Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
22/06/2020
|
#7 | D10 |
കത്തുകളും ഗവ . ഉത്തരവുകളും
|
പുതുതായി സാമൂഹ്യ സുരക്ഷാ പെന്‍ഷന് അപേക്ഷിക്കുന്ന ഒരു വ്യക്തി തന്റെ വയസ് തെളിയിക്കുന്നതിന് മറ്റു രേഖകളുടെ അഭാവത്തില്‍ വയസ് തെളിയിക്കുന്നതിന് ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നത് ഒഴുവാക്കി ധനകാര്യ ( എസ് എഫ്.സി -ബി) വകുപ്പിന്റെ 16/01/2020 ലെ 04/2020/ധന നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഉത്തരവായിട്ടുണ്ട്. ടി ഉത്തരവ് പ്രകാരം മറ്റു രേഖകള്‍ പരിശോധിച്ചതില്‍ 60 വയസ് പൂര്‍ത്തിയായിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തി നിരസിച്ച 16/01/2020 തീയതിയ്ക്ക് മുന്പ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ ടി സര്‍ക്കുലര്‍ ഇറങ്ങുന്നതിനു മുന്‍പുള്ള മാനദണ്ഡങ്ങള്‍ പ്രകാരം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുനതിനു പുനര്‍ അന്വേഷണത്തിനു അന്വേഷണ ഉദ്യോഗസ്ഥനു നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
22/06/2020
|
#7 | D11 |
കത്തുകളും ഗവ . ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പളളിവേട്ട വാര്‍ഡിലെ നടുവിള അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിന് എതിരെയുളള പരാതി സംബന്ധിച്ച് താലൂക്ക് ഓഫീസില്‍ നിന്നുളള കത്ത് പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ച ചെയ്തു. പരാതിക്കാരിയുടെ ആവശ്യപ്രകാരം , കൈയ്യേറിയ ഭൂമിയ്ക്കു പകരം ടിയാന്‍റെ ഭൂമിയോടു ചേര്‍ന്ന് പഞ്ചായത്തിന്‍റെ കൈവശത്തിലുളള ഭൂമിയില്‍ നിന്നും പകരം ഭൂമി വിട്ടുകൊടുക്കുന്നതിനും ആയത് അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി തിരിച്ചു നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിനും ബഹു.തഹസീല്‍ദാരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
22/06/2020
|
#7 | D12 |
കത്തുകളും ഗവ . ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ആര്യനാട് ടൌണ്‍ വാര്‍ഡില്‍ മേലെച്ചിറ റോഡില്‍ മഴക്കാലത്ത് നിലവിലുള്ള ഓടയില്‍ മണ്ണ് വന്നടിഞ്ഞു ഓട മൂടപ്പെടുകയും മഴവെള്ളം റോഡിലൂടെ സമീപ പ്രദേശങ്ങളിലെ വീടുകളിലേയ്ക്ക് ഒഴുകുന്നതായും ആകയാല്‍ ടി ഓടയിലെ മണ്ണ് നീക്കം ചെയ്ത് ഓട വൃത്തിയാക്കുന്നതിനും റോഡ് ഗതാഗതയോഗ്യമാക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുന്നതിനു ടി പ്രദേശത്തെ നാട്ടുകാര്‍ നല്‍കിയ നിവേദനം പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആകയാല്‍ ടി ഓടയിലെ മണ്ണ് നീക്കം ചെയ്ത് ഓട വൃവൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ടി പ്രവൃത്തി പൂര്‍ത്തീകരിച്ച ശേഷം എസ് ജി ഡി അസ്സിസ്റ്റന്റ് എന്‍ജിനിയിറുടെ വാല്യുവേഷന്‍ പ്രകാരം തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
22/06/2020
|
#7 | D13 |
കത്തുകളും ഗവ . ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചെമ്പകമംഗലം ക്ഷേത്രത്തിനു സമീപമുളള ഓട വൃത്തിയാക്കിയതിന് എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ വാല്യുവേഷന്‍ പ്രകാരം 10000/- രൂപ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
|
View |
|
22/06/2020
|
#7 | D14 |
കത്തുകളും ഗവ . ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ വാര്‍ഡില്‍ ഈ കഴിഞ്ഞ മഴക്കാലത്ത് കീഴ്പാലൂരില്‍ നിന്നും വിതുര പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചെരുപ്പാണി തോടിന്‍റെ വരമ്പ് ഭാഗം രണ്ടായി 20 മീറ്റര്‍ ദൂരം മുറിഞ്ഞ് പോകുകയും കീഴ്പാലൂരില്‍ നിന്നും ഒന്നാംപാലത്തിലേയ്ക്കുള്ള വരമ്പിന്‍റെ ഭാഗം 30 മീറ്റര്‍ ദൂരം പൊളിഞ്ഞു പോകുകയും 20 ഏക്കറോളം കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്. 100 കണക്കിന് ആള്‍ക്കാര്‍ ദിവസവും നടക്കുന്ന ഈ പ്രധാന വരമ്പ് കാല്‍നടയാത്രയ്ക്കുപോലും പറ്റാത്ത രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ വഴി നടക്കുന്ന കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ കിലോമീറ്ററോളം ചുറ്റിയാണ് ബസ് യാത്രയ്ക്ക് എത്തുന്നത്. ആയതിനാല്‍ ഈ രണ്ട് പ്രവര്‍ത്തികളും മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് വകുപ്പിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിന് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
22/06/2020
|
#7 | D15 |
കത്തുകളും ഗവ . ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പുറുത്തിപ്പാറ വാർഡിൽ പഞ്ചായത്ത് വക 75 സെൻ്റ് പുരയിടം സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പുറുത്തിപ്പാറ കോളനി കേന്ദ്രീകരിച്ച് രൂപീകരിച്ച മഹാത്മ കൃഷി യൂണിറ്റിൽ കൃഷി ചെയ്യുന്നതിനായി 27/05/2020 തീയതി മുതൽ ഒരു വർഷ കാലാവധിയിലേക്ക് വിട്ടു നൽകി തീരുമാനിച്ചിരിക്കുന്നു.
|
View |
|
22/06/2020
|
#7 | D16 |
കത്തുകളും ഗവ . ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ ശ്രീ ബി നിര്‍മലന്‍, കൊച്ചുവീട് ഇറവൂര്‍ ആര്യനാട് ടിയാള്‍ക്ക് ടിയാളുടെ വീട്ടിലേയ്ക്ക് പോകാന്‍ നിലവില്‍ വഴി ഇല്ല എന്നും ആകയാല്‍ ടി യാള്‍ വില കൊടുത്ത് വാങ്ങിയ വാങ്ങിയ നിലം എന്ന് ആധാരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭൂമിയില്‍ വാഹനം പോകുന്ന തരത്തില്‍ വഴി നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്തു. ടി അപേക്ഷയില്‍ ടിയാള്‍ക്ക് വീട്ടിലേയ്ക്ക് പോകാന്‍ വഴി സൗകര്യം ഇല്ലാത്ത സാഹചര്യത്തില്‍ ടി ഭൂമിയില്‍ വഴി സൗകര്യം ഒരുക്കുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.
