Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ഓഡിറ്റ്‌ പരാമര്‍ശം ഖണ്ഡിക 1 -38-(3-4) കേരള സംസ്ഥാന ഓഡിറ്റ്‌ വകുപ്പ്‌ 2018-2019 ലെ ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ ഖണ്ഡിക 3-4 വിശദമായി പരിശോധിച്ചു അസി.സെക്രട്ടറി നിര്‍വ്വഹണം നടത്തിയ പ്രോജക്റ്റ്‌ നം.79/2018-19പ്രകാരം ടെണ്ടര്‍ നടപടികൾ സ്വീകരിക്കുകയും ഏറ്റവും കുറവ് തുക രേഖപെടുത്തിയ ചെമ്പക മംഗലം ഫര്‍ണിച്ചര്‍ മാര്‍ട്ട് എന്ന സ്ഥാപനത്തിനു ടെണ്ടര്‍ അംഗീകരിച്ചു നല്‍കുകയായിരുന്നു.കട്ടില്‍ ഒന്നിന് 4250/-രൂപ നിരക്കില്‍ ആകെ 38 കട്ടിലുകലാണ് രണ്ടു തവണയായി (ആദ്യം 31,രണ്ടാമത് 7)വാങ്ങിയിട്ടുള്ളത്‌ .ആകെ 161500/-രൂപ മാത്രമാണ് നല്‍കിയിട്ടുള്ളത്‌.ഇതുകാരണം ഗ്രാമ പഞ്ചായത്തിനു നഷ്ടമുണ്ടായിട്ടില്ലെന്നും ആകയാൽ നിര്‍വഹണ ഉദ്യോഗസ്ഥന്‍റെബാധ്യതയായി രേഖപെടുതിയിട്ടുള്ള പരാമര്‍ശം ഒഴിവാക്കുന്നതിനും ഓഡിറ്റ്‌ വകുപ്പിനോട്‌ അഭ്യര്‍ഥിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//