Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
19/06/2021
|
#7 | D3 |
ലേലം
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക്ക് മാര്‍ക്കറ്റിന്റെ മുന്‍ വശത്തുള്ള രണ്ടു കടമുറികളുടെ വാടക അസിസ്റ്റന്റ് എന്‍ജിനിയര്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. ടി വാടക നിരക്ക് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീമതി ശ്രീജ എന്നിവര്‍ അടങ്ങിയ ഒരു സബ് കമ്മറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
19/06/2021
|
#7 | D4 |
ലേലം
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് മാര്‍ക്കറ്റ് ലേലം സംബന്ധിച്ച് 17/06/2021 ലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. 2021-22 വര്‍ഷത്തേയ്ക്ക് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക്ക് മാര്‍ക്കറ്റ് ഗേറ്റ് പിരിവ് ലേലം രണ്ടാം തുക 3110000/- (ബിജു വി ) മൂന്നാം തുക 3000000/- (ജാഫര്‍) എന്നിങ്ങനെയാണ് ആണ്. ഒന്നാം തുക ലേലം കൊണ്ട വ്യക്തി വിജയകുമാര്‍ മരണപ്പെട്ടതിനാലും പരേതന്റെ ഭാര്യയായ ശ്രീമതി. പ്രഭ മാര്‍ക്കറ്റ് പിരിവും കടകളും തുടര്‍ന്ന്‍ നടത്താന്‍ സാധിക്കുകയില്ല എന്നറിയിച്ചതിനാലും രണ്ടാം ലേലക്കാരന് ലേലം (അവശേഷിക്കുന്ന കാലയളവിലേയ്ക്ക് ആനുപാതിക കുറവ് വരുത്തി) കൊള്ളുന്നതിനു രജിസ്റ്റേര്‍ഡ് നോട്ടീസ് അയക്കാവുന്നതാണ്. രണ്ടാം ലേലക്കാരന് ലേലം കൊള്ളാന്‍ തയ്യാറല്ല എന്ന് രേഖാമൂലം അറിയിച്ചാല്‍ മൂന്നാം ലേലക്കാരനെ ലേലം കൊള്ളുന്നതിന് ആവശ്യപ്പെടാവുന്നതോ പുനര്‍ലേലം നടതാവുന്നതോ ആണ് എന്ന് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നു. ടി ശുപാര്‍ശ പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചു. ഇപ്രകാരം നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
19/06/2021
|
#7 | D5 |
ലേലം
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് മാര്‍ക്കറ്റ് ലേലം കൊണ്ട വ്യക്തി വിജയകുമാര്‍ മരണപ്പെട്ടതിനാലും പരേതന്റെ ഭാര്യയായ ശ്രീമതി. പ്രഭ മാര്‍ക്കറ്റ് പിരിവും കടകളും തുടര്‍ന്ന്‍ നടത്താന്‍ സാധിക്കുകയില്ല എന്നറിയിച്ചതിനാലും താത്കാലികമായി മാര്‍ക്കറ്റ് പിരിവ് നടത്തുന്നതിനു കുടുംബശ്രീ സി ഡി എസ് നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
19/06/2021
|
#7 | D6 |
ലേലം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റ് ലോക്ക് ഡൌണ്‍ കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഈ കാലയളവിലെ വൈദ്യുതി ബില്‍ ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ഒടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
19/06/2021
|
#8 | D1 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
വ്യാപകമായ മണലൂറ്റും അപ്രതീക്ഷിതമായുള്ള മലവെള്ളപാച്ചിലും നിലവില്‍ കരമനയാറിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്. ഇത് മണ്ണിടിച്ചിലിനും ആര്യനാടിനെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന PWD പാലത്തിന്റെ അടിത്തട്ട് ഇടിഞ്ഞു താഴുന്നതിനും കാരണമാകുന്നു. ഇപ്രകാരം ദൈനംദിനം അപകടസ്ഥിതിയിലേയ്ക്ക് പോയിക്കൊണ്ടിരിക്കുന്ന പാലത്തിന്റെ ടി അവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരം കാണാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. ആകയാല്‍ പാലത്തിന്റെ സംരക്ഷ്ണാര്‍ത്ഥം നദീതീരത്തിന്റെ കുറുകെ പാലത്തില്‍ നിന്നും ഒരു നിശ്ചിത ദൂരം പാലിച്ച് കൊണ്ട് ഒരു തടയണയും തൊട്ടു താഴെ കുഞ്ചുമണ്ണടിയില്‍ കടവിന് സമാന്തരമായി മറ്റൊരു തടയണയും നിര്‍മ്മിക്കുന്നതിനും ടി രണ്ടു പ്രദേശങ്ങളിലേയും അനിയന്ത്രിതമായിട്ടുള്ള മണ്ണിടിച്ചില്‍ തടയുന്നതിനു സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിലെയ്ക്കും അടിയന്തിര പ്രാധാന്യം നല്‍കി കൊണ്ട് വേണ്ട തീരുമാനം ഉണ്ടാകുന്നതിനു ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