|
View |
|
22/06/2020
|
#7 | D17 |
കത്തുകളും ഗവ . ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വലിയകലുങ്ക് വാർഡിൽ താമസിക്കുന്ന രഞ്ജിത്ത് .ഡി. ആർ, ഏദൻ, മുള്ളൻകല്ല്, പറണ്ടോട് പി.ഒ എന്നയാളുടെ കുടുംബം കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. എന്നാൽ പുതുതായി റേഷൻകാർഡ് എടുത്തപ്പോൾ ടിയാൾ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ടിയാൾക്ക് ബി.പി.എൽ കാർഡിന് അർഹതയുണ്ട്ടിഎന്ന് കമ്മിറ്റി വിലയിരുത്തി ആകയാല്‍ ടിയാൾക്ക് വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു വേണ്ടി മുൻഗണന വിഭാഗത്തിന് ലഭ്യമാകുന്ന ആനുകൂല്യം ലഭ്യമാക്കുന്നതിന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയറോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
|
View |
|
22/06/2020
|
#7 | D18 |
കത്തുകളും ഗവ . ഉത്തരവുകളും
|
സുഭിക്ഷകേരളം ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് പൊതുകുളങ്ങളില്‍ നടത്തുന്ന മത്സ്യകൃഷിക്ക് ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളില്‍ മത്സ്യകൃഷി നടത്തുന്നതിന് വ്യക്തികള്‍, ഗ്രൂപ്പുകള്‍, കുടുംബശ്രീ, വനിതാ-പുരുഷ സ്വയംസംഘങ്ങള്‍ , കാര്‍ഷിക കൂട്ടായ്മകള്‍ എന്നിവര്‍ക്ക് മത്സ്യകൃഷി നടത്തുന്നതിനുള്ള അനുമതി നല്‍കണമെന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കത്ത് കമ്മിറ്റി ചര്‍ച്ച ചെയ്തു. നിലവില്‍ പൊതു ജനങ്ങളുടെ ഉപയോഗത്തിലല്ലാത്ത കുളങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ ടി പദ്ധതി നടപ്പിലാക്കുന്നതിനു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യര്‍ഥിച്ചു തീരുമാനിച്ചു
|
View |
|
22/06/2020
|
#7 | D19 |
കത്തുകളും ഗവ . ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ റോഡ് വികസനത്തിന് തടസ്സം നില്‍കുന്ന TKA 36/3, TPM 54/3/7 എന്നീ വൈദ്യുതി പോസ്റ്റുകളും തേവിയാര്കുന്ന് വാര്‍ഡില്‍ റോഡ് വികസനത്തിന് തടസ്സം നില്‍കുന്ന BM/2,BM/3,BM/4,BM/5 എന്നീ വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിന് തുക ഒടുക്കുന്നതിലെക്കായി എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിനു K S E B തൊളിക്കോട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയറോട് അഭ്യര്‍ത്ഥിച്ചും ടി എസ്റ്റിമേറ്റ് പ്രകാരം തുക ഒടുക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
|
View |
|
22/06/2020
|
#7 | D20 |
കത്തുകളും ഗവ . ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന ജീവനക്കാര്‍ ഫെബ്രുവരി 2020 മുതല്‍ ജൂണ്‍ 2020 വരെ നടത്തുന്ന ഔദ്യോഗിക യാത്രകള്‍ അംഗീകരിക്കുന്നതിനും നിയമാനുസൃതമായ യാത്രാപ്പടി അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഫെബ്രുവരി 2020 1. ലിമ.പി.എസ്സ് ,അസ്സി.സെക്രട്ടറി 1. 04/02/2020 തിരു.ജില്ലാ പഞ്ചായത്തില്‍ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2. 05/02/2020 തിരു.ഡിപിസിയില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 3. 13/02/2020 നെടുമങ്ങാട് താലൂക്ക് അദാലത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 4. 18/02/2020 പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ സാക്ഷ്യപത്രം നല്‍കുന്നതിന് പോയി വന്നയാത്ര 5. 24/02/2020 ലൈഫ് മിഷന്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് വാമനപുരം ബ്ലോക്കില്‍ പോയി വന്നയാത്ര 6. 29/02/2020 തിരു. വെച്ചു നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2. ജയകുമാര്‍.എസ്സ് ,ഹെഡ് അക്കൗണ്ടന്‍റ് 1. 04/02/2020 നെടു.എസ്സ്.ബി.ഐ-യില്‍ ജി.എസ്സ്.റ്റി സംബന്ധിച്ച് പോയി വന്നയാത്ര 2. 10/02/2020 തിരു.കളക്ട്രേറ്റില്‍ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 3. 14/02/2020 നെടു.എസ്സ്.ബി.ഐ-യില്‍ ഫ്ളഡ് സെസ്സ് സംബന്ധിച്ച് പോയി വന്നയാത്ര 4. 18/02/2020 വൈസ് പ്രസിഡന്‍റിനോടൊപ്പം തിരു. പോയി വന്നയാത്ര 3.എസ്സ്.സനല്‍ കുമാര്‍,ഹെഡ് ക്ലാര്‍ക്ക് 1. 06/02/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ ബില്‍ നല്‍കുന്നതിന് പോയി വന്നയാത്ര 2. 14/02/2020 കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ പ്രതിമാസ യോഗത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 3.24/02/2020 തിരു.എസ്സ്.എല്‍.ഐ ഓഫീസില്‍ അപേക്ഷ നല്‍കുന്നതിന് പോയി വന്ന യാത്ര 4. 26/02/2020 തിരു.ജില്ലാ പഞ്ചായത്തില്‍ വികസന സെമിനാറില്‍ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 4.ഷിവിന്‍കുമാരി,സീനിയര്‍ക്ലാര്‍ക്ക് 1. 04/02/2020 തിരു.ജി.ഐ.എസ്സ് ഓഫീസില്‍ പോയി വന്ന യാത്ര 2. 06/02/2020 നെടു.എല്‍.ഐ.സി ഓഫീസില്‍ പോയി വന്നയാത്ര 3. 14/02/2020 ഡിഡിപി ഓഫീസില്‍ 05/02/20 തീയതിയിലെ എ3-501/2020 തപാല്‍ നല്‍കുന്നതിന് പോയി വന്ന യാത്ര 4. 24/02/2020 ഡിഡിപി ഓഫീസില്‍ ഓഡിറ്റ് അദാലത്ത് ക്ലിനിക് റിപ്പോര്‍ട്ട് നല്‍കുന്നതിന് പോയി വന്ന യാത്ര 5. 29/02/2020 തിരു. വെച്ചു നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 5.കൃഷ്ണകുമാര്‍, സീനിയര്‍ക്ലാര്‍ക്ക് 1. 05/02/2020 തിരു.ഡിപിസിയില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2. 06/02/2020 നെടു.ശബരി പ്രസില്‍ പദ്ധതി രേഖ പ്രിന്‍റിംഗിന് നല്‍കുന്നതിന് പോയി വന്നയാത്ര 3.29/02/2020 തിരു. വെച്ചു നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 6.സുരജ.ആര്‍, സീനിയര്‍ക്ലാര്‍ക്ക് 1. 29/02/2020 തിരു. വെച്ചു നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 7.അജിത്കുമാര്‍,ക്ലാര്‍ക്ക് 1. 05/02/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ പോയി വന്നയാത്ര 2. 12/02/2020 നെടു.അസ്സി.ലേബര്‍ ഓഫീസില്‍ പോയി വന്നയാത്ര 3. 17/02/2020 തിരു.ഡിഡിപി ഓഫീസില്‍ പോയി വന്നയാത്ര 4. 22/02/2020 തിരു.കളക്ട്രേറ്റില്‍ പോയി വന്നയാത്ര 5. 27/02/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട പോസ്റ്റര്‍ എടുക്കുന്നതിന് പോയി വന്നയാത്ര 8.സുനില്‍ കുമാര്‍,ക്ലാര്‍ക്ക് 1. 14/02/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ നികുതി പിരിവ് അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 9. രശ്മി.പി.എസ്സ്,ക്ലാര്‍ക്ക് 1. 14/02/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ നികുതി പിരിവ് അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 10.ഐ.അബ്ദുള്‍ സലിം,ഓഫീസ് അറ്റന്‍റന്‍റ് 1 .11/02/2020 നെടു.എസ്സ്.ബി.ഐ-യില്‍ ജി.എസ്സ്.റ്റി അടയ്ക്കാന്‍ പോയി വന്നയാത്ര 2. 12/02/2020 തിരു.ജില്ലാ പഞ്ചായത്തില്‍ ചെക്ക് നല്‍കുനനതിന് പോയി വന്നയാത്ര 3. 20/02/2020 ഡിഡിപി ഓഫീസില്‍ ലൈഫ് സംഗമത്തിന്‍റെ പോസ്റ്റര്‍ എടുക്കുന്നതിന് പോയി വന്നയാത്ര 11.ബിനുകുമാര്‍.റ്റി, ഓഫീസ് അറ്റന്‍റന്‍റ് 1. 14/02/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ നികുതി പിരിവ് അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2. 29/02/2020 തിരു. വെച്ചു നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര മാര്‍ച്ച് 2020 1. ലിമ.പി.എസ്സ് ,അസ്സി.സെക്രട്ടറി 1. 03/03/2020 നെടുമങ്ങാട് താലൂക്ക് അദാലത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2. 07/03/2020 സെക്രട്ടറിമാരുടെ പ്രതിമാസ അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് പേരൂര്‍ക്കട വെറ്റിനറി ഹാളില്‍ പോയി വന്നയാത്ര 3. 16/03/2020 റര്‍ബന്‍ മിഷന്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് വട്ടിയൂര്‍ക്കാവ് ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ പോയി വന്നയാത്ര 2. ജയകുമാര്‍.എസ്സ് ,ഹെഡ് അക്കൗണ്ടന്‍റ് 1. 05/03/2020 തിരു.പുത്തരിക്കണ്ടം മൈതാനിയില്‍ വികസനോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2.11/03/2020 നെടു.എസ്സ്.ബി.ഐ-യില്‍ ജി.എസ്സ്.റ്റി സംബന്ധിച്ച് പോയി വന്നയാത്ര 3. 18/03/2020 എ.എഫ്.എസ്സ് നല്‍കുന്നതിന് എല്‍.എഫ്.എ-യില്‍ പോയി വന്നയാത്ര 3.എസ്സ്.സനല്‍ കുമാര്‍,ഹെഡ് ക്ലാര്‍ക്ക് 1. 03/03/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ ബില്‍ നല്‍കുന്നതിന് പോയി വന്നയാത്ര 2. 04/03/2020 തിരു.വിവരാവകാശ കമ്മിഷ ന്‍,പിന്നോക്ക വികസന കോര്‍പ്പറേഷന്‍,ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പോയി വന്നയാത്ര 4.ഷിവിന്‍കുമാരി,സീനിയര്‍ക്ലാര്‍ക്ക് 1. 05/03/2020 ഡിഡിപി ഓഫീസില്‍ എന്‍.ആര്‍.എ,പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിനുളള അപേക്ഷ എന്നിവ നല്‍കുന്നതിന് പോയി വന്നയാത്ര 2.02/03/2020 വട്ടിയൂര്‍ക്കാവ് ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ റര്‍ബന്‍ മിഷനുമായി ബന്ധപ്പെട്ട് പോയി വന്നയാത്ര 3. 10/03/2020 തിരു.ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ പോയി വന്നയാത്ര 4. 11/03/2020 ഡിഡിപി ഓഫീസില്‍ പെന്‍ നമ്പറിനുളള അപേക്ഷ നല്‍കുന്നതിന് പോയി വന്നയാത്ര 5.കൃഷ്ണകുമാര്‍, സീനിയര്‍ക്ലാര്‍ക്ക് 1. 05/03/2020 തിരു.പുത്തരിക്കണ്ടം മൈതാനിയില്‍ വികസനോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2. 12/03/2020 തിരു.ജില്ലാ പഞ്ചായത്തില്‍ ഡിപിസിയില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 3. 16/03/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ തനത് ഫണ്ട് സ്റ്റേറ്റ്മെന്‍റ് നല്‍കുന്നതിന് പോയി വന്നയാത്ര 4. 17/03/2020 തിരു.ശുചിത്വ മിഷന്‍ ഓഫീസില്‍ പോയി വന്നയാത്ര 6..അജിത്കുമാര്‍,ക്ലാര്‍ക്ക് 1. 05/03/2020 തിരുവനന്തപുരത്ത് വെച്ചു നടന്ന വികസനോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 2. 12/03/2020 തിരു.ഡിഡിപി ഓഫീസില്‍ പോയി വന്ന യാത്ര 3. 17/03/2020 തിരു.ഡിഡിപി ഓഫീസില്‍ പോയി വന്ന യാത്ര 7.സുനില്‍ കുമാര്‍,ക്ലാര്‍ക്ക് 1. 05/03/2020 തിരുവനന്തപുരത്ത് വെച്ചു നടന്ന വികസനോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 2. 16/03/2020 വഞ്ചിയൂര്‍ അഡ്വക്കേറ്റ് ഓഫീസില്‍ കേസ് ഫയല്‍ നല്‍കുന്നതിന് പോയി വന്ന യാത്ര 8.ഐ.അബ്ദുള്‍ സലിം,ഓഫീസ് അറ്റന്‍റന്‍റ് 1. 03/03/2020 നെടുമങ്ങാട് എല്‍.ഐ.സി ഓഫീസില്‍ പോയി വന്ന യാത്ര 2. 12/03/2020 നെടുമങ്ങാട് എസ്സ്.ബി.ഐ-യില്‍ ജി.എസ്സ്.റ്റി അടയ്ക്കാന്‍ പോയി വന്ന യാത്ര 3. 16/03/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ ബില്‍ കൊടുക്കുന്നതിന് പോയി വന്നയാത്ര 9.ബിനുകുമാര്‍.റ്റി, ഓഫീസ് അറ്റന്‍റന്‍റ് 1. 12/03/2020 തിരു.ഡിഡിപിയില്‍ കത്ത് നല്‍കുന്നതിന് പോയി വന്ന യാത്ര 2. 18/03/2020 നെടുമങ്ങാട് പാഴ്സല്‍ സര്‍വ്വീസില്‍ നിന്നും പാഴ്സല്‍ എടുക്കുന്നതിന് പോയി വന്ന യാത്ര ഏപ്രില്‍ 2020 1.ഷിവിന്‍കുമാരി,സീനിയര്‍ക്ലാര്‍ക്ക് 1. 15/04/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ സെക്രട്ടറിയുടെ ശമ്പള ബില്‍ കൊടുക്കുന്നതിന് പോയി വന്നയാത്ര 2. 16/04/2020 തിരു.ഡിഡിപി ഓഫീസില്‍ അടിയന്തിര തപാല്‍ നല്‍കുന്നതിന് പോയി വന്ന യാത്ര 2.കൃഷ്ണകുമാര്‍, സീനിയര്‍ക്ലാര്‍ക്ക് 1. 21/04/2020 തിരു.ജില്ലാ പ്ലാനിംഗ് ഓഫീസില്‍ പോയി വന്ന യാത്ര 2. 27/04/2020 തിരു. ജില്ലാ പ്ലാനിംഗ് ഓഫീസില്‍ തനത് ഫണ്ട് സ്റ്റേറ്റുമെന്‍റ് നല്‍കുന്നതിന് പോയി വന്ന യാത്ര 3..അജിത്കുമാര്‍,ക്ലാര്‍ക്ക് 1. 20/04/2020 നെടുമങ്ങാട് അസ്സി.ലേബര്‍ ഓഫീസില്‍ പോയി വന്നയാത്ര 2. 21/04/2020 നെടു.തഹസീല്‍ദാര്‍ ഓഫീസില്‍ പോയി വന്നയാത്ര 3. 23/04/2020 നെടുമങ്ങാട് അസ്സി.ലേബര്‍ ഓഫീസില്‍ പോയി വന്നയാത്ര 4. 24/04/2020 നെടുമങ്ങാട് എല്‍.ഐ.സി ഓഫീസില്‍ പോയി വന്ന യാത്ര 5. 25/04/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ പോയി വന്ന യാത്ര മെയ് 2020 1.ജയകുമാര്‍.എസ്സ് ,ഹെഡ് അക്കൗണ്ടന്‍റ് 1. 05/05/2020 ലോക്കല്‍ഫണ്ട് ഓഡിറ്റ് ഓഫീസില്‍ പോയി വന്ന യാത്ര 2. 07/05/2020 തിരു.ഫോറസ്റ്റ് ഓഫീസില്‍ പോയി വന്നയാത്ര 3. 13/05/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ പോയി വന്നയാത്ര 4. 20/05/2020 തിരു.ഡിഡിപി ഓഫീസില്‍ പോയി വന്ന യാത്ര 2.എസ്സ്.സനല്‍ കുമാര്‍,ഹെഡ് ക്ലാര്‍ക്ക് 1. 25/05/2020 ബഹു.ജില്ലാ കളക്ടറുടെ ഓഫീസില്‍ മൊബൈല്‍ ടവര്‍ പരാതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിന് പോയി വന്ന യാത്ര 2 28/05/2020 തിരു.മനുഷ്യവകാശ കമ്മിഷന്‍ ഒഫീസില്‍ ജിയോ മൊബൈല്‍ ടവര്‍ നിര്‍മ്മാണം തടയുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിന് പോയി വന്ന യാത്ര 3.ഷിവിന്‍കുമാരി,സീനിയര്‍ക്ലാര്‍ക്ക് 1. 08/05/2020 തിരു.ഡിഡിപി ഓഫീസില്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിനുളള അപേക്ഷ നല്‍കുന്നതിന് പോയി വന്ന യാത്ര 2 18/05/2020 നെടുമങ്ങാട് എല്‍.ഐ.സി ഓഫീസില്‍ പോയി വന്ന യാത്ര 3 19/05/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ ചെക്ക് നല്‍കുന്നതിന് പോയി വന്ന യാത്ര 4 21/05/2020 തിരു.ഗവ.എംപ്ലോയീസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ റിക്കവറി അടയ്ക്കുന്നതിന് പോയി വന്ന യാത്ര 5 22/05/2020 തിരു.കേരള സ്റ്റേറ്റ് ബാക്ക്വേര്‍ഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ റിക്കവറി ചെക്ക് നല്‍കുന്നതിന് പോയി വന്ന യാത്ര 4.കൃഷ്ണകുമാര്‍, സീനിയര്‍ക്ലാര്‍ക്ക് 1. 08/05/2020 തിരു. ഡി.എഫ്.ഒ ഓഫീസില്‍ പോയി വന്ന യാത്ര 2. 11/05/2020 നെടു.ശബരി പ്രസില്‍ പദ്ധതി രേഖ പ്രിന്‍റ് ചെയ്യാന്‍ നല്‍കുന്നതിന് പോയി വന്ന യാത്ര 3. 12/05/2020 അരുവിക്കര വാട്ടര്‍ അതോറിറ്റിയില്‍ പോയി വന്ന യാത്ര 4. 14/05/2020 തിരു.ജില്ലാ പഞ്ചായത്തില്‍ പോയി വന്ന യാത്ര 5. 19/05/2020 നെടു.പട്ടിക വര്‍ഗ്ഗ വികസന ഓഫീസില്‍ ഫീസിബിളിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പോയി വന്ന യാത്ര 5..അജിത്കുമാര്‍,ക്ലാര്‍ക്ക് 1. 05/05/2020 തിരു.ഡിഡിപി ഓഫീസില്‍ കത്ത് നല്‍കുന്നതിന് പോയി വന്നയാത്ര 2 07/05/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ ബില്‍ നല്‍കുന്നതിന് പോയി വന്ന യാത്ര 3. 