Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
18/05/2021
3(4)
Agenda
മഴക്കാല പൂര്‍വ്വ ശുചീകരണം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പ്ലാസ്റ്റിക് ബയലയുടെ കരട് ഉള്ളടക്കം ചെയ്തിരിക്കും പ്രകാരം അംഗീകരിച്ചു. ആയത് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ച് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനും ആയത് പ്രകാരം അന്തിമമാക്കി പഞ്ചായത്ത് ഡയറക്ടര്‍ക്ക് അയച്ച് നല്‍കി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.
Meeting Date
18/05/2021
4(1)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള നിര്‍വഹണം ആരംഭിച്ചിട്ടുള്ളതും എന്നാല്‍ നാളിതുവരെ പൂര്‍ത്തിയാക്കാത്തതുമായ കരാറുകാര്‍ക്ക് അടിയന്തിരമായി കത്ത് നല്‍കുന്നതിനു എല്‍ എസ് ജി ഡി അസിസ്റ്റന്റ്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/05/2021
4(2)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021- 22 വര്‍ഷം കേന്ദ്ര ധനകാര്യ കമ്മിഷന്‍ TIED FUND ഉപയോഗിച്ച് ഭരണസമിതിയുടെ 28/04/2021 തീയതിയിലെ 3(6) നമ്പര്‍ തീരുമാന പ്രകാരം പ്രോജക്റ്റുകള്‍ ഏറ്റെടുത്തിരുന്നു. ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് CFC TIED SBM Total 1 പാലൈക്കോണം കുളം നവീകരണം 5000000 5000000 2 ആര്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ സീവേജ് പ്ലാന്റ് സ്ഥാപിക്കല്‍ 1500000 3500000 5000000 3 ശ്മശാനം നിര്‍മ്മിക്കല്‍ 141000 141000 എന്നാല്‍ കേന്ദ്ര ഗവന്മെന്റിന്റെ നയ പ്രകാരം അനുവദിച്ചിട്ടുള്ള കേന്ദ്ര ധനകാര്യ കമ്മിഷന്‍ TIED FUND ന്‍റെ 50 % ശുചിത്വ മേഖലയ്ക്കും 50 % കുടിവെള്ളം മേഖലയ്ക്കും വിഭജിച്ച് നല്‍കണമെന്നാണ്. ആകയാല്‍ ടി ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള പ്രോജക്ട്ടുകളില്‍ ചുവടെ പറയും പ്രകാരമുള്ള മാറ്റം വരുത്തി ഇ ഗ്രാമ സ്വരാജ് പോര്‍ട്ടലിലും സുലേഖ സോഫ്റ്റ്‌വെയറിലും രേഖപ്പെടുത്തി പദ്ധതി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു,. ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് CFC TIED SBM Total 1 പാലൈക്കോണം കുളം നവീകരണം 3570500 3570500 2 ആര്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ സീവേജ് പ്ലാന്റ് സ്ഥാപിക്കല്‍ 3429500 3500000 6929500 3 ശ്മശാനം നിര്‍മ്മിക്കല്‍ 141000 141000
Meeting Date
18/05/2021
4(3)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഭരണസമിതിയുടെ 28/04/2021 തീയതിയിലെ 3(6) നമ്പര്‍ തീരുമാന പ്രകാരം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 106 പഞ്ചായത്ത് ഓഫീസിലേയ്ക്ക് കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങല്‍ എന്ന പ്രോജക്റ്റ് പ്രോജ്കറ്റ് നമ്പര്‍ 17 പ്രകാരം നേരത്തെ തന്നെ ഏറ്റെടുത്തിട്ടുള്ളതിനാല്‍ ഡ്രോപ്പ് ചെയ്യുന്നതിന് തീരുമാനിച്ചു.
Meeting Date
18/05/2021
4(4)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വര്‍ഷം കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് അടിസ്ഥാന വിഹിതം ഗ്രാന്‍റ് 150000/- രൂപ വകയിരുത്തി വി ഇ ഒ നിര്‍വഹണ ഉദ്യോഗസ്ഥനായി ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രോജക്റ്റ്ഉ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
Meeting Date
18/05/2021
4(5)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കാനക്കുഴി അംഗന്‍വാടിയുടെ കെട്ടിടനിര്‍മ്മാണത്തിനു ആവശ്യമായ 1450000/- രൂപയുടെ 60% തുക (870000/-) വനിതാശിശു വികസന വകുപ്പില്‍ നിന്നും അനുവദിക്കുന്നതാണ് എന്നും ബാക്കിയുള്ള 40 % തുക ( 580000/-) ഗ്രാമ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും വകയിരുത്തി അനുവദിക്കണമെന്ന ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗത്തില്‍ നിന്നും 580000/- രൂപ വകയിരുത്തി വനിതാശിശു വികസന വകുപ്പ് ഫണ്ടും കൂടി ഉള്‍പ്പെടുത്തി പ്രോജക്റ്റ് തയ്യാറാക്കി ഡി പി സി അംഗീകാരം ലഭ്യമാക്കി നിര്‍വഹണം നടത്തുന്നതിനും ടി വിവരം വനിതാശിശു വികസന വകുപ്പ് അധികാരികളെ അറിയിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
18/05/2021
4(6)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്ട് നം-17/2021 "പഞ്ചായത്ത് ഓഫീസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ" എന്ന പ്രോജക്ടിൽ 3 കമ്പ്യൂട്ടറുകൾ ചുവടെ പറയുന്ന Specification പ്രകാരം Keltron -ൽ നിന്ന് നേരിട്ട് CPRCS വഴി വാങ്ങുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. Specification Processor: Intel Core i3 10100 @3.6 GHz, 4 cores, 6MB cache, TDP- 65W Chipset: compatible Chipset Motherboard: OEM Motherboard Memory: 4 GB DDR4 RAM upgradable to 16 GB. Hard Disk Drive: 1.0TB 7200 rpm or higher. Monitor: 19.5 inch or larger TFT/LED HD Digital Colour Monitor. same make as PC Keyboard: USB interface. Keyboard. Same make as PC. Mouse: Optical with USB interface. Same make as PC. Chassis: Chassis less than 16 L Ports: 6 USB Ports or more (at least 2 USB 3.0 ports and two ports in front panel (atleast 1 should be USB 3.0), HDMI, Audio ports. Optical Drive: 8X or better DVD RW Drive. Networking facility: 10/100/1000 on board integrated Network Port, &ampamp Wi-Fi 802.11 b/g/n connectivity Certifications: a. ROHS Compliance for Product b. ISO 14001 for OEM c. EPEAT Registered Warranty: 5 year comprehensive on-site warranty including Monitor. Operating System : Windows 10 Professional
