Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഠൌണ്‍ വാര്‍ഡില്‍ ആര്യനാട് ചെമ്പകമംഗലം റോഡിന്‍റെ വലതു ഭാഗത്ത് നിന്ന് ആരംഭിച്ച് ആര്യനാട് സബ് രജിസ്ട്രാര്‍ ഓഫീസിന്‍റെ മുന്‍ വശത്ത് അവസാനിക്കുന്ന പഞ്ചായത്ത് റോഡ് ചില സ്വകാര്യ വ്യക്തികള്‍ കയ്യേറി കൈവശം വെച്ചിരിക്കുന്നതായി ശ്രീ.ഉദയകുമാര്‍ പഞ്ചായത്തില്‍ രേഖാ മൂലം അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു. ടി അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. പ്രസ്തുത റോഡ് പുറമ്പോക്ക് സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിന് താലൂക്ക് സര്‍വ്വെയര്‍ക്ക് കത്ത് നല്‍കുന്നതിനും സ്ഥലം അളന്നു തിട്ടപ്പെടുത്തി നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് ബഹു.താലൂക്ക് സര്‍വ്വെയറോട് ആവശ്യപ്പെട്ടും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//