Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
07/11/2025
5(5)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി അതിന്‍റെ ഇന്‍റര്‍നെറ്റ് ചാര്‍ജ്ജ്, വൈദ്യുത ചാര്‍ജ്ജ് എന്നിവ അടവാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/11/2025
5(6)
Agenda
സദ്ഭരണം
Decision
ബഹു. അരുവിക്കര നിയോജക മണ്ഡലം എംഎല്‍എ ശ്രീ. സ്റ്റീഫന്‍ അവറുകളുടെ ഫണ്ട് ഉപയോഗിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബഡ് സ്കൂളിനു വേണ്ടി വാങ്ങി നല്‍കിയ വാഹനം പഞ്ചായത്തിന് ലഭ്യമാക്കിയിട്ടുണ്ട്. വാഹനത്തിന്‍റെ ഡ്രൈവറെ നിയമിക്കുന്നതിന് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാത്ത വ്യക്തിയെ മാത്രം നിയമിക്കുന്നതിന് തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് മുമ്പായി നിയമപരമായി ഡ്രൈവറെ നിയമിക്കുന്ന തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കാത്തതിനാല്‍ ഒരു മാസം വരെ വാഹനം ഉപയോഗിക്കാതിരിക്കേണ്ട സാഹചര്യമുണ്ടാകുന്നു. ആയത് വാഹനത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായതിനാലും ബഡ് സ്കൂളിനു വാഹനം അത്യാവശ്യമായതിനാലും അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി വാഹനം ഓടിക്കുന്നതിന് ലൈസന്‍സ് ഉള്ള ശ്രീ. അജാസ്, നിജാസ് മന്‍സില്‍, മുത്തികാവ്, പറണ്ടോട് എന്നവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് കഴിയുന്നതുവരെ ദിവസ വേതന വ്യവസ്ഥയില്‍ നിയമിക്കുന്നതിനും, ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും, പെരുമാറ്റ ചട്ടം പിന്‍വലിക്കുന്ന മുറയ്ക്ക് നിയമപരമായി ഡ്രൈവറെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/11/2025
5(7)
Agenda
സദ്ഭരണം
Decision
റര്‍ബന്‍ മിഷന്‍ ഫണ്ട് ഉപയോഗിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന വലിയകലുങ്ക് സബ്സെന്‍ററിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാരന്‍ ഡിപിആര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ പഞ്ചായത്തിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുള്ളതിനാല്‍ കരാറാറെടുത്ത സ്ഥാപനത്തിനെതിരെ അഡ്വ. ശ്രീഹര്‍ഷന്‍ മുഖേനെ വക്കീല്‍ നോട്ടീസ് നല്‍കി നിയമ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/11/2025
5(8)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൈതന്യ ബിആര്‍സിയിലേക്ക് ഒരു ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നത് സംബന്ധിച്ച് സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
07/11/2025
5(9)
Agenda
സദ്ഭരണം
Decision
ഭാരത് നെറ്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിന് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി ബിഎസ്എന്‍എല്‍ ന്‍റെ പേരില്‍ പ്രത്യേകം ഇലക്ട്രിസിറ്റി കണക്ഷന്‍ എടുക്കുന്നതിനായി നിരാക്ഷേപ സാക്ഷ്യപത്രം അനുവദിക്കുന്നതിനായുള്ള കത്ത് യോഗം ചര്‍ച്ച ചെയ്തു. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിന് എന്‍ഒസി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/11/2025
5(10)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്മശാനത്തിന്‍റെ നിരക്ക് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ബിപിഎല്‍ വിഭാഗക്കാരില്‍ നിന്നും 2500 രൂപയും, മറ്റുള്ളവരില്‍ നിന്നും 3500 രൂപയും ഈടാക്കുന്നതിന് തീരുമാനിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ ആശ്രയ ഗുണഭോക്താക്കള്‍, അതിദരിദ്രര്‍, അനാഥര്‍ എന്നിവര്‍ക്ക് സൗജന്യമായി അനുവദിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
07/11/2025
5(11)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപ‍ഞ്ചായത്തിലെ മാനവീയം വീഥിയുടെ ഉപയോഗത്തിനായുള്ള നിരക്ക് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. സ്റ്റേജിന് ഒരു ദിവസത്തേക്ക് 1500 രൂപ, അര ദിവസത്തേക്ക് 750 രൂപ മാനവീയം വീഥിയില്‍ സ്ഥാപിച്ചിട്ടുള്ള മൈക്ക് സെറ്റ് ഒരു ദിവസത്തേക്ക് 500 രൂപ, അര ദിവസക്കേക്ക് 250 രൂപ നിലവിലെ മൈക്ക് സെറ്റിന് പുറമെ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെങ്കില്‍ 250 രൂപ ശുചീകരണ നിരക്ക് 250 രൂപ മാനവീയം വീഥിയുടെ ശുചീകണ പ്രവര്‍ത്തനങ്ങള്‍ ഹരിതകമ്മ സേനയെ ഏല്‍പ്പിക്കുന്നതിനും, കൂടുതല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍, അധിക മാലിന്യത്തിന് ശുചിത്വമിഷന്‍ നിശ്ചയിച്ചിരിക്കുന്ന പ്രകാരമുള്ള നിരക്ക് ഹരിതകമ്മ സേനയ്ക്ക് നല്‍കേണ്ടതാണ്. മേല്‍ പറഞ്ഞിരിക്കുന്ന നിരക്കുകള്‍ ഈടാക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
07/11/2025
5(12)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൺവെർജെൻ്റ് സെൻ്ററിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിട്ടുള്ള ഹൈഫ്ലൈ എന്ന സ്ഥാപനം ലിഫ്റ്റിന്റെ പണിപൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കി കൈമാറിയിട്ടുള്ളതിനാൽ ബിൽ തുക 2,91,000/- രൂപ അനുവദിക്കുന്നതിനായുള്ള തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
04/11/2025
1(1)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 വാർഷിക പദ്ധതിയിൽ ഉള്‍പ്പെട്ടിട്ടുള്ള അസ്സിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെ ചേർക്കുന്ന പ്രവൃത്തികൾ ടെണ്ടർ ക്ഷണിച്ചതിൽ കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ ടെണ്ടറുകൾ അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) സിവിൽ ദർഘാസ് 1 Annual Plan-AGP 95/2025-26-IMPROVEMENTS OF KEEZHPALOOR APPUPARA ROAD 718737 VISHNU V NAIR 682081.27 L1 -5.1 MOHANACHANDRAN T 682285.51 L2 -5.07 2 Annual Plan-AGP 354/2025-26-Keezhpaloor appupara footpath concreting 126590 mohanachandran (BID ID -2422750) 125323.59 L1 -1 CHANDRAN H (BID ID -2425376) 126590.12 L2 +0
Meeting Date
04/11/2025
1(2)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'എൽഇഡി ലൈറ്റ് വാങ്ങൽ' (പ്രൊജക്ട് നം 208) എന്ന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും ലഭിച്ചിട്ടുള്ള റേറ്റ് യോഗം പരിശോധിച്ച് അംഗീകരിച്ചു. ടി സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിനും, 207 എണ്ണം 24/25 W (Manual Type) എൽഇഡി ലൈറ്റുകള്‍ വാങ്ങുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ​ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിന് കെ.എസ്.ഇ.ബി.യെ ഏല്‍പ്പിക്കുന്നതിനും, ആയതിനുള്ള ചെലവ് പദ്ധതി തുകയില്‍ നിന്നും ചെലവഴിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
04/11/2025
1(3)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'കോളനികളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലും' (പ്രൊജക്ട് നം 204) ല്‍ ഉള്‍പ്പെടുത്തി ചുവടെ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും 08-09-2025 തീയതിയിലെ ഭരണസമിതി യോഗം 1(4) നമ്പര്‍ പ്രകാരം തീരുമാനിച്ചിരുന്നു. ആയത് പ്രകാരം ഇഞ്ചപ്പുരി വാര്‍ഡിലെ പുലക്കോണം-മടച്ചിക്കോണം-പനവൂര്‍വെട്ട-ചേന്പുവിളക്കുഴി-ഈഞ്ചപ്പുരി-കുത്തുഴി-മടച്ചിക്കോത്ത് ഉന്നതി എന്നിവിടങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിന് ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ 50,000/- രൂപയില്‍ കവിയാത്ത തുകയ്ക്കുള്ള പ്രവൃത്തി നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് കെഎസ്ഇബിയില്‍ നിന്നും ലഭ്യമാക്കി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
04/11/2025
2(1)
Agenda
NREG, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ 2021-22 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ വാര്‍ഷിക പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ഭൂവികസനം, വൃക്തിഗത ആനുകൂല്യങ്ങള്‍, മെറ്റീരിയല്‍ പ്രവര്‍ത്തികള്‍, തോട് പുനരുദ്ധാരണം തുടങ്ങിയ എല്ലാ പദ്ധതികളും, ഗ്രാമസഭകളില്‍ അംഗീകരിച്ചിട്ടുള്ള ഗുണഭോക്ത്യപട്ടികകളും യോഗം പരിശോധിച്ച് സാധൂകരണം നല്‍കി തീരുമാനിച്ചു.
