Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
31/08/2021
9(2)
Agenda
നാഷ്ണൽ റർബൻ മിഷൻ
Decision
തേവിയാരുകുന്ന് വാട്ടര്‍ സപ്ലൈ പ്രോജക്ടുമായി ബന്ധപ്പെട്ട് ശ്രീ.ദിലീപ് .പി ബഹു.ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച W.P(C) 15190/2021 നമ്പര്‍ റിട്ട് ഹര്‍ജി യോഗം ചര്‍ച്ചചെയ്തു. പ്രസ്തുത കേസിന് ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് അഡ്വ.അജേഷ് സി.എഫ് , അരുണ്‍നിവാസ് , തോളൂര്‍ -നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/08/2021
9(3)
Agenda
നാഷ്ണൽ റർബൻ മിഷൻ
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Construction of Mother & Girl Friendly Toilet in KSRTC F¶ ]²Xn¡v AE,Lsgd kaÀ¸n¨ 4,96,723/- cq]bpsS ss^\ð _nð tbmKw NÀ¨ sNbvXp. FÌntaäv {]Imcapff {]hÀ¯nIÄ ]qÀ¯oIcn¨n«psï¶v tbmKw A`n{]mbs¸«p. ss^\ð _nð XpIbmb 4,96,723/- cq] AwKoIcn¨pw A\nhmcy dn¡hdnIÄ¡p tijw _nð XpI IcmdpImc\v A\phZnbv¡p¶തി\pw tbmKw sk{I«dnsb NpaXes¸Sp¯n sFIIWvtT\ Xocpam\n¨p.
Meeting Date
31/08/2021
0(1)
Agenda
ജനകീയാസൂത്രണം രജത ജൂബിലി
Decision
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 17/08/2021-ല്‍ നടന്ന ആഘോഷ പരിപാടിയുടെ ചെലവിനത്തില്‍ ലഭിച്ച 50000 /- രൂപയുടെ ബില്ലുകള്‍ യോഗം അംഗീകരിച്ചു .തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പ്ലാന്‍ ഫണ്ടില്‍ നിന്നും തുക റീകൂപ്പ് ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
31/08/2021
1(1)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് കോട്ടയ്ക്കകം വാര്‍ഡില്‍ പറങ്കിമാംമൂട് എന്ന സ്ഥലത്ത് ഗതാഗത തടസ്സമായി നില്‍ക്കുന്ന A/AH 48/6 നമ്പര്‍ പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനുളള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
31/08/2021
1(2)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് കോട്ടയ്ക്കകം പറങ്കിമാംമൂട് ഷീബാ ഭവനില്‍ ശ്രീ.ജയന്തന്‍.എസ്സ്.വി-യുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. പൊതു വഴിക്കും സമീപ വീടിനും തടസ്സമായി നില്‍ക്കുന്ന പ്രസ്തുത പോസ്റ്റ് മാറ്റുന്നതിനുളള എസ്റ്റിമേറ്റ് കെ.എസ്സ്.ഇ.ബി യില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തുകയുടെ പകുതി ഗുണഭോക്തൃ വിഹിതമായി പഞ്ചായത്തില്‍ ഒടുക്കി ബാക്കി തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/08/2021
1(3)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
Bcy\mSv {Kma]©mb¯nsâ Tu¬ hmÀUnð DÄs¸« Kncn\KÀ þ tate¨nd e£w hoSv tImf\n {]tZi¯v ØnXn sN¿p¶ ]©mb¯v InWdpw AXnt\mSv A\p_Ôn¨pff Øehpw Af¶p Xn«s¸Sp¯n \ðIp¶Xn\pff \S]Sn kzoIcnbv¡p¶Xn\v _Ôs¸« A[nImcnItfmSv A`yÀ°n¨p Xocpam\n¨p.
Meeting Date
31/08/2021
1(4)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന് മാര്‍ക്കറ്റിംഗ് ഔട്ട് ലെറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിലേക്കായി ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ആര്യനാട് ജംഗ്ഷന് സമീപം നിലകൊള്ളുന്ന 2 കടമുറികളും ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന് നല്‍കാമെന്ന് കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
31/08/2021
1(5)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപപഞ്ചായത്തില്‍ ആഗസ്റ്റ് മാസം നടത്തിയ ചുവടെ പറയുന്ന ചെലവുകള്‍ സാധൂകരിച്ച് അംഗീകരിച്ച് തീരുമാനിച്ചു. 1. Honararium of DCC Security - 5250/- 2. Honararium of DCC Cleaning Staff - 7500/- 3. Market Gate Fee Collection -Commission Amount to kudumbasree -18228/- 4.Purchace of Disel to DCC Generator - 1300/- 5. Mic Announcement against wild animal dt. 18/08/2021 - 3000/- (പോലീസ് ആവശ്യപ്പെട്ടതനുസരിച്ച്) 6. light & sounds charge to palaikkonam hall inaguration - 4000/- 7. Food Distribution expence to DCC (Janakeeya Hotel) - 39350/- 8. Honararium of DCC Nurse - 14000/- 9.Purchace of Cleaning Meteriials - 2199/-
Meeting Date
31/08/2021
1(6)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
പഞ്ചായത്ത് ഓഫീസിലേയക്ക് 500GB Hard Disk വാങ്ങിയ ഇനത്തില്‍ 2200/- രൂപ അനുവദിയ്ക്കണമെന്നുളള Blue Chip Solution - ന്‍റെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. .