13/05/2020 തിരു.ഡിഡിപി ഓഫീസില്‍ പോയി വന്നയാത്ര 4. 26/05/2020 കാട്ടാക്കട ഫയര്‍ സ്റ്റേഷന്‍ ഓഫീസില്‍ പോയി വന്ന യാത്ര 6.ബിനുകുമാര്‍.റ്റി, ഓഫീസ് അറ്റന്‍റന്‍റ് 1. 12/05/2020 തിരു.ജില്ലാ പഞ്ചായത്തില്‍ എസ്റ്റിമേറ്റും റ്റി.എസ്സും വാങ്ങുനനതിന് പോയി വന്ന യാത്ര 2. 13/05/2020 തിരു.ലോക്കല്‍ ഫണ്ട് ഓഫീസില്‍ എ.എഫ്.എസ്സ് നല്‍കുന്നതിന് പോയി വന്ന യാത്ര ജൂണ്‍ 2020 1. ലിമ.പി.എസ്സ് ,അസ്സി.സെക്രട്ടറി 1. 03/06/2020 ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ദുരിതാശ്വാസനിധിയിലേയ്ക്കുളള കുടുംബശ്രീയുടെ ചെക്ക് നല്‍കുന്നതിന് പോയി വന്നയാത്ര 2. 12/06/2020 തിരു.ജില്ലാ പഞ്ചായത്തില്‍ കുടുംബശ്രീ ജനകീയ ഹോട്ടല്‍ സംബന്ധിച്ച് പോയി വന്ന യാത്ര 3. 25/06/2020 തിരു.കുടുംബശ്രീ ജില്ലാ മിഷനില്‍ പാഥേയം പദ്ധതി സംബന്ധിച്ച് പോയി വന്ന യാത്ര 2.ജയകുമാര്‍.എസ്സ് ,ഹെഡ് അക്കൗണ്ടന്‍റ് 1. 08/06/2020 തിരു ഡിഎംഒ ഓഫീസില്‍ പോയി വന്ന യാത്ര 2. 09/06/2020 തിരു ഡിഎംഒ ഓഫീസില്‍ പോയി വന്ന യാത്ര 3. 12/06/2020 വസ്തു വാങ്ങുന്നതിനുളള എന്‍ഒസി സംബന്ധിച്ച് തിരു ഡിഎംഒ ഓഫീസില്‍ പോയി വന്ന യാത്ര 4 15/06/2020 കല്ലിയൂര്‍ ഗ്രാമലക്ഷമി ഓഫീസില്‍ പോയി വന്ന യാത്ര 5 23/06/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ പോയി വന്ന യാത്ര 3.എസ്സ്.സനല്‍ കുമാര്‍,ഹെഡ് ക്ലാര്‍ക്ക് 1. 05/06/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച സാക്ഷ്യപത്രം നല്‍കുന്നതിന് പോയി വന്ന യാത്ര 2. 30/06/2020 തിരു.ഡിഡിപി ഓഫീസില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളുടെ 4 സെറ്റ് പട്ടിക നല്‍കുന്നതിന് പോയി വന്ന യാത്ര 4.ഷിവിന്‍കുമാരി,സീനിയര്‍ക്ലാര്‍ക്ക് 1. 04/06/2020 നെടുമങ്ങാട് എല്‍.ഐ.സി ഓഫീസില്‍ ജീവനക്കാരുടെ പ്രീമിയം അടയ്ക്കുന്നതിന് പോയി വന്ന യാത്ര 2. 10/06/2020 തിരു.കോ.ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ റിക്കവറി തുക അടയ്ക്കുന്നതിന് പോയി വന്ന യാത്ര 3 11/06/2020 നെടുമങ്ങാട് എസ്സ്ബിഐ-യില്‍ ജിഎസ്സ്റ്റി അടയ്ക്കുന്നതിന് പോയി വന്ന യാത്ര 4 22/06/2020 നെടു.താലൂക്ക് ഓഫീസില്‍ കേസ് സംബന്ധമായി പോയി വന്ന യാത്ര 5 26/06/2020 തിരു.ഡിഡിപി ഓഫീസില്‍ കെപിഇപിഎഫ് ക്ലോഷറിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിന് പോയി വന്ന യാത്ര 5.കൃഷ്ണകുമാര്‍, സീനിയര്‍ക്ലാര്‍ക്ക് 1. 08/06/2020 തിരു ഡിഎംഒ ഓഫീസില്‍ പോയി വന്ന യാത്ര 2. 09/06/2020 വസ്തു വാങ്ങുന്നതിനുളള എന്‍ഒസി സംബന്ധിച്ച് തിരു ഡിഎംഒ ഓഫീസില്‍ പോയി വന്ന യാത്ര 3 10/06/2020 പ്ലാനിംഗ് ഓഫീസില്‍ പദ്ധതി രേഖ സമര്‍പ്പിക്കുന്നതിന് പോയി വന്ന യാത്ര 4 12/06/2020 തിരു ഡിഎംഒ ഓഫീസില്‍ പോയി വന്ന യാത്ര 6..അജിത്കുമാര്‍,ക്ലാര്‍ക്ക് 1. 01/06/2020 തിരു.ഡിഡിപി ഓഫീസില്‍ കത്ത് നല്‍കുന്നതിന് പോയി വന്നയാത്ര 2. 09/06/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ കത്ത് നല്‍കുന്നതിന് പോയി വന്ന യാത്ര 3 15/06/2020 നെടു.സര്‍വ്വെ ഓഫീസില്‍ പോയി വന്ന യാത്ര 4 17/06/2020 തിരു.ജില്ലാ പഞ്ചായത്തില്‍ അന്തിമ വോട്ടര്‍ പട്ടിക നല്‍കുന്നതിന് പോയി വന്ന യാത്ര 5 24/06/2020 തിരു.കെ.എസ്സ്.ബി.സി.ഡി.സി-യില്‍ ചെക്ക് നല്‍കുന്നതിന് പോയി വന്ന യാത്ര 7.ഐ.അബ്ദുള്‍ സലിം,ഓഫീസ് അറ്റന്‍റന്‍റ് 1. 10/06/2020 നെടുമങ്ങാട് എല്‍ഐസി ഓഫീസില്‍ പോയി വന്ന യാത്ര 8.ബിനുകുമാര്‍.റ്റി, ഓഫീസ് അറ്റന്‍റന്‍റ് 1. 04/06/2020 കാട്ടാക്കട എംപ്ലോയ്മെന്‍റ് ഓഫീസില്‍ തൊഴില്‍ രഹിത വേതന അപേക്ഷ നല്‍കുന്നതിന് പോയി വന്ന യാത്ര
|
View |
|
22/06/2020
|
#7 | D21 |
കത്തുകളും ഗവ . ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ II/254 C നമ്പര്‍ വീട്ടില്‍ താമസിക്കുന്ന ശ്രീമതി എം എല്‍ താര , സാരംഗ് ഭവന്‍ മീനാങ്കല്‍ എന്നയാള്‍ താന്‍ പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട ആള്‍ ആണെന്നും തന്റെ വീട് നാളിതുവരെ വൈദ്യുതീകരിച്ചിട്ടില്ല എന്നും പുതുതായി റേഷന്‍ കാര്‍ഡ് എടുത്തപ്പോള്‍ ബി പി എല്‍ കാര്‍ഡ് അല്ല ലഭിച്ചത് എന്നും ബി പി എല്‍ കാര്‍ഡിന് അര്‍ഹതയുള്ള തന്റെ വീട് വൈദ്യുതീകരിക്കുന്നതിനു ബി പി എല്‍ കാര്‍ഡ് കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടിയാള്‍ നിലവില്‍ ബി പി എല്‍ കുടുംബമാണു എന്ന് വിലയിരുത്തുകയും ആകയാല്‍ വീട് വൈദ്യുതീകരിക്കുന്നതിന് ബി പി എല്‍ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ടിയാള്‍ക്കും നല്‍കുന്നതിന് കെ എസ് ഇ ബി തൊളിക്കോട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
22/06/2020
|
#7 | D22 |
കത്തുകളും ഗവ . ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ISO 9001-2015 ന്റെ ഭാഗമായി ഓരോ 6- മാസം കൂടുതോറും ഇന്റേണൽ ഓഡിറ്റ് നടത്തേണ്ടതുണ്ട്. ടി ഇന്റേണൽ ഓഡിറ്റ് 22/06/2020-ന് നടത്തേണ്ടതിന് ISO –യുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഇന്റേണൽ ഓഡിറ്റർമാരെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
|
View |
|
27/05/2020
|
#5 | D1 |
എം ജി എന്‍ ആര്‍ ജി എസ്
|
ആര്യനാട് ഗ്രമാപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്തിട്ടുള്ള ഉള്ളടക്കം ചെയ്തിരിക്കും പ്രകാരമുള്ള 24 വര്‍ക്കുകള്‍ എസ്റ്റിമേറ്റ് എടുത്തു സ്ക്രൂട്ടിണൈസിംഗ് ആയി വന്നിട്ടുണ്ട്. ടി വര്‍ക്കുകള്‍ക്കു ഭരണാനുമതി നല്കുവാന്‍ കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു
|
View |
|
27/05/2020
|
#5 | D2 |
എം ജി എന്‍ ആര്‍ ജി എസ്
|
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓഫീസിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ശ്രീമതി.ലക്ഷമി.എസ്സ് മെറ്റേര്‍ണിറ്റി ലീവില്‍ പ്രവേശിച്ചതിനാല്‍ പ്രസ്തുത ഓഫീസിലെ ജോലി തടസ്സപ്പെടാതിരിക്കാൻ ടി ഒഴിവിലേയ്ക്ക് പറണ്ടോട് , എം.വി ഹൗസില്‍ ശ്രീ.അനന്ദു വിജയന്‍ വി.എം - നെ 2020 ജൂൺ മുതൽ മുതല്‍ 500/- രൂപ ദിവസ വേതന നിരക്കില്‍ താൽക്കാലികമായി നിയമിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
27/05/2020
|
#5 | D3 |
എം ജി എന്‍ ആര്‍ ജി എസ്
|
ബഹു.തദ്ദേശ സ്വയംഭരണ (ഡിഡി) വകുപ്പിന്‍െറ 21/04/2020 തീയതിയിലെ സ.ഉ(സാധാ) നം .771/2020/തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാസ്ക് നിര്‍മ്മിച്ചു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരം ക്വട്ടേഷന്‍ ലഭിച്ചു. 1.എച്ച്.എസ്സ് ഗാര്‍മെന്‍റ്സ് - 10/പീസ് 2.കൈരളി കുടുംബശ്രീ - 12/പീസ് 3.തനിമ കുടുംബശ്രീ - 13 / പീസ് മേല്‍ പറഞ്ഞവയില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത എച്ച്.എസ്സ് ഗാര്‍മെന്‍റ്സ് -ന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ചും തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
|
View |
|
27/05/2020
|
#6 | D1 |
കുടുംബശ്രീ
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പ് വരുത്തുന്നതിനും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനും തീരുമാനിച്ചു.
