Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള റീ ടെണ്ടര്‍ നടത്തിയ പ്രവൃത്തികളില്‍ സിംഗിളായ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്ത് അംഗീകരിക്കേണ്ടതായിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ ചുവടെ പറയുന്ന പ്രവൃത്തികള്‍ 16-03-2020 തീയതി കൂടിയ തിരുവനന്തപുരം ജില്ലയിലെ വിവിധ ഗ്രാമ / ബ്ലോക്ക് പഞ്ചായത്തുകളിലെ റീ ടെണ്ടര്‍ മുഖാന്തിരം ലഭ്യമായ സിംഗിള്‍ ടെണ്ടര്‍ അംഗീകരിക്കുന്നതിനു കൂടിയ എക്സിക്യുട്ടീവ്‌ എന്‍ജിനിയര്‍ ലെവലിലുള്ള യോഗം അംഗീകരിച്ചിട്ടുണ്ട്. ആയത് പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്ത് ടി പ്രവൃത്തികള്‍ സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കുന്ന മുറയ്ക്ക് നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണ ഏജന്‍സിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തി കരാറുകാരന്‍ 1 പ്രോജക്റ്റ് നമ്പര്‍ 205/19-20 പുറുത്തിപ്പാറ സ്റ്റേഡിയം നിര്‍മ്മാണം ജയകുമാര്‍ എന്‍ 2 പ്രോജക്റ്റ് നമ്പര്‍ 135 /19-20 കഞ്ചിമടക്ക് കളിയില്‍വിളാകം തടം ജയകുമാര്‍ ഡി 3 പ്രോജക്റ്റ് നമ്പര്‍ 128 /19-20 ഈഞ്ചപ്പുരി കല്ലുവരമ്പ് റോഡ് റീടാറിംഗ് അനില്‍ കുമാര്‍ ആര്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//