Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
07/03/2020
7(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധിദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി 2020-2021 സാമ്പത്തിക വർഷത്തേക്കുള്ള അഡീഷണൽ ആക്ഷൻപ്ലാനിൽ ഉൾപ്പടുത്തി 9 പ്രോജക്ടുകളിലായി 4,08,60,000/- രൂപയുടെ ലേബർ ബഡ്ജറ്റ്കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു.
Meeting Date
07/03/2020
8(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപെഴ്സൺന്റെ കത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്തു. ആര്യനാട് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കുടുംബശ്രീകളിൽ നിന്നും 1000 /- രൂപ സംഭാവനയായി സ്വീകരിച്ച് നിർമ്മിച്ച് നൽകുന്ന സ്നേഹ വീടിന്റെ ഗുണഭോക്താവായ കാഞ്ഞിരംമൂട് വാർഡിലെ അത്തിയറ, കിഴക്കുംകര വീട്ടിൽ ശ്രീമതി. ഓമനയെ 2019 ഫെബ്രവരി 14 ൽ നടത്തിയ സി.ഡി.എസ് വാർഷികത്തിൽ തിരഞ്ഞെടുത്തു. അതിനെ തുടർന്ന് സി.ഡി.എസ് വീടിന്റെ നിർമ്മാണ പ്രവൃത്തനങ്ങൾ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുകയും ടി ക്വട്ടേഷൻ പ്രകാരം ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ. പ്രശാന്തിന്റെ ക്വട്ടേഷൻ സി.ഡി.എസ് കമ്മിറ്റി അംഗീകരിച്ചു. ശ്രീ. പ്രശാന്ത് എഗ്രിമെന്റ് വയ്ക്കുകയും ആദ്യ ഗഡുവായി 87500/- രൂപ നൽകുന്നതിന് തീരുമാനിക്കുകയും ചെയ്തു. സി.ഡി.എസ് കമ്മിറ്റിയുടെ 8/11/2019 ലെ തീരുമാനം 10(1) പ്രകാരം ടിയാന് അഡ്വാൻസ് തുക കൈമാറിയിരുന്നെങ്കിലും ടിയാൻ കരാർ പ്രകാരം വീട് പണി പൂർത്തിയാക്കിയിട്ടില്ല. കരാറുകാരനായ ശ്രീ. പ്രശാന്ത് വീട് പണി നിർത്തി വച്ച കാര്യം സി.ഡി.എസിനെ അറിയിച്ചിട്ടില്ല. സി.ഡി.എസ് ഓഫീസിൽ നിന്നും ടിയാന് നിരന്തരം മൊബൈൽ ഫോൺ വഴിയും ലാൺ ഫോൺ വഴിയും നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കരാറുകാരൻ ഫോൺ എടുക്കുവാൻ തയ്യാറായിരുന്നില്ല. ടിയാന് രജിസ്ട്രേഡ് തപാൽ രണ്ട് പ്രാവിശ്യം അയച്ചിരുന്നെങ്കിലും യാതൊരുവിധ മറുപടിയും ടിയാനിൽ നിന്ന് ലഭ്യമായില്ല. സ്നേഹവീടിന്റെ നിർമ്മാണം ഏകദേശം ലിന്റിൽ ലെവൽ വരെ നിർമ്മാണം നടത്തി നിർമ്മാണ പ്രവൃത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. കരാറുകാരനുമായിട്ടുള്ള എഗ്രിമെന്റ് കാലാവധി തീർന്നതിനാലും ടിയാനുമായിട്ടുള്ള കാലാവധി പുതുക്കുവാൻ സി.ഡി.എസ് കമ്മിറ്റി തയ്യാറാകാത്ത സാഹചര്യത്തിൽ കരാറുകാരൻ ചെയ്ത നിർമ്മാണ പ്രവൃത്തനങ്ങളുടെ വാല്യുവേഷന്‍ എടുക്കുന്നതിന്എൽ.എസ്.ജി.ഡി അസ്സി.എഞ്ചിനീയറെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
Meeting Date
07/03/2020
8(2)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൽ കൺസ്ട്രക്ഷൻ യൂണിറ്റായി രജിസ്റ്റർ ചെയ്ത് പ്രവൃത്തിക്കുന്ന സ്നേഹ കൺസ്ട്രക്ഷൻ യൂണിറ്റിന് ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മെറ്റീരിയൽ വർക്കുകളുടെ ചുമതല ഏൽപ്പിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
07/03/2020
9(1)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ബഹു ശബരീനാഥന്‍ എം എല്‍ എ യുടെ പ്രാദേശിക വികസന പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന ബസ് ഷെല്‍ട്ടര്‍ പ്രവൃത്തികള്‍ക്ക് അപ്കീപ്‌ ആന്‍ഡ് മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനു വെള്ളനാട് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചിരിക്കുന്നു. ആയത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി പ്രവൃത്തികള്‍ക്ക് അപ്കീപ്‌ ആന്‍ഡ് മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തീരുമാനിച്ചു. 1, ആര്യനാട് പോസ്റ്റ്‌ ഓഫീസ് ജംഗ്ഷന്‍ ബസ്‌ ഷെല്‍ട്ടര്‍ 2, ഇറവൂര്‍ വലിയകളം ജംഗ്ഷന്‍ ബസ്‌ ഷെല്‍ട്ടര്‍ 3, ചേരപ്പള്ളി ജംഗ്ഷന്‍ ബസ്‌ ഷെല്‍ട്ടര്‍ 4 മീനാങ്കല്‍ സ്കൂള്‍ ജംഗ്ഷന്‍ ബസ്‌ ഷെല്‍ട്ടര്‍
Meeting Date
07/03/2020
9(2)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാം പഞ്ചായത്തില്‍ 2019 -20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 308 ചൂഴ ഉദിമൂട് വിള നടപ്പാത സൈഡ് വാള്‍ നിര്‍മ്മാണം എന്ന പ്രോജക്ടിന്റെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/03/2020
9(3)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ താമസിക്കുന്ന വികലാംഗയായ തനിക്ക് തന്റെ വീട്ടിലേയ്ക്ക് പോകുന്നതിനു വേണ്ടി തൊഴില്‍ ഉറപ്പ് പദ്ധതി മുഖേന ഒരു നടപ്പാലം അനുവദിച്ച് തരുന്നതിനു അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടിയാള്‍ക്ക് ടിയാളുടെ വീട്ടിലേക്ക് നടന്നു പോകുന്നതിനു ഒരു നടപ്പാലം MGNREGS പദ്ധതി ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച് നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
07/03/2020
9(4)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പള്ളിവേട്ട മാധവ് നഗര്‍ മേലേ സന്ധ്യാ ഭവനില്‍ ശ്രീമതി സരസ്വതി എന്നയാള്‍ക്ക് 2005-2010 കാലയളവില്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും വീട് നിര്‍മ്മിക്കുന്നതിന് ധനസഹായം അനുവദിച്ചതായും എന്നാല്‍ ടിയാന്‍ പഴയ വീടിന്റെ ഒരു ഭാഗം മാത്രം പൊളിച്ച് മാറ്റി ബാക്കിയുള്ളത് നിലനിര്‍ത്തി വീട് നിര്‍മ്മിച്ചിട്ടുള്ളതായും ആയതിലും പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമല്ല ടി വീട് നിര്‍മ്മിച്ചിട്ടുള്ളത് എന്നുണ്ടെങ്കില്‍ ആയതിലും നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ജി മധു സൂധനന്‍ മാധവ് നഗര്‍ ആര്യനാട് എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നിയമാനുസൃത നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/03/2020
9(5)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് റോഡ്‌ വക്കില്‍ നില്‍ക്കുന്ന പന മരം തന്റെ വീടിനു ഭീഷണിയായി നില്‍ക്കുന്നു എന്നും ആയത് മുറിച്ച് മാറ്റുന്നതിനും അപേക്ഷിച്ചിരിക്കുന്നു. ടി മരം ടി വീടിനു അപകടകരമായ അവസ്ഥയിലാണ് ഫീല്‍ഡ് സ്റ്റാഫിന്റെ റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നതായി പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടി മരം മുറിച്ച്മാറ്റുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