Meeting Date
31/08/2021
1(7)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ഓഫീസിലെ എ1 സെക്ഷനില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന Dell Vostro Machine പ്രവര്‍ത്തന രഹതിമായതിനെ തുടര്‍ന്ന് പെര്‍മിറ്റ് / നമ്പറിംഗ് അപേക്ഷകളിന്‍മേല്‍ യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കാന്‍ കഴിയാതെ വന്നതിനാല്‍ പ്രസ്തുത മെഷിന്‍റെ ബോര്‍ഡ് റീപ്ലെയ്സ് ചെയ്യുകയുണ്ടായി . ഓഫീസിലെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും പെര്‍മിറ്റ് / നമ്പറിംഗ് അപേക്ഷകളിന്‍മേല്‍ യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുമായി ടെക്നിക്കല്‍ അസ്സിസ്സ്റ്റന്‍റിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി മെഷീന്‍റെ Board Replace ചെയ്തു. Board Replace ചെയ്തയിനത്തില്‍ 4400/- രൂപ അനുവദിയ്ക്കണമെന്നുളള Infosoft Solutions - ന്‍റെ അപേക്ഷ യോഗം പരിശോധിച്ച് അംഗീകരിച്ചു. തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/08/2021
1(8)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ലൈബ്രറിയില്‍ ദിനപത്രങ്ങളും , തൊഴില്‍ വാര്‍ത്ത ,തൊഴില്‍ വീഥി എന്നീ പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്തയിനത്തില്‍ ആഗസ്റ്റ് 2020 മുതല്‍ 2021 ജൂലൈ വരെ ലഭിയ്ക്കേണ്ട തുകയായ 6930/- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീമതി.പി.വിജയമ്മ-യുടെ അപേക്ഷ യോഗം അംഗീകരിച്ചു .തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/08/2021
1(9)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
പാലിയേറ്റീവ് കെയര്‍ നഴ്സുമാരുടെ വര്‍ദ്ധിപ്പിച്ച ഹോണറേറിയം ഇനത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ നഴ്സിന് നവംബര്‍ 2020 മുതല്‍ മാര്‍ച്ച് 2021 വരെ അരിയര്‍ ഇനത്തില്‍ ലഭിക്കുവാനുളള 14645/- രൂപയും കൂടാതെ കോവിഡ് 19 ഇന്‍സെന്‍റീവ് ഇനത്തില്‍ 1000/ രൂപ വീതം സെപ്റ്റംബര്‍ 2020 മുതല്‍ ഫെബ്രുവരി 2021 വരെ ലഭിയ്ക്കുവാനുളള 6000/- രൂപയും ഉള്‍പ്പെടെ 20645/ രൂപ പാലിയേറ്റീവ് കെയര്‍ പ്രോജക്ടിലെ മറ്റിനങ്ങള്‍ എന്ന ഹെഡില്‍ നിന്നും അനുവദിക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള മെഡിക്കല്‍ ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു.തുക പാലിയേറ്റീവ് കെയര്‍ പ്രോജക്ടിലെ മറ്റിനങ്ങള്‍ എന്ന ഹെഡില്‍ നിന്നും അനുവദിക്കുന്നതിന് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/08/2021
1(10)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
പൊട്ടന്‍ച്ചിറ വാര്‍ഡില്‍ വാറുകാട് അംഗന്‍വാടിക്ക് സമീപമുളള മെയിന്‍ റോഡില്‍ നിന്നും അമ്മന്‍കോവില്‍ റോഡിലേയ്ക്ക് തിരിയുന്ന പഞ്ചായത്ത് റോഡിലെ ഓടയില്‍ നിന്നുളള മലിന ജലം തന്‍റെ പുരയിടത്തിലേയ്ക്ക് പ്രവേശിക്കുന്നുവെന്നുളള ശ്രീ.മണിയന്‍ എന്നയാളുടെ പരാതി യോഗം ചര്‍ച്ച ചെയ്തു. പ്രസ്തുത ഓടയുടെ നീളം കൂട്ടുന്നതുമായി ബന്ധപ്പെട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Meeting Date
31/08/2021
1(11)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യ ഘടകമായ ഔദ്യോഗിക വാഹനത്തിന്‍റെ 2 ടയറുകള്‍ കാലപ്പഴക്കം കാരണം അപകടാവസ്ഥയില്‍ ആയതിനാല്‍ ടയറുകള്‍ മാറ്റുന്നതിനുളള Essentiality Certificate എടുക്കുന്നതിന് PWD Mechanical Sub Divission Office , Assistant Excecutive Engineer - ക്ക് കത്ത് നല്‍കിയിരുന്നു . ആയത് പ്രകാരം ലഭ്യമായ Essentiality Certificate യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്തിന്‍റെ ഔദ്യോഗിക യാത്രകള്‍ നടത്തുന്നതിന് വാഹനം അത്യാവശ്യമായതിനാല്‍ Essentiality Certificate പ്രകാരം ഔദ്യോഗിക വാഹനത്തിന്‍റെ ടയറുകള്‍ മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിയ്ക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/08/2021
1(12)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡില്‍ കാട്ടുപോത്ത് ഇറങ്ങിയതിന് 19/08/2021 തീയതി മൈക്ക് അനൌണ്‍സ്മെന്‍റ് നടത്തിയ ഇനത്തില്‍ 3500/- രൂപ അനുവദിയ്ക്കണമെന്നുളളള സിന്ധു സൌണ്ട്സിന്‍റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു.തുക അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/08/2021
1(13)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പകല്‍ വീടായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ പ്രധാന ഭാഗം വൈറ്റ് വാഷ് ചെയ്യുന്നതിനും ആയതിന് എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ വാല്യുവേഷന്‍ പ്രകാരമുളള തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
31/08/2021
1(14)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
പഞ്ചായത്ത് ഓഫീസ് റൂം നവീകരണത്തിന്‍റെ ഭാഗമായി അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/08/2021
1(15)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
പഞ്ചായത്തിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ജിയോ ടാഗിംഗ് നടത്തുന്നതിന് ഓരോ പഞ്ചായത്തും 10000/- രൂപയില്‍ അധികരിയ്ക്കാത്ത തുകയ്ക്കുളള മൊബൈല്‍ ഫോണ്‍ വാങ്ങണമെന്നുളള 29/07/2021 തീയതിയിലെ സ.ഉ(സാധാ) നം.1427/2021/ത.സ്വ..ഭ.വ ഉത്തരവ് യോഗം വായിച്ചു ചര്‍ച്ച ചെയ്തു. എഫ്.എഫ്.സി ഗ്രാന്‍റ് മുഖേനയുളള പദ്ധതികള്‍ക്ക് ജിയോ ടാഗിംഗ് നടത്തേണ്ടതുളളതിനാല്‍ ഉത്തരവില്‍പറഞ്ഞിരിക്കുന്ന സ്പെസിഫിക്കേഷന്‍ പ്രകാരമുളള 10000/- രൂപയില്‍ അധികരിയ്ക്കാത്ത തുകയ്ക്കുളള മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/08/2021
1(16)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ഹരിത കര്‍മ്മ സേനയുടെ മാര്‍ഗ്ഗരേഖ പ്രകാരം ഹരിതകര്‍മ്മസേനയുടെ സുഗമമായ പ്രവര്‍ത്തനത്തിനും എം.സി.എഫില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഭാരം കണക്കാക്കി എടുക്കുന്നതിനും ആയതിന്‍റെ അളവുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും Sathyam Digital Weighing Mechine ക്വട്ടേഷന്‍ ക്ഷണിച്ച് വാങ്ങുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/08/2021
1(17)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
പഞ്ചായത്തില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന Sharp Photocopier Machine Model:mx-m356NV നമ്പര്‍ മെഷീന്‍റെ ടോണര്‍ കാര്‍ട്രിഡ്ജ് അവസാനിയ്ക്കാറായതിനാലും പഞ്ചായത്തിന്‍റെ സുഗമമായ നടത്തിപ്പിന് ഫോട്ടോകോപ്പി മെഷീന്‍ അത്യാവശ്യമായതിനാലും ഫോട്ടോ കോപ്പി മെഷീന്‍റെ ടോണര്‍ കാര്‍ട്രിഡ്ജ് മാറുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/08/2021
