07/07/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 220/21 ടേക്ക് എ ബ്രേക്ക് എന്ന പ്രവൃത്തിയുടെ പ്ലിന്ത് ബീം വരെ പൂര്‍ത്തിയാക്കിയ ശേഷം അപ്രൂവ്ഡ് പ്ലാനില്‍ ഉദ്ദേശിച്ചിരുന്ന പ്രകാരം പ്രൊപ്പോസ്ഡ് കെട്ടിടത്തിന്റെ വലത് ഭാഗത്ത് നിന്നും എന്ട്രന്‍സ് അനുവദിക്കുന്നതിനായി 1.00 മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ടു നല്‍കുന്നതിനു കെ എസ് ആര്‍ റ്റി സി അധികൃതര്‍ വിസമ്മതം അറിയിക്കുകയുണ്ടായി . പ്രൊപ്പോസ്ഡ് കെട്ടിടത്തിന്റെ വലത് ഭാഗത്ത് നിന്ന് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന എന്ട്രന്‍സ് , വരാന്ത , റാമ്പ് , എന്നിവ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തേയ്ക്ക് മാറ്റി ജെന്റ്സ് , ലേഡീസ് ടോയ്ലെറ്റ് എന്നിവ അതിനനുസൃതമായി ക്രമീകരിക്കുന്നതിനും അപ്സ്റ്റയറിലെയ്ക്കുള്ള കോണിപ്പടി കെട്ടിടത്തിന്റെ ഇടത്തേയറ്റത്തേയ്ക്ക് മാറ്റി സ്ഥാപിക്കേണ്ട സ്ഥിതിവിശേഷമാനുള്ളത്. ടി മാറ്റങ്ങള്‍ വരുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനും അതിനനുസൃതമായി എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനുമുള്ള അനുമതി നല്‍കണമെന്നുമുള്ള എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. അപ്രകാരം എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//