08/09/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ ഗ്രാമഭവനുകളിലും നിലവില്‍ പഞ്ചായത്തിലെ വിവിധ സേവനങ്ങള്‍ സൗജന്യമായാണ് നല്‍കിവരുന്നത്. ഗ്രാമഭവനുകളുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും മറ്റു ചെലവുകളും പഞ്ചായത്ത് വഹിച്ചുവരുന്നു. കൂടാതെ നിലവില്‍ ഗ്രാമഭവനുകളില്‍ സേവനമനുഷ്ഠിച്ചുവരുന്ന ഗ്രാമസഹായികള്‍ക്ക് പഞ്ചായത്തില്‍ നിന്നും ഹോണറേറിയം നല്‍കി വരുന്നു. എന്നാല്‍ ഇത്തരത്തില്‍ തുക നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭ്യമല്ലാത്തതിനാല്‍ 2023-24, 2024-25 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് പരാമര്‍ശം ഉണ്ടാകുന്നതിന് ഇടയായിട്ടുണ്ട്. ആയതിനാല്‍ ഗ്രാമസഹായികള്‍ക്ക് വേതനം തടസ്സമില്ലാതെ ലഭിക്കുന്നതിന് ഗ്രാമഭവനുകള്‍ക്ക് വരുമാനം നേടേണ്ടതായിട്ടുണ്ട്. പഞ്ചായത്തിന്‍റെ സേവനങ്ങള്‍ക്ക് പുറമെയുള്ള സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസ് മാത്രം ഉപയോഗിച്ച് ഗ്രാമസഹായികള്‍ക്ക് വേതനം ലഭ്യമാക്കുന്നതിന് സാധിക്കുകയില്ല. ആയതിനാല്‍ മറ്റ് വരുമാന മാര്‍ഗ്ഗങ്ങളും കണ്ടെത്തേണ്ടതായിട്ടുണ്ട്. ടി വിഷയം യോഗം ചര്‍ച്ച ചെയ്ചു. ഗ്രാമഭവനുകള്‍ വഴി നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും പൊതുജനങ്ങള്‍ക്ക് പ്രയോജനരമാണെന്നും ആയിനാല്‍ ഗ്രാമഭവനുകളുടെ പ്രവര്‍ത്തനം തടസ്സം വരുത്തുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ആയതിനാല്‍ സഉ.(ആര്‍.ടി) 18/2025/ITD തീയതി 0/08/2025 പ്രകാരം കെ-സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാവുന്ന നിരക്ക് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത് ഗ്രാമഭവനുകള്‍ക്കും ബാധകമാക്കി ഗ്രാമസഹായികളുടെ വേതന സുരക്ഷ ഉറപ്പാക്കുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമഭവനുകള്‍ വഴി നല്‍കുന്ന കെ-സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് ചുവടെ പറയുന്ന ഇളവുകളോടെ സഉ.(ആര്‍.ടി) 18/2025/ITD തീയതി 0/08/2025 പ്രകാരമുള്ള തുക ഈടാക്കുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. 1. ആശ്രയ ഗുണഭോക്താക്കള്‍, അതിദരിദ്രര്‍ - 100% ഇളവ്. 2. എസ്‌സി, എസ്‌ടി വിഭാഗങ്ങളിലെ ബിപിഎല്‍ വിഭാഗക്കാര്‍ - 50% ഇളവ്. നിലവിലെ പഞ്ചായത്ത് നിര്‍ദ്ദേശമനുസരിച്ച് ഗ്രാമഭവനിലെ വരവ് ചെലവ് കണക്കുകള്‍ ഗ്രാമസഹായികള്‍ എഴുതി സൂക്ഷിക്കേണ്ടതാണ്.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/09/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//