിഴക്കുംകര (പൊട്ടന്‍ചിറ) ഉന്നതി 5. വലിയമല ഉന്നതി 6. കൊല്ലറ ഉന്നതി 7. ലൂഥര്‍ഗിരി ഉന്നതി 8. തുലായത്തുകോണം ഉന്നതി 9. അത്തിയറ ഉന്നതി 10. ചെറിയ ആര്യനാട് ഉന്നതി 11. കളത്താന്‍ചിറ ഉന്നതി 12. ഇരിഞ്ചല്‍ ഉന്നതി 13. പാലേക്കോണം ഉന്നതി‌ 14. പൊട്ടുകാവ് ഉന്നതി
Meeting Date
08/09/2025
1(5)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'അംഗൻവാടി പുനരുദ്ധാരണം' പ്രൊജക്ട് നം - 111/24-25 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിഞ്ചല്‍ അങ്കണവാടി (15), കടുക്കോട് അങ്കണവാടി (24) എന്നിവയുടെ അറ്റകുറ്റപണി നടത്തുന്നതിനായി ആസൂത്രണ സമിതി അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ പ്രസ്തുത അങ്കണവാടികളുടെ നവീകരണം 111/24-25 എന്ന പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നതിനും, 84/25-26 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു. 111/24-25 എന്ന പദ്ധതിയില്‍നിന്നും ഒഴിവാക്കുന്ന അങ്കണവാടികള്‍ക്ക് പകരമായി വാറുകാട് (31), വെട്ടയില്‍ത്തടം (19) എന്നീ അങ്കണവാടികളെ ഉള്‍പ്പെടുത്തി എസ്റ്റമേറ്റ് റിവൈസ്ചെയ്ത് പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
1(6)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള പാലൈക്കോണം അയ്യൻകാളി സ്മാരക കുടുംബശ്രീ വനിതാ തൊഴിൽ പരിശീലന കേന്ദ്ര നിർമ്മാണത്തിന് (പ്രോജ. 183/2025-26) എസ്.സി.പി. ഫണ്ട് വകയിരുത്തി 12,00,000/- രൂപ അനുവദിച്ചിട്ടുണ്ട്. ടി തുക ഉപയോഗിച്ച് ഒന്നാം നിലയിൽ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും, തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷത്തില്‍ തുക അനുവദിക്കുന്ന മുറയ്ക്ക് ബാക്കിയുള്ള നിർമ്മാണം പ്രവർത്തികൾ പൂർത്തീകരിക്കു ന്നതിനും അസിസ്റ്റന്‍റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
1(7)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 സാമ്പത്തിക വര്‍ഷം രൂപീകരിച്ച് സ്പില്‍ഓവറായി തുടരുന്ന 126-Construction of public toilet എന്ന പദ്ധതിക്കായി 6,00,000/- രൂപയ്ക്കാണ് വകയിരുത്തിയിരുന്നതെന്നും, എന്നാൽ സ്ഥല ലഭ്യതയ്ക്കനുസരിച്ച് കെട്ടിടത്തിന്റെ പ്ലാൻ റിവൈസ് ചെയ്തത് പ്രകാരം 4,70,000/- രൂപയാണ് ടി പദ്ധതിക്ക് ആവശ്യമായി വരുന്നതെന്നും, ടി തുകയ്ക്ക് എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി ലഭിക്കുന്നതിനുമായി അസിസ്റ്റന്റ് എഞ്ചിനീയര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച് ചെയ്തു. എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
08/09/2025
1(8)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
പതിനഞ്ചാം ധനകാര്യ കമ്മീഷൻ - ഹെൽത്ത് ഗ്രാന്റ്റ് 2023-24-ലെ രണ്ടാം ഗഡു വിനിയോഗിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ച് പുറപ്പെടുവിച്ചിട്ടുള്ള സ.ഉ.(സാധാ) നം.2146/2025/LSGD പ്രകാരം അവനുവദിച്ചിട്ടുള്ള അധിക തുക 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'രോഗ നിർണയ സംവിധാനം ഏർപ്പെടുത്തൽ' (331) എന്ന പദ്ധതി ഭേദഗതി ചെയ്ത് ആയതില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹണം നടത്തുന്നതിന് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