Meeting Date
04/11/2025
2(2)
Agenda
NREG, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കമ്യൂണിറ്റി മാനേജ്മെന്‍റ് സെന്‍ററിന്‍റെ കരട് ബൈലോ യോഗം ചര്‍ച്ച ചെയ്തു. 1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ടങ്ങൾ പ്രകാരം തുടര്‍നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
04/11/2025
3(1)
Agenda
വിവിധ ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാനവീയം വീഥിയുടെ, ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങിന് ചെലവായ തുക 6,252/- രൂപ തനത്ഫണ്ടില്‍ നിന്നും ചെലവഴിച്ചതിന് സാധൂകരണം നല്‍കി തീരുമാനിച്ചു.
Meeting Date
04/11/2025
3(2)
Agenda
വിവിധ ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇഞ്ചപ്പുരി വാര്‍ഡില്‍ ചെറുമഞ്ചല്‍ ജംഗ്ഷനില്‍ 03/11/2025 ല്‍ നടന്ന സാസ്കാരിക കേന്ദ്രത്തിന്‍റെ നിര്‍മ്മാണോദ്ഘാടനത്തിന്‍റെ ചെലവ് തുക പരമാവധി 5000 രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
04/11/2025
3(3)
Agenda
വിവിധ ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡോ. അബ്ദുല്‍ക്കലാം സ്റ്റേഡിയത്തില്‍ കെയര്‍ടേക്കറായി സേവനമനുഷ്ഠിച്ചുവരുന്ന ശ്രീ. സുരേഷ്, ഇരപ്പിന്‍തല വീട്, എരുമോട് എന്നവര്‍ക്ക് 2025 മാര്‍ച്ച് മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള വേതനം, പ്രതിമാസം 7500/- രൂപ നിരക്കില്‍ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
04/11/2025
4(1)
Agenda
ലോക്കല്‍ ഫണ്ട് ഓഡീറ്റ് സംബന്ധിച്ച്
Decision
ലോക്കല്‍ ഫണ്ട് ഓഡിറ്റ് മറുപടികള്‍ സമയബന്ധിതമായി ലഭ്യമാകുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലഭ്യമാക്കിയ ഓഡിറ്റ് മറുപടികള്‍ ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന് നല്‍കുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
04/11/2025
5(1)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിന്‍റെ കടത്ത് വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ അറ്റകുറ്റ പണി നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി ഫെറിമാനായ ശ്രീ. വിമല്‍കുമാര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. കടത്ത് വള്ളം സ്ഥിരമായി സര്‍വ്വീസ് നടത്തുന്നില്ലെന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ കടത്ത് വള്ളത്തിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാഹചര്യം പരിശോധിക്കുന്നതിനും. കേടുപാടുകള്‍ തീര്‍ക്കുന്നത് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതപ്പെടുത്തി തീരുമാനിച്ചു.
Meeting Date
04/11/2025
5(2)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമഞ്ചായത്തിലെ ജനകീയ ഹോട്ടലിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായുള്ള നടപടി സ്വീകരിക്കുന്നതിന് ജനകീയ ഹോട്ടല്‍ പ്രസിഡന്‍റ് നല്‍കിയിട്ടുള്ള കത്ത് യോഗം ചര്‍ച്ച ചെയ്തു. ജനകീയ ഹോട്ടല്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നതാണെന്നും, 20000 രൂപ ധനസഹായം ലഭ്യമാക്കണമെന്നും കാണിച്ച് ബ്ലോക്ക് പഞ്ചായത്തിന് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
04/11/2025
5(3)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സമഭാവന ഗ്രന്ഥശാല അടുത്ത 20 വര്‍ഷത്തേക്ക് ഇരിഞ്ചല്‍ ഗ്രാമഭവനോട് ചേര്‍ന്ന് പ്രവര്‍ത്തനം നടത്തുന്നതിന് അനുമതി നല്‍കുന്നതിനായി നല്‍കിയിട്ടുള്ള കത്ത് യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്ന വിധത്തില്‍ തുടരുന്നതിന് തീരുമാനിച്ചു.
Meeting Date
04/11/2025
5(4)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമഞ്ചായത്ത് ഗവ. ഹോമിയോപ്പതി ഡിസ്പെന്‍സറിയിലെ പുതിയ കെട്ടിടത്തില്‍ ഇലക്ര്ടിഫിക്കേഷന്‍ പ്രവര്‍ത്തികള്‍ നടത്തുന്നതിന് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തിലേക്ക് കത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതപ്പെടുത്തി തീരുമാനിച്ചു.
Meeting Date
04/11/2025
5(5)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേന ഉപയോഗിച്ചുവരുന്ന ഇലക്ര്ടിക് വാഹനം നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും അറ്റകുറ്റ പണികള്‍ നടത്തണമെന്നും കാണിച്ച് ലഭിച്ചിട്ടുള്ള കത്ത് യോഗം ചര്‍ച്ച ചെയ്തു. ഹരിതകര്‍മ്മ സേനയ്ക്ക് മാലിന്യം നീക്കം ചെയ്യുന്നതിനും, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും വാഹനം അത്യാവശ്യമായതിനാല്‍ ഇലക്ര്ടിക് വാഹനം മറ്റൊരു വാഹനത്തില്‍ കയറ്റി അറ്റകുറ്റ പണികള്‍ നടത്തുന്നതിന് കൊണ്ടുപൊകുന്നതിനും, അറ്റകുറ്റ പണിനടത്തുന്നതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതപ്പെടുത്തി തീരുമാനിച്ചു.