07/03/2020
9(6)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റിലെ നമ്പര്‍ 6 കടമുറി ലേലം കൈകൊണ്ട ശ്രീ വിജയകുമാര്‍ ,സൂര്യ ഭവന്‍ ആര്യനാട് എന്നയാള്‍ പഞ്ചായത്ത് ബാത്ത് റൂം വഴിയാണ് ടി കടയിലേക്ക് പോകുന്നത് ആയതിനാല്‍ ടി കടമുരിയുടെ വാതില്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്ന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/03/2020
9(7)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഒന്നാം പാലം - കീഴ്പാലൂര്‍ തോട് മഴ സമയത്ത് കര കവിഞ്ഞു ഒഴുകുമ്പോള്‍ ഇടിഞ്ഞ കര ഭാഗങ്ങള്‍ വീണ്ടും ഇടിയുകയും ഈ ഭാഗത്തുള്ള തങ്ങളുടെ വീടുകള്‍ക്കും കര ഭാഗത്തുള്ള വൃക്ഷങ്ങള്‍ക്കും അതുവഴി കടന്നു പോകുന്ന ഇലക്ട്രിക് ലൈനുകള്‍ക്കും വളരെയധികം അപകട സാധ്യത ഉണ്ടാകും എന്നതിനാല്‍ ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് നല്‍കുന്നതിനു അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നടപടി സ്വീകരിക്കുന്നതിലെക്കായി ഇറിഗേഷന്‍ വകുപ്പിന് ടി അപേക്ഷ അയച്ച് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/03/2020
9(8)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് വില്ലേജിൽ ബ്ലോക്ക് നമ്പർ : 48-ൽ റീസർവ്വേ നമ്പർ : 190/6-1-1 നമ്പർ ഭൂമിയിൽ വീട് നിർമ്മിക്കുന്നതിന് 24/02/2020 ലെ എ1-241/2020 നമ്പർ ബിൽഡിംഗ് പെർമിറ്റ് വാങ്ങിയിട്ടുള്ള ശ്രീ. വിജയ്. വി, വി.വി. നിവാസ്, വക്വക്കാവ്, കൂനൻ വേങ്ങ. പി.ഒ എന്നയാൾ ടി വസ്തുവിൽ കയറുന്നതിന് പഞ്ചായത്ത് തോടിന് കുറുകെ പാലം നിർമ്മിക്കുന്നതിന് അനുവാദം ചോദിച്ച് നൽകിയ അപേക്ഷയിന്മേൽ കമ്മിറ്റി ചർച്ച ചെയ്തു. തോടിന്റെ നീരൊഴിക്കിന് തടസ്സമുണ്ടാകാത്ത വിധം ഇരുകരകൾക്കും കേടുപാടുകൾ പറ്റാതെയും ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതെയും പഞ്ചായത്തുമായി കരാർ വെച്ച് അനുമതി നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/03/2020
9(9)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വിമുക്തി 2020-ന്‍റെ ഭാഗമായി 04/03/2020 തീയതി ലൂഥര്‍ ഗിരി യുപിഎസ്സ്, ഗവ.യുപിഎസ്സ് പറണ്ടോട് ,ഗവ.ട്രൈബല്‍ എല്‍.പി.എസ്സ് തേവിയാരുകുന്ന് എന്നീ സ്കൂളുകളില്‍ മദ്യത്തിനു മയക്കുമരുന്നിനും എതിരായുളള ബോധ വല്‍ക്കരണക്ലാസ്സും കുഴിയാന ചിത്രപ്രദര്‍ശനവും നടത്തിയ ഇനത്തില്‍ 10500/- രൂപ അനുവദിയ്ക്കണമെന്നുളള കോട്ടയം,കഞ്ഞിക്കുഴി ,ഹെബ്രോണ്‍ പ്രൊഡക്ഷന്‍,അനീഷ് വി തോമസ്സിന്‍റെ അപേക്ഷ യോഗം അംഗീകരിച്ചു.വിമുക്തി ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/03/2020
9(10)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലീനിംഗ് സ്റ്റാഫ് ആയി ജോലി ചെയ്ത് വരുന്ന ശ്രീമതി ശ്രീജ പേഴുംകട്ടയ്ക്കാല്‍ വീട് കോട്ടയ്ക്കകം ആര്യനാട് പി ഒ എന്നയാളുടെ ദിവസവേതനം 01/03/2020 മുതല്‍ 275 രൂപയായി പുതുക്കി നിശ്ചയിച്ച് തീരുമാനിച്ചു
Meeting Date
07/03/2020
9(11)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ ചൂഴ പുറമ്പോക്കില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന തെങ്ങ് മുറിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന വാര്‍ഡ്‌ മെമ്പറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിക്കുകയും ടി മരം വളരെ അടിയന്തിരമായി മരം മുറിച്ച് മാറ്റുന്നതിനും ആയതിനാവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/03/2020
9(12)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ആഫീസിലെ പാര്‍ട് ടൈം ഫെറിമാനായി സേവനം അനുഷ്ടിക്കുന്ന ശ്രീ.വിമല്‍കുമാര്‍.വി 01/03/2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചു . 01/03/2019 തീയതിയില്‍ ജോലിയില്‍ പ്രവേശിക്കുമ്പോഴോ അതിനു ശേഷമോ തന്‍റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഒന്നും ഉണ്ടായിട്ടില്ലായെന്ന് ശ്രീ.വിമല്‍കുമാര്‍.വി രേഖാമൂലം സമര്‍പ്പിച്ചിട്ടുളളത് യോഗം ചര്‍ച്ച ചെയ്തു. ടിയാളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഒന്നും ഇല്ലായെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയിതിനാല്‍ ടിയാളുടെ അപേക്ഷ പരിഗണിച്ച് നിയമനം ക്രമവല്‍ക്കരിച്ചു നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
07/03/2020
9(13)
Agenda
കത്തുകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിലവില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്‌ ആയി സേവനമനുഷ്ടിക്കുന്ന ശ്രീമതി. ശരണ്യ ആര്‍ , അരുണ്‍ നിവാസ് , അരുവിയോട്, മരങ്ങാട് പി ഒ എന്നയാളുടെ സേവനം തൃപ്തികരമാണ് എന്ന് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടിയാളുടെ സേവനം ഒരു വര്‍ഷം കൂടി അനുവദിച്ച് നല്‍കുന്നതിനും, ടിയാളുമായി നിയമപരമായി കരാറില്‍ ഏര്‍പ്പെടുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
07/03/2020
0(1)
Agenda
യാത്രാബത്ത
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ജീവനക്കാര്‍ 01/07/2019 മുതല്‍ 31/01/2020 വരെയുള്ള തീയതികളില്‍ നടത്തിയ ഔദ്യോഗിക യാത്രകള്‍ക്കുള്ള (ഉള്ളടക്കം ചെയ്തിരിക്കുന്നു) യാത്രാബത്ത അംഗീകരിച്ച് തീരുമാനിച്ചു .യാത്രാബത്ത മാറാന്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് തനത് ഫണ്ടില്‍ നിന്നും തുക നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/03/2020
0(2)
Agenda
യാത്രാബത്ത
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ 01/08/2019 മുതല്‍ 31/12/2019 വരെയുള്ള തീയതികളില്‍ നടത്തിയ ഔദ്യോഗിക യാത്രകള്‍ക്കുള്ള (ഉള്ളടക്കം ചെയ്തിരിക്കുന്നു) യാത്രാബത്ത അംഗീകരിച്ച് തീരുമാനിച്ചു . തനത് ഫണ്ടില്‍ നിന്നും തുക നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/03/2020
1(1)
Agenda
വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വരള്‍ച്ചയുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറി വഴി കുടിവെള്ളം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചു.