1(18)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളുടെ കാര്യശേഷിയും പ്രവര്‍ത്തനശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനായി കിലയുടെ ഫാക്കല്‍റ്റിയുടെ നേതൃത്വത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നതിന് തീരുനാനിച്ചു. ധനകാര്യം - 10 മുതല്‍ 11 വരെ വികസനം - 11 മുതല്‍ 12 വരെ ക്ഷേമകാര്യം - 2 മുതല്‍ 3 വരെ ആരോഗ്യ വിദ്യാഭ്യാസം - 3 മുതല്‍ 4 വരെ
Meeting Date
17/08/2021
1(1)
Agenda
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം - 2021
Decision
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ പഞ്ചായത്തില്‍ വിപുലമായ രീതിയില്‍ നടത്തുന്നതിനും ജനകീയാസൂത്രണം തുടങ്ങിയ കാലം മുതലുളള ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജനകീയാസൂത്രണ പ്രവര്‍ത്തകരെയും ആദരിക്കുന്നതിനും പഞ്ചായത്ത് തീരുമാനിച്ചു. ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തിനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും തുക ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു.തദ്ദേശ സ്വയം ഭരണ (ഡി.എ) വകുപ്പിന്‍റെ സ.ഉ(സാധാ)നം.1508/2021/ത.സ്വ.ഭ.വ തീയതി 10/08/2021 ഉത്തരവ് യോഗം ചര്‍ച്ച ചെയ്തു. രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ആവശ്യമായ ചെലവുകള്‍ പദ്ധതി ആസൂത്രണ നിര്‍വ്വഹണ മോണിറ്ററിംഗ് ചെലവുകള്‍ക്കുളള പ്രോജക്ടില്‍ നിന്നും വഹിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
17/08/2021
1(2)
Agenda
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം - 2021
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ചുവടെ പറയുന്ന 25 പദ്ധതികൾ പ്രഖ്യാപിച്ച് അംഗീകരിച്ച് തീരമാനിച്ചു. പ്രോജക്ട് നം. 1 ആദരണീയരെ ആദരിക്കൽ 1996 മുതൽ 2020 വരെയുള്ള ജനപ്രതിനിധികൾ ഉദ്യോഗസ്ഥ പ്രതിനിധികളെ ആദരിക്കൽ പ്രോജക്ട് നം. 2 മികവ് 2021 വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവരെയും മികച്ച വിജയം നേടിയവരെയും ആദരിക്കൽ പ്രോജക്ട് നം. 3 പഞ്ചായത്ത് വാർഡ് ഓഫീസ് പഞ്ചായത്തിന്റെ സേവനങ്ങൾ വാർഡ്തലങ്ങളിൽ ലഭ്യമാക്കുന്നതിന് ഓഫീസുകളുടെ പ്രവർത്തനം ആരംഭിക്കും പ്രോജക്ട് നം. 4 സോഷ്യോ – ഇക്കണോമിക് ഡവലപ്പ്മെന്റ് സെന്റർ (SEDC) കാർഷിക തൊഴിൽ മേഖലകളിലെ പിൻതുണ സംവിധാനം . മണ്ണ്- ജല സംരക്ഷണ പ്രവർത്തനങ്ങൾ, മണ്ണ് പരിശോധന - സീഡ് ബാങ്ക് – ലേബർ ബാങ്ക്, കാർഷിക കാർഷികതേര മേഖലകളിലെ വിവധ പ്രോജക്ടുകൾ ഏറ്റെടുത്ത് നിർവഹിക്കൽ പ്രോജക്ട് നം. 5 മനുഷ്യ വിഭവശേഷി വികസന കേന്ദ്രം (HRDC) പി.എസ്.സി പരിശീലന കേന്ദ്രം, തൊഴിൽ യൂണിറ്റുകൾക്കുള്ള പരിശീലനം, ടാലന്റ് സ്കൂൾ, പഠനക്യാമ്പുകൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പ്രോജക്ട് നം. 6 മാനവീയം വീഥി കൾച്ചറൽ പരിപാടികൾ, ചിൽഡ്രൻസ് പാർക്ക്, സൌഹൃദ ഇരിപ്പിടങ്ങൾ, ഓപ്പൺ എയർ, ഓഡിറ്റോറിയം പ്രോജക്ട് നം. 7 നീന്തൽക്കുളം പ്രോജക്ട് നം. 8 ഗ്രാമീണക്കോടതി വാർഡ് ജാഗ്രതസമിതികളുടെ ഉപരി ഘടകം കൌൺസിലിംഗ്, നിയമ സാക്ഷരത, നിയമ പാലകരും, നിയമ പണ്ഡിതരുടെയും നേതൃത്വത്തിലുള്ള നിയമ പരിപാലന സംവിധാനം പ്രോജക്ട് നം. 9 സ്മാർട്ട് അംഗൻവാടി കാനക്കുഴി, പറണ്ടോട് അംഗൻവാടികൾക്ക് പുതിയ കെട്ടിടം പ്രോജക്ട് നം. 10 പഞ്ചായത്ത് സ്പോർട്സ് കൌൺസിൽ പഞ്ചായത്ത് തലത്തിൽ സ്പോർട്സ് കൌൺസിൽ രൂപീകരിക്കുകയും എല്ലാവാർഡുകളിലും പൊതു ഭൂമിയുടെ വിസ്തീർണ്ണം അനുസരിച്ച് കളിക്കളം നിർമ്മിക്കും പ്രോജക്ട് നം. 11 ജൈവവൈവിധ്യ പാർക്കുകൾ പഞ്ചായത്തിന്റെ മുഴുവൻ പൊതു ഭൂമിയിലും സർക്കാർ സ്ഥാപനങ്ങളിലും വൈവിധ്യങ്ങളായ തോട്ടങ്ങൾ നിർമ്മിക്കും. നക്ഷത്രവനം, ഒൌഷധത്തോട്ടം, പുഷ്പതോട്ടങ്ങൾ, ചെറുപഴത്തോട്ടം പ്രോജക്ട് നം. 12 നീർത്തടാധിഷ്ഠിത – സമഗ്ര വികസനം – തൌഴിലുറപ്പ് പദ്ധതിയിലൂടെ മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങളും സാമൂഹിക ആസ്ഥി സൃഷ്ടിക്കലും പ്രോജക്ട് നം. 13 കലാക്ഷേത്രം നൃത്തം, സംഗീതം, ഡ്രോയിംഗ്, സംഗീത ഉപകരണങ്ങൾ എന്നിവയുടെ പരിശീലനം പ്രോജക്ട് നം. 14 അണിയിലക്കടവ് വിനോദ- വിജ്ഞാന പാർക്ക് പ്രോജക്ട് നം. 15 ആര്യനാട് ഗ്രാമപഞ്ചായത്ത് കാർഷികവിപണനകേന്ദ്രത്തിന്റെ ആധുനികവൽക്കരണം പ്രോജക്ട് നം. 16 വാതിൽപ്പടി സേവനം വൃദ്ധർക്കും, നിരാലംബർക്കും സേവനങ്ങൾ വീട്ടു പടിക്കൽ ലഭ്യമാക്കൽ പ്രോജക്ട് നം. 17 ആര്യനാട് ബ്രാന്റ് പ്രോഡക്ട് വിവിധ തൊഴിൽ യൂണിറ്റുകളിലൂടെ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക പ്രോജക്ട് നം. 18 പൌരവകാശരേഖ പൌരവകാശരേഖ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളെ പഠിപ്പിക്കും പ്രോജക്ട് നം. 19 കരമനയാറ് സംരക്ഷണ പദ്ധതി പ്രോജക്ട് നം. 20 വീട്ടിലൊരു ലൈബ്രറി കുട്ടികളുടെ സമ്പാദ്യവും പഞ്ചായത്തിന്റെ ധനസഹായവും ചേർത്ത് പുസ്തകം വാങ്ങി നൽകുന്ന പദ്ധതി പ്രോജക്ട് നം. 21 Take A Break KSRTC –യിൽ പണിയുന്ന കുടുംബശ്രീ കെട്ടിടത്തിൽ കുടുംബശ്രീ കഫേയുടെ പ്രവർത്തനം ആരംഭിക്കും പ്രോജക്ട് നം. 22 വാർഡുതല കാർഷിക വികസന സമിതികൾ വാർഡുതലത്തിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കും പ്രോജക്ട് നം. 23 ആശുപത്രിക്ക് ധനസഹായം ആശുപത്രിക്ക് വസ്തുവാങ്ങുന്നതിന് ധനസഹായം ലഭ്യമാക്കും പ്രോജക്ട് നം. 24 പൊതു ശ്മശാനം, ശുചിത്വ ക്യാമ്പയിൻ പൊതു ശ്മശാനം നിർമ്മിക്കും, മാലിന്യ മുക്ത, പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഒരു ശുചിത്വ പരിപാടി നടപ്പിലാക്കും പ്രോജക്ട് നം. 25 ശിൽപ്പശാലകൾ, ക്യാമ്പയിനുകൾ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി വാർഡുതലങ്ങളിൽ ശിൽപ്പശാലകൾ സംഘടിപ്പിക്കും വിയോജനകുറിപ്പ് ആര്യനാട് ഗ്രമപഞ്ചായത്തിലെ 17/08/2021 –ലെ അടിയന്തിര കമ്മിറ്റിയിൽ ചർച്ച ചെയ്ത HRDC –യുടെ വിപുലീകരണ പ്രോജക്ട് HRDC ചാരിറ്റബിൾ സൊസൈറ്റി എന്നത് മാറ്റി ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലാക്കിയതിനു ശേഷം മാത്രം നടപ്പിലാക്കണമെന്നും, ചാരിറ്റബിൾ സൊസൈറ്റിക്ക് പ്രോജക്ട് നൽകുന്നതിനുള്ള തീരുമാനത്തോട് ശ്രീ. കെ. കെ. രതീഷ്, ശ്രീ. എസ്. അനിൽകുമാർ, ശ്രീമതി. ശ്രീജ. എസ്, ശ്രീ. ശ്രീരാഗ്. എസ്. വി എന്നിവർ വിയോജിക്കുന്നു. വിയോജനകുറിപ്പിനെതിരെയുളള പ്രസിഡന്റിന്റെ അഭിപ്രായം HRDC ചാരിറ്റബിൾ സൊസൈറ്റി അല്ല. ഇതു പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ബൈലോ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മേൽ സൂചിപ്പിച്ച വിയോജനം വസ്തുതയുമായി യാതൊരു അടിസ്ഥാനമില്ലാത്ത തെറ്റായ പരാമർശമാണ്. സെക്രട്ടറിയുടെ അഭിപ്രായം നിലവിൽ പഞ്ചായത്തിൽ ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കെട്ടിടങ്ങളുടെ വിപുലീകരണ പദ്ധതികൾ ഒന്നും തന്നെ പഞ്ചായത്ത് ഏറ്റെടുത്തിട്ടില്ലായെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.
