Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്ത് 20/05/2020 തീയതി തുറന്ന് പരിശോധിച്ച പ്രവൃത്തികള്‍ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ ഗ്രാമ പഞ്ചായത്തിലെ പ്രവൃത്തികള്‍ ഏറ്റെടുത്തിട്ട് പൂര്‍ത്തീകരിക്കരിക്കാത്ത കാരണത്താല്‍ പഞ്ചായത്തിന്റെ കോടിക്കണക്കിന് പദ്ധതി തുക നഷ്ടപ്പെടാന്‍ ഇടയായ വിഷയം പഞ്ചായത്ത് കമ്മറ്റി ഗൗരവമായി ചര്‍ച്ച ചെയ്തു. നിലവില്‍ ഗ്രാമ പഞ്ചായത്തിന് തനത് ഫണ്ടില്‍ നിന്നും പദ്ധതികള്‍ ഏറ്റെടുക്കാനോ സ്പില്‍ ഓവര്‍ ആയി നിലനിര്‍ത്താനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് . ആയതിനാല്‍ പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെട്ട് പ്രവൃത്തികള്‍ ഏറ്റെടുത്തിട്ട് നിരുത്തരവാദപരമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്ത കരാറുകാരെ തനത് വര്‍ഷം ടെണ്ടറില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനും മെമ്പര്‍മാര്‍ അഭിപ്രായപ്പെട്ടു. ആകയാല്‍ ടി ടെണ്ടറില്‍ ടി കരാറുകാര്‍ പങ്കെടുത്ത് കുറഞ്ഞ തുക ക്വാട്ട് ചെയ്ത ചുവടെ പറയുന്ന പ്രവൃത്തികളുടെ അംഗീകാരം സംബന്ധിച്ച തീരുമാനം അടുത്ത പഞ്ചായത്ത് കമ്മറ്റിയിലേയ്ക്ക് മാറ്റി വെച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് 1 82/2020-2021 പാറയ്ക്കാരവെട്ട മുത്തിക്കാവ് റോഡ് കോണ്‍ക്രീറ്റ് 2 83/2020-2021 ഇടവന്‍കോണം മുതുപുരം തടം കോണ്‍ക്രീറ്റ് 3 93/2020-2021 ഇടുക്ക്പാറ ആണ്ടാംകുഴി തടം കോണ്‍ക്രീറ്റ് 4 94/2020-2021 ചുട്ടിയാംകോണം കോരക്കുഴി റോഡ് പൂര്‍ത്തീകരണം 5 96/2020-2021 ചുട്ടിയാംകോണം പൊടിയനിക്കുഴി റോഡ് പൂര്‍ത്തീകരണം 6 100/2020-2021 വെട്ടിച്ചാംകുന്ന് കോളനി -മൂന്നാറ്റ് മുക്ക് തടം കോണ്‍ക്രീറ്റ് 7 101/2020-2021 പൊട്ടുകാവ് കോണില്‍ തടം കോണ്‍ക്രീറ്റ് 8 102/2020-2021 കുടപ്പാറ തടം കോണ്‍ക്രീറ്റ് തേര്‍ഡ് റീച്ച്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//