Meeting Date
07/03/2020
2(1)
Agenda
ഓഡിറ്റ്‌
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2018/2019 വര്‍ഷത്തെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു. 1-30 ജാഗ്രതാ സമിതി - ഫര്‍ണിച്ചര്‍ വാങ്ങല്‍ -സ്റ്റോര്‍പര്‍ച്ചെയ്സ് മാന്വലിന് വിരുദ്ധം 1-30 ഓഡിറ്റ് പരാമര്‍ശം യോഗം ചര്‍ച്ച ചെയ്തു. ജാഗ്രതാ സമിതി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഫര്‍ണിച്ചറുകള്‍ വാങ്ങിയത് എന്ന് യോഗം വിലയിരുത്തി. നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ അറിവില്ലായ്മ കൊണ്ടാണ് ടെണ്ടര്‍ ക്ഷണിക്കുന്നതിനു പകരം ക്വട്ടേഷന്‍ ക്ഷണിച്ചു പദ്ധതി നടപ്പിലാക്കിയത്. വാങ്ങിയ സാധനങ്ങള്‍ എല്ലാംതന്നെ സ്റ്റോക്കില്‍ എടുക്കുകയും ജാഗ്രതാ സമിതി ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നല്ല ഉദ്ദ്യേശ്യത്തോടെയും ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടണം എന്ന ആഗ്രഹത്തോടെയുമാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍ ടി പദ്ധതി നിര്‍വ്വഹണം നടത്തയതെന്ന് കമ്മിറ്റിയ്ക്ക് ഉത്തമ ബോധ്യം വന്നതിനാല്‍ ഓഡിറ്റ് പരാമര്‍ശം ഒഴിവാക്കി നല്‍കണമെന്ന് ബഹു.ഡെപ്യൂട്ടി ഡയറക്ടര്‍ , കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1-35 വനിതകള്‍ക്ക് യോഗ പരിശീലനം പദ്ധതി - മാര്‍ഗ്ഗ രേഖയ്ക്ക് വിരുദ്ധം 50,000/- രൂപ തടസ്സപ്പെടുത്തുന്നു. 1-35 ഓഡിറ്റ് പരാമര്‍ശം യോഗം ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഗവ. ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ മറുപടി യോഗം വിശദമായി ചര്‍ച്ച ചെയ്തു. 2018/19 സാമ്പത്തിക വര്‍ഷം വളരെ വൈകിയാണ് ടി പ്രോജക്ടിന്‍റെ നിര്‍വ്വഹണ ചുമതല ടി നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചതെന്നും ടി പദ്ധതിയുടെ അടങ്കല്‍ തുക ഉപയോഗിച്ച് യോഗ ട്രെയിനറെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ യോഗ ട്രെയിനറെ കണ്ടെത്തുകയും പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച ഗുണഭോക്താക്കള്‍ക്കാണ് യോഗ ട്രെയിനിംഗ് നല്‍കിയത്. യോഗ ട്രെയിംനിംഗ് വളരെ നല്ലരീതിയിലാണ് പരിശീലിപ്പിച്ചതെന്ന് വാര്‍ഡ് മെമ്പര്‍മാര്‍ കമ്മിറ്റിയില്‍ അഭിപ്രായപ്പെട്ടു. ഗുണഭോക്താക്കളില്‍ നിന്നും യോഗ പരിശീലനത്തെ കുറിച്ച് നല്ല അഭിപ്രായമാണുളളതെന്നും കമ്മിറ്റി വിലയിരുത്തി. മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി തുക ചെലവഴിച്ചുവെന്ന് ആഡിറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ടി പദ്ധതി ജനങ്ങള്‍ക്ക് ശാരീരികവും മാനസികവുമായി വളരെയധികം പ്രയോജനപ്പെട്ടുവെന്ന് കമ്മിറ്റിയ്ക്ക് ഉത്തമ ബോധ്യം വന്നതിനാല്‍ ടി പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച ഓഡിറ്റ് പരാമര്‍ശം ഒഴിവാക്കി നല്‍കണമെന്ന് ബഹു.ഡെപ്യൂട്ടി ഡയറക്ടര്‍ , കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1-36 സ്പീച്ച് ബിഹേവിയര്‍ ,ഒക്കുപ്പേഷന്‍ തെറാപ്പി പദ്ധതി -മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധം-58,490/- രൂപ തടസ്സപ്പെടുത്തുന്നു. 1-36 ഓഡിറ്റ് പരാമര്‍ശം യോഗം ചര്‍ച്ച ചെയ്തു. ടി പരാമര്‍ശവുമായി ബന്ധപ്പെട്ട് ഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍ ശ്രീമതി.ഉഷാകുമാരി.എല്‍ നല്‍കിയ മറുപടിയും യോഗം ചര്‍ച്ച ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകളുളള 11 കുട്ടികളെയാണ് തെറാപ്പി ചെയ്തത്. ഇവര്‍ക്ക് ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുകളുളളതിനാല്‍ ഇവരുടെ കുടുംബാംഗങ്ങളാണ് ഗ്രാമസഭകളില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇവരുടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥ ടി പദ്ധതി നടപ്പിലാക്കിയത് എന്ന് യോഗം വിലയിരുത്തി . തെറാപ്പിയ്ക്കായി തെരെഞ്ഞെടുത്ത കുട്ടികള്‍ ഏറ്റവും അര്‍ഹരായിരുന്നവരാണെന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്ളുടെ നന്‍മയ്ക്കായി ചെയ്ത ടി പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച ഓഡിറ്റ് പരാമര്‍ശം ഒഴിവാക്കി നല്‍കണമെന്ന് ബഹു.ഡെപ്യൂട്ടി ഡയറക്ടര്‍ , കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1-44 പഞ്ചായത്തിന് കീഴിലുളള സ്കൂളുകളിലേയ്ക്ക് ലാപ്ടോപ്പും പ്രൊജക്ടറും പദ്ധതി -അപാകങ്ങള്‍ 1-44 ഓഡിറ്റ് പരാമര്‍ശം യോഗം വിശദമായി ചര്‍ച്ച ചെയ്തു. 2017 ഒക്ടോബര്‍ മാസത്തെ പഞ്ചായത്ത് കമ്മിറ്റിയിലാണ് പഞ്ചായത്തിന് കീഴിലുളള സ്കൂളുകളിലേയ്ക്ക് ലാപ്ടോപ്പും പ്രൊജക്ടറും എന്ന പദ്ധതി മെയിന്‍റനന്‍സ് ഫണ്ട് നോണ്‍ റോഡ് ധനകാര്യ കമ്മിഷന്‍ അവാര്‍ഡ് എന്നീ ഫണ്ടുകള്‍ ഉപയോഗിച്ച് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.തുടര്‍ന്ന് 2017 ഡിസംബര്‍ മാസത്തിലുളള പദ്ധതി ഭേദഗതി സമയത്ത് ടി പദ്ധതി ഭേദഗതി വരുത്തി ഡി.പി.