Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
14/07/2025
1(7)
Agenda
വാർഷിക പദ്ധതി
Decision
.
Meeting Date
14/07/2025
2(1)
Agenda
പാറക്വാറി ലൈസൻസ് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പാറ ഖനനം ചെയ്ത് വിൽപന നടത്തുന്നതിനായി ശ്രീ. ശ്രീജിത്ത് എസ്, മാനേജിംഗ് പാർട്നർ, വി.എസ്.സി, വില്ലാമെന്റ്സ്, രോഹിണി സദനം, മേലാംകോട് എന്നയാൾ സമർപ്പിച്ച ലൈസൻസ് അപേക്ഷ 19.04.2025 നി ചേർന്ന കമ്മിറ്റി പരിഗണിക്കുകയും, ക്വാറി പ്രവർത്തിപ്പിക്കുവാൻ അപേക്ഷിച്ച സ്ഥലത്തോട് ചേർന്ന് കേരള വാട്ടർ അതേറിറ്റിയുടെ വാട്ടർ ടാങ്ക് സ്ഥിതിചെയ്യുന്നതും, ക്വാറിക്ക് അനുമതി നൽകിയാൽ കുടിവെള്ള ടാങ്ക് തകരുന്നതിനും ചെങ്കുത്തായ പ്രദേശത്ത് നീരൊഴുക്ക് സംഭവിക്കുന്നതിനും ഉരുൾപൊട്ടൽ ഉൾപ്പടെയുള്ള ദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് കമ്മിറ്റിയ്ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ടി അപേക്ഷ നിരസിച്ച് തീരുമാനിച്ചിട്ടുള്ളതുമാണ്. എന്നാൽ സമയപരിധിയ്ക്കുള്ളിൽ ലൈസൻസ് അപേക്ഷ നിരസിക്കുന്നതിന് സാധിച്ചിട്ടില്ലാത്തതും ആയത് ഡീംഡ് ലൈസൻസ് നേടുന്നതിന് കാരണമാകുകയും ചെയ്ത വിഷയം കമ്മിറ്റി ചർച്ച ചെയ്തു. മേൽ സാഹചര്യത്തിൽ സമയപരിധിയ്ക്കുള്ളിൽ ലൈസൻസ് അപേക്ഷ നിരസിക്കുന്നതിന് വീഴ്ച സംഭവിച്ചതിനാൽ സെക്രട്ടറി, സെക്ഷൻ ക്ലാർക്ക് എന്നിവരോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുമുള്ളതുമാണ്. എന്നാൽ നാളിതുവരെ സെക്രട്ടറിയും സെക്ഷൻ ക്ലാർക്കും പഞ്ചായത്ത് കമ്മിറ്റി മുമ്പാകെ വിശദീകരണം നൽകാത്തത് ഗുരുതരമായ വീഴ്ചയാണ്. ആയതിനാൽ ടി വിഷയത്തിൽ കമ്മിറ്റിയോടുള്ള നിരുത്തരവാദിത്വപരമായ സമീപനമാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിനാലും, മേല്‍ പ്രവര്‍ത്തിയില്‍ തുടര്‍ ശിക്ഷാനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
14/07/2025
2(2)
Agenda
പാറക്വാറി ലൈസൻസ് സംബന്ധിച്ച്
Decision
വൻകിട ജലസേചനവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയറുടെ 25.04.2025,30.05.2025 എന്നീ തീയതികളിലെ D4-AB8-435/2025 നമ്പർ കത്തും പഞ്ചായത്ത് കമ്മിറ്റി 18.06.2024 തീയതിയിലെ 2(4) നമ്പർ തീരുമാനപ്രകാരം ചുമതലപ്പെടുത്തിയ ഉപസമിതി സമർപ്പിച്ച റിപ്പോർട്ടും 22.05.2025 ലെ GOMS.No.39/2025/WRD നമ്പർ ഉത്തരവും കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ഇവയുടെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിൽ പരാമർശിക്കുന്ന തരത്തിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ജലസേചനവുമായി ബന്ധപ്പെട്ട നിർമ്മിതികള്‍ ഉൾപ്പെട്ടിട്ടില്ലായെങ്കിലും ഒരു കിലോമീറ്റർ ദൂരപരിധിയ്ക്കുള്ളിൽ ജലസ്രോതസ്സും, നീർച്ചാലുകളും ഉള്ളതായി പഞ്ചായത്ത് കമ്മിറ്റിയ്ക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും ആയതുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങൾ കൂടി പരിശോധിച്ചതിനു ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കുവാൻ പാടുള്ളൂ എന്നുള്ള വിവരം വൻകിട ജലസേചനവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയറെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/07/2025
2(3)
Agenda
പാറക്വാറി ലൈസൻസ് സംബന്ധിച്ച്
Decision
.
Meeting Date
01/07/2025
1(1)
Agenda
വയോജനസംഗമം, കരിയർ എക്സപോ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ അസ്സിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 49 കരിയർ എക്സ്പോ വിദ്യാർത്ഥികളുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതിനുള്ള വേദി എന്ന പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റി കൂടുകയും, ആര്യനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി കൂടി പദ്ധതി പ്രവർത്തനം സംബന്ധിച്ച് വിശകലനം ചെയ്തിട്ടുള്ളതുമാണ്. കരിയർ എക്സ്പോ സംഘടിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിക്കുന്നതിനായുള്ള സ്വാഗത സംഘം ജൂലായ് 7 തീയതിയിൽ ഗ്രാമപഞ്ചായത്തിൽ വച്ച് കൂടുന്നതിനും കരിയർ എക്സ്പോ ജൂലായ് 26 തീയതിയിൽ നടത്തുന്നതിനും ആയതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/07/2025
1(2)
Agenda
വയോജനസംഗമം, കരിയർ എക്സപോ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2025/26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ICDS സൂപ്പർവൈസർ നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നമ്പർ 41 ഉണർവ്വ് വയോജന സംഗമവും കലാകായിക മത്സരവും എന്ന പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും വയോജന സംഗമം കൂടുന്നതിനും പഞ്ചായത്ത് തല വയോജന സംഗമത്തിന്റെ സംഘാടക സമിതി ഗ്രാമപഞ്ചായത്തിൽ വച്ച് കൂടുന്നതിനും വയോജന സംഗമം നടത്തുന്നതിനും ആയതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് നിർ്വവഹണ ഉദ്യോഗസ്ഥയായ ICDS സൂപ്പർവൈസറിനെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
01/07/2025
1(3)
Agenda
വയോജനസംഗമം, കരിയർ എക്സപോ സംബന്ധിച്ച്
Decision
2025/26 സാമ്പത്തിക വർഷത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെട്ട പ്രോജക്ട് നമ്പർ 86/25-26 കൊക്കോട്ടേല എൻ എസ് എസ് യു പി എസ് ടോയിലറ്റ് നിർമ്മാണം എന്ന പദ്ധതി നടപ്പിലാക്കുന്നതിന് N.O.C യ്ക്കായി കൊക്കോട്ടേല എൻ എസ് എസ് യു പി എസ് ഹെഡ്മിസ്ട്രെസ്സ് സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചും ടി ടോയിലറ്റ് നിർമ്മിക്കുന്നതിന് ഗ്രാമപഞ്ചായത്തിന് ആക്ഷേപമില്ലാ എന്നുള്ള വിവരം തുടർനടപടികൾക്കായി ഹെഡ്മിസ്ട്രെസ്സിനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
01/07/2025
1(4)
Agenda
വയോജനസംഗമം, കരിയർ എക്സപോ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം പദ്ധതി പ്രവർത്തനം സംബന്ധിച്ച് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി നിലവിൽ പഞ്ചായത്തിലെ എ്ലലാ വാർഡുകളിലും ഡിജിറ്റൽ സാക്ഷരതാ സംബന്ധിച്ച ക്ലാസ്സുകൾ ലഭ്യമായിട്ടുള്ളതായി കമ്മിറ്റി വിലയിരുത്തി. ഇനി ഏതോങ്കിലും വാർഡുകളിലെ ജനങ്ങൾക്ക് ഡിജിറ്റൽ സാക്ഷരതാ ക്ലാസ്സുകൾ ലഭിക്കുവാനുണ്ടെങ്കിൽ ആ വിവരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ അറിയിക്കുന്നതിന് വാർഡ് മെമ്പർമാരോട് നിർദ്ദേശിച്ചും അവർക്കാവശ്യമായ ക്ലാസ്സുകൾ നൽകുന്നതിന് ഗ്രാമപഞ്ചായത്ത് പ്രോജക്ട് അസ്സിസ്റ്റന്റ്, ടെക്നിക്കൽ അസ്സിസ്റ്റന്റ് എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
01/07/2025
1(5)
Agenda
വയോജനസംഗമം, കരിയർ എക്സപോ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും കൃഷി സംബന്ധിച്ച വിഷയങ്ങൾ കർഷകരുമായി ചർച്ച ചെയ്യുന്നതിനും സംവദിക്കുന്നതിനും കർഷക ഗ്രാമസഭകൾ സംഘടിപ്പിക്കുന്നതിനും ജൂലായ് 15 തീയതിക്കുള്ളിൽ എ്ലലാ വാർഡുകളിലും കർഷക ഗ്രാമസഭകൾ പൂർത്തീകരിക്കുന്നതും സംബന്ധിച്ച വിഷയം കമ്മിറ്റി ചർച്ച ചെയ്തു. അതാത് വാർഡുകളിൽ കർഷക ഗ്രാമസഭ സംഘടിപ്പിക്കുന്നതിന് സ്ഥലവും തീയതിയും നിശ്ചയിക്കുന്നതിന് ബന്ധപ്പെട്ട വാർഡ് മെമ്പർമാരെ ചുമതലപ്പെടുത്തിയും ആയതിന് വേണ്ട തുടർ ക്രമീകരണങ്ങൾ നടത്തുന്നതിന് കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