Meeting Date
18/05/2021
5(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന അഗതി രഹിത കേരളം (ആശ്രയ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശ്രയ പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അത്യാവശ്യം വേണ്ട മരുന്നുകള്‍ നല്‍കുന്നതിനു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും ആവശ്യമായ മരുന്നുകള്‍ നല്‍കുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ സി ഡി എസ് ചെയര്‍പെഴ്സനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/05/2021
5(2)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തിലെ ഡോമിസിലറി കെയര്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബശ്രീ ജില്ലാ മിഷന്‍റെ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം ചെയ്യുന്നതിനായി കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും വാര്‍ഡ്‌ തലത്തില്‍ 5000/- വീതം പിരിക്കുന്നതിനുള്ള അനുമതി നല്കണ മെന്ന കുടുംബശ്രീ സി ഡി എസ് കമ്മറ്റിയുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ഇപ്രകാരം തുക ലഭ്യമാക്കുന്നതിനു അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
18/05/2021
6(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം ജി എന്‍ ആര്‍ ജി എസ് മുഖേന ഓടകള്‍ വൃത്തി യാക്കുന്നതിന് തീരുമാനിച്ചു.
Meeting Date
18/05/2021
6(2)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എം ജി എന്‍ ആര്‍ ജി എസ് മുഖേന ഏറ്റെടുത്തിട്ടുള്ള മിനി എം സി എഫ് എന്ന പ്രവൃത്തി ലോക്ക് ഡൌണ്‍ മാറുന്ന മുറയ്ക്ക് വളരെ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ എം ജി എന്‍ ആര്‍ ജി എസ്തീ എ ഇ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/05/2021
6(3)
Agenda
MGNREGS
Decision
പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് എം ജി എന്‍ ആര്‍ ജി എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200 തൊഴില്‍ ദിനങ്ങള്‍ നല്‍കാം എന്ന വ്യവസ്ഥ പാലിച്ച് ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 200 പ്രവൃത്തികള്‍ ചെയ്ത ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് 100 ദിവസത്തെ വേതനം മാത്രമേ ലഭ്യമായിട്ടുള്ളൂ. ബാക്കിയുള്ള ദിവസങ്ങളുടെയും വേതനം അടിയന്തിരമായി ലഭ്യമാക്കാന്‍ വെള്ളനാട് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
Meeting Date
18/05/2021
6(4)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MGNREGS ഓഫീസിലേയ്ക്ക് ഒരു ഡ്യൂപ്ലക്സ് പ്രിന്റര്‍ , ഒരു അലമാര എന്നിവ MGNREGS ഫണ്ടില്‍ നിന്നും വാങ്ങുന്നതിനുള്ള അനുമതി നല്‍കണമെന്ന എം ജി എന്‍ ആര്‍ ജി എസ് എ ഇ യുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ക്വട്ടേഷന്‍ ക്ഷണിച്ച് ഒരു ഡ്യൂപ്ലക്സ് പ്രിന്റര്‍ , ഒരു അലമാര എന്നിവ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ MGNREGS എ ഇ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/05/2021
7(1)
Agenda
ക്ഷേമ പെന്‍ഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ പരിശോധിച്ച് അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം 87 പേരുടെ അപേക്ഷകള്‍ പാസാക്കി തീരുമാനിച്ചു.
Meeting Date
18/05/2021
8(1)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ COVID 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി നല്കിട്ടുള്ള പാസ് പലരും ദുരുപയോഗം ചെയ്യുന്നതിനാല്‍ ഓരോ വാര്‍ഡ്‌ മെമ്പര്‍മാരും അവരവരുടെ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാത്രം ടി പാസ് നിലനിര്‍ത്തുന്നതിനും അല്ലാത്തവരുടെ പാസ് തിരികെ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനു മെമ്പര്‍മാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/05/2021
8(2)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വിവിധ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ കെട്ടിട നമ്പരുകള്‍ നല്‍കുന്നത് വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി ഗ്രാമ പഞ്ചായത്തില്‍ ലഭിക്കുന്ന ഇതിനായുള്ള അപേക്ഷകള്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം എഞ്ചിനിയറിംഗ് വിഭാഗത്തിനു നല്‍കുന്നതിനും അപേക്ഷകള്‍ ലഭിച്ച് ഓവര്‍സീയര്‍മാര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടവ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ പഞ്ചായത്തില്‍ തിരിച്ച് ലഭ്യമാക്കേണ്ടതും അസിസ്റ്റന്റ് എഞ്ചിനിയര്‍ പരിശോധിച്ച് റിപ്പോര്‍ട്ട്‌ നല്‍കേണ്ടവ 5 പ്രവൃത്തി ദിവസത്തിനുള്ളില്‍ തിരികെ ലഭ്യമാക്കേണ്ടതുമാണ് എന്ന് നിശ്ചയിച്ച് തീരുമാനിക്കുകയും പ്രസ്തുത തീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും തരത്തിലുള്ള കാലതാമസം വരുത്തുന്ന ജീവനക്കാര്‍ പഞ്ചായത്ത് കമ്മറ്റി മുന്‍പാകെ വിശദീകരണം നല്‍കേണ്ടതുമാണ്‌ എന്ന് നിശ്ചയിച്ച് തീരുമാനിച്ചു.