|
View |
|
27/05/2020
|
#7 | D1 |
മഠത്ത് വാതില്‍ക്കല്‍ കുളം - ഉടമസ്ഥത
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് - ഇറവൂര്‍ - പറണ്ടോട് അരുകില്‍ ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം ഉള്ള കുളത്തിന്റെ ഉടമസ്ഥത ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റിനാണ് എന്നും ആകയാല്‍ ടി കുളത്തില്‍ ക്ഷേത്ര കമ്മറ്റിയെ അറിയിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടുള്ളതല്ല എന്നും കാണിച്ച് 11/03/2020 തീയതി ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് , സെക്രട്ടറി എന്നിവര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ടി കുളത്തിന്റെ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ ഉണ്ടെങ്കില്‍ ആയത് ഹാജരാക്കുന്നതിന് ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് , സെക്രട്ടറി എന്നിവര്‍ക്ക് 12/03/2020 തീയതി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കത്ത് നല്‍കിയെങ്കിലും നാളിതുവരെ മറുപടി ലഭിച്ചിട്ടില്ല. വില്ലേജ് രേഖകള്‍ പ്രകാരം ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ റീ സര്‍വ്വേ 52/2 ല്‍ 13.95 ആര്‍ സര്‍ക്കാര്‍ ചിറ പുറംമ്പോക്ക് എന്ന് കാണുന്നതായി 12/03/2020 ലെ 148/2020 നമ്പര്‍ കത്ത് പ്രകാരം ആര്യനാട് വില്ലേജ് ഓഫീസര്‍ അറിയിച്ചിരിക്കുന്നു. പൊതുമുതല്‍ സംരക്ഷിക്കണം എന്നുള്ള വില്ലേജ് ഓഫീസറുടെ അഭ്യര്‍ഥനപ്രകാരം ടി വിഷയം പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. വര്‍ഷങ്ങളായി ടി കുളത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഗ്രാമ പഞ്ചായത്ത് ആണ് എന്നും മുന്‍വര്‍ഷങ്ങളില്‍ ടി കുളത്തില്‍ ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ സമയത്ത് ജലദീപാലംഗാരങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ക്ഷേത്ര ഭാരവാഹികള്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം ഗ്രാമ പഞ്ചായത്ത് അനുമതി നല്‍കിയിരുന്നു എന്നും മെമ്പര്‍മാര്‍ അഭിപ്രായപ്പെട്ടു. റവന്യൂ രേഖകള്‍ പ്രകാരം ടി കുളം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കാണുന്നു എന്നതിനാല്‍ പൊതു സ്വത്ത് കൈമോശം വന്നു പോകാതിരിക്കാന്‍ ടി ക്ഷേത്ര കുളത്തിന്റെ അരികില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയുന്നതിനും പൊതുകുളം അന്യാധീനപ്പെട്ട് പോകാതിരിക്കാനും നിയമ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/05/2020
|
#7 | D2 |
മഠത്ത് വാതില്‍ക്കല്‍ കുളം - ഉടമസ്ഥത
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് - ഇറവൂര്‍ - പറണ്ടോട് അരുകില്‍ ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം ഉള്ള കുളത്തിന്റെ ഉടമസ്ഥത ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റിനാണ് എന്നുള്ള അവകാശ വാദം ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഉയര്‍ത്തിയ സാഹചര്യത്തില്‍ ടി കുളത്തിന്റെ ഉടമസ്ഥത പരിശോധിക്കുന്നതിന് വേണ്ട ആസ്തി രജിസ്റ്റര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലോ എല്‍ എസ് ജി ഡി എ ഇ ഓഫീസിലോ ലഭ്യമാട്ടില്ല. ആകയാല്‍ ആയത് വളരെയടിന്തിരമായി കണ്ടെത്തുന്നതിനു ആസ്തി രജിസ്റ്റര്‍ സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനു നിര്‍ദ്ദേശം നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/05/2020
|
#8 | D1 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ CANON IR2525 PHOTOSTATE MECHINE REPAIRE ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചു. 1. SILCON SYSTEMS & SERVICES ,THIRUVANANTHAPURAM – 16,360/- 2. KARTHIK SYSTEMS , THIRUVANANTHAPURAM – 15,340/- 3. VASISTHA BUSINESS SYSTEMS , THIRUVANANTHAPURAM – 16,500/- മേല്‍ പറഞ്ഞവയില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത KARTHIK SYSTEMS , THIRUVANANTHAPURAM ( 15,340/-) എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ യോഗം അംഗീകരിച്ചു . തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/05/2020
|
#8 | D2 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ സ്ഥാപിച്ചിരുന്ന വാര്‍ത്താ ബോര്‍ഡ് റോഡ് പണിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സ്ഥലത്ത് നിന്നും മാറ്റി വെച്ചിരിക്കുകയാണ് ടി ബോര്‍ഡ് പ്രസ്തുത സ്ഥലത്ത് നിന്നും മാറ്റി അനുയോജ്യമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കുന്നതിനും ആയതിനാവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/05/2020
|
#8 | D3 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണത്തിനായി വാങ്ങിയിട്ടുള്ള വസ്തുവില്‍ സ്പീക്കര്‍ ശ്രീ ജി കാര്‍ത്തികേയന്‍ അവര്‍കളുടെ നാമധേയത്തില്‍ കമ്മ്യൂണിട്ടി ഹാള്‍ നിര്‍മ്മിക്കുന്നതിന് എം എല്‍ എ ഫണ്ടില്‍ നിന്നും തുക അനുവദിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ബഹു എം എല്‍ എ യോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
|
View |
|
27/05/2020
|
#8 | D4 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം ഫ്ലവര്‍ മില്‍ ലൈസന്‍സ് പുതുക്കുന്നതിനായി ശ്രീ അനില്‍ കുമാര്‍ , എ കെ ആര്‍ മന്ദിരം ആര്യനാട് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു മതിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എങ്കില്‍ ലൈസന്‍സ് പുതുക്കി അനുവദിക്കാന്‍ സേക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
27/05/2020
|
#8 | D5 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം പന്നി ഫാം ലൈസന്‍സ് പുതുക്കുന്നതിനായി ശ്രീ പി ബാബു മുതുവിളാകത്ത് കുഴി തടത്തരികത്ത് വീട് ആര്യനാട് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു മതിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എങ്കില്‍ ലൈസന്‍സ് പുതുക്കി അനുവദിക്കാന്‍ സേക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
27/05/2020
|
#8 | D6 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിലവില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഇന്‍ഡക്ഷന്‍ കൂക്കര്‍ നിലവില്‍ കേടായി ഉപയോഗക്ഷമമല്ലാത്തതിനാല്‍ പുതിയ ഒരു ഇന്‍ഡക്ഷന്‍ കൂക്കര്‍ തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് വാങ്ങുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/05/2020
|
#8 | D7 |
കത്തുകളും ഗവ. ഉത്തരവുകളും
|
ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്ററുടെ ADP-TVM/533/2020 -PA4 നമ്പര്‍ കത്ത് പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന SME യൂണിറ്റുകള്‍കള്‍ക്ക് 2020-2021 വര്‍ഷത്തില്‍ തൊഴില്‍ നികുതി , വസ്തു നികുതി മുതലായവ 6 മാസക്കാലയളവിലേയ്ക്ക് ഒഴുവാക്കി നല്‍കുന്നത് സംബന്ധിച്ച് പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നു. പഞ്ചായത്ത് കമ്മറ്റി ടി വിഷയം ചര്‍ച്ച ചെയ്തു . ഗ്രാമ പഞ്ചായത്തിന്റെ തനത് വരുമാനത്തിന്റെ മുഖ്യ ശ്രോതസുകള്‍ ആയ തൊഴില്‍ നികുതിയും വസ്തു നികുതിയും SME യൂണിറ്റുകള്‍കള്‍ക്ക് 6 മാസത്തേക്ക് ഒഴുവാക്കി നല്‍കുന്നത് ഗ്രാമ പഞ്ചായത്തിന്റെ തനത് വരുമാനത്തെ സാരമായി ബാധിക്കും എന്നതിനാല്‍ ടി രണ്ടു നികുതികളും SME യൂണിറ്റുകള്‍കള്‍ക്ക് 6 മാസത്തേക്ക് ഒഴുവാക്കി നല്‍കേണ്ടതില്ല നല്‍കുണ്ട എന്നും ടി വിവരം ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്ററെ അറിയിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
27/05/2020
|
#8 | D8 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താവായ സരോജം, കൊപ്പത്തില്‍ പുത്തന്‍ വീട് പറണ്ടോട് എന്നയാള്‍ മരണപ്പെട്ടതിനാല്‍ ടിയാളുടെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ടിയാളുടെ മകള്‍ ശ്രീമതി സീന കൊപ്പത്തില്‍ പുത്തന്‍ വീട് പറണ്ടോട് എന്നയാളുടെ പേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനു നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലെപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/05/2020