Meeting Date
04/11/2025
5(6)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അനുഗ്രഹ സാംസ്കാരിക നിലയത്തിന്‍റെ 30-ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് 2025 ഡിസംബര്‍ 6, 7 ദിവസങ്ങളില്‍ വൈകുന്നേരം 6 മണി മുതല്‍ വോളിബോള്‍, ബാഡ്മിന്‍റന്‍ ടൂര്‍ണമെന്റുകള്‍ നടത്തുന്നതിന് ഡോ.എപിജെ അബ്ദുല്‍ക്കലാം സ്റ്റേഡിയം അനുവദിക്കണമെന്ന് കാണിച്ച് നല്‍കിയിട്ടുള്ള കത്ത് യോഗം ചര്‍ച്ച ചെയ്തു. വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ പുറത്തെ ഗ്രൗണ്ടില്‍ വച്ച് നടത്തുന്നതിനും സ്റ്റേഡിയത്തിന് യാതൊരുവിധത്തിലുള്ള കേടുപാടുകള്‍ ഉണ്ടാക്കരുതെന്ന നിബന്ധനയിലും സ്റ്റേഡിയം അനുവദിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
04/11/2025
5(7)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാര്‍ഡിലെ ഗ്രാമസഹായിയായി പ്രവര്‍ത്തിച്ചിരുന്ന ശ്രീമതി ബീന ജെ.എസ്. എന്നവര്‍ക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖാന്തിരം ജോലി ലഭിച്ചതിനാല്‍ 6 മാസത്തേക്ക് ലീവില്‍ ആയിരുന്നതായും, കാലാവധി പൂര്‍ത്തിയാക്കി തിരികെ വന്നതിനാല്‍ ഗ്രാമസഹായിയായി തുടരുന്നതിന് അനുമതി നല്‍കണമെന്നും കാണിച്ച് നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ശ്രീമതി ബീന ജെ.എസ്. എന്നവരെ ഗ്രാമസഹായിയായി തുടരുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
04/11/2025
5(8)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ കണ്‍വെര്‍ജന്‍റ് സെന്‍ററിലെ ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്ന താഴത്തെ നിലയിലെ സ്ഥലം തുറസ്സായി കിടക്കുന്നത് ഉചിതമല്ലാത്തതിനാല്‍ അവിടെ ഇരുമ്പിലെ ഗേറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും, ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
04/11/2025
5(9)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ കണ്‍വെര്‍ജന്‍റ് സെന്‍ററിന്‍റെ മുന്‍വശത്തെ വാതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ആയത് പുതുക്കി സ്ഥാപിക്കുന്നതിന് ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരം ലഭിച്ചിട്ടുള്ള ക്വട്ടേഷനുകള്‍‍ യോഗം പരിശോധിച്ചു. 1. ശ്രീ. ശര്‍മ്മബോസ് - 19,500/- 2. ശ്രീ. രാജില്‍ - 24,000/- 3. ശ്രീ. വിഷ്ണു - 21,000/- കുറഞ്ഞ തുക ക്വാട്ട് ചെയ്തിരിക്കുന്ന ശ്രീ. ശര്‍മ്മബോസ് എന്നവരുടെ ക്വട്ടേഷന്‍ അംഗീകരിച്ചു തിരുമാനിച്ചു. വാതില്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
04/11/2025
6(1)
Agenda
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ സംബന്ധിച്ച്
Decision
ചുവടെ ചേര്‍ത്തിരിക്കുന്ന സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ അനുവദിക്കുന്നതിന് തീരുമാനിച്ചു. വിധവ പെന്‍ഷന്‍ 1) കുശലകുമാരി ആർ, ആർ കെ നിവാസ് ആനന്ദേശ്വരം ആര്യനാട് ആര്യനാട് പി ഒ - 13 വാര്‍ധക്യകാല പെന്‍ഷന്‍ 1) ബേബി പി, കടുവാക്കുഴി, തടത്തരികത്ത് വീട്, ഇരിഞ്ചല്‍ - 5 2) കുമാരി, തോട്ടിങ്കര വീട് ലുതെര്‍ഗിരി ആര്യനാട് - 12
Meeting Date
03/11/2025
1(1)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാ‍‍ട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പിഎംഎവൈ ആവാസ് പ്ലസ് എന്ന പദ്ധതിയുടെ ഗുണഭോക്തൃപട്ടികയില്‍ നിന്നും ലൈഫ് പദ്ധതി പ്രകാരം വീട് ലഭ്യമായവരെയും, നിലവില്‍ വാസയോഗ്യമായ വിട് ഉള്ളവരെയും റിമാന്‍റ് ചെയ്യുന്നതിന് വിഇഒ ലഭ്യമാക്കിയിട്ടുള്ള ലിസ്റ്റ് പ്രകാരം റിമാന്‍റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Meeting Date
03/11/2025
1(2)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ലൈഫ് ഭവനപദ്ധതി പ്രകാരം ഭവനനിർമ്മാണ പുരോഗതിയിലുള്ള വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനും, ലൈഫ് ലിസ്റ്റിൽ പട്ടികജാതി/ പട്ടികവർഗ്ഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ടി വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭവനനിർമ്മാണ ധനസഹായം അനുവദിക്കുന്നതിനും ആവശ്യമായ തുക കെ.യു.ആർ.ഡി.എഫ്.സി മുഖേന ഹഡ്കോ-യിൽ നിന്നും വായ്പയെടുക്കുന്നതിനും 2026-27 മുതൽ ലഭിക്കുന്ന വികസന ഫണ്ടിൽ നിന്നും 15 വർഷമായി ടി വായ്പയുടെ മുതൽ തിരിച്ചടയ്ക്കുന്നതും സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ലൈഫ് ഭവനപദ്ധതിയിൽ കരാറിലേർപ്പെട്ട് ഭവനനിർമ്മാണ പുരോഗതിയിലുളള ഗുണഭോക്താക്കൾക്കും കരാറിലേർപ്പെടാൻ അവശേഷിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്കും സർക്കാരിന്റെ 21.08.2025-ലെ സ.ഉ.(കൈ) നം. 