Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
08/09/2025
|
#3 | D18 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളിന്‍റെ മാനേജരുടെ ചുമതല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി തീരുമാനിച്ചു.
|
View |
|
08/09/2025
|
#3 | D19 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിലേക്ക് ബഹു. എംഎല്‍എ ഫണ്ടില്‍ നിന്നും വാഹനം അനുവദിച്ചിട്ടുള്ളതായും, വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നടപടികള്‍ക്കായി തുക അടവാക്കേണ്ടതുള്ളതിനാല്‍ ആയത് പഞ്ചായത്തില്‍ നിന്നും അടവാക്കി അറിയിക്കുന്നമുറയ്ക്ക് തുക പഞ്ചായത്തിന് എംഎല്‍എ ഫണ്ടില്‍ നിന്നും തിരികെ അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ രജിസ്ട്രേഷന്‍ നടപടികള്‍ക്കായി ആര്‍ടിഒ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ടി തുക അഡ്വാന്‍സായി തനത് ഫണ്ടില്‍ നിന്നും അടിയന്തിരമായി അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
08/09/2025
|
#3 | D20 |
സദ്ഭരണം
|
ആര്യനാട് സി എച്ച് സി യിൽ പുതിയ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് PWD ക്ക് നല്‍കുന്നതിനായി topographic സർവേ നടത്തി തരണമെന്ന് കാണിച്ച് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. കെട്ടിട നിർമാണം അടിയന്തിരമായി ആരംഭിക്കുന്നതിനായി topographic സർവേ നടത്തി നല്‍കുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
08/09/2025
|
#3 | D21 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ‘Completion works of Naduvila Anganwadi No18’ (Project No 238) എന്ന പദ്ധതിക്ക് 10,00,000/- രൂപയാണ് വകയിരുത്തി യിരുന്നത്. എന്നാൽ പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 9,20,000/- രൂപയാണ് ടി പദ്ധതിക്ക് ആവശ്യമായി വരുന്നത്. ആയതിനാല്‍ ടി തുകയ്ക്ക് റിവൈസ് ചെയ്യുന്നതിനുള്ള തീരുമാനത്തിനായി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തുക റിവൈസ് ചെയ്യുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് അനുമതി നല്‍കി തീരുമാനിച്ചു.
|
View |
|
08/09/2025
|
#3 | D22 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ പുതിയ ഓഫീസ് കെട്ടിടത്തിൽ ഫയർ എക്ററിൻക്യുഷർ സ്ഥാപിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചതില്‍ ചുവടെ ചേർത്തിരിക്കുന്ന പ്രകാരം ലഭിച്ചിച്ചിട്ടുള്ള ക്വട്ടേഷനുകള്‍ യോഗം പരിശോധിച്ചു. RAZE FIRE- 6 FIRE EXTINGUISHER - 15,252 (6*2542) SAFE CARE FIRE FIGHTING SYSTEMS - 18,900 (6*3150) EXCEL FIRE PROTECTION - 20,886 (6*2950) ആയതിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ RAZE FIRE ( FIRE & SAFETY EQUIPMENTS) എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ചു. ടി സ്ഥാപനത്തില്‍ നിന്നും പുതിയ ഫയൽ എക്സ്റ്റിൻക്യുഷർ വാങ്ങുന്നതിനും നിലവിലെ ഫയർ എക്സിറ്റിൻക്യുഷർ റീഫില്ലിംഗ് ചെയ്യുന്നതിനും, ആവശ്യമായ തുകയായ 24251/- രൂപ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
08/09/2025
|
#3 | D23 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്ത് കക്ഷിയായിട്ടുള്ള സിവിൽ കേസുകളില്‍ ബഹു ഹൈക്കോടതിയിൽ പഞ്ചായത്തിനു വേണ്ടി ഹാജരാകുന്ന അഡ്വ. സുമൻചക്രവർത്തിക്ക് COC 1511/2025 VSC Villaments V/S Sanilkumar G എന്ന കേസിലെയും WP(C)19897/2025 ANILKUMAR N V/S STATE OF KERALA എന്ന കേസിലെയും വക്കീൽ ഫീസായി 50,000 രൂപ അനുവദിക്കുന്നതിനായി അഡ്വ. സുമൻ ചക്രവർത്തിയുടെ അപേക്ഷ പഞ്ചായത്ത് ഭരണസമിതി ചര്‍ച്ച ചെയ്തു. ആയതു പ്രകാരം 18/02/2016 തീയതിയിലെ സ.ഉ. (എം.എസ്) നം 36/16/തസ്വഭവ പ്രകാരം രണ്ടു കേസുകൾക്കും കൂടി അനുവദിക്കാവുന്ന പരമാവധി തുകയായ 30,000/ രൂപ അനുവദിക്കുന്നതിനും ബാക്കി തുകയായ 20,000/ രൂപ വകുപ്പ് അധ്യക്ഷന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
08/09/2025
|
#3 | D24 |
സദ്ഭരണം
|
കേരള സർവകലാശാല സോഷ്യോളജി വിഭാഗം നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാംബുവും ഈറയും ഉപയോഗിച്ചുകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണവും പരിശീലനവും നടത്തുന്നതിന് 2025-26 സാമ്പത്തിക വർഷം ആര്യനാട് പഞ്ചായത്തിലെ തേവിയർകുന്നു ഉന്നതിയില്‍ നടപ്പാക്കാൻ സർവകലാശാല അനുമതി ലഭ്യമാക്കിയിട്ടുള്ളതായി അറിയിച്ചുകൊണ്ട് കേരള സർവകലാശാല സോഷ്യോളജി വിഭാഗം പ്രൊഫസര്‍ ഡോ. സന്ധ്യ ആര്‍.എസ്. നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. തേവിയർകുന്നു ഉന്നതിയിലെ നിവാസികള്‍ക്ക് തൊഴില്‍കണ്ടെത്തുന്നതിന് സഹായകരമാകുന്നതിനാലും, ട്രൈബൽ സ്കൂളിലെ കുട്ടികൾക്കായി അക്കാദമിക പരിപാടികളും അതോടൊപ്പം ഉന്നതിയിലെ ജനങ്ങൾക്ക് അവബോധന ക്ലാസ്സുകളും നല്‍കുമെന്ന് അറിയിച്ചിട്ടുള്ളതിനാലും കേരള സർവകലാശാല നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയില്‍ തേവിയർകുന്നു ഉന്നതിയെ ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.