19/06/2021
|
#8 | D2 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എല്ലാ ഘടക സ്ഥാപനങ്ങളും മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങളും ഐ എസ് ഒ നിലവാരത്തിലേയ്ക്ക് ഉയരുന്ന പ്രവൃത്തിയിലേയ്ക്ക് മാറ്റണം ആയതിലേയ്ക്ക് ടി വിവരം അറിയിച്ച്കൊണ്ട് ഘടക സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കുന്നതിനും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കത്ത് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
19/06/2021
|
#8 | D3 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ബഹു അരുവിക്കര എം എല്‍ എ ശ്രീ ജി സ്റ്റീഫന്‍ അവര്‍കള്‍ക്ക് പൊതുജനങ്ങളുമായി സംവദിക്കുന്നതിനും പൊതു ജനങ്ങള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ എം എല്‍ എ യെ അറിയിക്കുന്നതിനും ആര്യനാട് കേന്ദ്രമാക്കി ഒരു ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആര്യനാട് ടൌണ്‍ അംഗന്‍ വാടിയുടെ ഒന്നാം നിലയില്‍ ഓഫീസ് സംവിധാനം ഗ്രാമ പഞ്ചായത്ത് ഒരുക്കി നിലവിലെ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നത് വരെ ബഹു എം എല്‍ എ യ്ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
19/06/2021
|
#8 | D4 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ആറ്റുപുറമ്പോക്ക്, തോട് പുറമ്പോക്ക് എന്നിവ വ്യക്തികളും സ്ഥാപനങ്ങളും കൈവശപ്പെടുത്തുന്നതായി പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. പുറമ്പോക്ക് സംരക്ഷണം പഞ്ചായത്തിന്റെ ഉത്തരവാദിത്വമായതിനാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പുറമ്പോക്കുകള്‍ കണ്ടെത്തി അവ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
19/06/2021
|
#8 | D5 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിന്‍റെ ഓഫീസ് പരിസരത്തില്‍ പ്രധാന കെട്ടിടത്തിനു മുകളിലേയ്ക്ക് അപകടകരമായ നിലയില്‍ ചാഞ്ഞ് നില്‍ക്കുന്ന മാവ് മരം - 1 , മഹാഗണി മരങ്ങള്‍ 2 , ആഞ്ഞിലി മരം (ചെറുത്)-1 എന്നിവ ലേലം ചെയ്ത് മുറിച്ച് നീക്കുന്നതിനായുള്ള വാല്യുവേഷന്‍ തയ്യാറാക്കി നല്‍കുന്നതിന് ബന്ധപ്പെട്ട വനം വകുപ്പ് അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
19/06/2021
|
#8 | D6 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വളരെ പരിമിതമായതും അസൗകര്യങ്ങള്‍ നിറഞ്ഞതുമായ സ്ഥലത്ത് ആണ് ഫ്രെണ്ട് ഓഫീസ് സംവിധാനം പ്രവര്‍ത്തിച്ച് വരുന്നത്. നൂറു കണക്കിന് വൃദ്ധജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെ ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള ഷീറ്റിട്ട ഫ്രെണ്ട് ഓഫീസ് കെട്ടിടത്തിനു സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഓഫീസ് കെട്ടിടത്തിനു പുതിയതായി നിര്‍മ്മിക്കുന്ന അനക്സ് കെട്ടിടത്തിലേയ്ക്ക് ഫ്രെണ്ട് ഓഫീസ് സംവിധാനം മാറ്റുന്നതിനും നിയുക്ത കെട്ടിടത്തിന്‍റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്ന നിലവിലുള്ള ഷീറ്റ് മേഞ്ഞ ഫ്രെണ്ട് ഓഫീസ് കെട്ടിടവും അവയ്ക്കിടയിലുള്ള ചെറു കോണ്‍ക്രീറ്റ് ഭാഗവും ലേലം ചെയ്ത് പൊളിച്ച് നീക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനു ബഹു പഞ്ചായത്ത് ഡയറക്ടറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു
|
View |
|
19/06/2021
|