18/06/2025
3(1)
Agenda
സാമൂഹ്യ സുരക്ഷ പെൻഷൻ -സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻിംഗ് കമ്മിറ്റി ശുപാർശ ചെയ്ത ചുവടെ ചേർക്കുന്ന പെൻഷൻ അപേക്ഷകൾ അംഗീകരിച്ച് തീരുമാനിച്ചു. വാർദ്ധക്യകാല പെൻഷൻ 1.വിജയകുമാരൻ പി , ഗീതു ഭവൻ ,ഇടവൻകോണം ,വിനോബാനികേതൻ 2.മേബിള്‍ ഗീത, തിരുവാതിര ,ഇടവിളാകത്ത് ,ഇരിഞ്ചല്‍ ,ആര്യനാട് 3.സുബൈദാ ബീവി , തോട്ടരികത്ത് വീട് ,കീഴ്പാലൂർ 4.അനില്‍കുമാർ വി കെ , ഉത്രട്ടാതി ,വലിയകലുങ്ക് ,പറണ്ടോട് 5.ഷൈലജ , രാഖി ഭവൻ ,ഇറവൂർ ,ആര്യനാട് 6.ഫ്രാങ്ക്ലിൻ ഡി ,ജോജോ ഭവൻ ,ഐത്തി, പറണ്ടോട് 7.ശശി എൻ , താഴ്വാരത്ത് ,അപ്പുപാറ ,വിനോബാനികേതൻ 8. ടൈറ്റസ് ആർ ,ചരുവിള വീട് ,പാറമുക്ക് ,മീനാങ്കല്‍ 9.അംബിക ബി , മഞ്ചിറ തെക്കുംകര വീട് ,ചൂഴ 10. കുട്ടപ്പൻ എല്‍ ,മരിയാനഗർ ,മേരിഗിരി ,ആര്യനാട് 11.സുന്ദരേശൻ കെ , പച്ചക്കാട് വീട് , ഇറവൂർ , 12. ശശികുമാർ കെ ,ചായം ഭവൻ , മലയൻതേരി ,പറണ്ടോട് 13.കമലം ജെ , തോടരികത്ത് വീട് ,ഐത്തി ,ബൌണ്ടർമുക്ക് 14. അജിതകുമാരി ഡി ആർ , നാരായണ ഭവൻ , ഇറവൂർ 15. ഗിരീശൻ കെ , കരചെളിവിളാകത്ത് വീട് ,പിണറുംമൂട് ,തേവിയാരുകുന്ന് 16. എസ് .യതീന്ദ്രദാസ് , ശ്രീവല്‍സം , വലിയകലുങ്ക് ,പറണ്ടോട് 17.അശോക് കുമാർ ,വൈഷ്ണവം ,പ്ലാവിള ,കോട്ടയ്ക്കകം 18. മുരളീധരൻ ആർ , നീതു ഭവൻ ,ഐത്തി ,പറണ്ടോട് 19.സരസ്വതി കെ , കാർത്തിക ,ഇറവൂർ ,ആര്യനാട് 20.എല്‍ മണി, എം എല്‍ എം ഹൌസ് ,മണ്ണാറം 21.ആർ പുഷ്പലത ,ശ്യാമ നിവാസ് ,മണ്ണാറം 22. വല്‍സല എസ് , ദേവു നിവാസ് ,പാലൈക്കോണം 23.ലൈല ജി , സൂര്യ ഭവൻ , ഹരിജനകോളനി ,മീനാങ്കല്‍ 24.പത്മകുമാർ വി , സുരേഷ് മന്ദിരം ,ഉണ്ടപ്പാറ ,കോട്ടയ്ക്കകം 25.ധർമ്മരാജൻ ജി , രോഡരികത്ത് വീട് ,ശംഭുതാങ്ങി ,കോട്ടൂർ 26.ജയകുമാർ സി , ശാരദ ഭവൻ ആനന്ദേശ്വരം,ആര്യനാട് 27. വിജയൻ റ്റി ,മഞ്ചിറ തടത്തരികത്ത് വീട് ,ചൂഴ 28.സുധ എസ് , ഷൈജു നിവാസ് , കുടലിഭാരം ,കൊക്കോട്ടേല 29.പ്രദീപ് കെ , കിഴക്കുംകര പുത്തൻ വിട് ,ചൂഴ വിധവ പെൻഷൻ 1.അഞ്ചു എം എല്‍ , ശിവശക്തി ,പാലൈക്കോണം 2.ബീനാകുമാരി ബി ജെ , ശ്രീ നിലയം ,താന്നിമൂട് 3.സുപ്രഭ ,സുവി ഭവൻ ,ചെറുമഞ്ചല്‍ ,കൊക്കോട്ടേല 4. മേരി ലീല ജി , ചിത്രാലയം ,കടുക്കേട് ,കാനക്കുഴി 5. ലീന എസ് ,വിളയില്‍ വീട് ,ആര്യനാട് ഡിസെബിലിറ്റി പെൻഷൻ 1.സാജിത , പുത്തൻപള്ളി റോർരികത്ത് വീട് ,പേഴുംമൂട്
Meeting Date
18/06/2025
3(2)
Agenda
സാമൂഹ്യ സുരക്ഷ പെൻഷൻ -സംബന്ധിച്ച്
Decision
Meeting Date
18/06/2025
1(1)
Agenda
വാർഷിക പദ്ധതി
Decision
ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥൻ ആയിട്ടുള്ള പ്രോജക്ട് നമ്പർ 86/ 2025 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് പ്രോജക്ട് നമ്പർ 155/25 പട്ടികജാതി വിദ്യാർത്ഥി ലാപ്ടോപ്പ് എന്നീ പദ്ധതികൾ നിർവഹണം നടത്തുന്നതുമായി ബന്ധപ്പെട്ട് അസിസ്റ്റൻറ് സെക്രട്ടറി സമർപ്പിച്ച കത്ത് കമ്മറ്റി വിശദമായി ചർച്ച ചെയ്തു. GEM വഴി പർച്ചേസ് ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അസിസ്റ്റൻറ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
18/06/2025
1(2)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തലെ 2025/26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ സെക്രട്ടരി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 62/2026 , ഹൈമാസ്റ്റ് ലൈറ്റ് മെയിന്റനൻസ് എന്ന പ്രവൃത്തിയ്ക്ക് ടെണ്ടർ ക്ഷണിച്ചതിൽ എ വൺ ഏജൻസി 200 W LED Flood ഒരെണ്ണം റീപ്ലെയ്സ് ചെയ്യുന്നതിന് 4000/- രൂപയും , JS ഇലക്ട്രിക്കൽ & മാനുഫാക്ച്വറിംഗ് പദ്ധതി അടങ്കൽ തുകയുടെ 5% below നിരക്കോ അല്ലെങ്കിൽ 4 മിനിസാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 7500/- രൂപയും, 6 മിനിസാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 10000/- രൂപയും,4 ഹൈമാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 10000/- രൂപയും, 6 ഹൈമാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 12500/- രൂപയും, ശ്രീ.സെൽവകുമാർ എന്നവർ പദ്ധതി അടങ്കൽ നിരക്കിലും ടെണ്ടർ സമർപ്പിച്ചത് കമ്മിറ്റി പരിശോധിച്ചു. കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ JS ഇലക്ട്രിക്കൽസ് & മാനുഫാക്ച്വറിംഗ് സമർപ്പിച്ച ടെണ്ടർ 4 മിനിസാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 7500/- രൂപയും, 6 മിനിസാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 10000/- രൂപയും,4 ഹൈമാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 10000/- രൂപയും, 6 ഹൈമാസ്റ്റ് ലൈറ്റ് റീപ്ലെയ്സ് ചെയ്യുന്നതിന് 12500/- രൂപയും എന്ന നിരക്കിൽ അംഗീകരിച്ചും പ്രവൃത്തി നടത്തുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
18/06/2025
1(3)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തലെ 2025/26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 63/2026 , തെരുവ് വിളക്ക് പരിപാലനം എന്ന പ്രവൃത്തിയ്ക്ക് ടെണ്ടർ ക്ഷണിച്ചതിൽ എ വൺ ഏജൻസി ഒരു പോസ്റ്റ് മെയിന്റനൻസ് ചെയ്യുന്നതിന് 200/- രൂപയും , JS ഇലക്ട്രിക്കൽ & മാനുഫാക്ച്വറിംഗ് പദ്ധതി അടങ്കൽ തുകയുടെ 5% below നിരക്കോ അല്ലെങ്കിൽ ഒരു പോസ്റ്റ് മെയിന്റനൻസ് ചെയ്യുന്നതിന് 175/- രൂപയും, ശ്രീ.സെൽവകുമാർ എന്നവർ പദ്ധതി അടങ്കൽ നിരക്കിലും ടെണ്ടർ സമർപ്പിച്ചത് കമ്മിറ്റി പരിശോധിച്ചു. കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ JS ഇലക്ട്രിക്കൽസ് & മാനുഫാക്ച്വറിംഗ് സമർപ്പിച്ച ടെണ്ടർ ഒരു പോസ്റ്റ് മെയിന്റനൻസ് ചെയ്യുന്നതിന് 175/- രൂപ എന്ന നിരക്കിൽ അംഗീകരിച്ചും പ്രവൃത്തി നടത്തുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
18/06/2025
1(4)
Agenda
വാർഷിക പദ്ധതി
Decision
കേരള സർക്കാർ ധനകാര്യ (വ്യയം-സി) വകുപ്പിന്റെ 19.04.2025 ലെ സർക്കാർ ഉത്തരവ് (അച്ചടി) നം.54/2025/ധന ഉത്തരവ് പ്രകാരം ദിവസവേതന/കരാർ ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിച്ച് ഉത്തരവായിരുന്നു. ആയത് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ചെതന്യ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ ശ്രീമതി.അൽഫിയ.എൻ.എസ് എന്നിവർക്ക് കാറ്റഗറി IX പ്രകാരം 34,190/- രൂപയായും ബഡ്സ് സ്കൂൾ ആയയ്ക്ക് കാറ്റഗറി I പ്രകാരം 19,310/- രൂപയായും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വേതന വർദ്ധന അനുവദിച്ച് നൽകണമെന്ന അപേക്ഷ കമ്മിറ്റി വിശദമായി പരിശോധിച്ചു. സർക്കാർ ഉത്തരവ് പ്രകാരമുള്ള വേതന വർദ്ധനവ് ഉത്തരവ് കാലയളവ് മുതൽ അനുവദിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/06/2025
1(5)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചൈതന്യ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ കുക്ക് കം ആയ ആയി കുടുംബശ്രീ അംഗമായ ശ്രീമതി. മഞ്ചുഷ എന്നവരെ കരാർ/ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനും ടിയാളുടെ വേതനം ബഡ്സ് സ്കൂളിന്റെ ദൈനംദിനചെലവുകൾ എന്ന പദ്ധതിയിൽ നിന്നും ടിയാൾ ജോലിയിൽ പ്രവേശിച്ച കാലയളവ് മുതൽ അനുവദിക്കുന്നതിനും വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറി, നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/06/2025