Meeting Date
18/05/2021
8(3)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കാനക്കുഴി അങ്ങനവാടി നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അവസ്ഥ ശോചനീയയമായതിനാല്‍ ടി വാര്‍ഡില്‍ തുലായത്ത് കോണം എന്ന സ്ഥലത്ത് നിലവില്‍ ഉള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അധികാരത്തില്‍ ഉള്ള കെട്ടിടത്തില്‍ താത്കാലികമായി മാറ്റുന്നതിന് തീരുമാനിച്ചു.
Meeting Date
18/05/2021
8(4)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് 2020 ഏപ്രില്‍ മാസം 1 മുതല്‍ നാളിതുവരെ ഗ്രാമ പഞ്ചായത്തിലെ വാര്‍ഷിക പദ്ധതി പ്രകാരവും മാതൃ വകുപ്പ് മുഖേന നിര്‍വഹണം നടത്തിയതും നടന്നു വരുന്നതുമായ പ്രവൃത്തികള്‍ സംബന്ധിച്ചും ജീവനക്കാരുടെ ആഫീസ് ഹാജര്‍ സംബന്ധിച്ചും ചുവടെ പറയുന്ന വിഷയങ്ങളില്‍ സമയ ബന്ധിതമായി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനു ഘടക സ്ഥാപന മേധാവിമാര്‍ക്ക് പ്രത്യേക ഉത്തരവ് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 2020 ഏപ്രില്‍ മാസം 1 മുതല്‍ നാളിതുവരെ ഗ്രാമ പഞ്ചായത്തിലെ വാര്‍ഷിക പദ്ധതി പ്രകാരവും മാതൃ വകുപ്പ് മുഖേന നിര്‍വഹണം നടത്തിയതും നടന്നു വരുന്നതുമായ പ്രവൃത്തികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ . മാതൃ വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്തിയ രീതി , മുന്‍ഗണന നിശ്ചയിച്ച രീതി എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട്‌. 2020 ഏപ്രില്‍ മാസം മുതല്‍ ജീവനക്കാരുടെ ഹാജര്‍ സംബന്ധിച്ച റിപ്പോര്‍ട്ട്‌ , അനധികൃത ഹാജരില്ലായ്മ ഉണ്ടെങ്കില്‍ ആയത് പ്രത്യേകം , മറ്റു ഡ്യൂട്ടി ആണെങ്കില്‍ ഡ്യൂട്ടി സര്‍ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ ഹാജരാക്കണം. ഘടക സ്ഥാപനങ്ങളുടെ ഓഫീസ് കേന്ദ്രമാക്കി കൂടിയ യോഗങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌. പകര്‍പ്പ് സഹിതം Covid പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആയെങ്കില്‍ ആയതിന്റെ റിപ്പോര്‍ട്ട്‌.
Meeting Date
18/05/2021
8(5)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ആനന്ദ്വേശ്വരം ക്ഷേത്ര­ത്തിലെ ആറാട്ടുമായി ബന്ധപ്പെട്ടു കരമനയാറിലെ ടി ഭാഗത്തെ ചെളി നീക്കം ചെയ്തതിലെ തുക അനുവദിക്കുന്നതിന് വേണ്ടിയുള്ള ആനന്ദ്വേശ്വരം ശിവ ക്ഷേത്ര കമ്മറ്റി പ്രസിഡന്റിന്റെ കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ടി പ്രവൃത്തിയില്‍ വാല്യുവേഷന്‍ എടുക്കുന്നതിനു എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോടും ടി വാല്യുവേഷന്‍ പ്രകാരം തുക അനുവദിക്കുന്നതിന് സെക്രട്ടറിയോടും നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
18/05/2021
8(6)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ LSGD നിർവ്വഹണോദ്യോഗസ്ഥയായ അസിസ്ററന്റ് എഞ്ചിനീയറുടെ ലാപ്ടോപ്പ് സർവ്വീസ് ചെയ്ത ഇനത്തിൽ -7050/- രൂപയും, പഞ്ചായത്ത് ഓഫീസിലെ യു.പി.എസ് പ്രവർത്തനരഹിതമായതിനെ തുടർന്ന് പരിഹരിക്കുകയും, സർവ്വീസ് ചാർജ്ജിനത്തിൽ 1500/- രൂപയും ചിലവായിട്ടുണ്ട്. ആയത് അനുവദിച്ചു കൊടുക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
18/05/2021
8(7)
Agenda
കത്തുകളും ഗവ.ഉത്തരവുകളും അപേക്ഷകളും
Decision
പഞ്ചായത്തിന് ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ ത്രിവേണി സ്റ്റോറില്‍ നിന്നും വാങ്ങുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ ന്നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/04/2021
1(1)
Agenda
കോവിഡ് 19 - ജാഗ്രതയും വാക്സിനേഷനും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഡോമിസലറി കെയര്‍ സെന്‍റര്‍ ആരംഭിക്കുന്നതിലെയ്ക്ക് വേണ്ട പ്രാരഭ ചെലവുകള്‍ തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/04/2021
1(2)
Agenda
കോവിഡ് 19 - ജാഗ്രതയും വാക്സിനേഷനും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി രോഗികളെ കൊണ്ട് വരുന്നതിനും മരുന്നുകള്‍ എത്തിക്കുന്നതിനും സൗജന്യ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനെ ചുമതലപ്പെടുത്തി, കൂടാതെ ഇത്തരത്തില്‍ സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാകുന്നു എങ്കില്‍ ഇന്ധന ചെലവും ഡ്രൈവറുടെ വേതനവും തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനും ആവശ്യമെങ്കില്‍ ആയതിനു അഡ്വാന്‍സ് നല്‍കുന്നതിനു തീരുമാനിച്ചു
Meeting Date
28/04/2021
1(3)
Agenda
കോവിഡ് 19 - ജാഗ്രതയും വാക്സിനേഷനും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 100 പള്‍സോമീറ്റര്‍ , 250 ക്വിറ്റുകള്‍ , ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ആവശ്യമായ എന്‍ 95 മാസ്ക്കുകള്‍ , ഫേസ് ഷീല്‍ഡ്കള്‍ , സാനിട്ടൈസറുകള്‍ മറ്റു പ്രതിരോധ സാധനങ്ങള്‍ എന്നിവ നല്‍കാന്‍ തീരുമാനിച്ചു.