1(9)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇഞ്ചപ്പുരി വാര്‍ഡില്‍ പണി പൂര്‍ത്തിയാകുന്ന ശ്മശാനത്തിന്‍റെ ഉദ്ഘാടനം അടിയന്തിരമായി നടത്തേണ്ടതിനാല്‍ ഇലക്ട്രിക് കണക്ഷന്‍ ലഭ്യമാക്കുന്നതിനായി കെഎസ്ഇബിക്ക് കത്ത് നല്‍കുന്നതിനും, ആയതിനുള്ള ചെലവ് കെഎസ്ഇബിയില്‍ നിന്നും ഡിമാന്‍റ് നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ശ്മശാനത്തിന് വേണ്ട യന്ത്രസാമഗ്രികള്‍ വാങ്ങല്‍' (200) എന്ന പദ്ധതിയിലെ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
1(10)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം രണ്ടാംഘട്ടം 2024-25 വാര്‍ഷികപദ്ധതിയില്‍ താഴെപ്പറയും പ്രകാരമുള്ള ഭേദഗതികള്‍ വരുത്തുന്നതിന് യോഗം തീരുമാനിച്ചു. ആകെയുണ്ടായിരുന്ന 336 പദ്ധതികളില്‍ 7 പദ്ധതി ഉപേക്ഷിക്കുന്നതിനും, 23 പദ്ധതികളില്‍ പട്ടിക പ്രകാരമുള്ള വ്യത്യാസങ്ങള്‍ വരുത്തുന്നതിനും പുതിയതായി അനുബന്ധമായി ചേര്‍ത്ത പ്രകാരമുള്ള 16 പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിനും മേല്‍ ഭേദഗതികള്‍ക്ക് എത്രയും വേഗം ആവശ്യമായ അനുമതികള്‍ ലഭ്യമാക്കി നടപ്പാക്കുന്നതിനും യോഗം അംഗീകരിച്ചു തീരുമാനിച്ചു.
Meeting Date
08/09/2025
1(11)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായിട്ടുള്ള 'അങ്കണവാടികളുടെ ഭൌതിക സൌകര്യം മെച്ചപ്പെടുത്തൽ' (പ്രൊജക്ട് നം - 36) എന്ന പദ്ധതി നിര്‍വ്വഹണത്തിനായി കുക്കര്‍ ഗ്യാസ് സ്റ്റൗ, മിക്സി, ചിരവ എന്നിവ വാങ്ങുന്നതിനായി ടെന്‍ഡര്‍ നടപടി സ്വീകരിച്ചിരുന്നതില്‍ 15 സ്ഥാപനങ്ങള്‍ ടെന്‍ഡറില്‍ പങ്കെടുത്തു. ലഭ്യമായിട്ടുള്ള ടെന്‍ഡറുകളില്‍ രേഖപ്പെടുത്തിയിരുന്ന സാധനങ്ങളുടെ സ്പെസിഫിക്കേഷനുകള്‍ വ്യത്യസ്ഥമായതിനാല്‍ ആയത് പരിശോധിച്ച് സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് സാധിക്കാത്തതിനാല്‍ ടെന്‍ഡര്‍നടപടി റദ്ദ് ചെയ്ത് ജെം മുഖേനെ വാങ്ങുന്നതിന് അനുമതി നല്‍കുന്നതിനായി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. അങ്കണവാടികള്‍ക്ക് വാങ്ങുന്ന ഉപകരണങ്ങള്‍ക്ക് ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുള്ളതിനാല്‍ വ്യക്തതയില്ലാത്ത ടെന്‍ഡര്‍നടപടികളിലൂടെ സാധനങ്ങള്‍ വാങ്ങുന്നത് ഉചിതമല്ലെന്ന് യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ 'അങ്കണവാടികളുടെ ഭൌതിക സൌകര്യം മെച്ചപ്പെടുത്തൽ' (പ്രൊജക്ട് നം - 36) എന്ന പദ്ധതിക്കായി നിലവില്‍ നടത്തിയിട്ടുള്ള ടെന്‍ഡര്‍ നടപടികള്‍ റദ്ദ് ചെയ്ത് സാധനങ്ങള്‍ ജെം പോര്‍ട്ടര്‍ വഴി വാങ്ങുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
08/09/2025
1(12)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായിട്ടുള്ള 'ശിശു സൌഹൃത അങ്കണവാടി' (പ്രൊജക്ട് നം - 28) എന്ന പദ്ധതിക്കായി ഗവ. അക്രഡിറ്റഡ് ഏജന്‍സിയായ ARTCO എന്ന സ്ഥാപനം തയാറാക്കി ലഭ്യമാക്കിയിട്ടുള്ള പ്രൊഫോര്‍മ ഇന്‍വോയിസ് യോഗം പരിശോധിച്ച് അംഗീകരിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ഐസിഡിഎസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
1(13)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
