Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരിയിൽ പ്രവർത്തിക്കുന്ന പമ്പ് ഹൌസിൽ നിലവിൽ ഒരു ഷിഫ്റ്റ് മാത്രമാണ് പമ്പിംഗ് നടക്കുന്നത്. എന്നാൽ ജലജീവൻ പദ്ധതി പ്രകാരം കുറ്റിച്ചൽ പഞ്ചായത്തിൽ ഹൌസ് കണക്ഷൻ നൽകിയതിനാലും ഈഞ്ചപ്പുരിയിലും കൊക്കോട്ടേലയിലും ജലജീവൻ കണക്ഷൻ നകിയതിനാലും രണ്ട് ഷിഫ്റ്റ് പമ്പിംഗ് ആവശ്യമാണ്. ആയതിനാൽ ഈഞ്ചപ്പുരിയിൽ പ്രവർത്തിക്കുന്ന പമ്പ് ഹൌസിൽ രണ്ട് ഷിഫ്റ്റ് പമ്പിംഗ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി നെടുമങ്ങാട് വാട്ടർ അതോറിറ്റി AXE -യോട് അഭ്യർത്ഥിച്ച് ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//