#8 | D7 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വളരെ പരിമിതമായതും അസൗകര്യങ്ങള്‍ നിറഞ്ഞതുമായ സ്ഥലത്ത് ആണ് ഫ്രെണ്ട് ഓഫീസ് സംവിധാനം പ്രവര്‍ത്തിച്ച് വരുന്നത്. നൂറു കണക്കിന് വൃദ്ധജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെ ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള ഷീറ്റിട്ട ഫ്രെണ്ട് ഓഫീസ് കെട്ടിടത്തിനു സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഓഫീസ് കെട്ടിടത്തിനു പുതിയതായി നിര്‍മ്മിക്കുന്ന അനക്സ് കെട്ടിടത്തിലേയ്ക്ക് ഫ്രെണ്ട് ഓഫീസ് സംവിധാനം മാറ്റുന്നതിനും നിയുക്ത കെട്ടിടത്തിന്‍റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്ന നിലവിലുള്ള ഷീറ്റ് മേഞ്ഞ ഫ്രെണ്ട് ഓഫീസ് കെട്ടിടവും അവയ്ക്കിടയിലുള്ള ചെറു കോണ്‍ക്രീറ്റ് ഭാഗവും ലേലം ചെയ്ത് പൊളിച്ച് നീക്കുന്നതിനുല്ല അനുമതി നല്‍കുന്നതിനു ബഹു പഞ്ചായത്ത് ഡയറക്ടറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
|
View |
|
19/06/2021
|
#8 | D8 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സമര്‍പ്പിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പ് കല്പ്പിക്കുന്നതിനു ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകള്‍ തൊട്ടടുത്ത ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതും അന്വേഷണ ഉദ്യോഗസ്ഥര്‍ 7 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
19/06/2021
|
#8 | D9 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് വില്ലേജ് ഓഫീസിനു സമീപം കെ എസ് ഇ ബി ട്രാന്‍സ്ഫോര്‍മറിനോട് ചേര്‍ന്ന് നില്‍ക്കുന്ന വാക മരത്തിന്റെയും തേക്ക് മരത്തിന്റെയും ശിഖരങ്ങള്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിനു ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നു. ആയതില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ PWD അസിസ്റ്റന്റ്റ് എഞ്ചിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
|
View |
|
19/06/2021
|
#8 | D10 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സെക്രട്ടറി സെക്ടറല്‍ മജിസ്ട്രേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. ടി കാലയളവില്‍ ഔദ്യോഗിക വാഹനം റിപ്പെയര്‍ ചെയ്തയിനത്തില്‍ ലഭ്യമായ 8898/- രൂപയുടെ ബില്‍ യോഗം അംഗീകരിച്ചും തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
|
View |
|
19/06/2021
|
#8 | D11 |
കത്തുകളും ഗവ. ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഐ.എസ്സ്.ഒ സര്‍ട്ടിഫിക്കേഷന്‍ 08/06/2021 തീയതിയില്‍ ആഡിറ്റ് നടത്തി പുതുക്കുകയുണ്ടായി . ആയതിന്‍റെ ഭാഗമായി ഓഫീസിലെ ജീവനക്കാരുടെയും പുതിയ ഭരണ സമിതിയിലെ മെമ്പര്‍മാരുടെയും പേരു വിവരങ്ങള്‍ പ്രിന്‍റ് ചെയ്ത് പ്രദർശിപ്പിച്ചതിന് ചെലവായ 5800/- രൂപ അനുവദിയ്ക്കണമെന്നുളള ഈസി പ്രിന്‍റിന്‍റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. തുക അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/06/2021
|
#1 | D1 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ COVID 19 പോസിറ്റീവ് കേസുകള്‍ നിലവില്‍ നിയന്ത്രണ വിധേയമാണ് എന്നും വാര്‍ഡ് തല ജാഗ്രത പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് തല ജാഗ്രത പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തനം കാഴ്ച് വെയ്ക്കുന്നതായി യോഗം വിലയിരുത്തി. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കോളനികളില്‍ ആണ് നിലവില്‍ സ്ഥിതി അല്പമെങ്കിലും രൂക്ഷം ആകയാല്‍ ടി കോളനികളില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചു.