|
View |
|
08/09/2025
|
#3 | D25 |
സദ്ഭരണം
|
മാനവീയം വീഥിയില്‍ കൃഷി ആഫീസിനോട് ചേര്‍ന്ന് നിര്‍മ്മിച്ച അഗ്രോ പാര്‍ക്കിന്‍റെ ചുമതലയും നടത്തിപ്പും ആര്യനാട് ഗ്രാമപഞ്ചായത്ത് കാര്‍ഷിക സംഭരണ, വിപണന, സംസ്കരണ കേന്ദ്ര സമിതിയെ കൃഷി ആഫീസിന്‍റെയും, ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെയും വ്യവസ്ഥ അനുസരിച്ച് കരാര്‍ അടിസ്ഥാനത്തില്‍ ഏല്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
08/09/2025
|
#3 | D26 |
സദ്ഭരണം
|
കൃഷി ഓഫീസിനോട് ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച തെക്ക് വശത്തെ രണ്ട് ടോയ്‍ലറ്റ് മുറികള്‍ മാത്രം മാനവീയം വീഥിയിലെ ആവശ്യക്കാര്‍ക്ക് വേണ്ടിയും, അതിനോട് ചേര്‍ന്നുള്ള രണ്ട് ടോയ്‍ലറ്റ് മുറികള്‍ കൃഷി ഓഫീസിലെ ഉപയോഗത്തിന് മാത്രവും തുറന്നു നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
12/08/2025
|
#1 | D1 |
2025-26 വാർഷിക പദ്ധതി നിർവ്വഹണം സംബന്ധിച്ച്
|
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ചുവടെപ്പറയുന്ന പ്രവൃത്തികൾക്ക് വേണ്ടി തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, ജലസേചനം, വൈദ്യുതി (only for electrical) തുടങ്ങിയ വകുപ്പുകളില്‍ രജിസ്റ്റർ ചെയ്‌തിട്ടുളളവരും പരിചയസമ്പന്നരുമായിട്ടുള്ള കരാറുകാരിൽ നിന്നും മത്സരാധിഷ്‌ഠിത ദർഘാസ് ക്ഷണിച്ചതിൽ ചുവടെ പറയുന്ന പ്രകാരം ലഭിച്ചിട്ടുള്ളത് യോഗം ചര്‍ച്ച ചെയ്തു. നമ്പർ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ മതിപ്പ് ചെലവ് (Rs) കരാറുകാരൻ തുക (Rs) ബിഡ് റാങ്ക് നിരക്ക് (%) സിവിൽ ദർഘാസ് 1 AGP-129/2025-26-Renovation of Chuttiyamkonam Oruparakkadu road 338917 ANUROOP VIJAYAN (BID ID - 2279020) 338916.61 L1 0 SHAJI P (BID ID-2279009) 356479 L2 +5.18 2 AGP-177/2025-26-RENOVATION OF KURISSADI KAVUMMOOLA ROAD 423529 no bids 3 AGP-178/2025-26-RENOVATION OF KUNNINPURAM LAKSHAM VEEDU ROAD 593187 vinukumar (BID ID-2279596) 593154.72 L1 -0.01 SANTHOSH KUMAR GS (BID ID - 2279623) 635824.6 L2 +7.19 4 AGP179-/2025-26-RENOVATION OF MANNARAM NANCHIMAM KUNNU ROAD 471416 no bids 5 AGP-127/2025-26-Improvements to Mavu ninnakuzhi Varyam konam road 296589 vinukumar (BID ID-2277743) 294896 L1 -0.57 SANTHOSH KUMAR GS (BID ID - 2277774) 307581.76 L2 +3.71 6 AGP173-/2024-25-Maintenance of Mullankal Valiyakalung road 451768 mohanachandran (BID ID-2277115) 474360.8 L1 +5 CHANDRAN H (BID ID-2277124) 505978.25 L2 +12 7 AGP160-/2025-26-RENOVATION OF KANNANKARA MOOZHI KAVIYAKODE ROAD 296594 SHAJI P (BID ID -2278990) 296594.45 L1 0 ANUROOP VIJAYAN (BID ID - 2278971) 305171 L2 +2.89 8 AGP-155/2025-26-Improvements to Kanjirammoodu Cheriyaryanad road 720216 SURESH S (BID ID -2276557) 720216.42 L1 0 CHANDRAN H (BID ID-2276592) 756227.17 L2 +5 9 AGP158-/2025-26-RENOVATION OF CHOOZHA MANALUVILA ROAD 423608 SANTHOSH KUMAR GS (BID ID - 2277784) 417806.46 L1 -1.37 vinukumar (BID ID-2279180) 436828.1 L2 +3.12 10 AGP-144/2025-26-Renovation of Kezhpaloor Community hall 423540 TG PRATHAP (BID ID-2278922) 423540.37 L1 0 VISHNU V NAIR (BID ID-2278931) 550459.7 L2 +29.97 11 AGP-109/2025-26-Sanitation Facilities for Crematorium 592685 JAYAKUMAR D (BID ID-2279392) 592685.32 L1 0 CHANDRAN H (BID ID-2279428) 633616.33 L2 +6.91 12 AGP-151/2025-26-IMPROVEMENTS TO IRINJAL KANIYAKUZHI ROAD 381353 SURESH S (BID ID-2276547) 400421.77 L1 +5 CHANDRAN H (BID ID-2276578) 419487.33 L2 +10 13 AGP-134/2025-26-Upgradation of talent school 169410 JAYAKUMAR D (BID ID-2279387) 169410.33 L1 0 CHANDRAN H (BID ID-2279413) 186734.75 L2 +10.23 14 AGP-150/2025-26-Maintenance of Anandeswaram Kanjiravilakam Road 126802 vinukumar (BID ID-2277763) 124555.25 L1 -1.77 SANTHOSH KUMAR GS (BID ID - 2277797) 140160 L2 +10.53 പുനർ ദർഘാസ് 15 AGP-311/2025-26-Naduvila Plavarathalaaikal Road Maintenance 1143781 SURESH S (BID ID -2276552) 1200984.64 L1 +5 16 AGP168-/2025-26-Maintenance of Parandod Muthiyakav Road ward -17 592990 TG PRATHAP (BID ID-2279848) 646965.66 L1 +9.1 ക്രമ നമ്പര്‍ 16 ആയി ഉള്‍പ്പെടുത്തിയിട്ടുള്ള AGP168-/2025-26-Maintenance of Parandod Muthiyakav Road ward -17 എന്ന പ്രവര്‍ത്തിയുടെ തുക കുറവ് ചെയ്തു നല്‍കുന്നതിന് കരാറുകാരനോട് നെഗോസിയേഷന്‍ നടത്തുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ 2, 4 പ്രവര്‍ത്തികള്‍ക്ക് ആരും തന്നെ ദർഘാസുകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ പുനർ ദർഘാസ് ചെയ്യുന്നതിന് തീരുമാനിച്ചു. മറ്റു പ്രവര്‍ത്തികളില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവ അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
12/08/2025
|
#1 | D2 |
2025-26 വാർഷിക പദ്ധതി നിർവ്വഹണം സംബന്ധിച്ച്
|
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള എല്ലാ പദ്ധതികളുടെയും ടിഎസ് ലഭിക്കുന്ന മുറയ്ക്ക് ടെന്‍ഡര്‍ നടപടികള്‍ അടിയന്തിരമായി നടത്തുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി തീരുമാനിച്ചു.
