27/05/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് - ഇറവൂര്‍ - പറണ്ടോട് അരുകില്‍ ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം ഉള്ള കുളത്തിന്റെ ഉടമസ്ഥത ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റിനാണ് എന്നും ആകയാല്‍ ടി കുളത്തില്‍ ക്ഷേത്ര കമ്മറ്റിയെ അറിയിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടുള്ളതല്ല എന്നും കാണിച്ച് 11/03/2020 തീയതി ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് , സെക്രട്ടറി എന്നിവര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ടി കുളത്തിന്റെ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ ഉണ്ടെങ്കില്‍ ആയത് ഹാജരാക്കുന്നതിന് ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് , സെക്രട്ടറി എന്നിവര്‍ക്ക് 12/03/2020 തീയതി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കത്ത് നല്‍കിയെങ്കിലും നാളിതുവരെ മറുപടി ലഭിച്ചിട്ടില്ല. വില്ലേജ് രേഖകള്‍ പ്രകാരം ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ റീ സര്‍വ്വേ 52/2 ല്‍ 13.95 ആര്‍ സര്‍ക്കാര്‍ ചിറ പുറംമ്പോക്ക് എന്ന് കാണുന്നതായി 12/03/2020 ലെ 148/2020 നമ്പര്‍ കത്ത് പ്രകാരം ആര്യനാട് വില്ലേജ് ഓഫീസര്‍ അറിയിച്ചിരിക്കുന്നു. പൊതുമുതല്‍ സംരക്ഷിക്കണം എന്നുള്ള വില്ലേജ് ഓഫീസറുടെ അഭ്യര്‍ഥനപ്രകാരം ടി വിഷയം പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. വര്‍ഷങ്ങളായി ടി കുളത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഗ്രാമ പഞ്ചായത്ത് ആണ് എന്നും മുന്‍വര്‍ഷങ്ങളില്‍ ടി കുളത്തില്‍ ആര്യനാട് അയ്യന്‍ കാലമഠം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ സമയത്ത് ജലദീപാലംഗാരങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ക്ഷേത്ര ഭാരവാഹികള്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം ഗ്രാമ പഞ്ചായത്ത് അനുമതി നല്‍കിയിരുന്നു എന്നും മെമ്പര്‍മാര്‍ അഭിപ്രായപ്പെട്ടു. റവന്യൂ രേഖകള്‍ പ്രകാരം ടി കുളം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കാണുന്നു എന്നതിനാല്‍ പൊതു സ്വത്ത് കൈമോശം വന്നു പോകാതിരിക്കാന്‍ ടി ക്ഷേത്ര കുളത്തിന്റെ അരികില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയുന്നതിനും പൊതുകുളം അന്യാധീനപ്പെട്ട് പോകാതിരിക്കാനും നിയമ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//