07/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപെഴ്സൺന്റെ കത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്തു. ആര്യനാട് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കുടുംബശ്രീകളിൽ നിന്നും 1000 /- രൂപ സംഭാവനയായി സ്വീകരിച്ച് നിർമ്മിച്ച് നൽകുന്ന സ്നേഹ വീടിന്റെ ഗുണഭോക്താവായ കാഞ്ഞിരംമൂട് വാർഡിലെ അത്തിയറ, കിഴക്കുംകര വീട്ടിൽ ശ്രീമതി. ഓമനയെ 2019 ഫെബ്രവരി 14 ൽ നടത്തിയ സി.ഡി.എസ് വാർഷികത്തിൽ തിരഞ്ഞെടുത്തു. അതിനെ തുടർന്ന് സി.ഡി.എസ് വീടിന്റെ നിർമ്മാണ പ്രവൃത്തനങ്ങൾ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുകയും ടി ക്വട്ടേഷൻ പ്രകാരം ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ. പ്രശാന്തിന്റെ ക്വട്ടേഷൻ സി.ഡി.എസ് കമ്മിറ്റി അംഗീകരിച്ചു. ശ്രീ. പ്രശാന്ത് എഗ്രിമെന്റ് വയ്ക്കുകയും ആദ്യ ഗഡുവായി 87500/- രൂപ നൽകുന്നതിന് തീരുമാനിക്കുകയും ചെയ്തു. സി.ഡി.എസ് കമ്മിറ്റിയുടെ 8/11/2019 ലെ തീരുമാനം 10(1) പ്രകാരം ടിയാന് അഡ്വാൻസ് തുക കൈമാറിയിരുന്നെങ്കിലും ടിയാൻ കരാർ പ്രകാരം വീട് പണി പൂർത്തിയാക്കിയിട്ടില്ല. കരാറുകാരനായ ശ്രീ. പ്രശാന്ത് വീട് പണി നിർത്തി വച്ച കാര്യം സി.ഡി.എസിനെ അറിയിച്ചിട്ടില്ല. സി.ഡി.എസ് ഓഫീസിൽ നിന്നും ടിയാന് നിരന്തരം മൊബൈൽ ഫോൺ വഴിയും ലാൺ ഫോൺ വഴിയും നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കരാറുകാരൻ ഫോൺ എടുക്കുവാൻ തയ്യാറായിരുന്നില്ല. ടിയാന് രജിസ്ട്രേഡ് തപാൽ രണ്ട് പ്രാവിശ്യം അയച്ചിരുന്നെങ്കിലും യാതൊരുവിധ മറുപടിയും ടിയാനിൽ നിന്ന് ലഭ്യമായില്ല. സ്നേഹവീടിന്റെ നിർമ്മാണം ഏകദേശം ലിന്റിൽ ലെവൽ വരെ നിർമ്മാണം നടത്തി നിർമ്മാണ പ്രവൃത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. കരാറുകാരനുമായിട്ടുള്ള എഗ്രിമെന്റ് കാലാവധി തീർന്നതിനാലും ടിയാനുമായിട്ടുള്ള കാലാവധി പുതുക്കുവാൻ സി.ഡി.എസ് കമ്മിറ്റി തയ്യാറാകാത്ത സാഹചര്യത്തിൽ കരാറുകാരൻ ചെയ്ത നിർമ്മാണ പ്രവൃത്തനങ്ങളുടെ വാല്യുവേഷന്‍ എടുക്കുന്നതിന്എൽ.എസ്.ജി.ഡി അസ്സി.എഞ്ചിനീയറെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//