Meeting Date
30/07/2021
1(1)
Agenda
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
Decision
ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. മിനിട്സ് അംഗീകരിച്ചു. ഊര്‍ജ്ജിത നികുതി പിരിവുമായി ബന്ധപ്പെട്ട് എല്ലാ വാര്‍ഡുകളിലും ക്യാമ്പ് കളക്ഷന്‍ സംഘടിപ്പിക്കണമെന്നും ആയതിന് ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി നേതൃത്വം നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
30/07/2021
1(2)
Agenda
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
Decision
വികസന സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി . മിനിട്സ് അംഗീകരിച്ചു. പഞ്ചായത്തില്‍ ബ്ലോക്ക് / ജില്ലാ പഞ്ചായത്തു ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുളള കെട്ടിടങ്ങള്‍ പരിശോധിച്ച് കെട്ടിട നമ്പര്‍ നല്‍കി സെക്രട്ടറിയുടെ പേരിലാക്കി പഞ്ചായത്ത് അസ്സസ്സ്മെന്‍റില്‍ ഉള്‍പ്പെടുത്തുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിയ്ക്കണം.ആയതിന് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി നേതൃത്വം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Meeting Date
30/07/2021
1(3)
Agenda
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
Decision
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. മിനിട്സ് യോഗം അംഗീകരിച്ചു. കണ്ണാടി സര്‍വ്വെ നടത്തി പഞ്ചായത്തിലെ പുറമ്പോക്ക് പ്രദേശങ്ങള്‍ എല്ലാം കണ്ടെത്തി പഞ്ചായത്തിന്‍റെ പ്രദേശമാക്കണം . മെമ്പര്‍മാര്‍ മുന്‍കൈെയെടുത്ത് ഓരോ വാര്‍ഡിലുമുളള പുറമ്പോക്ക് പ്രദേശങ്ങള്‍ കണ്ടത്തണം . ആയതിനുളള നേതൃത്വം ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി വഹിയ്ക്കേണ്ടതാണെന്ന് യോഗം നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Meeting Date
30/07/2021
1(4)
Agenda
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
Decision
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനം യോഗം വിയിരുത്തി. മിനിട്സ് അംഗീകരിച്ചു. പഞ്ചായത്ത് തല സ്പോര്‍ട്സ് കൌണ്‍സില്‍ രൂപീകരിക്കുന്നതിനുളള ചുമതല ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റിയ്ക്ക് നല്‍കി. എല്ലാ വാര്‍ഡുകളിലും പ്ലേ ഗ്രൌണ്ട് വേണം . പ്ലേ ഗ്രൌണ്ടിനുളള സ്ഥലം അതാത് വാര്‍ഡുകളില്‍ കണ്ടെത്തണം . മെമ്പര്‍മാര്‍ മുന്‍കൈയ്യെടുത്ത് ചെറിയ ഒരു പ്ലേ ഗ്രൌണ്ടെങ്കിലും നിര്‍മ്മിക്കുന്നതിനുളള സ്ഥലം അതാത് വാര്‍ഡുകളില്‍ കണ്ടെത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Meeting Date
30/07/2021
2(1)
Agenda
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഡൊമിസലറി കെയര്‍സെന്‍റര്‍ പ്രവര്‍ത്തനവും അനുബന്ധ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുമായി വാഹനം ഓടിയ ഇനത്തിലും ഡ്രൈവറിന് വേതനം നല്‍കിയ ഇനത്തിലും ഉള്ള തുക നല്‍കുന്നതിന് 30441/-( മുപ്പതിനായിരത്തി നാന്നൂറ്റി നാല്‍പ്പത്തി ഒന്ന് രൂപ മാത്രം) ബില്ല് മെഡിക്കല്‍ ഓഫീസര്‍ സമര്‍പ്പിച്ചത് പരിശോധിച്ചതില്‍ നിന്നും പ്രോജക്ട് നം.99/21-22 ഡൊമിസലറി കെയര്‍സെന്‍റര്‍ ചെലവുകള്‍ എന്ന് പ്രേജക്ടില്‍ നിന്നും ചെലവാക്കുന്നതിന് സെക്രട്ടറിക്ക് ചെലവനുവാദം നല്‍കി ഐകകണേഠന അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
30/07/2021
2(2)
Agenda
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി യിലെ സെക്യൂരിറ്റി ശ്രീ .തങ്കരാജനും , ക്ലീനിംഗ് സ്റ്റാഫ് ശ്രീമതി .ശ്രീജയ്ക്കും പ്രതി ദിനം 350 / , 500/ രൂപ നിരക്കില്‍ ജൂലൈ മാസത്തെ വേതനം നല്‍കുന്നതിന് നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
30/07/2021
2(3)
Agenda
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി യിലേ്ക്ക് 17/07/2021 മുതല്‍ 22/07/2021 വരെ ജനകീയ ഹോട്ടലിന് അനുവദിച്ച തുകയായ 21,570/- രൂപ അംഗീകരിച്ചും 23/07/2021 മുതല്‍ 28/07/2021 വരെ ഭക്ഷണം വിതരണം ചെയ്തയിനത്തില്‍ ചെലവായ 31640/- രൂപ കുടുംബശ്രീ ജനകീയ ഹോട്ടലിന് അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
30/07/2021
2(4)
Agenda
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വാര്‍ഡുകളിലെ കോവിഡ് -19 പോസിറ്റീവ് രോഗികളെ ആശുപത്രിയിലും ,ഡിസിസിയിലും പരിശോധനയ്ക്കുമായി കെ.എല്‍01എറ്റി 3752 എന്ന ആംബുലന്‍സ് വാഹനത്തില്‍ എത്തിച്ചയിനത്തില്‍ ആംബുലന്‍സ് ഡ്രൈവർ ശ്രീ.ഷജിനാദിന് മെയ് 5 മുതല്‍ ജൂലൈ 1 വരെയുളള വേതനം ഇനത്തില്‍ 10000/- രൂപ അനുവദിക്കുന്നതിന് യോഗം തീരുമാനിച്ചു
Meeting Date
30/07/2021
2(5)
Agenda
കോവിഡ് 19 - ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡിന്‍റെ വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍ വാര്‍ഡുകളിലെ കോവിഡ് പോസിറ്റീവ് രോഗികളെെ വിവിധ സി.എഫ് .എല്‍.റ്റി.സി , ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ എത്തിക്കുന്നതിന് ആര്യനാട് സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ അധീനതയിലുളള ആംബുലന്‍സിന്‍റെ സേവനം ഉപയോഗപ്പെടുത്തുന്നതിനും ഇന്ധന ചെലവും , ഡ്രൈവറുടെ ബേറ്റയും പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും വഹിക്കുന്നതിനും തീരുമാനിച്ചു. ടി ആംബുലന്‍സിന്‍റെ സേവനം ലഭ്യമാകാതെ വരുന്ന അടിയന്തിര സാഹചര്യത്തില്‍ മറ്റു പ്രൈവറ്റ് ആംബുലന്‍സിന്‍റെ സേവനം ലഭ്യമാക്കുന്നതിനും ആയതിനുളള ചെലവ് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും വഹിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