സി അംഗീകാരം വാങ്ങിയിരുന്നു. തുടര്‍ന്ന് സ്കൂളിലെ തിരക്കുകള്‍ കാരണം മാര്‍ച്ച് മാസം 14 -ന് മാത്രമാണ് ടി പ്രോജക്ട് ടെണ്ടര്‍ ചെയ്യാന്‍ കഴിഞ്ഞത്. ടി സാമ്പത്തിക വര്‍ഷം കഴിയും മുമ്പെ പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് 7 ദിവസത്തെ സമയം മാത്രം നല്‍കി ടെണ്ടര്‍ വിളിച്ചത്. ലെനോവ കമ്പനിയുടെ ലാപ്ടോപ്പ് മികച്ചതായതിനാലാണ് വില കൂടുതല്‍ ആയിരുന്നിട്ടും പഞ്ചായത്ത് കമ്മിറ്റി ഇീാുൗലേൃ ണീൃഹറ എന്ന സ്ഥാപനം ക്വാട്ട് ചെയ്ത 33900/- രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു നല്‍കിയത്. ആയത് പ്രകാരം കൂടിയ കമ്മിറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് സപ്ലൈ ഓര്‍ഡര്‍ നല്‍കിയതും പര്‍ച്ചെയ്സ് നടത്തിയതെന്നു യോഗം വിലയിരുത്തി. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ടി പദ്ധതി നടപ്പിലാക്കിടിട്ടുളളത്. ആയതിനാല്‍ ടി പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച ഓഡിറ്റ് പരാമര്‍ശം ഒഴിവാക്കി നല്‍കണമെന്ന് ബഹു.ഡെപ്യൂട്ടി ഡയറക്ടര്‍ , കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. ഭാഗം-3 3-1 3-1 ഓഡിറ്റ് പരാമര്‍ശം യോഗം ചര്‍ച്ച ചെയ്തു. പാലൈക്കോണം കമ്മ്യൂണിറ്റി ഹാളിന് ഫര്‍ണിച്ചര്‍, പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിന് ഫര്‍ണിച്ചര്‍ , വിട്ടു കിട്ടിയ സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ എന്നീ പ്രോജക്ടുകളുടെ നിര്‍വ്വഹണത്തില്‍ മേലതില്‍ ഇന്‍ഡസ്ട്രീസ് സമര്‍പ്പിച്ച ക്വട്ടേഷന്‍ ഉയര്‍ന്ന നിരക്കില്‍ ആണെങ്കിലും മുന്‍കാലങ്ങളില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ മേഖലകളില്‍ വിതരണം ചെയ്ത സാധനങ്ങളെകുറിച്ച് ഗുണനിലവാരം കുറവാണ് എന്ന പരാമര്‍ശം ജന പ്രതിനിധികളുടെ ഭാഗത്ത് നിന്നും പഞ്ചായത്ത് കമ്മിറ്റികളില്‍ ഉയര്‍ന്നു വന്നിട്ടുളളത് യോഗം ചര്‍ച്ച ചെയ്തു. ആയതിനാലാണ് പ്രൊക്യര്‍മെന്‍റ് കമ്മിറ്റി ടി ടെണ്ടര്‍ അംഗീകരിയ്ക്കുന്നതിന് മുമ്പായി തന്നെ മേലതില്‍ ഇന്‍ഡസ്ട്രീസ്സിന്‍റെ ഫര്‍ണിച്ചറുകളുടെ ഗുണനിലവാരം പരിശോധിക്കുകയും ഉറപ്പു വരുത്തുകയും ചെയ്തതെന്ന് യോഗം വിലയിരുത്തി. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ മറ്റു സ്ഥാപനങ്ങളുടെ ഫര്‍ണിച്ചറുകള്‍ വളരെയധികം ഗുണനിലവാരം കുറഞ്ഞതാണെന്ന് പഞ്ചായത്ത് കമ്മിറ്റിയ്ക്ക് ബോധ്യപ്പെടുകയും പഞ്ചായത്ത് കമ്മിറ്റി അംഗീകരിയ്ക്കുകയും ചെയ്താണ് മേലതില്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന് സപ്ലൈ ഓര്‍ഡര്‍ നല്‍കിയത്. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് നല്ല സേവനം നല്‍കുന്നതിനു വേണ്ടി സദുദ്ദേശ പരമായാണ് ടി പദ്ധതികള്‍ നിര്‍വ്വഹണം നടത്തിയിട്ടുളളത് എന്നും മന.പൂര്‍വ്വം യാതൊരു നഷ്ടവും നിര്‍വ്വഹണ ഉദ്യോഗസ്ഥയായിരുന്ന പഞ്ചായത്ത് സെക്രട്ടറി വരുത്തിയിട്ടില്ലെന്നും പഞ്ചായത്ത് കമ്മിറ്റിയ്ക്ക് ബോധ്യമുളളതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ടി പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച ഓഡിറ്റ് പരാമര്‍ശം ഒഴിവാക്കി നല്‍കണമെന്ന് ബഹു.ഡെപ്യൂട്ടി ഡയറക്ടര്‍ , കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
07/03/2020
2(2)
Agenda
ഓഡിറ്റ്‌
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2014/2015 സാമ്പത്തിക വര്‍ഷത്തില്‍ അസിസ്സ്റ്റന്‍റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ.പി.ജി അജയകുമാര്‍ നടപ്പിലാക്കിയ 104/14-15 ഭവന പുനരുദ്ധാരണം (എസ്സ്.സ്സി.പി), 105/14-15 കുടിവെളള കിണര്‍ നിര്‍മ്മാണം (എസ്സ്.സ്സി.പി) , 180/14-15 യുവാക്കള്‍ക്ക് ഓട്ടോറിക്ഷാ സബ്സിഡി (എസ്സ്.സ്സി.പി) എന്നീ പദ്ധതികളില്‍മേല്‍ സൂചന 1 പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ ഖണ്ഡിക 3.3 പ്രകാരം പ്രസ്തുത പദ്ധതികളുടെ ഗുണഭോക്താക്കള്‍ ധനസഹായം കൈപ്പറ്റിയതിന് രേഖകള്‍ സൂക്ഷിച്ചിട്ടില്ലായെന്ന് പരാമര്‍ശിച്ചിരിക്കുന്നത് യോഗം ചര്‍ച്ച ചെയ്തു. മേല്‍പറഞ്ഞ പദ്ധതികളെല്ലാം ബാങ്ക് ലോണ്‍ ലിങ്ക്ഡ് പ്രോജക്ടുകളായിരുന്നു. ആയതിനാല്‍ എല്ലാ ഗുണഭോക്താക്കളുടെയും ധനസഹായം ബാങ്ക് മുഖേനയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ സമയബന്ധിതമായി ബാങ്ക് സ്റ്റേറ്റുമെന്‍റുകള്‍ ലഭിയ്ക്കാത്തതിനാലാണ് ആഡിറ്റിന് ഹാജരാക്കുവാന്‍ സാധിയ്ക്കാതിരുന്നത്. ഗുണഭോക്താക്കള്‍ ആനുകൂല്യം ബാങ്ക് മുഖേന കൈപ്പറ്റിയതിന്‍റെ ബാങ്ക് സ്റ്റേറ്റുമെന്‍റുകള്‍ ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു. പ്രസ്തുത ഓഡിറ്റ് ഒബ്ജക്ഷന്‍ ഒഴിവാക്കി നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
07/03/2020
2(3)
Agenda
ഓഡിറ്റ്‌