155/2025/തസ്വഭവ നമ്പർ ഉത്തരവ് പ്രകാരം ഭവനനിർമ്മാണ ധനസഹായം അനുവദിക്കുന്നതിനാവശ്യമായ വായ്പാ തുകയുടെ വിവരം ചുവടെചേർക്കുന്നു. ഭവനനിർമ്മാണ പുരോഗതിയിലുളള വീടുകളുടെ പൂർത്തീകരണത്തിന് ആവശ്യമായ തുകയുടെ വിവരം കരാറിലേർപ്പെടാൻ അവശേഷിക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ ഗുണഭോക്താക്കളുടെ ഭവന നിർമ്മാണത്തിന് ആവശ്യമായ തുകയുടെ വിവരം ആകെ തുക 2025-26-ൽ ത്രിതല ഗ്രാമപഞ്ചായത്തുകളുടെ വിഹിതമിനത്തിൽ ലഭ്യമാകുന്ന ആകെ തുക (ഗ്രാമ/ബ്ലോക്ക്/ജില്ല) വായ്പയായി കണ്ടെത്തേണ്ട തുക (ഒരു ഗുണഭോക്താവിന് പരമാവധി 2 ലക്ഷം രൂപ) 1 2 3 4 5 6 7 8 ജനറൽ (എണ്ണം x 4 ലക്ഷം രൂപ) പട്ടിക ജാതി (എണ്ണം x 4 ലക്ഷം രൂപ) പട്ടികവർഗ്ഗം (എണ്ണം x 4/6 ലക്ഷം രൂപ) പട്ടികജാതി (എണ്ണം x 4 ലക്ഷം രൂപ) പട്ടികവർഗ്ഗം (എണ്ണം x 4/6 ലക്ഷം രൂപ) 2,00,00,000 0 0 0 0 2,00,00,000 50,00,000 1,00,00,000 ആര്യനാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി പ്രകാരം ഭവന നിർമ്മാണ പുരോഗതിയിലുള്ള വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനും കരാറിലേർപ്പെടാൻ അവശേഷിക്കുന്ന പട്ടികജാതി / പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് ഭവനനിർമ്മാണ ധനസഹായം അനുവദിക്കുന്നതിനും ആവശ്യമായ തുക ഹഡ്കോ-യിൽ നിന്നും വായ്പയെടുക്കുന്നതിന് കെ.യു.ആർ.ഡി.എഫ്.സി-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഇത്തരത്തിൽ കെ.യു.ആർ.ഡി.എഫ്.സി ലഭ്യമാക്കുന്ന വായ്പ തുകയുടെ മുതൽ തിരിച്ചടവ് ഗ്രാമപഞ്ചായത്തിന് 2026-27 മുതൽ സർക്കാർ അനുവദിക്കുന്ന വികസന ഫണ്ടിൽ നിന്നും 15 വർഷം കൊണ്ട് ഉറവിടത്തിൽ നിന്നും കുറവ് ചെയ്യുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
03/11/2025
1(3)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പോലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് സ്ഥലം കണ്ടെത്തി നല്‍കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നത് താലുക്ക് വികസന സമിതി യോഗത്തിലെ തീരുമാനം അറിയിച്ചുകൊണ്ട് നെടുമങ്ങാട് താലൂക്ക് ഓഫീസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്തിന്‍റെ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ ബന്ധപ്പെട്ട അധികാരികളോട് പോലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനായുള്ള തുടര്‍നടപടി സ്വീകരിക്കുന്നതിന് അറിയിപ്പ് നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
03/11/2025
1(4)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ഹാപ്പിനെസ്സ് പാർക്കിന് മാനവീയം വീഥീ അടിസ്ഥാന സൌകര്യമൊരുക്കൽ' (പ്രൊജക്ട് നം - 201) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പബ്ലിക് അഡ്രസിംഗ് സിസ്റ്റം സ്ഥാപിച്ചതും, ചെയറുകള്‍ വാങ്ങിയതുമായ വകയില്‍ സിഡ്കോ നല്‍കിയിട്ടുള്ള ബില്‍ തുക 3,12,000/ രൂപ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/11/2025
1(5)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'ടാലൻ്റ് സ്കൂളിന് ഡിജിറ്റൽ സ്റ്റഡി തിയേറ്റർ' (പ്രൊജക്ട് നം - 81) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാലൻ്റ് സ്കൂളിന് ഡിജിറ്റൽ സ്റ്റഡി തിയേറ്റർ നിര്‍മ്മിക്കുന്നതിനായി സിഡ്കോ നല്‍കിയിട്ടുള്ള ഇന്‍വോയിസ് യോഗം പരിശോധിച്ച് അംഗീകരിച്ചു. പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/11/2025
1(6)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡിജിറ്റല്‍ തിയേറ്റര്‍, ടാലന്‍റ് സ്കൂള്‍ എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് പരിപാലിക്കുന്നതിന് HRDC അക്കാദമിക് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/11/2025
1(7)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള 'LID EW അസ്സിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേയ്ക്ക് വാഹനം വാടകയ്ക്ക് എടുക്കൽ' (പ്രൊജക്ട് നം - 202) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാടകയ്ക്ക് എടുത്തിട്ടുള്ള വാഹനത്തിന്‍റെ കരാര്‍ കാലാവധി 23/10/2025 തീയതി അവസാനിച്ചിട്ടുണ്ട്. ആയതിനാല്‍ തുടര്‍ന്ന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഉള്‍പ്പെയെടുള്ള വിവിധ ആവശ്യങ്ങള്‍ക്ക് വാഹനം അത്യാവശ്യമായതിനാല്‍ 24/10/2025 തീയതി മുതല്‍ നിലവിലെ വാഹനം ഉപയോഗിച്ചുവരുന്നു. പുതിയ വാഹനം ലഭ്യമാകുന്നതുവരെ ടി വാഹനം ഉപയോഗിക്കുന്നതിന് തീരുമാനിച്ചു. കരാര്‍ കാലാവധിക്ക് ശേഷമുള്ള തുക കരാര്‍ വ്യവസ്ഥ പ്രകാരം തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/11/2025
1(8)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാനവീയം വീഥിയിയുടെ കെയടേക്കര്‍ക്ക് 200 രൂപ പ്രതിദിനം നല്‍കുന്നതിന് 23/10/2025 തീയതിയിലെ 6(8) നമ്പര്‍ പ്രകാരം തീരുമാനിച്ചിരുന്നു. എന്നാല്‍ ടി തുക അപര്യാപ്തമാണെന്ന് യോഗം വിലയിരുത്തിയതിനാല്‍ മാനവീയം വീഥിയിയുടെ കെയടേക്കര്‍ക്ക് പ്രതിദിനം 200 രൂപ എന്നതില്‍ നിന്നും പ്രതിദിനം 250 രൂപയായി പുതുക്കി നിശ്ചയിച്ച് തീരുമാനിച്ചു.