അങ്കണവാടി അനുപൂരക പോഷക പദ്ധതി പ്രകാരം പുതുക്കിയ ഭക്ഷണ മെനു അനുസരിച്ച് മൂന്നു മുതല്‍ ആറു വയസ്സുവരെയുള്ള പ്രീസ്കൂള്‍ കുഞ്ഞുങ്ങള്‍ക്ക് അനുപൂരക പോഷകാഹാരം നല്‍കുന്നതിനായി അധികമായി നെയ്യ്, ഗ്രീന്‍പീസ്, സോയ, എള്ള്, പൊട്ടുകടല, അരിപ്പൊടി എന്നിവ വാങ്ങുന്നതിന് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്ക് അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
08/09/2025
1(14)
Agenda
വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എൽഇഡി ലൈറ്റ് വാങ്ങൽ (പ്രൊജക്ട് നം - 208) എന്ന പദ്ധതി നിര്‍വ്വഹണ പുരോഗതി യോഗം ചര്‍ച്ച ചെയ്തു. പദ്ധതിക്കായി ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിരുന്നതില്‍ X Metrix Technologies PVT Ltd എന്ന സ്ഥാപനവും, SIDCO എന്നീ രണ്ട് സ്ഥാപനങ്ങള്‍ മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തിട്ടുള്ളത്. ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ലൈറ്റിന്റെ സ്പെസിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ളവ വ്യക്തമാക്കാത്തതിനാല്‍ ടെന്‍ഡര്‍ നടപടികളില്‍ അവ്യക്തത ഉണ്ടായിട്ടുള്ളതായി യോഗം വിലയിരുത്തി. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമായതിനാലും, പുതിയ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കാലതാമസം ഉണ്ടാകാതിരിക്കുന്നതിനും, സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയില്‍ നിന്നും എൽഇഡി ലൈറ്റുകള്‍ വാങ്ങുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ എൽഇഡി ലൈറ്റ് വാങ്ങൽ (പ്രൊജക്ട് നം - 208) എന്ന പദ്ധതിക്കായി നടത്തിയിട്ടുള്ള ടെന്‍ഡര്‍ നടപടികള്‍ റദ്ദ് ചെയ്യുന്നതിനും, സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും നിരക്കുകള്‍ ലഭ്യമാക്കി കുറഞ്ഞ നിരക്ക് ലഭ്യമാക്കുന്ന സ്ഥാപനത്തില്‍ നിന്നും എൽഇഡി ലൈറ്റുകള്‍ വാങ്ങുന്നതിനും തീരുമാനിച്ചു.
Meeting Date
08/09/2025
2(1)
Agenda
വിവിധ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമഞ്ചായത്തില്‍ ആര്യനാട് ജംഗ്ഷനില്‍ നിർമ്മാണം പൂർത്തിയാക്കിട്ടുള്ള മാനവീയം വീഥിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 15ന് നടത്തുന്നതിന് തീരുമാനിച്ചു. പൂര്‍ത്തായാക്കാനുള്ള പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാനവീയം വീഥിയുടെ സുഗമമായി നടത്തിപ്പിനായി ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരം ഒരു അക്കാദമിക് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിന് തീരുമാനിച്ചു. രത്നാകരന്‍ സര്‍, കീഴ്പാലൂര്‍ മനോഹരന്‍, കോട്ടയ്ക്കകം ജയചന്ദ്രന്‍ സര്‍, സാഗര്‍ കോളേജ് രവി സാര്‍, വടക്കേവിള പി.എസ്. പ്രകാശ്, ആനന്ദേശ്വരം പ്രതീക്ഷ ടീച്ചര്‍ സാഹിത്യകാരി സതീജ വി.പി. സജി, പറണ്ടോട് കെ. സുനില്‍ കുമാര്‍, ഇറവൂര്‍ വിജയകുമാര്‍, കിംഗ്സ് ഡോ. ശ്രീജിത്, ആര്യനാട് എന്നിവരെയും പ്രസിഡന്‍റായി ജയചന്ദ്രന്‍ സര്‍, സെക്രട്ടറിയായി വി.പി. സജി എന്നിവരെയും തെരഞ്ഞെടുത്തു. പ്രസ്തുത ചടങ്ങല്‍ വിവിധ മേഖലയിലുള്ള വിശിഷ്ടവ്യക്തികള്‍ക്ക് ആദരം നല്‍കുന്നതിനും, മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനും, കരിയര്‍ എക്സ്പോ തുടര്‍ന്ന് നടത്തുന്നതിനും തീരുമാനിച്ചു. മാനവീയം വീഥിയില്‍ നിര്‍മ്മാണം നടന്നുവരുന്ന സൗഹൃത കൂട്, ഓപ്പണ്‍ ലൈബ്രറി, സെല്‍ഫി പോയിന്‍റ് എന്നിവയുടെ പൂർത്തീകരണത്തിനായി ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് തീരുമാനിച്ചു. ഉദ്ഘാടന പരിപാടിക്കായി ആവശ്യം വേണ്ടുന്ന തുടര്‍നടപടി സമയബന്ധിതമായി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