Meeting Date
28/04/2021
1(4)
Agenda
കോവിഡ് 19 - ജാഗ്രതയും വാക്സിനേഷനും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ചിട്ടുള്ള ഡോമിസലറി കെയര്‍ സെന്‍ററിന്റെ പ്രവര്‍ത്തന ചുമതല വഹിക്കുന്നതിനു ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയേയും ആര്യനാട് സി എച്ച് സി യുടെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തന മേല്‍നോട്ട ചുമതല വഹിക്കുന്നതിനു ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റിയേയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/04/2021
1(5)
Agenda
കോവിഡ് 19 - ജാഗ്രതയും വാക്സിനേഷനും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ കൃത്യമായ മേല്‍നോട്ടം വഹിക്കുന്നതിനും വാര്‍ഡ്‌ മെമ്പര്‍മാരുമായി നിരന്തര വിശകലനം നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് തീരുമാനിച്ചു. ആയതിലേക്കായി ചുവടെ പറയും വാര്‍ഡുകളുടെ ചുമതല വിഭജിച്ച് നല്‍കി തീരുമാനിച്ചു. ശ്രീമതി ഷീജ (വൈസ് പ്രസിഡന്റ്) 7, 8,9,10,11,12, വാര്‍ഡുകള്‍ ശ്രീ എം എല്‍ കിഷോര്‍ ( വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ) 1 ,2,3 വാര്‍ഡുകള്‍ ശ്രീമതി മോളി കെ ( ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍) 5,6,13,14,15,വാര്‍ഡുകള്‍ ശ്രീ അനീഷ്‌ ജെ ( ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ 4,16,17,18 ,വാര്‍ഡുകള്‍
Meeting Date
28/04/2021
1(6)
Agenda
കോവിഡ് 19 - ജാഗ്രതയും വാക്സിനേഷനും
Decision
18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ മേയ് മാസം ഒന്നാം തീയതി മുതല്‍ ആരംഭിക്കുകയാണ്. ഒരു വാക്സിന്‍ എടുത്ത് അടുത്ത ഡോസ് എടുക്കുന്നത് വരെ രക്തദാനം നടത്താന്‍ കഴിയില്ല എന്നതിനാല്‍ ടി പ്രായത്തിനു ഇടയില്‍ പ്രായം ഉള്ളവര്‍ വാക്സിന്‍ എടുക്കുന്നതിന് മുന്‍പ് പരമാവധി രക്തദാനം ചെയ്യുനതിനുള്ള അറിയിപ്പ് നല്‍കുന്നതിനും ആയതിനു ചെറുപ്പക്കാരെ ബോധവാന്മാരാക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്താന്‍ യൂത്ത് കോ ഓര്‍ഡിനേറ്ററെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/04/2021
1(7)
Agenda
കോവിഡ് 19 - ജാഗ്രതയും വാക്സിനേഷനും
Decision
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാസ്കിന്‍ ചലഞ്ച് ഏറ്റെടുത്ത് ആര്യനാട് ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും ബഹു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 200000/- (രണ്ട് ലക്ഷം രൂപ) സംഭാവന നല്‍കാന്‍ തീരുമാനിച്ചു .
Meeting Date
28/04/2021
1(8)
Agenda
കോവിഡ് 19 - ജാഗ്രതയും വാക്സിനേഷനും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോമിസലറി കെയര്‍ സെന്‍റര്‍ ആരംഭിക്കുമ്പോള്‍ ഇവിടെ എത്തുന്ന കോവിഡ് രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിലെക്കായി ഭക്ഷണം നല്‍കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരോടും യുവജനസംഘടനകളോടും അറിയിച്ച് തീരുമാനിച്ചു.
Meeting Date
28/04/2021
1(9)
Agenda
കോവിഡ് 19 - ജാഗ്രതയും വാക്സിനേഷനും
Decision
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ഏറ്റെടുത്തിട്ടുള്ള ഡൊമിസലറി കെയര്‍ സെന്ററില്‍ (DCC) യില്‍ ഡോക്ടര്‍ , നേഴ്സ് , ക്ലീനിംഗ്, പാരാമെഡിക്കല്‍ എന്നീ മേഖലകളില്‍ സൗജന്യ സേവനമനുഷ്ഠിക്കാന്‍ താത്പര്യമുള്ള യോഗ്യതയുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ അപേക്ഷ ക്ഷണിച്ച് യോഗ്യത പരിശോധിച്ച് ജോലിയ്ക്ക് നിയമിക്കാന്‍ തീരുമാനിച്ചു.