|
View |
|
02/06/2021
|
#1 | D2 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ഒരു വീട്ടിലെ ഒരാള്‍ക്ക് Covid രോഗം പിടിപ്പെട്ടാല്‍ ആ വീട്ടിലെ മറ്റു എല്ലാപേര്‍ക്കും ടി രോഗം പകരാന്‍ ഉള്ള സ്ഥിതി ഉള്ളതിനാല്‍ രോഗം വന്നയാളെ നിര്‍ബന്ധമായും ക്വാറന്‍റ്റയിനില്‍ അയക്കേണ്ടതാണ്. ഇപ്രകാരം വീടുകളില്‍ ക്വാറന്‍റ്റയിന്‍ സൗകര്യം ഇല്ലാത്തവരെ ഡി സി സി യില്‍ പ്രവേശിപ്പിച്ച് ക്വാറന്‍റ്റയിനില്‍ നിര്‍ത്തേണ്ടതാണ്. ക്വാറന്‍റ്റയിന്‍ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
|
View |
|
02/06/2021
|
#1 | D3 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid രോഗം വ്യാപിക്കുന്ന പ്രദേശങ്ങളിലെ സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ജില്ലാ കളക്റ്ററേറ്റില്‍ നിന്നും വിട്ടു കിട്ടിയ ജീവനക്കാരെ വിനിയോഗിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
02/06/2021
|
#1 | D4 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പോസിറ്റീവ് ആയ രോഗികളെ ക്വാറന്‍റ്റ യിനില്‍ പാര്‍പ്പിക്കുന്നതിനു ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ആരംഭിച്ചിട്ടുള്ള ഡി സി സി യിലെ രോഗികള്‍ക്ക് നിലവില്‍ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചാണ് ഭക്ഷണം നല്‍കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ട് കുറവായതിനാല്‍ ടി ഡി സി സി യില്‍ ഭക്ഷണം നല്‍കുന്നതിനു വിവിധ സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ , ബാങ്കുകള്‍ , യുവജനക്ലബുകള്‍ മറ്റു സാംസ്കാരിക സംഘടനകള്‍, ആരാധാനാലയ കമ്മറ്റികള്‍ എന്നിവരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
02/06/2021
|
#1 | D5 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിന്നും വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ക്ക് നല്‍കിയ പ്രമേഹം , ബ്ലഡ് പ്രെഷര്‍ എന്നിവ പരിശോധിക്കുന്ന ഉപകരണങ്ങള്‍ മുഖേന രോഗ പരിശോധന നടത്തുന്നതിന് വാര്‍ഡുകളില്‍ ആയതിനു പരിശീലനം ലഭ്യമായിട്ടുള്ള നഴ്സിംഗ് , ലാബ് ടെക്ക്നീഷ്യന്‍ എന്നിവ പഠിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
|
View |
|
02/06/2021
|
#1 | D6 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എം ജി എന്‍ ആര്‍ ജി എസ് മുഘേന ഏറ്റെടുത്തിട്ടുള്ള മിനി എം സി എഫ് സ്ഥാപിക്കല്‍ എന്ന പ്രവൃത്തിയ്ക്ക് സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ട്. ടി പ്രവൃത്തിയ്ക്ക് ഭരണാനുമതി നല്‍കി തീരുമാനിച്ചു.