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2016/2017 സാമ്പത്തിക വര്‍ഷത്തില്‍ കൊക്കോട്ടേല സര്‍ക്കിള്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീമതി.ബിന്ദു.എസ്സ്.റ്റി നടപ്പിലാക്കിയ ശുചിത്വ കക്കൂസ് നിര്‍മ്മാണം എന്ന പദ്ധതിക്ക് സൂചന 1 പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ ഖണ്ഡിക 3.17 പ്രകാരം തുക മുന്‍കൂര്‍ പിന്‍വലിച്ച് അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്നു എന്നുളള പരാമര്‍ശം യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ മേല്‍പറഞ്ഞ പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കേരള സംസ്ഥാനം 100% വെളിയിട വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിക്കപ്പെടേണ്ട സാഹചര്യത്തിലുമാണ് അഡ്വാന്‍സ് ലഭിച്ച് പണി പൂര്‍ത്തിയാക്കി വരുന്ന ഗുണഭോക്താക്കള്‍ക്ക് തുക അനുവദിക്കുന്നതിന് കാലതാമസം ഒഴിവാക്കുന്നതിനും വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലും സ്ഥലപരിശോധന നടത്തി നേരിട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥന് ബോധ്യപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലും പ്രസ്തുത പദ്ധതിക്ക് വകയിരുത്തിയിട്ടുളള ശുചിത്വ മിഷന്‍ തുക പൂര്‍ണ്ണമായും ചെലവഴിക്കുന്നതിനുമാണ് ടി തുക പിന്‍വലിച്ച് വി.ഇ.ഒ-യുടെ TSC അക്കൗണ്ടിലേയ്ക്ക് മാറ്റിയിട്ടുളളത്. എന്നാല്‍ 9 ഗുണഭോക്താക്കള്‍ മുഴുവന്‍ തുകയും കൈപ്പറ്റി പണി പൂര്‍ത്തീകരിയ്ക്കാത്തതിനാല്‍ മുഴുവന്‍ തുകയും തിരികെ ഈടാക്കി TSC അക്കൗണ്ടില്‍ അടവാക്കുന്നതാണ്. ആയതിനാല്‍ പ്രസ്തുത ഓഡിറ്റ് ഒബ്ജക്ഷന്‍ ഒഴിവാക്കി നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസര്‍ ശ്രീമതി.ബിന്ദു.എസ്സ്.റ്റി ഒറിജിനല്‍ ബില്‍ ബുക്ക് നഷ്ടപ്പെട്ടത് സംബന്ധിച്ച് സൂചന 1 പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ ഖണ്ഡിക 3.18 പരാമര്‍ശത്തിന് നല്‍കിയ വിശദീകരണം അനുഭാവപൂര്‍വ്വം പരിഗണിച്ച് പ്രസ്തുത ഓഡിറ്റ് ഒബ്ജക്ഷന്‍ ഒഴിവാക്കി നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
07/03/2020
2(4)
Agenda
ഓഡിറ്റ്‌
Decision
ഓഡിറ്റ്‌ പരാമര്‍ശം ഖണ്ഡിക 1 -38-(3-4) കേരള സംസ്ഥാന ഓഡിറ്റ്‌ വകുപ്പ്‌ 2018-2019 ലെ ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ ഖണ്ഡിക 3-4 വിശദമായി പരിശോധിച്ചു അസി.സെക്രട്ടറി നിര്‍വ്വഹണം നടത്തിയ പ്രോജക്റ്റ്‌ നം.79/2018-19പ്രകാരം ടെണ്ടര്‍ നടപടികൾ സ്വീകരിക്കുകയും ഏറ്റവും കുറവ് തുക രേഖപെടുത്തിയ ചെമ്പക മംഗലം ഫര്‍ണിച്ചര്‍ മാര്‍ട്ട് എന്ന സ്ഥാപനത്തിനു ടെണ്ടര്‍ അംഗീകരിച്ചു നല്‍കുകയായിരുന്നു.കട്ടില്‍ ഒന്നിന് 4250/-രൂപ നിരക്കില്‍ ആകെ 38 കട്ടിലുകലാണ് രണ്ടു തവണയായി (ആദ്യം 31,രണ്ടാമത് 7)വാങ്ങിയിട്ടുള്ളത്‌ .ആകെ 161500/-രൂപ മാത്രമാണ് നല്‍കിയിട്ടുള്ളത്‌.ഇതുകാരണം ഗ്രാമ പഞ്ചായത്തിനു നഷ്ടമുണ്ടായിട്ടില്ലെന്നും ആകയാൽ നിര്‍വഹണ ഉദ്യോഗസ്ഥന്‍റെബാധ്യതയായി രേഖപെടുതിയിട്ടുള്ള പരാമര്‍ശം ഒഴിവാക്കുന്നതിനും ഓഡിറ്റ്‌ വകുപ്പിനോട്‌ അഭ്യര്‍ഥിച്ചു തീരുമാനിച്ചു.
Meeting Date
07/03/2020
2(5)
Agenda
ഓഡിറ്റ്‌
Decision
No.4 ഓഡിറ്റ്‌ പരാമര്‍ശം 1-39 (3-5) 2018-19 ല്‍ അസി.സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി നിര്‍വഹണം നടത്തിയ പ്രോജക്റ്റ്‌ നമ്പര്‍ 67/18-19 പട്ടിക ജാതി കുടുംബങ്ങള്‍ക്ക്‌ വാട്ടര്‍ ടാങ്ക് നല്‍കൽ എന്ന പ്രോജക്ടിനായി നിയമപ്രകാരം ടെണ്ടര്‍ ക്ഷണിക്കുകയും അകെ ലഭിച്ച 3 ടെണ്ടറുകളില്‍ (ISI)മാര്‍ക്ക് രേഖപെടുതിയതുമായ ടെണ്ടറുകളിൽ ഏറ്റവും കുറവ് തുക രേഖപെടുത്തിയ സീന ഫര്‍ണിച്ചര്‍ & ഹാര്‍ഡ്‌വെയര്‍,കുറ്റിച്ചല്‍ എന്ന സ്ഥാപനത്തിന് 14/01/2019 ലെ 1(1)നമ്പര്‍ തീരുമാന പ്രകാരം ടെണ്ടര്‍ അംഗീകരിച്ചു നല്‍കുകയുമായിരുന്നു.ലഭിച്ച ടെണ്ടറുകളില്‍ ,ട്രൈ ടെക് ട്രേഡേഴ്സ് വഴുതക്കാട് എന്ന സ്ഥാപനം ടാങ്ക് ഒന്നിന് ,2175 രൂപ എന്ന കുറഞ്ഞ നിരക്ക് രേഖപെടുതിയിരുന്നു.എന്നാല്‍ ഈ വാട്ടര്‍ ടാങ്കിനുISI മുദ്ര ഉള്ളതായിരുന്നില്ല. മാത്രവുമല്ല ടെണ്ടര്‍ പ്രകാരം ലഭിച്ചിട്ടുള്ള എല്ലാ സാധനങ്ങളും വികസന കാര്യ സ്റ്റാന്‍ഡിഗ് കമ്മറ്റി ചെയര്‍മാന്‍റെ നേതൃത്വത്തിൽ ഗുണമേന്മ പരിശോധന നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ട്രൈ ടെക് ട്രേഡേഴ്സ് ,വഴുതക്കാട് ക്വാട്ട് ചെയ്ത ISI മുദ്രയില്ലാത്ത വാട്ടര്‍ ടാങ്കിനു ഗുണമേന്മ യില്ലായെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് ISI മുദ്രയുള്ള വാട്ടര്‍ ടാങ്ക് തന്നെ ഗുണ ഭോക്താക്കള്‍ക്ക് നല്‍കണമെന്ന നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ISI മുദ്രയുള്ള ഏറ്റവും കുറവ് തുക രേഖപെടുത്തിയ സീനാ ഫര്‍ണിച്ചര്‍ & ഹാര്‍ഡ്‌വെയര്‍ എന്ന സ്ഥാപനത്തിന് ടെണ്ടര്‍ നല്‍കിയിട്ടുള്ളത്‌ എന്നും ഗ്രാമപഞ്ചായത്തിനു നഷ്ടം സംഭവിച്ചിട്ടില്ലെന്നും കമ്മറ്റി വിലയിരുത്തി.ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ചുള്ള ഓഡിറ്റ്‌ പരാമര്‍ശവും തുക നിരാകരിക്കലും നീക്കം ചെയ്യുന്നതിന് ഓഡിറ്റ്‌ വകുപ്പ്‌ സീനിയര്‍ ഡെപ്യുട്ടി ഡയറക്ടറോടു അഭ്യര്‍ഥിച്ചു തീരുമാനിച്ചു .
