Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം

തീരുമാനം:

പാലൈക്കോണം വാര്‍ഡിലെ അണിയിലമുകളില്‍ ക്വാറി പ്രവര്‍ത്തനം ആ‌രംഭിക്കുന്ന തിനെതിരെ വിവിധ കോണുകളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നുവരുന്നതിനാല്‍, ആയത് സംബന്ധിച്ച് പഞ്ചായത്തില്‍ ലഭിച്ചിട്ടുള്ള പരാതികളിലെയും തുടര്‍ന്ന് പരാതികള്‍ ലഭിക്കുന്ന പക്ഷം ആയതിലെ പരാതിക്കാരെയും, ക്വാറി ഉടമയെയും ഉള്‍പ്പെടുത്തി ഹിയറിംഗ് നടത്തുന്നതിന് തീരുമാനിച്ചു. ആയതിനായി എല്ലാ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്മാരെയും, ശ്രീ. കെ.കെ. രതീഷ്, ശ്രീ. രാധാകഷ്ണന്‍ എന്നീ മെമ്പമാരെയും ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിച്ച് തീരുമാനിച്ചു. ടി ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിശോധിച്ച് ഹിയറിംഗ് നടത്തി റിപ്പോര്‍ട്ട് പഞ്ചായത്ത് കമ്മിറ്റിയിലേക്ക് സമര്‍പ്പിക്കുന്നതിനായി ഉപസമിതിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//