2(2)
Agenda
വിവിധ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
Decision
ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 23 ന് നടത്തുന്നതിന് തീരുമാനിച്ചു. ഉദ്ഘാട പരിപാടിയോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും, കുടുംബശ്രീ, അങ്കനവാടി, ഹരിതകർമ്മസേന പ്രതിനിധികളേയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളേയും ഉള്‍പ്പെടുത്തി സംഘാടക സമിതി യോഗം സെപ്റ്റംബർ 10-ാം തീയതി 2 മണിക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ വച്ച് നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
08/09/2025
2(3)
Agenda
വിവിധ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാനവീയം വീഥിയുടെ തുടര്‍ പരിപാലനത്തിനായും, പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും, മറ്റ് ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുമായി ഒരു കെയര്‍ ടേക്കറെ നിയമിക്കുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ 200 രൂപ ദിവസ വേതനത്തിന് ഒരു കെയര്‍ ടേക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കെയര്‍ ടേക്കറുടെ നിയമനം നടത്തുന്നതുവരെ ശ്രീ.കൃഷ്ണന്‍ കുട്ടി, അനി ഭവന്‍, താന്നിവിള, ആര്യനാട് എന്നവരെ മാനവീയം വീഥിയുടെ പരിപാലനത്തിനായി താല്‍ക്കാലികമായി ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു.
Meeting Date
08/09/2025
2(4)
Agenda
വിവിധ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
Decision
വനിത ജംഗ്ഷന്‍ സംഘാടക സമിതി യോഗം സെപ്റ്റംബര്‍ 19 തീയതി 2.30 മണിക്ക് പഞ്ചായത്തില്‍ വച്ച് നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
08/09/2025
3(1)
Agenda
സദ്ഭരണം
Decision
സംസ്ഥാന സർക്കാരിന്റെ ഇന്നോളമുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് ജനങ്ങളുടെ അഭിപ്രായം ലഭ്യമാക്കുകയും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ആരായുന്നതിനും കേരളം ഇതുവരെ ആർജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും ഇനി ആവശ്യമുള്ള വികസനം സംബന്ധിച്ച് പൊതുജനാഭിപ്രായം ഉൾക്കൊള്ളുന്നതിനുമായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനതലത്തിലും വികസന സദസ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സ.ഉ.(Ms)No.158/2025/LSGD യോഗം ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഒക്ടോബര്‍ 21 ന് ബഹുജന പങ്കാളിത്തത്തോടെ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
08/09/2025