|
View |
|
02/06/2021
|
#1 | D7 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 47 പാലിയേറ്റീവ് കെയര്‍ എന്ന പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുടുംബ സംഗമം നടത്തുന്നതിനു 100000/- രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആയത് സാധ്യമല്ലാത്തതിനാല്‍ ടി തുക പാലിയേറ്റീവ് കെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്ക് മാസ്ക് , സര്‍ജിക്കല്‍ മാസ്ക് , ഗ്ലൌസ് , ഹാന്‍ഡ് സാനിട്ടൈസര്‍ എന്നിവ വാങ്ങുന്നതിന് 22/05/2021 തീയതിയില്‍ കൂടിയ PMC കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നു. ടി ശുപാര്‍ശ പരിഗണിച്ച പഞ്ചായത്ത് കമ്മറ്റി ഇപ്രകാരം PMC കമ്മറ്റി ശുപാര്‍ശ പ്രകാരമുള്ള സാധനങ്ങള്‍ വളരെ അടിയന്തിരമായി ടി പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നതിനും പദ്ധതി ഭേദഗതി സമയത്ത് ആവശ്യമായ മാറ്റം ടി പ്രോജക്റ്റില്‍ വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.
|
View |
|
02/06/2021
|
#1 | D8 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പാലൈക്കോണം വാര്‍ഡില്‍ കാഞ്ഞിരംമൂട് മാതാ ഭവനില്‍ ആന്റണി എന്നയാള്‍ ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷനില്‍ നടന്ന റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അപാകതയാല്‍ ടിയാളുടെ കെട്ടിടത്തിലും സമീപ പ്രദേശങ്ങളിലെ വീടുകളിലും മഴക്കാലത്ത് മലിനജലം കയറുന്നതായും ആയതില്‍ പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ആപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടി ഭാഗത്ത് ഉണ്ടായ അപാകതകള്‍ ആണ് ആയതിനു കാരണം എന്ന് വിലയിരുത്തി. ആകയാല്‍ ടി അപാകതകള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു
|
View |
|
02/06/2021
|
#1 | D9 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വിവിധ സ്ഥലങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെയും കടപുഴകി വീണവയുടെയും വിലനിര്‍ണ്ണയം നടത്തി സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്ററുടെ 05/05/2021 തീയതിയിലെ S F A 2 നമ്പര്‍ കത്ത് പ്രകാരം അറിയിച്ചിരിക്കുന്നു. ആയത് പ്രകാരം വാല്യുവേഷന്‍ ലഭ്യമായിട്ടുള്ള മരങ്ങള്‍ ലേലം ചെയ്ത് നല്‍കുന്നതിനും മുറിച്ച് മാറ്റുന്നതിന് അനുമതി ലഭ്യമായിട്ടുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/06/2021
|
#2 | D1 |
മഴക്കാല പൂര്‍വ്വ ശുചീകരണം
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഗ്രാമ പഞ്ചായത്ത് ഓഫീസ് , മറ്റു ഘടക സ്ഥാപനങ്ങള്‍ , മറ്റു ഗവ ഓഫീസുകള്‍ സ്കൂളുകള്‍ , അങ്ങനവാടികള്‍ , മറ്റു എല്ലാ സ്ഥാപനങ്ങളിലും ജൂണ്‍ 4,5,6 തീയതികളില്‍ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസരശുചീകരണം നടത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
|
View |
|
02/06/2021
|
#2 | D2 |
മഴക്കാല പൂര്‍വ്വ ശുചീകരണം
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എം ജി എന്‍ ആര്‍ ജി എസ് തൊഴിലാളികള്‍ മുഖേന ഓട വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നുണ്ട്. ആയത് പരിസ്ഥിതി ദിനത്തിന് മുന്പ് പൂര്‍ത്തിയാക്കുന്നതിനും വാര്‍ഡുകളില്‍ ആയത് കൃത്യമായി നടക്കുന്നു എന്ന് ജനപ്രതിനിധികള്‍ ഉറപ്പ് വരുത്തുന്നതിനും തീരുമാനിച്ചു.