|
View |
|
12/08/2025
|
#1 | D3 |
2025-26 വാർഷിക പദ്ധതി നിർവ്വഹണം സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്ത് സ്വരാജ് ട്രോഫി അവാര്‍ഡ് ലഭിച്ചതിനാല്‍ ലഭിച്ചിട്ടുള്ള തുക ഉപയോഗിച്ച വയോനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'വയോന ക്ലബ്' എന്ന പുതിയ പദ്ധതി രൂപീകരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
12/08/2025
|
#1 | D4 |
2025-26 വാർഷിക പദ്ധതി നിർവ്വഹണം സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വലിയകലുങ്ക് ഗ്രാമകേന്ദ്രം നിമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിട്ടുള്ള ആര്യനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്ന സ്ഥാപനത്തിന് പാര്‍ട്ട് ബില്‍ തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് അസിസ്റ്റന്‍റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
12/08/2025
|
#1 | D5 |
2025-26 വാർഷിക പദ്ധതി നിർവ്വഹണം സംബന്ധിച്ച്
|
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ഹാപ്പിനെസ്സ് പാർക്കിന് മാനവീയം വീഥീ അടിസ്ഥാന സൗകര്യമൊരുക്കൽ' (പ്രൊജ. നം 201) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാപ്പിനെസ്സ് പാർക്കില്‍ ഇലക്ട്രിഫിക്കേഷന്‍ നടത്തുന്നതിന് എസ്റ്റിമേറ്റ് ലഭ്യമാക്കുന്നിതനായി ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
12/08/2025
|
#1 | D6 |
2025-26 വാർഷിക പദ്ധതി നിർവ്വഹണം സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ഹെല്‍ത്ത് ഗ്രാന്‍റ് ഉപയോഗിച്ച് രൂപീകരിച്ചിട്ടുള്ള സബ്സെന്‍ററുകളുടെ നിര്‍മ്മാണത്തിനായി 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7 പദ്ധതികള്‍ 2 വര്‍ഷത്തേക്ക് ബഹുവര്‍ഷ പദ്ധികളായി രൂപീകരിച്ചിരുന്നു. ഓരോ പദ്ധതികള്‍ക്കും പ്രതിവര്‍ഷം 27,75,000/- രൂപ വീതം ആകെ 3,88,50,000/- രൂപയാണ് വകയിരുത്തിരുന്നത്. എന്നാല്‍ സുലേഖ സോഫ്ട്‌വെയറില്‍ ഒന്നാം ഗഡു തുകയായ 1,94,25,000/- മാത്രമാണ് രേഖപ്പെടുത്തിരുന്നതിനാല്‍ 2025-26 വാര്‍ഷിക പദ്ധതിയില്‍ 'പള്ളിവേട്ട ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണം' (പ്രൊജ. നം 323) എന്ന പദ്ധതി മാത്രമേ ഉള്‍പ്പെടുത്തുന്നതിന് സാധിച്ചിരുന്നുള്ളൂ. 'പള്ളിവേട്ട ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണം' എന്ന പദ്ധതിയുടെ ഒന്നാം ഗഡു തുക 27,75,000/- രൂപ പൂര്‍ണമായും ചെലവഴിച്ചതിനാല്‍ രണ്ടാം ഗഡു ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ തുക ചെലവഴിക്കുന്നതിന് സാധിക്കുകയുള്ളൂ. നിലവില്‍ 4 പദ്ധതികള്‍ക്ക് ഒന്നാം ഗഡു തുക മുഴുവനായി ചെലഴിച്ചിട്ടുണ്ട്. എന്നാല്‍ 3 പദ്ധതികള്‍ക്ക് ബാക്കി തുക അനുവദിക്കേണ്ടതുണ്ട്. സുലേഖ സോഫ്ട്‌വെയറില്‍ ഹെല്‍ത്ത് ഗ്രാന്‍റ് പദ്ധതികളുടെ ആകെ തുക ഒന്നാം ഗഡു തുകയ്ക്ക് പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍, ഈ സാമ്പത്തിക വര്‍ഷം തുക അനുവദിക്കേണ്ട പദ്ധതികള്‍ സുലേഖ സോഫ്ട്‌വെയറില്‍ ഉള്‍പ്പെടുത്തുന്നതിന് സാധിക്കുന്നില്ല. 'പള്ളിവേട്ട ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണം' എന്ന പദ്ധതിയുടെ തുക ഒഴിവാക്കിയാല്‍ മാത്രമേ മറ്റു പദ്ധതികളെ ഉള്‍പ്പെടുത്തുന്നതിന് സാധിക്കുകയുള്ളൂ. കൂടാതെ രണ്ടാം ഗഡു തുക അനുവദിക്കാത്തതിനാല്‍ പദ്ധതി കാലയളവ് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കേണ്ടതാ യിട്ടുമുണ്ട്. മേല്‍ സാഹചര്യത്തില്‍ 'പള്ളിവേട്ട ഹെല്‍ത്ത് സബ്സെന്‍റര്‍ നിര്‍മ്മാണം' എന്ന പദ്ധതി ഭേദഗതി ചെയ്ത് മറ്റു പദ്ധതികളെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും, പദ്ധതികളുടെ കാലയളവ് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കുന്നതിനും അനുമതി ലഭ്യമാകുന്നതിന് ജില്ലാ ആസൂത്രണ സമിതിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
12/08/2025
|
#1 | D7 |
2025-26 വാർഷിക പദ്ധതി നിർവ്വഹണം സംബന്ധിച്ച്
|