Meeting Date
03/11/2025
1(9)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വെറ്ററിനറി സര്‍ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 'ധാതുലവണങ്ങും വിരമരുന്ന് വാങ്ങലും' (പ്രൊജക്ട് നം - 159) എന്ന പദ്ധതിക്കായി പ്രത്യേകം ഗുണ​ഭോക്താക്കളെ തെരഞ്ഞെടുത്തിട്ടില്ലാത്തതിനാലും 'ക്ഷീരസമൃദ്ധി' (പ്രൊജക്ട് നം - 22) എന്ന പദ്ധതിയിലെ ഗുണഭോക്താക്കളാണ് പ്രധാനമായും ടി പദ്ധതിയെ ഗുണഭോക്താക്കളായി വരുന്നതിനാലും 'ക്ഷീരസമൃദ്ധി' എന്ന പദ്ധതിയിലെ ഗുണഭോക്താക്കളില്‍ ആവശ്യമുള്ളവര്‍ക്ക് ധാതുലവണങ്ങും വിരമരുന്നും വിതരണം ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 'ക്ഷീരസമൃദ്ധി' എന്ന പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക 'ധാതുലവണങ്ങും വിരമരുന്ന് വാങ്ങലും' (പ്രൊജക്ട് നം - 159) എന്ന പദ്ധതിക്കായി കൈമാറുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
03/11/2025
1(10)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിലും സ്കൂളുകളിലും ELCB സ്ഥാപിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറഞ്ഞിരിക്കുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുള്ളത് യോഗം പരിശോധിച്ചു. 1. ലാല്‍ ഇലക്ട്രിക്കല്‍സ് - 2100/- (ഒരു സ്ഥാപനത്തിന്) 2. ബി.ആര്‍. ഇലക്ട്രിക്കല്‍സ് - 2550/- (ഒരു സ്ഥാപനത്തിന്) 3. ഭാരത് ഇലക്ട്രിക്കല്‍സ് - 2350/- (ഒരു സ്ഥാപനത്തിന്) കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടുള്ള ലാല്‍ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
03/11/2025
1(11)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള '291 - വാട്ടര്‍ ടാങ്ക് പട്ടിക ജാതി' (പ്രൊജക്ട്നം 291) എന്ന പദ്ധതിയുടെ അഡിഷണല്‍ ഗുണഭോക്തൃ പട്ടിക ചുവടെ ചേര്‍ത്തിരിക്കുന്നത് പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. 1 ശോഭന ജി ദാസ് ഭവൻ, ഈഞ്ചപ്പുരി 2 ജയശ്രീ ജി ശരത്ഭവൻ, ചെറുമഞ്ചൽ 3 യേശുദാസ് പഴവുണ്ണി ആറ്റിൻപുറം 4 സിന്ധു മീനുഭവൻ, ചെറുമഞിചൽ 5 അംബിക അനീഷ്ഭവൻ, ചെറുമ്ചൽ 6 ബിന്ദു എസ് ബിന്ദു ഭവൻ, ഈഞ്ചപ്പുരി 7 സുശീല ബി ബിന്ദു ഭവൻ, ഈഞ്ചപ്പുരി 8 സരസ്വതി തടത്തരികത്ത് വീട്, ഈഞ്ചപ്പുരി 9 തങ്കമണി കിച്ചുഭവൻ,ഈഞ്ചപ്പുരി 10 പാറുകുട്ടി സുരേഷ്ഭവൻ, ഈഞ്ചപ്പരി 11 ബിന്ദു സി തടത്തികത്ത് വീട്, ഈഞ്ചപ്പുരി 12 ഗീത എസ് ജയലക്ഷ്മി ഭവൻ, ഈഞ്ചപ്പുരി 13 ബീന ബി വൈഷ്ണവ് ഭവൻ, ചെറുമഞ്ചൽ 14 പാറുകുട്ടി മുരുകവിലാസം, ചെറുമഞിചൽ 15 ശാലിനി പ്രശാന്തി ഭവൻ, ചെറുമഞ്ചൽ
Meeting Date
03/11/2025
2(1)
Agenda
MGNREG പ്രവര്‍ത്തനം സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപ‍ഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പദ്ധതികളുടെ ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചത് യോഗം പരിശോധിച്ചു. കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടുള്ള ക്വട്ടേഷനുകള്‍ അംഗീകരിച്ചു തീരുമാനിച്ചു. ക്രമ നമ്പര്‍ 7 ലെ പ്രവൃത്തിക്കായി രണ്ടുപേര്‍ ESTIMATE RATE ല്‍ ക്വാട്ട് ചെയ്തിരിക്കുന്നതിനാല്‍, കാര്യക്ഷമമായി വര്‍ക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിവരുന്ന ശ്രീ. പ്രതാപ് ടി ജി, അവിട്ടം, വാളികോട് എന്നവരെ ടി പ്രവൃത്തി ഏല്‍പ്പിക്കുന്നതിന് തീരുമാനിച്ചു. ക്വട്ടേഷന്‍ 2025-26 ക്രമനം പ്രവൃത്തിയുടെ പേര് മതിപ്പ് ചെലവ് വാര്‍ഡ് ടെൻഡർ സമർപ്പിച്ചയാളുടെ പേര്,മേൽവിലാസം ടെൻഡർ നിരക്ക് 1 തടം കോണ്‍ക്രീറ്റ് വാർഡ് 1 341950.29/- കീഴ്പാലൂർ സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE 2 തടം കോണ്‍ക്രീറ്റ് വാർഡ് 2 730588.18/- മീനാങ്കല്‍ സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE 3 തടം കോണ്‍ക്രീറ്റ് വാർഡ് 3 400084.18/- തേവിയാരുകുന്ന് പ്രതാപ് ടി ജി അവിട്ടം വാളികോട് ESTIMATE RATE 4 തടം കോണ്‍ക്രീറ്റ് വാർഡ് 4 805966.39/- പൊട്ടന്‍ച്ചിറ സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE മോഹനചന്ദ്രന്‍ ഷാരോണ്‍ ഭവന്‍ ചേരപള്ളി 1.5% below 5 തടം കോണ്‍ക്രീറ്റ് വാർഡ് 7 173949.52/- പാലൈക്കോണം അനില്‍കുമാർ പാലൈക്കോണം ESTIMATE RATE 6 തടം കോണ്‍ക്രീറ്റ് വാർഡ് 9 753781.24/- പള്ളിവേട്ട സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE 7 തടം കോണ്‍ക്രീറ്റ് വാർഡ് 13 410340.34/- ഠൌണ്‍ വിനുകുമാർ .വി ആര്യനാട് ESTIMATE RATE പ്രതാപ് ടി ജി അവിട്ടം വാളികോട് ESTIMATE RATE 8 തടം കോണ്‍ക്രീറ്റ് വാർഡ് 16 765377.88/- വലിയകലുങ്ക് ഷാജി പി ഈഞ്ചപ്പുരി ESTIMATE RATE 9 തടം കോണ്‍ക്രീറ്റ് വാർഡ് 17 608081.88/- പറണ്ടോട് ഷാജി പി ഈഞ്ചപ്പുരി ESTIMATE RATE
Meeting Date
01/11/2025
1(1)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 വാർഷിക പദ്ധതിയിലെ അസ്സിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെ ചേർക്കുന്ന പ്രവൃത്തികൾ ടെണ്ടർ ക്ഷണിച്ചതിൽ കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ ടെണ്ടറുകൾ അംഗീകരിച്ചു.