|
#8 | D9 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീമതി രഞ്ജിനി എല്‍ നിര്‍മ്മിതി കോളനി ചേരപ്പള്ളി എന്നയാള്‍ക്ക് നിലവില്‍ വാസയോഗ്യമായ വീടോ ഭവന നിര്‍മ്മാണത്തിന് ഭൂമിയോ ഇല്ലാത്തതിനാല്‍ പട്ടിക ജാതി വിഭാഗ ത്തില്‍ ഉള്‍പ്പെട്ട ടിയാള്‍ക്ക് മണ്ണും വീടും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ പട്ടിക ജാതി വികസന ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
27/05/2020
|
#8 | D10 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ബഹു. അടൂര്‍ പ്രകാശ് എം പി യുടെ വികസന ഫണ്ടില്‍ നിന്നും ആര്യനാട് ആനന്ദേശ്വരം ശിവ ക്ഷേത്രത്തിനു സമീപം ബലിക്കടവ് ജംഗഷനില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് വേണ്ടി അണ്‍ കീപ് ആന്‍ഡ് മെയിന്‍റ്റനന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് വേണ്ടിയുള്ള ബഹു. ജില്ലാ കളക്റ്ററുടെ 12/05/2020 ലെ 356/2020/DPO/TVPM/MPLADS/AP/20-21 (28) നമ്പര്‍ കത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു .മിനി മാസ്റ് സ്ഥാപിച്ച് വാറന്റി കാലാവധിയ്ക്ക് ശേഷം ടി ലൈറ്റിന്റെ റിപ്പയറിംഗും പരിപാലനവും പഞ്ചായത്ത് ഏറ്റെടുക്കുന്നതിനു തീരുമാനിച്ചു.
|
View |
|
27/05/2020
|
#8 | D11 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കീഴ്പാലൂര്‍ കംമ്യൂനിട്ടി ഹാളിലെ കേടായിട്ടുള്ള പ്ലമ്പിംഗ് പ്രവൃത്തികള്‍ അടിയന്തിരമായി ചെയ്ത് തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കനമെന്നുള്ള വാര്‍ഡ് മെമ്പറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ടി പ്രവൃത്തികള്‍ അടിയന്തിരമായി ചെയ്യുന്നതുനുള്ള നടപടി സ്വീകരിക്കുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും വകയിരുത്തുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/05/2020
|
#8 | D12 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കീഴ്പാലൂര്‍ കംമ്യൂനിട്ടി ഹാളിലെ കേടായിട്ടുള്ള വയറിംഗ് പ്രവൃത്തികള്‍ അടിയന്തിരമായി ചെയ്ത് തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കനമെന്നുള്ള വാര്‍ഡ് മെമ്പറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ടി പ്രവൃത്തികള്‍ അടിയന്തിരമായി ചെയ്യുന്നതുനുള്ള നടപടി സ്വീകരിക്കുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും വകയിരുത്തുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/05/2020
|
#8 | D13 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ആഫീസിലെ പാര്‍ട് ടൈം ഫെറിമാനായി സേവനം അനുഷ്ടിക്കുന്ന ശ്രീ.വിമല്‍കുമാര്‍.വി 01/03/2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചു . ഈ കാലയളവുവരെയും ടിയാളുടെ സേവനം തൃപ്തികരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാല്‍ ടിയാളുടെ അപേക്ഷ പരിഗണിച്ച് നിരീക്ഷണകാലം പൂര്‍ത്തീകരിച്ചു നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
|
View |
|
27/05/2020
|
#8 | D14 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സാന്‍സാദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി (SAGY )പ്രകാരം വി ഡി പി യില്‍ ഉള്‍പ്പെടുത്തിയിരുന്നതും എന്നാല്‍ നാളിതുവരെ ആരംഭിക്കാന്‍ കഴിയാത്തതുമായ ചുവടെ പറയുന്ന പ്രോജക്ട്ടുകളെ വി ഡി പി യില്‍ നിന്നും ഒഴുവാക്കാന്‍ തീരുമാനിച്ചു. 1 Community Sanitary Complex- lack of land 2 Solid Waste Management -Resistance of Public 3 Renovation of Distribution transformer Station Earthing - Lack of fund 4 Gas Cremetorium - Resistance of Public 5 Land allotment for Landless People - No Suitable Land 5 Anandeswaram - Palaikkonam Hanging Bridge lack of land 6 Community Hall in Pottan Chira Ward - lack of land
|
View |
|
27/05/2020
|
#8 | D15 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 CMLRRP ല്‍ ഉള്‍പ്പെടുത്തി ലഭ്യമായിട്ടുള്ള പത്തായകുന്ന്‍ കുരുവിയോട് റോഡ് നിര്‍മ്മാണം, അത്തിയറ കാനക്കുഴി റോഡ് നിര്‍മ്മാണം രണ്ട് പ്രവൃത്തികള്‍ സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/05/2020
|
#8 | D16 |
കത്തുകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സാന്‍സാദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി (SAGY )പ്രകാരം വി ഡി പി യില്‍ ഉള്‍പ്പെടുത്തിയിരുന്ന ചുവടെ പറയുന്ന പ്രോജക്ടുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ടി വിവരം വെള്ളനാട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ അറിയിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. SL NO NAME 1 Three Phase Line Reconductoring 2 Erectionof New Transformer Station 3 Sanitation Campaign 4 Drinking water Pipeline Extension 5 11 KV Line Extension And Augumentation 6 Skill Upgradation 7 Electrification Of Bpi Houses 8 Three Phase Line Extension 9 Individual Household Latrine 10 Single Phase Line Extension 11 Ambulance To Chcs (Palliative Care) 12 Shifting Of Electrical Poles 13 Side Wall Protection Of Streams 14 Renovation Of Schools 15 Construction Of New Houses 16 Aids To Physically Challenged 17 Good Governance 18 Community Hall In Palaikkonam 19 House Maintenance 20 Food And Nutrition for Malnurished Children And Mother 21 Comprehensive Development Of Sc Colonies 22 Special Tution For Sc Students 23 Awareness Against Drugs And Liquor 24 Fruit Tree Plantation In Public Place 25 Renovation Of Public Ponds 26 Construction Of New Roads 27 Cattle Shead Construction 28 Single Phase Line Reconstructing 29 Ramp In All Offices For Physically Challenged 30 Sign Boards In Roads 31 Formation Of Youth Clubs 32 Toilet In All Schools 33 Construction Of Anganwadis 34 Installation Of CCTV Cameras In Main Junctions 35 Comprehensive Development Of ST Colonies
|
View |
|
27/05/2020
|
#8 | D17 |
കത്തുകളും ഗവ. ഉത്തരവുകളും
|
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള 2020-ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലെയും വോട്ടര്‍ പട്ടിക പ്രിന്‍റു ചെയ്യുന്നതിന് ലഭിച്ച ക്വട്ടേഷനുകള്‍ യോഗം പരിശോധിച്ചു 1. Copy Point - 50ps/page 2. Cyber Park - 70ps/page 3. Image - 75ps/page കരട് , അന്തിമ വോട്ടര്‍ പട്ടികകള്‍ പ്രിന്‍റു ചെയ്യുന്നതിന് മേല്‍പറഞ്ഞവയില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത Copy Point ( 50ps/page) എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ യോഗം അംഗീകരിച്ചു . തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/05/2020
|
#1 | D1 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് പകര്‍ച്ച ലോക്ക് ഡൌണ്‍ കാരണം പബ്ലിക് മാര്‍ക്കറ്റ് അടഞ്ഞു കിടന്ന് ദിവസങ്ങളിലെ വാടക കടകള്‍ ലേലം കൈകൊണ്ടിട്ടുള്ള കച്ചവടക്കാര്‍ക്ക് ഒഴുവാക്കി നല്‍കണം എന്നുള്ള ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അഭ്യര്‍ഥന പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്ത് പബ്ലിക് മാര്‍ക്കറ്റ് അടഞ്ഞു കിടന്ന് ദിവസങ്ങളിലെ വാടക കടകള്‍ ലേലം കൈകൊണ്ടിട്ടുള്ള കച്ചവടക്കാര്‍ക്ക് ഒഴുവാക്കി തീരുമാനിച്ചു
|
View |
|
27/05/2020
|
#1 | D2 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂനിട്ടി ഹാളുകള്‍ ബുക്ക് ചെയ്യുകയും എന്നാല്‍ കോവിഡ് 19 പകര്‍ച്ച ലോക്ക് ഡൌണ്‍ കാരണം കമ്മ്യൂനിട്ടി ഹാളുകള്‍ ഉപയോഗിക്കാത്ത വ്യക്തികള്‍ക്ക് ബുക്ക് ചെയ്ത തുക തിരികെ നല്‍കണം എന്നുള്ള ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അഭ്യര്‍ഥന പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്ത്ടി തുക ബുക്ക് ചെയ്ത വ്യക്തികള്‍ക്ക് തിരിച്ച് നല്‍കാന്‍ തീരുമാനിച്ചു.