1(6)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ ഗുണഭോക്താക്കളെ ചുവടെ ചേർക്കും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. 35/2026 സ്വയംതൊഴിൽ ഗ്രൂപ്പുകൾക്ക് ധനസഹായം വനിത (ജനറൽ) ക്രമ നം പേര് വിലാസം വാർഡ് 1 ശ്രീകല ആഞ്ജനേയം, മേലേച്ചിറ 13 2 അരുണിമ/ഉണ്ണികൃഷ്ണൻ ശിവശൈലം ആനന്ദേശ്വരം 13 3 നിഷ ആർ മിഥില ശാസ്താംകോവിലിന് സമീപം 13 4 ഫോർലേഡീസ് കാറ്ററിംഗ് യൂണിറ്റ് വലിയകലുങ്ക് 16 5 കൃഷ്ണ തുണിസഞ്ചി നിർമ്മാണ യൂണിറ്റ് വലിയകലുങ്ക് 16 6 സുമി എസ്. ജി സുനിൽ ഭവൻ പൊട്ടൻചിറ പറണ്ടോട് 4 7 ചൈതന്യ കൺസ്ട്രക്ഷൻ ചെറുമഞ്ചൽ 5 8 റാണി അവിട്ടം കച്ചേരിനട 12 9 ഐശ്വര്യ ചുട്ടിയാകോണം 5 10 സൌമ്യ എസ് നായർ നിഷ ഭവൻ, കൊക്കോട്ടേല 6 11 ബിന്ദു ധന്യവിഹാർ, ഇരിഞ്ചൽ 9 12 കല കളത്താൻചിറ, പള്ളിവേട്ട 9 13 അജിത അജിത ഭവൻ, പള്ളിവേട്ട 9 14 വത്സല സുജിത് ഭവൻ, പള്ളിവേട്ട 10 15 റാണി റ്റി എസ് പ്ലാവിള പുത്തൻ വീട്, ചെറിയാര്യനാട് 10 16 പ്രിജിചന്ദ്ര ദേവിവിലാസം, മുടിപ്പുരത്തട്ട് 13 17 അംബിക ജെ ഗ്രീഷ്മം പ്രൊഡ്യൂസറിംഗ് ഗ്രൂപ്പ് , കൊക്കോട്ടേല 6 18 റീന ജോസ് (തയ്യൽ ഷെർളി ഭവൻ, മേലേച്ചിറ 13 19 ശ്രീജു ആലംകോട് വീട് 13 20 മഞ്ജു എസ് അശോക ഭവൻ, കൂടൽഭാഗം , കൊക്കോട്ടേല 6 21 J L G മലർ ചെറുമഞ്ചൽ 5 22 പ്രമീള സച്ചിൻ ഭവൻ, കളത്താൻചിറ 9 23 ഉഷാകുമാരി റോഡരികത്ത് വീട് 9 24 ഷൈലജ എ എസ് റോമൻ കോട്ടേജ്, മണലുവിള, ചെറിയാര്യനാട് 10 25 ഡലീഷ്യസ് ഹോം മെയ്ഡ് ട്രീസ് വലിയകലുങ്ക് 16 38/2026 സ്വയംതൊഴിൽ ഗ്രൂപ്പുകൾക്ക് ധനസഹായം വനിത (എസ് സി) ക്രമ നം പേര് വിലാസം വാർഡ് 1 മൈത്രി കാറ്ററിംഗ് 5 2 ആശ ആനന്ദ് സുകന്യ ഭവൻ, അരുകിൽ വടക്കുംകര 6 3 ബിന്ദു ധന്യവിഹാർ, ഇരിഞ്ചൽ 9 4 കുമാരി എസ് നന്ദിനി ഭവൻ, തുലായത്ത്കോണം 11 5 മൈത്രി ഡ്രൈക്ളിംഗ് 5 6 ശാന്ത ശംഭുതാങ്ങി തടത്തരികത്ത് വീട്, കുറ്റിച്ചൽ 6 7 കല കളത്താൻചിറ, പള്ളിവേട്ട 9 8 അജിത അജിത ഭവൻ, പള്ളിവേട്ട 9 9 പ്രമീള സച്ചിൻ ഭവൻ, കളത്താൻചിറ 9 10 ഉഷാകുമാരി റോഡരികത്ത് വീട് 9
Meeting Date
18/06/2025
1(7)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2025-26 സാമ്പത്തിക വർഷത്തിലെ വെറ്റനറി സര്‍ജന്‍ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നം. SO-296/2026 വനിതകൾക്ക് അടുക്കളംമുറ്റത്തെ കോഴി വളർത്തൽ എന്ന പദ്ധതിയിലെ അഡീഷണല്‍ ഗുണഭോക്തൃ പട്ടിക ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. SO-296 വനിതകൾക്ക് അടുക്കളംമുറ്റത്തെ കോഴി വളർത്തൽ ക്രമ നം പേര് വിലാസം 1 ലതിക സുമാഭവൻ ചൂഴ 2 ഗായത്രി അനഘാഭവൻ ചൂഴ 3 ബിന്ദു പ്രഭ ചന്ദനം ചൂഴ 4 ലേഖ പി കുഴിവിള വീട് കണ്ണങ്കരമൂഴി 5 ലക്ഷ്മികൃഷ്ണ മണലുവിള വടക്കേക്കറ്റ വീട് ആര്യനാട് 6 അനിത കുമാരി അഴില്യം നിവാസ് പള്ളിവേട്ട 7 സിന്ധു k മാധവീയം പള്ളിവേട്ട 8 സരള ഇരിഞ്ചൽ കിഴക്കുംകര 9 സെലിനഭായി ഇരിഞ്ചൽ കിഴക്കുംകര 10 വിക്ടോറിയ ഇരിഞ്ചൽ 11 ഹാലിമ ബീവി വെട്ടയിൽ തടത്തരികത്ത് വീട് പേഴുംമൂട് 12 അസുമാ ബീവി നിസാം മൻസിൽ പുൽവെട്ടിച്ചിറ പേഴുംമൂട് 13 ഹസൽ ബീവി പുൽവെട്ടിച്ചിറ തടത്തരികത്ത് വീട് 14 ഷാനു കടുവാക്കുഴി നാടുവിള 15 ഷഹാന ഷാഫി മൻസിൽ കടുവാക്കുഴി 16 റംല എസ് മുബീന മൻസിൽ പള്ളിവേട്ട 17 വനജ - പ്ലാമൂട് വീട് ചെറിയത്തെരുവ് 18 മുബീന മുബീന മൻസിൽ പള്ളിവേട്ട 19 നസീമ സ്ജ്ന മൻസിൽ 20 ഹലീമ നരിപ്പാറവെട്ട 21 അശ്വതി അജയൻ ഉണ്ണികൃഷ്ണൻ നിവാസ് 22 പ്രസന്ന. ഡി ചേന്നാംകോട് വീട് ഇറവൂർ 23 സുമ എസ് പഞ്ചമി വടക്കേക്കോണം ഇറവൂർ 24 ശോഭ മാങ്കോട് പുത്തൻ വീട് 25 രമ്യ സി ശ്രീപുരം ഇറവൂർ 26 ദേവകി അമ്മ രോഹിണി,താഴെകീഴ്പാലൂർ 27 സരോജിനി തോപ്പിൽ ഹൌസ്,പുറുത്തിപ്പാറ. പറണ്ടോട് പി ഒ 28 അർച്ചന അർ ബിജുഭവൻ,കാവുംമൂല, പറണ്ടോട് പി ഒ 29 സജിതമോൾ ഒന്നാംപാലം ലക്ഷംവീട്,പറണ്ടോട് പി ഒ 30 നജിമ ഓണംകോട് വടക്കുംകരവീട് പുനലാൽ പിഒ 31 സീനത്ത് ബീവി ഒന്നാംപാലം ലക്ഷംവീട്,പറണ്ടോട് പി ഒ 32 കുമാരി ചിറക്കോണത്തുവീട്, എരുമോട് 33 അനീഷ കമലേശ്വരത്ത് വീട് 34 ഗീത സുനിൽഭവൻ, എരുമോട് 35 ഗിരിജ വലിയവീട്, എരുമോട് 36 ദാസമ്മ മേലേച്ചിറ, ഗിരിനഗർ 37 ബീന ബി റജിഭവൻ,മഞ്ചാടിനിന്നവിള, പറണ്ടോട് പിഒ 38 ഷൈജു എസ് എസ് ഭവൻ,മീനാങ്കൽ പി ഒ 39 ഗീത എസ് തടത്തരികത്ത് വീട്,മഞ്ചാടിനിന്നവിള,ബൌണ്ടർമുക്ക്,പറണ്ടോട് 40 ലളിത ഷിബുഭവൻ,ബൌണ്ടർമുക്ക് 41 ഷീജ കെ ജെ ലക്ഷ്മി ഭവൻ,ആമക്കരിക്കകം,ബൌണ്ടർമുക്ക് 42 ഹാലിമ ബിക്സാന മൻസിൽ തിരമാൻകുഴി 43 അനിത കുമാരി ആയില്യം നിവാസ് പള്ളിവേട്ട 44 സിന്ധു കെ മാധവീയം പള്ളിവേട്ട 45 സരള ഇരിഞ്ചൽ കിഴക്കുംകര 46 സെലീനാഭായി ഇരിഞ്ചൽ കിഴക്കുംകര 47 രാജിമോൾ ഊരുവള്ളി തടത്തരികത്ത് വീട് 48 സെൽവമണി രാജ് നിവാസ്, കുരുവിയോട് 49 സരോജം കുരുവിയോട് മേക്കുംകരവീട് 50 സുധ ആൻസി ഭവൻ, കുരുവിയോട് 51 സിസിലറ്റ് ഷിനു ഭവൻ, തുലായത്ത്കോണം 52 അംബിക കുരുയാണിക്കര, പാലൈക്കോണം 53 ശാന്ത പാണം വിളാകം 54 രാജം പി ഹരിഹരവിലാസം, ആനന്ദേശ്വരം 55 ശോഭന റോഡരികത്ത് വീട്, പാലൈക്കോണം 56 ഷീബ കുരിയാണിക്കര, പാലൈക്കോണം 57 ശാന്ത രതീഷ്ഭവൻ, എരുമോട് 58 സാവിത്രി അമ്പാടി ഹൌസ്, വെളിച്ചക്കോണം 59 കൃഷ്ണമ്മ റോഡരികത്ത് വീട് 60 സാവിത്രി സി എം ദേവിവിലാസം, മുടിപ്പുരത്തട്ട് 61 രജിത കൃഷ്ണ ഭവൻ ആര്യനാട് 62 ഉഷ ഉദിമൂട് വീട് ചൂഴ 63 ശാന്തമ്മ കുന്നത്ത് വീട് ആര്യനാട് 64 സുനിത കൊറണ്ടിവിള വീട് പുനലാൽ 65 തനിൻസാ ബീവി കിഴക്കേപെട്ട പേഴുംമൂട് 66 നസിമ ബീവി നേടുംകുഴി വീട് പേഴുംമൂട് 67 മറിയം ബീവി വെട്ടയിൽ തടത്തരികത്ത് വീട് 68 ഫത്തിമ വെട്ടയിൽ തടത്തരികത്ത് വീട് പേഴുംമൂട് 69 ശാമില തോട്ടിൻകര വീട് പള്ളിവേട്ട 70 ഷീല കാവുവിള വീട് 71 സലീനബീഗം കളത്താൻചി 72 സുമി എസ് വൃന്ദാവനം ഇറവൂർ 73 സ്വർണ്ണി കല്ലുപ്പാലം 74 സിൽവിഭായി കാവുംമൂല 75 ജെസ്ന ആർ തെങ്ങുവിള, പറണ്ടോട് 76 ഷെരീഫാബീവി കാവുംമൂല, കരിക്കകം 77 ലൈലാബീവി ഒന്നാംപാലം ലക്ഷംവീട്,പറണ്ടോട് പി ഒ 78 വിജയമ്മ ആർ ഒന്നാംപാലം ലക്ഷംവീട്,പറണ്ടോട് പി ഒ 79 ശകുന്തള സന്തോഷ്ഭവൻ, കാഞ്ചിമടക്ക് 80 ശാന്തകുമാരി കുന്നിലവിള വീട്, പാലൈക്കോണം 81 സരസ്വതി കെ പി പ്രവീൺ ഭവൻ 82 സരസ്വതി എ സന്ധ്യ ഭവൻ 83 വാമാക്ഷി ആശ മന്ദിരം 84 ചന്ദ്രിക പാണം വിളാകം 85 അമ്പിളി എസ് എ എസ് ഭവൻ, മഞ്ചാടിനിന്നവിള,ബൌണ്ടർമുക്ക് 86 രത്നദീപം ,തടത്തരികത്ത് വീട്,ബൌണ്ടർമുക്ക്, പറണ്ടോട് 87 ജയകുമാരി തടത്തരികത്ത് വീട്,മഞ്ചാടിനിന്നവിള,ബൌണ്ടർമുക്ക്,പറണ്ടോട് 88 ഷൈലകുമാരി ആർ ജെ എസ് ഭവൻ,ബൌണ്ടർമുക്ക്, പറണ്ടോട് പി ഒ 89 ബിന്ദു എസ് ആദർശ് ഭവൻ,ബൌണ്ടർമുക്ക്,പറണ്ടോട് പി ഒ 90 സരോജിനി തുലായത്ത്കോണം കിഴക്കുംകരവീട് 91 ഷാഹിദാ ബീവി കാനക്കുഴി റോഡരികത്ത് വീട് 92 വിമല വി എസ് കുരുവിയോട് കിഴക്കുംകരവീട്, പുനലാൽ 93 ബെഷസമ്മ കുരുവിയോട് കിഴക്കുംകരവീട്, പുനലാൽ 94 രാജമ്മ കുരുവിയോട് റോഡരികത്ത് വീട് 95 വിക്ടോറിയ ഇരിഞ്ചൽ 96 ഉഷ അനീഷ് ഭവൻ പാലൈക്കോണം 97 സരള എ കിഴക്കും കരപുത്തൻവീട്, മീനാങ്കൽ പ ഒ 98 ഗീത എസ് തടത്തരികത്ത് വീട്,മഞ്ചാടിനിന്നവിള,ബൌണ്ടർമുക്ക്,പറണ്ടോട് 99 ദീപ എൽ അഖിൽഭവൻ,ബൌണ്ടർമുക്ക്,പറണ്ടോട് 100 സൌമ്യ എസ്, കിഴക്കുംകരവീട്ഹരിജൻകോളനി,മീനാങ്കൽ പി ഒ 101 ജലജ സന്തോഷ് ഭവൻ ചൂഴ 102 ഗിരിജ സൌപർണ്ണിക ആര്യനാട് 103 ബിന്ദു സി. കെ ഭവൻ ചൂഴ 104 അംബി അടിയില വീട് ചൂഴ 105 ശേഭനകുമാരി സോദാനം 106 ബീന തോട്ടിൻകര വീട് അത്തിയറ പള്ളിവേവേട്ട 107 ഗിരിജ പി മണ്ണാറം 108 ബാലകൃഷ്ണപിള്ള ശ്രീഭവനം, മണ്ണാരം,വിനോബാനികേതൻ പി ഒ 109 മിനിമോൾ മീനുമന്ദിരം,ഒന്നാംപാലം 110 അഞ്ചു ഒ രതീഷ് ഭവൻ,ഒന്നാംപാലം 111 ലേഖ നന്ദുഭവൻ,ഒന്നാംപാലം,പറണ്ടോട് പി ഒ 112 ലേഖ പൂവൻ വീട് പേയ്ക്കാവിള ചൂഴ 113 വിജയമ്മ ഇരിഞ്ചൽ കിഴക്കുംകര പുത്തൻവീട് 114 ലളിത റ്റി ശുഭ വിലാസം ഇറവൂർ 115 സൌമ്യ വി എസ് വടക്കേപുത്തൻവീട്, ഇറവൂർ 116 കുമാരി അഞ്ചു ഭവൻ, ഇറവൂർ 117 അർച്ചന വൈഷ്ണവം, ഇറവൂർ 118 നാഗമ്മ വിളയിൽ വീട്, ഇറവൂർ 119 സന്ധ്യ ഊരുവള്ളി കിഴക്കുംകരവീട് 120 സൈനബ ബീവി തടത്തരികത്ത് വീട്, കടുക്കോട് 121 സുൽഫത്ത് അൽഫ മൻസിൽ, കാനക്കുഴി 122 ചെറുപുഷ്പം കാനക്കുഴി തടത്തരികത്ത് വീട് 123 ഓമന സുജ ഭവൻ, കാനക്കുഴി 124 ദിവ്യ ആർ സി കൃഷ്ണ കൃപ, ആനന്ദേശ്വരം 125 പത്മാക്ഷി രശ്മി ഭവൻ, പാലൈക്കോണം 126 സുഗത സി ശ്രീധരണി 127 അശ്വതി അശ്വതി ഭവൻ 128 അഞ്ചു ബിജു ഭവൻ 129 ഗീത ഇടവിളാകത്ത് വീട് 130 വാമാക്ഷി കുന്നിലവിള വീട്, പാലൈക്കോണം 131 ശോഭന മുണ്ടപ്ലാവിളവീട്,താഴേകീഴ്പാലൂർ 132 സരസ്വതി സുമാഭവൻ,പറണ്ടോട് പി ഒ 133 രഘുപതിയമ്മ ബി ഒന്നാംപാലം ലക്ഷംവീട്,പറണ്ടോട് പി ഒ 134 ഷിംല ബീവി സനോഫർ മൻസിൽ 135 ലേഖ പി നിബിൻ ഭവൻ,ഒന്നാംപാലം 136 ലതികകുമാരി അമ്മു ഹൌസ്, ആര്യനാട് 137 ലീലകുമാരി ജിത്ത് ഭവൻ 138 സുധാംബിക വാൻവിളാകത്ത് വീട് 139 ജയകുമാരി ആർ അശ്വതി ഭവൻ 140 ഷൈലജ രുദ്ര , ആനന്ദേശ്വരം 141 ചന്ദ്രിക സുജിത്ത് ഭവൻ, കാനക്കുഴി 142 അംബുജാക്ഷി കാനക്കുഴി റോഡരികത്ത് വീട് 143 സൌമ്യ കാനക്കുഴി റോഡരികത്ത് വീട് 144 അംബിക അർച്ചന നിലയം, കാനക്കുഴി 145 അനിത കുമാരി സിബിൻ ഭവൻ, കാനക്കുഴി 146 ജാസ്മി ലക്ഷംവീട്, ഒന്നാംപാലം, പറണ്ടോട് 147 രാഗിണി വിൻസ് ഹൌസ്,ഒന്നാംപാലം,പറണ്ടോട് പി ഒ 148 അലിഷമറിയ നസ്രത്ത്,കാഞ്ചിമടക്ക്,പറണ്ടോട് 149 സരസു സി വിനോദ് ഭവൻ,പുറുത്തിപ്പാറ,പറണ്ടോട് 150 ജലജകുമാരി ലക്ഷംവീട്,ഒന്നാംപാലം 151 ഗീത കാഞ്ഞിരവിളാകത്ത് വീട്, ആനന്ദേശ്വരം 152 സുരഭി തീരം, ആനന്ദേശ്വരം 153 ജലജാംബിക ശ്രീവിനായകം 154 ഇന്ദിര ശശിധരവിലാസം 155 ശോഭന ചൈതന്യ, പാലൈക്കോണം 156 ഇന്ദിര ബികെ ലക്ഷംവീട്, ഒന്നാംപാലം 157 വിജിമോൾ ഐ ലക്ഷംവീട്, ഒന്നാംപാലം 158 ബാലമ്മ സന്തോഷ് ഭവൻ,പുറുത്തിപ്പാറ 159 ശരണ്യ സതീശൻ ശരണ്യഭവൻ,പുറുത്തിപ്പാറ 160 പൊന്നമ്മ ഊരുവള്ളി റോഡരികത്ത് വീട് 161 വൽസല ഊരുവള്ളി റോഡരികത്ത് വീട് 162 ചിത്ര ഊരുവള്ളി കിഴക്കുംകരവീട് 163 ഓമന ഊരുവള്ളി റോഡരികത്ത് വീട് 164 ആശ ഷൈജു ഭവൻ, ഊരുവള്ളി 165 മല്ലിക മല്ലികഭവൻ 166 സുശീല രതീഷ് ഭവൻ 167 ദിവ്യ ആശ മന്ദിരം 168 ലത മോനുനിവാസ് 169 വൽസല ഊരുവള്ളി റോഡരികത്ത് വീട് 170 വിജയലക്ഷ്മി ഗുരുവായൂൃ സദനം, ഇറവൂർ 171 പ്രസന്ന ഡി കൃഷ്ണ വിലാസം, ചേന്നാംകോട് 172 സുമ എസ് പഞ്ചമി ഇറവൂർ 173 അശ്വതി അജയ് ഉണ്ണികണ്ണൻ നിവാസ്, ഇറവൂർ 174 ശോഭനകുമാരി ആർ കെ ഭവൻ, മാങ്കോട് 175 റാജില കടുക്കോട് കിഴക്കുംകരവീട്, ആര്യനാട് 176 നീതു റോഡരികത്ത് വീട്, കാനക്കുഴി 177 റുക്കിയാ ബീവി അടുക്കളക്കുഴി വീട്, ആര്യനാട് 178 ജമീലാ ബീവി അടുക്കളക്കുഴി കിഴക്കുംകര വീട് 179 സുമി എസ് വൃന്ദാവനം, ഇറവൂർ 180 രമ്യ ചന്ദ്രൻ സി ശ്രീപുരം, ഇറവൂർ 181 സ്വയം പ്രഭ ചേന്നാംംകോട് വീട്, ഇറവൂർ 182 സജിനി ആശഭവൻ, ഇറവൂർ 183 ജയാംബിക ഉല്ലാസ് ഭവൻ, പറമ്പുവാരം 184 ശോഭന സുധാകരൻ ശാസ്താം കോവിൽ നട 185 തങ്കം ശാസ്താം കോവിൽ നട 186 നിർമ്മല ശരത് സന്ധ്യ, ഇറവൂർ 187 വനജകുമാരി അനു ഭവൻ, ഇറവൂർ 188 വിജയകുമാരി വയലിക്കട 189 ലൌലിക തേരുവീട് 190 ആശ കൃഷ്ണ വിലാസം,വിലയകളം 191 മിനി ചേന്നാംംകോട് വീട്, ഇറവൂർ 192 പത്മിനി ചേന്നാംംകോട് വീട്, ഇറവൂർ 193 ഓമന പാൽസൊസൈറ്റി നട 194 സരള മഞ്ചുഷ ഭവൻ, ഇറവൂർ 195 രമ്യ അംബിക കാഞ്ഞിരവിളാകം, വയലിക്കട 196 രാഖി രാഖി ഭവൻ, വലിയകളം 197 ഉഷ തേരുവീട്, ഇറവൂർ
Meeting Date
18/06/2025
2(1)
Agenda
സദ്ഭരണം
Decision
ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതി പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് വലിയകലുങ്ക് ഗ്രാമകേന്ദ്രം നിർമ്മാണം എന്ന പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളതും, പ്രവർത്തി നടപ്പിലാക്കുന്നതിന് ആര്യനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുമായി കരാറിലേർപ്പെട്ടിട്ടുള്ളതുമാണ്. നാളിതുവരെയായിട്ടും പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ പ്രവൃത്തി പൂർത്തീകരിക്കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും, കത്ത് നൽകിയിട്ടും പ്രവൃത്തി പൂർത്തീകരിക്കുന്നതിന് വേണ്ട തുടർനടപടി കരാർ സ്ഥാപനമായ ആര്യനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റി കൈക്കൊണ്ടിട്ടില്ലാത്ത വിഷയം കമ്മിറ്റി വിശമായി ചർച്ച ചെയ്തു. മേൽ സാഹചര്യത്തിൽ ആര്യനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുമായുള്ള കരാർ റദ്ദ് ചെയ്യുന്നതിനും , ടി സ്ഥാപനത്തെ കരാറിൽ നിന്നും ഒഴിവാക്കി പുതിയ ടെണ്ടർ ക്ഷണിച്ച് ജൂലായ് 31 നകം പ്രവൃത്തി പൂർത്തീകരിക്കുന്നതിനുവേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/06/2025
2(2)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കൽ വാർഡിൽ ദേവി ഫയർ വർക്സ് എന്നപേരിൽ ഒരു പടക്ക നിർമ്മാണശാല ആരംഭിക്കുന്നതിനായി ജിബു എസ്സ്. എസ്സ് എന്നയാൾ 11/06/2025 തീയതി ആര്യനാട് ഗ്രാമപഞ്ചായത്തിൽ IFTE & OS License നായി നൽകിയി അപേക്ഷയിന്മേല്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്രദേശവാസി ഭരണസമിതി അംഗങ്ങളായ ശ്രീ. എം. എൽ കിഷോർ, ശ്രീമതി. കെ മോളി, ശ്രീ. ഐത്തി അശോകൻ, ശ്രീമതി . റീനസുന്ദരം, ശ്രീ. അനിൽകുമാർ എന്നിവരെ ഉൾപ്പെടുത്തി ഒരു സബ് കമ്മിറ്റി രൂപീകരിക്കുന്നതിനും ആയത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനും പ്രസ്തുത സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/06/2025
2(3)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അവസാന 6 മാസകാലത്തെ ആരംഭിച്ച പ്രവർത്തികള്‍ക്കും 2025-26 സാമ്പത്തിക വർഷത്തെ ആദ്യ 6 മാസകാലത്തെ പ്രവർത്തികള്‍ക്കും CIB സ്ഥാപിക്കുന്നതിനു വേണ്ടി ദർഘാസ് ക്ഷണിച്ചതിന്‍പ്രകാരം ലഭിച്ച ദർഘാസ് ലിസ്റ്റ് ചുവടെ ചേർക്കുന്നു. 2024-25 ക്രമനം സ്ഥാപനത്തിന്‍റെ പേര് നിരക്ക് 2 Feet width 3 Feet height നിരക്ക് 3 Feet width 4 Feet height 1 S S Construction RS.1950/- Rs. 2950/- 2 Thanal building construction Rs. 2800/- Rs. 4500/- 3 Snekha construction Rs. 2500/- Rs. 4000/- 4 Chaithanya construction Rs. 2000/- Rs. 3000/- 2025-26 ക്രമനം സ്ഥാപനത്തിന്‍റെ പേര് നിരക്ക് 2 Feet width 3 Feet height നിരക്ക് 3 Feet width 4 Feet height 1 S S Construction RS.1950/- Rs. 2950/- 2 Thanal building construction Rs. 2800/- Rs. 4500/- 3 Snekha construction Rs. 2500/- Rs. 4000/- 4 Chaithanya construction Rs. 2000/- Rs. 3000/- മേൽ ദർഘാസുകൾ ഗ്രാമപഞ്ചായത്ത് കമ്മിറ്റി പരിശോധിച്ചതിൽ CIB സ്ഥാപിക്കുന്നതിന് ലഭിച്ച ദർഘാസുകൾ താരതമ്യേന ഉയർന്ന നിരക്കാണെന്ന് കമ്മിറ്റി വിലയിരുത്തി. മേൽ സാഹചര്യത്തിൽ ടി ടെണ്ടറുകൾ റദ്ദ് ചെയ്യുന്നതിനും പുതിയ ഓപ്പൺ ടെണ്ടറുകൾ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും വെണ്ടർമാരിൽ നിന്നും ക്ഷണിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/06/2025