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25, 202-26 എന്നീ സാമ്പത്തിക വർഷത്തില്‍ TS ആയ ചുവടെ പറഞ്ഞിരിക്കുന്ന 21 പ്രവർത്തികള്‍ക്ക് (റോഡ് കോണ്‍ക്രീറ്റ്)മെറ്റീരിയല്‍ അതാത് വാര്‍ഡുകളില്‍ സപ്ലെ ചെയ്യുന്നതിനുള്ള ഇ-ടെന്‍ഡർ ക്ഷണിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയര്‍ക്ക് അനുമതി നല്‍കി തീരുമാനിച്ചു. 1. 1614011001/RC/421194 - കീഴ്പാലൂർ അപ്പുപാറ ബണ്ട് റോഡ് കോണ്‍ക്രീറ്റ് 2. 1614011001/RC/423746 - മീനാങ്കല്‍ തടം കോണ്‍ക്രീറ്റ് 3. 1614011001/RC/423747 - മീനാങ്കല്‍ ഉണ്ടപ്പാറ തടം കോണ്‍ക്രീറ്റ് 4. 1614011001/RC/423748 - പന്നിക്കാല ഉണ്ടപ്പാറ തടം കോണ്‍ക്രീറ്റ് 5. 1614011001/RC/423750 - വാറുകാട് നെല്ലി വിള കോളനി തടം കോണ്‍ക്രീറ്റ് 6. 1614011001/RC/423751 - വാറുകാട് വയലരികത്ത് ഇടറോഡ് കോണ്‍ക്രീറ്റ് 7. 1614011001/RC/423753 - കോരപ്പറമ്പ് റോഡ് തടം കോണ്‍ക്രീറ്റ് 8. 1614011001/RC/423755 - അമ്പറ തലയ്ക്കല്‍ ഇടറോഡ്കോണ്‍ക്രീറ്റ് 9. 1614011001/RC/421220 - കൊക്കോട്ടേല തൊണ്ടന്‍കുളം ഇടറോഡ്കോണ്‍ക്രീറ്റ് 10. 1614011001/RC/423754 - പാലൈക്കോണം മേലേ ചാമലിള മാധവം നഗര്‍ തടം കോണ്‍ക്രീറ്റ് റീച്ച് 2 11. 1614011001/RC/423758 - ഇരിഞ്ചല്‍ കിഴക്കുംകര തടം കോണ്‍ക്രീറ്റ് 12. 1614011001/RC/423757 - വെട്ടയില്‍ തടം ഇടവഴി തടം കോണ്‍ക്രീറ്റ് 13. 1614011001/RC/423760 - പാറക്കുഴി കളത്താന്‍ചിറ തടം കോണ്‍ക്രീറ്റ് 14. 1614011001/RC/421781 - ചൂഴ കണിയാർകോണം തടം കോണ്‍ക്രീറ്റ് 15. 1614011001/RC/421778 - ഠൌണ്‍ വാർഡില്‍ തടം കോണ്‍ക്രീറ്റ് 16. 1614011001/RC/421771 - ഇറവൂര്‍ വേവറത്തല മൈലടിക്കോണം തടം കോണ്‍ക്രീറ്റ് 17. 1614011001/RC/423765 - കൊച്ചുവീട് തടം കോണ്‍ക്രീറ്റ് 18. 1614011001/RC/423766 - എന്‍.എസ്സ്.എസ്സ് തടം കോണ്‍ക്രീറ്റ് 19. 1614011001/RC/423767 - വലിയകലുങ്ക് ചേരപ്പള്ളി തടം കോണ്‍ക്രീറ്റ് 20. 1614011001/RC/423768 - ബി എസ്സ് തടം റോഡ് കോണ്‍ക്രീറ്റ് 21. 1614011001/RC/423769 - വെട്ടിച്ചാംകുന്ന് തടം റോഡ് കോണ്‍ക്രീറ്റ്
|
View |
|
12/08/2025
|
#1 | D8 |
2025-26 വാർഷിക പദ്ധതി നിർവ്വഹണം സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 76( പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എ എം സി നല്‍കല്‍ )എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ലഭ്യമാക്കിയ 93220/- രൂപയുടെ Invoice Number - ITBG/IIS/RN/25-26/465 പ്രൊപ്പോസല്‍ യോഗം വിശദമായി പരിശോധിച്ച് അംഗീകരിക്കുകയും കെല്‍ട്രോണുമായി അടിയന്തിരമായി എഗ്രിമെന്‍റില്‍ ഏര്‍പ്പെടുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
|
View |
|
12/08/2025
|
#1 | D9 |
2025-26 വാർഷിക പദ്ധതി നിർവ്വഹണം സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ഗ്രാമകേന്ദ്രങ്ങളിലെ ഗ്രാമസഹായികൾക്ക് ഓണറേറിയം നൽകൽ' (പ്രൊജ. നം 73) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമകേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിച്ചു വരുന്ന ചുവടെ ചേര്‍ത്തിരിക്കുന്ന ഗ്രാമസഹായികള്‍ക്ക് ഏപ്രില്‍ മാസം മുതല്‍ ഓഗസ്റ്റ് മാസം വരെയുളള തുക, ഒരു വാര്‍ഡിന് പ്രതിമാസം പരമാവധി 4000 രൂപ വരെ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. WARD NAME ADDRESS 1 SURUMI S THOTTARIKATHU VEEDU KEEZHPALOOR VINOBANIKETHAN 2 SHEEJA A BIJU BHAVAN PARAMUKKU MEENANKAL P O 3 RAJI S R UTHRAM NIVAS MEENANKAL P O 3 ASSA A L SHYLAJA COTTAGE CHOOZHA ARYANAD P O 4 DHANYA N V K SADHANAM POTTANCHIRA PARANDODE P O SANDHYA S VISHNU NAGAR HB NO.154 KOTTAKKAKOM P O 5 ANJU L J CHAITHANYA BHVAN CHERUMANCHAL KOKKOTTELA P O 6 SHEENA V KODUGANNI KIZHAKKUMKARA PUTHEN VEEDU KOKKOTTELA P O 7 ROSHINI MITHRAN A S THIRVENI BHAVAN PALAIKONAM ARYANAD SANEERA BEEVI A R HAZEENA MANZIL ERINCHAL PALAIKONAM P O 8 FATHIMA S SHAFEEK HOUSE CHANDHAVILA COLONY PALLIVETTA ARYANAD P O 9 SANOOJA S NAVAS MANZIL NEAR GOVT ITI PALLIVETTA ARYANAD P O 10 NADEERA BEEVI S NAZRIN MANZIL NEERAZHITHALAKKAL PALLIVETTA ARYANAD P O ATHIRA M M THIRUVONAM HOUSE PALLIVETTA ARYANAD 13 PRIYA S S MELECHIRA GIRINAGAR ARYANAD P O 14 SYAMA V A KONNAMOODU VEEDU KOTTAKKAKOM P O 15 ATHIRA V S A S BHAVAN MULLUVILA ERAVOOR ARYANAD P O 16 SAJNA D RODARIKATHU VEEDU PARANDODE P O 17 SINDHU S ARYA BHAVAN MULLANKALLU PARANDODE P O 18 SAJNA A PURUTHIPPARA