Meeting Date
01/11/2025
2(1)
Agenda
MGNREG പ്രവര്‍ത്തനം സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപ‍ഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പദ്ധതികളുടെ ടെന്‍ഡര്‍ ക്ഷണിച്ചതില്‍ ചുവടെ പറയുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചത് യോഗം പരിശോധിച്ചു. കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടുള്ളവരുടെ ടെന്‍ഡറുകള്‍ അംഗീകരിച്ചു തീരുമാനിച്ചു. Material Supply - Phase 2, Kokkottela ward Sl No Name of the Bidder Amount Remarks 1 F satheesh Raj 550293.79 2 Anuroop Vijayan 530495.29 Lowest Material Supply - Phase 2, Eanchapuri ward Sl No Name of the Bidder Amount Remarks 1 Anuroop Vijayan 400084.19 Single Material Supply - Phase 2, Choozha ward Sl No Name of the Bidder Amount Remarks 1 Raj kumar A P 419272.58 Single Material Supply - Phase 2, Eravoor ward Sl No Name of the Bidder Amount Remarks 1 Raj kumar A P 631340.37 Single
Meeting Date
01/11/2025
3(1)
Agenda
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ സംബന്ധിച്ച്
Decision
ചുവടെ ചേര്‍ത്തിരിക്കുന്ന സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ അംഗീകരിക്കുന്നതിന് തീരുമാനിച്ചു. വാര്‍ധക്യകാല പെന്‍ഷന്‍ 1 എന്‍ ഭുവനചന്ദ്രന്‍ റോഡരികത്ത് വീട് കീഴ്പാലൂര്‍ വിനോബാനികേതന്‍ പി ഒ 1 2 വിജയൻ ആർ ശോഭ മന്ദിരം കാഞ്ഞിരംമൂട് 12 3 പി ജി സുകുമാരി അർജ്ജുനൻ ഏ എസ് നിവാസ് മാങ്കോട്‌ ഇറവൂര്‍ 15 4 ഗോമതി തടത്തരികത്ത് വീട്, ചേരപ്പള്ളി, പറണ്ടോട് പി.ഒ 16 5 സരോജം ആർ ഷൈനി ഭവൻ പാറക്കരവെട്ട വിനോഭാനികേതൻ പി ഒ 1 6 വിജയകുമാരി റ്റി വീണ ഭവന്‍,പഴയതെരുവ് ,ആര്യനാട് 13 7 വി ചന്ദ്രിക ലകഷ്മണ വിലാസം ബംഗാവ് ആരൃനാട് പി ഓ 13 8 പൈങ്കിളി എന്‍ മേക്കുംകര പുത്തന്‍ വീട് കടുവാക്കുഴി മീനാങ്കല്‍ പി ഒ 2 9 സുകുമാരൻ ഹരികുമാർ ദ്വാരക മന്ദിരം ഐത്തി 17 10 രാജലക്ഷ്മി അമ്മ വലിയമല പുത്തൻവീട് അണൈക്കര ഇറവൂർ 4 11 സരോജം എസ് ജെ പ്രശാന്ത് ഭവൻ, ചേരപ്പള്ളി, പറണ്ടോട് പി. ഒ, ആര്യനാട് 4 12 അശോകൻ സി കുഴിവിള വീട് പാലൈകോണം ആര്യനാട് 7 13 സുഷമ എം വിഷ്‌ണു ഭവൻ റോഡരികത്ത് വീട് ബൗണ്ടർമുക്ക് പറണ്ടോട് പി.ഒ 2 14 പി ചെല്ലം ഭാറഗവ സരസ് ആരൃനാട് ആരൃനാട് പി ഒ 13 15 രാജൻ ഡി രാജേഷ് ഭവൻ രണ്ടാംപാലം 2 16 ഇന്ദിര ശ്രീദേവി ഭവന്‍ മന്നാരം വിനോബനികെതന്‍ 1 17 ഷീല എസ് വൈദ്യശാല വീട് പാലൈകോണം ആര്യനാട് 7 18 ഉഷ രാജമ്മ ഷിബു നിവാസ് വലിയകലുങ്ക് 16 19 ഗീതാകുമാരി കെ ശരണൃ ഭവന് കൊടുംങന്നി കൊക്കോട്ടേല പി ഒ ആരൃനാട് 5 20 ഗിരിജ കുമാരി ബി കൃഷ്ണ ഭവൻ ചൂഴ ആര്യനാട് ആര്യനാട് പി ഒ 11 21 സരള രാജേഷ്‌ ഭവന്‍ ചേരപ്പളളി 4 22 ശശികല ബി വിനോദ് ഭവന്‍ പോട്ടഞ്ചിര 4 23 എസ് അശോകൻ റോഡരികത്ത് വീട് വലിയകലുങ്ക് 16 24 സലിം എ സുമയ്യ മന്‍സില്‍ പ്ലാവറ തലക്കൽ പള്ളിവേട്ട ആര്യനാട് പി ഓ 9 25 ജയകുമാരി ആര്‍ അശ്വതി ഭവന്‍ പാലൈക്കോണം ആര്യനാട് പി ഒ 7 26 സേവ്യർ അഗസ്റ്റിൻ ജീവൻ ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് മരിയ നഗർ ആര്യനാട് പി ഒ ആര്യനാട് 13 27 മണിയൻ എസ് മേക്കുംകര വീട് പൊട്ടൻചിറ 4 28 ബാബു കെ കാവടിതലയ്യക്കൽ പുന്നവിള വീട് കൊക്കോട്ടേല പി ഒ 5 ഡിസബിലിറ്റി പെന്‍ഷന്‍ NO Name AddressMal Wardnumber 1 അശ്വതി എല്‍ മുല്ലശ്ശേരി ഹൗസ്,പരമുക്ക് ആര്യനാട് മീനങ്കല്‍ പി.ഒ 2 2 അനന്തകൃഷ്ണന് ഉഷ മന്ദിരം, ഇരിഞ്ചല്, പള്ളിവേട്ട, ആര്യനാട് പി ഓ 9 3 പത്മകുമാർ കെ സന്ത ഭവന്‍ ചെരപള്ളി പരണ്ടോട് പി.ഒ 17 4 ഹലീഫത്ത് ബീവി ദാറുൽ ഹുദ കിഴക്കേ വെട്ടയിൽ പേഴു൦മൂട് പൂവച്ചൽ പിഒ 9 5 ഷീജ എഫ് ഷിയാം മന്‍സില്‍ പള്ളിവേട്ട ആര്യനാട് പി ഒ 9 6 രോഹിത്ത് ബി തടത്തരികത്ത് വീട് കൊടുങ്ങന്നി കൊക്കൊട്ടേല പി ഓ ആര്യനാട് 5 7 അഭിനവ് ആർ എസ് ശരത് സന്ധ്യ ഇറവൂർ ആര്യനാട് പി ഒ ആര്യനാട് 15 ദേശീയ വിധവ പെന്‍ഷന്‍ 1 ബീന കുമാരി വി കെ സുരേഷ് ഭവന്‍,മാങ്കോട്,ഇറവൂര്‍,ആര്യനാട് 15 2 അംബിക എൽ ഏറപുളിമൂട് വീട് ഇറവൂർ ആര്യനാട് 15 3 ജയ ബി വള്ളിമംഗലം തടത്തരികത്ത് പുത്തൻ വീട് കൊക്കോട്ടേല പി ഒ 6 4 ഷീല ജെ എം എസ് ഭവന്‍ ലൂഥര്‍ഗിരി ആര്യനാട് പി ഒ 12 5 സൂസമ്മ വലിയമല കിഴക്കുംകര വീട് പറണ്ടോട് 4 6 ലയ കുമാരി എൽ റോഡരികത്തു വീട്,ഊറുവള്ളി,ആര്യനാട് പി ഓ 11 7 കവിത ആർ കോണിൽ വീട് ഈഞ്ചപ്പുരി കൊക്കോട്ടേല പി ഒ 5 8 എസ് പാറുക്കുട്ടി സുരേഷ് ഭവൻ , ഈഞ്ചപ്പുരി , കൊക്കോട്ടേല, പി ഒ 5
Meeting Date
29/10/2025
