Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
30/07/2021
|
#7 | D1 |
ലേലം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റ് 29/07/2021 തീയതി പുനര്‍ ലേലം നടത്തിയതില്‍ ശ്രീ.രഞ്ജിത്.എസ്സ് ,വയലരികത്ത് വീട് , പൊട്ടന്‍ചിറ എന്ന വ്യക്തി വിളിച്ച 17,12,000/- രൂപയ്ക്ക് ലേലം ഉറപ്പിച്ചിരുന്നു. ടി തുകയ്ക് ലേലം അംഗീകരിച്ചും ലേല തുക ജി.എസ്സ്.റ്റി ഉള്‍പ്പെടെ 3 തുല്യ ഗഡുക്കളായി അടയ്ക്കുന്നതിന് തീരുമാനിച്ചു. അതിന്‍പ്രകാരം ആദ്യ ഗഡു 7 ദിവസത്തിനകത്ത് അടയ്ക്കേണ്ടതും രണ്ടാമത്തെ ഗഡു 2 മാസ്സത്തിനുള്ളില്‍ അടയ്ക്കേണ്ടതും അവസാന ഗഡു 31/12/2021 നു മുമ്പ് അടയ്ക്കുന്നതിനും യോഗം നിര്‍ദ്ദേശിച്ചു തീരുമാനിച്ചു . ലേല തുകയുടെ ആദ്യ ഗഡു അടച്ചതിനുശേഷം ബാക്കി വരുന്ന മുഴുവന്‍ തുകയ്ക്കും സോള്‍വന്‍സി വയ്ക്കേണ്ടതും എഗ്രിമെന്‍റിലേര്‍പ്പെട്ടതിനു ശേഷം മാത്രം ഗേറ്റ് ഫീസ് പിരിവ് ആരംഭിയ്ക്കേണ്ടതും ആണെന്നും ആയതിനുളള നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
|
View |
|
30/07/2021
|
#7 | D2 |
ലേലം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മരങ്ങളുടെ ലേലം ചുവടെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. ഇനം ലേലം പിടിച്ച വ്യക്തി തുക അംഗീകരിച്ചവ 1. തേക്ക് -പഞ്ചായത്ത് ഓഫീസ് - ജയകുമാര്‍,എസ്സ്.എന്‍ ഭവന്‍ ,കോട്ടയ്ക്കകം 60400/- 2. ആഞ്ഞിലി-കോട്ടയ്ക്കകം രാജീവ് ,പുളിമൂട് വീട് ,കോട്ടയ്ക്കകം 55000/- 3. അരയാല്‍ -പറണ്ടോട് എല്‍.പി.എസ്സ് അനീഷ് ,അനീഷ് ഭവന്‍ ,മുളളന്‍കല്ല് 3000/- മേല്‍പറഞ്ഞ തുകകളുടെ ജിഎസ്സ്റ്റി ഉള്‍പ്പെടെ അടയ്ക്കേണ്ടതാണ്. ഫോറസ്റ്റ് വാല്യുവേഷനെക്കാള്‍ കുറവായതിനാല്‍ പുനര്‍ലേലം നടത്തേണ്ടവ 1. പാല -ഇരിഞ്ചല്‍ വാര്‍ഡ് മെമ്പറുടെ വീടിനു സമീപം 2. ആഞ്ഞിലി മരം- വലിയകലുങ്ക് 3. മഹാഗണി കഷ്ണം മീനാങ്കല്‍ കുതിര ബൌണ്ടറിയില്‍ നിന്നത്. നെഗോഷ്യേഷന്‍ നടത്തേണ്ടവ 1. ആഞ്ഞിലി -പൊട്ടന്‍ച്ചിറ,അണയ്ക്കര 2. ആഞ്ഞിലി -പൊട്ടന്‍ച്ചിറ,അണയ്ക്കര മേല്‍ വിവരിച്ച പ്രകാരം മരങ്ങളുടെ ലേലം അംഗീകരിച്ചും തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D1 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
തോട് ഭിത്തി നിര്‍മ്മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് ശ്രീമതി.റഹിയാനത്ത് ബീവിയുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു.ടി പ്രവര്‍ത്തി തൊഴിലുറപ്പ് പദ്ധതിയുടെ അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D2 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
പൈപ്പ് ലൈന്‍ അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീമതി.സുലൈബാബീവിയുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. ടി സ്ഥലത്ത് കൂടെ പൈപ്പ് ലൈന്‍ പോയിട്ടില്ലാത്തതിനാലും നിലവില്‍ പദ്ധതി യില്ലാത്തതിനാലും ഏതെങ്കിലും പദ്ധതി വരുമ്പോള്‍ പരിഗണിയ്കാമെന്ന് തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D3 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗവ.എല്‍.പി സ്കൂളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ആര്യനാട് ഗവ.എല്‍.പി സ്കൂള്‍ എച്ച്.എം-ന്‍റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D4 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റീ ആക്ട് ദുരന്ത നിവാരണ സംവിധാനം 1 വര്‍ഷത്തേയ്ക്ക് സൌജന്യമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് REACT DISASTER MANAGEMENT SOLUTIONS OPC Pvt lTD -ന്‍റെ കത്ത് യോഗം ചര്‍ച്ച ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതിന് യോഗം അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D5 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ PWD റോഡ് പുറമ്പോക്കില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന അക്കേഷ്യ മരം മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് ശ്രീ.സി.ഒ ദേവരാജന്‍റെ പരാതി യോഗം ചര്‍ച്ച ചെയ്തു. മരം അപകടാവസ്ഥയില്‍ ആയതിനാല്‍ എത്രയും പെട്ടെന്ന് മരം മുറിച്ച് മാററുന്നതിനുളള നടപടി സ്വീകരിയ്കുന്നതിന് യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു തീരുമാനിച്ചു,
|
View |
|
30/07/2021
|
#8 | D6 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ പാളയത്തുംമുകള്‍ ആലുംകുഴി ക്ഷേത്ര റോഡിന്‍റെ ഒരു ഭാഗത്ത് മഴക്കാലമാകുമ്പോള്‍ വെള്ളം കെട്ടി നിന്ന് ഗതാഗതവും കാല്‍നടയും വളരെ ബുദ്ധിമുട്ടാകുന്നുവെന്നും ആയ തിനാല്‍ ടി സ്ഥലത്ത് ഓട നിര്‍മ്മിക്കണമെന്നുളള കീഴ്പാലൂര്‍ വാര്‍ഡ് മെമ്പറുടെ അപേക്ഷ യോഗം അംഗീകരിച്ചു. എം.ജി.എന്‍.ആര്‍ ഇ.ജിഎസ്സ് പദ്ധതി മുഖേന അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഓട നിര്‍മ്മിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം എം.ജി.എന്‍.ആര്‍ ഇ.ജിഎസ്സ് എ.ഇ -യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D7 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിനടുത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന പ്ലാവ് മരം മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് വാര്‍ഡ് മെമ്പറുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. വാല്യുവേഷന്‍ എടുക്കുന്നതിനും മരം മുറിച്ച് മാറ്റി തുടര്‍ നടപടികള്‍ സ്വീകരിയ്കുന്നതിനും യോഗം സെക്രട്ടറിയെ ചുമലതപ്പെടുത്തി തീരുമാനിച്ചു,
|
View |
|
30/07/2021
|
#8 | D8 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കരട് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി അംഗീകാരം വാങ്ങണമെന്ന് അറിയിച്ചുകൊണ്ടുളള ബഹു.ഡിഡിപിയുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. കരട് ആക്ഷന്‍ പ്ലാന്‍ അടിയന്തിരമായി തയ്യാറാക്കുന്നതിന് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D9 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഠൌണ്‍ വാര്‍ഡില്‍ ആര്യനാട് ചെമ്പകമംഗലം റോഡിന്‍റെ വലതു ഭാഗത്ത് നിന്ന് ആരംഭിച്ച് ആര്യനാട് സബ് രജിസ്ട്രാര്‍ ഓഫീസിന്‍റെ മുന്‍ വശത്ത് അവസാനിക്കുന്ന പഞ്ചായത്ത് റോഡ് ചില സ്വകാര്യ വ്യക്തികള്‍ കയ്യേറി കൈവശം വെച്ചിരിക്കുന്നതായി ശ്രീ.ഉദയകുമാര്‍ പഞ്ചായത്തില്‍ രേഖാ മൂലം അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു. ടി അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. പ്രസ്തുത റോഡ് പുറമ്പോക്ക് സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിന് താലൂക്ക് സര്‍വ്വെയര്‍ക്ക് കത്ത് നല്‍കുന്നതിനും സ്ഥലം അളന്നു തിട്ടപ്പെടുത്തി നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് ബഹു.താലൂക്ക് സര്‍വ്വെയറോട് ആവശ്യപ്പെട്ടും തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D10 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാലൈക്കോണം വാര്‍ഡില്‍ 2012/2013 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക ജാതി വികസന വകുപ്പ് നടപ്പിലാക്കിയ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി കമ്മിറ്റി ഹാളിന്‍റെ ഉല്‍ഘാടനം ആഗസ്റ്റ് -15 ന് ബഹു.വിദ്യാഭ്യാസമന്ത്രി നിര്‍വ്വഹിക്കുന്നു. ആയതിനാല്‍ ടി കെട്ടിടത്തിന് പെയിന്‍റിംഗ് , മറ്റു അറ്റകുറ്റ പണികള്‍ 10000/- രൂപയില്‍ അധികരിയ്ക്കാത്ത തുകയ്ക്ക് ചെയ്യുന്നതിനും പണി പൂർത്തിയാകുന്ന മുറയ്ക്ക് വാല്യുവേഷന്‍ എടുക്കുന്നതിന് എല്‍ .എസ്സ്.ജി.ഡി എ.ഇ-യെ ചുമതലപ്പെടുത്തിയും വാല്യുവേഷന്‍ പ്രകാരം തുക അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D11 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗവ.എല്‍ പി എസ് സ്കൂളില്‍ നബാര്‍ഡിന്റെ സഹായത്തോട് കൂടി പുതിയ കെട്ടിടം നിര്‍മ്മികുന്ന പ്രവര്‍ത്തനം തുടങ്ങുന്നതിന് ആ സ്ഥലത്ത് നില നില്‍ക്കുന്ന ഒരു ഓടിട്ട കെട്ടിടവും ഒരു കോണ്‍ക്രീറ്റ് കെട്ടിടവും പൊളിച്ചുമാറ്റേണ്ടതുണ്ട്. ആയത് പൊളിച്ച് മാറ്റുന്നതിനായി അസിസ്റ്റന്‍റ് എക്സിക്ക്യുട്ടീവ് എന്‍ഞ്ചിനീയറുടെ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ ഓടിട്ട കെട്ടിടത്തിന് 1373/- രൂപയില്‍ കുറയാത്തതും കോണ്‍ക്രീറ്റ് കെട്ടിടത്തിന് 9727/- രൂപയില്‍ കുറയാത്തതും ആയ തുകക്ക് കൊട്ടേഷന്‍ ക്ഷണിക്കുന്നതിനും ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന കൊട്ടേഷന്‍ നല്‍കുന്നവര്‍ക്ക് പൊളിച്ച് മാറ്റുന്നതിനുള്ള അനുമതി നല്‍കുന്നതിനും സെക്രട്ടറിക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D12 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരിയിൽ പ്രവർത്തിക്കുന്ന പമ്പ് ഹൌസിൽ നിലവിൽ ഒരു ഷിഫ്റ്റ് മാത്രമാണ് പമ്പിംഗ് നടക്കുന്നത്. എന്നാൽ ജലജീവൻ പദ്ധതി പ്രകാരം കുറ്റിച്ചൽ പഞ്ചായത്തിൽ ഹൌസ് കണക്ഷൻ നൽകിയതിനാലും ഈഞ്ചപ്പുരിയിലും കൊക്കോട്ടേലയിലും ജലജീവൻ കണക്ഷൻ നകിയതിനാലും രണ്ട് ഷിഫ്റ്റ് പമ്പിംഗ് ആവശ്യമാണ്. ആയതിനാൽ ഈഞ്ചപ്പുരിയിൽ പ്രവർത്തിക്കുന്ന പമ്പ് ഹൌസിൽ രണ്ട് ഷിഫ്റ്റ് പമ്പിംഗ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി നെടുമങ്ങാട് വാട്ടർ അതോറിറ്റി AXE -യോട് അഭ്യർത്ഥിച്ച് ഐക്യകണ്ഠേന തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D13 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാർഡിൽ ചെറുമഞ്ചൽ ജംഗ്ഷനിൽ നിലവിലുള്ള വെയിറ്റിംഗ് ഷെഡ് അപകടാവസ്ഥയിലായതിനാൽ പ്രസ്തുത വെയിറ്റിംഗ് ഷെഡ് പൊളിച്ചു മാറ്റുന്നതിനായി ടി വെയിറ്റിംഗ് ഷെഡിന്റെ അവസ്ഥ സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകുന്നതിനും പൊളിച്ചു മാറ്റേണ്ടതാണെങ്കിൽ പൊളിച്ചു മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് നൽകുന്നതിനും LSGD അസ്സിസ്റ്റന്റ് എഞ്ചിനീയറോട് നിർദ്ദേശിച്ച് ഐക്യകണ്ഠേന തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D14 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡുമായി ബന്ധപ്പെട്ടു വിവിധ വാര്‍ഡുകളില്‍ നടന്ന ടെസ്റ്റ് , വാക്സിനേഷന്‍ എന്നിവയില്‍ പങ്കെടുത്ത വോളന്‍റിയര്‍മാര്‍ക്കും പഞ്ചായത്തിലെ വിവിധ മീറ്റിംഗുകളിലും ഭക്ഷണം വിതരണം ചെയ്തയിനത്തില്‍ 8270/- രൂപ കുടുംബശ്രീ ജനകീയ ഹോട്ടലിന് അനുവദിയ്ക്കുന്നതിന് സോക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D15 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ വാതില്‍പ്പടി സേവന പദ്ധതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ (ഇഡബ്ല്യുബി ) വകുപ്പിന്‍റെ 31/05/2021 തീയതിയിലെ സ.ഉ(സാധാ)നം.1066/2021/ത.സ്വ.ഭ.വ നമ്പര്‍ ഉത്തരവ് യോഗം ചര്‍ച്ച ചെയ്തു. വാതില്‍പ്പടി സേവനപ്രദാന സംവിധാനം പഞ്ചായത്ത് തലത്തില്‍ സജീവമാക്കുന്നതിനായി ചുവടെ പറയുന്നവരെ വോളന്‍റിയര്‍മാരായി തെരെഞ്ഞെടുത്ത് തീരുമാനിച്ചു. Sl. No. Volunteer Name Mobile Number Date of Birth Ward Number Address 1 Shaji 9846688485 30/05/1981 I Devaki Nilayam, Keezhpaloor 2 Vivek 6282971125 24/04/2002 I Punartham, Paraykkara Veedu, Keezhpaloor 3 Surendran 6238115123 10/12/1955 I Nishanth Bhavan, APPUPARA 4 Bimal 9495569469 18/05/1979 I Leela Sadanam, Keezhpaloor 5 Satheesh Kumar 9744732397 20/05/1981 I Manikanda Vilasam, Keezhpaloor 6 P John Thazhvarath 9961744059 II Thazhvarath, Randampalam 7 Vilcent 7594844135 21/05/1975 II Roadarikathu veedu, Meenankal 8 Vijesh V S 8281638452 29/05/1989 II Rodarikathu veedu, Meenankal 9 Shajinadh 7034921076 09/05/1991 II Malayantheri, Parandode 10 Aneesh A M 9645030361 30/05/1978 II Aneesh Bhavan, Meenankal 11 Adarsh 7736201543 25/05/1994 III adarsh Bhavan, Boundermukku 12 Jithin Shydas 7907381028 1997 III Diluy Cottage, Pannikkala, Meenankal 13 Anandu 9497399828 12/02/2001 III Thadatharikathu Veedu, Meenankal 14 Abhilash 9446878990 16/12/1981 III Kailasam, Boundermukku, Parandode 15 Binu 9400781102 01/04/1974 III Ambadi Bhavan, Theviyarkunnu, Parandode 16 Mohanan 8301012629 05/05/1975 IV Revathy Bhavan, Mukkali 17 Santhosh Kumar 9544770733 20/05/1977 IV Rahul Bhavan, Cherapally 18 Adarsh M 7034065422 02/06/2000 IV Athira Bhavan, Kottakkakam 19 Mukundan 9495834044 25/04/1965 IV Kashmeeram, Aithy 20 Hareendran 8594081300 25/05/1967 IV Hareendra vilasam, Mukkali 21 Akshay kumar V R 8606523287 19/03/1996 V Akshay Bhavan, Sambhuthangi 22 V Vijayan 7306902041 16/05/1979 V Enchapuri Thadatharikathuveedu, Kokkottela 23 Aneesh G 9074086385 15/05/1997 V Kichu Bhavan, Cherumanchal 24 Saranaya S 6238932627 V Mailammoodu, Thadatharikathu Veedu 25 Anju L.J 9061982028 23/05/1974 V Chythra Bhavan, Cherumanchal ,Kokkotella 26 Sujith S J 9497380177 19/01/1994 VI Kudapparaputhen veedu, Kokkottela 27 Sarang S R 9745728197 29/05/1998 VI S R Sadhanam, Kokkottela 28 Adarsh Sisupalan 8848992820 27/10/1995 VI Adarsh Bhavan, Kokkottela 29 Akhil Chandran J 9633286032 24/02/1999 VI Akhil Bhavan, kokkottela 30 Hareesh S 7034046480 12/11/1998 VI Hareesh Bhavan, Mankuzhi 31 Shaji V 9961376527 VII Thadatharikathu veedu, Palaikkonam 32 Saji 8547368766 VII Pulikuzhi kizhakkumkaraveedu, Palaikkonam 33 Sajeev 9447689414 VII Pulikuzhi Puthenveedu, Palaikkonam 34 Akshay Krishnan 7306628653 VII Kaliveedu, Palaikkonam 35 Nijin 8943873408 VII Chinchilam veedu, Palaikkonam 36 Azeem 8943319980 20/05/01984 VIII Kadayaraveedu, Irinjal 37 Habel 9447926611 04/05/1991 VIII Mekkumkaraputhen veedu, Kaniyakuzhi 38 Syam 9895223995 15/04/1994 VIII Kaniyakuzhi Kizhakkumkara puthenveedu, Aryanad 39 Vijayan 9496222066 10/06/1970 VIII Kaniyakuzhi Kizhakkumkara puthenveedu, Aryanad 40 Sreekumaran Asari 8547040690 25/05/1974 VIII S K Nivas, Kaniyakuzhi 41 Hussain 9605032030 1981 IX Sheeja Manzil, Kaduvakuzhi 42 Rafeek 9645890108 1993 IX N K House, Vettayil, Pezhumoodu 43 Bijoor 9400896501 25/05/1979 IX Vettayil Thadatharikathuveedu, Pezhumoodu 44 Shameer 9745190468 1989 IX Vettayil Thadatharikathuveedu, Pezhumoodu 45 Biju 9746412485 1989 IX Vettayil Thadatharikathuveedu, Pezhumoodu 46 Noufal 8943057944 05/12/1999 X Thattinkara veedu, Pallivetta 47 Shafeer 7558063838 05/01/1980 X Shameera Manzil ,Pallivetta 48 Muhammed 8943311071 15/05/1993 X Kaliyil Veedu, Pallivetta 49 Al-Nazeem 7594827554 05/06/1992 X Al-Niza Cottage, Pallivetta 50 Shibu 9645609181 10/05/1984 X Nariparavetta, Pallivetta 51 Agustin Jose 9.30997E+11 01/01/1978 XI Anu Bhanan,Kanakuzhi 52 Moncy V 9.60654E+11 28/05/1993 XI Ancy Bhavan Kadukkodu 53 Sinu S R 8111847813 25/11/1982 XI Sinu bhavan, Thulayathukonam 54 Praveen Raj 7994502972 07/01/2001 XI Vipin Bhavan, Kuruviyode 55 Rakhil M S 9605547726 18/12/1999 XI Akhil Bhavan, Kanakuzhi 56 Anandu 8156890421 30/09/1997 XII Poovan Veedu, Choozha 57 Vishnu 8590949717 13/04/2004 XII Murali Bhavan, Choozha 58 Sruthi S 9605814132 13/08/2001 XII Rajesh Bhavan, Choozha 59 Santhini 8714141339 14/05/1979 XII J R Villa, Kacherinada 60 Vishanth 9747677430 17/01/1999 XII Thottinkara Veedu, Loodhargiri 61 Ajith 9388887647 15/05/1987 XIII Ayaniyarakuzhi veedu, Tholoor 62 Rahul 9747114488 20/05/1991 XIII Sakthi Bhavan, Melechira 63 Arjun S Mohan 9645828001 26/03/1991 XIII Melechira,Aryanad 64 Suji Mon 9995035712 15/05/1987 XIII Mohanavilasam, Melechira 65 Subin 8281505669 18/12/2000 XIII Roadarikathu veedu, Anandeswaram 66 Vivek 7902272077 02/01/1995 XIII Melevilakathu veedu 67 Sarath Chandran 7510508242 01/01/1992 XIII Roadarikathu veedu, Anandeswaram 68 Sudhevan 9744155349 24/04/1964 XIII Yasodhalayam, Aniyilakadavu 69 Sanoop A S 9645772726 1985 XIV Sudharshanalayam, Kallupalam 70 Rathhesh 9746898785 30/05/01987 XIV Ratheesh Bhavan, Roadarikathu veedu, Kottakkakam 71 Chandhanajayan S 7558921538 14/10/1998 XIV Pezhumkattakkal veedu, Kottakkakam 72 Sreejith 9746625475 15/05/1990 XIV Konathu Puthenveedu, Kottakkakam 73 Aneesh 9746122252 1988 XIV Kulavumthalaveedu, Kottakkakam 74 Aravind S.P 8089190071 29/01/1996 XV Thrikarthika , Valiyakalam, Iravoor 75 Vijeesh Kumar 8943687217 08/05/1998 XV Vijeesh Bhavan, Iravoor 76 Abhilash 9961794426 25/05/1988 XV Aswathi Bhavan, Iravoor 77 ASWIN 9074700429 13/10/2000 XV Revathi Padiyarathala Iravoor 78 Vishnu Sreekumar 7907193047 11/08/2000 XV Chennamkodu, Roadarikathu Veedu, Iravoor 79 Shamnadh 9645632383 05/03/1992 XVI Sajad Manzil, Parandode P O 80 Sreerag R S 9745612020 15/01/1997 XVI Sreerag bhavan, Mullankallu, Parandode 81 Nijas S 8129719515 03/07/1996 XVI Nirappil veedu, Moonnamkallu, Parandode 82 Praveen K 9539441684 07/03/1991 XVI Thadatharikathu veedu, Valiyamala 83 Savin R 9072232520 10/05/1988 XVI Sabin House, Cherapally, Parandode 84 Shibu 9074072346 04/08/1999 XVII Pushpa Bhavan, Valiyakalungu , Parandode 85 Sindhu 6282628613 20/05/1976 XVII Arya Bhavan, Mullankallu, Parandode 86 Vineetha 9746286316 18/15/1993 XVII Vineeth Bhavan, Mulankallu 87 Ananthan 8848964991 26/02/2000 XVII Sreepadmam, Valiyakalungu 88 Vishnu 9744922260 18/04/1990 XVII Abhilash Bhavan, Aithy, Parandode 89 Kiran Raj R S 9496811315 15/05/1990 XVIII Grays bhavan, Puruthipara 90 Sarath Krishna R V 9946217638 26/05/1997 XVIII Revathy Nivas, Oottukuzhi 91 Pramul S L 9544443474 18/03/1192 XVIII Anjali Nivas, Onnampalam 92 Ajas 7025701502 23/04/1989 XVIII Varannam, Muthikkavu 93 Muhammed Shafi 9072594104 25/05/1973 XVIII Shafi cottege, Maruthummoodu
|
View |
|
30/07/2021
|
#8 | D16 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംമൂട് വാര്‍ഡില്‍ (10) കളത്താന്‍ചിറ റോഡ് കോണ്‍ക്രീറ്റിനും ഗതാഗതത്തിനും തടസ്സമായി നില്‍ക്കുന്ന A/PKY34/6 , A/PKY 34/7 എന്നീ 2 പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്നുളള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D17 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡിലെ ചൂഴ -മഞ്ചിറ റോഡ് പുറമ്പോക്ക് കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നുളള ബഹു.ലോക് ആയുക്തയുടെ ഉത്തരവ് യോഗം ചര്‍ച്ച ചെയ്തു. പുറമ്പോക്ക് കയ്യേറ്റം ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 12 പേര്‍ക്ക് 29/04/2021 തീയതി ഒന്നാമത്തെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും യോഗം നിരീക്ഷിച്ചു. 1996-ലെ കേരള പഞ്ചായത്ത് രാജ് (കയ്യേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം വയ്ക്കുന്നതിന് പിഴ ചുമത്തലും ഈടാക്കലും ) ചട്ടങ്ങള്‍ പ്രകാരം പുറമ്പോക്ക് കയ്യേറ്റം സ്വമേധയാ ഒഴിയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രണ്ടാമതൊരു നോട്ടീസ് കൂടെ നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D18 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് കോട്ടയ്ക്കകം വാര്‍ഡിലൂടെ കടന്നുപോകുന്ന ശാസ്താംകോവില്‍ കമുകറക്കോണം റോഡ് നിര്‍മ്മാണത്തിന് സമീപ വസ്തു ഉടമകള്‍ റോഡ് വീതി കൂട്ടുന്നതിന് വസ്തു വിട്ടു നല്‍കിയിട്ടുണ്ട് . ടി വസ്തു ഉടമകള്‍ എത്ര വീതം സ്ഥലമാണ് വിട്ടു നല്‍കിയത് എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനും കൂടാതെ പ്രസ്തുത റോഡ് പഞ്ചായത്ത് ആസ്തിയില്‍ ഉള്‍പ്പെടുത്തുന്നതിന് വില്ലേജില്‍ നിന്നും അനുകൂല നടപടി സ്വീകരിയ്ക്കുന്നതിനും ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D19 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വിവിധ സ്ഥലങ്ങളിലായി ധാരാളം പുറമ്പോക്ക് പ്രദേശങ്ങള്‍ നിലവിലുണ്ട്. ഈ പുറമ്പോക്ക് പ്രദേശങ്ങള്‍ കണ്ടെത്തി പഞ്ചായത്തിന്‍റെ ആസ്തിയുടെ ഭാഗമാക്കുന്നതിനായി പുറമ്പോക്ക് പ്രദേശങ്ങള്‍ അളന്നു തിട്ടപ്പെടുത്തുന്നതിന് Total Station Mission Survey -യുടെ ഭാഗമായി സര്‍വ്വെ ടീമിനെ അനുവദിയ്ക്കുന്നതിന് ബഹു.തഹസീല്‍ദാരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D20 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഓഫീസില്‍ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിയ്ക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ തൊഴിലുറപ്പുമായി ബന്ധപ്പെട്ട ജോലികള്‍ പെന്‍റിംഗ് ആകുന്ന സാഹചര്യം യോഗം ചര്‍ച്ച ചെയ്തു. ആയതിനാല്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഓഫീസില്‍ ആവശ്യമായ ഇലക്ട്രിക് വര്‍ക്കുകള്‍ ചെയ്യുന്നതിനും തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2021
|
#8 | D21 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ HP1025, Brother HL-L232ID എന്നീ പ്രിന്‍ററുകളുടെ ടോണര്‍ , ഡ്രം യൂണിറ്റ് എന്നിവ Replace ചെയ്യുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2021
|
#9 | D1 |
ആസ്തി രജിസ്റ്റര്‍
|
ആസ്തി രജിസ്റ്റര്‍ കാലികമാക്കേണ്ടതിന്‍റെ ആവശ്യകത യോഗം ചര്‍ച്ച ചെയ്തു. ആയതിനുളള ചുമതല ധനകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റിയ്ക്ക് ആണെന്ന് യോഗം അഭിപ്രായപ്പെട്ടു. പഞ്ചായത്തിലെ റോഡുകള്‍ , തോടുകള്‍ , പാലങ്ങള്‍ , തുടങ്ങിയ ഇമ്മൂവബിള്‍ ആസ്തികളെല്ലാം ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു .കൂടാതെ പഞ്ചായത്തിലെയും വിട്ടുകിട്ടിയ സ്ഥാപനങ്ങളിലെയും മൂവബിള്‍ അസ്സെറ്റുകളും ആസ്തിരജിസ്റ്ററില്‍ ഉള്‍പ്പെടുത്തേണ്ട നടപടികള്‍ സ്വീകരിയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
|
View |
|
30/07/2021
|
#0 | D1 |
വസ്തു നികുതി പിരിവ്
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷം 100 ശതമാനം നികുതി പിരിവ് നേട്ടം കൈവരിയ്ക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയത് പ്രകാരം ആഗസ്റ്റ് മാസത്തില്‍ തന്നെ വാര്‍ഡുകളിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് കളക്ഷന്‍ നടത്തി ഊര്‍ജ്ജിത നികുതി പിരിവ് യഞ്ജം ആരംഭിയ്ക്കണമെന്നും ആയതിനുളള നിര്‍ദ്ദേശം ജീവനക്കാര്‍ക്ക് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2021
|
#1 | D1 |
ജവാന്‍ രതീഷ് സ്മാരക പ്രതിമ
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ രതീഷിന്‍റെ ഓര്‍മ്മയ്ക്കായി സ്മൃതി മണ്ഡപത്തില്‍ ജവാന്‍ രതീഷിന്‍റെ വെങ്കല പ്രതിമ ആഗസ്റ്റ് -15 ന് ബഹു.വിദ്യാഭ്യാസ മന്ത്രി അനാച്ഛാതനം ചെയ്യുന്നു. ആയതിനാല്‍ പെയിന്‍റിംഗും മറ്റു അറ്റകുറ്റ പണികളും ചെയ്യുന്നതിന് 10000/- രൂപയില്‍ അധികരിയ്ക്കാത്ത എസ്റ്റിമേറ്റ് എടുക്കുന്നതിന് എല്‍എസ്സ്ജിഡി എഇ-യെ ചുമതലപ്പെടുത്തിയും തുക ചെലവഴിക്കുന്നതിന് സെക്രട്ടറിക്ക് ചെലവനുവാദം നല്‍കിയും തീരുമാനിച്ചു.
|
View |
|
30/07/2021
|
#1 | D2 |
ജവാന്‍ രതീഷ് സ്മാരക പ്രതിമ
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ രതീഷിന്‍റെ ഓര്‍മ്മയ്ക്കായി സ്മൃതി മണ്ഡപത്തില്‍ ജവാന്‍ രതീഷിന്‍റെ വെങ്കല പ്രതിമ ആഗസ്റ്റ് -15 ന് ബഹു.വിദ്യാഭ്യാസ മന്ത്രി അനാച്ഛാതനം ചെയ്യുന്നു. പ്രസ്തുത യോഗത്തില്‍ മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനും ,സ്റ്റേജ് ഡെക്കറേഷനും ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2021
|
#1 | D3 |
ജവാന്‍ രതീഷ് സ്മാരക പ്രതിമ
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ രതീഷിന്‍റെ ഓര്‍മ്മയ്ക്കായി സ്മൃതി മണ്ഡപത്തില്‍ ജവാന്‍ രതീഷിന്‍റെ വെങ്കല പ്രതിമ ആഗസ്റ്റ് -15 ന് ബഹു.വിദ്യാഭ്യാസ മന്ത്രി അനാച്ഛാതനം ചെയ്യുന്നു. സ്മൃതി മണ്ഡപത്തില്‍ ലൈറ്റ് വാങ്ങി ഫിറ്റ് ചെയ്യുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2021
|
#2 | D1 |
കര്‍ഷക ദിനം
|
ചിങ്ങം 1 -ന് കര്‍ഷക ദിനം വിപുലമായി ആചരിക്കുന്നതിനും ആയതിന്‍റെ ചര്‍ച്ചകളിലേയ്ക്കായി മീറ്റിംഗ് വിളിക്കുന്നതിനും തീരുമാനിച്ചു. യുവ കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിന് അവര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനും പ്രായമേറിയ കര്‍ഷകര്‍ക്ക് അവാര്‍ഡ് , നേര്യത് എന്നിവ നല്‍കി അവരെ ആദരിക്കുന്നതിനും തീരുമാനിച്ചു.
|
View |
|
30/07/2021
|
#3 | D1 |
ജാഗ്രതാ സമിതി
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് തല ജാഗ്രതാ സമിതി ചുവടെ പറയും പ്രകാരം പുന.സംഘടിപ്പിച്ച് തീരുമാനിച്ചു 1. ചെയര്‍ പേഴ്സന്‍ -പഞ്ചായത്ത് പ്രസിഡന്‍റ് 2.കണ്‍വീനര്‍-പഞ്ചായത്ത് സെക്രട്ടറി 3.മെമ്പര്‍ സെക്രട്ടറി-ഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍ അംഗങ്ങള്‍ 1. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ 2.സി.ഐ-പോലീസ് സ്റ്റേഷനിലെ മേധാവി 3. വനിതാ വക്കീല്‍- അഡ്വ.റീജാ എ.എം 4.കൌണ്‍സിലിംഗ് വിദഗ്ദ്ധ - ശ്രീലക്ഷ്മി 5.സി.ഡി.എസ്സ് ചെയര്‍പേഴ്സന്‍ 6.എസ്സ്.സ്സി വിഭാഗത്തിലെ പൊതു പ്രവര്‍ത്തക- ശ്രീമതി.റീനാ സുന്ദരം 7. എച്ച്.എം ആര്യനാട് എല്‍.പി.എസ്സ്
|
View |
|
30/07/2021
|
#4 | D1 |
ശുചിത്വപരിപാലനം
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലേയ്കായി ഹരിത സഹായ സ്ഥാപനങ്ങളുടെ സേവനം ഗ്രാമപഞ്ചായത്തുകള്‍ക്ക് എടുക്കാവുന്നതാണെന്നുളള ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സന്‍റെ 01/01/2021 തീയതിയിലെ എച്ച്.കെ.എം /എ2/625/18 നമ്പര്‍ ഉത്തരവ് പ്രകാരം നിയോ എനര്‍ജി എന്ന സ്ഥാപനവുമായി എഗ്രിമെന്‍റിലേര്‍പ്പെടുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/07/2021
|
#4 | D2 |
ശുചിത്വപരിപാലനം
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനയുടെ പഞ്ചായത്ത് തല പരാതി പരിഹാര സെല്ലിലേയ്ക്ക് ചുവടെ പറയുന്നവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തല പരാതി പരിഹാരസെല്‍ രൂപീകരിയ്ക്കുന്നതിന് തീരുമാനിച്ചു. 1. പ്രസിഡന്‍റ് -ശ്രീ.വി.വിജുമോഹന്‍ 2.മെമ്പര്‍ സെക്രട്ടറി -ശ്രീമതി.ലിമ.പി.എസ്സ് 3.വൈസ് പ്രസിഡന്‍റ് - ശ്രീമതി.ഷീജ 4.ക്ഷേമകാര്യ ചെയര്‍ പേഴ്സന്‍ - ശ്രീമതി.മോളി.കെ 5.പഞ്ചായത്ത് മെമ്പര്‍ - ശ്രീമതി.ലേഖ 6.എല്‍.വി.ഇ.ഒ - 7. ആര്യനാട് എല്‍.പി.എസ്സ് എച്ച്.എം 8. സി.ഡി.എസ്സ് വൈസ് ചെയര്‍പേഴ്സന്‍ - ശ്രീമതി.രാജി 9.ഐ.സി.ഡി.എസ്സ് സൂപ്പര്‍ വൈസര്‍
|
View |
|
23/07/2021
|
#1 | D1 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021 -22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമായ പ്രവൃത്തികള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ലഭ്യമായ അപേക്ഷകള്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങള്‍ക്ക് ശേഷം നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനും ആയത് പ്രകാരം കരട് ഗുണഭോക്തൃ പട്ടിക തയാറാക്കി നല്‍കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/07/2021
|
#1 | D2 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പാറമുക്ക് അംഗന്‍ വാടിയ്ക്ക് വസ്തു വാങ്ങല്‍ എന്ന പ്രോജക്റ്റ് പ്രകാരം വസ്തു വാങ്ങുന്നതിന് പ്രോജക്റ്റ് ഏറ്റെടുത്തിരുന്നു. ആവശ്യമായ അനുമതികള്‍ എല്ലാം ലഭ്യമായിരുന്നു എന്നാല്‍ തനത് ഫണ്ടിന്റെ അപര്യാപ്തതയാല്‍ ടി വസ്തു വാങ്ങാന്‍ കഴിഞ്ഞില്ല. ആകയാല്‍ ടി വസ്തു വാങ്ങുന്നതിന് തുക നല്‍കുന്നതിനു പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗം ഫണ്ടിനാല്‍ 300000/- രൂപ വകയിരുത്തി ഒരു പ്രോജ്കറ്റ് ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ടി വസ്തു വാങ്ങുന്നതിനും തുക നല്‍കുന്നതിനും പാറമുക്ക് അംഗന്‍ വാടിയ്ക്ക് വസ്തു വാങ്ങല്‍ തുക നല്‍കല്‍ എന്ന പ്രോജക്റ്റ് സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
|
View |
|
23/07/2021
|
#2 | D1 |
ലേലം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വര്‍ഷത്തേയ്ക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക്ക് മാര്‍ക്കറ്റ് ഗേറ്റ് പിരിവ് , 4 കടമുറികള്‍ എന്നിവ ലേലം കൊണ്ട വ്യക്തി വിജയകുമാര്‍ മരണപ്പെട്ടതിനാല്‍ 22/07/2021 തീയതി നടന്ന പുനര്‍ ലേലത്തില്‍ വന്ന ഏറ്റവും ഉയര്‍ന്ന തുക 1133000/- മാത്രമാണ് . എന്നാല്‍ ആദ്യ ലേലം , മരണപ്പെട്ട വിജയകുമാര്‍ കൈകൊണ്ടത് 3110000/- രൂപയ്ക്ക് ആയിരുന്നു. പുനര്‍ ലേലത്തില്‍ വന്ന ഉയര്‍ന്ന തുക ആദ്യം ലേലം കൊണ്ട തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയധികം കുറവാണ് , ആകയാല്‍ ടി പബ്ലിക്ക് മാര്‍ക്കറ്റ് ഗേറ്റ് പിരിവ് 29/07/2021 തീയതി പുനര്‍ ലേലം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/07/2021
|
#2 | D2 |
ലേലം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വര്‍ഷത്തേയ്ക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക്ക് മാര്‍ക്കറ്റിലെ ചുവടെ പറയുന്ന കടമുറികളുടെ പുനര്‍ ലേലം 22/07/2021 തീയതിയില്‍ നടന്നു. കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പലപ്പോഴും തുറക്കാന്‍ കഴിയാത്തതിനാല്‍ ലേലത്തില്‍ പങ്കെടുത്ത വ്യക്തികള്‍ ആരും തന്നെ കഴിഞ്ഞ വര്‍ഷത്തെ അത്ര തുകയില്‍ ലേലം കൈകൊള്ളാന്‍ തയ്യാറാകാത്തതിനാല്‍ ഉയര്‍ന്ന തുക വിളിച്ച വ്യക്തികളുടെ ലേലം ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ടി വ്യക്തികളുമായി നിയമാനുസൃത കരാറില്‍ ഏര്‍പ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ കടമുറി നമ്പര്‍ ഉയര്‍ന്ന തുക ലേലം വിളിച്ച വ്യക്തിയുടെ പേരും മേല്‍വിലാസവും തുക 1 4 രഞ്ജിത്ത് , വയലരികത്ത് വീട് പൊട്ടന്‍ ചിറ 1900/- 2 5 ബിജു, വിളയില്‍ വിളാകത്ത് വീട് ആര്യനാട് 1900/- 3 6 പ്രശാന്ത്, സൂര്യ ഭവന്‍ ,മഠത്ത്വിളാകത്ത് വീട് 1900/- 4 8 പ്രഭ കുമാരി , ചൂഴ സുനില്‍ ഭവന്‍ 1900/-
|
View |
|
07/07/2021
|
#1 | D1 |
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
|
ഓരോ ഘടക സ്ഥാപനങ്ങളിലും രൂപീകരിക്കേണ്ട വികസന കമ്മറ്റികള്‍ വളരെ അടിയന്തിരമായി 2021 ജൂലൈ 5 നു മുന്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിക്കാന്‍ ഘടക സ്ഥാപന മേധാവികളെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/07/2021
|
#1 | D2 |
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
|
ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് വ്യക്തമായ നയം രൂപീകരിക്കേണ്ട സമയമായതിനാല്‍ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ കമ്മറ്റികള്‍ അടിയന്തിരമായി കൂടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും എല്ലാ സ്കൂളുകളിലും കമ്മറ്റി കൂടി ക്രോഡീകരിച്ച റിപ്പോര്‍ട്ട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മുന്‍പാകെ സമര്‍പ്പിക്കുന്നതിനു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/07/2021
|
#1 | D3 |
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തന യോഗ്യമായ സ്ട്രീററ് ലൈറ്റുകളുടെയും സ്ട്രീറ്റ് ടാപ്പുകളുടെയും കൃത്യമായ കണക്ക് എടുക്കുന്നതിന് കെ.എസ്സ്.ഇ.ബി, കേരള വാട്ടര്‍ അതോറിറ്റി എന്നിവരുമായി ജോയിന്‍റ് വേരിഫിക്കേഷന്‍ നടത്തുന്നതിനും ആയതിനുളള തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/07/2021
|
#2 | D1 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ COVID 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ഡോമിസിലറി കെയര്‍ യൂനിട്ടിലെ ആംബുലന്‍സ് ഡ്രൈവര്‍ ആയ ശ്രീ ഷജിനാഥിന് 45 ദിവസത്തെ വേതനമായി 10000/- തനത് ഫണ്ടില്‍ നിന്നും നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/07/2021
|
#2 | D2 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ COVID 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്രെണ്ട് ഓഫീസില്‍ നിലവില്‍ നേരിട്ട് അപേക്ഷകള്‍ നിലവില്‍ സ്വീകരിക്കുന്നില്ല ആയത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നതിനാല്‍ പൊതുജനങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ നേരിട്ട് ഫ്രണ്ട് ഓഫീസില്‍ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/07/2021
|
#3 | D1 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ 2021-22വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെയിന്റനന്‍സ് ഗ്രാന്റ് റോഡ് ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനു ശേഷവും മെയിന്റനന്‍സ് ഗ്രാന്റ് ബാക്കി വന്ന സാഹചര്യത്തില്‍ 28/11/2012 തീയതിയിലെ 68228/FM1/ 2012 ത സ്വ ഭ വ സര്‍ക്കുലര്‍ പ്രകാരം ചുവടെ പറയുന്ന പ്രവൃത്തികളില്‍ കോണ്ക്രീറ്റ് പ്രവൃത്തികള്‍ കൂടി ചെയ്യുന്നതിനു എല്‍ എസ് ജി ഡി അസിസ്റ്റ്ന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ 77 ഇരപ്പുപാലം -കോരപറമ്പ് -കല്ല് വരമ്പ് റോഡ് നവീകരണം പ്രോജക്റ്റ് നമ്പര്‍ 63 ചാമവിള - ഗണപതിയാംകുഴി റോഡ് നവീകരണം പ്രോജക്റ്റ് നമ്പര്‍ 57 പള്ളിനട - നരിപ്പാറവെട്ട റോഡ് നവീകരണം
|
View |
|
07/07/2021
|
#3 | D2 |
വാർഷിക പദ്ധതി 2021-22
|
കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന 2021-2024 ലേയ്ക്കുളള ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഭാഗമാകുന്നതിനു ഈ ഗ്രാമ പഞ്ചായത്ത് അംഗീകാരം നല്‍കുന്നു . പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി ഗ്രാമ പഞ്ചായത്ത് അംഗീകാരം നല്‍കുന്ന മൊത്തം തുകയുടെ 15 % പഞ്ചായത്ത് വിഹിതമായും 10 % ഗുണഭോക്തൃ വിഹിതമായും വാട്ടര്‍ അതോറിട്ടിയ്ക്ക് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നല്‍കുവാന്‍ കമ്മറ്റി തീരുമാനിച്ചു.
|
View |
|
07/07/2021
|
#3 | D3 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതി ഭൂമിയുള്ള ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടതും നിര്‍വഹണ ഉദ്യോഗസ്ഥനുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ ചുവടെ പറയുന്ന ഗുണഭോക്താക്കള്‍ക്ക് അഡ്വാന്‍സ് തുക പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നല്‍കുന്നതിനു വി ഇ ഓ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ലൈഫ് ഭവന പദ്ധതി (ജനറല്‍ ) സരസ്വതി അമ്മ , ആര്‍ എസ് നിവാസ് അപ്പുപാറ സുലോചന , തോട്ടരികത്ത് വീട് , ഇടവംകോണം വിനോബാ നികെതന്‍ പി ഒ ഗിരിജ തോട്ടരികത്ത് വീട് കീഴ്പാലൂര്‍ ,വിനോബാ നികെതന്‍ പി ഒ നസീറ ബീവി , തോട്ടരികത്ത് വീട് പുറുത്തിപ്പാറ , പറണ്ടോട് പി ഒ ജാസ്മിന്‍ എ തോട്ടരികത്ത് വീട് , ബൌണ്ടര്‍മുക്ക് , ശകുന്തള , എസ് എന്‍ നഗര്‍ കോളനി വാരുകാട് ഐത്തി ബേബി , മൈലമൂട് തടത്തരികത്ത് വീട് കൊക്കോട്ടേല രാജേഷ്‌കുമാര്‍ കോരപ്പറമ്പ് , പുത്തന്‍ വീട് കൊക്കോട്ടേല ഓമന / വേലുകുട്ടി പാണം വിളാകം പാലൈക്കോണം ആര്യനാട് ബീന എല്‍ കിഴക്കുംകര പുത്തന്‍ വീട് കണിയാകുഴി ആര്യനാട് രമണി എല്‍ , പുതുവല്‍ പുത്തന്‍ വീട് അത്തിയറ ലീല , പുതുവല്‍ പുത്തന്‍ വീട് , അത്തിയറ സൈനബാ ബീവി, അഫ്സാന മന്‍സില്‍ , മണലുവിള ഹാജര്‍ ബീവി , കളത്താന്‍ ചിറ വീട് , പള്ളിവേട്ട എല്‍സമ്മ റ്റി , കാനക്കുഴി തടത്തരികത്ത് വീട് , പുനലാല്‍ അപ്പുകുട്ടന്‍ ഡി , എബനൈസര്‍ ഹോം , തുലായത് കോണം റാഹിലാ ബീവി , കടുക്കോട് മേക്കുംകര പുത്തന്‍ വീട് കൊറണ്ടി വിള ഷൈലജ ബി , ദേവി വിലാസം , കാഞ്ഞിരംമൂട് , ആര്യനാട് മുരുകന്‍ , കൈതറ വീട് , ആര്യനാട് പി ഒ പ്രസന്ന ആര്‍ , ചിറക്കോണത്ത് വീട് , എരുമോട് ആര്യനാട് പി ഒ അനീഷ /വസന്ത മേലതില്‍ വീട് , ആര്യനാട് പി ഒ ജയന്തന്‍ ഷീബ ഭവന്‍ , പറങ്കിമാം മൂട്, കോട്ടയ്ക്കകം പങ്കജാക്ഷിയമ്മ , കോവില്‍ വിള വീട് , ഇറവൂര്‍ ജനാര്‍ദ്ദനന്‍ പിള്ള , കൃഷ്ണ വിലാസം ഇറവൂര്‍ ഹസീന എസ് , ചന്തവിള വീട് , പറണ്ടോട് വിലാസിനി കെ വലിയമല തടത്തരികത്ത് വീട് ചേരപ്പള്ളി പറണ്ടോട് മുഹമ്മദ് ഷാഫി എസ് , ഷാമില മന്‍സില്‍ പറണ്ടോട് ഷിബു റ്റി ആര്‍ , ഷിജി മന്ദിരം , വലിയകലുംഗ് , പറണ്ടോട് ഷൈലജ , സുജ ഭവന്‍ , പറണ്ടോട് സുനിതകുമാരി , വയലരികത്ത് വീട് കോട്ടയ്ക്കകം ലത്തീഫാ ബീവി , തെങ്ങുവിള വീട് പറണ്ടോട് ലൈഫ് ഭവന പദ്ധതി (പട്ടിക ജാതി ) രാജി എസ് , രാജി ഭവന്‍ (ദേവാനന്ദ ഭവന്‍ ) പാളയത്തിന്‍ മുകള്‍ , വിനോബാ നികേതന്‍ പി ഒ ഓമന സി , വിഷ്ണു നഗര്‍ , ഹൗസിംഗ് ബോര്‍ഡ് കോട്ടയ്ക്കകം പി ഒ രമേശന്‍ , തടത്തരികത്ത് വീട് , ഈഞ്ചപ്പുരി , സിന്ധു സിന്ധു ഭവന്‍ , ഈഞ്ചപ്പുരി ,കൊക്കോട്ടേല രജനി , കെ തടത്തരികത്ത് വീട് ഈഞ്ചപ്പുരി , സുമതി സി , വിജി വിലാസം , പുറുത്തിപ്പാറ രാജേഷ് , ഹരിജന്‍ കോളനി കീഴ്പാലൂര്‍ , വിനോബാനികേതന്‍ പി ഒ ബിനുമോന്‍ എസ് , വിഷ്ണു നഗര്‍ , ഹൌസിംഗ് ബോര്‍ഡ് കോട്ടയ്ക്കകം വനിത ആര്‍ , തടത്തരികത്ത് കോണില്‍ വീട് , ഈഞ്ചപ്പുരി, കൊക്കോട്ടേല ശാന്ത ബി , ഷീജാ ഭവന്‍ , പള്ളിവേട്ട ആര്യനാട് ചന്തു സി , നിര്‍മ്മിതി കോളനി , വലിയാകലുംഗ് അശോക് കുമാര്‍ റ്റി , റോഡരികത്ത് വീട് , ഒന്നാം പാലം , പറണ്ടോട് പി ഒ കവിത എസ് , കവിതാ ഭവന്‍ , പുറുത്തിപ്പാറ രജനി എസ് രേഷ്മ ഭവന്‍ , പുറുത്തിപ്പാറ
|
View |
|
07/07/2021
|
#3 | D4 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 252 തെരുവ് വിളക്കുകളുടെ പരിപാലനം (1,2,3,16,17,18 വാര്‍ഡുകളില്‍, 253,തെരുവ് വിളക്കുകളുടെ പരിപാലനം (4,14,15,13,10,7 വാര്‍ഡുകളില്‍),254,തെരുവ് വിളക്കുകളുടെ പരിപാലനം (5,6,8,9,11,12 വാര്‍ഡുകളില്‍ എന്നീ പ്രോജക്റ്റുകള്‍ പ്രകാരം ടി പ്രവൃത്തികള്‍ ചെയ്ത കരാറുകാരന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ പല സ്ഥലങ്ങളിലും തെരുവ് വിളക്കുകള്‍ തെളിയുന്നില്ല . മാത്രമല്ല മെയിന്റനന്‍സിനായി പല വാര്‍ഡുകളില്‍ നിന്നും ടിയാള്‍ ഇളക്കി മാറ്റിയ തെരുവ് വിളക്കുകള്‍ പുന:സ്ഥാപിച്ചിട്ടുമില്ല എന്ന് ചില മെമ്പര്‍മാര്‍ അഭിപ്രായപ്പെട്ടു. ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി ടി കരാറുകാരനു അടിയന്തിരമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നോട്ടീസ് നല്‍കുന്നതിനും പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ടി പ്രോജക്റ്റ് സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്ത് തുക നല്‍കുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/07/2021
|
#3 | D5 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 220/21 ടേക്ക് എ ബ്രേക്ക് എന്ന പ്രവൃത്തിയുടെ പ്ലിന്ത് ബീം വരെ പൂര്‍ത്തിയാക്കിയ ശേഷം അപ്രൂവ്ഡ് പ്ലാനില്‍ ഉദ്ദേശിച്ചിരുന്ന പ്രകാരം പ്രൊപ്പോസ്ഡ് കെട്ടിടത്തിന്റെ വലത് ഭാഗത്ത് നിന്നും എന്ട്രന്‍സ് അനുവദിക്കുന്നതിനായി 1.00 മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ടു നല്‍കുന്നതിനു കെ എസ് ആര്‍ റ്റി സി അധികൃതര്‍ വിസമ്മതം അറിയിക്കുകയുണ്ടായി . പ്രൊപ്പോസ്ഡ് കെട്ടിടത്തിന്റെ വലത് ഭാഗത്ത് നിന്ന് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന എന്ട്രന്‍സ് , വരാന്ത , റാമ്പ് , എന്നിവ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തേയ്ക്ക് മാറ്റി ജെന്റ്സ് , ലേഡീസ് ടോയ്ലെറ്റ് എന്നിവ അതിനനുസൃതമായി ക്രമീകരിക്കുന്നതിനും അപ്സ്റ്റയറിലെയ്ക്കുള്ള കോണിപ്പടി കെട്ടിടത്തിന്റെ ഇടത്തേയറ്റത്തേയ്ക്ക് മാറ്റി സ്ഥാപിക്കേണ്ട സ്ഥിതിവിശേഷമാനുള്ളത്. ടി മാറ്റങ്ങള്‍ വരുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനും അതിനനുസൃതമായി എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനുമുള്ള അനുമതി നല്‍കണമെന്നുമുള്ള എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. അപ്രകാരം എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
|
View |
|
07/07/2021
|
#3 | D6 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും അപൂര്‍വമായിട്ടെ തെരുവ് വിളക്കുകള്‍ തെളിയാറുള്ളൂ , ആകയാല്‍ തെരുവ് വിളക്ക് പരിപാലനം ചെയ്യുന്ന വിഷയം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള തെരുവ് വിളക്ക് പരിപാലനം എന്ന പ്രവൃത്തിയില്‍ കരാര്‍ ഏറ്റെടുത്തിരുന്ന കരാറുകാരന്‍ ശ്രീ സുരേഷ് , എ വണ്‍ ഇലക്ട്രിക്കല്‍സ് കോതനെല്ലൂര്‍ എന്നയാള്‍ സ്ട്രീറ്റ് ലൈറ്റ് മെയിന്‍റ്നന്‍സ് ചെയ്യുന്നതിനായി പല വാര്‍ഡുകളിലും ഇളക്കി മാറ്റിയ ലൈറ്റുകള്‍ പുന സ്ഥാപിച്ചിട്ടില്ല എന്നുള്ള കാര്യം ചില ജനപ്രതിനിധികള്‍ പരാതിപ്പെട്ടു.ആകയാല്‍ ഇളക്കി മാറ്റിയ ലൈറ്റുകള്‍ അടിയന്തിരമായി പുന സ്ഥാപിക്കുന്നതിനും , നിലവില്‍ ഉള്ള കത്താത്ത തെരുവ് വിളക്കുകള്‍ ഉടനെ തന്നെ തെളിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും കരാറുകാരന് നിര്‍ദ്ദേശം നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. നിലവിലെ ഫണ്ടിന്റെ അപര്യാപ്തതയാല്‍ പുതുതായി തെരുവ് വിളക്ക് പരിപാലനം ചെയ്യുന്നതിന് പ്രോജക്റ്റ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടി പ്രോജക്റ്റുകള്‍ സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാന്‍ ഉത്തരവ് വരുന്ന മുറയ്ക്ക് സ്പി ഓവര്‍ ആയി ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു.
|
View |
|
07/07/2021
|
#3 | D7 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും നേരിട്ടും mgnregs വഴിയും ഗുണഭോക്താകൾക്ക് നൽകുന്നതിനും പഞ്ചായത്തിന്റെ ആവശ്യങ്ങൾക്കുമായി സാധനങ്ങൾ വാങ്ങുന്നതിനായി അവയുടെ ഗുണനിലവാരം പരിശോധിച്ച് നിർദ്ദേശം നൽകുന്നതിനുള്ള പ്രൊക്വയർമെന്റ് കമ്മറ്റിയിൽ വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങൾ, സെക്രട്ടറി, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ വിദഗ്ദ അംഗങ്ങൾ ആയി ശ്രീ വി ആർ വിശ്വകുമാർ, ശ്രീ ആൽബർട്ട് എന്നിവരെ കൂടി ഉൾപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/07/2021
|
#3 | D8 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാർഡിലെ മുതിയാംപാറ പഞ്ചായത്ത് വക തോട്ടിലേക്ക് മഴക്കെടുതി സമയത്ത് കരഭാഗം ഇടിഞ്ഞ് വീണ് മണ്ണ് കൊണ്ട് മൂടുകയും സമീപ പ്രദേശത്തെ വീട്ടിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പ്രസ്തുത സ്ഥലത്തു നിന്നും മണ്ണ് നീക്കം ചെയ്തിരുന്നു. ടി പ്രവര്‍ത്തിയുടെ വാല്യൂവേഷൻ എടുക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
07/07/2021
|
#3 | D9 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഹരിതകർമ്മസേനാംഗങ്ങൾ തരംതിരിച്ച് ശേഖരിക്കുന്ന പാഴ്വസ്തുക്കൾ ക്ലീൻ കേരള കമ്പനി സമർപ്പിച്ചിരിക്കുന്ന റേറ്റ് പ്രകാരം വിപണനം ചെയ്യുന്നതിന് ക്ലീൻകേരള കമ്പനിയുമായി കരാർ വയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി തീരുമാനിച്ചു. (Rate Attached)
|
View |
Try adjusting your search criteria