Meeting Date
25/02/2020
1(1)
Agenda
ലൈഫ് മിഷന്‍
Decision
29/02/2020 തീയതിയില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ലൈഫ് മിഷന്‍ ജില്ലാ ഗുണഭോക്തൃ സംഗമത്തില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താക്കളെ പങ്കെടുപ്പിക്കുന്നതിന് വാഹന സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ആയതിലേക്കായി ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വരുന്ന സ്കൂള്‍ ബസുകള്‍ വിട്ടു തരുന്നതിനു സ്കൂള്‍ മേധാവികള്‍ക്ക് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/02/2020
1(2)
Agenda
ലൈഫ് മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ODF പ്ലസ്‌ പദ്ധതിയുടെ ഭാഗമായി കക്കൂസ് ഇല്ലാത്തവര്‍ക്ക് കക്കൂസ് അനുവദിക്കുന്നതിനായി പത്ര മാധ്യമത്തിലൂടെ ബ്ലോക്ക് തലത്തില്‍ അപേക്ഷ ക്ഷണിക്കുകയും ലഭിച്ച അപേക്ഷകളില്‍ അനുബന്ധമായി ചേര്‍ത്തിട്ടുള്ള 28 പേര്‍ അര്‍ഹരാണെന്ന് വി ഇ ഒ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ടി ഗുണഭോക്താക്കള്‍ ഗ്രാം സഭ അംഗീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ തുടര്‍ന്ന് വരുന്ന ഗ്രാമസഭയില്‍ സാധൂകരണം നടത്തുന്നതിനും ടി ഗുണഭോക്താക്കള്‍ക്ക് അടിയന്തിരമായി ആനുകൂല്യം അനുവദിക്കുന്നതിന് വി ഇ ഒ യെയും ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
25/02/2020
1(3)
Agenda
ലൈഫ് മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പി എം എ വൈ ഭവനപദ്ധതി പട്ടികയിൽ ഉൾപ്പെട്ടതും എന്നാൽ അനർഹരാണെന്ന് കണ്ടെത്തിയിട്ടുള്ളതുമായഉള്ളടക്കം ചെയ്തിരിക്കും പ്രകാരമുള്ള ഗുണഭോക്താക്കളെ ഒഴിവാക്കിയും പ്രസ്തുതവിവരം വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനെ അറിയ്ക്കുന്നതിനും തീരുമാനിച്ചു.
Meeting Date
25/02/2020
1(4)
Agenda
ലൈഫ് മിഷന്‍
Decision
29/02/2020 തീയതിയില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ലൈഫ് മിഷന്‍ ജില്ലാ ഗുണഭോക്തൃ സംഗമത്തില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താക്കളെ പങ്കെടുപ്പിക്കുന്നതിന് വാഹന സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ആയതിലേക്കായി ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വരുന്ന സ്കൂള്‍ ബസുകള്‍ എടുക്കുന്നതിനും, ആയതിനുള്ള ഇന്ധന ചെലവ് ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിനും കൂടുതല്‍ ഗുണഭോക്താക്കള്‍ പങ്കെടുക്കുന്നു എങ്കില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
25/02/2020
2(1)
Agenda
വാര്‍ഷിക പദ്ധതി 2020-2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വികസന രേഖയുടെ കരട് പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. ആയത് അംഗീകരിച്ചു. 29/02/2020 ശനിയാഴ്ച പകല്‍ 10.30 നു ആര്യനാട് പാരിഷ് ഹാളില്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വികസനസെമിനാര്‍ സംഘടിപ്പിക്കുന്നതിനും ആയതില്‍ വെച്ച് ടി കരട് വികസന രേഖ സമര്‍പ്പിച്ച് ചര്‍ച്ച ചെയ്ത് ആവശ്യമുള്ള മാറ്റം വരുത്തി അന്തിമമാക്കുന്നതിനും തീരുമാനിച്ചു.
Meeting Date
25/02/2020
2(2)
Agenda
വാര്‍ഷിക പദ്ധതി 2020-2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട കരട് പദ്ധതി രേഖ പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചു . വികസന സെമിനാര്‍ 03/03/2020 ചൊവ്വാഴ്ച ആര്യനാട് പാരിഷ് ഹാളില്‍ കൂടുന്നതിനും ആയതില്‍ ടി കരട് പദ്ധതി രേഖ സമര്‍പ്പിച്ച് ചര്‍ച്ച ചെയ്ത് ആവശ്യമുള്ള മാറ്റം വരുത്തി അന്തിമമാക്കുന്നതിനും തീരുമാനിച്ചു.
