Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2018/2019 വര്‍ഷത്തെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു. 1-30 ജാഗ്രതാ സമിതി - ഫര്‍ണിച്ചര്‍ വാങ്ങല്‍ -സ്റ്റോര്‍പര്‍ച്ചെയ്സ് മാന്വലിന് വിരുദ്ധം 1-30 ഓഡിറ്റ് പരാമര്‍ശം യോഗം ചര്‍ച്ച ചെയ്തു. ജാഗ്രതാ സമിതി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഫര്‍ണിച്ചറുകള്‍ വാങ്ങിയത് എന്ന് യോഗം വിലയിരുത്തി. നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ അറിവില്ലായ്മ കൊണ്ടാണ് ടെണ്ടര്‍ ക്ഷണിക്കുന്നതിനു പകരം ക്വട്ടേഷന്‍ ക്ഷണിച്ചു പദ്ധതി നടപ്പിലാക്കിയത്. വാങ്ങിയ സാധനങ്ങള്‍ എല്ലാംതന്നെ സ്റ്റോക്കില്‍ എടുക്കുകയും ജാഗ്രതാ സമിതി ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നല്ല ഉദ്ദ്യേശ്യത്തോടെയും ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടണം എന്ന ആഗ്രഹത്തോടെയുമാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍ ടി പദ്ധതി നിര്‍വ്വഹണം നടത്തയതെന്ന് കമ്മിറ്റിയ്ക്ക് ഉത്തമ ബോധ്യം വന്നതിനാല്‍ ഓഡിറ്റ് പരാമര്‍ശം ഒഴിവാക്കി നല്‍കണമെന്ന് ബഹു.ഡെപ്യൂട്ടി ഡയറക്ടര്‍ , കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1-35 വനിതകള്‍ക്ക് യോഗ പരിശീലനം പദ്ധതി - മാര്‍ഗ്ഗ രേഖയ്ക്ക് വിരുദ്ധം 50,000/- രൂപ തടസ്സപ്പെടുത്തുന്നു. 1-35 ഓഡിറ്റ് പരാമര്‍ശം യോഗം ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഗവ. ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ മറുപടി യോഗം വിശദമായി ചര്‍ച്ച ചെയ്തു. 2018/19 സാമ്പത്തിക വര്‍ഷം വളരെ വൈകിയാണ് ടി പ്രോജക്ടിന്‍റെ നിര്‍വ്വഹണ ചുമതല ടി നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചതെന്നും ടി പദ്ധതിയുടെ അടങ്കല്‍ തുക ഉപയോഗിച്ച് യോഗ ട്രെയിനറെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ യോഗ ട്രെയിനറെ കണ്ടെത്തുകയും പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച ഗുണഭോക്താക്കള്‍ക്കാണ് യോഗ ട്രെയിനിംഗ് നല്‍കിയത്. യോഗ ട്രെയിംനിംഗ് വളരെ നല്ലരീതിയിലാണ് പരിശീലിപ്പിച്ചതെന്ന് വാര്‍ഡ് മെമ്പര്‍മാര്‍ കമ്മിറ്റിയില്‍ അഭിപ്രായപ്പെട്ടു. ഗുണഭോക്താക്കളില്‍ നിന്നും യോഗ പരിശീലനത്തെ കുറിച്ച് നല്ല അഭിപ്രായമാണുളളതെന്നും കമ്മിറ്റി വിലയിരുത്തി. മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി തുക ചെലവഴിച്ചുവെന്ന് ആഡിറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ടി പദ്ധതി ജനങ്ങള്‍ക്ക് ശാരീരികവും മാനസികവുമായി വളരെയധികം പ്രയോജനപ്പെട്ടുവെന്ന് കമ്മിറ്റിയ്ക്ക് ഉത്തമ ബോധ്യം വന്നതിനാല്‍ ടി പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച ഓഡിറ്റ് പരാമര്‍ശം ഒഴിവാക്കി നല്‍കണമെന്ന് ബഹു.