|
View |
|
12/08/2025
|
#2 | D1 |
സദ്ഭരണം
|
കര്‍ഷകദിനത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കായി തുക അനുവദിക്കുന്നത് സംബന്ധിച്ച് കൃഷി ഓഫീസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ചെലവ് സംബന്ധിച്ച് കൃഷി ഓഫീസറില്‍ നിന്നും രസീതുകള്‍ ലഭിക്കുന്ന മുറയ്ക്ക് തനത് ഫണ്ടില്‍ നിന്നും 10,000/- രൂപയില്‍ അധികരിക്കാത്ത തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതപ്പെടുത്തി തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D2 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന മാനവീയം വീഥിയില്‍ വൈദ്യുതി ക്രമീകരണത്തിനായി കെഎസ്ഇബിക്ക് കത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഈ മാസം ഉദ്ഘാടനം നടത്തേണ്ടതുള്ളതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D3 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വയോജന കൂട്ടായ്മ 2025 ഓഗസ്റ്റ് 23 തീയതി നടത്തുന്നതിന് തീരുമാനിച്ചു. പ്രസ്തുത പരിപാടിയില്‍ ഓരോ വാർഡില്‍ നിന്നും കുറഞ്ഞത് 15 പേരെ വീതം പങ്കെടുപ്പിക്കുന്നതിന് വാര്‍ഡ് മെമ്പര്‍മാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D4 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കഴിവുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കരിയർ എക്സ്പോ നടത്തുന്നതിന് തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D5 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്ത് തലത്തിലുള്ള കേരളോത്സവം മത്സരങ്ങള്‍ സെപ്റ്റബര്‍ 28, ഒക്ടോബര്‍ 3,4,5 എന്നീ തീയതികളിലായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D6 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം 13/09/2025 തീയതി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. വയോജന കലോത്സവം, വനിത ജംഗ്ഷന്‍ എന്നീ പരിപാടികള്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഐ.സി.ഡി.എസ്. സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D7 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഗതാഗത തടസ്സമായി നില്‍ക്കുന്ന A/VMA-52/5/3, A/VMA-52/5/3A, V/VMA/18, V/VMA/13/14 എന്നീ ഇല്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അശോകന്‍ കെ. നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ആയത് മാറ്റി സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിനായി കെ.എസ്.ഇ.ബിക്ക് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D8 |
സദ്ഭരണം
|
ആര്യനാട് ഗവ. ഹോമിയോ ഡിസ്പെന്‍സറിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. മൃദുല ഗോപിനാഥൻ 4/8/2025 A.N ന് വിടുതൽ ചെയ്തിട്ടുള്ളതായും, പൂർണ്ണ അധിക ചുമതല ജി എച്ച് ഡി പേഴുംമൂട് മെഡിക്കൽ ഓഫീസർ ഡോ. മനോജ് ജി എസ് ന് കൈമാറിയിട്ടുള്ളതായും കാണിച്ച് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ കത്ത് യോഗത്തെ അറിയിച്ചു.
|
View |
|
12/08/2025
|
#2 | D9 |
സദ്ഭരണം
|
ആര്യനാട് ഗവ. ഹോമിയോപ്പതി ഡിസ്പെന്‍സറിയിലെ വെയ്റ്റിംഗ് ഏരിയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരം കേടുവന്നതും, കെട്ടിടത്തിന്‍റെ മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്നതുമായതിനാല്‍ ആയത് എത്രയും വേഗം മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D10 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചല്‍ വാര്‍ഡിലെ ഗ്രാമകേന്ദ്രത്തില്‍ വൈദ്യുതി കണക്ഷനും കുടിവെള്ള കണക്ഷനും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D11 |
സദ്ഭരണം
|
ആര്യനാട് പഞ്ചായത്തിൽ ഭിന്നശേഷി വിഭാഗത്തിൽ ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകുന്ന ഒരു കുട്ടിയുടെ വായനയിൽ താൽപര്യം വർധിപ്പിക്കുന്നതിനും അറിവ് നേടുന്നതിനുമായി കുട്ടിയുടെ വീട്ടിൽ 'വീട്ടിൽ ഒരു പുസ്‌തകപ്പുര' എന്ന പേരിൽ ലൈബ്രറി ക്രമീകരിക്കേണ്ടതുണ്ട്. അതിലേക്കായി പുസ്‌തകങ്ങൾ, ഷെൽഫ് ലഭ്യമാക്കുന്നതിന് വേണ്ട സഹായം (സാമ്പത്തികമായും/സാധനങ്ങളായും) പ്രതീക്ഷിക്കുന്നതായി കാണിച്ച് നെടുമങ്ങാട് ബി.ആര്‍.സി. ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധനസഹായം അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D12 |