|
View |
|
27/05/2020
|
#1 | D3 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വാങ്ങല്‍ പ്രോജക്ടുകള്‍ നിര്‍വഹണം നടത്തുന്നതിന് പ്രൊക്വയര്‍മെന്റ് കമ്മറ്റി തീരുമാന പ്രകാരം പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നുള്ള വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അഭ്യര്‍ഥന പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്ത് പ്രൊക്വയര്‍മെന്റ് കമ്മറ്റി തീരുമാന പ്രകാരം പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
27/05/2020
|
#2 | D1 |
വാര്‍ഷിക പദ്ധതി 2020-2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം ഏറ്റെടുത്ത ഗുണഭോക്തൃ പട്ടിക ആവശ്യമായ പ്രോജക്റ്റുകള്‍ നിലവില്‍ കൊറോണ പകര്‍ച്ച വ്യാധി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഗ്രാമസഭകള്‍ കൂടി ഗുണഭോക്തൃ പട്ടിക തയാറാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത് എന്ന് കമ്മറ്റി വിലയിരുത്തി . ആകയാല്‍ 2019-20 സാമ്പത്തിക വര്‍ഷം ഗ്രാമസഭകള്‍ കൂടി പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച ഗുണഭോക്തൃ പട്ടിക പ്രകാരം ഇനി ആനുകൂല്യം ലഭ്യമാക്കാനുള്ള ഗുണഭോക്താക്കള്‍ക്കും പുതുതായി ലഭിക്കുന്ന അപേക്ഷകര്‍ക്ക് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ച് അംഗീകരിച്ച് ലഭ്യമാക്കുന്ന മുറയ്ക്കും ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി തീരുമാനിച്ചു..
|
View |
|
27/05/2020
|
#2 | D2 |
വാര്‍ഷിക പദ്ധതി 2020-2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള റീ ടെണ്ടര്‍ നടത്തിയ പ്രവൃത്തികളില്‍ സിംഗിളായ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്ത് അംഗീകരിക്കേണ്ടതായിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ ചുവടെ പറയുന്ന പ്രവൃത്തികള്‍ 16-03-2020 തീയതി കൂടിയ തിരുവനന്തപുരം ജില്ലയിലെ വിവിധ ഗ്രാമ / ബ്ലോക്ക് പഞ്ചായത്തുകളിലെ റീ ടെണ്ടര്‍ മുഖാന്തിരം ലഭ്യമായ സിംഗിള്‍ ടെണ്ടര്‍ അംഗീകരിക്കുന്നതിനു കൂടിയ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ലെവലിലുള്ള യോഗം അംഗീകരിച്ചിട്ടുണ്ട്. ആയത് പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്ത് ടി പ്രവൃത്തികള്‍ സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കുന്ന മുറയ്ക്ക് നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണ ഏജന്‍സിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തി കരാറുകാരന്‍ 1 പ്രോജക്റ്റ് നമ്പര്‍ 205/19-20 പുറുത്തിപ്പാറ സ്റ്റേഡിയം നിര്‍മ്മാണം ജയകുമാര്‍ എന്‍ 2 പ്രോജക്റ്റ് നമ്പര്‍ 135 /19-20 കഞ്ചിമടക്ക് കളിയില്‍വിളാകം തടം ജയകുമാര്‍ ഡി 3 പ്രോജക്റ്റ് നമ്പര്‍ 128 /19-20 ഈഞ്ചപ്പുരി കല്ലുവരമ്പ് റോഡ് റീടാറിംഗ് അനില്‍ കുമാര്‍ ആര്‍
|
View |
|
27/05/2020
|
#2 | D3 |
വാര്‍ഷിക പദ്ധതി 2020-2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്ത് 20/05/2020 തീയതി തുറന്ന് പരിശോധിച്ച പ്രവൃത്തികള്‍ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ ഗ്രാമ പഞ്ചായത്തിലെ പ്രവൃത്തികള്‍ ഏറ്റെടുത്തിട്ട് പൂര്‍ത്തീകരിക്കരിക്കാത്ത കാരണത്താല്‍ പഞ്ചായത്തിന്റെ കോടിക്കണക്കിന് പദ്ധതി തുക നഷ്ടപ്പെടാന്‍ ഇടയായ വിഷയം പഞ്ചായത്ത് കമ്മറ്റി ഗൗരവമായി ചര്‍ച്ച ചെയ്തു. നിലവില്‍ ഗ്രാമ പഞ്ചായത്തിന് തനത് ഫണ്ടില്‍ നിന്നും പദ്ധതികള്‍ ഏറ്റെടുക്കാനോ സ്പില്‍ ഓവര്‍ ആയി നിലനിര്‍ത്താനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് . ആയതിനാല്‍ പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെട്ട് പ്രവൃത്തികള്‍ ഏറ്റെടുത്തിട്ട് നിരുത്തരവാദപരമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്ത കരാറുകാരെ തനത് വര്‍ഷം ടെണ്ടറില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനും മെമ്പര്‍മാര്‍ അഭിപ്രായപ്പെട്ടു. ആകയാല്‍ ടി ടെണ്ടറില്‍ ടി കരാറുകാര്‍ പങ്കെടുത്ത് കുറഞ്ഞ തുക ക്വാട്ട് ചെയ്ത ചുവടെ പറയുന്ന പ്രവൃത്തികളുടെ അംഗീകാരം സംബന്ധിച്ച തീരുമാനം അടുത്ത പഞ്ചായത്ത് കമ്മറ്റിയിലേയ്ക്ക് മാറ്റി വെച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് 1 82/2020-2021 പാറയ്ക്കാരവെട്ട മുത്തിക്കാവ് റോഡ് കോണ്‍ക്രീറ്റ് 2 83/2020-2021 ഇടവന്‍കോണം മുതുപുരം തടം കോണ്‍ക്രീറ്റ് 3 93/2020-2021 ഇടുക്ക്പാറ ആണ്ടാംകുഴി തടം കോണ്‍ക്രീറ്റ് 4 94/2020-2021 ചുട്ടിയാംകോണം കോരക്കുഴി റോഡ് പൂര്‍ത്തീകരണം 5 96/2020-2021 ചുട്ടിയാംകോണം പൊടിയനിക്കുഴി റോഡ് പൂര്‍ത്തീകരണം 6 100/2020-2021 വെട്ടിച്ചാംകുന്ന് കോളനി -മൂന്നാറ്റ് മുക്ക് തടം കോണ്‍ക്രീറ്റ് 7 101/2020-2021 പൊട്ടുകാവ് കോണില്‍ തടം കോണ്‍ക്രീറ്റ് 8 102/2020-2021 കുടപ്പാറ തടം കോണ്‍ക്രീറ്റ് തേര്‍ഡ് റീച്ച്
|
View |
|
27/05/2020
|
#2 | D4 |
വാര്‍ഷിക പദ്ധതി 2020-2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്ത് 20/05/2020 തീയതി തുറന്ന് പരിശോധിച്ച പ്രവൃത്തികള്‍ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ആയത് പ്രകാരം കുറഞ്ഞ തുക ക്വാട്ട് ചെയ്ത് കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ റേറ്റ് 1 PR.NO.85/2020-21 മലയന്‍തേരി ഫ്രണ്ട്സ് നഗര്‍ തടം കോണ്‍ക്രീറ്റ് ശ്രീകുമാര്‍ എസ് 22.8 % Below 2 PR.NO.86/2020-21 ഉരുളുകുഴി ബൈറോഡ് കോണ്‍ക്രീറ്റ് അജിത് കുമാര്‍ P 18.9 % Below 3 PR.NO.87/2020-21മീനാങ്കൽ ഗവ.ട്രൈബൽ ഹൈസ്കൂൾ റോഡ് കോൺക്രീറ്റ് അജിത് കുമാര്‍ P 17.9 % Below 4 PR.NO.88./2020-21 മീനാങ്കല്‍ മണ്‍പുറം തടം കോണ്‍ക്രീറ്റ് മനേക്ഷ.എം ഐ 13.1 % Below 5 PR.NO.89./2020-21 പിണരുംമൂട് മേലേ പിണരുംമൂട് തടം കോണ്‍ക്രീറ്റ് ജയകുമാര്‍ ഡി 16.7 % Below 6 PR.NO.92./2020-21 ആനന്ദ്വേശ്വരം - വലിയ വിള തടം കോണ്‍ക്രീറ്റ് സജു ആര്‍ 25.21 % Below 7 PR.NO.98./2020-21 മണ്ണാറം ക്ഷേത്ര നട നടപ്പാത കോണ്‍ക്രീറ്റ് ജയകുമാര്‍ ഡി Estimate Rate 8 PR.NO.103 ./2020-21 പാലൈകോണം പമ്പ് ഹൌസ് തടം കോണ്‍ക്രീറ്റ് സജു ആര്‍ 23.1 % Below 9 PR.NO.113./2020-21 കമുകറക്കോണം തടം കോൺക്രീറ്റ് അജിത് കുമാര്‍ P 23.99 % Below