|
View |
|
02/06/2021
|
#2 | D3 |
മഴക്കാല പൂര്‍വ്വ ശുചീകരണം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ഓരോ വാര്‍ഡിലും 4 പേര്‍ അടങ്ങുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് 5 ടീമുകള്‍ ആയി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പുടുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്സനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/06/2021
|
#2 | D4 |
മഴക്കാല പൂര്‍വ്വ ശുചീകരണം
|
ജൂണ്‍ 5 പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 3500 ഫല വൃക്ഷ തൈകള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ നിന്നും ലഭ്യമാകും. ആയത് ഒരു എം ജി എന്‍ ആര്‍ ജി എസ് സൈറ്റില്‍ 10 തൈകള്‍ വീതം നടുന്നതിനും പ്രധാന ജംഗ്ഷനുകള്‍ , ഓഫീസുകള്‍ , വീടുകള്‍ എന്നിവിടങ്ങളില്‍ നടന്നുന്നതിനും തീരുമാനിച്ചു.
|
View |
|
02/06/2021
|
#2 | D5 |
മഴക്കാല പൂര്‍വ്വ ശുചീകരണം
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എം ജി എന്‍ ആര്‍ ജി എസ് സൈറ്റുകളില്‍ കൃത്യമായി പരിശോധന നടത്തുന്നതിനു എം ജി എന്‍ ആര്‍ ജി എസ് ഓവര്‍ സീയര്‍ മാരോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
02/06/2021
|
#2 | D6 |
മഴക്കാല പൂര്‍വ്വ ശുചീകരണം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്രീമതി പ്രഭ, മധു വിളാകത്ത് വീട് , സൂര്യ ഭവന്‍ ആര്യനാട് എന്നയാള്‍ തന്റെ ഭര്‍ത്താവ് ആര്യനാട് പബ്ലിക് മാര്‍ക്കറ്റ് ലേലം കൈകൊണ്ടാതായും തുടര്‍ന്ന്‍ കൊറോണ ബാധിച്ച് മരണപ്പെട്ടതായും നിലവില്‍ മാര്‍ക്കറ്റ് അടച്ചിരിക്കുകയാണ് എന്നും ഭര്‍ത്താവ് മരണപ്പെട്ടതിനാല്‍ തനിക്ക് ഇനി മാര്‍ക്കറ്റ് പിരിവ് നടത്താന്‍ കഴിയില്ല എന്നും ആകയാല്‍ ഭര്‍ത്താവ് പഞ്ചായത്ത് ഓഫീസില്‍ ഒടുക്കിയ തുക തിരികെ നല്കണമെന്നും ആപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടിയാള്‍ അറിയിച്ചിട്ടുള്ള സംഗതി അനുഭാവ പൂര്‍വ്വം പരിഗണിക്കേണ്ട കാര്യം ആണ് എന്നും എന്നാല്‍ നിയമനടപികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/06/2021
|
#2 | D7 |
മഴക്കാല പൂര്‍വ്വ ശുചീകരണം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ മുതിയാംപാറ എന്ന സ്ഥലത്ത് തോട്ടിലെയ്ക്ക് മണ്ണിടിഞ്ഞു വീഴുകയും തുടര്‍ന്ന്‍ സമീപ വീടുകളിലേയ്ക്ക് തോട്ടിലെ വെള്ളം കയറുകയും ചെയ്തു. ടി സാഹചര്യത്തില്‍ ജെ സി ബി വിളിച്ച് മണ്ണ് നീക്കം ചെയ്ത വകയില്‍ ചെലവായ തുക അനുവദിക്കുന്നതിന് പള്ളിവേട്ട വാര്‍ഡ് മെമ്പര്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി തനത് ഫണ്ടില്‍ നിന്നും ടി തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/06/2021
|
#3 | D1 |
I S O സര്‍ട്ടിഫിക്കേഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ISO സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട സെക്കന്റ് സർവലൈൻസ് ഓഡിറ്റ് 08/06/2021 -ൽ നടത്തുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ആയതിനു വേണ്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
|
View |
|
02/06/2021
|
#3 | D2 |
I S O സര്‍ട്ടിഫിക്കേഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ISO 9001-2015 ന്റെ ഭാഗമായി ഓരോ 6 മാസം കൂടുംതോറും ഇന്റേണൽ ഓഡിറ്റ് നടത്തേണ്ടതുണ്ട്. ടി ഇന്റേണൽ ഓഡിറ്റ് 03/06/2021-ന് നടത്തേണ്ടതിന് ISO-യുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഇന്റേണൽ ഓഡിറ്റർമാരെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
|
View |
|
02/06/2021
|
#3 | D3 |
I S O സര്‍ട്ടിഫിക്കേഷന്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍റെ ഭാഗമായി വിവിധ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും വകയിരുത്തുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
18/05/2021
|
#1 | D1 |
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 15/05/2021 തീയതിയില്‍ കൂടിയ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാന പ്രകാരം സമര്‍പ്പിച്ച ശുപാര്‍ശകള്‍ അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
18/05/2021
|
#1 | D2 |
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 10/05/2021തീയതി കൂടി തീരുമാനിച്ച വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് തീരുമാനിച്ചു. തീരുമാനം ഉള്ളടക്കം ചെയ്യുന്നു.