Meeting Date
11/02/2020
1(1)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2020/2021 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഡാറ്റാ എന്‍ട്രി ജോലികള്‍ ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ പരിഞ്ജാനമുളള ഒരാളെ 78 ദിവസത്തേയ്ക്ക് 700/- രൂപ ദിവസ വേതന നിരക്കില്‍ നിയമിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/02/2020
2(1)
Agenda
ദുരന്ത നിവാരണം പദ്ധതി തയ്യാറാക്കല്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ദുരന്തത നിവാരണ ആസൂത്രണ രേഖ , 2020 വാര്‍ഷിക പദ്ധതി രേഖ എന്നിവ പ്രിന്റ്‌ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും ക്വട്ടേഷന്‍ പ്രകാരം കുറഞ്ഞ തുക ക്വോട്ട് ചെയുന്ന പ്രിന്റിംഗ് പ്രസ്സിന് ക്വട്ടേഷന്‍ നല്‍കി പ്രിന്റ്‌ ചെയ്ത് തരുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/02/2020
3(1)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതി, നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത് 20/01/2020 തുറന്നു പരിശോധിച്ച ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ചു. ടി കരാറുകാരുമായി നിയമാനുസരണം കരാറില്‍ ഏര്‍പ്പെട്ട് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തി കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 അത്തിയറ ജി കെ നഗര്‍ മുതിയാന്‍പാറ അയ്യംകോണം ലബ്ബ റോഡ്‌ റ്റി ജി പ്രതാപ് 720745 2 കീഴ്പാലൂര്‍ വിനോബാനികേതന്‍ ബണ്ട് റോഡ്‌ നിര്‍മ്മാണം ജയകുമാര്‍ എന്‍ 1822192 3 കാനക്കുഴി - പേഴുംമൂട് റോഡ്‌ റ്റി ജി പ്രതാപ് 4 പുറുത്തിപ്പാറ സ്റ്റേഡിയം നിര്‍മ്മാണം ജയകുമാര്‍ എന്‍ 388775 5 പഞ്ചംതാങ്ങി കടവ് പൂര്‍ത്തീകരണം അനില്‍കുമാര്‍ ആര്‍ 355961 6 പറണ്ടോട് യു പി എസ് റോഡ്‌ സൈഡ് വാള്‍ കോണ്‍ക്രീറ്റ് മോനിച്ചന്‍ വി 128672 7 ഈഞ്ചപ്പുരി കല്ലുവരമ്പ് റോഡ് റീടാറിംഗ് അനില്‍കുമാര്‍ ആര്‍ 488993 8 കടുവാക്കുഴി രോഹിണിനട റോഡ് ഓടനിര്‍മ്മാണം ജയകുമാര്‍ എന്‍ 306768 9 പൊട്ടന്‍ചിറ - വലിയമല മേക്കുംകര റോഡ്‌ ഗോപി എസ് 557247 10 വേവറത്തല ബണ്ട് റോഡ്‌ നിര്‍മ്മാണം ബിനു ബി 442545 11 മൈലംമൂട് കണിയാവിളാകം അനില്‍കുമാര്‍ ആര്‍ 541784 12 കഞ്ചിമടക്ക് കളിയില്‍വിളാകം തടം ജയകുമാര്‍ ഡി 527103
Meeting Date
11/02/2020
3(2)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഞ്ഞുമോന്‍ കെ എന്ന കരാറുകാരന്‍ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികള്‍ അദ്ദേഹം മരണപ്പെട്ടതിനാല്‍ റീ ടെണ്ടര്‍ / ക്വട്ടേഷന്‍ ചെയ്ത് പൂര്‍ത്തീകരിക്കുവാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഞ്ഞുമോന്‍ കെ എന്ന കരാറുകാരന്‍ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികള്‍ അദ്ദേഹം മരണപ്പെട്ടതിനാല്‍ റീ ടെണ്ടര്‍ / ക്വട്ടേഷന്‍ ചെയ്ത് പൂര്‍ത്തീകരിക്കുവാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1, നടുവിള - പ്ലാവറതലയ്ക്കല്‍ പാറക്കുഴി റോഡ്‌ റീ ടാറിംഗ് 2, പള്ളിവേട്ട - മണലുവിള ചെറിയാര്യനാട് റോഡ്‌ റീ ടാറിംഗ് 3, പാലൈക്കോണം - കണിയാകുഴി റോഡ്‌ റീ ടാറിംഗ് 4 , ഇരിഞ്ചല്‍ - കണിയാകുഴി സ്ലാബ് നിര്‍മ്മാണം 1, നടുവിള - പ്ലാവറതലയ്ക്കല്‍ പാറക്കുഴി റോഡ്‌ റീ ടാറിംഗ് 2, പള്ളിവേട്ട - മണലുവിള ചെറിയാര്യനാട് റോഡ്‌ റീ ടാറിംഗ് 3, പാലൈക്കോണം - കണിയാകുഴി റോഡ്‌ റീ ടാറിംഗ് 4 , ഇരിഞ്ചല്‍ - കണിയാകുഴി സ്ലാബ് നിര്‍മ്മാണം
Meeting Date
11/02/2020
3(3)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഞ്ഞുമോന്‍ കെ എന്ന കരാറുകാരന്‍ ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികള്‍ അദ്ദേഹം മരണപ്പെട്ടതിനാല്‍ റീ ടെണ്ടര്‍ / ക്വട്ടേഷന്‍ ചെയ്ത് പൂര്‍ത്തീകരിക്കുവാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1, നടുവിള - പ്ലാവറതലയ്ക്കല്‍ പാറക്കുഴി റോഡ്‌ റീ ടാറിംഗ് 2, പള്ളിവേട്ട - മണലുവിള ചെറിയാര്യനാട് റോഡ്‌ റീ ടാറിംഗ് 3, പാലൈക്കോണം - കണിയാകുഴി റോഡ്‌ റീ ടാറിംഗ് 4 , ഇരിഞ്ചല്‍ - കണിയാകുഴി സ്ലാബ് നിര്‍മ്മാണം
Meeting Date
11/02/2020
3(4)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതി ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത് 20/01/2020 തുറന്നു പരിശോധിച്ച പ്രോജക്റ്റ് നമ്പര്‍ 131/2020 പി ഡബ്ല്യൂ ഡി ഗസ്റ്റ് ഹൌസ് റോഡ് റീടാറിംഗ് എന്ന പ്രവൃത്തിയില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ കുഞ്ഞുമോന്‍ കെ എന്നയാള്‍ മരണപ്പെട്ടതിനാല്‍ ടി പ്രവൃത്തി റീ ടെണ്ടര്‍ / ക്വട്ടേഷന്‍ ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/02/2020
3(5)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതി ഉള്‍പ്പെടുത്തി വി ഇ ഒ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 192 ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് കക്കൂസ് എന്ന പ്രോജക്ടിന്റെ ഉള്‍പ്പെടുത്തി ചുവടെ പറയുന്ന ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു ക്രമ നമ്പര്‍ പേര് മേല്‍വിലാസം സ്ഥലം പോസ്റ്റ്‌ ഓഫീസ് വാര്‍ഡ്‌ നമ്പര്‍ 1 പ്രകാശ് പ്രകാശ് ഭവന്‍ മുതുപുരം വിനോബ നികേതന്‍ 1 2 ശാരിക എസ് പി എസ് പി ഹൗസ് ബൌണ്ടര്‍ മുക്ക് പറണ്ടോട് 3 3 സുരേഷ് CHE റോഡരികത്ത് വീട് കോട്ടയ്ക്കകം കോട്ടയ്ക്കകം 4 4 ഉഷ കുടപ്പാറ വീട്‌ കൊക്കൊട്ടെല കൊക്കൊട്ടെല 6 5 സജീല എന്‍ എം കടുക്കോട് കാനക്കുഴി 11 6 സുരേഷ് കുമാര്‍ തുരുത്തി വിളാകം ചൂഴ ആര്യനാട് 12 7 ലൈല ബീവി പള്ളി വിള വീട് താന്നിമൂട് ആര്യനാട് 13 8 നെല്‍സണ്‍ റോഡരികത്ത് വീട് ഐത്തി പറണ്ടോട് 17 9 ബീനാകുമാരി ഈഞ്ചപ്പുരി 5 10 സുനിത അയ്യംകോണം പേഴുംമൂട് 9
Meeting Date
11/02/2020
3(6)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താവ് ആയിരുന്ന ശ്രീമതി. രാജമ്മ വലിയമല പുത്തന്‍ വീട് ചേരപ്പള്ളി എന്നയാള്‍ മരണപ്പെട്ടതിനാല്‍ ടിയാളുടെ മകന്‍ ശ്രീ ശ്രീ സുരേഷ് വലിയമല പുത്തന്‍ വീട് ചേരപ്പള്ളി എന്നയാള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/02/2020
3(7)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താവ് ആയിരുന്ന ശ്രീ. ലക്ഷ്മണന്‍ നാടാര്‍ ഊറുവള്ളി പുത്തന്‍ വീട് കടുക്കോട് എന്നയാള്‍ മരണപ്പെട്ടതിനാല്‍ ടിയാളുടെ ഭാര്യ ശ്രീമതി സരസമ്മ ഊറുവള്ളി പുത്തന്‍ വീട് കടുക്കോട് എന്നയാള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/02/2020
3(8)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ പൊതുമരാമത്ത് പ്രവൃത്തിയ്ക്ക് തടസ്സം നില്‍ക്കുന്ന (KKP201/10,201/6) എന്നീ പോസ്റ്റുകള്‍ മാറ്റുന്നതിന് പൂവച്ചല്‍ കെ എസ്എ ഇ ബി അസിസ്റ്റന്റ് എന്‍ജിനിയറുടെ 03/02/2020 ലെ DBNo.09/ES-PVL/19-20/134 നമ്പര്‍ എസ്റ്റിമേറ്റ് പ്രകാരം 24901/- രൂപ ഒടുക്കുന്നതിനു അറിയിച്ചിരിക്കുന്നു. ടി തുക തനത് ഫണ്ടില്‍ നിന്നും ഒടുക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/02/2020
3(9)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ ഹരിജന്‍ കോളനിയില്‍ റോഡില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുന്ന മണ്‍തിട്ട ഇടിഞ്ഞ് വീണ് റോഡിന് അപകടമുണ്ടാകാതിരിക്കാനായി പാര്‍ശ്വഭിത്തി നിര്‍മ്മിക്കുന്നതിനും നിര്‍മ്മാണം പൂര്‍ത്തിയായ പാര്‍ശ്വഭിത്തി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു.