സദ്ഭരണം
|
ആര്യനാട് പഞ്ചായത്തിൽ ഭിന്നശേഷി വിഭാഗത്തിൽ ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകുന്ന 5 കുട്ടികൾക്ക് ഓണത്തോടനുബന്ധിച്ച് 'ഓണചങ്ങാതി' എന്ന പേരിൽ ചങ്ങാതിക്കൂട്ടങ്ങൾ നടത്താറുണ്ട്. ഈ പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അത്യാവശ്യമായ സാധനങ്ങൾ (ഓണക്കോടി, പലവ്യജ്ഞന സാധനങ്ങൾ, മരുന്നുകൾ) എത്തിക്കാറുണ്ട്. ഇത്തരത്തിൽ ഈ വർഷം നടക്കുന്ന ഓണചങ്ങാതിക്ക് നിന്നും സഹായം (സാമ്പത്തികമായോ/സാധനങ്ങളായോ) സഹായം പ്രതീക്ഷിക്കുന്നതായി കാണിച്ച് നെടുമങ്ങാട് ബി.ആര്‍.സി. ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ഓണത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികള്‍ക്ക് സഹായം നല്‍കുന്നത് ഉചിതമാണെന്ന് യോഗത്തിന് ബോധ്യമായതിനാല്‍ തനത് ഫണ്ടില്‍ നിന്നും 5,000/- രൂപയില്‍ അധികരിക്കാത്ത തുക ധനസഹായമായി അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D13 |
സദ്ഭരണം
|
ആര്യനാട് പഞ്ചായത്തിലെ വാണിജ്യാവശ്യത്തിനായി പണിതിട്ടുള്ള ചില കെട്ടിടങ്ങളില്‍ അനധികൃതമായി റോഡിലേക്ക് ഇറക്കിപണിതിട്ടുള്ളതായി യോഗം വിലയിരുത്തി.ലൈസന്‍സ് അനുവിക്കുന്നതിനായി ലഭിക്കുന്ന അപേക്ഷയില്‍ സ്ഥല പരിശോധന നടത്തുമ്പോള്‍ ഇത്തരം കെട്ടിടങ്ങള്‍ ശ്രദ്ധയില്‍പെടുന്ന പക്ഷം ആയത് പഞ്ചായത്തിനെ അറിയിക്കുന്നതിന് പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ചുമതല നല്‍കി തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D14 |
സദ്ഭരണം
|
ആര്യനാട് ദേശത്ത് എസ്ബിഐ ബാങ്കിന്‍റെ ശാഖ ഇല്ലാത്തതിനാല്‍ ക്ഷേമ പെന്‍ഷന്‍ പിന്‍വലിക്കുന്നതിനും, വിദ്യാഭ്യാസ വായ്പകള്‍ക്കും മറ്റു സേവനങ്ങള്‍ക്കുമായി പൂവച്ചല്‍, കാട്ടാക്കട, പുതുക്കുളങ്ങര, വിതുര എന്നീ ബ്രാഞ്ചുകളെ ആശ്രയിക്കേണ്ടതായി വന്നിട്ടുള്ളതിനാല്‍ വൃദ്ധരായ ആളുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കാണിച്ച് ആര്യനാട് നിവാസികള്‍ നല്‍കിയ അപേക്ഷ പ്രകാരം എസ്ബിഐ ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D15 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഓഫീസുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുന്ന വിധത്തില്‍ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. വാർഡ് ഓഫീസില്‍ നിയമിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് കെ-സ്മാര്‍ട്ട് പരിശീലനം നല്കുന്നതിനും തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D16 |
സദ്ഭരണം
|
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖം കാരണം ചികിത്സയിലാണെന്നും, മകളുടെ വീട്ടില്‍ വിശ്രമത്തില്‍ ആയതിനാല്‍ നാല് മാസത്തേക്ക് പഞ്ചായത്ത് കമ്മിറ്റികളില്‍ നിന്നും ലീവ് അനുവദിക്കണമെന്നും കാണിച്ച് കോട്ടക്കകം വാര്‍ഡ് മെമ്പറായ ശ്രീമതി ശ്രീജ എസ്. നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. അസുഖ വിവരം സംബന്ധിച്ച മെഡിക്കല്‍ സർട്ടിഫിക്കറ്റ് പരിശോധിച്ച് ലീവ് അപേക്ഷ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D17 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡിലുള്ള സ്കൂളുകളിലെയും അങ്കണവാടികളിലെയും ELCB പ്രവര്‍ത്തിക്കുന്നില്ല / സ്ഥാപിച്ചിട്ടില്ല എന്ന് കാണിച്ച് കെ.എസ്.ഇ.ബി. അറിയിപ്പ് നല്‍കിയിട്ടുണ്ട്. ELCB സ്ഥാപിക്കേണ്ട അങ്കണവാടികളുടെ പട്ടിക അടിയന്തിരമായി ലഭ്യമാക്കുന്നതിന് ഐ.സി.ഡി.എസ്. സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി. സ്കൂളുകളിലും അങ്കണവാടികളിലും ELCB സ്ഥാപിക്കുന്നതിനും, ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതപ്പെടുത്തി തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D18 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലുള്ള എസ്.