Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (17) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വലിയകലുങ്ക് ജംഗ്ഷനില്‍ നിന്നും ചേരപ്പള്ളിയിലേക്ക് ഒഴുകുന്ന തോട് വലിയകലുങ്ക് ഭാഗത്ത് ഏകദേശം 25 മീറ്റര്‍ ദൂരത്തില്‍ പൂര്‍ണ്ണമായും ഇടിഞ്ഞുപോയിട്ടുള്ളതായി പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്. ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍ വരുന്ന ടി തോട് ഇനിയും ഇടിഞ്ഞാല്‍ തോട്ടിന്റെ കരയിലുള്ള കൃഷി പൂര്‍ണ്ണമായും നശിക്കുകയും പൊതുജനങ്ങളുടെ ജീവന് അപകടമുണ്ടാകുവാനും സാദ്ധ്യതയുള്ളതായി കാണുന്നു. ആകയാല്‍ ടി തോടിന്റെ ഇടിഞ്ഞ ഭാഗം അടിയന്തരമായി കെട്ടി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് അധികാരികളോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//