Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (10) നമ്പര്‍ തീരുമാനം

തീരുമാനം:

പുതുതായി സാമൂഹ്യ സുരക്ഷാ പെന്‍ഷന് അപേക്ഷിക്കുന്ന ഒരു വ്യക്തി തന്റെ വയസ് തെളിയിക്കുന്നതിന് മറ്റു രേഖകളുടെ അഭാവത്തില്‍ വയസ് തെളിയിക്കുന്നതിന് ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നത് ഒഴുവാക്കി ധനകാര്യ ( എസ് എഫ്‌.സി -ബി) വകുപ്പിന്റെ 16/01/2020 ലെ 04/2020/ധന നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഉത്തരവായിട്ടുണ്ട്. ടി ഉത്തരവ് പ്രകാരം മറ്റു രേഖകള്‍ പരിശോധിച്ചതില്‍ 60 വയസ് പൂര്‍ത്തിയായിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തി നിരസിച്ച 16/01/2020 തീയതിയ്ക്ക് മുന്പ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ ടി സര്‍ക്കുലര്‍ ഇറങ്ങുന്നതിനു മുന്‍പുള്ള മാനദണ്ഡങ്ങള്‍ പ്രകാരം അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുനതിനു പുനര്‍ അന്വേഷണത്തിനു അന്വേഷണ ഉദ്യോഗസ്ഥനു നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//