2(4)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 48ൽ റീസർവ്വേ നമ്പർ 346/1-2, 347/2-4, 346/3, 346/1-1, 346/1-3, 347/5, 347/4, 346/4, 346/1-9, 347/2-3,346/1-5, 346/1-4, 346/1-7, 346/1-8, 354/1-5-1, 354/1-5,354/1-16, 355/7, 345/4, 345/6,345/3-1,354/1-3,354/1-7, 347/1,347/2-1, 347/2,355/6, 345/3,354/1-7-1, 346/2-1, 347/3-2 എന്നീ സർവ്വേ നമ്പരിൽ 5.4586 ഹെക്ടറിൽ പാറ ഖനനം ചെയ്ത് വിപണനം നടത്തുന്നതിന് പാരിസ്ഥിതിക അനുമതിയ്ക്കായി ശ്രീ. എൻ. വിനോദ് ലാൽ, ഡയറക്ടർ, Daiwik Industries Pvt Ltd എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ഗ്രാമപഞ്ചായത്തിന്റെ റിപ്പോർട്ടിനായി വൻകിട ജലസേചന വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ ഗ്രാമപഞ്ചായത്തിന് നൽകിയ കത്ത് കമ്മിറ്റി വിശതമായി പരിശോധിച്ചു. ടി വിഷയത്തിൻമേൽ സ്ഥലം നേരിൽക്കണ്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ/ചെയർപേഴ്സൺമാർ, വാർഡ് മെമ്പർ ശ്രീ.കെ.കെ.രതീഷ് എന്നിവരെ ഉൾപ്പെടുത്തി സബ്കമ്മിറ്റി രൂപീകരിച്ചും, അടുത്ത കമ്മിറ്റിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സബ്കമ്മിറ്റിയോട് നിർദ്ദേശിച്ചും ഈ യൌഗം തീരുമാനിച്ചു.
Meeting Date
18/06/2025
2(5)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പാറ ഖനനം ചെയ്ത് വിൽപന നടത്തുന്നതിനായി ശ്രീ.ശ്രീജിത്ത്.എസ്, മാനേജിംഗ് പാർട്നർ, വി.എസ്.സി, വില്ലാമെന്റ്സ്, രോഹിണി സദനം, മേലാംകോട് എന്നയാൾ സമർപ്പിച്ച ലൈസൻസ് അപേക്ഷ 19.04.2025 നി ചേർന്ന കമ്മിറ്റി പരിഗണിക്കുകയും , ക്വാറി പ്രവർത്തിപ്പിക്കുവാൻ അപേക്ഷിച്ച സ്ഥലത്തോട് ചേർന്ന് കേരള വാട്ടർ അതേറിറ്റിയുടെ വാട്ടർ ടാങ്ക് സ്ഥിതിചെയ്യുന്നതും, ക്വാറിക്ക് അനുമതി നൽകിയാൽ കുടിവെള്ള ടാങ്ക് തകരുന്നതിനും ചെങ്കുത്തായ പ്രദേശത്ത് നീരൊഴുക്ക് സംഭവിക്കുന്നതിനും ഉരുൾപൊട്ടൽ ഉൾപ്പടെയുള്ള ദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് കമ്മിറ്റിയ്ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ടി അപേക്ഷ നിരസിച്ച് തീരുമാനിച്ചിട്ടുള്ളതുമാണ്. എന്നാൽ സമയപരിധിയ്ക്കുള്ളിൽ ലൈസൻസ് അപേക്ഷ നിരസിക്കുന്നതിന് സാധിച്ചിട്ടില്ലാത്ത വിഷയം കമ്മിറ്റി ചർച്ച ചെയ്തു. മേൽ സാഹചര്യത്തിൽ സമയപരിധിയ്ക്കുള്ളിൽ ലൈസൻസ് അപേക്ഷ നിരസിക്കുന്നതിന് വീഴ്ച സംഭവിച്ചതിനാൽ സെക്രട്ടറി, സെക്ഷൻ ക്ലാർക്ക് എന്നിവരോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെടുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
Meeting Date
18/06/2025
2(6)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 47 റീസർവേ നമ്പർ 324/3 ൽ പെട്ട 68.4 ആർ പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയും, ബ്ലോക്ക് നമ്പർ 47 ൽ റീസർവ്വേ നമ്പർ 361/6, 345/4 എന്നിവയിൽപ്പെട്ട 0.64 ആർ 0.82 ആർ പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയും, ബ്ലോക്ക് നമ്പർ 47 ൽ റീസർവ്വേ നമ്പർ 429/15 ൽപ്പെട്ട 4.8 ആർ പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയും അളന്ന് തിട്ടപ്പെടുത്തി തരുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട റവന്യൂ അധികാരികളോട് അഭ്യർത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
18/06/2025
2(7)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വനിതാ വികസന കോർപ്പറേഷനിൽ നിന്നും വായ്പ ലഭിക്കുന്നതിനുള്ള അനുമതിയ്ക്കായി സി.ഡി.എസ് ചെയർപേഴ്സൺ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ച് ചുവടെപ്പറയുന്ന ലിസ്റ്റ് അംഗീകരിച്ച് തീരുമാനിച്ചു. ARYANAD CDS VANITHAVIKASANAVAYPA NSKFDC NO NAME OFNHG WARD AMOUNT 1 DHANALEKSHMI 14 1000000 2 NAVODAYA 1 1000000 3 NEETHI 13 1000000 4 THIRUVONAM 2 1000000 5 SAMDRIDHI 2 785000 6 PARAMUKKU 2 1000000 7 KARTHIKA 3 1000000 8 ABHAYA 1 1000000 9 ARUNODAYAM 3 1000000 10 ATTUKALDEVI 2 1000000 11 KALPANA 3 700000 12 SAMATHA 14 1000000 TOTAL 11485000 NMDFC NO NAME OFNHG WARD AMOUNT 1 PANCHAMI 9 1000000 2 LAVANYA 9 1000000 3 RAINBOW 9 1000000 4 KARTHIKA 9 1000000 5 CHAITHRAM 9 1000000 6 MAGREEB 17 1100000 7 KAIRALI 6 1000000 8 SOUHRIDAM 2 1254000 TOTAL 8354000
Meeting Date
18/06/2025
2(8)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയതെരുവ് LP സ്കൂളിലേക്ക് പോകുന്ന റോഡ് തകർന്നത് പരിഹരിക്കുന്നതിന് അസ്സിസ്റ്റന്റ് എഞ്ചിനീയർ സമർപ്പിച്ച 9784/- രൂപയുടെ എസ്റ്റിമേറ്റിൻമേൽ ക്ഷണിച്ച ക്വട്ടേഷനിൽ കുറഞ്ഞതുക ക്വാട്ട് ചെയ്ത ശ്രീ.ആർ.അനിൽകുമാർ എന്നവർ പ്രവൃത്തി പൂർത്തീകരിച്ചതിനാൽ ടി പ്രവൃത്തിയുടെ വാല്യുവേഷൻ ലഭ്യമാക്കി തുക അനുവദിക്കുന്നതിനുവേണ്ട തുടർ നിയമപരമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/06/2025
2(9)
Agenda
സദ്ഭരണം
Decision
ഹരിതകർമ്മസേന പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ക്ലസ്റ്റർ സംവിധാനം വിജയകരമായി നടപ്പിലാക്കിയ കൊല്ലം ജില്ലയിലെ പനയം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനാ പ്രവർത്തനം അഭിനന്ദനീയമാണെന്ന് കമ്മിറ്റി വിലയിരുത്തി. ക്ലസ്റ്റർ സംവിധാനം ആര്യനാട് ഗ്രാമപഞ്ചായത്തിലും നടപ്പിലാക്കുന്നതിന് വേണ്ടി പനയം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാ ക്ലസ്റ്റർ സംവിധാനം നേരിൽ കണ്ട് പഠിക്കുന്നതിന് പനയം ഗ്രാമപഞ്ചായത്ത് സന്ദർശിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, സി.ഡി.സ് ചെയർപ്ഴ്സൺ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ, ഹരിതകർമ്മസേന കൺസോർഷ്യം സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/06/2025
2(10)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS വിഭാഗത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി രണ്ട് പ്രിന്ററുകളും രണ്ട് ഡെസ്ക്ടോപ് കമ്പ്യൂട്ടറുകളും വാങ്ങുന്നത് സംബന്ധിച്ച് അക്രഡിറ്റഡ് എഞ്ചിനീയര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ ഉപയോഗിച്ചു വരുന്ന കമ്പ്യൂട്ടറുകള്‍ പഴക്കം ചെന്നവ ആയതിനാലും ഇടയ്ക്കിടെ മെയിന്‍റനന്‍സ് ചെയ്യേണ്ട ആവശ്യമുള്ളതിനാലും MGNREGS വിഭാഗത്തിന്റെ ജോലി തടസ്സം കൂടാതെ നിര്‍വ്വഹിക്കുന്നതിനായി പുതിയ കമ്പ്യൂട്ടറുകള്‍ വാങ്ങുന്നത് അനുയോജ്യമാണെന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ മേല്‍ പറഞ്ഞിരിക്കുന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി വെള്ളനാട് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ക്ക് കത്ത് നല്‍കുന്നതിനും, അനുമതി ലഭിക്കുന്ന മുറയ്ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/06/2025