30/07/2021
3(1)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഇ-ടെണ്ടര്‍ നടപടികള്‍ ചെയ്ത ചുവടെ പറയുന്ന പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത 3 പ്രവര്‍ത്തികളുടെ ടെണ്ടര്‍ അംഗീകരിച്ചും ക്വാട്ട് ചെയ്യാത്ത 6 പ്രവര്‍ത്തിയും , സിംഗിള്‍ ടെണ്ടര്‍ ആയ 1 പ്രവര്‍ത്തിയും റീ ടെണ്ടര്‍ ചെയ്യുന്നതിനും യോഗം എല്‍.എസ്സ് .ജി .ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അംഗീകരിച്ചവ 1. 72 ചൂഴ -കൊറണ്ടിവിള റോഡ് മെയിന്‍റനന്‍സ് - ശ്രീ. പുഷ്കരന്‍ ( 509101.70) 2. 75 മേലേച്ചിറ -ശാസ്താംകോവില്‍ റോഡ് നവീകരണം - ശ്രീ.വിനുകുമാര്‍.വി (1413970.17) 3. 88 ആനകയത്തുംമൂല -പിണറുംമൂട് തടം കോണ്‍ക്രീറ്റ് - ശ്രീ.സിബിന്‍.ബി.എസ്സ് ( 222119.30) റീ ടെണ്ടര്‍ ചെയ്യേണ്ടവ 1. 58 പാറയ്ക്കരവെട്ട -കൊച്ചുകോണം റോഡ് നവീകരണം 2. 61 കണിയാംവിളാകം -കൂടലി ഭാഗം റോഡ് നവീകരണം 3. 67 പാലൈക്കോണം - കണിയാംകുഴി റോഡ് മെയിന്‍റനന്‍സ് 4. 70 പള്ളിവേട്ട - തൂമ്പുംകോണം റോഡ് മെയിന്‍റനന്‍സ് 5. 71 കടുക്കോട് -മുസ്ലിംജമാ അത്ത് റോഡ് നവീകരണം 6. 76. വലിയമല -കോളനി റോഡ് നവീകരണം 7. 69 നടുവില -പാറക്കുഴി റോഡ് നവീകരണം
Meeting Date
30/07/2021
3(2)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിട നിര്‍മ്മാണം ( 70,00,000 ) എന്ന പദ്ധതി സംബന്ധിച്ച് എല്‍.എസ്സ് .ജി .ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. ടി പദ്ധതിയുടെ സാങ്കേതിക അനുമതിയ്ക്കായി Soil Test , Architectual Drawing , Design എന്നിവ ആവശ്യമാണെന്ന് എല്‍.എസ്സ് .ജി .ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ടി പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നതിനുളള ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് യോഗം എല്‍.എസ്സ് .ജി .ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
30/07/2021
3(3)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടതും ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് ആവശ്യമുളളതുമായ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റുകള്‍ അതാത് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ ഡാറ്റാ എന്‍ട്രി ചെയ്ത് 07/08/2021 തീയതിക്ക് മുമ്പ് പഞ്ചായത്തില്‍ ഏല്‍പ്പിയ്ക്കേണ്ടതും ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് ആവശ്യമായി വരുന്ന ചെലവ് ദൈനംദിനചെലവുകള്‍ക്കുളള പദ്ധതിയില്‍ നിന്നും ചെലവഴിയ്ക്കേണ്ടതുമാണെന്നും യോഗം നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Meeting Date
30/07/2021
3(4)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2020-21 സാമ്പത്തിക വർഷത്തെ ചുവടെ പറയുന്ന പ്രോജക്ടുകള്‍ 2021-22 വർഷത്തേക്ക് spill over ആയി ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. Sl No Project No Project Name Amount 1 112 പാറമുക്ക് അംഗൻവാടിയ്ക്ക് വസ്തു വാങ്ങൽ – തുക നൽകൽ 300000(Plan Gen) 2 109 Life Mission ഗുണഭോക്താക്കൾക്ക് കക്കൂസ് 30000(Central Scheme) 3 110 ODF Plus Toilet നിർമ്മാണം 66000(Central Scheme) 4 111 Performance Based Incentive Grant -ന്റെ വിനിയോഗം (നിർമ്മാണ പ്രവൃത്തികൾ) 1277636(Central Scheme) 5 118 ഉണ്ടപ്പാറ ചിറകുഴി തടം കോൺക്രീറ്റ് 300000(CFC Basic) 6 120 വയലിക്കട കോണത്ത് വീട് തടം കോൺക്രീറ്റ് 100000(CFC Basic) 7 148 പള്ളിത്തറ കണിയാംവിളാകം കൂടലിഭാഗം റോഡ് റീ ടാറിംഗ് 500000(Road) 8 150 തണ്ണിപ്പാറ പുൽവെട്ടിച്ചിറ റോഡ് റീ ടാറിംഗ് 490000(Road) 9 153 കുന്നിൻപുറം എരുമോട് റോഡ് റീ ടാറിംഗ് 600000(Road) 10 326 മേലേ പിണറും മൂട് തടം കോൺക്രീറ്റ് 385500(TSP) 11 296 ശാസ്താം കോവിൽ വില്ല നസ്രത്ത് റോഡ് റീടാറിംഗ് 750000(Road) 12 184 മൃഗാശുപത്രി അറ്റകുറ്റപ്പണി 490000(Non Road) 13 329 തട്ടാൻവിളാകം തടം സൈഡ് വാൾ ഓട നിർമ്മാണം 620351(Road) 14 146 പൊട്ടൻച്ചിറ വാറുകാട് റോഡ് റീ ടാറിംഗ് 490000(Road) 15 158 പൊട്ടൻച്ചിറ മരുത് വിളാകത്ത്കുഴി സൈഡ് വാൾ റീ ടാറിംഗ് 490000(Road) 16 320 Take A Break 731114(Central Scheme) 17 325 ആര്യനാട് പബ്ലിക് മാർക്കറ്റിൽ ബയോഗ്യാസ് പ്ലാന്റ് നിർമ്മാണം 1550000(Tied) 18 316 വീട്ടുവളപ്പിലെ കുളത്തിലെ മത്സ്യ കൃഷി 204800(PlanGen) 19 275 ഭവന പുനരുദ്ധാരണം (ജനറൽ) 175000(SCP) 20 66 Life Mission പദ്ധതി 2500000(GP), 2500000(BP) 21 74 വീട് പുനരുദ്ധാരണം (SCP) 150000(SCP) 22 65 Life Mission പദ്ധതി (പട്ടികജാതി) [3396310(DP), 2000000(Loan), 1960000(SSC), 701840(BP),Total-8058150] 23 271 വീട് പുനരുദ്ധാരണം (SCP) 37500(SCP) 24 336 ആനന്ദേശ്വരം തുണ്ഠിൽ കടവ് 490000(Road)
Meeting Date
30/07/2021
