Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/06/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് കൃഷി ഭവന് സമീപം പുറമ്പോക്കില്‍ കെട്ടിയിരുന്ന കേരള കൊണ്ഗ്രെസ്സ് (എം) എന്ന രാഷ്ട്രീയ പാര്‍ട്ടി യുടെ ഷെഡ്‌ ബഹു മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി പൊളിച്ചു മാറ്റുകയും ടി ഷെഡും , അതിലുണ്ടായിരുന്ന പൈപ്പുകളും , കസേരകളും ടാര്‍പ്പോളിനും ,തകര ഷീറ്റുകളും,ബോര്‍ഡുകളും, പൊളിച്ചു പഞ്ചായത്ത് ഓഫീസില്‍ കൊണ്ട് വന്നിരുന്നു എന്നും ആയത് തിരികെ തരുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ടി പാര്‍ട്ടി യുടെ മണ്ഡലം പ്രസിഡന്റ് ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രന്‍ അപേക്ഷിചിര്‍ക്കുന്നു. ടി അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ലഭ്യമായ ഇവരുടെ വസ്തുക്കള്‍ തിരികെ നല്‍കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//