Meeting Date
11/02/2020
3(10)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2019-2020 വര്‍ഷത്തെ ഭിന്നശേഷി കലോത്സവം 24/02/2020 തിങ്കളാഴ്ച ആര്യനാട് പാരിഷ് ഹാളില്‍ വെച്ച് നടത്തുന്നതിനു തീരുമാനിച്ചു.
Meeting Date
11/02/2020
3(11)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി റീ ടെണ്ടര്‍ നടത്തിയ ടെണ്ടറുകളില്‍ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് ഏക ടെണ്ടര്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്‌. ആയത് കമ്മറ്റി പരിശോധിച്ച് ചര്‍ച്ച നടത്തി ആയത് ചുവടെ പറയുംപ്രകാരം അംഗീകരിച്ചു. ടി ടെണ്ടറുകള്‍ എക്സിക്യുട്ടീവ്‌ എന്‍ജിനിയര്‍ നിര്‍വഹണ അധ്യക്ഷനായ കമ്മറ്റി സമര്‍പ്പിച്ച് അംഗീകാരം ലഭ്യമാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തി കരാറുകാരന്‍ തുക 1 പുറുത്തിപ്പാറ സ്റ്റേറഡിയം നിര്‍മ്മാണം ജയകുമാര്‍ എന്‍ 38877 2 ഈഞ്ചപ്പുരി കല്ലുവരമ്പ് റോഡ്‌ റീ ടാറിംഗ് അനില്‍കുമാര്‍ ആര്‍ 488993 3 കാഞ്ചിമടക്ക്‌ - കളിയല്‍ വിളാകം തടം ജയകുമാര്‍ ഡി 527103
Meeting Date
11/02/2020
3(12)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ ലൂഥര്‍ ഗിരി - വലിയവിള റോഡ്‌ നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനു 28213/- രൂപയുടെ എസ്റ്റിമേറ്റ് KSEB ആര്യനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചിരിക്കുന്നു. ടി എസ്റ്റിമേറ്റ് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി തുക പോസ്റ്റ് മാറ്റല്‍ എന്ന പ്രോജക്റ്റില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/02/2020
3(13)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 500000 രൂപയില്‍ താഴെ EPAC വരുന്ന മരാമത്ത് പ്രവൃത്തികളില്‍ ഇനിയും ടെണ്ടര്‍ ചെയ്യാനുള്ളവ ഈ സാമ്പത്തിക വര്‍ഷം കഴിയാന്‍ ഒരു മാസം മാത്രം സമയമുള്ളതിനാല്‍ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് മാന്വല്‍ ടെണ്ടര്‍ ചെയ്ത് പൂര്‍ത്തീകരിക്കാന്‍ LSGD അസിസ്റ്റന്റ് എന്ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/02/2020
3(14)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പ്ലാന്‍ ഫണ്ട് പൊതു വിഭാഗം ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകളുടെ നിര്‍വഹണം പൂര്‍ത്തിയായി എങ്കിലും ഫണ്ടിന്റെ അപര്യാപ്തതയാല്‍ തുക കൈമാറാന്‍ കഴിഞ്ഞില്ല. വളരെ അടിയന്തിരമായി ടി പ്രോജക്റ്റുകളുടെ ഗുണഭോക്താക്കള്‍ക്കും , വിതരണക്കാര്‍ക്കും തുക കൈമാറേണ്ടതിനാല്‍ പദ്ധതി ഭേദഗതി സമയത്ത് തനത് ഫണ്ടില്‍ നിന്നും തുക വകയിരുത്തി ടി പ്രോജക്റ്റുകള്‍ ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കി നിര്‍വഹണം നടത്താന്‍ തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പരും പേരും തനത് ഫണ്ടില്‍ നിന്നും അധികമായി ഉള്‍പ്പെടുത്തേണ്ട തുക 1 16, ഭിന്നശേഷിക്കാരായകുട്ടികള്‍ക്ക് കലാ കായിക മത്സരം 51629 2 195 പറണ്ടോട് ആശുപത്രിക്ക് സ്ഥലം വാങ്ങല്‍ 1000000 3 55 ഹരിത ഭവനം 105000 4 6 കേരളോത്സവം 25000
Meeting Date
11/02/2020
3(15)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 249 പള്ളിവേട്ട - കരിമാംകുഴി- റോഡ് കോണ്‍ക്രീറ്റ് എന്ന സ്പില്‍ ഓവര്‍ പ്രവൃത്തി കരാറില്‍ ഏര്‍പ്പെട്ട് നാളിതുവരെയും ആരംഭിക്കാത്തതിനാല്‍ ടി കരാറുകാരനുമായുള്ള കരാര്‍ റദ്ദ് ചെയ്ത് ടി കരാറുകാരനെ ടി പ്രവൃത്തിയില്‍ നിന്നും ഒഴുവാക്കുന്നതിനും മാനുവല്‍ ടെണ്ടര്‍ ചെയ്ത് 2020 മാര്‍ച്ച് 31 നു മുന്പ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനും എല്‍ എസ് ജി ഡി അസ്സിസ്റ്റന്റ് എന്ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/02/2020
3(16)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 24 ക്ഷീര സമൃദ്ധി എന്ന പ്രോജക്റ്റില്‍ ബ്ലോക്ക് പഞ്ചായത്ത് വിഹിതം 200000/- രൂപയില്‍ നിന്നും 600000/- രൂപയായി ഉയര്‍ത്തുന്നതിന് പദ്ധതി ഭേദഗതി സമയത്ത് ഭേദഗതി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിന് തീരുമാനിച്ചു.
Meeting Date
11/02/2020
3(17)
Agenda
വാര്‍ഷിക പദ്ധതി 2019-20
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഞ്ഞുമോന്‍ കെ എന്ന കരാറുകാരന്‍ ഏറ്റെടുത്തിട്ടുള്ള വലിയമല എസ് സി കോളനി ഇട റോഡ്‌ കോണ്‍ക്രീറ്റ് എന്ന പ്രവൃത്തി അദ്ദേഹം മരണപ്പെട്ടതിനാല്‍ മാനുവല്‍ റീ ടെണ്ടര്‍ ചെയ്ത് പൂര്‍ത്തീകരിക്കുവാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/02/2020
4(1)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള Completion of Keezhpalur Gramakedram എന്ന പ്രവൃത്തിയ്ക്ക് വേണ്ടി നടത്തിയ ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ ജയകുമാര്‍ ഡി എന്നയാളുടെ ടെണ്ടര്‍ കമ്മറ്റി അംഗീകരിച്ചു. ടിയാളുമായി നിയമാനുസരണം കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.