3(5)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തിലെ പദ്ധതികളിൽ താഴെ പറയും പ്രകാരം പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. SL.NUM NAME OF PROJECT AMOUNT FUND 1 പഞ്ചായത്ത് ഓഫീസ് - കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എഎംസി നൽകൽ 110000 OWN FUND 2 ഈഞ്ചപ്പുരി നഴസറി സ്കൂൾ സ്ഥലം വാങ്ങൽ 300000 SCP 3 പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർടാങ്ക് നൽകൽ 500000 SCP 4 തൊഴിൽ യൂണിറ്റ്സ് 300000 SCP 5 പാലൈക്കോണം അംബേദ്കർ കമ്മ്യൂണിറ്റി ഹാൾ - ആധുനിക വത്കരണം 300000 SCP 6 മാലിന്യ സംസ്കരണം വാഹനം വാങ്ങൽ 900000 SBM FUND 7 ആര്യനാട് കെ.എസ്.ആർ.ടി.സി ടിപ്പോയിൽ മദർ ആന്റ് ഗേൾ ഫ്രണ്ട്ലി ടോയിലറ്റ് നിർമ്മാണം 490000 SBM FUND 8 പ്രതിഭ സംഗമം 75000 OWN FUND 9 പഞ്ചായത്ത് ലൈബ്രററിക്ക് പുസ്തക വണ്ടി - വാടക നൽകൽ 50000 OWN FUND 10 ആരോഗ്യ സേന തുടർ പ്രവർത്തനങ്ങൾ 100000 PLAN.GEN. 11 കാനക്കുഴി അംഗൻവാടി നിർമ്മാണം 580000 PLAN.GEN. 12 കുട്ടികളുടെ പണം സമ്പാദനത്തിനായി പണപ്പെട്ടി നൽകൽ 100000 PLAN.GEN. 13 ഹോമിയോ ആശുപത്രി നവീകരണം 300000 NON ROAD 14 കൃഷി ഓഫീസ് നവീകരണം 300000 NON ROAD 15 വാർഡ് കേന്ദ്രങ്ങളിൽ കമ്പ്യൂട്ടറും ഫർണിച്ചറും വാങ്ങൽ 1074000 NON ROAD 16 കുടുംബശ്രീ കെട്ടിടം -(എച്ച്.ആർ.ഡി.സി) പുനരുദ്ധാരണം 300000 NON ROAD 17 ഠൌൺ അംഗനവാടി നവീകരണം 300000 NON ROAD 18 ഹരിതകർമ്മസേന തുടർപ്രവർത്തനങ്ങൾ 150000 CFC BASIC 19 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം 1811000 CFC BASIC 20 സി.എച്ച്.സി -യ്ക്ക് വസ്തു വാങ്ങൽ പഞ്ചായത്ത് വിഹിതം നൽകൽ 1000000 CFC BASIC 21 മീനാങ്കൽ രോഹണി നട - കടുവാക്കുഴി പുനരുദ്ധാരണം 1000000 ROAD FUND 22 ഐത്തി വലിയകലുങ്ക് റോഡ് നവീകരണം 1000000 ROAD FUND 23 പള്ളിവേട്ട പേഴുമൂട് വെട്ടയിൽതടം റോഡ് പുനരുദ്ധാരണം 100000 ROAD FUND 24 മലയൻതേരി ഉണ്ടപ്പാറ ഊറ്റുകുഴി റോഡ് സംരക്ഷണം- ഭിത്തി നിർമ്മിക്കൽ 1048000 ROAD FUND 25 മൈലമൂട് പള്ളിത്തറ ഇടറോഡ് നവീകരണം 100000 ROAD FUND
Meeting Date
30/07/2021
3(6)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തിലെ പദ്ധതികളിൽ താഴെ പറയും പ്രകാരം പദ്ധതികൾ ഭേദഗതി ചെയ്യുന്നതിന് തീരുമാനിച്ചു. SL.NU PROJECT.NUMBER PROJECT NAME AMONT FUND REVISION AMOUNT REVISION FUND 1 4 ഐ കെ എം വിഹിതം 200000 PLAN.GEN 113068 PLAN.GEN 2 14 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് 500000 SCP 72000 SCP 3 22 തേവിയാരുകുന്ന് കമ്മ്യൂണിറ്റി ഹാളിലേയ്ക്ക് പബ്ലിക് അഡ്ഡ്രസിംഗ് സിസ്റ്റം വാങ്ങല്‍ 67000 TSP 67000 28450-TSP 38550-OWN FUND 4 23 യുപി വരെയുള്ള കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം 1000000 PLAN.GEN 800000 PLAN.GEN 5 26 എസ്സി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ 400000 SCP 400000 SCP 6 27 പ്രീപ്രൈമറി സ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ 500000 NON ROAD 500000 NON ROAD 7 36 പതിനാലാം പഞ്ചവത്സര പദ്ധതി - വികസന രേഖ പരിഷ്കരണം 250000 PLAN.GEN 100000 PLAN.GEN 8 64 ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം( വനിതകള്‍ക്ക്) 300000 PLAN.GEN 300000 PLAN.GEN 9 65 തനിമ - ഫല വൃക്ഷ തൈ നട്ട് പരിപാലനം 189375 PLAN.GEN 189375 PLAN.GEN 10 66 കുറ്റിക്കുരുമുളക് തൈ വിതരണം 64813 PLAN.GEN 64813 PLAN.GEN 11 73 ജൈവ പച്ചക്കറി കൃഷി- ചെടി ചട്ടിയില്‍ 150000 PLAN.GEN 150000 PLAN.GEN 12 79 ഹരിത ഭവനം 310000 PLAN.GEN 310000 PLAN.GEN 13 81 പുനര്‍ജനനി ( മാതൃകാ കൃഷി തോട്ടങ്ങള്‍) 300000 PLAN.GEN 300000 PLAN.GEN 14 95 മൃഗാശുപത്രി അറ്റകുറ്റപ്പണി 1500000 NON ROAD 500000 NON ROAD 15 105 ആര്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ സീവേജ് പ്ലാന്റ് സ്ഥാപിക്കല്‍ 1500000 CFC TIED 1400000 CFC TIED 16 108 ശ്മശാനം നിര്‍മ്മിക്കല്‍ 141000 CFC TIED 5641000 CFC TIED
Meeting Date
30/07/2021
3(7)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തിലെ പദ്ധതികളിൽ താഴെ പറയും പ്രകാരമുള്ള പദ്ധതികൾ ഒഴിവാക്കുന്നതിന് തീരുമാനിച്ചു. SL.NUM PROJ.NUMB. PROJECT NAME REMARS 1 18 പട്ടികജാതി വനിതാ അയല്‍ക്കൂട്ടങ്ങള്‍ക്ക് കസേര പട്ടികജാതി വനിതാ അയല്‍ക്കൂട്ടങ്ങള്‍ക്ക് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാല്‍ ടി പ്രോജക്ട് നടപ്പിലാക്കാന്‍ കഴിയില്ല്.ആയതിനാല്‍ ടി പ്രോജക്ട ഉപേക്ഷിക്കുന്നു. 2 25 ദുരന്ത നിവാരണം - സുരക്ഷാ ഉപകരണങ്ങള്‍ വാഹനം എന്നിവ വാങ്ങല്‍ ദുരന്ത നിവാരണം - സുരക്ഷാ ഉപകരണങ്ങള്‍ വാഹനം എന്നിവ വാങ്ങല്‍ - ടി പ്രോജക്ട് പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം ഉപേക്ഷിക്കുന്നു. 3 100 പഞ്ചായത്ത്‌ ഓഫീസ് നവീകരണം പഞ്ചായത്ത്‌ ഓഫീസ് നവീകരണം - ടി പ്രോജക്ട് പുതിയ പഞ്ചായത്ത് മന്ദിരം നിർമ്മിക്കുന്നതിനാൽ ടി പദ്ധതി ഒഴിവാക്കുന്നു. 4 103 പഞ്ചായത്ത് ഓഫീസില്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ പഞ്ചായത്ത് ഓഫീസില്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ - പുതി. പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മിക്കുന്നതിന് ഭരണസമിതി തീരുമാനിച്ചതിനാൽ ടി പ്രോജക്ട് ഉപേക്ഷിക്കുന്നു. 5 104 പാലൈക്കോണം കുളം നവീകരണം പാലൈക്കോണം കുളം നവീകരണം - ടി പ്രോജക്ട് എം.ജി.എൻ.ആർ.ജി.എസ് മുഖേന നടപ്പിലാക്കുന്നതിനാൽ പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നു. 6 106 പഞ്ചായത്ത് ഓഫീസിലേയ്ക്ക് കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങല്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങല്‍ - ടി പ്രോജക്ട് ഡ്യൂപ്ലിക്കേഷൻ വന്ന പ്രോജകേടേ ആയതിനാൽ ഉപേക്ഷിക്കുന്നു. 7 107 ഗ്രാമ കേന്ദ്രങ്ങളില്‍ കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങി സ്ഥാപിക്കല്‍ ഗ്രാമ കേന്ദ്രങ്ങളില്‍ കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങി സ്ഥാപിക്കല്‍ - ടി പ്രോജക്ട് ഭരണസമിതി തീരുമാന പ്രകാരം ഉപേക്ഷിക്കുന്നു.