Meeting Date
28/04/2021
1(10)
Agenda
കോവിഡ് 19 - ജാഗ്രതയും വാക്സിനേഷനും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു മാര്‍ക്കറ്റ് കമ്മറ്റി വിളിച്ച് ടി ചേര്‍ത്ത് കമ്മറ്റി തീരുമാന പ്രകാരം നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
Meeting Date
28/04/2021
1(11)
Agenda
കോവിഡ് 19 - ജാഗ്രതയും വാക്സിനേഷനും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിന്‍റെ ഡോമിസലറി, വാര്‍ഡ്‌ തലത്തിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ , 19 മായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും അവ ലഭ്യമാകുന്ന സ്ഥലത്ത് നിന്നും വാങ്ങുകയോ അഥവാ സര്‍ക്കാര്‍ / സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുകയോ ചെയ്യുന്നതിനോ തീരുമാനിക്കുകയും തനത് ഫണ്ട് ചെലവഴിക്കുകയാണ് എങ്കില്‍ ഭാവിയില്‍ ആയത് റീകൂപ്പ് ചെയ്യുന്നതിനും തീരുമാനിച്ചു.
Meeting Date
28/04/2021
1(12)
Agenda
കോവിഡ് 19 - ജാഗ്രതയും വാക്സിനേഷനും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് പോസിറ്റീവായ നിര്‍ദ്ധനരായ രോഗികളെ പാര്‍പ്പിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ ഡോമിസിലിയറി കെയര്‍ സെന്‍റര്‍ (ഡിസിസി) ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. ഡിസിസി -യിലെ രോഗികള്‍ക്കും ഡിസിസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വോളന്‍റിയേഴ്സ് സ്റ്റാഫുകള്‍ എന്നിവര്‍ക്കും ഭക്ഷണം നല്‍കുന്നതിന് കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിന് ചുമലതല നല്‍കുന്നതിന് തീരുമാനിച്ചു. ഒരാള്‍ക്ക് ഒരു ദിവസം നല്‍കേണ്ട ഭക്ഷണത്തിന്‍റെ നിരക്ക് , മെനു എന്നിവ സംബന്ധിച്ച് ജനകീയ ഹോട്ടലുമായി ചര്‍ച്ച ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
28/04/2021
2(1)
Agenda
മഴക്കാല പൂര്‍വ്വ ശുചീകരണം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും വാര്‍ഡ്‌ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ്‌ തലസാനിട്ടേഷന്‍ തല യോഗങ്ങള്‍ കൂടി സ്ഥിതി വിശകലനം ചെയ്യുന്നതിനും അണു നശീകരണം നടത്തുന്നതിനും മഴക്കാല രോഗങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരുക്കന്നതിനു ആരോഗ്യ സേന പ്രവര്‍ത്തകര്‍ മുഖേന നോട്ടീസ് വിതരണം നടത്തുന്നതിനും വാര്‍ഡ്‌ തല ജാഗ്രതാസമിതികള്‍ കൂടാത്ത വാര്‍ഡുകളില്‍ വളരെ അടിയന്തിരമായി ജാഗ്രാതാ സമിതി യോഗങ്ങള്‍ കൂടുന്നതിനും തീരുമാനിച്ചു.
Meeting Date
28/04/2021
2(2)
Agenda
മഴക്കാല പൂര്‍വ്വ ശുചീകരണം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന രൂപീകരിച്ചുവെങ്കിലും നാളിതുവരെ ആയതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആയത് വളരെ അടിയന്തിരമായി ആരംഭിക്കുന്നതിനു തീരുമാനിച്ചു.
Meeting Date
28/04/2021
2(3)
Agenda
മഴക്കാല പൂര്‍വ്വ ശുചീകരണം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തിനായി യൂസര്‍ ഫീസ്‌ ആയി കടകളില്‍ നിന്നും 100/- രൂപയും വീടുകളില്‍ നിന്നും 50 രൂപയും പ്രതിമാസം ഈടാക്കാന്‍ തീരുമാനിച്ചു.
Meeting Date
28/04/2021
3(1)
Agenda
വാര്‍ഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വര്‍ഷം ഏറ്റെടുത്തിട്ടുള്ള എല്ലാ പ്രവൃത്തികളും വെറ്റിംഗ് അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് നിര്‍വഹണം ആരംഭിക്കാന്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ഭരണാനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
28/04/2021
3(2)
Agenda
വാര്‍ഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വര്‍ഷം ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് സാങ്കേതിക അനുമതി ലഭ്യമാക്കി നിര്‍വഹണം ആരംഭിക്കാന്‍ ഭരണാനുമതി നല്‍കി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്റ്റിന്‍റെ പേര് തുക 1 57 പള്ളിനട - നരിപ്പാറവെട്ട റോഡ് നവീകരണം 1000000 2 58 പാറയ്ക്കരവെട്ട -കൊച്ചുകോണം റോഡ് നവീകരണം 800000 3 59 മീനാങ്കല്‍ - ഹരിജന്‍ കോളനി റോഡ് നവീകരണം 800000 4 60 വെട്ടിച്ചാംകുന്ന് റോഡ് നവീകരണം 1800000 5 61 കണിയാംവിളാകം - കൂടലിഭാഗം റോഡ് നവീകരണം 600000 6 63 ചാമവിള - ഗണപതിയാംകുഴി