07/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2016/2017 സാമ്പത്തിക വര്‍ഷത്തില്‍ കൊക്കോട്ടേല സര്‍ക്കിള്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീമതി.ബിന്ദു.എസ്സ്.റ്റി നടപ്പിലാക്കിയ ശുചിത്വ കക്കൂസ് നിര്‍മ്മാണം എന്ന പദ്ധതിക്ക് സൂചന 1 പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ ഖണ്ഡിക 3.17 പ്രകാരം തുക മുന്‍കൂര്‍ പിന്‍വലിച്ച് അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്നു എന്നുളള പരാമര്‍ശം യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ മേല്‍പറഞ്ഞ പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കേരള സംസ്ഥാനം 100% വെളിയിട വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിക്കപ്പെടേണ്ട സാഹചര്യത്തിലുമാണ് അഡ്വാന്‍സ് ലഭിച്ച് പണി പൂര്‍ത്തിയാക്കി വരുന്ന ഗുണഭോക്താക്കള്‍ക്ക് തുക അനുവദിക്കുന്നതിന് കാലതാമസം ഒഴിവാക്കുന്നതിനും വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലും സ്ഥലപരിശോധന നടത്തി നേരിട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥന് ബോധ്യപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലും പ്രസ്തുത പദ്ധതിക്ക് വകയിരുത്തിയിട്ടുളള ശുചിത്വ മിഷന്‍ തുക പൂര്‍ണ്ണമായും ചെലവഴിക്കുന്നതിനുമാണ് ടി തുക പിന്‍വലിച്ച് വി.ഇ.ഒ-യുടെ TSC അക്കൗണ്ടിലേയ്ക്ക് മാറ്റിയിട്ടുളളത്. എന്നാല്‍ 9 ഗുണഭോക്താക്കള്‍ മുഴുവന്‍ തുകയും കൈപ്പറ്റി പണി പൂര്‍ത്തീകരിയ്ക്കാത്തതിനാല്‍ മുഴുവന്‍ തുകയും തിരികെ ഈടാക്കി TSC അക്കൗണ്ടില്‍ അടവാക്കുന്നതാണ്. ആയതിനാല്‍ പ്രസ്തുത ഓഡിറ്റ് ഒബ്ജക്ഷന്‍ ഒഴിവാക്കി നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസര്‍ ശ്രീമതി.ബിന്ദു.എസ്സ്.റ്റി ഒറിജിനല്‍ ബില്‍ ബുക്ക് നഷ്ടപ്പെട്ടത് സംബന്ധിച്ച് സൂചന 1 പ്രകാരമുളള ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ ഖണ്ഡിക 3.18 പരാമര്‍ശത്തിന് നല്‍കിയ വിശദീകരണം അനുഭാവപൂര്‍വ്വം പരിഗണിച്ച് പ്രസ്തുത ഓഡിറ്റ് ഒബ്ജക്ഷന്‍ ഒഴിവാക്കി നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//