Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/07/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

GWLPS ഈഞ്ചപ്പുരിയിലെ വൈദ്യുതി കണക്ഷൻ പരിശോധന നടത്തിയതില്‍ ELCB ഘടിപ്പിച്ചിട്ടില്ലെന്നും, ഗവ. ട്രൈബല്‍ എല്‍.പി.എസ്. തേവിയാരുകുന്ന് എന്നീ സ്കൂളുകളില്‍ ELCB ഘടിപ്പിച്ചിട്ടുള്ളതായ് കാണുന്നില്ല, കൂടാതെ മീറ്റർബോക്‌സ് ക്ലാസ്സ് മുറിക്കുള്ളിലായിട്ടാണ് സ്ഥാപിച്ചിരുക്കുന്നത്, മാത്രമല്ല ഒരു ബ്ലോക്കിൽനിന്നും മറ്റു ബ്ലോക്കുകളി ലേക്കും, പമ്പ് ഹൗസിലേക്കും താത്കാലിക സ്വഭാവത്തിലാണ് സപ്ലൈ നല്കിയിരിക്കുന്നത് എന്നും മേൽ അപാകതകൾ ഒരു അംഗീകൃത വയർമാൻറെ സഹായത്തോടെ നിയതമായ രീതിയിലാക്കേണ്ടതാണെന്ന് കാണിച്ച് കെ.എസ്.ഇ.ബി. അധികൃതര്‍ നല്‍കിയിട്ടുള്ള കത്തുകള്‍ യോഗം ചര്‍ച്ച ചെയ്തു. ഒരു അംഗീകൃത വയർമാൻറെ സഹായത്തോടെ എസ്റ്റിമേറ്റ് തയാറാക്കി അപാകതകള്‍ പരിഹരിക്കുന്നതിനും ആയതിന്‍റെ ചെലവ് തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. GWLPS ഈഞ്ചപ്പുരിയിലെ 11കെവി ലൈനിന്‍റെ സ്റ്റേകമ്പി കുഴല്‍കിണറിന്‍റെ ടാങ്കുമായി ചേര്‍ന്നുകിടക്കുന്നതായും സര്‍വ്വീസ് വയര്‍ താഴ്‍ന്ന് കിടക്കുന്നതായി ഹെഡ്‌മിസ്ട്രസ് അറിച്ചത് പ്രകാരം ആയത് പരിഹരിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//