എന്‍. നഗര്‍ വാറുകാട് അംഗന്‍വാ ടിയുടെ വൈദ്യുത കണക്ഷന്‍ നിലവില്‍ വിച്ഛേദിച്ചതായി വാര്‍ഡ് മെമ്പര്‍ അറിയിച്ചു. പഞ്ചായത്തിന് യാതൊരു അറിയിപ്പും നല്‍കാതെയാണ് കണക്ഷന്‍ വിച്ഛേദിച്ചിട്ടുള്ളത്. വൈദ്യുത കണക്ഷന്‍ ഇല്ലാത്തതിനാല്‍ അംഗനവാടിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതിന് കാരണമാകുന്നതാണ്. ആയതിനാല്‍ അടിയന്തിരമായി വൈദ്യുത കണക്ഷന്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D19 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന HRDC, SCDC, വിപണനകേന്ദ്രം എന്നിവയുടെ കരാര്‍ പുതുക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D20 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കയം വാര്‍ഡില്‍ കല്ലുപാലം റേഡിയോ പാര്‍ക്കിനോട് ചേര്‍ന്ന് അപകടകരമായി നില്‍ക്കുന്ന തെങ്ങ് മുറിച്ചു മാറ്റുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D21 |
സദ്ഭരണം
|
'ഡിജി കേരളം' സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം - 2025 ആഗസ്റ്റ് 21 സെൻട്രൽ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്ന പരിപാടിക്ക് വന്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് തീരുമാനിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും കുറഞ്ഞത് 500 പേരെയെങ്കിലും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് തീരുമാനിച്ചു. പരിപാടിയില്‍ പങ്കെടുക്കേണ്ടവരെ സെൻട്രൽ സ്റ്റേഡിയത്തില്‍ എത്തിക്കുന്നതിനായി വാഹനം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനും, ആയതിന് വരുന്ന ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
12/08/2025
|
#2 | D22 |
സദ്ഭരണം
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജനറേറ്റര്‍ എഎംസിക്കായി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറഞ്ഞിരിക്കുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുണ്ട്. 1. ഇന്‍റഗ്രേറ്റഡ് ഇലക്ട്രിക്കല്‍ വര്‍ക്ക്സ് - 24,580/- 2. ആലപ്പി ഡീസല്‍ സര്‍വ്വീസ് - 12,336/- 3. എസ് & ബി എഞ്ചിനീയറിംഗ് - 18,364/- കുറഞ്ഞ തുക ക്വാട്ട് ചെയ്ത ആലപ്പി ഡീസല്‍ സര്‍വ്വീസ് എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ചു. 2025 സെപ്റ്റംബര്‍ 1 മുതല്‍ ഒരു വര്‍ഷത്തേക്ക് ടി സ്ഥാപനത്തില്‍ നിന്നും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
12/08/2025
|
#3 | D1 |
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ - സംബന്ധിച്ച്
|
ദേശീയ വാർദ്ധക്യ കാല പെൻഷൻ 1. ക്രിസ്തു ദാസ്, ജിബിൻ നിവാസ്, കുരുവിയോട്, പുനലാൽ പി.ഒ (11) 2. സരൽകുമാർ, അഞ്ചു ഭവൻ, അണിയിൽ, പാലൈക്കോണം (7) 3. ജി.ലിജു, കിഷോർ ഭവൻ, ബൌണ്ടർമുക്ക് , പറണ്ടോട് (3) 4. മുഹമ്മദ് കുഞ്ഞ് ,തടത്തരികത്ത് വീട്, പേഴുംമ്മൂട്, ആര്യനാട്,ആര്യനാട് (9) 5. സബൂറ ബീവി, എസ്സ്.എസ്സ് മൻസിൽ, അയ്യംകോണം, പേഴുംമ്മൂട്,പൂവച്ചൽ പി.ഒ (9) 6. ജ്ഞാനദാസ്, കിഴക്കുംകരപുത്തൻവീട്, ആര്യനാട് (10) 7. അനിൽകുമാർ എസ് എൽ,നിബു ഭവൻ, മീനാങ്കൽ, മീനാങ്കൽ പി.ഒ (2) 8. പുഷ്പലത, അനീഷ് ഭവൻ, കൊക്കോട്ടേല (6) 9. സെബാസ്റ്റ്യൻ ജോസ് ജെ, ജോസ് നിവാസ്, കടുക്കോട്, പുനലാൽ (11) 10. പത്മലോചനൻ നായർ, വിനീത് ഭവൻ, മേലേവിള വീട് ,കൊക്കോട്ടേല പി.ഒ (6) 11. മധുസൂദനൻ നായർ, ഉരുളുകുഴി, വിഷ്ണുഭവൻ,പറണ്ടോട് പി.ഒ (2) 12. എസ്. ഗിരിജ, ആലംകോട് വീട്, ആനന്ദേശ്വരം (13) 13. വിജയൻ ജെ, വിജി ഭവൻ, പുറുത്തിപ്പാറ (18) 14. സുരേന്ദ്രൻ വി, വാറുവിള വീട്, കൊക്കോട്ടേല പിഒ (6) 15. സുധാകരൻ, ഇടയിലപുത്തൻവീട്, മലർവീണ കരിക്കകം (17) ദേശീയ വിധവാപെൻഷൻ 1. സന്ധ്യ ബി, മനു ഭവൻ, പുറുത്തിപ്പാറ, പറണ്ടോട് പി.ഒ (18) 2. ആർ . ഉഷാകുമാരി, ഗോപുഭവൻ, ഇറവൂർ (4) 3. വി. രാധാമണി, ചെങ്കുഴിവിളപുത്തൻവീട്, ഇറവൂർ (15) ദേശീയ വിധവാപെൻഷൻ - നിരസിക്കുന്നത് അസൂറ ആർ, ഇരിഞ്ചൽ കോളനി വീട്, ആര്യനാട് പി.ഒ (8)
|
View |
|
31/07/2025
|
#1 | D1 |
2025-26 വാർഷിക പദ്ധതി
|
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ചുവടെ ചേർക്കുന്ന പദ്ധതികളുടെ ഗുണഭോക്തൃ പട്ടിക അംഗീകരിച്ച് തീരുമാനിച്ചു. 351/2026 ആശ്വാസ് ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സസഹായം
|
View |
|
31/07/2025
|
#1 | D2 |
2025-26 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെട്ട, വാങ്ങല്‍ പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി തീരുമാനിച്ചു.
|
View |
|
31/07/2025
|
#1 | D3 |
2025-26 വാർഷിക പദ്ധതി
|
ബ്ലോക്ക് പഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെട്ട ചുവടെപ്പറയുന്ന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് ഐകകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു. 1. 1. 108/2026 പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി 2. 2. 35/2026 സ്വയംതൊഴില്‍ ഗ്രൂപ്പുകള്‍ക്ക് ധനസഹായം വനിത (ജനറല്‍) 108/2026 പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി
|
View |
|
31/07/2025
|
#1 | D4 |
2025-26 വാർഷിക പദ്ധതി
|
2025-26 വാര്‍ഷിക പദ്ധിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പദ്ധതികള്‍ നിര്‍വ്വഹണം നടത്തുന്ന സ്ഥലങ്ങള്‍ ചുവടെ പറയുന്ന പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. പ്രൊജ. നം 80 - സ്കൂളുകളിൽ പാർക്കുകളുടെ നവീകരണം 1. GWLPS ഇഞ്ചപ്പുരി 2. പഴയതെരുവ് സ്കൂള്‍ പ്രൊജ. നം 84 - അംഗൻവാടികളുടെ നവീകരണം 1. വാറുകാട് 31 നമ്പര്‍ അംഗൻവാടി 2. ചെറുമഞ്ചല്‍ 11 നമ്പര്‍ അംഗൻവാടി 3. പുറുത്തിപ്പാറ 8 നമ്പര്‍ അംഗൻവാടി 4. വെട്ടയില്‍തടം 19 നമ്പര്‍ അംഗൻവാടി 5. പാലൈക്കോണം 14 നമ്പര്‍ അംഗൻവാടി 6. പള്ളിവേട്ട 17 നമ്പര്‍ അംഗൻവാടി 7. ഈഞ്ചപ്പുരി 10 നമ്പര്‍ അംഗൻവാടി 8. മാങ്കോട് 28 നമ്പര്‍ അംഗൻവാടി പ്രൊജ. നം 107 - തലക്കുളം നവീകരണവും കുടിവെള്ള സൗകര്യമൊരുക്കലും 1. പാലൈക്കോണം കുളം 2. അയ്യന്‍കാലമഠം വളവിലെ കുളം പ്രൊജ. നം 108 - ഗ്രാമകേന്ദ്രങ്ങളിൽ കുടിവെള്ള സംവിധാനമൊരുക്കൽ വാര്‍ഡ് 1, വാര്‍ഡ് 13, വാര്‍ഡ് 15, വാര്‍ഡ് 8, വാര്‍ഡ് 2, വാര്‍ഡ് 18, വാര്‍ഡ് 3, വാര്‍ഡ് 12, വാര്‍ഡ് 7, വാര്‍ഡ് 9, വാര്‍ഡ് 4, വാര്‍ഡ് 5 പ്രൊജ. നം 111 - അങ്കണവാടികളിൽ ടോയ്‌ലറ്റ് നവീകരണം 1. ചൂഴ 23 നമ്പര്‍ അംഗൻവാടി 2. ഒന്നാംപാലം 3 നമ്പര്‍ അംഗൻവാടി 3. പഴയതെരുവ് 22 നമ്പര്‍ അംഗൻവാടി 4. പുറുത്തിപ്പാറ 8 നമ്പര്‍ അംഗൻവാടി 5. ചെറിയാര്യനാട് 20 നമ്പര്‍ അംഗൻവാടി പ്രൊജ. നം 182 - ഹാപ്പിനെസ്സ് പാർക്കിലും പ്രധാന പൊതുസ്ഥലങ്ങളിലും സമഗ്ര കുടിവെള്ള പദ്ധതി 1. ഹാപ്പിനെസ്സ് പാർക്ക് 2. ആര്യനാട് കെ.എസ്.ആര്‍.ടി,.സി. ബസ്‌സ്റ്റാന്‍റ്
|
View |
|
31/07/2025
|
#1 | D5 |
2025-26 വാർഷിക പദ്ധതി
|
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായിട്ടുള്ള 'ഉണർവ് വയോജന സംഗമവും കലാകായിക മൽസരങ്ങളും' (Proj no 14) എന്ന പദ്ധതിയുടെ ഭാഗമായി 23/08/2025 തീയതിയില്‍ വയോജന സംഗമവും കലാ-കായിക മത്സരവും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. പരിപാടിക്കായി ഭക്ഷണം നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും, കുറഞ്ഞതുക ക്വാട്ട് ചെയ്യുന്ന വ്യക്തിയെ/സ്ഥാപനത്തെ ഭക്ഷണ വിതരണം ഏല്‍പ്പിക്കുന്നതിനും ഐസിഡിഎസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/07/2025
|
#1 | D6 |
2025-26 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൺവെർജെന്റ് സെന്ററിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിട്ടുള്ള ഹൈഫ്ലൈ എന്ന സ്ഥാപനം ലിഫ്റ്റിന്റെ പണിപൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ളതായി യോഗം വിലയിരുത്തി. ആയതിനാല്‍ ബില്‍ തുക 2,91,000/- രൂപ അനുവദിക്കുന്നതിനായുള്ള തുടര്‍ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
31/07/2025
|
#1 | D7 |
2025-26 വാർഷിക പദ്ധതി
|
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ഫോട്ടോസ്റ്റാറ്റ് മെഷീൻ എഎംസി നൽകൽ' (പ്രൊജ. നം - 78) എന്ന പദ്ധതി പ്രകാരം, ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഫോട്ടോകോപ്പി മെഷീൻ (SHARP MX-M356NV [SL NO: 15033152] AMC പുതുക്കുന്നതിന് വേണ്ടി ക്വട്ടേഷന്‍ ക്ഷണിച്ചത് പ്രകാരം സമർപ്പിച്ചിരുന്ന ക്വട്ടേഷനുകളായ (1) DUPLEX Systems -48380/-, (2) PROTOS Technologies - 47200/-, (3) CANN LINKS - 40000/- എന്നിവയിൽ നിന്ന് കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ CANN LINKS സമർപ്പിച്ച Ref No : CLS/BO/AMC/07/JUNE/AMC/25-26 ക്വട്ടേഷൻ പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. 2025 ആഗസ്റ്റ് മാസം 1 തീയതി മുതൽ ഒരു വർഷ കാലയളവിലേയ്ക്ക് SHARP MX-M356NV ഫോട്ടോകോപ്പി മെഷീന്റെ AMC പുതുക്കുന്നതിനും, ആയതിന്‍റെ തുക പദ്ധതി തുകയില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
31/07/2025
|
#1 | D8 |
2025-26 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ കൃഷി ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെപ്പറയുന്ന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അനുബന്ധപ്രകാരമുള്ളത് യോഗം അംഗീകരിച്ച് തീരുമാനിച്ചു. 5/25-26 - വാഴ കൃഷിക്ക് ജൈവവളം 8/25-26 - തേനീച്ച കൃഷി 9/25-26 - മരച്ചീനി കൃഷി 10/25-26 - മഞ്ഞൾ കൃഷി പ്രോൽസാഹനം 11/25-26 - പൂവനി 13/25-26 - വീട്ടു വളപ്പിൽ പച്ചക്കറി കൃഷി19 - ഇഞ്ചി കൃഷി 20/25-26 - പുതിയ ജലസേചന പമ്പ് സെറ്റ് 21/25-26 - രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചു മാറ്റി പകരം തൈ വൈക്കൽ 45/25-26 - സൌരോർജ വേലി 46/25-26 - കുറ്റിക്കുരുമമുളക് കൃഷി 56/25-26 - ഇടവിള കൃഷി ജാതി
|
View |
|
31/07/2025
|
#1 | D9 |
2025-26 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സമ്പത്തിക വർഷത്തിലെ സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസ് നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെപ്പറയുന്ന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അനുബന്ധപ്രകാരമുള്ളത് യോഗം അംഗീകരിച്ച് തീരുമാനിച്ചു. 1/25-26 - മുറ്റത്തൊരു മീൻതോട്ടം
|
View |
Try adjusting your search criteria