3(2)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ ഗ്രാമഭവനുകളിലും നിലവില്‍ പഞ്ചായത്തിലെ വിവിധ സേവനങ്ങള്‍ സൗജന്യമായാണ് നല്‍കിവരുന്നത്. ഗ്രാമഭവനുകളുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും മറ്റു ചെലവുകളും പഞ്ചായത്ത് വഹിച്ചുവരുന്നു. കൂടാതെ നിലവില്‍ ഗ്രാമഭവനുകളില്‍ സേവനമനുഷ്ഠിച്ചുവരുന്ന ഗ്രാമസഹായികള്‍ക്ക് പഞ്ചായത്തില്‍ നിന്നും ഹോണറേറിയം നല്‍കി വരുന്നു. എന്നാല്‍ ഇത്തരത്തില്‍ തുക നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭ്യമല്ലാത്തതിനാല്‍ 2023-24, 2024-25 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് പരാമര്‍ശം ഉണ്ടാകുന്നതിന് ഇടയായിട്ടുണ്ട്. ആയതിനാല്‍ ഗ്രാമസഹായികള്‍ക്ക് വേതനം തടസ്സമില്ലാതെ ലഭിക്കുന്നതിന് ഗ്രാമഭവനുകള്‍ക്ക് വരുമാനം നേടേണ്ടതായിട്ടുണ്ട്. പഞ്ചായത്തിന്‍റെ സേവനങ്ങള്‍ക്ക് പുറമെയുള്ള സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസ് മാത്രം ഉപയോഗിച്ച് ഗ്രാമസഹായികള്‍ക്ക് വേതനം ലഭ്യമാക്കുന്നതിന് സാധിക്കുകയില്ല. ആയതിനാല്‍ മറ്റ് വരുമാന മാര്‍ഗ്ഗങ്ങളും കണ്ടെത്തേണ്ടതായിട്ടുണ്ട്. ടി വിഷയം യോഗം ചര്‍ച്ച ചെയ്ചു. ഗ്രാമഭവനുകള്‍ വഴി നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും പൊതുജനങ്ങള്‍ക്ക് പ്രയോജനരമാണെന്നും ആയിനാല്‍ ഗ്രാമഭവനുകളുടെ പ്രവര്‍ത്തനം തടസ്സം വരുത്തുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ആയതിനാല്‍ സഉ.(ആര്‍.ടി) 18/2025/ITD തീയതി 0/08/2025 പ്രകാരം കെ-സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാവുന്ന നിരക്ക് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത് ഗ്രാമഭവനുകള്‍ക്കും ബാധകമാക്കി ഗ്രാമസഹായികളുടെ വേതന സുരക്ഷ ഉറപ്പാക്കുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമഭവനുകള്‍ വഴി നല്‍കുന്ന കെ-സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് ചുവടെ പറയുന്ന ഇളവുകളോടെ സഉ.(ആര്‍.ടി) 18/2025/ITD തീയതി 0/08/2025 പ്രകാരമുള്ള തുക ഈടാക്കുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. 1. ആശ്രയ ഗുണഭോക്താക്കള്‍, അതിദരിദ്രര്‍ - 100% ഇളവ്. 2. എസ്‌സി, എസ്‌ടി വിഭാഗങ്ങളിലെ ബിപിഎല്‍ വിഭാഗക്കാര്‍ - 50% ഇളവ്. നിലവിലെ പഞ്ചായത്ത് നിര്‍ദ്ദേശമനുസരിച്ച് ഗ്രാമഭവനിലെ വരവ് ചെലവ് കണക്കുകള്‍ ഗ്രാമസഹായികള്‍ എഴുതി സൂക്ഷിക്കേണ്ടതാണ്.
Meeting Date
08/09/2025
3(3)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമഞ്ചായത്തില്‍ ആര്യനാട് ജംഗ്ഷനില്‍ നിർമ്മാണം പൂര്‍ത്തിയാക്കിട്ടുള്ള മാനവീയം വീഥിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാ‌യുള്ള കരട് ബൈലാ യോഗം ചർച്ച ചെയ്തു. 1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ടങ്ങൾ പ്രകാരം ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് പ്രസിദ്ധീകരിച്ച് തുടര്‍ന നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
3(5)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എപിജെ അബ്ദുല്‍കലാം സ്റ്റേഡിയം, CDPO ഓഫീസ് കെട്ടിടം, HRDC കെട്ടിടം എന്നിവയില്‍ പൈപ്പ് ലൈന്‍ തകരാര്‍ ആയത് കാരണം വെള്ളം ലഭിക്കാത്തതിനാല്‍ തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
3(6)
Agenda
സദ്ഭരണം
Decision