Meeting Date
30/07/2021
4(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് പദ്ധതിയുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന പ്രവർത്തികൾക്കുള്ള ആക്ഷൻ പ്ലാൻ അംഗീകരിക്കുകയും ആയത് ബന്ധപ്പെട്ട അധികാരികളിൽ നിന്നും അനുമതിയ്ക്കായി അയയ്ക്കുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , എ.ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. നമ്പര്‍ ജോലി നല്കുനന്നതിനുളള പ്രവര്ത്തി കള്‍(shelf of works ) സംബന്ധിച്ച വിവരം സാമ്പത്തിക വര്ഷപത്തേയ്ക്ക് നിര്ദ്ദേ ശിക്കപ്പെട്ട പുതിയ പ്രവര്ത്തി്കളുടെ എണ്ണം സൃഷ്ടിക്കുന്ന തൊഴില്‍ ദിനങ്ങളുടെ എണ്ണം എസ്റ്റിമേറ്റ് തുക ലക്ഷത്തിൽ അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം സാധന സാമഗ്രികള്‍/ വിദഗ്ദ്ധ/ അര്‍ദ്ധ വിദഗ്ദ്ധ തൊഴിലാളികളുടെ വേതനം ഉള്‍പ്പെടെ ആകെ 1 മിനി എം.സി.എഫ് നിര്‍മ്മാണം 18 2052 597132 572868 1170000 2 സ്റ്റേഡിയം നിര്‍മ്മാണം 2 41238 12000258 7999742 20000000 3 മിനി സ്റ്റേഡിയം നിർമ്മാണം 18 12366 3598506 5401494 9000000 4 ഫാം പോണ്ട് നിർമ്മാണം 18 18540 5395140 3604860 9000000 5 കുളം നവീകരണം 1 15464 4500021 2999976 7500000 6 കുളം നിർമ്മാണം 1 20619 6000129 3999871 10000000 7 കളിസ്ഥലം നിർമ്മാണം 1 20619 6000129 3999871 10000000 8 ഉൽപാദന യൂണിറ്റ് 18 1656 481896 8518104 9000000 9 ഫലവൃക്ഷ തൈ യൂണിറ്റ് 36 18540 5395140 3604860 9000000 10 ജൈവ വേലി നിർമ്മാണം 90 18540 5395140 3604860 9000000 11 നൂട്രി ഗാർഡൻ 18 18540 5395140 3604860 9000000 12 സൈഡ് വാൾ നിർമ്മാണം 4 10310 3000210 1999790 5000000 13 പൂന്തോട്ട നിർമ്മാണം 2 2061 599751 400249 1000000 14 മണ്ണ് ജല സംരക്ഷണ പ്രവൃത്തികൾ 36 37116 10800756 7199244 18000000 15 എം സി എഫ് നിർമ്മാണം 1 15464 4500024 2999976 7500000 16 മാമ്പഴത്തോട്ട നിർമ്മാണം 1 4124 1200084 799916 2000000 17 ജൈവ വൈവിധ്യ പാർക്ക് നിർമ്മാണം 10 10310 3000210 1999790 5000000 18 ഫലവൃക്ഷ തൈ നടലും സംരക്ഷണവും 1 1031 300021 199979 500000 ആകെ 276 268590 78159687 63510310 141670000
Meeting Date
30/07/2021
4(2)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് മുഖേന നടപ്പിലാക്കുന്ന മിനി.എം.സി.എഫ് പ്രവര്‍ത്തികള്‍ക്ക് ടെണ്ടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , എ.ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
30/07/2021
4(3)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് മുഖേന എസ്സ്.സ്സി /എസ്സ്.റ്റി/ ബിപിഎല്‍/വിധവ/നാമമാത്ര കര്‍ഷകര്‍ എന്നിവര്‍ക്കായി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങളായ കിണര്‍,ശൌചാലയം,തൊഴുത്ത്,കോഴിക്കൂട്,ആട്ടിന്‍കൂട്,കിണര്‍ റീ ചാര്‍ജ്ജ്,കംപോസ്റ്റ് പിറ്റ് ,സോക്ക് പിറ്റ്,അസോള ടാങ്ക് എന്നിവയ്ക്കുളള അപേക്ഷ ക്ഷണിയ്ക്കുന്നതിനുളള പത്ര പരസ്യം നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
30/07/2021
4(4)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് സെക്ഷനിലെ ജീവനക്കാരുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി. അക്കൌണ്ടന്‍റ് കം ഐറ്റി എക്സ്പെര്‍ട്ടായി സേവനം അനുഷ്ടിക്കുന്ന ശ്രീമതി.ലക്ഷ്മി , ശ്രീമതി.ശ്രീകുമാരി എന്നിവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് യോഗം പരാമര്‍ശിക്കുകയും ടിയാള്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സമയബന്ധിതമായി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുകയോ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയോ പൊതുജനങ്ങളോട് മാന്യമായി പെരുമാറുകയോ ചെയ്യുന്നില്ലായെന്ന് യോഗം വിലയിരുത്തി.പലപ്രാവശ്യം താക്കീത് നല്‍കിയിട്ടും ഈ രീതി തന്നെ തുടര്‍ന്നും വെച്ചു പുലര്‍ത്തുന്നതായി യോഗം നിരീക്ഷിച്ചു.ആയതിനാല്‍ ടി ജീവനക്കാരെ 01/08/2021 മുതല്‍ തല്‍ക്കാലം സേവനത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
30/07/2021
5(1)
Agenda
നാഷ്ണൽ റർബൻ മിഷൻ
Decision
ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഇ-ടെണ്ടര്‍ നടപടികള്‍ ചെയ്ത ചുവടെ പറയുന്ന പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തവരുടെ ടെണ്ടറുകള്‍ അംഗീകരിച്ചും തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് യോഗം എല്‍.എസ്സ് .ജി .ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു. 1. SC Development Programme Puruthipara Harijan Colony - Kiran.S (3168776.1) 2. Construction of Valiyakalungu Gramakendram - Aryanad Labour Contract Society (935790.18) 3. Construction of Gramakendram at Girinagar nagar Colony at Aryanad junction -Suresh.A (918727.68)
Meeting Date
30/07/2021
5(2)
Agenda
നാഷ്ണൽ റർബൻ മിഷൻ
Decision
ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ആനന്ദേശ്വരം കടവ് നിര്‍മ്മാണം എന്ന പദ്ധതി ഇ-ടെണ്ടര്‍ ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം എല്‍.എസ്സ് .ജി .ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
30/07/2021
5(3)
Agenda
നാഷ്ണൽ റർബൻ മിഷൻ
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Construction of Kadavu at Eravoor F¶ ]²Xn¡v AE,Lsgd kaÀ¸n¨ 6,74,420/- cq]bpsS ss^\ð _nð tbmKw NÀ¨ sNbvXp. FÌntaäv {]Imcapff {]hÀ¯nIÄ ]qÀ¯oIcn¨n«psï¶v tbmKw A`n{]mbs¸«p. ss^\ð _nð XpIbmb 6,74,420/- cq] AwKoIcn¨pw A\nhmcy dn¡hdnIÄ¡p tijw _nð XpI IcmdpImc\v A\phZnbv¡p¶തി\pw tbmKw sk{I«dnsb NpaXes¸Sp¯n sFIIWvtT\ Xocpam\n¨p.