|
View |
|
18/05/2021
|
#1 | D3 |
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 17/05/2021 തീയതി കൂടിയ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് തീരുമാനിച്ചു. ( ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി മിനിട്ട്സ് ഉള്ളടക്കം ചെയ്യുന്നു)
|
View |
|
18/05/2021
|
#1 | D4 |
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പൗരാവാകാശ രേഖ 2021 ജൂണ്‍ മാസം 15 നു മുന്പ് പ്രസിദ്ധീകരിക്കുന്നതിലെക്കായി ആയത് തയ്യാറാക്കുന്നതിനുള്ള ചുമതല, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അക്കൌണ്ടന്റ് , ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
18/05/2021
|
#2 | D1 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വാര്‍ഡുകളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ മാസ്ക് , ഗ്ലൗസ് മറ്റു സാനിട്ടേഷന്‍ വസ്തുക്കള്‍ എന്നിവ പരിമിതമായി മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ടി ആവശ്യം ബഹു പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പഞ്ചായത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന്‍ ലഭ്യമാകുന്ന സാനിട്ടേഷന്‍ വസ്തുക്കളും പള്‍സ് ഒക്സീ മീറ്ററുകളും 20/05/2021 തീയതി ബഹു എം എല്‍ എ സാനിധ്യത്തില്‍ ആര്യനാട് ഗവ ഹൈ സ്കൂളില്‍ വെച്ച് വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു.
|
View |
|
18/05/2021
|
#2 | D2 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ഹോമിയോ പ്രതിരോധ മരുന്നുകളും ആയുര്‍വേദ ആശുപത്രി മുഖേന അപരാജിത ധൂമ ചൂര്‍ണവും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
|
View |
|
18/05/2021
|
#2 | D3 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗ മേഖലയില്‍ COVID വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സാഹചര്യത്തില്‍ പട്ടികവര്‍ഗ്ഗ മേഖലയായ തേവിയാരുകുന്നില്‍ COVID 19 പരിശോധനാ ക്യാമ്പ് നടത്തുന്നതിനു തീരുമാനിച്ചു.
|
View |
|
18/05/2021
|
#2 | D4 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വാര്‍ഡുകളിലും വാര്‍ഡ് തല യോഗങ്ങള്‍ , കോര്‍ കമ്മറ്റികള്‍ എന്നിവ കൂടി അവലോകനം നടത്തുന്നതിനു തീരുമാനിച്ചു.
|
View |
|
18/05/2021
|
#2 | D5 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രമേഹം , ബ്ലഡ് പ്രഷര്‍ എന്നിവ പരിശോധിക്കുന്നതിനുള്ള ഉപകരണം വാങ്ങുന്നതിനും വാര്‍ഡ് തലത്തില്‍ ആയത് 4 എണ്ണം വീതം വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു
|
View |
|
18/05/2021
|
#2 | D6 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് ആയി ഡി സി സി യിലും മറ്റു സി എഫ് എല്‍ റ്റി സി കളിലും താമസിച്ച ശേഷം നെഗറ്റീവ് ആയ വ്യക്തികള്‍ നിര്‍ബന്ധമായും നിശ്ചിത ദിവസം ഹോം ക്വാറന്റ്റയിനില്‍ കഴിയേണ്ടത് കര്‍ശനമാക്കേണ്ടത് അത്യാവശ്യമായതിനാല്‍ അപ്രകാരം ആരെങ്കിലും ആയതില്‍ വീഴ്ച വരുത്തുന്നു എങ്കില്‍ അവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിനു തീരുമാനിച്ചു.