പാലൈക്കോണം വാര്‍ഡിലെ അണിയിലമുകളില്‍ ക്വാറി പ്രവര്‍ത്തനം ആ‌രംഭിക്കുന്ന തിനെതിരെ വിവിധ കോണുകളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നുവരുന്നതിനാല്‍, ആയത് സംബന്ധിച്ച് പഞ്ചായത്തില്‍ ലഭിച്ചിട്ടുള്ള പരാതികളിലെയും തുടര്‍ന്ന് പരാതികള്‍ ലഭിക്കുന്ന പക്ഷം ആയതിലെ പരാതിക്കാരെയും, ക്വാറി ഉടമയെയും ഉള്‍പ്പെടുത്തി ഹിയറിംഗ് നടത്തുന്നതിന് തീരുമാനിച്ചു. ആയതിനായി എല്ലാ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്മാരെയും, ശ്രീ. കെ.കെ. രതീഷ്, ശ്രീ. രാധാകഷ്ണന്‍ എന്നീ മെമ്പമാരെയും ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിച്ച് തീരുമാനിച്ചു. ടി ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിശോധിച്ച് ഹിയറിംഗ് നടത്തി റിപ്പോര്‍ട്ട് പഞ്ചായത്ത് കമ്മിറ്റിയിലേക്ക് സമര്‍പ്പിക്കുന്നതിനായി ഉപസമിതിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
3(8)
Agenda
സദ്ഭരണം
Decision
തിരുവനന്തപുരം ഡിസ്ട്രിക്ട് കളരിപ്പയറ്റ് അസോസിയേഷന്‍ നടത്തുന്ന ചാമ്പ്യന്‍ഷിപ്പ് മത്സരം 2025 ഒക്ടോബർ 5-ാം തീയതി സംഘടിപ്പിക്കുന്നതിനായി 04/10/2025 വൈകിട്ട് 5 മണി മുതല്‍ 05/10/2025 വൈകിട്ട് 7 മണി വരെ അബ്ദുല്‍ക്കലാം ഇന്‍ഡോര്‍ സ്റ്റേഡിയം അനുവദിക്കണമെന്ന അശ്വതി കളരി സംഘത്തന്‍റെ അപേക്ഷ യോഗം ചർച്ച ചെയ്തു. ചുവടെ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി പരിപാടിക്ക് സ്റ്റേഡിയം അനുവദിക്കുന്നതിന് തീരുമാനിച്ചു. 1. സ്റ്റേഡിയത്തിലെ മാലിന്യങ്ങള്‍ യഥാസമയം സംഘാടകർ നീക്കം ചെയ്യേണ്ടതാണ്. 2. സ്റ്റേഡിയത്തിന് കേടുപാടുകള്‍ ഉണ്ടാകുന്നെങ്കില്‍ ആയത് സംഘാടകർ സ്വന്തം ചെലവില്‍ പരിഹരിക്കേണ്ടതാണ്. 3. പരിപാടി നടത്തുന്നതിന് ആവശ്യമായ മറ്റ് അനുമതികള്‍ സംഘാടകര്‍ തന്നെ നേടേണ്ടതാണ്. 4. അടിയന്തിര വൈദ്യസഹായം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും, മറ്റ് അടിസ്ഥാന സൌകര്യങ്ങളും സംഘാടകര്‍ തന്നെ ഒരുക്കേണ്ടതാണ്. 5. പരിപാടി നടത്തുന്നതിന് 3 ദിവസം മുമ്പ് 2,500 രൂപ ഫീസ് ഇനത്തില്‍ പഞ്ചായത്തില്‍ അടവാക്കേണ്ടതാണ്.
Meeting Date
08/09/2025
3(9)
Agenda
സദ്ഭരണം
Decision
ആര്യനാട് സി.എച്ച്.സിയിലെ ഇമ്മ്യൂണസേഷൻ വാഹനത്തിൻറെ ബാറ്ററി കേടായതിനാല്‍ വാഹനം ഉപയോഗിക്കുന്നതിന് സാധിക്കുന്നില്ല എന്നും, ബാറ്ററി മാറ്റുന്നതിന് 4000/- രൂപ ചെലവ് വരും എന്നും കാണിച്ച് മെഡിക്കൽ ഓഫീസർ നല്‍കിയ കത്ത് യോഗം ചർച്ച ചെയ്തു. ഇമ്മ്യൂണസേഷൻ ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങള്‍ തടസ്സം കൂടാതെ നടത്തുന്നതിനായി വാഹനത്തിന്‍റെ ബാറ്ററി മാറ്റുന്നതിന് തനത് ഫണ്ടില്‍ നിന്നും 4000/- രൂപ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
3(10)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ശ്മശാനത്തിലെ വിവിധ ജോലികള്‍ക്കായി രണ്ട് ജീവനക്കാരെ നിയമിക്കുന്നതിന് തീരുമാനിച്ചു. 18 നും 50 നും ഇടയില്‍ പ്രായമുള്ള, ശ്മശാനത്തിലെ വിവിധ ജോലികള്‍ ചെയ്യുന്നതിന് സന്നദ്ധരായിട്ടുള്ള വ്യക്തികളെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പത്രപരസ്യം നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