1(1)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 വാർഷിക പദ്ധതിയിൽ അസ്സിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ ചുവടെ ചേർക്കുന്ന പ്രവൃത്തികൾ ടെണ്ടർ ക്ഷണിച്ചതിൽ കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ ടെണ്ടറുകൾ അംഗീകരിച്ചും ടെണ്ടർ ലഭിക്കാത്ത പ്രവൃത്തിയ്ക്ക് റീടെണ്ടർ ചെയ്യുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) സിവിൽ ദർഘാസ് 1 Annual Plan-AGP 349/2025-26-Rennovation of various roads in Eanchapuri ward damaged due to pipe laying of jalajeevan mission 423239 SURESH S (BID ID -2406099) 423238.95 L1 0 CHANDRAN H (BID ID -2406143) 431702.62 L2 +2 2 Annual Plan-AGP 338/2025-26-Rennovation of various roads in Valiya kalunku ward damaged due to pipe laying of jalajeevan mission 423025 KIRAN S (BID ID -2406621) 397220.92 L1 -6.1 SANTHOSH KUMAR G S (BID ID -2406671) 418488.00 L2 -1.07 ANILKUMAR R (BID ID -2401210) 423024.25 L3 +0 3 Annual Plan-AGP 334/2025-26-Maintenance of Anandeswaram Valiyavila road 364134 ANILKUMAR R (BID ID -2401176) 364133.63 L1 0 SANTHOSH KUMAR G S (BID ID -2406657) 380523.20 L2 +4.5 4 Annual Plan-AGP 317/2025-26-Idathara Valiyakalam Road Side concreting 338055 JAYAKUMAR D 294105.63 L1 -13 T G PRATHAP 304587.49 L2 -9.9 പുനർ ദര്‍ഘാസ് 5 Annual Plan-AGP 140/2025-26-Toilet Construction in Panchayat Office building 330086 no bids
Meeting Date
29/10/2025
1(2)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ചുവടെ ചേർക്കുന്ന പദ്ധതികളുടെ തൃപ്തികരമായ പൂർത്തീകരണത്തിന് എസ്റ്റിമേറ്റ് റിവൈസ് ചെയ്യേണ്ടതുള്ളതിനാല്‍ ടി പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. 1) 142/2025-26 - പഞ്ചായത്ത് ഓഫീസ് ചുറ്റുമതിൽ നിർമാണം വാഹന പാർക്കിംഗ് ഷെഡ് യാർഡ് ടൈൽ പാകൽ - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് മതിൽ ലെവൽ ചെയ്യുന്നതിനായി കോൺക്രീറ്റ് ചെയേണ്ടിയും, ഓട മൊത്തം കവറിങ് സ്ലാബ് ഇടേണ്ടി വന്നതിനാലും. 2) 334/2023-24 - സബ് സെന്‍റര്‍ നിര്‍മ്മാണം- ആര്യനാട് മെയിന്‍ സെന്‍റര്‍ - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും പാർട്ടീഷൻ അലുമിനിയം ഉപയോഗിക്കുക എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 3) 341/2024-25 - ബഡ്സ് സ്കൂളിന് അടിസ്ഥാന സൌകര്യമെരുക്കൽ - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം ആദ്യത്തെ എസ്റ്റിമേറ്റിൽ നിന്നും പാർട്ടീഷൻ പ്രവർത്തിയുടെ അളവിൽ വ്യത്യാസം വന്നതിനാലും, വാഷ് ബേസിൻ എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 4) 370/2024-25 - കൺവെർജന്റ് സെന്ററിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അധികസൌകരിയമൊരുക്കൽ- ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം ആദ്യത്തെ എസ്റ്റിമേറ്റിൽ നിന്നും ഗ്രിൽ സ്ഥാപിക്കുന്നതിന്റെ അളവിൽ വ്യത്യാസം വന്നതിനാലും, തറയിൽ ടൈൽ പാകൽ , ഗ്രിൽ ഡോർ എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 5) 372/2024-25 - പൊതു സ്ഥലങ്ങളിൽ കുടിവെള്ള സൌകര്യം ഔരുക്കലും മെച്ചപ്പെടുത്തലും - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു കിണറിന്റെ platform അളവിൽ വ്യത്യാസം വന്നതിനാലും, കൂടാതെ പറണ്ടോട് അംഗൻവാടിയിൽ പുതിയ കിണർ നിർമിക്കുക എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 6) 381/2024-25 - തേവിയാരുകുന്ന് സ്കൂൾ ലൈബ്രറി ഹാൾ മെയിന്റനൻസ് - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം കേടായ വാതിൽ മാറ്റി സ്ഥാപിക്കുന്ന ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 7) 335/2023-24 - ചൂഴ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും റോഡ് ലെവെലിനനുസൃതമായി കെട്ടിടത്തിന്റെ ഗ്രൗണ്ട് ലെവൽ ഉയർത്തേണ്ടി വന്നതിനാൽ ടി ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 8) 336/2023-24 - കൊക്കോട്ടേല സബ് സെന്‍റര്‍ നിര്‍മ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ. 9) 337/2023-24 - കോട്ടയ്ക്കകം ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ. 10) 338/2023-24 - മീനാങ്കല്‍ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും റോഡ് ലെവെലിനനുസൃതമായി കെട്ടിടത്തിന്റെ ഗ്രൗണ്ട് ലെവൽ ഉയർത്തേണ്ടി വന്നതിനാൽ ടി ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 11) 173/2022-23 - സമദര്‍ശിനി ഗ്രന്ഥശാല ടോയ്ലറ്റ് നിര്‍മ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ. 12) 340/2023-24 - വലിയകലുങ്ക് ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും റോഡ് ലെവെലിനനുസൃതമായി കെട്ടിടത്തിന്റെ ഗ്രൗണ്ട് ലെവൽ ഉയർത്തേണ്ടി വന്നതിനാൽ ടി ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 13) 377/2023-24 - വലിയകലുങ്ക് ഐത്തി സബ് സെന്റർ ടോയിലറ്റ് - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു പ്ലാനിന്റെ അളവിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ. 14) 373/2023-24 - ഇറവൂർ ഖാദി കേന്ദ്രത്തിൽ ടോയിലറ്റ് - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു പ്ലാനിന്റെ അളവിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ. 15) 43/2025-26 - പറണ്ടോട് അംഗൻവാടി പൂർത്തീകരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു പ്ലാനിന്റെ അളവിൽ, compound wall വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ. 16) 194//2022-23 - പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം - ആദ്യത്തെ റിവൈസ്ഡ് എസ്റ്റിമേറ്റിൽ നിന്നും വ്യത്യസ്തമായി കടവിന് സമീപത്തായി പാർക്ക് നിർമിക്കുക, ഗ്രാനൈറ്റ് ഇരിപ്പിടം, എക്സ് റ്റീരിയർ ടൈൽ പാകൽ എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി.
