Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് - ഇറവൂര്‍ - പറണ്ടോട് അരുകില്‍ ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം ഉള്ള കുളത്തിന്റെ ഉടമസ്ഥത ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റിനാണ് എന്നുള്ള അവകാശ വാദം ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഉയര്‍ത്തിയ സാഹചര്യത്തില്‍ ടി കുളത്തിന്റെ ഉടമസ്ഥത പരിശോധിക്കുന്നതിന് വേണ്ട ആസ്തി രജിസ്റ്റര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലോ എല്‍ എസ് ജി ഡി എ ഇ ഓഫീസിലോ ലഭ്യമാട്ടില്ല. ആകയാല്‍ ആയത് വളരെയടിന്തിരമായി കണ്ടെത്തുന്നതിനു ആസ്തി രജിസ്റ്റര്‍ സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനു നിര്‍ദ്ദേശം നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//