3(11)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വാഹനമായ KL21 D 8888 മഹീന്ദ്ര ബൊലേറോയുടെ 4 ടയറുകളും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ആയത് അടിയന്തിരമായി മാറ്റുന്നതിനായി PWD ASSISTANT EXECUTIVE ENGINEER ESSENTIALITY സർട്ടിഫിക്കറ്റ് ലഭ്യമായതിൻറെ അടിസ്ഥാനത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചതില്‍ ചുവടെ പറഞ്ഞിരിക്കുന്ന പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചിട്ടുണ്ട്. ജെ.കെ. ടയേഴ്സ് - 25000/- രൂപ (4*6250) ജയരാജ് ടയേഴ്സ് - 25200/- രൂപ (4*6300) ശ്രീക്കുട്ടി ടയേഴ്സ് - 26400/- രൂപ (4*6600) അശ്വതി ടയേഴസ്- 26000/- രൂപ (4*6500) ആയതിൽ ഏറ്റവും കുറഞ്ഞതുക ക്വാട്ട് ചെയ്ത ജെ.കെ. ടയേഴ്സ് നിന്നും ടയറുകൾ വാങ്ങുന്നതിനും, ആയതിനുള്ള തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
3(12)
Agenda
സദ്ഭരണം
Decision
ഇഞ്ചപ്പുരി വാര്‍ഡിലെ 10, 11 നമ്പര്‍ അങ്കനവാടികളില്‍ അടിയന്തിരമായി പ്ലംബിംഗ് പ്രവൃത്തികള്‍ ചെയ്തു പൂര്‍ത്തിയാക്കിയിട്ടുള്ളതിനാല്‍, ടി പ്രവൃത്തിയുടെ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ വാല്യുവേഷന്‍ പ്രകാരമുള്ള തുക 4900 രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
3(13)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ചുവടെ ചേര്‍ത്തിരിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് തീരുമാനിച്ചു. ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ 1 വിജയമ്മ റോഡരികത്ത് വീട് ശംഭുതാങ്ങി ആര്യനാട് 6 2 ഹൈമാവതി അഭിലാഷ് ഭവൻ ഐത്തി പറണ്ടോട് പി ഓ 4 3 രമണി ജി മഹേഷ് ഭവൻ വലിയകാലുങ് പറണ്ടോട് പി ഒ ആര്യനാട് 17 4 സോമൻ റോഡരികത്തു വീട് മീനാങ്കൽ പി ഒ മീനാങ്കൽ 2 5 നവാസ് എൻ നസ്രത്ത് മൻസിൽ അരുണാട്ട് പി ഒ പള്ളിവിള 10 6 മുരളീധരൻ നായർ ഡി വേങ്കോത മാലേയപ്പത്ത് വീട് കൊട്ടേക്കാട് 6 7 പിരുമുഹമ്മദ് പി ആർ മൻസിലിൽ പെണ്ണെഞ്ചി മംഗലപുരം 2 8 മോഹനൻ എ എ എം ഭവന് കളിയാകാട് അരുണാട്ട് പി ഒ 11 9 കാർത്തികേയൻ എം പുല്ലേല വീണ് മനവൂർ തൂതിയവിളാകത്ത് 15 10 തങ്കപ്പൻ മുരിക്കാവിള പുറത്തോട്ടെ 16 11 സുധാകരൻ കെ ഒ കൃഷ്ണൻ ഭവനമോടെ രവിക്കുളത്ത് 14 12 ശൈല വിനി രമണ ഭവന മണമ്പിള്ള 11 13 ലൈല എസ് കുഴിവീളകത്ത് വീട് മൊലാങ്കോട് കോട്ടേക്കാട് 5 14 എം നസറുദ്ദീൻ ബിന്ദു മൻസിൽ മൂന്നുകുഴി 16 15 സബീറ തടത്തെയിൽ വീട് കതിച്ചാലോ മണക്കാട് പി ഒ 3 16 എസ് അംബികാ ദേവി പഴയേലൻ വലിയകത്ത് 16 17 ചന്ദ്രബാബു വി അന്ന മന്ദിരം, ചക്കോട്ടൂർ, കൊട്ടേക്കാട് 6 18 അമ്പിളി ജി വള്ളികാട്ടിലരൂർ റോഷനിറിക്കൽ വീട് 6 19 ബി ശോഭന സ്നേഹ ഭവന കാക്കയൂര് പുനലൂർ പി ഒ 11 20 ഉഷാ അയ്യർ ചിറക വിഭാസം ഇറവൂർ 15 21 വിജയമ്മ ആർ പെരുവത്തക്കാട്ട് പുനലൂർ പി ഒ 11 22 ജിജുൻ എൻ ടി തോട്ടുകാരവിട് ലാലൂനിവിള അരുണാട്ട് പി ഒ 12 23 ശശികുമാർ റോഷനിറിക്കൽ വീട് കൊട്ടേക്കാട് പി ഒ 8 ഇന്ദിരാ ഗാന്ധി ദേശിയ വിധവാ പെൻഷൻ 1 റഷീദാ ബീവി സുധീർ മൻസിൽ, റോഡരിക്കത്ത് വീട്, താഴെമുക്ക് പറണ്ടോട് 16 2 അസീല എച്ച് അസീല മൻസിൽ, പറണ്ടോട് 16 3 വത്സല ജി തോട്ടരിക്കത്ത് വീട് ഇടവനം, വിനോബനി കേനത്ത് പി ഒ 1 4 കുമാരി ഗുരു ഭവൻ, ഇഞ്ചപ്പതി, കോട്ടേക്കാട് 5 ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെൻഷൻ അനുവദിക്കുന്നതിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ചുവടെ ചേര്‍ത്തിരിക്കുന്നവ നിരസിക്കുന്നതിന് തീരുമാനിച്ചു. ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെൻഷൻ 1 അമ്പിളി ഒ തോട്ടരിക്കത്ത് വീട്, കോട്ടേക്കാട് 5 2 സുൽഫത്ത് ബി അൽ ഹാഫ് മൻസിൽ, കാനക്കയർ, പുനലൂർ പി ഒ 11