Meeting Date
29/10/2025
1(3)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പദ്ധതികളില്‍ ചുവടെ പറഞ്ഞിരിക്കുന്ന പ്രകാരം ലഭിച്ചിട്ടുള്ള ക്വട്ടേഷനുകളില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവ അംഗീകരിച്ച് തീരുമാനിച്ചു. ക്വട്ടേഷന്‍ 2025-26 ക്രമനം പ്രവൃത്തിയുടെ പേര് മതിപ്പ് ചെലവ് വാര്‍ഡ് ടെൻഡർ സമർപ്പിച്ചയാളുടെ പേര്,മേൽവിലാസം ടെൻഡർ നിരക്ക് 1 തോട് സൈഡ് വാള്‍ കെട്ടി പാർശ്വഭിത്തി സംരംക്ഷണം 875327.61/- തേവിയാരുകുന്ന് സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE 2 തോട് സൈഡ് വാള്‍ കെട്ടി പാർശ്വഭിത്തി സംരംക്ഷണം 571836.62/- പൊട്ടന്‍ച്ചിറ സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE 3 തോട് സൈഡ് വാള്‍ കെട്ടി പാർശ്വഭിത്തി സംരംക്ഷണം 812366.02/- ഈഞ്ചപ്പുരി അനുരൂപ് വിജയന്‍ കൊക്കോട്ടേല ESTIMATE RATE 4 തോട് സൈഡ് വാള്‍ കെട്ടി പാർശ്വഭിത്തി സംരംക്ഷണം 513992.88/- കൊക്കോട്ടേല സതീഷ് രാജ് വെള്ളറട ESTIMATE RATE അനുരൂപ് വിജയന്‍ കൊക്കോട്ടേല 1.5% below 5 തോട് സൈഡ് വാള്‍ കെട്ടി പാർശ്വഭിത്തി സംരംക്ഷണം 281315.77/- പാലൈക്കോണം ഷാജി പി ഈഞ്ചപ്പുരി ESTIMATE RATE 6 തോട് സൈഡ് വാള്‍ കെട്ടി പാർശ്വഭിത്തി സംരംക്ഷണം 289583.12/- ഇരിഞ്ചല്‍ ഷാജി പി ഈഞ്ചപ്പുരി ESTIMATE RATE 7 തോട് സൈഡ് വാള്‍ കെട്ടി പാർശ്വഭിത്തി സംരംക്ഷണം 1094264.33/- പള്ളിവേട്ട സുരേഷ് .എസ് റോഡരികത്ത് വീട് താന്നിമൂട് ആര്യനാട് ESTIMATE RATE 8 തോട് സൈഡ് വാള്‍ കെട്ടി പാർശ്വഭിത്തി സംരംക്ഷണം 812801.56/- കാഞ്ഞിരംമൂട് ഷാജി പി ഈഞ്ചപ്പുരി ESTIMATE RATE 9 തോട് സൈഡ് വാള്‍ കെട്ടി പാർശ്വഭിത്തി സംരംക്ഷണം 586236.22/- കാനക്കുഴി ഷാജി പി ഈഞ്ചപ്പുരി ESTIMATE RATE 10 തോട് സൈഡ് വാള്‍ കെട്ടി പാർശ്വഭിത്തി സംരംക്ഷണം 581041.7/- ചൂഴ രാജ്കുമാർ ചൂഴ 0.02% below 11 തോട് സൈഡ് വാള്‍ കെട്ടി പാർശ്വഭിത്തി സംരംക്ഷണം 878256.1/- ഠൌണ്‍ വിനുകുമാർ .വി ആര്യനാട് ESTIMATE RATE 12 തോട് സൈഡ് വാള്‍ കെട്ടി പാർശ്വഭിത്തി സംരംക്ഷണം 576410.26/- ഇറവൂർ രാജ്കുമാർ ചൂഴ ESTIMATE RATE
Meeting Date
29/10/2025
1(4)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പദ്ധതികളില്‍ ടെന്‍ഡര്‍ / ക്വട്ടേഷന്‍ അംഗീകരിച്ചിട്ടുള്ള പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ടെന്‍ഡര്‍ / ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ആരും തന്നെ ഏറ്റെടുക്കാത്ത പദ്ധതികളുടെ നിര്‍വ്വണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മൂലം തടസ്സപ്പെടാന്‍ സാധ്യതയുള്ളതായി യോഗം വിലയിരുത്തി. മേല്‍ അടിയന്തിര സാഹചര്യത്തില്‍ റീ-ടെന്‍ഡര്‍ ക്ഷണിച്ച പദ്ധതികളില്‍ ആരും തന്നെ ഏറ്റെടുക്കാത്തവ ഉണ്ടാകുന്ന പക്ഷം 3 ദിവസത്തെ സമപരിധി നല്‍കി ക്വട്ടേഷന്‍ ക്ഷണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടത്തുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി തീരുമാനിച്ചു.
Meeting Date
29/10/2025
1(5)
Agenda
2025-26 വാര്‍ഷിക പദ്ധതി സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നിർവ്വഹണ ഉദ്യോഗസ്ഥനായ 'ക്ഷീര സംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട്' (പ്രൊജക്ട് നം - 364) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരം ക്ഷീര സംഘങ്ങള്‍ക്ക് റിവോൾവിംഗ് ഫണ്ട് അനുവദിക്കുന്നതിന് ‌തീരുമാനിച്ചു. ചൂഴ ക്ഷീര സംഘം - 1,20,000/- പള്ളിവേട്ട ക്ഷീര സംഘം - 80,000/- കൊക്കൊട്ടേല ക്ഷീര സംഘം - 80,000/- പറണ്ടോട് ക്ഷീര സംഘം - 1,20,000/- ആര്യനാട് ഠൗണ്‍ ക്ഷീര സംഘം - 80,000/-
Meeting Date
29/10/2025
2(1)
Agenda
വിവിധ ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അദാനി പോര്‍ട്ട്സ് & ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള മൈലമൂട് ക്വാറിയുടെ ലൈസന്‍സ് സംബന്ധിച്ച് ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ട്രൈബൂണലില്‍ ടി സ്ഥാപനം നല്‍കിയിട്ടുള്ള റിവിഷന്‍ പെറ്റിഷന്‍ നം 74/2024 പ്രകാരമുള്ള 13/10/2025 തീയതിയിലെ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. മേല്‍ ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കണ്‍വീനറായും ചുവടെ ചേര്‍ത്തിരിക്കുന്നവരെ അംഗങ്ങളായും ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപീകരിക്കുന്നതിന് തീരുമാനിച്ചു. കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അരുവിക്കര‍ കൃഷി ഓഫീസര്‍, ആര്യനാട് വില്ലേജ് ഓഫീസര്‍, ആര്യനാട് അസിസ്റ്റന്‍റ് എഞ്ചിനീയര്‍, ആര്യനാട് ഗ്രാമപഞ്ചായത്ത് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍, നെടുമങ്ങാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ആര്യനാട് ‍മെഡിക്കല്‍ ഓഫീസര്‍, സിഎച്ച്സി, ആര്യനാട് അസിസ്റ്റന്‍റ് എഞ്ചിനീയര്‍, കെഎസ്ഇബി, ആര്യനാട് വെറ്ററിനറി സര്‍ജന്‍, ആര്യനാട് ഐസിഡിഎസ് സൂപ്പര്‍വൈസര്‍, ആര്യനാട് വിദഗ്ധ സമിതി യോഗം വിളിച്ച് ചേര്‍ക്കുന്നതിനും, വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിക്കുന്നമുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
29/10/2025
2(2)
Agenda
വിവിധ ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈക്കോണത്ത് സ്ഥിതിചെയ്യുന്ന ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ടി ക്വാറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പരാതികള്‍ പരിശോധിക്കുന്നതിന് രൂപീകരിച്ച സബ് കമ്മിറ്റി, പരാതിക്കാരെയും ക്വാറി ഉടമസ്ഥരെയും നേരില്‍ കേള്‍ക്കുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നു. ആയത് സംബന്ധിച്ച് സബ് കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തിരമായി ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
29/10/2025
2(3)
Agenda
വിവിധ ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചേരപ്പള്ളിയില്‍ സ്ഥിതിചെയ്യുന്ന ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം നീര്‍ത്ത അടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഘനനം പ്രവര്‍ത്തനങ്ങള്‍ മൂലം പ്രസ്തുത പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന് തടസ്സം നേരിടുന്നതിന് കാരണമാകും. കൂടാതെ നീര്‍ച്ചാലുകള്‍ അധികമുള്ള പ്രദേശമായതിനാല്‍ ഘനനം നടന്നാല്‍ ജലലഭ്യതയെ കാര്യമായി ബാധിക്കുന്നതാണെന്നും, ടി ക്വാറിയുടെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ പ്രദേശത്തെ കുടിവെള്ള ലഭ്യതയെ ബാധിക്കുന്നതാണെന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ ക്വാറിയുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു.