07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും അപൂര്‍വമായിട്ടെ തെരുവ് വിളക്കുകള്‍ തെളിയാറുള്ളൂ , ആകയാല്‍ തെരുവ് വിളക്ക് പരിപാലനം ചെയ്യുന്ന വിഷയം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള തെരുവ് വിളക്ക് പരിപാലനം എന്ന പ്രവൃത്തിയില്‍ കരാര്‍ ഏറ്റെടുത്തിരുന്ന കരാറുകാരന്‍ ശ്രീ സുരേഷ് , എ വണ്‍ ഇലക്ട്രിക്കല്‍സ് കോതനെല്ലൂര്‍ എന്നയാള്‍ സ്ട്രീറ്റ് ലൈറ്റ് മെയിന്‍റ്നന്‍സ് ചെയ്യുന്നതിനായി പല വാര്‍ഡുകളിലും ഇളക്കി മാറ്റിയ ലൈറ്റുകള്‍ പുന സ്ഥാപിച്ചിട്ടില്ല എന്നുള്ള കാര്യം ചില ജനപ്രതിനിധികള്‍ പരാതിപ്പെട്ടു.ആകയാല്‍ ഇളക്കി മാറ്റിയ ലൈറ്റുകള്‍ അടിയന്തിരമായി പുന സ്ഥാപിക്കുന്നതിനും , നിലവില്‍ ഉള്ള കത്താത്ത തെരുവ് വിളക്കുകള്‍ ഉടനെ തന്നെ തെളിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും കരാറുകാരന് നിര്‍ദ്ദേശം നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. നിലവിലെ ഫണ്ടിന്റെ അപര്യാപ്തതയാല്‍ പുതുതായി തെരുവ് വിളക്ക് പരിപാലനം ചെയ്യുന്നതിന് പ്രോജക്റ്റ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടി പ്രോജക്റ്റുകള്‍ സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാന്‍ ഉത്തരവ് വരുന്ന മുറയ്ക്ക് സ്പി ഓവര്‍ ആയി ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//