Meeting Date
08/09/2025
3(14)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിലേയ്ക്കായി താഴെ പറയുന്ന ഓഫീസ് സ്റ്റേഷനറി സാധനങ്ങൾ വാങ്ങി നല്കുന്നതിന് തീരുമാനിച്ചു. ബില്‍ തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഫണ്ടില്‍ നിന്നും ടി തുക റീകൂപ്പ് ചെയ്യുന്നതിനും തീരുമാനിച്ചു ഇനം എണ്ണം രജിസ്റ്റർ 5 എണ്ണം ഫയൽ ബോർഡ് 25 എണ്ണം റ്റാഗ് (ചെറുത്) 5 കെട്ട് റ്റാഗ് (വലുത്) 10 കെട്ട് ഗ്ളു സ്റ്റിക്ക്(പശ) 5 എണ്ണം പശ 1 എണ്ണം സ്റ്റാപ്ളർ പിൻ(ചെറുത്) 2 ബോക്സ‌് A4-സൈസ് പേപ്പർ 3 Bundle CD Marker(ചെറുത്) 3 എണ്ണം
Meeting Date
08/09/2025
3(15)
Agenda
സദ്ഭരണം
Decision
നിലവില്‍ മുതിർന്ന പൗരന്മാർ അഭിമുഖീകരിക്കുന്ന ഏറ്റവും വ്യാപകമായ പ്രശ്നങ്ങളിലൊന്ന് കുടുംബ അന്തരീക്ഷത്തിലെ ഏകാന്തതയാണ്. കുട്ടികൾ ജോലിക്ക് പോകുമ്പോഴും കൊച്ചുമക്കൾ സ്കൂളുകളിൽ പോകുമ്പോഴും കമ്പനിയുടെ അഭാവം മൂലം പങ്കാളികളെ നഷ്ടപ്പെട്ട പ്രായമായ പുരുഷന്മാരും സ്ത്രീകളും പകൽ സമയത്ത് വീട്ടിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നു. ഫിസിയോതെറാപ്പി, ധ്യാനം, കൗൺസിലിംഗ്, മെഡിക്കൽ ചെക്ക്-അപ്പുകൾ മുതലായവ ഉൾപ്പെടുന്ന പ്രവർത്തനങ്ങളിൽ അവ ഉൾപ്പെടുത്തുന്നതിനും, മുതിർന്ന പൗരന്മാർക്കിടയിൽ സാമൂഹിക ഇടപെടലിന് അവസരം സൃഷ്ടിക്കുന്നതിനും, പോഷകാഹാരക്കുറവ് അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഭക്ഷണം നൽകുന്നതിനുമായി സായംപ്രഭ ഹോമുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത് യോഗം ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന, ഡിസ്ട്രീക്ട് മെന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്‍റെ കീഴിലുള്ള പകല്‍വീടില്‍ സായംപ്രഭ ഹോം പ്രവര്‍ത്തനങ്ങള്‍ കൂടി ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് മേലധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
08/09/2025
3(16)
Agenda
സദ്ഭരണം
Decision
ആര്യനാട് ജംഗ്ഷനില്‍ മാനവീയം വീഥിയിയുടെ പണിപൂര്‍ത്തിയാക്കി വരുന്നു. നിലവില്‍ മാനവീയം വീഥിയിയുടെ മധ്യത്തിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനുകള്‍ മുഖാന്തിരം ഭാവിയില്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഇലക്ട്രിക് ലൈനുകള്‍ മാറ്റി പകരം ഇലട്രിക് കേബിളുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കെഎസ്ഇബിക്ക് കത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
08/09/2025
3(17)
Agenda
സദ്ഭരണം
Decision
ആര്യനാട് ഠൗണ്‍ വാര്‍ഡിലെ താമസക്കാരിയായ ശാന്തിഭവനില്‍ ശ്രീമതി അംബിക ഒ. എന്നവരുടെ വൃക്കകള്‍ തകരാറിലായതിനാല്‍ ഡയലിസിസ് ചെയ്തുവരുന്നതിനാലും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമായതിനാലും ശ്രീമതി അംബിക ഒ. എന്നവരെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്കുള്ള ചികിത്സ സഹായ പദ്ധതിയായ ആശ്വാസ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.