Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റ് 29/07/2021 തീയതി പുനര്‍ ലേലം നടത്തിയതില്‍ ശ്രീ.രഞ്ജിത്.എസ്സ് ,വയലരികത്ത് വീട് , പൊട്ടന്‍ചിറ എന്ന വ്യക്തി വിളിച്ച 17,12,000/- രൂപയ്ക്ക് ലേലം ഉറപ്പിച്ചിരുന്നു. ടി തുകയ്ക് ലേലം അംഗീകരിച്ചും ലേല തുക ജി.എസ്സ്.റ്റി ഉള്‍പ്പെടെ 3 തുല്യ ഗഡുക്കളായി അടയ്ക്കുന്നതിന് തീരുമാനിച്ചു. അതിന്‍പ്രകാരം ആദ്യ ഗഡു 7 ദിവസത്തിനകത്ത് അടയ്ക്കേണ്ടതും രണ്ടാമത്തെ ഗഡു 2 മാസ്സത്തിനുള്ളില്‍ അടയ്ക്കേണ്ടതും അവസാന ഗഡു 31/12/2021 നു മുമ്പ് അടയ്ക്കുന്നതിനും യോഗം നിര്‍ദ്ദേശിച്ചു തീരുമാനിച്ചു . ലേല തുകയുടെ ആദ്യ ഗഡു അടച്ചതിനുശേഷം ബാക്കി വരുന്ന മുഴുവന്‍ തുകയ്ക്കും സോള്‍വന്‍സി വയ്ക്കേണ്ടതും എഗ്രിമെന്‍റിലേര്‍പ്പെട്ടതിനു ശേഷം മാത്രം ഗേറ്റ് ഫീസ് പിരിവ് ആരംഭിയ്ക്കേണ്ടതും ആണെന്നും ആയതിനുളള നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//