|
View |
|
18/05/2021
|
#2 | D7 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഡി സി സി യുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു വിവിധ സാധനങ്ങള്‍ വാങ്ങിയ വകയിലും മറ്റു ചെലവുകള്‍ക്കും ആയി ചെലവായിട്ടുള്ള 124674/- രൂപയും ആര്യനാട് സി എച്ച് സി യില്‍ നിന്നും ടി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവായിട്ടുള്ള 8690/- രൂപയും Covid 19 പ്രതിരോധ പ്രവര്‍ത്തന ചെലവുകള്‍ക്ക് വേണ്ടി 2021-22 വാര്‍ഷിക പദ്ധതിയില്‍ പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗം ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
18/05/2021
|
#2 | D8 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 50 കിടക്കകളുള്ള DCC പ്രവർത്തിച്ച് വരികയാണ്. എന്നാൽ പട്ടിക വർഗ്ഗ സെറ്റിൽമെന്റുകളിലും പട്ടികജാതി ലക്ഷംവീട് കോളനികളിലും രോഗവ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ DCC പ്രവർത്തിച്ച് വരുന്ന ജീവൻജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭവൻ ബോയിസ് ഹോസ്റ്റലിലെ രണ്ടാം നിലയിൽ 30 കിടക്കകൾ കൂടി ഉൾപ്പെടുത്തി ആകെ രോഗികൾക്ക് ചികിത്സ നൽകുന്നതിനായി DCC- യുടെ പ്രവർത്തനം വിപുലപ്പെടുത്താനുള്ള അനുമതിയ്ക്ക് സർക്കാരിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
18/05/2021
|
#2 | D9 |
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന DCC-യിൽ രോഗികളുടെ പരിചരണത്തിനായി ശ്രീമതി. സൌമ്യ എന്ന വ്യക്തിയെ നഴ്സായി നിയമിക്കുന്നതിനും പ്രതിമാസം 10000/- (പതിനായിരം) രൂപയിൽ കവിയാത്തവിധം വേതനം നൽകുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
18/05/2021
|
#3 | D1 |
മഴക്കാല പൂര്‍വ്വ ശുചീകരണം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ് തല സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ശുചിത്വ മിഷനില്‍ നിന്നും അനുവദിച്ചിട്ടുള്ള ഫണ്ട് ഉപയോഗിച്ച് ഓരോ വാര്‍ഡിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ സ്പ്രയെര്‍ വാങ്ങുന്നതിന് തീരുമാനിച്ചു.
|
View |
|
18/05/2021
|
#3 | D2 |
മഴക്കാല പൂര്‍വ്വ ശുചീകരണം
|
മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപെട്ട് COVID മാനദണ്ഡങ്ങള്‍ പ്രകാരം വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ വിളിച്ച് ചേര്‍ത്ത് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും റബ്ബര്‍ മരങ്ങളിലും മറ്റും ഉള്ള ചിരട്ടകള്‍ മഴവെള്ളം തങ്ങി നിന്ന് കൊതുകുകള്‍ വര്‍ധിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
|
View |
|
18/05/2021
|
#3 | D3 |
മഴക്കാല പൂര്‍വ്വ ശുചീകരണം
|
റബ്ബര്‍ മരങ്ങളിലും മറ്റും ഉള്ള ചിരട്ടകളില്‍ മഴവെള്ളം തങ്ങി നില്‍ക്കുന്നത് കൊതുകുകള്‍ വര്‍ദ്ധിക്കുന്നതിനും ആയത് പല പകര്‍ച്ച വ്യാധികളും വര്‍ദ്ധിക്കുന്നതിനും കാരണമാകും എന്നതിനാല്‍ ഇത്തരത്തില്‍ വെള്ളം തങ്ങി നില്‍ക്കുന്നത് നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ആരോഗ്യ സേനാ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
Try adjusting your search criteria