റോഡ് നവീകരണം 700000 7 67 പാലൈക്കോണം - കണിയാക്കുഴി റോഡ് മെയിന്‍റനന്‍ 800000 8 69 നടുവിള - പാറക്കുഴി റോഡ് നവീകരണം 800000 9 70 പളളിവേട്ട-തൂമ്പുംകോണം റോഡ് മെയിന്‍റനന്‍സ് 1000000 10 71 കടുക്കോട് -മുസ്ലിം ജമാ അത്ത് റോഡ് നവീകരണം 600000 11 72 ചൂഴ -കൊറണ്ടിവിള റോഡ് മെയിന്‍റനന്‍സ് 800000 12 74 ഉണ്ടപ്പാറ-കോരാംകുഴി റോഡ് മെയിന്‍റനന്‍സ് 600000 13 75 മേലെച്ചിറ - ശാസ്താംകോവിൽ റോഡ് നവീകരണം 1800000 14 76 വലിയമല-കോളനി റോഡ് നവീകരണം 600000 15 77 ഇരപ്പുപാലം -കോരപറമ്പ് -കല്ല് വരമ്പ് റോഡ് നവീകരണം 600000 16 78 അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ ഓഫീസിലെ ദൈനം ദിന ചെലവുകള്‍ 70000 17 80 ഹരിത ശ്രീ-ലൈഫ് കെയര്‍ യൂണിറ്റുകള്‍ 1000000 18 82 സ്കൂളുകളുടെ നവീകരണം 750000 19 84 അംഗന്‍വാടികളുടെ നവീകരണം 500000 20 88 ആനകയത്തുംമൂല പിണറും മൂട് തടം കോണ്‍ക്രീറ്റ് 300000 21 95 മൃഗാശുപത്രി അറ്റകുറ്റപ്പണി 1500000
Meeting Date
28/04/2021
3(3)
Agenda
വാര്‍ഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം ഹെഡ് മിസ്ട്രസ് , ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ , അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള വിവിധ പ്രോജക്റ്റുകളുടെ നിര്‍വഹണാര്‍ത്ഥം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി വാങ്ങിയിട്ടുള്ള വിവിധ സാധനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി വാങ്ങി സൂക്ഷിച്ചിട്ടുള്ള ടി വസ്തുക്കള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/04/2021
3(4)
Agenda
വാര്‍ഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള വികസന രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ആസൂത്രണ സമിതി യോഗം ചേരുകയും ഓരോ ആസൂത്രണ സമിതി അംഗത്തിനും ഓരോ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വികസന രേഖ തയാറാക്കുന്നതിനുള്ള ഡാറ്റ കളക്ഷനും മറ്റു സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ക്കും ആസൂത്രണ സമിതി അംഗങ്ങള്‍ക്ക് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ പരിപൂര്‍ണ്ണ സഹായം ഉറപ്പ് വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനുഎല്ലാ ജനപ്രതിനിധികളെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/04/2021
3(5)
Agenda
വാര്‍ഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021 -22 സാമ്പത്തിക വര്‍ഷം അംഗന്‍ വാടികളില്‍ ഭക്ഷണ സാധനങ്ങള്‍ ഏറ്റെടുത്ത് അംഗന്‍ വാടി സെന്ററുകളില്‍ എത്തിച്ച് കൊടുക്കുന്നതിലേക്കായി (മാവേലി സ്റ്റോര്‍/ നീതി സ്റ്റോര്‍ സഹകരണ സംഘം / കുടുംബശ്രീ യൂണിറ്റ്)വാഹന വാടക കയറ്റിറക്ക് കൂലി ഉള്‍പ്പെടെ ലഭിച്ച 3 ക്വട്ടേഷനുകളും പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞ നിരക്ക് (കിലോഗ്രാമിന് 3 രൂപ )രേഖപ്പെടുത്തിയ ഷമീര്‍ഖാന്‍, ഷമീര്‍ മന്‍സില്‍ ആനപ്പെട്ടി പറണ്ടോട് എന്നയാളുടെ ക്വട്ടേഷന്‍ കമ്മറ്റി അംഗീകരിച്ചു. ടിയാളുമായി കരാറില്‍ ഏര്‍പ്പെട്ട് പോജക്റ്റ് നിര്‍വഹണം ആരംഭിക്കാന്‍ ഐ സി ഡി എസ് സൂപ്പര്‍ വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/04/2021
3(6)
Agenda
വാര്‍ഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021- 22 വര്‍ഷം കേന്ദ്ര ധനകാര്യ കമ്മിഷന്‍ അടിസ്ഥാന ഗ്രാന്റ്, പ്രത്യേക ഉദ്ദേശ ഗ്രാന്റ് , പ്ലാന്‍ ഫണ്ട് ജനറല്‍ ,എസ് ബി എം ഫേസ് 2 എന്നീ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ചുവടെ പറയും പ്രകാരം പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് CFC Basic CFC TIED SBM Plan Genaral Total 1 പഞ്ചായത്ത്‌ ഓഫീസ് നവീകരണം 1861000 1861000 2 ഇടത്തറ - വേവറത്തല റോഡ്‌ പുനരുദ്ധാരണം 1000000 1000000 3 കാവുംമൂല ഒന്നാം പാലം റോഡ്‌ പൂര്‍ത്തീകരണം 800000 800000 4 പഞ്ചായത്ത് ഓഫീസില്‍ അടിസ്ഥാന സൗകര്യം ഒരുക്കല്‍ 700000 700000 5 പഞ്ചായത്ത് ഓഫീസിലേയ്ക്ക് കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങല്‍ 150000 150000 6 ഗ്രാമ കേന്ദ്രങ്ങളില്‍ കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങി സ്ഥാപിക്കല്‍ 250000 948712 1198712 7 പാലൈക്കോണം കുളം നവീകരണം 5000000 5000000 8 ആര്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ സീവേജ് പ്ലാന്റ് സ്ഥാപിക്കല്‍ 1500000 3500000 5000000 9 ശ്മശാനം നിര്‍മ്മിക്കല്‍ 141000 141000