Meeting Date
30/07/2021
5(4)
Agenda
നാഷ്ണൽ റർബൻ മിഷൻ
Decision
ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ട് എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ്‍ ,ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ 26/07/2021 തീയതിയിലെ എ1/291/2021/പി.എ.യു നമ്പര്‍ കത്ത് യോഗം ചര്‍ച്ച ചെയ്തു. WAPCOS എന്ന സഥാപനം നിര്‍വ്വഹണ ഏജന്‍സിയായ തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ട് എന്ന പദ്ധതിക്ക് 1.22 കോടി രൂപ WAPCOS -ന് നല്‍കിയെങ്കിലും നാളിതുവരെ യാതൊരു പുരോഗതിയും ഇല്ലാത്ത അവസ്ഥയാണെന്ന് ടി കത്തില്‍ പ്രോജക്ട് ഡയറക്ടര്‍ പരാമര്‍ശിച്ചിട്ടുളളത് യോഗം ചര്‍ച്ച ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ WAPCOS ആരംഭിച്ചിട്ടില്ലായെന്നും ഇപ്പോള്‍ പദ്ധതി നിശ്ചലാവസ്ഥയിലാണെന്നും യോഗം അഭിപ്രായപ്പെട്ടു. ആയതിനാല്‍ തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ട് എന്ന പ്രവൃത്തി പുനരാരംഭിച്ചതിനു ശേഷം മാത്രം മറ്റു വര്‍ക്കുകളുടെ ഫണ്ടുകള്‍ അനുവദിച്ചാല്‍ മതിയെന്ന് യോഗം തീരുമാനിച്ചു.
Meeting Date
30/07/2021
5(5)
Agenda
നാഷ്ണൽ റർബൻ മിഷൻ
Decision
ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറ്റെടുത്തിട്ടുളള 3 കോടി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുളള തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ട് എന്ന പദ്ധതിക്ക് റോഡ് കട്ടിംഗ് ഫീയായി 13,89,895/- രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള PWD Roads –ന്‍റെ എസ്റ്റിമേറ്റ് യോഗം ചര്‍ച്ച ചെയ്തു. പ്രസ്തുത തുക കൂടെ ഉള്‍പ്പെടുത്തി തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ടിന്‍റെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് WAPCOS –നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Meeting Date
30/07/2021
5(6)
Agenda
നാഷ്ണൽ റർബൻ മിഷൻ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ട് എന്ന പദ്ധതിയുടെ നടത്തിപ്പിന് നിലവില്‍ വഴിയുടെ തടസ്സമുളളത് യോഗം ചര്‍ച്ച ചെയ്തു. ടി പദ്ധതി നടപ്പിലാക്കുന്നതിന് ഏറ്റെടുത്തിരിക്കുന്നത് കരമനയാറിനോട് ചേര്‍ന്നുളള പുറമ്പോക്ക് സ്ഥലമാണ്. ഫോറസ്റ്റിന്‍‍റെ ഫീസിബിളിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി പമ്പ് ഹൌസും കിണറും നിര്‍മ്മിക്കുന്നതിനുളള പ്രാരംഭ പ്രവര്‍ത്തികള്‍ നടന്നു വരുന്നു. പ്രസ്തുത സൈറ്റിലേയ്ക്ക് മെറ്റീരിയല്‍സ് കൊണ്ടു പോകുന്നതിന് നിലവില്‍ വഴിയുടെ തടസ്സമുണ്ട്. തേവിയാരുകുന്ന് ആദിവാസി ഊരില്‍ നിന്നും കരമനയാറ്റിന്‍റെ കടവിലേയ്ക്ക് പോകുന്നതിന് 2005-ലെ വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് കൈവശാവകാശ രേഖ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് 2009-ല്‍ ഭൂമി സര്‍വ്വെ നടത്തിയപ്പോള്‍ തേവിയാരുകുന്ന് ആദിവാസി ഊരില്‍ നിന്നും കരമനയാറ്റിന്‍റെ കടവിലേയ്ക്ക് പോകുന്നതിന് റോഡിന് വേണ്ടി സ്ഥലം അളന്നിട്ടുണ്ട്. എന്നാല്‍ നിലവില്‍ ടി സ്ഥലം സമീപവാസികള്‍ കയ്യേറി കൈവശം വെച്ചിരിക്കുകയാണ്. ആയതിനാല്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി സെറ്റില്‍മെന്‍റുകളായ പുളിനിന്നകാല, മഞ്ചാടിനിന്നവിള, ആനകയത്തുമ്മൂല, പിണറുംമൂട്, മേലേപിണറുംമൂട്, തേവിയാരുകുന്ന്, കാരോട്ടുകാവ്, പന്നിക്കാല എന്നിവിടങ്ങളിലെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും സമീപവാര്‍ഡുകളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന ടി പദ്ധതി നടപ്പിലാക്കുന്നതിന് പ്രസ്തുത സൈറ്റിലേയ്ക്ക് പോകുന്നതിന് നിലവില്‍ ഉണ്ടായിരുന്ന പൊതു വഴി തുറന്ന് ഗതാഗത യോഗ്യമാക്കി നല്‍കുന്നതിനുളള നടപടി അടിയന്തിരമായി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
30/07/2021
6(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ ബാങ്ക് രൂപീകരിയ്ക്കുന്നതിന്‍റെ ഭാഗമായി തൊഴില്‍ ചെയ്യാന്‍ താല്‍പര്യമുളള അഭ്യസ്ത വിദ്യരായ കുടുംബശ്രീ/യുവശ്രീ അംഗങ്ങളില്‍ നിന്നും കുടുംബശ്രീ മുഖേന വിവരശേഖരണം നടത്തി അപേക്ഷ സ്വീകരിയ്ക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.