|
View |
|
27/05/2020
|
#2 | D5 |
വാര്‍ഷിക പദ്ധതി 2020-2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തു പൂര്‍ത്തിയാക്കാത്ത പ്രവൃത്തികള്‍ 2020-21 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു. ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരുടെ അലംഭാവമാണ് ടി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നത് എന്ന് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടി വര്‍ഷം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ ടി പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരുടെ നഷ്ടോത്തരവാദിത്വത്തില്‍ പുനക്രമീകരണം ചെയ്യുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/05/2020
|
#2 | D6 |
വാര്‍ഷിക പദ്ധതി 2020-2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്ത് 20/05/2020 , 25/05/2020 തീയതികളില്‍ തുറന്നു പരിശോധിച്ച ടെണ്ടറുകളില്‍ സിംഗിള്‍ ആയതും ആരും എടുക്കാത്തതുമായ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്കായുള്ള ടെണ്ടറുകള്‍ റീ ടെണ്ടര്‍ ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് 1 99/2020-21 തൊണ്ടന്‍കുളം കാലായി തടം കോണ്‍ക്രീറ്റ് 2 109/2020-21 കടുക്കോട് മുളമൂട് റോഡ് കോണ്‍ക്രീറ്റ് 3 112/2020-21 കവിയക്കോട് മടത്തുനട തടം കോൺക്രീറ്റ് 4 148/2020 - 21 പള്ളിത്തറ കണിയാംവിളാകം കൂടലീഭാഗം റോഡ് റീ ടാറിംഗ് 5 152/2020 - 21 ചെമ്പകമംഗലം മേലേചിറ റോഡ് റീ ടാറിംഗ്
|
View |
|
27/05/2020
|
#2 | D7 |
വാര്‍ഷിക പദ്ധതി 2020-2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥന്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 44/2020-21 പുറുത്തിപ്പാറ സാംസ്കാരിക നിലയം ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍ എന്ന പ്രോജക്ടില്‍ പബ്ലിക് അഡ്രസിംഗ് സിസ്റ്റം (Speker, Microphone , Amphliphere, Codless mic എന്നിവ വാങ്ങേണ്ടതായിട്ടുണ്ട്. ആയതിലേക്കായി 04/05/2020, 05/05/2020 തീയതികളില്‍ സിഡ്കോ മാനേജര്‍ സമര്‍പ്പിച്ച GIW/2 A, GIW/:4(A) നമ്പര്‍ പ്രോഫോര്‍മ ഇന്‍വോയിസുകള്‍ 22/05/2020 തീയതി കൂടിയ പ്രോക്വയര്‍മെന്റ് കമ്മറ്റി അംഗീകരിക്കുകയും ടി സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനു കമ്മറ്റിയോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ടി പ്രോഫോര്‍മ ഇന്‍വോയിസ് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ആയത് അംഗീകരിച്ചു. ചുവടെ പറയുന്ന സാധനങ്ങള്‍ ടി പ്രോജക്റ്റ് പ്രകാരം വര്‍ക്ക് ഓര്‍ഡര്‍ നല്‍കി വാങ്ങുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.കൂടാതെ കോവിഡ് 19 പകര്‍ച്ച വ്യാധിയുടെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടന്നു വരുന്ന സാഹചര്യത്തില്‍ പട്ടിക ജാതി കോളനിയിലെ കുട്ടികള്‍ക്ക് ഓണ്‍ക്ലാസ് മുഖേന പഠിക്കുന്നതിനു ഒരു ടെലിവിഷന്‍ കൂടി ടി പ്രോജക്ടില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ ഐറ്റം അളവ് റേറ്റ് തുക 1 Amplifier (Ahuja) 250 W with USB Connection 1 22881 22881 2 Speaker 100 W (Ahuja) 2 8136 16272 3 Speaker Stand (Ahuja) 2 3093 6186 4 MIC Wired with Stand (Ahuja) 1 3941 3941 5 Mic Wireless (Ahuja) 1 8136 8136 6 VU 40 Smart TV 3 Year Warranty HD,LED 1 21563 2163 7 Steel Cabinet With Glass Door (20G) 198 X90X48 CM 1 13773 13773
|
View |
|
27/05/2020
|
#2 | D8 |
വാര്‍ഷിക പദ്ധതി 2020-2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ടെണ്ടര്‍ നടത്തിയ പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ മറ്റു സമീപ പഞ്ചായത്തുകളില്‍ ബാധ്യത വരുത്തിയിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രം കരാര്‍ വെയ്ക്കണമെന്നും കരാര്‍ വെച്ച് 14 ദിവസത്തിനുള്ളില്‍ പ്രവൃത്തി ആരഭിക്കാത്ത പക്ഷം കരാര്‍ റദ്ദ് ചെയ്യുന്നതിനും തീരുമാനിച്ചു.
|
View |
|
27/05/2020
|
#2 | D9 |
വാര്‍ഷിക പദ്ധതി 2020-2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെയിന്റനന്‍സ് ഗ്രാന്റ് റോഡ് ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള റോഡുകള്‍ എല്ലാംതന്നെ ഏറ്റെടുത്ത ശേഷവും മെയിന്റനന്‍സ് ഗ്രാന്റ് റോഡ് ബാക്കി വന്ന സാഹചര്യത്തില്‍ 28/11/2015 തീയതിയിലെ 68228/FM/2012 ത സ്വ ഭ വ ഉത്തരവ് പ്രകാരം ചുവടെ പറയുന്ന കോണ്‍ക്രീറ്റ് പ്രവൃത്തി ഏറ്റെടുക്കുന്നതിനു തീരുമാനിച്ചു . 1 പ്രോജക്റ്റ് നമ്പര്‍ പ്രോജക്റ്റിന്റെ പേര് തുക 1 152 ചെമ്പകമംഗലം മേലേചിറ റോഡ് റീ ടാറിംഗ് 1000000/-
|
View |
|
27/05/2020
|
#2 | D10 |
വാര്‍ഷിക പദ്ധതി 2020-2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 - 21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 152 ചെമ്പകമംഗലം മേലേചിറ റോഡ് റീ ടാറിംഗ് എന്ന പ്രോജക്ടിന്റെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് റീ കാസ്റ്റ് ചെയ്യാന്‍ ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
27/05/2020
|
#2 | D11 |
വാര്‍ഷിക പദ്ധതി 2020-2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം ഏറ്റെടുത്ത പദ്ധതികള്‍ സംബന്ധിച്ച വിവരം GPDP പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
Try adjusting your search criteria