1(1)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ അസ്സിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 322/2024-25 Construction of Bio park in Schools and market in Aryanad G.P എന്ന പദ്ധതിയ്ക്ക് മത്സരാധിഷ്ഠിത ദർഘാസ് ക്ഷണിച്ചതിൽ ചുവടെ ചേർക്കും പ്രകാരം ദർഘാസ് ലഭിച്ചിട്ടുള്ളത് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചും തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു. ക്രമ നമ്പർ പ്രവൃത്തിയുടെ പേര് GST പ്രോവിഷൻ തുക ഒഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക(Rs) Bid Rank നിരക്ക് പുനർ ദർഘാസ് 1 AGP-322/2024-25 – Construction of Bio Park in Schools and Market in Aryanad GP – General Civil work 847018 Jayakumar D 846817.24 L1 -0.02
Meeting Date
02/06/2025
1(2)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ അസ്സിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രവൃത്തികൾക്ക് കരാറുകാരനിൽ നിന്നും നെഗോഷിയേറ്റ് ചെയ്തത് ചുവടെ ചേർക്കും പ്രകാരം അംഗീകരിച്ചും തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു. ക്രമ നമ്പർ പ്രവൃത്തിയുടെ പേര് GST പ്രോവിഷൻ തുക ഒഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക(Rs) Bid Rank നിരക്ക് സിവിൽ ദർഘാസ് 1 AGP-79/2024-25 Mailamudu Pallinada Kaniyamvilakam Koodalibhagam Road Upgradation Ward -6 525287 A.P Rajkumar ( Bid ID – 2190630) 564867 L1 +7.53% 2 AGP – 405/2024-25 – Undappara Erumode Road Renovation Second reach Ward 13 577306 Vinukumar (Bid ID – 2190600) 601403 L1 +4.17% 3 Annual Plan – AGP 69/2024-25 – Malayantheri Urulukuzhi Road Upgradation Ward - 2 598682 T G Prathap ( Bid ID 630138.20 L1 +5.25%
Meeting Date
02/06/2025
1(3)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ICDS സൂപ്പർവൈസർ നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നമ്പർ 35, സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും - ജ്വാല എന്ന പദ്ധതി പ്രകാരം കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നെ നിയമിക്കുന്നതിന് 02.06.2025 തീയതിയിൽ നടന്ന ഇന്റർവ്യൂവിൽ കൂടുതൽ സ്കോർ നേടിയ ശ്രീമതി. അഖില.ആർ.എസ് എന്നയാളെ നിയമിക്കുന്നതിനും നിയമന ഉത്തരവ് നൽകുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
02/06/2025
1(4)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 സാമ്പത്തിക വർഷത്തിലെ പാഥേയം പദ്ധതി പ്രകാരം 36,029/- രൂപ കുടുംബശ്രീ തനത് ഫണ്ടിൽ നിന്ന് അധികമായി ചെലവഴിച്ചിട്ടുള്ളതും , ടി തുക തിരികെ തനത് ഫണ്ട് അക്കൌണ്ടിൽ ട്രാൻസ്ഫർ ചെയ്ത് നൽകുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിന് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ നൽകിയ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. തുക തിരികെ അനുവദിക്കുന്നതിന് നിയമപരമായ തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയേയും , സെക്രട്ടറിയേയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/06/2025
1(5)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ അസ്സിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ 2025/26 സാമ്പത്തിക വർഷത്തെ പ്രവൃത്തികളിൽ ഇനി ടെണ്ടർ/ക്വട്ടേഷൻ ക്ഷണിക്കുവാനുള്ള എല്ലാ പ്രവൃത്തികൾക്കും ക്വട്ടേഷൻ ക്ഷണിക്കുന്നതിനും, ഡി.പി.സി അംഗീകരിച്ചു കിട്ടിയ പദ്ധതികളല്ലാം വെറ്റ് ചെയ്ത് വാങ്ങുന്നതിനും , റ്റി.എസ് വാങ്ങുന്നതിനും നിർദ്ദേശിച്ചും ഈ യോഗം തീരുമാനിച്ചു.
Meeting Date
02/06/2025
1(6)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024-25 സാമ്പത്തിക വർഷത്തെ കൃഷി ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായ ഗുണഭോക്തൃ പദ്ധതികളിൽ അഡീഷണൽ ഗുണഭോക്താക്കളുടെ ലിസ്റ്റ് ചുവടെ ചേർക്കും പ്രകാരം സാധൂകരിച്ച് തീരുമാനിച്ചു. ഇഞ്ചി കൃഷി ക്രമ നം പേര് മേൽവിലാസം വാർഡ് 1 സൌദാമിനി റോസ് എസ് ദാനിഷ ഭവൻ, ഐത്തി 17 2 കൃഷ്ണൻകുട്ടി മരുതുവിളാകത്ത് വീട്, മുക്കാലി 14 3 ശ്രദ്ധ ബി എസ് നായർ ചിത്തിരഭവൻ, ആര്യനാട് 12 4 പ്രിയദർശിനി എൽ സരസ്വതി ഭവൻ, ഇറവൂർ 5 5 സുനീഷ് സുരേന്ദ്രൻ തിരുവാതിര, ചെമ്പകമംഗലം 13 6 ബി അനിരുദ്ധൻ കുന്നത്തുവിളാകം, കോട്ടയ്ക്കകം 14 7 രാജേശ്വരി ശ്രീജിത്ത് ഭവൻ, മണ്ണാറം 1 8 ബിജു സി എസ് വലിയകൊക്കുടി പുത്തൻവീട്, കൊക്കോട്ടേല 5 9 ശ്രീകുമാർ വാറുകാട് റോഡരികത്ത് വീട്, എസ് എൻ നഗർ 4 10 പുഷ്പലത ശ്രീഭവൻ, പാറമുക്ക്, മീനാങ്കൽ 2 11 സുനിത എൽ രേഷ്മഭവൻ, പൊട്ടൻച്ചിറ 4 12 സുമന്ത്രൻ നായർ പ്ലാവറത്തല, കൊക്കേട്ടേല 6 13 ബീനാകുമാരി വി ജെ ശ്രീനിലയം, താന്നിമൂട് 13 തേനീച്ച കൃഷി ക്രമ നം പേര് മേൽവിലാസം വാർഡ് 1 അശ്വതി അജയ് ഉണ്ണികൃഷ്ണൻ നിവാസ് 15 മഞ്ഞൾ കൃഷി ക്രമ നം പേര് മേൽവിലാസം വാർഡ് 1 നുഷ്റ എം എസ്റ്റേറ്റ് ഹൌസ് 17 2 സൌദാമിനി റോസ് എസ് ദാനിഷ ഭവൻ, ഐത്തി 17 3 പ്രിയദർശിനി എൽ സരസ്വതി ഭവൻ, ഇറവൂർ 5 4 പുഷ്പലത ശ്രീഭവൻ, പാറമുക്ക്, മീനാങ്കൽ 2 5 അനിൽകുമാർ ജി നിരപ്പിൽ പുത്തൻവീട്, പറണ്ടോട് 16 6 സജിദാനിയേൽ ജോൺ ബംഗ്ലാവ്, ആര്യനാട് 13 7 ജി. വേലിക്കുട്ടി കൈലാസ്, ആനന്ദേശ്വരം 7 8 ഗിരിജ വല്യവീട്, എരുമോട്, ആര്യനാട് 13 9 അശ്വതി അജയ് ഉണ്ണികൃഷ്ണൻ നിവാസ് 15 10 നസീമ എസ് ആമിന മൻസിൽ, പള്ളിവേട്ട 9 11 ബീനകുമാരി ശ്രീനിലയം, താന്നിമൂട് 13 കുരുമുളക് കൃഷി ക്രമ നം പേര് മേൽവിലാസം വാർഡ് 1 പ്രത്യുപ്ന പണിക്കർ പ്രശാന്ത് ഭവനം 14 2 സുദർശനൻ മുഥുനഭവൻ, പള്ളിവേട്ട 10 3 ശാന്തകുമാരി ലാജി ഭവൻ, കോട്ടയ്ക്കകം 14 4 വിജയൻ ബി സാഫല്യം 14 5 പങ്കജാക്ഷൻ ചെമ്പകമംഗലം,തോളൂർ 13 6 ഷൈലജ രാഖി ഭവൻ, ഇറവൂർ 15 7 ഇന്ദുജ ഡി ബിപിന ഭവൻ, പന്നിക്കാല 3 8 രഘുനാഥൻ ലക്ഷ്മണ വിലാസം, ആര്യനാട് 13 9 ഹിദായത്ത് നിഷ നൌഫിയ മൻസിൽ 12 10 ഗംഗാധരപിള്ള തിരുവോണം, ഐത്തി 17 11 ഗിരിജ പന്നിക്കാല, മീനാങ്കൽ 2 12 പ്രസന്നകുമാരി തടത്തരികത്ത് വീട്, മഠത്തുനട 15 13 ബിജുകുമാർ വിജയമന്ദിരം, കണ്ണങ്കരമൂഴി 12 14 പ്രേമലത അജേഷ് ഭവൻ, വിനായകനഗർ 7 15 ഷാജി ഷാജി ഭവൻ, ചൂഴ 12 16 സഞ്ജയൻ അമ്പറത്തല, ഉണ്ടപ്പാറ 6 17 വിജയരാജൻ ചിത്രാഭവൻ, ഉണ്ടപ്പാറ 15 18 മഞ്ചു കെ എസ് കണ്ണങ്കരവീട്, ചൂഴ 12 19 ലതിക സി പുളിമൂട്ടിൽ വീട്, ചൂഴ 12 20 ഗീത ബി ഗീതഭവൻ, മുക്കാലി 14 21 അഷ്റഫ് വി കെ ഹൌസ്, പള്ളിവേട്ട 9 22 വിജയകുമാരി ശരവണം, ആനന്ദേശ്വരം 7 23 സ്വാതി എസ് എ മാധവ് നിവാസ്, ആര്യനാട് 13 24 പ്രയദർശിനി സരസ്വതി ഭവൻ, ഇറവൂർ 15 25 പ്രമീള സച്ചിൻ ഭവൻ, പള്ളിവേട്ട 9 26 വേലുക്കുട്ടി കൈലാസ്, ആനന്ദേശ്വരം 7 27 സുരേഷ്കുമാർ ചാരുവിള വീട്, പന്നിക്കാല 3 28 സരസ്വതി താണുവിളാകത്ത് , കൊക്കോട്ടേല 5 29 കുമാരി കല എസ് എസ് ഭവൻ, കൊക്കോട്ടേല 5 30 ബിജു തങ്കനിവാസ്, ചേരപ്പള്ളി 16 31 ബാബു ആവണി, കൊക്കോട്ടേല 4 32 ശ്രീകല അഞ്ചുഭവൻ, പാലൈക്കോണം 7 33 മുഹമ്മദ് ഹനീഫ പന്തൽക്കുളം, പള്ളിവേട്ട 9 34 പ്രിജി രതീഷ് വിനായക, ഇറവൂർ 15 35 ജയകുമാർ അശ്വതി ഭവൻ, കിളിയന്നൂർ 16 സോളാർ ഫെൻസിംഗ് ക്രമ നം പേര് മേൽവിലാസം വാർഡ് 1 സാവിത്രി എം ബി എസ് വിലാസം, കരിപ്പാലം 2 2 ശശിധരൻ വി തേവിയാരുകുന്ന്, ആനകയത്തുംമൂല 2 പച്ചക്കറി കൃഷി ക്രമ നം പേര് മേൽവിലാസം വാർഡ് 1 മുരളി മുരളി ഭവൻ, ചൂഴ 12 2 രഘുവരൻ നായർ പാർവതി മന്ദിരം, കൊക്കോട്ടേല 6 3 ബാബു എം ബാബു ഭവൻ, കണിയാവിളാകം, ആര്യനാട് 6 4 റ്റെറ്റസ് ചാരുവിള വീട്, പാറമുക്ക്, മീനാങ്കൽ 3 മരിച്ചീനി കൃഷി ക്രമ നം പേര് മേൽവിലാസം വാർഡ് 1 പുഷ്പലത ഗ്രേസ് കോട്ടേജ്, ചൂഴ, ആര്യനാട് 12 2 എൻ സുധാകരൻ വിനീഷ് ഭവൻ, തേവിയാരുകുന്ന് 2 പപ്പായ കൃഷി ക്രമ നം പേര് മേൽവിലാസം വാർഡ് 1 മഞ്ജു കെ എസ് കണ്ണങ്കരവീട് . ചൂഴ 12 2 ലീലാകുമാരി ശ്രീജിത്ത് ഭവൻ , പാറമുക്ക് 2 3 വിശ്വകുമാർ വി ആർ അശ്വതി നിവാസ്, വടക്കേവിള 13 4 സൂര്യ എസ് ഗോപി മന്ദിരം, ചൂഴ, ആര്യനാട് 12 കേരസമൃദ്ധി ക്രമ നം പേര് മേൽവിലാസം വാർഡ് 1 വി രഘുനാഥൻ ലക്ഷമണ വിലാസം ബംഗ്ലാവ്, ആര്യനാട് 13 2 ജി വേലുക്കുട്ടി കൈലാസ്, ആനന്ദേശ്വരം, ആര്യനാട് 7 3 ജി ജയകുമാർ അശ്വതി ഭവൻ , കിയത്തൂർ, പറണ്ടോട് 16 4 വി സുരേന്ദ്രൻ ഹരി നിവാസ് , മുതുപുരം , വിനോബാ നികേതൻ 1 5 മുഹമ്മദ് ഹനീഫ പന്തൽക്കളം, പള്ളിവേട്ട, ആര്യനാട് 13 6 സത്യൻ ജയ സദനം, ചെറുമഞ്ചൽ 5 7 ഗീത ബി ഗീത ഭവൻ , മുക്കാലി, കോട്ടയ്ക്കകം 4 8 ഷീജ ജെ ലക്ഷ്മി ഭവൻ, ആമക്കരിയ്ക്കൽ , ബൌണ്ടർമുക്ക് 3 9 ഗിരിജ വലിയവീട്, എരുമോട് 13 10 ദിലീപ് കുമാർ വസുദേവ വിലാസം , കോട്ടയ്ക്കകം, ആര്യനാട് 14 11 ശ്രീകല പി കെ തടത്തരികത്ത് വീട് , പേയ്ക്കാവിള 16 12 ദക്ഷിൺ ലാൽ യു ശ്രീകൃഷ്ണ വിലാസം , വണ്ടയ്ക്കൽ 15 13 പ്രത്യുൽപ്പനപ്പണിക്കർ പ്രശാന്ത് ഭവൻ , കോട്ടയ്ക്കകം 15 14 ശ്രീകണ്ഠൻ നായർ കൈലാസ് , ഊറ്റുകുഴി 2 വാഴകൃഷി ക്രമ നം പേര് മേൽവിലാസം വാർഡ് 1 എസ്.ഷാജി മുട്ടേടത്ത് ഹൌസ്, ഐത്തി, പറണ്ടോട് 17 2 ബാബു രാജേഷ് ഭവൻ, മുള്ളങ്കല്ല് , പറണ്ടോട് 17 3 ഗിരിജ പ്രണവം, പാറമുക്ക്, മീനാങ്കൽ 2 4 ചിത്രലേഖ വി എസ് ബി സി ഭവൻ, ചെറുമഞ്ചൽ 5 5 ശ്രീകുമാരൻ നായർ കൊക്കോട്ടേല 5 6 സുധാകുമാരി തിരുവാതിര , മുള്ളങ്കല്ല് , പറണ്ടോട് 17 7 വി ആർ വിശ്വകുമാർ അശ്വതി നിവാസ് , വടക്കേവിള 13 8 പ്രഭാകരപിള്ള ശാലിനി നിവാസ് , ഈഞ്ചപ്പുരി 5 9 പ്രദീപ്കുമാർ ചിത്രാലയം, മുക്കാലി, കോട്ടയ്ക്കകം 4 10 കമാരി കല എസ് എസ് ഭവൻ , കൊക്കോട്ടേല 5 11 പുഷ്പലത ശ്രീഭവൻ, പാറമുക്ക്, മീനാങ്കൽ 2 12 എൻ പങ്കജാക്ഷൻ പങ്കജ് , ചെമ്പകമംഗലം 13 13 ടൈറ്റസ് ചരുവിള വീട്, പാറമുക്ക് , മീനാങ്കൽ 1 14 സജീറ ഫൈസൽ മൻസിൽ, കാഞ്ഞിരംമൂട് 3 15 സലാബ്ദ്ദീൻ പി തോപ്പിൽ എസ്റ്റേറ്റ്, പറണ്ടോട് 17 16 സൌദാമിനി റോസ് ദാനിഷ ഭവൻ, പറണ്ടോട് 17 17 പ്രമീള സച്ചിൻ ഭവൻ, കളത്താൻചിറ, പള്ളിവേട്ട 9 18 ഫ്രാങ്ക്ളിൻ ഡി ജോജോ ഭവൻ, ഐത്തി 17 19 കൃഷ്ണൻകുട്ടി മരുത്വിളാകത്ത് വീട്, മുക്കാൽ 14 20 ശ്രദ്ധ ബി എസ് നായർ ചിത്തിര ഭവൻ, ആര്യനാട് 12 21 പ്രിയദർശിനി എൽ സരസ്വതി ഭവൻ, ഇറവൂർ 15 22 ബിജു സി എസ് വലിയ കൊക്കുടി പുത്തൻവീട്, കൊക്കോട്ടേല 5 23 സുകുമാരൻ കണിയാംവിളാകം, കൊക്കോട്ടേല 5 24 അനിരുദ്ധൻ ബി കുന്നത്തുവിളാകം, കോട്ടയ്ക്കകം 14 25 അനിൽകുമാർ ജി നിരപ്പിൽപുത്തൻവീട്, പറണ്ടോട് 16 26 ജയമനോഹരൻ ശ്രീവിലാസം , ആനന്ദേശ്വരം 7 27 ലതികാകുമാരി സ് അമ്മു ഹൌസ്, ആര്യനാട് 7 28 അനിതാകുമാരി എൽ രാഗം, ആനന്ദേശ്വരം 7 29 മനോഹരൻ എസ് ചെഞ്ചേരി പുത്തൻവീട് , കോട്ടയ്ക്കകം 4 30 ഗോപി ശ്യാമ മന്ദിരം , ചേരപ്പള്ളി 16 31 അനിൽകുമാർ എൽ എ എം നിവാസ് , ഇടയ്ക്കോട് 6 32 വിൽസൺ സത്യാ ഭവൻ, ഐത്തി, പറണ്ടോട് 17 33 ഫസീലാ ബീഗം റഹ്മത്ത് മൻസിൽ , കാനക്കുഴി 11 34 ഷീല എസ് റോഡരികത്ത് വീട് , പൊട്ടൻചിറ 4 35 ജി രവീന്ദ്രൻ പിള്ള രാഗം , ആനന്ദേശ്വരം 7 36 ആർ ഗോപാലകൃഷ്ണപിള്ള ഗോകുലം, കണിയാർക്കോണം 7
Meeting Date
02/06/2025
1(7)
Agenda
വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 65 പ്രീപ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം എന്ന പദ്ധതിയിൽ GTHS മീനാങ്കൽ എന്ന സ്കൂളിനെക്കൂടി ഉൾപ്പെടുത്തുന്നതിനും, പ്രോജക്ട് നമ്പർ 66 യു.പി.തലം വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം എന്ന പദ്ധതിയിൽ GTHS മീനാങ്കൽ , V&HSS ആര്യനാട് സ്കൂളുകളേയും ഉൾപ്പെടുത്തുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട അടിയന്തിര തുടർനടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ ഹെഡ്മാസ്റ്ററിനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
02/06/2025
2(1)
Agenda
ആര്യനാട് ഗ്രാമപഞ്ചായത്ത് പറണ്ടോട് വാര്‍ഡില്‍ വെട്ടിച്ചാംക്കുന്ന് എന്ന സ്ഥലത്ത് പഞ്ചായത്ത് സൗജന്യമായി നല്‍കിയ ഭൂമി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ നിർദ്ധനരായ ഭൂരഹിതർക്ക് ഭവന നിർമ്മാണത്തിനായി 1999 വർഷത്തിൽ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 48 ൽ സർവ്വേ നമ്പർ 264 ൽപ്പെട്ട വസ്തുവിൽ നിന്നും 4 സെന്റ്ഭൂമി വീതം സൌജന്യമായി വെട്ടിച്ചാൻകുന്ന് എന്ന സ്ഥലത്ത് ഗ്രാമപഞ്ചായത്ത് അനുവദിച്ച് നൽകുകയുണ്ടായി. നിലവിൽ ടി പ്രദേശത്ത് ചുരുക്കം ചില ആളുകൾ മാത്രമാണ് ഭവന നിർമ്മാണം നടത്തിയിട്ടുള്ളത്. ടി സാഹചര്യത്തിൽ മുൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലപരിശോധനയും രേഖകൾ പരിശോധിക്കുകയും ചെയ്തപ്പോൾ ടി സ്ഥലത്ത് പഞ്ചായത്ത് അവകാശരേഖ നൽകിയ ചുരുക്കം ചില ആളുകൾ മാത്രം ടി സ്ഥലത്ത് താമസ്സിക്കുന്നതായും, നിലവിൽ ഭൂമി കൈവശം വച്ചിരിക്കുന്നതായും മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ മറ്റുള്ള വസ്തുക്കൾ അനധികൃതമായി വിറ്റുപോയിട്ടുള്ളതും , നിയമാനുസൃത ആധാരം ചമയ്ക്കപ്പെടുകയോ, മറ്റ് രേഖകൾ സൃഷ്ടിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തതാണെന്നും, എന്നാൽ ഇത്തരക്കാർ ഉൾപ്പടെയുള്ളവർക്ക് പഞ്ചായത്ത് സൌജന്യമായി നൽകിയ ഭൂമി എന്ന പരിഗണനപോലും നൽകാതെ പഞ്ചായത്തിന്റെ അഭിപ്രായമോ അനുമതിയോ ഇല്ലാതെ 54 പേർക്ക് റവന്യൂ വകുപ്പിൽ നിന്നും പട്ടയം വിതരണം ചേയതിട്ടുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു, ശേഷിക്കുന്ന പ്ലോട്ടുകൾ ഏതാണെന്ന് കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ലാത്തതുമാണ്. രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിലവിലെ കൈവശക്കാർ ഹാജരാക്കിയ രേഖയുടെ അടിസ്ഥാനത്തിലും വില്ലേജിൽ നിന്നും ലഭിച്ച A&B രജിസ്റ്ററിന്റെ അടിസ്ഥാനത്തിലുമാണ് 54 പേർക്ക് പട്ടയം അനുവദിച്ചതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ അനധികൃതമായി പട്ടയം സമ്പാദിച്ച ആളുകളുടെ പട്ടയം റദ്ദ് ചെയ്ത് പഞ്ചായത്തിന്റെ പേരിൽ വസ്തു തിരികെ മടക്കി നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും നിലവിൽ പട്ടയം അനുവദിച്ചിട്ടുള്ള പ്ലോട്ടുകൾ ഒഴികെ ശേഷിക്കുന്നവ നിശ്ചയിച്ച് നൽകുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിന് റവന്യൂ അധികാരികളോട് അഭ്യർത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
02/06/2025
2(2)
Agenda
ആര്യനാട് ഗ്രാമപഞ്ചായത്ത് പറണ്ടോട് വാര്‍ഡില്‍ വെട്ടിച്ചാംക്കുന്ന് എന്ന സ്ഥലത്ത് പഞ്ചായത്ത് സൗജന്യമായി നല്‍കിയ ഭൂമി സംബന്ധിച്ച്
Decision
.
