Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ വാര്‍ഡില്‍ ഈ കഴിഞ്ഞ മഴക്കാലത്ത് കീഴ്പാലൂരില്‍ നിന്നും വിതുര പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചെരുപ്പാണി തോടിന്‍റെ വരമ്പ് ഭാഗം രണ്ടായി 20 മീറ്റര്‍ ദൂരം മുറിഞ്ഞ് പോകുകയും കീഴ്പാലൂരില്‍ നിന്നും ഒന്നാംപാലത്തിലേയ്ക്കുള്ള വരമ്പിന്‍റെ ഭാഗം 30 മീറ്റര്‍ ദൂരം പൊളിഞ്ഞു പോകുകയും 20 ഏക്കറോളം കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്. 100 കണക്കിന് ആള്‍ക്കാര്‍ ദിവസവും നടക്കുന്ന ഈ പ്രധാന വരമ്പ് കാല്‍നടയാത്രയ്ക്കുപോലും പറ്റാത്ത രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ വഴി നടക്കുന്ന കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ കിലോമീറ്ററോളം ചുറ്റിയാണ് ബസ് യാത്രയ്ക്ക് എത്തുന്നത്. ആയതിനാല്‍ ഈ രണ്ട് പ്രവര്‍ത്തികളും മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് വകുപ്പിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിന് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//