Meeting Date
28/04/2021
4(1)
Agenda
നാഷ്ണൽ റർബൻ മിഷൻ
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xnbnð DÄs¸« NphsS ]dbp¶ 4 hÀ¡pIÄ¡v FÌntaäv FSp¯v kmt¦XnI A\paXn e`yam¡n CþsSïÀ \S]SnIÄ ASnb´ncambn ]qÀ¯nbm¡p¶Xn\v 01/02/2021 തീയതിയിലെ I½nän Xocpam\w എല്‍.സ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ക്ക് \ðInbncp¶p. തുടര്‍ന്ന് പ്രസ്തുത വര്‍ക്കുകള്‍ക്ക് എÌntaäpIÄ FSp¯n«pffXpamWv. F¶mð അതിനു ശേഷം പ്രസ്തുത വര്‍ക്കുകള്‍ക്ക് kmt¦XnI A\paXn e`yam¡pItbm CþsSïÀ \S]SnIfntebv¡v {]thin¡pItbm XpS§nb bmsXmന്നും എല്‍.സ്സ്.ജി.ഡിയില്‍ \n¶pw ഉണ്ടായിട്ടില്ലായെന്ന് യോഗം വിലയിരുത്തി ആയതിനാല്‍ ചുവടെ പറയുന്ന വര്‍ക്കുകള്‍ക്ക് അടിയന്തിരമായി kmt¦XnI A\paXn e`yamക്കി CþsSïÀ \S]SnIള്‍ ചെയ്യുന്നതിന് യോഗം എല്‍.എസ്സ്.ജി.ഡി അസ്സിസ്സറ്റന്‍റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു. ]²Xn kab_ÔnXambn \S¸nem¡m³ Ignbm¯ kmlNcyapïmhpIbmsW¦nð BbXnsâ D¯chmZnXzw എല്‍.എസ്സ്.ജി.ഡി അസ്സിസ്സറ്റന്‍റ് എഞ്ചിനിയര്‍ക്ക് am{Xw Bbncn¡pw Fന്നും യോഗം അഭിപ്രായപ്പെട്ടു. 1. Pharmacy Renovation in CHC - 6,70,000/- 2. Valiyakalungu Gramakendram – 12,00,000/- 3. Girinagar Gramakendram in Aryanad Junction – 12,00,000/- 4. SC Development Programme in Puruthypara Harijen Colony – 40,00,000/-
Meeting Date
28/04/2021
4(2)
Agenda
നാഷ്ണൽ റർബൻ മിഷൻ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുളളതും അസ്സിസ്സറ്റന്‍റ് എഞ്ചിനിയര്‍ നിര്‍വ്വഹണം നടത്തുന്നതുമായ ഗ്രാമകേന്ദ്രങ്ങളുടെ നിര്‍മ്മാണം എന്ന പദ്ധതിയിലെ ചുവടെപറയുന്ന 10 ഗ്രാമകേന്ദ്രങ്ങള്‍ക്ക് ഇലക്ട്രിഫിക്കേഷന്‍ നടത്തുന്നതിനായി എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഇലക്ട്രിക്കല്‍ അസ്സിസ്സറ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1. കൊക്കോട്ടേല ഗ്രാമകേന്ദ്രം 2. മീനാങ്കല്‍ ഗ്രാമകേന്ദ്രം 3.തേവിയാരുകുന്ന് ഗ്രാമകേന്ദ്രം 4. പുറുത്തിപ്പാറ ഗ്രാമകേന്ദ്രം 5. കീഴ്പാലൂര്‍ ഗ്രാമകേന്ദ്രം 6. പൊട്ടന്‍ച്ചിറ ഗ്രാമകേന്ദ്രം 7. ഇറവൂര്‍ ഗ്രാമകേന്ദ്രം 8. പള്ളിവേട്ട ഗ്രാമകേന്ദ്രം 9.വലിയകലുങ്ക് ഗ്രാമകേന്ദ്രം 10. ഗിരിനഗര്‍ ഗ്രാമകേന്ദ്രം - ആര്യനാട് ജംഗ്ഷന്‍
Meeting Date
28/04/2021
4(3)
Agenda
നാഷ്ണൽ റർബൻ മിഷൻ
Decision
Bcy\mSv {Kma ]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xn {]Imcw വാപ്കോസ് I¼\n GsäSp¯v \S¸nem¡p¶ NphsS ]dbp¶ ]²XnIfpsS F{Knsaâv Imemh[n 2021 amÀ¨v 31 \v Ahkm\n¨ncn¡pന്നത് യോഗം ചര്‍ച്ച ചെയ്തു. ടി സ്ഥാപനം \mfnXphsc ]²XnIÄ kab_ÔnXambn ]qÀ¯nbm¡n ss^\ð _nð kaÀ¸n¨n«nല്ലായെന്നും {]kvXpX hÀക്കുകളിലെ Nne A]mIXIÄ Nqïn¡m«n വാപ്കോസ് - ന് I¯v \ðInbn«pffXpw BbXv {]Imcw വാപ്കോസ് kaÀ¸n¨n«pff ]mÀ«v _nñpIfnð ]mÀ«v t]saâv A\phZn¨n«pffXpamണെന്ന് യോഗം വിലയിരുത്തി. amÀ¨v 2019 þ ð F{KnsaânteÀs¸« {]kvXpX {]hÀ¯nIÄ¡v I¼\n Bhiys¸« {]Imcw ]e {]mhiyw പഞ്ചായത്ത് F{Knsaâv Imemh[n \o«n \ðInbn«pffXmWv. തുടർന്നും വാപ്കോസ് kab_ÔnXambn ]²Xn ]qÀ¯nbm¡nbn«nñmsbന്ന് യോഗം നിരീക്ഷിച്ചു . ടി Øm]\¯nsâ \ncp¯chmZ]camb kao]\w ]©mb¯nsâ XpSÀ¶pff hnIk\ {]hÀ¯\§sf _m[n¡pIbpw ]©mb¯n\v km¼¯nI \jvSw hscbpïmക്കിbn«pff kmlNcyw krjvvSn¨ncn¡pIbpamണെന്ന് യോഗം അഭിപ്രായപ്പെട്ടു. ടി {]hÀ¯nIÄ kab_ÔnXambn ]qÀ¯nbm¡phm³ XpSÀ¶pw kabw A\phZnbv¡phm³ ]©mb¯n\v Ignbnല്ലായെന്നും {]kvXpX {]hÀ¯nIÄ kw_Ôn¨v വാപ്കോസ് ലിമിറ്റഡിന്‍റെ dnt¸mÀ«v ASnb´ncambn ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. 1. Construction of APJ Abdulkalam Mini Stadium - 1cr. 2. Renovation Of Valiyakalungu Stadium - 25 lakhs 3. Construction of Convergence Centre and Day Care Building - 2.70 cr.