ഡെപ്യൂട്ടി ഡയറക്ടര്‍ , കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1-36 സ്പീച്ച് ബിഹേവിയര്‍ ,ഒക്കുപ്പേഷന്‍ തെറാപ്പി പദ്ധതി -മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധം-58,490/- രൂപ തടസ്സപ്പെടുത്തുന്നു. 1-36 ഓഡിറ്റ് പരാമര്‍ശം യോഗം ചര്‍ച്ച ചെയ്തു. ടി പരാമര്‍ശവുമായി ബന്ധപ്പെട്ട് ഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍ ശ്രീമതി.ഉഷാകുമാരി.എല്‍ നല്‍കിയ മറുപടിയും യോഗം ചര്‍ച്ച ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകളുളള 11 കുട്ടികളെയാണ് തെറാപ്പി ചെയ്തത്. ഇവര്‍ക്ക് ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുകളുളളതിനാല്‍ ഇവരുടെ കുടുംബാംഗങ്ങളാണ് ഗ്രാമസഭകളില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇവരുടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥ ടി പദ്ധതി നടപ്പിലാക്കിയത് എന്ന് യോഗം വിലയിരുത്തി . തെറാപ്പിയ്ക്കായി തെരെഞ്ഞെടുത്ത കുട്ടികള്‍ ഏറ്റവും അര്‍ഹരായിരുന്നവരാണെന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്ളുടെ നന്‍മയ്ക്കായി ചെയ്ത ടി പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച ഓഡിറ്റ് പരാമര്‍ശം ഒഴിവാക്കി നല്‍കണമെന്ന് ബഹു.ഡെപ്യൂട്ടി ഡയറക്ടര്‍ , കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1-44 പഞ്ചായത്തിന് കീഴിലുളള സ്കൂളുകളിലേയ്ക്ക് ലാപ്ടോപ്പും പ്രൊജക്ടറും പദ്ധതി -അപാകങ്ങള്‍ 1-44 ഓഡിറ്റ് പരാമര്‍ശം യോഗം വിശദമായി ചര്‍ച്ച ചെയ്തു. 2017 ഒക്ടോബര്‍ മാസത്തെ പഞ്ചായത്ത് കമ്മിറ്റിയിലാണ് പഞ്ചായത്തിന് കീഴിലുളള സ്കൂളുകളിലേയ്ക്ക് ലാപ്ടോപ്പും പ്രൊജക്ടറും എന്ന പദ്ധതി മെയിന്‍റനന്‍സ് ഫണ്ട് നോണ്‍ റോഡ് ധനകാര്യ കമ്മിഷന്‍ അവാര്‍ഡ് എന്നീ ഫണ്ടുകള്‍ ഉപയോഗിച്ച് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.തുടര്‍ന്ന് 2017 ഡിസംബര്‍ മാസത്തിലുളള പദ്ധതി ഭേദഗതി സമയത്ത് ടി പദ്ധതി ഭേദഗതി വരുത്തി ഡി.പി.സി അംഗീകാരം വാങ്ങിയിരുന്നു. തുടര്‍ന്ന് സ്കൂളിലെ തിരക്കുകള്‍ കാരണം മാര്‍ച്ച് മാസം 14 -ന് മാത്രമാണ് ടി പ്രോജക്ട് ടെണ്ടര്‍ ചെയ്യാന്‍ കഴിഞ്ഞത്. ടി സാമ്പത്തിക വര്‍ഷം കഴിയും മുമ്പെ പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് 7 ദിവസത്തെ സമയം മാത്രം നല്‍കി ടെണ്ടര്‍ വിളിച്ചത്. ലെനോവ കമ്പനിയുടെ ലാപ്ടോപ്പ് മികച്ചതായതിനാലാണ് വില കൂടുതല്‍ ആയിരുന്നിട്ടും പഞ്ചായത്ത് കമ്മിറ്റി ഇീാുൗലേൃ ണീൃഹറ എന്ന സ്ഥാപനം ക്വാട്ട് ചെയ്ത 33900/- രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു നല്‍കിയത്. ആയത് പ്രകാരം കൂടിയ കമ്മിറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് സപ്ലൈ ഓര്‍ഡര്‍ നല്‍കിയതും പര്‍ച്ചെയ്സ് നടത്തിയതെന്നു യോഗം വിലയിരുത്തി. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ടി പദ്ധതി നടപ്പിലാക്കിടിട്ടുളളത്. ആയതിനാല്‍ ടി പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച ഓഡിറ്റ് പരാമര്‍ശം ഒഴിവാക്കി നല്‍കണമെന്ന് ബഹു.ഡെപ്യൂട്ടി ഡയറക്ടര്‍ , കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. ഭാഗം-3 3-1 3-1 ഓഡിറ്റ് പരാമര്‍ശം യോഗം ചര്‍ച്ച ചെയ്തു. പാലൈക്കോണം കമ്മ്യൂണിറ്റി ഹാളിന് ഫര്‍ണിച്ചര്‍, പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിന് ഫര്‍ണിച്ചര്‍ , വിട്ടു കിട്ടിയ സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ എന്നീ പ്രോജക്ടുകളുടെ നിര്‍വ്വഹണത്തില്‍ മേലതില്‍ ഇന്‍ഡസ്ട്രീസ് സമര്‍പ്പിച്ച ക്വട്ടേഷന്‍ ഉയര്‍ന്ന നിരക്കില്‍ ആണെങ്കിലും മുന്‍കാലങ്ങളില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ മേഖലകളില്‍ വിതരണം ചെയ്ത സാധനങ്ങളെകുറിച്ച് ഗുണനിലവാരം കുറവാണ് എന്ന പരാമര്‍ശം ജന പ്രതിനിധികളുടെ ഭാഗത്ത് നിന്നും പഞ്ചായത്ത് കമ്മിറ്റികളില്‍ ഉയര്‍ന്നു വന്നിട്ടുളളത് യോഗം ചര്‍ച്ച ചെയ്തു. ആയതിനാലാണ് പ്രൊക്യര്‍മെന്‍റ് കമ്മിറ്റി ടി ടെണ്ടര്‍ അംഗീകരിയ്ക്കുന്നതിന് മുമ്പായി തന്നെ മേലതില്‍ ഇന്‍ഡസ്ട്രീസ്സിന്‍റെ ഫര്‍ണിച്ചറുകളുടെ ഗുണനിലവാരം പരിശോധിക്കുകയും ഉറപ്പു വരുത്തുകയും ചെയ്തതെന്ന് യോഗം വിലയിരുത്തി. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ മറ്റു സ്ഥാപനങ്ങളുടെ ഫര്‍ണിച്ചറുകള്‍ വളരെയധികം ഗുണനിലവാരം കുറഞ്ഞതാണെന്ന് പഞ്ചായത്ത് കമ്മിറ്റിയ്ക്ക് ബോധ്യപ്പെടുകയും പഞ്ചായത്ത് കമ്മിറ്റി അംഗീകരിയ്ക്കുകയും ചെയ്താണ് മേലതില്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന് സപ്ലൈ ഓര്‍ഡര്‍ നല്‍കിയത്. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് നല്ല സേവനം നല്‍കുന്നതിനു വേണ്ടി സദുദ്ദേശ പരമായാണ് ടി പദ്ധതികള്‍ നിര്‍വ്വഹണം നടത്തിയിട്ടുളളത് എന്നും മന.പൂര്‍വ്വം യാതൊരു നഷ്ടവും നിര്‍വ്വഹണ ഉദ്യോഗസ്ഥയായിരുന്ന പഞ്ചായത്ത് സെക്രട്ടറി വരുത്തിയിട്ടില്ലെന്നും പഞ്ചായത്ത് കമ്മിറ്റിയ്ക്ക് ബോധ്യമുളളതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ടി പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച ഓഡിറ്റ് പരാമര്‍ശം ഒഴിവാക്കി നല്‍കണമെന്ന് ബഹു.ഡെപ്യൂട്ടി ഡയറക്ടര്‍ , കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//