Meeting Date
02/06/2025
3(1)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജീവനക്കാരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തദ്ദേശ സ്വയംഭരണ (ഡി.സി) വകുപ്പിന്റെ 22.11.2024 തീയതിയിലെ സർക്കാർ ഉത്തരവ് (കൈ) നം. 163/2024 / ത.സ്വ.ഭ.വ പ്രകാരം തൊഴിലുറപ്പ് പദ്ധതിയിലെ കരാർ , ദിവസവേതന ജീവനക്കാരെ ഓപ്ഷണലായി അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയ്ക്കു കീഴിൽ കൊണ്ടുവരുന്നതിനായുള്ള സർക്കാർ ഉത്തരവ് കമ്മിറ്റി പരിശോധിച്ചു. ടി സർക്കാർ ഉത്തരവ് പ്രകാരം തൊഴിലുറപ്പ് പദ്ധതിയിലെ കരാർ , ദിവസവേതന ജീവനക്കാർക്ക് EPF അക്കൌണ്ട് തുടങ്ങുന്നതിനും , തൊഴിലുറപ്പ് വിഭാഗം ജീവനക്കാരുടെ അപേക്ഷ പരിഗണിച്ച് EPF സംബന്ധിച്ച കറണ്ട് അക്കൌണ്ട് കാനറാ ബാങ്കിൽ ആരംഭിക്കുന്നതിനുമുള്ള തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/06/2025
3(2)
Agenda
സദ്ഭരണം
Decision
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്കിടയിൽ സംഭവിക്കുന്ന അത്യാഹിതങ്ങൾക്ക് 05.02.2024 തീയതിയിലെ ഡി.ഡി.2-252/2020/ത.സ്വ.ഭ.വ നമ്പർ ഗവ:സർക്കുലർ പ്രകാരമുള്ള എക്സ്ഗ്രേഷ്യ സഹായമായ 75,000/- രൂപ അനുവദിച്ച് നൽകുന്നതിനാണ് ടി സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആന്വൽ മാസ്റ്റർ സർക്കുലർ 2022-23 സർക്കുലറിലെ ഖണ്ഡിക 8.1C(III) പ്രകാരം തൊഴിൽവേളയിൽ അപകട മരണമോ, സ്ഥിരമായ അംഗവൈകല്യമോ സംഭവിക്കുന്ന പക്ഷം തൊഴിലാളികൾക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) പ്രകാരമുള്ള ആനുകൂല്യം നൽകാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 19.03.2025 തീയതിയിലെ 34/ഡി.ഡി.2/2024/ത.സ്വ.ഭ.വ സർക്കുലർ പ്രകാരം തൊഴിലുറപ്പ് പ്രവൃത്തികൾക്കിടയിൽ അപകടം സംഭവിച്ചുള്ള മരണം, കുഴഞ്ഞ് വീണുള്ള മരണം , ഹൃദയാഘാതത്തെ തുടർന്നുള്ള മരണം തുടങ്ങിയ അത്യാഹിതങ്ങൾ, സ്ഥായിയായ അംഗവൈകല്യം എന്നിവ സംഭവിക്കുന്നപക്ഷം പ്രവൃത്തിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കോ ടിയാളുടെ നിയമപരമായ അവകാശികൾക്കോ ' പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന' പ്രകാരമുള്ള സഹായത്തുക ( നിലവിൽ 2 ലക്ഷം രൂപ) അല്ലെങ്കിൽ അതാത് സമയം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന നിരക്കിലുള്ള തുക ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അനുവദിച്ച് നൽകേണ്ടതാണ് എന്ന് നിർദ്ദേശിച്ചിട്ടുള്ള വിഷയം കമ്മിറ്റി പരിശോധിച്ചു. ടി ഭേദഗതികൾക്ക് 2022 ജൂൺ 1 മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കുന്നതാണെന്നും ടി ഭേദഗതിയോടെ 5.02.2024 തീയതിയിലെ ഡി.ഡി.2-252/2020/ത.സ്വ.ഭ.വ നമ്പർ ഗവ:സർക്കുലർ നിലനിൽക്കുന്നതുമാണ് എന്ന് 19.03.2025 തീയതിയിലെ 34/ഡി.ഡി.2/2024/ത.സ്വ.ഭ.വ സർക്കുലറിൽ നിർദ്ദേശിക്കുന്ന വിഷയം കമ്മിറ്റി ചർച്ച ചെയ്തു. ആയത് പ്രകാരമുള്ള തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയേയും, അക്രഡിറ്റഡ് എഞ്ചിനീയറേയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/06/2025
3(3)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറമണ്ടോട് ഗവ: UPS ൽ കഴിഞ്ഞ അധ്യയന വർഷം ഓഡിറ്റോറിയം സ്ഥിരമായി ഉപയോഗിക്കത്തക്ക വിധത്തിൽ നവീകരിച്ചിട്ടുള്ളതാണ്. എന്നാൽ സ്റ്റേജും, തറയും ടൈൽ പാകി അറ്റകുറ്റപ്പമികൾ നടത്തേണ്ടതുണ്ടെന്നും , ആയതിന് സ്കുളിൽ ഫണ്ടില്ലായെന്നും ആയതിനാൽ ഗ്രാമപഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിക്കണമെന്നും കാണിച്ച് സ്കൂൾ HM നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ചു. ഫണ്ട് ലഭ്യമാകുന്ന പക്ഷം തുടർനടപടി സ്വീകരിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
02/06/2025
3(4)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൈതന്യ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ പഠിതാക്കൾക്ക് ഭക്ഷണം പാചകം ചെയ്ത് നൽകുന്നതിനായി അടുക്കള സജ്ജീകരിക്കുന്നതിന് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ നൽകിയ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. അടുക്കളയും അനുബന്ധ സൌകര്യവും സജ്ജീകരിക്കുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
02/06/2025
3(5)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറ വാർഡിലെ ഗ്രാമഭവനിൽ ഗ്രാമസഹായിക്ക് ആരോഗ്യ പ്രശ്നങ്ങൾ കാരണം തുടർന്ന് പ്രവർത്തിക്കുന്നതിന് കഴിയുന്നില്ലായെന്ന് അറിയിച്ചതിനാൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതിന് വാർഡ് മെമ്പർ നൽകിയ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. പുതിയ ഗ്രാമസഹായിയെ തെരെഞ്ഞെടുക്കുന്നതിനുവേമ്ട തുടർനടപടി സ്വീകരിക്കുുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
02/06/2025
3(6)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ICDS ഓഫീസിൽ നിലവിൽ കുടിവെള്ള സൌകര്യമില്ലാത്തത് പരിഹരിക്കുന്നതിന് ICDS സൂപ്പർവൈസർ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ചു. വാട്ടർ കണക്ഷൻ സ്ഥാപിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് നിയമാനുസൃത തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/06/2025
3(7)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഴക്കാല ജന്യരോഗ പ്രതിരോധ പ്രവർത്തനങ്ങൾ വാർഡ് തല ശുചിത്വ സമിതി കൂടി വിലയിരുത്തുന്നതിനും തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കോവിഡ് മുൻകരുതലുകൾ പ്രവർത്തനം ഫലപ്രദമായി നടത്തുന്നതിന് സി.എച്ച്.സി യുമായി സഹകരിച്ച് മുന്നോട്ട് പോകുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
02/06/2025
3(8)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൈതന്യ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ പഠിതാക്കളെ കൊണ്ട് വരുന്നതിനും തിരികെ വീട്ടിൽ എത്തിക്കുന്നതിനും ബഹു.അരുവിക്കര MLA യുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുള്ളതാണ്. വാഹനം ലഭ്യമാകുന്നത് വരെ പഠിതാക്കളെ കൊണ്ട് വരുന്നതിനും തിരികെ വീട്ടിൽ എത്തിക്കുന്നതിനും ഒരു വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വേണ്ട തുടർ നടപടികൾ സ്വീകരിക്കുന്നതിന് ബഡ്സ് സ്കൂൾ സ്പെഷ്യൽ എഡ്യൂക്കേറ്ററെയും സെക്രട്ടറിയേയും ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
02/06/2025
3(9)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇറവൂരിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരവും , സബ് രജിസ്ട്രാർ ഓഫീസിനു സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന മരവും മുറിച്ച് മാറ്റി അപകടാവസ്ഥ പരിഹരിക്കുന്നതിന് ട്രീ കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/06/2025
3(10)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പറണ്ടോട് താഴെമുക്ക് എന്ന സ്ഥലത്ത് RIC ന്റെ ഉടമസ്ഥതയിൽ നിൽക്കുന്ന ആഞ്ഞിലി മരം അപകടാവസ്ഥയിലാണെന്ന് കമ്മിറ്റി വിലയിരുത്തി. അപകടാവസ്ഥ പരിഹരിക്കുന്നതിന് RIC അധികാരികളോട് അഭ്യർത്ഥിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
02/06/2025
3(11)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ബയോ ബിൻ വിതരണെ ചെയ്യുന്ന പദ്ധതിയിൽ ഗുണഭോക്തൃവിഹിതം ഒടുക്കിയവർക്ക് ആദ്യം ബയോ ബിന്നുകൾ വിതരണം ചെയ്യുന്നതിനും തുടർന്ന് ഗുണഭോക്തൃവിഹിതം ഒടുക്കുന്നവർക്ക് ക്രമത്തിലും ബയോ ബിന്നുകൾ വിതരണം ചെയ്യുന്നതിന് വേണ്ട തുടർനടപടികൾ സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ വി.ഇ.ഒ യെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
02/06/2025
4(1)
Agenda
ചെലവുകൾ അംഗീകരിക്കൽ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായ ബൊലീറോയുടെ സ്റ്റാർട്ടർ 26.05.2025 തീയതിയിൽ തകരാറിലായതിനാൽ മെക്കാനിക്കിന്റെ സഹായത്തോടെ മറ്റൊരു വാഹനം ഉപയോഗിച്ച് കെട്ടി വലിച്ച് വർക് ഷോപ്പിലെത്തിക്കുകയും, സ്റ്റാർട്ടർ , ബ്ലോവർ, മറ്റ് അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തിയ വകയിൽ ആര്യനാട് വിപിൻ ഓട്ടോമൊബൈൽസിന് അനുവദിക്കാനുള്ള 15,000/- രൂപ അനുവദക്കുന്നതിന് വേണ്ട നിയമപരമായ തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/06/2025
4(2)
Agenda
ചെലവുകൾ അംഗീകരിക്കൽ
Decision
ഗ്രാമപഞ്ചായത്ത് ഓഫീസിലെ 35 KVA M&M ഡീസൽ ജനറേറ്ററിന്റെ AMC കാലാവധി 14.03.2025 ന് അവസാനിച്ചിട്ടുള്ളതാണ്. തുടർന്നുള്ള ഒരു വർഷത്തേയ്ക്കുള്ള AMC യ്ക്കായി ആലപ്പി ഡീസൽ സർവ്വീസ് സമർപ്പിച്ച 12,336/- രൂപയുടെ കരാർ അംഗീകരിക്കുന്നതിനും തുടർ നിയമപരമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.