Meeting Date
28/04/2021
4(4)
Agenda
നാഷ്ണൽ റർബൻ മിഷൻ
Decision
Bcy\mSv {Kma ]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xn {]Imcw വാപ്കോസ് I¼\n GsäSp¯v \S¸nem¡p¶ NphsS ]dbp¶ ]²XnIfpsS F{Knsaâv Imemh[n 2021 amÀ¨v 31 \v Ahkm\n¨ncn¡pന്നത് യോഗം ചര്‍ച്ച ചെയ്തു. ടി സ്ഥാപനം \mfnXphsc ]²XnIÄ kab_ÔnXambn ]qÀ¯nbm¡n ss^\ð _nð kaÀ¸n¨n«nല്ലായെന്നും {]kvXpX hÀക്കുകളിലെ Nne A]mIXIÄ Nqïn¡m«n വാപ്കോസ് - ന് I¯v \ðInbn«pffXpw \nehnð Ah ]cnlcnbv¡s¸tSïXpamWv. BbXn\memWv വാപ്കോസ് kaÀ¸n¨n«pff ]mÀ«v _nñpIfnð ]mÀ«v t]saâv A\phZn¨n«pffsX¶v യോഗം വിലയിരുത്തി. amÀ¨v 2019 þ ð F{KnsaânteÀs¸« {]kvXpX {]hÀ¯nIÄ¡v I¼\n Bhiys¸« {]Imcw ]e {]mhiyw പഞ്ചായത്ത് F{Knsaâv Imemh[n \o«n \ðInbn«pffXmWv. തുടർന്നും വാപ്കോസ് kab_ÔnXambn ]²Xn ]qÀ¯nbm¡nbn«nñmsbന്ന് യോഗം നിരീക്ഷിച്ചു . ടി Øm]\¯nsâ \ncp¯chmZ]camb kao]\w ]©mb¯nsâ XpSÀ¶pff hnIk\ {]hÀ¯\§sf _m[n¡pIbpw ]©mb¯n\v km¼¯nI \jvSw hscbpïmക്കിbn«pff kmlNcyw krjvvSn¨ncn¡pIbpamണെന്ന് യോഗം അഭിപ്രായപ്പെട്ടു. ടി {]hÀ¯nIÄ ]qÀ¯nbm¡phm³ XpSÀ¶pw kabw A\phZnbv¡phm³ ]©mb¯n\v Ignbnല്ലായെന്നും {]kvXpX {]hÀ¯nIÄ kw_Ôn¨v Fs´¦nepw Adnbn¡phm\psï¦nð BbXv ASnb´ncambn ലഭ്യമാക്കുന്നതിന് വാപ്കോസ് – നോട് നിർദ്ദേശിച്ചുw യോഗം തീരുമാനിച്ചു. 1. Construction of APJ Abdulkalam Mini Stadium - 1cr. 2. Renovation Of Valiyakalungu Stadium - 25 lakhs 3. Construction of Convergence Centre and Day Care Building - 2.70 cr.
Meeting Date
28/04/2021
5(1)
Agenda
വസ്തു നികുതി പിരിവ്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷത്തെ വസ്തു നികുതി പിരിവ് 70 % മാത്രമാണ് . ആകയാല്‍ നികുതി കുടിശിക ഉള്ളവര്‍ക്കും തന്നാണ്ടിലെ നികുതി ഒടുക്കാന്‍ ഉള്ളവര്‍ക്കും നോട്ടീസ് നല്‍കുന്നതിനും കുടിശിക ഒടുക്കാത്തവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുന്നതിനും കെട്ടിട അസ്സസ്മെന്റ് രേഖയില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെകില്‍ ആയത് സഞ്ചയ പ്യുരിഫിക്കേഷന്‍ സമയത്ത് ആയാത് ശരിയാക്കുന്നതിനും ഉള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/04/2021
5(2)
Agenda
വസ്തു നികുതി പിരിവ്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് ആര്യനാട് ബ്രാഞ്ച് സെക്രട്ടറി വിമുക്ത ഭടന്മാരുടെ ഒരു ഓഫീസ് പ്രവര്‍ത്തിച്ച് വരുകയാണ് 400 ച. അടി മാത്രമുള്ള ടി കെട്ടിടത്തിന്റെ കെട്ടിട നികുതി ഒഴിവാക്കി തരണമെന്ന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ആയത് പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/04/2021
6(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശുചിത്വ പരിപാലനത്തിന്‍റെ ഭാഗമായി എം ജി എന്‍ ആര്‍ ജി എസ് വഴി ഏറ്റെടുത്തിട്ടുള്ള എല്ലാ വാര്‍ഡ്‌ കേന്ദ്രങ്ങളിലും മിനി എം എസി എഫ് സ്ഥാപിക്കുക എന്ന പ്രവൃത്തി വളരെയടിന്തിരമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ടി പ്രവൃത്തി കുടുംബശ്രീ തൊഴില്‍ യൂണിറ്റുകള്‍ വഴി നിര്‍വഹണം നടത്താന്‍ തീരുമാനിച്ചു.
Meeting Date
28/04/2021
6(2)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ വാക്സിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കുടുംബശ്രീ സി ഡി എസ് മുഖേന നടത്തുന്നതിനു അംഗീകാരം നല്‍കി തീരുമാനിച്ചു.